ഈയിടെ പാലക്കാട്ടെ ടിപ്പുവിന്റെ കോട്ട കാണാനിടയായി. മതേതരമെ ന്നും പ്രബുദ്ധമെന്നും വിശേഷിപ്പിക്കുന്ന കേരളത്തിൽപ്പോലും ഒരു ചരിത്ര സ്മാരകം സംരക്ഷിക്കുന്ന രീതി കണ്ടിട്ട് അദ്ഭുതവും ഒപ്പം സങ്കടവും തോന്നി. അതിവിശാലമായ ആ കോട്ട ചുറ്റി നടന്നു കണ്ടപ്പോൾ അതു നിർമിക്കാൻ ചെല വായ മനുഷ്യാധ്വാനത്തെപ്പറ്റിയും കോട്ടയുടെ പ്ലാൻ തയ്യാറാക്കിയ ശിൽപ്പിയെ പ്പറ്റിയും ആർക്കുമുണ്ടാവുന്ന ആദരം എനിക്കും തോന്നി.എന്നാൽ ഒരിടത്തുപോലും കോട്ട നിർമിച്ചതാരെന്നതിനെക്കുറിച്ച് ഒരു സൂചനയും കാണാൻ കഴിഞ്ഞില്ല. കോട്ടയ്ക്കകത്തു ചെന്നപ്പോളാണ് എന്തുകൊണ്ടാണ് അത്തരമൊരു സൂചന ഒരിടത്തും കാണാഞ്ഞത് എന്നതു മനസ്സിലായി. കോട്ടയുടെ ഒരു ഭാഗം ഹനുമാൻ ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നു. അവിടെ പൂജയും മറ്റു പരിപാടികളും നടക്കുന്നു. സംഘ് പരിവാർ ശക്തികൾക്ക് വോട്ടും സീറ്റും ഈ കേരളത്തിൽ ഇതുവരെ കിട്ടി യിട്ടില്ലെന്നു പറഞ്ഞ് നമ്മുടെ മതേതരത്വത്തെപ്പറ്റി വീമ്പു പറയുന്നവരുണ്ട്. എന്തിനു വോട്ടും സീറ്റും? ജനമനസ്സിനെ മുഴുവൻ മലീമസമാക്കിക്കഴിഞ്ഞല്ലോ! അല്ലെങ്കിൽ ഇത്തരം തോന്ന്യാസം ഇവിടെ നടക്കുമായിരുന്നോ? ടിപ്പുവിനെ ക്കുറിച്ച് സംഘ് പരിവാർ ശക്തികൾ പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ മുഴുവൻ തൊണ്ടതൊടാതെ വിഴുങ്ങുന്നവരാണ് മൌനം കൊണ്ട് ഇത്തരം അക്രമങ്ങൾക്കു ചൂട്ടുപിടിക്കുന്നത്.മുസ്ലിങ്ങളെ അപരരും ഭീകരവാദികളും വർഗീയവാദികളും മാത്ര മായി കാണുന്ന ഉത്തരേൻഡ്യൻ സമ്പ്രദായം ‘പ്രബുദ്ധ’കേരളവും അംഗീകരിച്ചു കഴിഞ്ഞോ? ബീമാ പള്ളിയിലായാലും ഗുജറാത്തിലായാലും മുസ്ലിങ്ങൾ ക്കെതിരെ നടക്കുന്ന വംശീയവും ബോധപൂർവവുമായ അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കു ന്നതു മറ്റെന്തിന്റെ ലക്ഷണമാണ്? ബാബരി മസ്ജിദായാലും ടിപ്പുവിന്റെ കോട്ട യായാലും അതെല്ലാം ഹിന്ദു ക്ഷേത്രമായിരുന്നു എന്ന കള്ളപ്രചാരണം വിദ്യാസമ്പന്നർ വരെ വിശ്വസിക്കുന്നതു വേറെ എന്തിന്റെ അടയാളമാണ്?
“യാതൊരു രാഷ്ട്രീയ ബന്ധവുമില്ലാതെ അന്യമതക്കാരാണെന്ന കാരണം കൊണ്ടുമാത്രം ഏതെങ്കിലും വിഭാഗത്തെ എപ്പോഴെങ്കിലും ടിപ്പു ദ്രോഹിച്ചതായി സ്പഷ്ടമായ ഒരുദാഹരണവുമില്ല. തെളിവുകളന്വേഷിച്ച് ചെല്ലുമ്പോൾ ഈ അന്യമതധ്വംസനത്തിന്റെ തെളിവത്രയും മലബാറിൽ നിന്നാണെന്നു കാണാം. പക്ഷേ, അവിടെത്തന്നെ കേട്ടുകേൾവിയാണ് ഓരോ സംഭവത്തിനും അടിസ്ഥാനം. മലബാറിൽനിന്നും (ജന്മിത്വത്തിൽനിന്നും) അധികാരഭ്രഷ്ടരാക്കപ്പെട്ട നായന്മാരും നമ്പൂതിരിമാരുമാണ് ഈ കേട്ടവരും കുറിച്ചവരുമെന്നു പറയുമ്പോൾ പിന്നിലുള്ള ആത്മാർഥത മനസ്സിലാകുമെങ്കിലും അന്ത:പ്രചോദനം പരിശുദ്ധമാണെന്നു സമ്മതിക്കാനാവില്ല………………………
1782 മുതൽ 92 വരെ മൈസൂരിലെ മതഭ്രാന്തൻ ‘ഇസ്ലാം അല്ലെങ്കിൽ മരണം’ എന്ന് ഇവർ പറയുന്നപോലെ ഗർജിച്ചു നടന്നിട്ട് കേരളത്തിൽ ഏതെല്ലാം പുതിയ കേന്ദ്രത്തിലാണു മുസ്ലിങ്ങൾ പുതിയതായി വർധിച്ചതെന്ന് ആരും പറയുന്നില്ല. അതുപോലെതന്നെ ടിപ്പുവിനെതിരായി മലബാറിലെ മാപ്പിളമാർ വലിയ ലഹള നടത്തുന്നത്, സാമൂതിരി വംശത്തിലെ രവിവർമയും നായന്മാരും കൂട്ടുചേർന്ന് മൈസൂർ ഗവർണർക്കുവേണ്ടി അതടിച്ചമരത്തുന്നത് ഇവർ കാണുന്നില്ല. കണ്ടാൽത്തന്നെയും മുസ്ലിങ്ങൾ പോലും ലഹളയ്ക്കൊരുങ്ങത്തക്ക തരത്തിൽ അയാൾ അത്ര ദുഷ്ടനായിരുന്നു എന്ന് ഒരാണി കൂടി ടിപ്പുവിന്റെ തലയിൽ അവർ തറയ്ക്കും…………………..ഇങ്ഗ്ലീഷുകാരുടെ കയ്യിലേക്കു വന്നപ്പോൾ മലബാറിലെ ഈ മതഭ്രാന്തു ചരിത്രങ്ങൾ പല വർണപ്പകിട്ടുകളും കൈവരിച്ചു. അമ്പലം ചുടലും ബിംബം തകർക്കലും അതിലെ ആദ്യയിനമായിരുന്നു. ക്രിസ്ത്യൻ പള്ളി നശിപ്പിച്ചതായും കണ്ടുപിടിച്ചിട്ടുണ്ടു ചിലർ. മലബാറിലെ ഏതു ക്ഷേത്രവും ഏതു പള്ളിയുമാണു നശിപ്പിച്ചതെന്ന് ആർക്കും പിടിയില്ല.”(ചരിത്രകാരനും നോവലിസ്റ്റും ‘നാരായണഗുരു’ ആന്തലജിയുടെ രചയിതാവും ആയ പി കെ ബാലകൃഷ്ണൻ 1959ൽ എഴുതിയ ‘ടിപ്പു സുൽത്താൻ‘ എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഉദ്ധരണി. പേജ് 132-133)
സംഘ് പരിവാറും അവരുടെ ശിങ്കിടികളും സർദാർ പണിക്കരെപ്പോലുള്ള വർഗീയ സവർണ ‘ചരിത്രകാരന്മാരും’ പ്രചരിപ്പിക്കുന്ന കള്ളങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന കഴുതകളാണിന്നു ഭൂരിപക്ഷവുമെങ്കിലും കാലുഷ്യമകന്ന മനസ്സുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവർക്കു കാര്യങ്ങൾ മനസ്സിലാക്കാനുതകും എന്നു കരുതിയാണീ ഉദ്ധരണി.