Friday, July 17, 2009
ആരുടെ രാമായണ മാസം?
സ്വാമി സന്ദീപ് ചൈതന്യ മലയാള മനോരമ ദിനപത്രത്തിൽ ‘രാമായണ മാസ’ത്തെപ്പറ്റി ഒരു ലേഖനം എഴുതിട്ടുണ്ട്. ഇവിടെ ക്ലിക്കി അതു വായിക്കാം. സ്വാമിയുടെയും മനോരമ,മാതൃഭൂമി,കേരള കൌമുദി തുടങ്ങിയ മാധ്യമങ്ങളുടെയും വാദങ്ങളനുസരിച്ച് ഈ കേരളത്തിലെ സകലമാന ‘ഹിന്ദു’ക്കളും പണ്ടുമുതലേ രാമായണ മാസം ആചരിച്ചു വരുന്നവരാണ്. ഹിന്ദുക്കൾ എന്നാൽ സവർണർ മാത്രമാണെങ്കിൽ(വാസ്തവത്തിൽ അതാണു ശരി) ഈ വാദം ശരിയാകും. അവർണർ(ഈഴവരുൾപ്പെടെയുള്ള ‘പിന്നാക്ക’ സമുദായങ്ങൾ) വളരെ സമീപ കാലത്ത് സവർണരെ അനുകരിച്ച് രാമായണ മാസം പോലുള്ള സവർണ പരിപാടികൾ ആചരിച്ചു വരുന്നുണ്ടെങ്കിലും പണ്ടുകാലത്തൊന്നും അവരാരും രാമായണം വായിക്കുകയോ ആ മാസം ആചരിക്കുകയോ ചെയ്തിരുന്നില്ല എന്നതാണു യാഥാർഥ്യം. ഇപ്പോൾപ്പോലും വളരെ ചുരുക്കം അവർണ ഗൃഹങ്ങളിൽ മാത്രമാണ് ഈ ആചരണവും വായനയും നടക്കുന്നത്. ശ്രീരാമനെ ‘മാതൃകാ പുരുഷനും’ ‘മര്യാദാ പുരുഷോത്തമനും’ മറ്റുമായി വിശേഷിപ്പിക്കുന്ന സംഘ് പരിവാർ പ്രചാരണങ്ങളെ അവർണർ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ശൂദ്രനായ ശംബൂകൻ തപസു ചെയ്തതിനാൽ ബ്രാഹ്മണ കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു എന്ന കള്ളം പറഞ്ഞ് പാവം ശംബൂകന്റെ തലയറുത്ത രാമനെ മാതൃകാ പുരുഷനായി അംഗീകരിക്കാൻ ശുദ്രർ(നായർ) ഇപ്പോൾ തയ്യാറാണെങ്കിലും അവർണരെല്ലാം അതിനു തയ്യാറല്ല. ഇക്കാര്യം പക്ഷേ മുഖ്യധാരാ മാധ്യമങ്ങളിലൂടെ പറയാൻ അവർണപക്ഷ എഴുത്തുകാർക്ക് അവസരമില്ല. ഈഴവരുടെ പത്രമെന്നു കരുതുന്ന ‘കേരള കൌമുദി’ യുടെ സവർണ പാദസേവയാണ് ഏറ്റവും ലജ്ജാവഹം !
Subscribe to:
Posts (Atom)