Monday, November 29, 2010

ഷാഹിന എന്ന 'ടെററിസ്റ്റ് '

ഏഷ്യാനെറ്റിലൂടെ നമുക്കു പരിചിതയായ മാധ്യമ പ്രവര്‍ത്തകയാണ് കെ കെ ഷാഹിന. അവരിപ്പോള്‍ പ്രശസ്തമായ തെഹല്‍ക വാരികയുടെ കേരള റിപ്പോര്‍ട്ടറാണ്. മുസ്ലിം നാമധാരിയാണന്നെല്ലാതെ ഏതെങ്കിലും വിധത്തില്‍ ഇസ്ലാമിക ജീവിതരീതി ഷാഹിന പിന്തുടരുന്നുണ്ടോ എന്നു സംശയമാണ്. അവര്‍ക്കും കൂട്ടുകാര്‍ക്കുമെതിരെ ഐ പി സി 506 പ്രകാരം കര്‍ണാടക പൊലീസ് രണ്ടു കേസുകളെടുത്തിരിക്കുകയാണ്. "കേരളത്തിന്റെ സ്വന്തം ഭീകരന്‍ " അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ ബംഗളുരു സ്ഫോടനക്കേസിലെ സാക്ഷികളെ "ഭീഷണിപ്പെടുത്തി"യെന്ന കുറ്റത്തിന്.

 ഇതു സംബന്ധമായി ഷാഹിന തന്നെ എഴുതിയ വാക്കുകളാണു താഴെ.

"മദനിയുടെ കുടക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോലിസ് കഥയെക്കുറിച്ച് ഞാന്‍ പല പ്രമുഖ പത്രപ്രവര്‍ത്തകരോടും സംസാരിച്ചിട്ടുണ്ട്. അവരൊക്കെ വളരെ ആധികാരികമായി തന്നെ മദനി കുടകില്‍ പോയിട്ടുണ്ട് എന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട് .പോലിസ് പറയുന്ന അതെ കഥയാണ് ഒരു പരമമായ സത്യം പോലെ അവര്‍ തറപ്പിച്ചു പറയുന്നത്. നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ആധികാരികമായ source ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത് എന്ന് മുതലാണ്‌? വാര്‍ത്ത ജനങ്ങളില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു .വാര്‍ത്തയുടെ ഏറ്റവും വലിയ സോര്‍സും അവര്‍ തന്നെയാണ്. ഭരണകൂടത്തിന്റെ ഗൂഡലോചനകള്‍ ജനങ്ങള്‍ തന്നെ പുറത്തു കൊണ്ട് വരും .അതിന്‍റെ വാഹകരാവുക എന്ന ദൌത്യം മാത്രമേ മാധ്യമ പ്രവര്തകര്‍ക്കുള്ളൂ എന്ന് ഞാന്‍ കരുതുന്നു."

മുഴുവന്‍ വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്കുക.

പോലീസിന്റെ നുണക്കഥ പകര്‍ത്തുന്ന മാധ്യമങ്ങള്‍

 തെഹല്‍കയില്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ ക്ലിക്കി വായിക്കാം. 

എങ്ങനെയാണ് ഒരു ഭീകരന്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് തന്റെ സ്വന്തം അനുഭവത്തിലൂടെ ഷാഹിന മനസ്സിലാക്കിയത് വായിക്കുക:

THE POLICE ASKED IF I WAS A TERRORIST

REPORTER’SDIARY
ON THE morning of 16 November, I reached Igoor in Karnataka’s Hassan district, along with two translators and met KK Yoganand, one of the witnesses in the 2008 Bengaluru blasts case and a few BJP workers, including the vice-president of the panchayat. They all disclosed that, contrary to the police chargesheet, they had not seen Abdul Nasar Madani in the area.
While on our way from Hosathotta to a secret location where we had planned to meet Rafeeq, another witness, we were stopped by the police. The Circle Inspector of Hosathotta police station, despite being told that we were from the media, warned us that we are not allowed “to do such things here”.
A police vehicle tailed us for a while en route to Madikeri to ensure that we had left. After an hour, we changed vehicles and kept our appointment with Rafeeq.
On our way back, at 9.30 pm, I received a call from the Circle Inspector. The question was simple: “Are you a terrorist?” I did not know whether to laugh or cry. He then explained that the villagers were scared and suspected that we were terrorists. He wanted to confirm my identity by talking to my editor.
The next day, three Kannada newspapers — Sakthi, Prajavani and Kannada Prabha— carried a story about a “suspicious” visit by a “group of Muslims” to the place. The newspapers said that police are not sure about the identity of the woman, though she had showed a TEHELKA identity card!
I received another call from the same officer a couple of days later. This time, he was convinced of my credentials but wanted to know the details of the persons who had accompanied me.
Now I know how a terrorist is ‘made’. If this is how police build a case against a ‘terrorist’, easily raising a false alarm, then one has to worry about how the dominant discourse of terrorism works against a country and its people.

shahina@tehelka.com

ഷാഹിനക്കെതിരായ ഈ കിരാത നടപടിയില്‍ പ്രതിഷേധിക്കുന്ന ഒരു കാമ്പെയ് ന്‍ ഫെയ്സ് ബുക്കില്‍ നടക്കുന്നുണ്ട്. കൌണ്ടര്‍ മീഡിയയിലെ ഈ ലേഖനത്തിലൂടെ ആ ലിങ്കിലേക്കും പോകാം.

Thursday, November 18, 2010

മലയാളത്തിലെ പത്രങ്ങളില്‍ മുസ്ലിങ്ങള്‍ ഇല്ലേ?

 "ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം സവര്‍ണരും അവര്‍ണരുമായ ഹിന്ദുക്കള്‍ മാത്രമാണെന്നോ? ആര്‍ എസ് എസുകാരുള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ വളരെ ഉത്സാഹപൂര്‍വം ആചരിക്കുന്ന ഒരു ആഘോഷം, അവരുടെ ‘ആജന്മ ശത്രുക്കളാ’യ കമ്യൂണിസ്റ്റുകാര്‍ക്കും പഥ്യമാവുന്നതെങ്ങനെ?ഈ പത്രങ്ങള്‍ വല്ലതും മുസ്ലിങ്ങളുടെ പെരുന്നാളുകള്‍ക്ക് അവധി നല്‍കി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്‌ഹ ഇവയ്ക്കോ ക്രിസ്ത്യാനികളുടെ ഈസ്റ്ററിനോ ഇവ മുടക്കം നല്‍കാറുണ്ടോ?. എന്നാല്‍ ഓണം,വിഷു തുടങ്ങിയ ഹൈന്ദവാഘോഷങ്ങള്‍ക്ക് ഇവയ്ക്കെല്ലാം അവധിയാണ്. എന്താണീ പത്രങ്ങളുടെ മതേതരത്വം?"

‘മതേതര’ ഹിന്ദു പത്രങ്ങള്‍ എന്ന പേരില്‍ ഈയുള്ളവന്‍ 2009 സെപ്റ്റംബറില്‍ ഇട്ട പോസ്റ്റില്‍ നിന്നാണ് മേല്‍ വാക്യങ്ങള്‍ . അന്നതു പോസ്റ്റിയപ്പോള്‍ പലരും പറഞ്ഞത് മുസ്ലിം ആഘോഷങ്ങള്‍ക്കും ഈ പത്രങ്ങള്‍ മുടക്കാറുണ്ടെന്നായിരുന്നു. അങ്ങനെയല്ല വസ്തുത എന്ന് ഞാന്‍ പറഞ്ഞിട്ടും വിശ്വസിക്കാത്തവരുണ്ടായിരുന്നു. അവരും അവരെപ്പോലുള്ളവരും ഇന്നത്തെ അവസ്ഥ ദയവായി നോക്കണമെന്ന് അപേക്ഷിക്കുന്നു.

 കേരളത്തില്‍ ഇന്ന് മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു പത്രവും പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്നലെ ഈദ്-ഉല്‍-അദ്ഹ എന്ന ബലിപെരുന്നാള്‍ പ്രമാണിച്ച് അവര്‍ക്കെല്ലാം അവധിയായതിനാലായിരുന്നു അത്. എന്നാല്‍ മറ്റെല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മതേതര പത്രങ്ങളില്‍ വാസ്തവത്തില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ ഏതു മത-ജാതി വിഭാഗങ്ങളില്‍ പെട്ടവരാണെന്ന്-അഥവാ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടെന്ന്- വെളിപ്പെടുത്താനുള്ള ധൈര്യം സാമൂഹിക നീതിയെപ്പറ്റി വാതോരാതെ മുഖപ്രസംഗിക്കാറുള്ള പത്രസ്ഥാപനങ്ങള്‍ക്കുണ്ടോ?
 സത്യാന്വേഷി ഉറപ്പിച്ചു പറയുന്നു ദേശാഭിമാനി ഉള്‍പ്പെടെ എല്ലാ പത്രസ്ഥാപനങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും നായര്‍ -സുറിയാനി വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന്. ഈ സവര്‍ണ ജാതിക്കാരുടെ താത്പര്യങ്ങളാണ് ഈ പത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. അവരുടെ ആഘോഷങ്ങളെ മാത്രമേ ദേശീയതയുടെ ഭാഗമായി അവര്‍ ആചരിക്കുകയുള്ളൂ. അവയ്ക്കു മാത്രമേ അവര്‍ അവധിയും നല്‍കുകയുള്ളൂ.
വെറുതെയാണോ ഈ പത്രങ്ങളോരോന്നും ഇത്രയധികം മുസ്ലിം വിരുദ്ധവും ദലിത് വിരുദ്ധവും ആകുന്നത്!

ജാതിപീഡനമോ? കേരളത്തിലോ?

  ബീഹാറിലോ ഉത്തര്‍പ്രദേശിലോ അല്ലെങ്കില്‍ തമിഴ് നാട്ടിലോ ജാതിപരമായ അയിത്തവും പീഡനവും വേര്‍തിരിവുമൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു നാം സമ്മതിച്ചേക്കും. എന്നാല്‍ "പ്രബുദ്ധ"മായ കേരളത്തില്‍ ജാതിപരമായ പീഡനമുണ്ടെന്നു പറഞ്ഞാല്‍ പറയുന്നയാള്‍ക്കു വട്ടാണെന്ന് നാം പഴി പറയും. ഇനി അഥവാ അങ്ങനെ വല്ലതുമുണ്ടെങ്കില്‍ അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇവിടെ എല്ലാവരും ഏകോദര സഹോദരങ്ങളെ പോലെ കഴിയുകയാണെന്നും വമ്പു പറയുകയും ചെയ്യും. ഇവിടെ ജാതിപരമായ വിവേചനങ്ങള്‍ 'ഇല്ലാതായതി'നു കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും ചിലപ്പോള്‍ പറഞ്ഞെന്നിരിക്കും.  എന്നാല്‍ സത്യം അതൊന്നുമല്ലെന്ന് ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലുള്ള ദലിതരില്‍ ചിലര്‍ നമ്മോടു പറയുന്നു. ഈ വീഡിയോകള്‍ കാണുക.(ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള മലയാളികളുടെ വംശീയത എത്രത്തോളമാണെന്ന് ഈ നേര്‍സാക്ഷ്യങ്ങള്‍ സ്പഷ്ടമാക്കുന്നുണ്ട്)

.




മറ്റു വീഡിയോകള്‍ യൂട്യൂബില്‍ കാണാം.