Wednesday, September 8, 2010
''ജാതിയെപ്പറ്റി മിണ്ടരുത്! നിങ്ങളും 'ജാതിവാദി'യായി മാറും''
സുപ്രസിദ്ധ അംബേഡ്കറൈറ്റ് സാമൂഹിക ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയുമായ ഗെയ്ല്‍ ഓംവേദുമായി ബിജുരാജ് നടത്തിയ അഭിമുഖം മാധ്യമം ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അത് സ്കാന്‍ ചെയ്തു ചേര്‍ക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്ന് യാദൃഛികമായി ബിജുരാജിന്റെ ബ്ലോഗ്(UNEDITEDWRITINGS) കാണാനിടയായി. അതില്‍ ഈ അഭിമുഖം ചേര്‍ത്തിട്ടുണ്ട്. ജാലകത്തിലും മറ്റും വരാത്തതിനാലാവും ഈ ബ്ലോഗ് വായനക്കാരുടെ ശ്രദ്ധയില്‍ ഇതുവരെ പെടാഞ്ഞതെന്നു തോന്നുന്നു. അഭിമുഖം മുഴുവനായി വായിക്കാന്‍ ആ ബ്ലോഗിലേക്കു പോകുക.
അദ്ദേഹത്തിന്റെ മറ്റൊരു ബ്ലോഗുമുണ്ട്. Mozhimattom
ഈ പോസ്റ്റിനു വന്ന കമന്റുകള്‍ ഇവിടെ കാണാം.
Saturday, September 4, 2010
ജീവജാതികളുടെ ഉദ്ഭവം ഡാര്‍വിന്‍ കണ്ടെത്തിയോ?
എന്‍ എം ഹുസൈന്‍ -ന്റെ 'പരിണാമ സിദ്ധാന്തം- പുതിയ പ്രതിസന്ധികള്‍ 'എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.
ഈ പുസ്തക(അധ്യായ)ത്തെക്കുറിച്ചുള്ള വസ്തുനിഷ്ടമായ ഏതു വിമര്‍ശനത്തിനും ഗ്രന്ഥകാരന് വിശദീകരണം നല്‍കുന്നതാണ്.

Wednesday, August 18, 2010
പരിണാമവാദികള്‍ മറുപടി പറയുമോ?
"പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കടലില്‍നിന്നും ഉയര്‍ന്നു വന്നതാണ് കേരളം എന്ന് അഭ്യസ്തരായ ആരും വിശ്വസിക്കുന്നില്ല. എന്നാല്‍, വാനശാസ്ത്രത്തിന്റെയും ഭൌതിക ശാസ്ത്രത്തിന്റെയും പിതാവായ ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറി വ്യത്യസ്ത ഭാരങ്ങളുള്ള രണ്ടു വസ്തുക്കള്‍ താഴേക്കിട്ടു പരീക്ഷണം നടത്തിയെന്ന് വിദ്യാസമ്പന്നരായ ഏവരും വിശ്വസിക്കുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തെറ്റായ ധാരണയെ തിരുത്തിയ വിപ്ലവകരമായ ആ പരീക്ഷണത്തില്‍ ആധുനികരെല്ലാം ആവേശഭരിതരുമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഈ വിശ്വാസക്കാരാണ്. യാഥാര്‍ഥ്യമെന്താണ്? ഗലീലിയോ പിസാ ഗോപുരത്തിന്റെ മുകളില്‍ കയറിയില്ലെന്നതുപോകട്ടെ,സ്വന്തം വീടിനുമുകളില്‍ കയറിപ്പോലും ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല. ഇത് ശാസ്ത്രീയമായ മിത്താണ്. പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥ. "(ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്)
ഗവേഷകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയ എന്‍ എം ഹുസൈന്‍ എഴുതിയ 'പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികള്‍ 'എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ ആമുഖ('വായനയ്ക്കു മുന്‍പ്')ത്തില്‍ നിന്നാണ് മേല്‍ ഉദ്ധരണി. ഈ കള്ളക്കഥ ഈയുള്ളവനും വിശ്വസിച്ചിരുന്നു, അടുത്ത കാലം വരെ. ശാസ്ത്രവിദ്യാര്‍ഥികളുള്‍പ്പെടെ സമൂഹത്തിലെ പ്രമുഖരായ ഒട്ടുമിക്കയാളുകളും ഇപ്പോഴും ഈ നുണക്കഥ വിശ്വസിക്കുന്നുണ്ട്. ശാസ്ത്രത്തിന്റെ ലേബലിട്ടു വരുന്ന എന്തസംബന്ധവും, സ്വന്തമായി ഒരന്വേഷണവും കൂടാതെ അപ്പടി വിശ്വസിക്കുന്നവരാണ് നമ്മുടെ പല ശാസ്ത്രസാഹിത്യകാരന്മാരും യുക്തിവാദികളും . അത്തരക്കാര്‍ ഒരന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്ന ഒന്നാണ് പരിണാമ സിദ്ധാന്തത്തിലുള്ള വിശ്വാസം. ഇക്കൂട്ടരെ ശരിയായി വിളിക്കാവുന്ന പേര് 'ശാസ്ത്രാന്ധവിശ്വാസികള്‍' എന്നാണ്. അത്തരക്കാരെയാണ് വാസ്തവത്തില്‍ , മതസംബന്ധമായ അന്ധവിശ്വാസങ്ങളും മറ്റും പേറിനടക്കുന്ന സാധാരണ വിശ്വാസികളേക്കാള്‍ ഭയക്കേണ്ടത്.
പതിമൂന്നു കൊല്ലം മുന്‍പ് പ്രൊഫ കുഞ്ഞുണ്ണിവര്‍മ എഴുതി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പരിണാമ സിദ്ധാന്ത സംബന്ധിയായ പുസ്തകത്തിന്റെ ഖണ്ഡനമായി, എന്‍ എം ഹുസൈന്‍ തന്നെ എഴുതിയ 'സൃഷ്ടിവാവാദവും പരിണാമ വാദികളും 'എന്ന ഗ്രന്ഥം വായിച്ചതോടെ പരിണാമവാദികളുടെ വാദങ്ങളില്‍ ചില പന്തികേടുകള്‍ തോന്നിത്തുടങ്ങിയിരുന്നു. എന്നിരുന്നാലും പരിണാമവാദത്തെ അപ്പാടെ തള്ളാന്‍ മനസ്സു സമ്മതിച്ചിരുന്നില്ല. അതിനു കാരണം, പരിണാമ വാദം പൂര്‍ണമായും ശാസ്ത്രീയവും ശരിയുമാണെന്നു ബോധ്യപ്പെട്ടതല്ല,മറിച്ച് സൃഷ്ടിവാദം ഒരുവിധത്തിലും ശാസ്ത്രീയമാകാന്‍ സാധ്യമല്ല എന്ന 'വിശ്വാസം' മൂലമായിരുന്നു.എന്നാല്‍ യുക്തിവാദികളും മറ്റും കൊണ്ടുനടക്കുന്ന ആ വിശ്വാസത്തെ തകിടം മറിക്കുകയും 'പരിണാമവാദ'ത്തില്‍ മുന്‍പേ തോന്നിയ പന്തികേട് ഒന്നുകൂടി വര്‍ധിപ്പിക്കുകയും 'സോഷ്യല്‍ ഡാര്‍വിനസ'ത്തിന്റെ വംശീയവാദപരമായ ഉള്ളടക്കത്തെക്കുറിച്ചു തോന്നിയിരുന്ന സംശയങ്ങള്‍ ബലപ്പെടുത്തുകയും ചെയ്യുന്നു, ഹുസൈന്റെ ഏറ്റവും പുതിയ പുസ്തകം. ശാസ്ത്രസംബന്ധിയായി,വിശേഷിച്ച് പരിണാമവാദത്തിനനുകൂലമായി ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതിയിട്ടുള്ള പ്രസിദ്ധ ശാസ്ത്രസാഹിത്യകാരനായ ജീവന്‍ ജോബ് തോമസിന്റെ 'പരിണാമ സിദ്ധാന്തം: പുതിയ വഴികള്‍,കണ്ടെത്തലുകള്‍ 'എന്ന കൃതി(ഡി സി ബുക്സ് 2009)യുടെ ഖണ്ഡനമാണ് ഹുസൈന്റെ ഈ കൃതി. കോഴിക്കോട്ടെ പ്രതീക്ഷ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്(2010 ഏപ്രില്‍).രണ്ടു പതിറ്റാണ്ടായി അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റും നടക്കുന്ന പരിണാമ-സൃഷ്ടി വിവാദങ്ങള്‍ നിരീക്ഷിക്കുകയും അതുസംബന്ധമായി എഴുതുകയും ചെയ്തുവരുന്ന ആളാണ് ഹുസൈന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങള്‍ അത്ര പെട്ടെന്ന് അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്നിരുന്നാലും 'അവഗണിച്ചു തമസ്കരിക്കുക' എന്ന തന്ത്രമാണ് മാധ്യമങ്ങളും ശാസ്ത്രസാഹിത്യകാരന്മാരും ,പതിവുപോലെ, ശ്രദ്ധേയമായ ഈ ഗ്രന്ഥത്തോടും സ്വീകരിച്ചുവരുന്നത്. ബൂലോഗത്തില്‍ പരിണാമ വാദികളായ ബ്ലോഗര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ല.-കുറിഞ്ഞി ഓണ്‍ലൈന്‍ , ബ്രൈറ്റ്, മെഡിസിന്‍ അറ്റ് ബൂലോകം ,സി കെ ബി ബ്ലോഗ് തുടങ്ങിയവയാണ് പെട്ടെന്ന് ഓര്‍മ വരുന്നത്.കൂടാതെ ജബ്ബാര്‍ മാഷ്, സുശീല്‍കുമാര്‍ തുടങ്ങിയ, അറിയപ്പെടുന്ന യുക്തിവാദി ബ്ലോഗര്‍മാരും പരിണാമവാദികളാണെന്നാണു മനസ്സിലാവുന്നത്. അവര്‍ ഇവ്വിഷയകമായി ഹുസൈന്‍ എഴുതിയിട്ടുള്ള ഏതെങ്കിലും കൃതി കണ്ടിട്ടുണ്ടോ എന്നറിയില്ല. അത്തരക്കാരുടെയും ശ്രദ്ധ ഈ പുസ്തകത്തിലേക്കു ക്ഷണിക്കുകയാണ്.
നമ്മുടെ ശാസ്ത്രഗ്രന്ഥകാരന്മാരുള്‍പ്പെടെയുള്ളവരുടെ പ്രധാനപ്പെട്ട ഒരു കുഴപ്പം എന്താണെന്നു വച്ചാല്‍ , അവരാരും മുന്‍വിധികളില്‍ നിന്നു മുക്തരല്ല എന്നതാണ്. ഇവിടെയും സംഭവിക്കുന്നത് അതു തന്നെയാണ്. ഹുസൈന്‍ എന്ന പേരു കാണുമ്പോള്‍ത്തന്നെ ആ മുന്‍വിധി പ്രവര്‍ത്തിച്ചു തുടങ്ങും. പിന്നെ എത്ര വസ്തുനിഷ്ടത ഉണ്ടെങ്കിലും അവരാരും ഇത്തരം പുസ്തകങ്ങള്‍ തുറന്നു പോലും നോക്കില്ല. അതുകൊണ്ട് പുസ്തകത്തിന്റെ ഒരധ്യായം(അധ്യായം 2: ഐഡ കാണാക്കണ്ണിയുടെ പേരില്‍ തട്ടിപ്പുകള്‍) ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുകയാണ്. ആ അധ്യായത്തില്‍ നിന്നു തന്നെ ഗ്രന്ഥകാരന്റെ വാദങ്ങളുടെ സ്വഭാവം പിടികിട്ടും.
മറ്റ് അധ്യായങ്ങളുടെ ശീര്‍ഷകങ്ങള്‍ ഇവയാണ്:
അധ്യായം 1:ജീവജാതികളുടെ ഉദ്ഭവം ഡാര്‍വിന്‍ കണ്ടെത്തിയോ?
അധ്യായം 3:കണ്ണുണ്ടായിട്ടും കാണാത്തവര്‍
അധ്യായം 4:ഭാഷയുടെ ഉദ്ഭവം
അധ്യായം 5:പുതിയ കണ്ടെത്തലുകള്‍,ദുര്‍വ്യാഖ്യാനങ്ങള്‍
അധ്യായം 6:ഗാലപ്പഗോസ് ഫിഞ്ചുകള്‍ തെളിയിക്കുന്നത്
അധ്യായം 7:പരിണാമം ഇപ്പോള്‍ നടക്കുന്നുണ്ടോ?
അധ്യായം 8:പരിണാമമോ ജീവശാസ്ത്രമോ?
ഹുസൈന്റെ പരിണാമ സംബന്ധിയായതും അല്ലാത്തതുമായ പുസ്തകങ്ങള്‍ക്കൊന്നും ഇന്നുവരെ ആരും ഒരു ഖണ്ഡനമെഴുതിക്കണ്ടിട്ടില്ല.'സെപ്റ്റംബര്‍ 11 : അമേരിക്കയുടെ യുദ്ധതന്ത്രം' എന്ന പുസ്തകത്തിനെ കെ വേണു ഉള്‍പ്പെടെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഹുസൈന്‍ അതിനു മറുപടി നല്‍കിയതോടെ വേണുവും കൂട്ടരും ഓടിയൊളിക്കയായിരുന്നു.ആ സംവാദത്തിന്റെ വിശദാംശങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ വേറൊരു പോസ്റ്റില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുണ്ട്. വസ്തുനിഷ്ടതയെ നേരിടാനുള്ള കെല്പ്പോ കാര്യങ്ങള്‍ കമ്പോടുകമ്പു പഠിക്കാനുള്ള ക്ഷമയോ ഇല്ലാത്തവരാണ് കേരളത്തിലെ മിക്ക ശാസ്ത്രസാഹിത്യകാരന്മാരും ബുദ്ധിജീവികളും എന്നു തെളിയിക്കുന്നതാണ് ആ സംവാദം. ഈ പുസ്തകത്തെക്കുറിച്ച് വിമര്‍ശനപരമായോ അല്ലാതെയോ, ജീവന്‍ ജോബ് തോമസ് ഉള്‍പ്പെടെ ആരും ഇന്നുവരെ കമാന്നു മിണ്ടിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്.
കമന്റുകള്‍ ഇവിടെ ഉണ്ട്.
കമന്റുകള്‍ ഇവിടെ ഉണ്ട്.
Tuesday, August 3, 2010
"അടിസ്ഥാനപരമായി ഹൈന്ദവമാണ് ഇന്ത്യന്‍ ഭരണകൂടം."-മീനാ കന്ദസാമി
ഇന്‍ഡ്യന്‍ ജാതിവ്യവസ്ഥിതിക്കെതിരെ ശബ്ദിക്കുന്ന,ബ്രാഹ്മണ്യത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിയുന്ന ഇന്‍ഡ്യയിലെയും ലോകത്തിലെയും ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും ഇസ്ലാം/മുസ്ലിം വിഷയകമായി സമാനമായ അഭിപ്രായം വച്ചു പുലര്‍ത്തുന്നവരാണ്. സുപ്രസിദ്ധയായ മീന കന്ദസാമിയും വ്യത്യസ്തമല്ല. അവരുമായുള്ള ഈ അഭിമുഖം കാണുക:
ബ്രാഹ്മണ്യത്തിന്റെ ചതിക്കുഴികള്‍/മീനാ കന്ദസാമിയുമായി അഭിമുഖം-2
എം. നൌഷാദ്
?എല്ലാ ദലിത്പരിഷ്കര്‍ത്താക്കളും മതംമാറ്റത്തെ അനുകൂലിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ്. എന്നാല്‍, ഹിന്ദുത്വസംഘടനകള്‍ എല്ലായ്പ്പോഴും മതംമാറ്റത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണ്?
ഇന്ത്യയിലെ മതംമാറ്റത്തിന്റെ സ്വഭാവം കൊണ്ടാണത്. ഞാനിതിനെക്കുറിച്ചു സംസാരിക്കുന്നത് ഏതെങ്കിലും പക്ഷം ചേരാതെയും ചരിത്രപരമായുമാണ്. വളരെ ചരിത്രപരമായ അര്‍ഥത്തില്‍, ദലിതുകള്‍ക്കും മറ്റ് അധഃസ്ഥിത വിഭാഗങ്ങള്‍ക്കും മേല്‍ജാതിയുടെ അടിച്ചമര്‍ത്തല്‍ രീതികള്‍ക്കെതിരേയും സംഘടിതമായ വ്യവസ്ഥാപിത ഹിംസയ്ക്കെതിരേയും പൊരുതാനുള്ള തങ്ങളുടെ നിലയെ രൂപപ്പെടുത്തിയെടുത്തത് ക്രൈസ്തവതയിലേക്കും ഇസ്ലാമിലേക്കുമുള്ള മതപരിവര്‍ത്തനമാണ്. ജാതിവ്യവസ്ഥ അതിന്റെ പാരമ്യത്തിലെത്തിയപ്പോഴൊക്കെ നമുക്കു കൂട്ട മതംമാറ്റങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിലെ പുലയരും തമിഴ്നാട്ടിലെ നാടാന്മാരും അങ്ങേയറ്റം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍ അവര്‍ ക്രൈസ്തവതയിലേക്കും ഇസ്ലാമിലേക്കുമൊക്കെ മാറി.
?എന്തുകൊണ്ടാണിത്രയും ആളുകള്‍ മതംമാറുന്നത്?
അതവര്‍ക്കു മെച്ചപ്പെട്ട സാമൂഹികപദവി നല്‍കുന്നു എന്നതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം, ബഹുമാന്യമായ ഒരു സംഘമെന്ന നിലയ്ക്ക് സംഘടിക്കാന്‍ അതവരെ സഹായിക്കുന്നു. ജാതിവ്യവസ്ഥയുടെ പിടിത്തത്തില്‍ നിന്നു രക്ഷനേടാനാണവര്‍ മതം മാറിയത്. അതുകൊണ്ട്, എപ്പോള്‍ മതംമാറ്റത്തിന്റെ പ്രശ്നമുണ്ടാകുമ്പോഴും ജാതിവ്യവസ്ഥയ്ക്ക് ഒരു പൂര്‍ണ വെല്ലുവിളി ഉയര്‍ത്തുകയാണവര്‍ എന്നു മേല്‍ജാതിക്കാര്‍ക്കറിയാം. ചിലര്‍ നിങ്ങളുടെ ജാതിസമ്പ്രദായത്തെ നേരിടാനൊരുങ്ങുകയാണ്. ചിലര്‍ നിങ്ങളുടെ അടിച്ചമര്‍ത്തല്‍സമ്പ്രദായത്തില്‍ നിന്നു രാജിവയ്ക്കുകയാണ്. അവരിനി സമ്മര്‍ദ്ദത്തില്‍ പെട്ട് കുരുങ്ങിക്കിടക്കില്ല, കാരണം അവര്‍ക്കു പിന്നില്‍ ഇപ്പോഴൊരു സമുദായമുണ്ട്. അവനിപ്പോള്‍ ദുര്‍ബലനായ ഒരു വ്യക്തിയല്ല. ഒരു ദലിതന്‍ മുസ്ലിമാകുമ്പോള്‍ മുസ്ലിംകളുടെ ഒരു സമുദായം മുഴുവന്‍ അയാളെ ശരിവയ്ക്കാനും പിന്തുണകൊടുക്കാനും കൂടെ നില്‍ക്കാനും തയ്യാറായി വരുന്നു.
ഇരുപതോളം ദിവസം ഞാന്‍ മീനാക്ഷിപുരത്തു ചെലവഴിച്ചിട്ടുണ്ട്. ജനങ്ങളുമായി ഇടപഴകി, ഞാനവരുടെ കൂട്ട മതംമാറ്റത്തെക്കുറിച്ചു പഠിക്കുകയായിരുന്നു. അവരുടെ രണ്ടാം തലമുറയോടാണ് ഞാന്‍ സംസാരിച്ചത്. അവരെന്നോടു പറഞ്ഞു: ''നേരത്തേ ഞങ്ങള്‍ക്ക് ബസ്സുകളില്‍ സീറ്റ് തന്നിരുന്നില്ല, പക്ഷേ, മതംമാറ്റത്തിനു ശേഷം ഞങ്ങള്‍ സീറ്റ് ആവശ്യപ്പെടുകയും ഞങ്ങള്‍ക്കതു കിട്ടുകയും ചെയ്തു. ഞങ്ങള്‍ വളരയേറെ ആദരവ് അനുഭവിച്ചു. അത് മുമ്പു സംഭവിച്ചിരുന്നില്ല.''
മീനാക്ഷിപുരത്തെ കൂട്ടമതംമാറ്റം തുടങ്ങുന്നത് ഒരു പ്രണയകഥയില്‍ നിന്നാണ്. ഇതുകൊണ്ടാണു പ്രണയം പ്രധാനമാവുകയും ഹിന്ദുത്വപദ്ധതിക്ക് അതൊരു ഭീഷണിയാവുകയും ചെയ്യുന്നത്. ഞാനിങ്ങനെ പറയുന്നത് ഒരു കവി ആയതുകൊണ്ടു കൂടിയാവാം, പക്ഷേ, ശരിയാണിത്. മീനാക്ഷിപുരത്തെ അവിടത്തുകാര്‍ ഇപ്പോള്‍ വിളിക്കുന്നത് റഹ്മത്ത് നഗര്‍ എന്നാണ്. 1981ല്‍ അത് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി. അന്വേഷിച്ചു നോക്കുമ്പോള്‍, തങ്കരാജ് എന്ന ചെറുപ്പക്കാരന്റെ പ്രണയത്തില്‍ നിന്നാണു സംഭവങ്ങളുടെ തുടക്കം. തങ്കരാജ് ദലിതനായിരുന്നു. അയാള്‍ സ്നേഹിച്ച പെണ്‍കുട്ടിയാവട്ടെ, ബേവര്‍സമുദായത്തില്‍ പെട്ടവളും. അവളുടെ സഹോദരങ്ങള്‍ ആ ബന്ധത്തിനു തീര്‍ത്തും എതിരായിരുന്നു. ഒടുവില്‍ പ്രണയിനികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി. അപ്പോള്‍ ആക്രമണമുണ്ടായി. അവര്‍ക്കെവിടെയും താമസിക്കാന്‍ കഴിഞ്ഞില്ല. അവര്‍ക്കൊടുവില്‍ സംരക്ഷണം കൊടുത്തത് മുസ്ലിംകളാണ്. കുറച്ചുകാലം അവര്‍ കേരളത്തിലായിരുന്നു. പിന്നീടവര്‍ ഇസ്ലാംമതം സ്വീകരിച്ചു. അവരാണ് മീനാക്ഷിപുരത്തുനിന്ന് ആദ്യം മുസ്ലിംകളായി മാറിയത്. പിന്നീടുണ്ടായത്, വളരെ വ്യവസ്ഥാപിതമായി ഇവിടത്തുകാര്‍ക്കു ജോലി നിഷേധിച്ചു. പല മേഖലകളിലുമവര്‍ മാറ്റിനിര്‍ത്തപ്പെട്ടു. തങ്കരാജിന്റെ സഹോദരന്മാരെ പോലിസ് കസ്റ്റഡിയിലെടുത്തു. എനിക്കു തോന്നുന്നത്, ഭീകരമായ മര്‍ദ്ദനമുറകളുടെ ഫലമായി അവരിലൊരാള്‍ മരിക്കുകപോലും ചെയ്തിട്ടുണ്ടെന്നാണ്. പീഡനങ്ങള്‍ കാരണം, അവര്‍ സഹായം തേടാന്‍ നിര്‍ബന്ധിതരായി. സമീപപ്രദേശങ്ങളിലെ മുസ്ലിംകളാണ് അവരെ സഹായിച്ചത്.
അങ്ങനെ അവിടത്തെ ദലിത് സമുദായം മുഴുവനും മുസ്ലിംകളുടെ പിന്തുണയുടെ പേരില്‍ അവരെ ആശ്രയിക്കുന്ന അവസ്ഥ വന്നു. കാരണം, ബേവറുമാരെ പ്രതിരോധിക്കാനുള്ള ഏകവഴി അതായിരുന്നു. അതിന്റെ ഫലമായി, സ്വാഭാവികമായും അവരുടെ ജീവിതത്തിലെ ഒരു പ്രധാന പ്രതിസന്ധിഘട്ടം എന്ന നിലയില്‍ അവര്‍ മതംമാറി. അടിസ്ഥാനപരമായി ഇതിന്റെ മുഴുവന്‍ കാഞ്ചിവലിച്ചത് ഒരു പ്രണയമാണ്. അതുകൊണ്ട്, പ്രണയത്തിന്റെ ശക്തിയെക്കുറിച്ച് അവര്‍ക്കറിയാം. സ്നേഹബന്ധങ്ങള്‍ എപ്പോഴും വ്യക്തികള്‍ തമ്മിലാണ്. പക്ഷേ, വ്യക്തികള്‍ കുടുംബങ്ങളെയും കുടുംബങ്ങള്‍ ജാതികളെയും പ്രതിനിധീകരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ വളരെ ആകുലരാണവര്‍. 'ലൌ ജിഹാദി'നെതിരേ കര്‍ശന നിലപാടെടുക്കുന്നതിന് ഒരു കാരണവും ഇതാണ്.
?ദലിത് സ്ത്രീകളുടെയും മുസ്ലിം സ്ത്രീകളുടെയും പിന്നാക്കാവസ്ഥയെക്കുറിച്ച് സംസാരിച്ചുവല്ലോ. ദലിത് സ്ത്രീകളും മുസ്ലിം സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളുടെ സ്വഭാവം ഒരേപോലെയുള്ളതാണോ?
അടിസ്ഥാനപരമായി, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവര്‍ ഇരുവരുടെയും രാഷ്ട്രീയ പ്രതിനിധാനമാണ്. അവരുടെ പ്രശ്നങ്ങള്‍ മുഖ്യധാരയില്‍ വേണ്ടത്ര വിശദീകരിക്കപ്പെട്ടിട്ടില്ല. എനിക്കു തോന്നുന്നത്, അംഗവൈകല്യമുള്ളവരുടെ പ്രശ്നങ്ങള്‍ക്കുപോലും കൂടുതല്‍ കവറേജ് കിട്ടുന്നുണ്ടെന്നാണ്. മുസ്ലിം സ്ത്രീയുടെ പ്രശ്നവും ദലിത് സ്ത്രീയുടെ പ്രശ്നവും എത്രമേല്‍ കൂടിക്കലരുന്നുണ്ട്? ദലിത് സ്ത്രീകള്‍ വ്യത്യസ്ത കാരണങ്ങളുടെ പേരിലാണ് യാതനയനുഭവിക്കുന്നത്. വിദ്യാഭ്യാസമില്ലായ്മയാണ് ഒരു പ്രധാനകാര്യം. ഈ സ്ത്രീകള്‍ക്കു സാമ്പത്തികമായ സ്വാശ്രയത്വമില്ല എന്നതാണ് മറ്റൊരു വസ്തുത. ഇതു മുസ്ലിം സ്ത്രീകള്‍ക്കും ബാധകമാണ്. സാമ്പത്തിക സ്വാശ്രയത്വത്തിനു വിദ്യാഭ്യാസം അനിവാര്യമാണ്. സാദൃശ്യങ്ങളും വ്യത്യാസങ്ങളും നമുക്കു കാണാന്‍ കഴിയും. മുഖ്യധാരാ മാധ്യമങ്ങള്‍ ഇരുവരുടെയും അസ്തിത്വമോ സ്വത്വമോ ആഘോഷിക്കുന്നില്ല. ദലിത് സ്ത്രീകളുടെയും മുസ്ലിം സ്ത്രീകളുടെയും സാദൃശ്യങ്ങളില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതുണ്ട്. കാരണം, ഇരുവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. മുഖ്യധാരയുടെ ഭാഗമാകാന്‍ അവര്‍ എളുപ്പത്തില്‍ അനുവദിക്കപ്പെടുകയില്ല.
മുസ്ലിം സ്ത്രീകളുടെ രാഷ്ട്രീയ സാക്ഷരതയെക്കുറിച്ച് എനിക്കു ചില കാര്യങ്ങള്‍ പറയാനുണ്ട്. മുസ്ലിം സമുദായത്തോടു തന്നെ എനിക്കീ കാര്യത്തില്‍ വിഷമമുണ്ട്. 2002ലെ എന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാനിതു പറയുന്നത്. ഗുജറാത്ത് വംശഹത്യ നടന്ന സമയമായിരുന്നു അത്. ഇന്ത്യ എന്ന പേരില്‍ ഒരാശയമുണ്ടെന്നും അതില്‍ സമഭാവനയും നന്മയും അടങ്ങിയിട്ടുണ്ടെന്നും ആലോചിച്ച ഏതൊരാളെ സംബന്ധിച്ചും വളരെയേറെ ഹൃദയഭേദകമായിരുന്നു അന്നു സംഭവിച്ചത്. കോയമ്പത്തൂര്‍ ബോംബ്സ്ഫോടനവുമായി ബന്ധപ്പെട്ട് ഭര്‍ത്താക്കന്മാരോ മക്കളോ ഒക്കെ ജയിലില്‍ കിടക്കേണ്ടി വന്നതുകാരണം ഒറ്റയ്ക്കായിപ്പോയ, നോക്കാനാരുമില്ലാത്ത അഗതികളായ കുറേ മുസ്ലിം സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു ഞാന്‍. വിചാരണത്തടവുകാരെ ഒമ്പതും പത്തും കൊല്ലം തടവില്‍ പാര്‍പ്പിച്ച ചരിത്രമുള്ള കേസാണത്. ഞാനവരുടെ ഭാര്യമാരോടും മാതാക്കളോടും സംസാരിക്കുകയായിരുന്നു. പന്ത്രണ്ടോ പതിനഞ്ചോ ചെക്പോസ്റ്റുകള്‍ കടന്നു വേണം അവര്‍ക്കു തങ്ങളുടെ സ്വന്തം വീടുകളിലെത്താനും പുറത്തു പോകാനും എന്നവര്‍ പറഞ്ഞു. "എന്റെ മകന്‍ ഒന്നും ചെയ്തിട്ടില്ല, എന്റെ ഭര്‍ത്താവ് നിരപരാധിയാണ്, ഞങ്ങള്‍ എന്നിട്ടും ഇതനുഭവിക്കുന്നു'' എന്നൊക്കെ അവര്‍ പറഞ്ഞു. ഒട്ടും സന്തോഷകരമായ അനുഭവമായിരുന്നില്ല അത്. ആ സ്ത്രീകള്‍ വളരെ യാതനാനിര്‍ഭരമായ അവസ്ഥയിലായിരുന്നു. ചിലരൊക്കെ വീട്ടുവേലക്കാരികളായി മാറിക്കഴിഞ്ഞിരുന്നു. കുടുംബം നടത്താന്‍ വേണ്ടി ശരീരം വില്‍ക്കേണ്ടി വന്നവര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഈ സ്ത്രീകളിലധികവും ഒരിക്കല്‍ സാമ്പത്തികമായി തരക്കേടില്ലാത്ത കുടുംബങ്ങളിലാണു കഴിഞ്ഞിരുന്നത് എന്നത് എന്നെ അദ്ഭുതപ്പെടുത്തി. അവരുടെ പുരുഷന്മാര്‍ പെട്ടെന്നു ജയിലിലകപ്പെട്ടപ്പോള്‍ അവര്‍ കഷ്ടത്തിലായി. പ്രതിസന്ധികളെ നേരിടാന്‍ മാത്രം ആ സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. മുസ്ലിംസമുദായം തിരിച്ചറിയേണ്ട ഒരു കാര്യമാണിത്.
ഓരോ പ്രാവശ്യം ഭര്‍ത്താവിനെ കാണാന്‍ ചെല്ലുമ്പോഴും ചെക്പോസ്റ്റുകളില്‍ അവര്‍ കഷ്ടത സഹിച്ചു. തങ്ങളുടെ കുട്ടികളെ അവര്‍ യാതന സഹിച്ചു വളര്‍ത്തി. അങ്ങനെയൊക്കെയാകുമ്പോഴെങ്കിലും ആരാണ് ശത്രുവെന്ന്, എന്താണിതിനൊക്കെ കാരണമെന്ന് അവള്‍ അറിയേണ്ടതല്ലേ? നിങ്ങളുടെ അഭിപ്രായത്തില്‍ ആരാണ് നിങ്ങളുടെ ഈ കഷ്ടപ്പാടുകള്‍ക്കു കാരണം എന്നു ഞാന്‍ ചിലപ്പോഴൊക്കെ അവരോടു ചോദിച്ചു. വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. ബി.ജെ.പിയോ ഹിന്ദുത്വ വലതുപക്ഷമോ ആണിത് ചെയ്യുന്നതെന്ന് ആരും പറഞ്ഞില്ല. എന്തുകൊണ്ട് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ തീര്‍ത്തും അജ്ഞരായിരുന്നു. വലതുപക്ഷം എന്താണെന്ന് അവര്‍ പഠിപ്പിക്കപ്പെട്ടിട്ടില്ല. നിങ്ങള്‍ ഒരു യാഥാസ്ഥിതിക വലതുപക്ഷ ഹിന്ദുബ്രാഹ്മണസ്ത്രീയോട് സംസാരിച്ചുനോക്കൂ. മുസ്ലിംകള്‍ ആരാണെന്നും എങ്ങനെയാണവര്‍ പെരുകുന്നതെന്നും അവരുടെ അജണ്ട എന്താണെന്നും അടുത്ത മിനി പാകിസ്താന്‍ എവിടെയാണുയര്‍ന്നു വരുന്നതെന്നുമുള്ള ചവറുകളുടെ ഒരു കൂനതന്നെ അവര്‍ തീര്‍ച്ചയായും നിങ്ങള്‍ക്കുമുന്നിലേക്കെറിയും. അതാണ് അവര്‍ക്കിടയിലെ ബോധവല്‍ക്കരണത്തിന്റെ രീതി.
ദലിത് സ്ത്രീകള്‍ക്കിടയില്‍ പോലും മുസ്ലിം സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന അവബോധമുണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു. കാരണം, ദലിത് സമുദായം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇത് ഈയടുത്തുണ്ടായ കാര്യമാണ്. എങ്കിലുമവിടെ ബോധത്തിന്റെ ഒരു നിലവാരമുണ്ട്. മുസ്ലിംസ്ത്രീകള്‍ക്കിടയില്‍, ഈ തരത്തിലുള്ള രാഷ്ട്രീയധാരണ, പ്രത്യേകിച്ചും ഹിന്ദുത്വരാഷ്ട്രീയത്തെക്കുറിച്ച് ഇല്ലാതെ പോകുന്നു. ഏറ്റവും ചുരുങ്ങിയത് തമിഴ് നാട്ടിലെങ്കിലും അങ്ങനെയാണുള്ളത്. അവരെ എങ്ങനെയാണു മറ്റുള്ളവര്‍ വീക്ഷിക്കുന്നത് എന്നവര്‍ക്കറിയില്ല. നിങ്ങളെ ഈ പ്രത്യേക അവസ്ഥയിലേക്കെത്തിച്ചതെന്താണെന്നു നിങ്ങള്‍ മനസ്സിലാക്കണം. ഈ ബോധമില്ലാതെ നിങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ല. കേരളത്തിലൊരു പക്ഷേ, കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം.
? ദലിത് സംഘടനകളും മുസ്ലിം സംഘടനകളും കൈകോര്‍ക്കുകയും പരസ്പരം ശാക്തീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ താങ്കള്‍ കണ്ടിട്ടുണ്േടാ? അത്തരമൊരു ഐക്യത്തിന്റെ സാധ്യത എന്താണ്?
ഇതിനു വിപുലമായ തോതില്‍ ശ്രമം നടത്തിയ ആദ്യത്തെ വ്യക്തി അബ്ദുന്നാസിര്‍ മഅ്ദനിയാണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയനയങ്ങളുടെ സൂക്ഷ്മസങ്കീര്‍ണതകള്‍ എനിക്കറിയില്ല. പക്ഷേ, പൊതുവായുണ്ടായ മതിപ്പ് അദ്ദേഹം ദലിതുകളെയും മുസ്ലിംകളെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു. മുസ്ലിംരാഷ്ട്രീയത്തെക്കുറിച്ചു പറയാവുന്ന ഒരു കാര്യം ഞാനറിയുന്നിടത്തോളം, ഒരൊറ്റ സംഘടനയ്ക്കും ജാതി ഒരു പ്രത്യേക കാര്യപരിപാടിയല്ല എന്നതാണ്.
പക്ഷേ, മഅ്ദനിക്കെന്താണു കിട്ടിയത്? അദ്ദേഹം അറസ്റ്റ്
ചെയ്യപ്പെട്ടു, വളരെ മോശമായി പെരുമാറപ്പെട്ടു, ഭരണകൂട ഭീകരതയ്ക്കിരയായി. ഒരു ഭീകരവാദിയായി മുദ്രകുത്തപ്പെട്ടു. എന്നിട്ടൊടുവില്‍ കോടതി കുറ്റവിമുക്തനാക്കി. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദലിതനായിരിക്കുക എന്നതിന്റെ അസ്ക്യത ഇന്ത്യക്കകത്തു മാത്രമേയുള്ളൂ. പക്ഷേ, മുസ്ലിമാവുക എന്നത് ഇപ്പോള്‍ അന്തര്‍ദേശീയതലത്തില്‍ തന്നെ ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. മുസ്ലിംകളെ അടിച്ചമര്‍ത്തുക എന്നത് അധികാരം വളരെ എളുപ്പമായി കരുതുന്നു.
തമിഴ് നാട്ടിലെ ചില ദലിത് സംഘടനകള്‍, ഏറ്റവും ചുരുങ്ങിയത് ദലിത് പാന്തേഴ്സ് ഓഫ് ഇന്ത്യയെങ്കിലും, മുസ്ലിം അനുകുലമാണ്. ബാബരിമസ്ജിദ് തകര്‍ക്കാന്‍ അംബേദ്കറുടെ ജന്മദിവസം തിരഞ്ഞെടുത്തതുപോലും ഹിന്ദുത്വശക്തികളുടെ വ്യവസ്ഥാപിത തന്ത്രമായിരുന്നു എന്നവര്‍ വിചാരിക്കുന്നു. ദലിതര്‍ തങ്ങളുടെ നേതാവിനോട് അങ്ങേയറ്റം ആദരവു കാണിക്കുന്ന ദിവസമാണത്. ഒരു വിഭാഗത്തിന്റെ അനുസ്മരണാഘോഷ ദിനം മറ്റേവിഭാഗത്തിന്റെ കറുത്തദിനമായി മാറിയിരിക്കുന്നു. ഹിന്ദുത്വരുടെ ആഗ്രഹം ദലിതരും മുസ്ലിംകളും ഒരുമിക്കരുത് എന്നാണ്. ദലിത് രാഷ്ട്രീയക്കാരും മുസ്ലിം രാഷ്ട്രീയക്കാരും ഡിസംബര്‍ 6 ന് നല്ല തിരക്കിലായിരിക്കും.
ദലിത് പാന്തേഴ്സ് ബാബരിമസ്ജിദ് പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിക്കുന്നു. ഒരു ദലിത് സംഘടന ഇതുറക്കെപ്പറയുന്നതു വളരെ നല്ല കാര്യമാണ്. ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരനും ഇതുപോലൊരു പ്രസ്താവന നടത്തുന്നത് നിങ്ങള്‍ക്കു കാണാനാവില്ല. കാരണം, അത് ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുമെന്നവര്‍ ഭയപ്പെടുന്നു. ദലിത് രാഷ്ട്രീയക്കാര്‍ക്ക് ആ പേടിയില്ല. താന്‍ അയോധ്യയില്‍ എന്താണു ചെയ്യുന്നത് എന്നത് ദലിതര്‍ക്കൊരു പ്രശ്നമല്ല.
അതേസമയം, ദലിതരെ ഹിന്ദു മുഖ്യധാരയിലേക്കു ലയിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സംഘപരിവാരം നടത്തുന്നുണ്ട്. അവരുടെ വെബ്സൈറ്റുകളില്‍ അവര്‍ പറയുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഒന്നാമത്തെ ശില വച്ചത് ഒരു ദലിതനാണെന്നാണ്. ദലിതരെ ഹിന്ദുത്വപദ്ധതിയിലേക്ക് ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ദലിതരെ ഹിന്ദുക്കളുടെ കൂട്ടത്തിലെണ്ണുന്നതു ദലിതര്‍ക്കു വലിയ നഷ്ടം വരുത്തും. സത്യത്തില്‍ ഇന്ത്യയിലെ ദലിതുകള്‍ ഹൈന്ദവരല്ല. അടിസ്ഥാനപരമായി അവര്‍ പഞ്ചമരാണ്. വര്‍ണാശ്രമധര്‍മത്തിനു പുറത്താണവര്‍. പക്ഷേ, നിങ്ങള്‍ ഹിന്ദുദലിതനാണെങ്കില്‍ മാത്രമേ ഭരണകൂട പിന്തുണ കിട്ടാന്‍ അര്‍ഹനാവുകയുള്ളൂ. ഭരണകൂടം വളരെയേറെ സൈനികാത്മകമാണ്, സ്വഭാവം കൊണ്ട് അടിച്ചമര്‍ത്തുന്നതും ശക്തിമത്തായതുമാണ്. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ മാത്രമേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കുകയുള്ളൂ എന്നവര്‍ പറയുന്നു.
ഒരു വശത്ത് ഭരണഘടന പറയുന്നത് നിങ്ങള്‍ക്കു മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നാണ്. എന്റെ മതം നിലനിര്‍ത്തുക മാത്രം ചെയ്യുന്നത് ഒരു തരത്തിലും എന്റെ ജാതിപശ്ചാത്തലത്തെ ബാധിക്കുന്നില്ല. പക്ഷേ, നിങ്ങള്‍ മതം മാറുകയും ദലിത് മുസ്ലിമോ ദലിത് ക്രൈസ്തവനോ ആവുകയും ചെയ്താല്‍ പിന്നെ വിദ്യാഭ്യാസത്തിലോ മറ്റെവിടെയെങ്കിലുമോ സംവരണം ചോദിക്കാന്‍ നിങ്ങള്‍ക്കാവില്ല. അതുകൊണ്ട്, നിങ്ങള്‍ ഒരു ദലിത് ഹിന്ദുവോ ദലിത് ബൌദ്ധനോ ആയിരിക്കേണ്ടതുണ്ട്. ദലിത് ബൌദ്ധന്മാര്‍ക്കു തന്നെ ഇതു കിട്ടിയതു ദീര്‍ഘമായ സമരത്തിനു ശേഷമാണ്. ഇപ്പോള്‍ അവര്‍ ഏതോ കാരണങ്ങളാല്‍ പറയുന്നത് ജൈനമതവും ബുദ്ധമതവും ഹൈന്ദവതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ്. ഇതാണ് താദാത്മീകരണ പദ്ധതി. അവര്‍ക്കതു ചെയ്യാനാകും. ജൈനമതവും ബുദ്ധമതവും യഥാര്‍ഥത്തില്‍ ഹിന്ദുമതത്തിനെ വിജയകരമായി സ്വാംശീകരിച്ചു. സത്യത്തില്‍, നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, ഇസ്ലാമിനെ വരെ അവര്‍ ഹിന്ദുമതത്തിന് അനുയോജ്യമാക്കിയെടുക്കും. നിങ്ങള്‍ ഒരു ഹിന്ദുമുസ്ലിമാവുക. അതാണ് ഇന്ത്യന്‍ മുസ്ലിം എന്നവര്‍ പറയും. അതാണവരുടെ വാദം. അഡ്വാനി ആത്മകഥയില്‍ എഴുതുന്നത് അതാണ്. ഒരു ഹിന്ദുക്രിസ്ത്യാനിയെ തനിക്കറിയാമായിരുന്നു, അങ്ങനെ ഒരു ക്രിസ്ത്യാനി ഉണ്ടാകാം എന്ന്.
തമിഴ്നാട്ടിലെ ക്രൈസ്തവതയുടെ ഒരു പ്രശ്നം അതു കൂടുതല്‍ ഹൈന്ദവമായിരിക്കുകയാണ് എന്നതാണ്. ക്രൈസ്തവ സമുദായത്തിനകത്തു ജാതിവിവേചനത്തിന്റെ നിരവധി സംഭവങ്ങളുണ്ടാകുന്നു. ഈയിടെ ജാതിക്രൈസ്തവര്‍ തങ്ങളുടെ തെരുവിലൂടെ ഒരു ദലിത് ക്രൈസ്തവന്റെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. അവിടെ ദലിത് ക്രൈസ്തവരെ മറ്റുള്ളവരില്‍നിന്നു വേര്‍തിരിക്കുന്ന മതിലുകളുണ്ട്. അവരെ സംബന്ധിച്ചു യേശുവും അനേകം ഹിന്ദുദൈവങ്ങളിലൊന്നായി മാറിയിട്ടുണ്ട്. തമിഴ് നാട്ടില്‍ ജാതിഹിന്ദുക്കളും ജാതിക്രൈസ്തവരും ദലിതരോട് പെരുമാറുന്നതില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല. ഇസ്ലാമിനാണെങ്കില്‍ ജാതിയുടെ ഈ പ്രത്യേക പ്രശ്നം ഇല്ല.
ഈയിടെയായി വെല്ലൂരിലെ പള്ളി മുസ്ലിംകള്‍ക്കു തുറന്നുകൊടുക്കണമെന്ന് ഒരു ദലിത് സംഘടന ആവശ്യപ്പെട്ടു. ഇതുപോലെ ചിലപ്പോഴൊക്കെ ദലിത്സംഘടനകള്‍ മുസ്്ലിംപ്രശ്നങ്ങളിലും തിരിച്ചു മുസ്ലിം സംഘടനകള്‍ ദലിത് പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, താഴേത്തട്ടിലെ പ്രവര്‍ത്തനമണ്ഡലത്തില്‍ ദലിതുകളും മുസ്ലിംകളും ഒരുമിച്ചുകൊണ്ടുള്ള ഏതു നീക്കത്തെയും ഭരണകൂടം അതിന്റെ സംവിധാനങ്ങളുപയോഗിച്ച് അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്ന അനുഭവം രാഷ്ട്രീയപ്രവര്‍ത്തകരായ എന്റെ സുഹൃത്തുക്കള്‍ക്കുണ്ട്. അവര്‍ ഒരുമിക്കുന്നതിനെ ഭരണകൂടം എതിര്‍ക്കുന്നു. ദലിതുകളുടെയും മുസ്ലിംകളുടെയും വോട്ടിനെ ഏകോപിപ്പിക്കാന്‍ ശ്രമിച്ച ഒരു ദലിത് നേതാവിന്റെ കാര്‍ ആസൂത്രിതമായി ആക്രമിക്കപ്പെട്ട സംഭവം എനിക്കു വളരെ അടുത്തറിയാം. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലായി. അതൊരു ശ്രദ്ധതിരിക്കല്‍ തന്ത്രം കൂടിയായിരുന്നു. ഇന്റലിജന്‍സിന്റെ സജീവ അറിവോടുകൂടിയല്ലാതെ ഇതു നടക്കുകയില്ലെന്നുറപ്പാണെനിക്ക്. ദലിതരും മുസ്ലിംകളും ഒന്നിച്ചുനില്‍ക്കണമെന്ന് പരസ്യപ്രസ്താവന പോലും നടത്തിയിട്ടുണ്ടായിരുന്നില്ല അദ്ദേഹം. ഇങ്ങനെയൊരു അക്രമത്തിനുശേഷം നിങ്ങള്‍ക്ക് അടങ്ങിയിരുന്ന് ദലിത് മുസ്ലിം ഐക്യത്തിനു ഫലപ്രദമായി എന്തുചെയ്യാനാകുമെന്ന് ആലോചിക്കാനാവില്ല. താങ്കളുടെ ശ്രദ്ധ തെറ്റിക്കപ്പെട്ടിരിക്കുന്നു. അടിസ്ഥാനപരമായി ഹൈന്ദവമാണ് ഇന്ത്യന്‍ ഭരണകൂടം. ദലിത്-മുസ്ലിം ഏകീകരണത്തെ അതു തടയും. അതിനു കൈവശമുള്ള എല്ലാ ആയുധങ്ങളും അവരുപയോഗിക്കും. അവരീ കാര്യത്തില്‍ വളരെയേറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
? നമ്മുടെ ദേശീയമാധ്യമങ്ങളില്‍ ദലിതുകള്‍ അവതരിപ്പിക്കപ്പെടുമ്പോഴൊക്കെ മോശമായി ചിത്രീകരിക്കപ്പെടുന്നു. മുസ്ലിം പ്രതിനിധാനത്തിന്റേതിനു സമാനമായ ഒരു പ്രശ്നം. ദേശീയ മുഖ്യധാരാ മാധ്യമങ്ങളിലോ സ്വാധീനമുള്ള ഭാഷാമാധ്യമങ്ങളിലോ തീരുമാനമെടുക്കുന്ന ഒരു കസേരയിലും ദലിതര്‍ ഇല്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
നമ്മള്‍ മാധ്യമങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവമെന്താണെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത് ആവര്‍ത്തിക്കുക മാത്രമാണു മാധ്യമങ്ങള്‍. വിമത മാധ്യമസംസ്കാരം ഇവിടെയില്ല. ഇന്ത്യയിലെ ജയിലുകളിലെ 40 ശതമാനം അന്തേവാസികളും മുസ്ലിംകളും ദലിതുകളുമാണ് എന്നാണ് ഒരു ഔദ്യോഗിക സ്ഥിതിവിവരക്കണക്ക്. ഏതൊക്കെയോ കാരണങ്ങളാല്‍ അവര്‍ കുറ്റവാളികളാക്കപ്പെടുന്നു. ഹിന്ദുത്വ ദേശീയതാ പദ്ധതിക്കെതിരേ പ്രതികരിക്കുന്ന ഏതുവിഭാഗവും ഇന്ന് ഇന്ത്യയില്‍ ക്രമാതീതമായി കുറ്റവാളികളാക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു നമ്മള്‍ കാണണം. അനുപാതപരമായി ജയിലുകളിലെ മുസ്ലിം ചെറുപ്പക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ജനസംഖ്യയുടെ 15 ശതമാനം വരുന്നവര്‍ എങ്ങനെയാണ് ജയില്‍ ജനസംഖ്യയുടെ 40 ശതമാനമാകുന്നത്? എങ്ങനെയാണ് ഒരു സമുദായത്തിനു ജനസംഖ്യാനുപാതത്തേക്കാള്‍ കുറ്റവാളി അനുപാതം ഉണ്ടാക്കാനാവുക? അവര്‍ അധികമധികമായി കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നു എന്നാണതിനര്‍ഥം. ദലിതുകള്‍ക്കും ഇതേ കാര്യം സംഭവിക്കുന്നു. പോലിസ് അവരെയാണു നോട്ടമിടുന്നത്.
ഏതു തരത്തിലുള്ള പ്രതിരോധം ഉയര്‍ന്നുവരുമ്പോഴും താഴേത്തട്ടിലാണ് ആദ്യമത് ഇടം കണ്ടെത്തുന്നത്. ഹിംസകൊണ്ടു കാര്യം നടക്കുന്നില്ലെങ്കില്‍, ഭരണകൂടം എപ്പോഴും അടിച്ചമര്‍ത്തുന്നവരുടെ കൂടെനില്‍ക്കുന്നു. ഭരണകൂടം നിങ്ങള്‍ക്കെതിരേ വ്യാജമായ കേസുകള്‍ ഫയല്‍ ചെയ്യുന്നു. ഒരു പാഠം പഠിപ്പിക്കാനായി ജയിലിലിടുന്നു. പുറത്തുവരുമ്പോള്‍ തകര്‍ന്ന മനുഷ്യനാണു നിങ്ങള്‍. ഇനിയിപ്പോള്‍ രാഷ്ട്രീയത്തിലിടപെടാന്‍ താല്‍പ്പര്യമില്ലാതെ കുടുംബംനോക്കി സമാധാനത്തോടെ ജീവിക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുക. ഇതാണു ചിത്രത്തിന്റെ ഒരു വശം.
വിപുലമായ ഈ കുറ്റവാളിവല്‍ക്കരണം നമ്മുടെ ന്യായപീഠങ്ങളും സുപ്രിംകോടതിയും ഭരണകൂടവും ചെയ്തുകൊണ്ടിരിക്കുന്നു.
അവര്‍ നിങ്ങളെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നു. ഒരു ദലിതനു നേരെ മോഷണം ആരോപിച്ചാല്‍ 99 ശതമാനം ആളുകളും അയാളതു മോഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്നുതന്നെ വിചാരിക്കുമെന്നു താങ്കള്‍ക്കു തോന്നുന്നില്ലേ? അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ കാര്യം പോലെയാണിത്. തടവറ ഒരുതരം പരീക്ഷണശാലയായി മാറുന്നു. അവര്‍ എല്ലാ ചെറുപ്പക്കാരെയും അവിടേക്കു കൊണ്ടുപോകുന്നു. ഏതെങ്കിലും തരത്തില്‍ അതു ജനങ്ങളുടെ വീര്യത്തെ ശോഷിപ്പിക്കും. ഉത്തരേന്ത്യയില്‍, ഏതെങ്കിലും മുസ്ലിം പാകിസ്താനെ അനുകൂലിച്ചുവെന്നോ സംശയകരമായ എന്തോ കൊണ്ടുനടക്കുന്നുവെന്നോ ആരോപിക്കപ്പെട്ടാല്‍, ഉടനെ പൊതുജനം ആ സംശയത്തോടൊപ്പം ചേരും. ഇതു വാര്‍പ്പുമാതൃകകളുടെ പ്രശ്നമാണ്. ഒരു തമിഴന്‍ ആസ്ത്രേലിയയിലേക്കോ കാനഡയിലേക്കോ ഫോണ്‍ ചെയ്യുന്നുവെന്നും അവന്റെ അക്കൌണ്ടില്‍ പണമെത്തുന്നുവെന്നും കരുതുക, അയാള്‍ക്കുടനെ സംശയത്തിന്റെ ഒരു ലേബല്‍ കിട്ടും. തമിഴരെക്കുറിച്ചു പറയാന്‍ കാരണം, ഭാഷാപരമായ അര്‍ഥത്തില്‍ ഇന്ത്യയുടെ സംസ്കൃതവല്‍ക്കരണപദ്ധതിയെ പ്രതിരോധിക്കുന്നതവരാണ് എന്ന നിലയ്ക്കാണ്. ദലിതുകളാണ്, പ്രത്യേകിച്ചും മിലിറ്റന്റ് ആയ ദലിത് യുവാക്കളാണ് ഇന്ത്യയിലെ ജാതിസമ്പ്രദായത്തെ പ്രതിരോധിക്കുന്നത്. മുസ്ലിംകളായിരിക്കുക എന്നതുതന്നെ ഹിന്ദുത്വരെ സംബന്ധിച്ച് അവരുടെ പദ്ധതിയോടുള്ള പ്രശ്നകലുഷിതമായ പ്രതിരോധമാണ്. മുസ്ലിംകള്‍ സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലിടപെടുന്നില്ലെങ്കില്‍ പോലും ഹിന്ദുത്വത്തെ മുസ്ലിം അസ്തിത്വം ഭയപ്പെടുത്തുന്നു.
കാരണം, ഹൈന്ദവത എന്താണോ, അതിനെയൊക്കെ ഇസ്ലാം പല തലങ്ങളില്‍ നിരാകരിക്കുന്നു. അപ്പോള്‍, അത് രാജ്യദ്രോഹത്തിന്റെ പ്രശ്നമായി അവതരിപ്പിക്കപ്പെടുകയും ഭരണകൂടസംവിധാനങ്ങള്‍ ഇടപെടുകയും ചെയ്യുന്നു. ഇതുതന്നെയാണു മാധ്യമങ്ങളും ചെയ്യുന്നതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ജനങ്ങളുടെ മനസ്സിനെ ഭരിക്കുന്നതവരാണ്. അപ്പോള്‍ 40 ശതമാനം ജയിലന്തേവാസികള്‍ മുസ്ലിംകളാവുകയും എല്ലാ കുറ്റങ്ങള്‍ക്കും മുസ്ലിംകള്‍ സംശയിക്കപ്പെടുകയും ചെയ്യുക എന്നതു തുടര്‍ച്ചയായി നടക്കും. അതു സ്വാഭാവികമായിത്തീരും. മലേഗാവ് സ്ഫോടനത്തില്‍ ആദ്യം സംശയിക്കപ്പെട്ടതു മുസ്ലിംകളായിരുന്നു. പിന്നീടാണ് ഹിന്ദുത്വതീവ്രവാദികളാണു ബോംബ്വച്ചതെന്നു കണ്ടെത്തിയത്.
ഇനി ഇതുപോലൊരു സംഭവമുണ്ടായാല്‍, ഹിന്ദുത്വ തീവ്രവാദികളാകും ഇതു ചെയ്തത് എന്ന് ഇന്ത്യയിലെ ജനങ്ങള്‍ സംശയിക്കുമെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഉടനെ തന്നെ അവര്‍ പറയുക ഇതു ലശ്കറോ ജയ്ഷോ ഇന്ത്യന്‍ മുജാഹിദീനോ ആണെന്നാണ്. വളരെ സമര്‍ഥമായാണു മാധ്യമങ്ങള്‍ ഇതു ചെയ്യുന്നത്. കാരണം, മുസ്ലിംകള്‍ ശരിയായി പ്രതിനിധാനം ചെയ്യപ്പെടുന്നില്ല.
? മാധ്യമങ്ങളുടെ ഉടമകള്‍ മുസ്ലിംകളായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നുവോ? എല്ലാ കാര്യത്തിനും ഒരു ഐ.എസ്.ഐ. ബന്ധം ആരോപിക്കപ്പെടുമായിരുന്നുവോ?
ഇത്തരം പ്രസ്താവനകളിറക്കും മുമ്പെ അവര്‍ രണ്ടുവട്ടം ആലോചിക്കുമായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തിനെതിരേ എന്തെങ്കിലും കാര്യമായി സംസാരിച്ചാലുടനെ അവര്‍ പ്രതിസന്ധിയിലകപ്പെടും എന്നതും നമ്മള്‍ മറന്നുപോകരുത്. ദലിതുകളെക്കുറിച്ചു സഹതാപമുള്ള ഒരു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ക്കു പരസ്യം തരുന്നതു നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരിനു കഴിയും. പരസ്യങ്ങളുടെ തുണയില്ലാതെ ഏതു പത്രത്തിനു നിലനില്‍ക്കാന്‍ കഴിയും? ഞങ്ങളുടെ ഭാഷ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു പരസ്യം തരില്ല, നിങ്ങളെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല, പ്രക്ഷേപണമനുവദിക്കില്ല തുടങ്ങിയ തടസ്സവാദങ്ങളുന്നയിക്കാന്‍ സര്‍ക്കാരിനു കഴിയും.
മറ്റൊരു പ്രധാനകാര്യം മാധ്യമ ഉടമസ്ഥതയുടേതാണ്. അവിടെ മുസ്ലിംകളോ ദലിതുകളോ ഇല്ല. ദലിതുകള്‍ പ്രത്യേകിച്ചും ഇല്ല. കുറച്ചു മുസ്ലിം ഓഹരികളുണ്ടായേക്കാം. റിപോര്‍ട്ടര്‍മാരുടെയും എഡിറ്റര്‍മാരുടെയും സ്വഭാവവും സമുദായ അനുപാതവും അവരുടെ മാനസികനിലയുമൊക്കെയാണു വേറൊരു പ്രശ്നം. ഭൂരിപക്ഷമാളുകളും മുസ്ലിംകളോ ദലിതുകളോ അല്ല. മുസ്ലിംകളെ നിങ്ങള്‍ക്കു കുറച്ചൊക്കെ കാണാം. ദലിതുകള്‍ അദൃശ്യരാണ് മാധ്യമങ്ങളില്‍. പിന്നെങ്ങനെയാണ് ദലിതരോട് ആഭിമുഖ്യമുള്ള വാര്‍ത്തകള്‍ വരുക?
അഭിമുഖത്തിന്റെ ആദ്യഭാഗത്തിന് മീനയുടെ സൈറ്റ് കാണുക.
കമന്റുകള്‍ക്ക് ഇവിടെ ക്സിക്കുക.

Thursday, July 29, 2010
ചിത്രകാരന്റെ മുസ്ലിം വിരുദ്ധ വെപ്രാളങ്ങള്‍
ബ്ലോഗര്‍ ചിത്രകാരന്‍ ബൂലോഗത്തെ അറിയപ്പെടുന്ന സവര്‍ണ വിരോധിയാണ്.(സവര്‍ണരെയല്ല, സവര്‍ണാധിപത്യത്തെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത് എന്നാണ് ഈ ലേഖകന്‍ മനസ്സിലാക്കുന്നത്). എന്നാല്‍ മുസ്ലിം (ഇസ്ലാം) എന്നു കേട്ടാല്‍ അദ്ദേഹത്തിന് ചില യുക്തിവാദികളെപ്പോലെ ഹാലിളകും. അദ്ദേഹത്തിന്റെ നിരവധി പോസ്റ്റുകള്‍ ഉദാഹരണം. അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ വെപ്രാളങ്ങള്‍ അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ,അധ്യാപകന്റെ കൈവെട്ടലുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട പോസ്റ്റുകളും ആ വിഷയകമായി പല യുക്തിവാദി-സിപിഎം ബ്ലോഗര്‍മാര്‍ ഇട്ട പോസ്റ്റുകളില്‍ അദ്ദേഹമെഴുതിയ കമന്റുകളും. മുസ്ലിം വിരുദ്ധതയില്‍ യുക്തിവാദികളും സംഘ് പരിവാറുകാരും സി പി എമ്മുകാരും ഒരു ഹൃദയം ഒരു മാനസമായിരിക്കുന്ന സന്ദര്‍ഭമാണിത്. ഏതെങ്കിലും വിധത്തില്‍ സംഗതിയുടെ മറുപുറം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പോപ്പുലര്‍ ഫ്രണ്ടുകാരും ഇസ്ലാമിക മതഭ്രാന്തന്മാരുടെ മാസപ്പടിക്കാരെന്നും ആക്ഷേപിക്കാന്‍ പോലും ഇക്കൂട്ടര്‍ക്കു മടിയില്ലെന്ന് ജി പി രാമചന്ദ്രന്‍,കെ എം വേണുഗോപാലന്‍,രാജീവ് ശങ്കരന്‍ എന്നിവരോടുള്ള അവരുടെ പ്രതികരണങ്ങളില്‍ നിന്നു സ്പഷ്ടമാകുന്നുണ്ട്.ഇവരില്‍ ആര്‍ എസ് എസ്-സിപിഎം-യുക്തിവാദി 'സംഘി'നോട് ഈ ബ്ലോഗര്‍ക്ക് ഒന്നും ചോദിക്കാനില്ല. എന്നാല്‍ ചിത്രകാരന്‍ സംഘോ യുക്തിവാദി സംഘോ സി പി എമ്മോ അല്ലാത്തതിനാല്‍ അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍:
1.ഇന്ത്യയില്‍ കാശ്മീരിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റെവിടെയാണ് മുസ്ലിം മിലിറ്റന്‍സി ഉള്ളത്?മുസ്ലിങ്ങള്‍ നടത്തിയതെന്നു പറഞ്ഞ് മാദ്ധ്യമങ്ങളും ഭരണകൂട ഏജന്‍സികളും തീവ്ര വലതുപക്ഷ സംഘടനകളും പാടി നടന്നിരുന്ന, അതിന്റെ പേരില്‍ നിരപരാധികളായ നിരവധി മുസ്ലിങ്ങളെ പീഡിപ്പിച്ച ബോംബ് സ്ഫോടനങ്ങള്‍ മിക്കവയും ആര്‍ എസ് എസ് നേതാക്കള്‍ സംഘടിപ്പിച്ചവയാണെന്ന വെളിപ്പെടുത്തല്‍ വന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലും ഒരു കൈവെട്ടു കേസിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന 'മുസ്ലിം തീവ്രവാദ'ത്തെ മുന്‍നിര്‍ത്തിയുള്ള ഈ ഗിരിപ്രഭാഷണത്തിന്റെ ലക്ഷ്യം എന്താണ്?
2.അളവുപമായോ ഗുണപരമായോ ഇന്‍ഡ്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്താലും കേരളത്തിലെ കൈവെട്ട്, തലവെട്ട് തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങളുടെ കണക്കെടുത്താലും പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളുടെ പങ്ക് അഗണ്യമായിരിക്കെ കേവലം ഒരു കൈവെട്ടുകേസിനെ ആസ്പദമാക്കി ഇങ്ങനെ ആക്രോശിക്കുന്നത് എന്തുകൊണ്ടാണ്? (സംഘ് ബോംബേറു കേസുകളെപ്പറ്റിയുള്ള പോസ്റ്റുകളിലൊന്നും കമന്റോ ആ വിഷയകമായി പോസ്റ്റോ താങ്കളുടെ ഭാഗത്തുനിന്നും കണ്ടുമില്ല)
3. ഈ കേരളത്തില്‍ തലയും ശരീരഭാഗങ്ങളും വെട്ടല്‍ ഒരു ഫാഷന്‍ പോലെയാക്കിയിട്ടുള്ള സി പി എമ്മിനെ ന്യായീകരിക്കുന്ന താങ്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൈവെട്ടല്‍ ഇത്ര 'ഭീകര'മാകാനുള്ള കാരണം എന്താണ്? രാഷ്ട്രീയത്തിന്റെ പേരിലുള്ള തലവെട്ട് സ്വീകാര്യവും മതത്തിന്റെ പേരിലുള്ള കൈവെട്ട് അസ്വീകാര്യവും ആകുന്നതെങ്ങനെ?
4. 1996 മുതല്‍ 2006 വരെ പത്തുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ നടന്ന 7139 രാഷ്ട്രീയ സംഘട്ടനങ്ങളില്‍ 6797 എണ്ണവും സി.പി.എം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു. 3203 എണ്ണവുമായി ബി.ജെ.പി - ആര്‍.എസ്.എസ് സഖ്യം രണ്ടാം സ്ഥാനത്തുണ്ട്. 2561 എണ്ണവുമായി കോണ്‍ഗ്രസും 1717 എണ്ണവുമായി മുസ്‌ലിം ലീഗും തൊട്ടടുത്തുണ്ട്. സി.പി.എമ്മും ആര്‍.എസ്.എസ് - ബി.ജെ.പി സഖ്യവും 2861 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. കൂടുതല്‍ അസൂയാര്‍ഹമായ വിധം മുന്നിലാണ് സി.പി.എമ്മും സംഘ്പരിവാറും മല്‍സരിച്ച് നടത്തിയിട്ടുള്ള 'മിതവാദവും സമാധാനപരവുമായ' കൊലപാതകങ്ങള്‍. ഈ കാലയളവില്‍ ശിക്ഷ അനുഭവിച്ച 292 പേരില്‍ 175 പേര്‍ സി.പി.എം പ്രവര്‍ത്തകരും 100 പേര്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ്. 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂട്ടത്തില്‍ പെടും.(കണ്ണൂരിലെ സി പി എം-ആര്‍ എസ് എസ് സംഘട്ടനങ്ങളില്‍ ഇരുഭാഗത്തും കൊല്ലപ്പെട്ടത് ഒരൊറ്റ സമുദായ-തീയ്യ-ത്തില്‍പെട്ടവരാണെന്ന വസ്തുതയും ഇതോടൊപ്പം ഓര്‍ക്കണം). ഇതാണു വസ്തുതയെന്നിരിക്കെ,കൂടുതല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ ചെയ്ത സംഘടനകളുടെ പക്ഷം ചേര്‍ന്ന് മുസ്ലിങ്ങള്‍ക്കെതിരെ മൊത്തത്തില്‍ ഇങ്ങനെ കുരച്ചു ചാടുന്നതിന്റെ സാംഗത്യം എന്താണ്?
5.ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും അതിക്രമങ്ങള്‍ ആവര്‍ത്തിച്ചുണ്ടായിക്കൊണ്ടിരിക്കുമ്പാള്‍ സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ഒരു സംഘടനാവേട്ട ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. നാടിനെ നടുക്കിയ 10ഓളം സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ സംഘ്പരിവാര ബന്ധം സി.ബി.ഐയും എ.ടി.എസും പുറത്തുകൊണ്ടുവന്നിരിക്കുന്നു.എന്തേ ഈ നാട്ടില്‍ ഒരു കോലാഹലവുമില്ലാത്തത്?താങ്കള്‍ അതൊന്നും കാണാത്തത്?
6.ഇന്‍ഡ്യിലെ ഐ ബി എന്ന സംഘ് ആധിപത്യ സംഘടന മുസ്ലിങ്ങള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനകള്‍ വസ്തുതകളുടെ പിന്‍ബലത്തോടെ തുറന്നുകാട്ടുന്ന കര്‍ക്കരെയെ കൊന്നതാര്? എന്ന പുസ്തകത്തിലെ ഒരധ്യായം പോലും വായിച്ചുനോക്കാന്‍ താങ്കള്‍ തയ്യാറായിരുന്നെങ്കില്‍ യുക്തിവാദി സംഘ് ആവര്‍ത്തിക്കുന്ന വിഡ്ഢിത്തങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കുമായിരുന്നോ?
7. അവര്‍ണരുടെ (ദലിതരുടെയും മറ്റു പിന്നാക്ക സമുദായങ്ങളുടെയും) അവകാശപ്പോരാട്ടങ്ങളെ താങ്കള്‍ ഇപ്പോള്‍ പിന്തുണക്കുന്ന നാറികളാരെങ്കിലും എന്നെങ്കിലും പിന്തുണച്ചിട്ടുണ്ടോ? എന്തേ അവര്‍ക്കതു സാധ്യമാകുന്നില്ല? മറിച്ച് മുസ്ലിം സംഘടനകള്‍ക്ക് അതാവുന്നത് എന്തുകൊണ്ട്? അതവരുടെ അടവാണെങ്കില്‍ അതേ അടവായിട്ടുപോലും മറ്റേക്കൂട്ടര്‍ അതു ചെയ്യാത്തത് എന്തുകൊണ്ട്?
8.ഇന്‍ഡ്യയിലെയും കേരളത്തിലെയും മിക്കവാറും എല്ലാ ദലിത്-ഒബിസി-അംബേഡ്കറൈറ്റ് ബുദ്ധിജീവികളും മുസ്ലിങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്നത് അവരെല്ലാം മാസപ്പടി വാങ്ങുന്ന ഊച്ചാളികളായിട്ടാണോ?
9. ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പില്‍(സോറി, താങ്കള്‍ മാതൃഭൂമി മാത്രമല്ലേ വായിക്കൂ) താങ്കള്‍ ഒരിക്കല്‍ പ്രശംസിച്ച ഗെയില്‍ ഓം വേദ് ആയുമുള്ള അഭിമുഖമുണ്ട്. അതിലവര്‍ കമ്യൂണിസ്റ്റുകളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്:" സി പി ഐയും സി പി എമ്മും വലതുപക്ഷ ബ്രാഹ്മണ പാര്‍ട്ടികളാണ്,കമ്യൂണിസ്റ്റ് പാര്‍ട്ടികളല്ല. സവര്‍ണ സമുദായത്തില്‍ ജനിച്ചവരുടെ കൈയിലാണ് തുടക്കം മുതലേ ഈ പാര്‍ട്ടികള്‍ ഉണ്ടായിരുന്നത്. ബ്രാഹ്മണ്യസേവയാണ് അവര്‍ നടത്തുന്നത്." ഇപ്പോള്‍ സി പി എം നടത്തുന്ന മുസ്ലിം വിരുദ്ധ വേട്ടയും ആ ബ്രാഹ്മണ്യ സേവയുടെ ഭാഗമാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത താങ്കള്‍ എന്തു സവര്‍ണ വിരുദ്ധത പറഞ്ഞിട്ടും എന്തു കാര്യം?
10.വൈരുധ്യങ്ങളുടെ നിയമം പറയുന്നത് ശത്രു(ആശയപരമായ ശത്രുത) നമ്മെ പ്രകീര്‍ത്തിക്കുമ്പോള്‍ നാം എന്തോ തെറ്റു ചെയ്യുന്നു എന്നു മനസ്സിലാക്കണം എന്നാണ്. ഇപ്പോള്‍ ചിത്രകാരനെ പ്രകീര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ആരാണ്?
കെ എം വേണുഗോപാലിന്റെ ഈ പോസ്റ്റും കാണുക:
Sunday, July 25, 2010
കേരളത്തിന്റെ(മുഖ്യമന്ത്രിയുടെ) പൊതുബോധം സംഘിന്റേതു്
പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം കേരളത്തെ മുസ്‌ലിം ഭൂരിപക്ഷദേശമാക്കാന്‍ -മുഖ്യമന്ത്രി
'ഇരുപത് കൊല്ലം കഴിയുമ്പോള്‍ ഇന്ത്യ, കേരളം ഒരു മുസ്‌ലിം രാജ്യമാകും. ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്നുള്ള ഉദ്ദേശ്യത്തോടുകൂടിയിട്ട് ഉള്ളൊരു നീക്കമാണിവര് നടത്തുന്നത്. അതെല്ലാം പൊലീസ് മണത്തറിഞ്ഞ്, കണ്ടുപിടിച്ച് അതിനെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ്'
ഇന്നലെ ദില്ലിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പത്രക്കാരോടു പറഞ്ഞതാണിത്.ഇതു തന്നെയല്ലേ കുറേക്കാലമായി സംഘ് പരിവാറിലെ വിവിധ സംഘടനകളും പറഞ്ഞുകൊണ്ടിരിക്കുന്നത്? ചില ഹിന്ദു ജാതി സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും ലൌ ജിഹാദ് സംബന്ധമായി പറഞ്ഞുനടന്ന അസംബന്ധവും ഇതു തന്നെയായിരുന്നില്ലേ?
മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് ഉന്നതവിജയം നേടുന്നതെന്നു മുന്‍പൊരിക്കല്‍ വെടി പൊട്ടിച്ചതും ഈയിടെ നിയമസഭയില്‍ ,ഹജ്ജിനു പോകാത്ത സി ടി അഹമദാലി എം എല്‍ എയെ ഹാജിയാരേ എന്നു പരിഹാസ്യമായി വിളിച്ചതുമെല്ലാം കൂട്ടി വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് എന്താണു മനസ്സിലാക്കാനാവുന്നത്?
മാതൃഭൂമി,കേരള കൌമുദി പത്രങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ് മറ്റെല്ലാ കേരളീയ (ഹിന്ദുവി)നേയും പോലെ നമ്മുടെ മുഖ്യമന്ത്രിയുടെയും പൊതുബോധം . ഇപ്പോള്‍ ഔദ്യോഗിക പക്ഷവും ഹിന്ദുത്വ പ്രീണന സമീപനം പരസ്യമായി സ്വീകരിച്ചതിനാല്‍ ഇതിന്റെ പേരില്‍ അച്ചുമാമനു് നടപടി നേരിടേണ്ടിവരില്ലെന്നുറപ്പ്. ചിലപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്കുള്ള പ്രവേശം ഇതുമൂലം ത്വരിതഗതിയിലായേക്കും.
ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം വീണ്ടും
കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസത്തകര്‍ച്ചയെ നേരിടുകയാണിന്ന്. പി.ഡി.പിയാവട്ടെ, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗോ ഇന്ത്യന്‍ നാഷനല്‍ ലീഗോ ആവട്ടെ, ജമാഅത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ആവട്ടെ, ക്രിസ്ത്യന്‍ സംഘടനകളാവട്ടെ എന്തിന്, കേരളാ കോണ്‍ഗ്രസ്സുകാര്‍പോലുമാവട്ടെ, ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ഏതു രൂപത്തിനും കേരളത്തിലിന്ന് പ്രതിരോധത്തിന്റെ പകച്ച ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുന്നുള്ളൂ. ആക്രമണങ്ങളില്‍ പതറിയും പ്രതിരോധങ്ങളില്‍ പിഴച്ചും ന്യൂനപക്ഷ രാഷ്ട്രീയത്തിന് അടിതെറ്റുമ്പോള്‍, ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ വിപത്തുകളെക്കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പോലും അപ്രത്യക്ഷമായിരിക്കുന്നു. ഭൂരിപക്ഷ മതരാഷ്ട്രീയം സ്വാഭാവികവും ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ഏതു രൂപവും വര്‍ഗീയവുമായി മുദ്രകുത്തപ്പെടുന്ന ഈ സാഹചര്യം കേരളരാഷ്ട്രീയത്തിലെ മറ്റൊരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നുണ്ട് എന്നത് ഒരു നടുക്കത്തോടെയാണു ഞാന്‍ മനസ്സിലാക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഐ.എന്‍.എല്ലും ഇടതുമുന്നണി വിട്ടുപോവുന്നതും പി.ഡി.പി നേതാവ് മഅ്ദനി വീണ്ടുമൊരു ഗൂഢാലോചനക്കേസില്‍ പ്രതിയാവുന്നതും മറ്റൊരു കാലത്തെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാവുന്നില്ലേ എന്നു സംശയിക്കുകയാണു ഞാന്‍.
ഐ.എന്‍.എല്ലിന്റെ പഴയ രൂപമായ അഖിലേന്ത്യാ മുസ്ലിംലീഗും ഇതേ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കപ്പെടുകയും ഐ.എസ്.എസ് രൂപീകരിച്ചതിന്റെ പേരില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഒറ്റപ്പെടുത്തുകയും ചെയ്ത എണ്‍പതുകളുടെ ഓര്‍മപ്പെടുത്തലാവുന്നുണ്ട് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ ധ്രുവീകരണമെന്നത് ശ്രദ്ധേയമായ ഒരു വസ്തുത തന്നെയാണ്. ഈ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമെന്താവും എന്നാലോചിക്കുന്നതിനു മുമ്പ് എണ്‍പതുകളിലെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം കേരളത്തിനു സമ്മാനിച്ചതെന്ത് എന്ന് ആലോചിക്കുന്നതു നന്നായിരിക്കും.
കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ വളര്‍ച്ചയും സ്വാധീനവും വെളിവാക്കുന്നതിന് കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു ലഭിക്കുന്ന വോട്ടുകള്‍ നോക്കുന്നതു മതിയാവില്ല എന്നു നമുക്കറിയാം. ഇക്കാര്യത്തെക്കുറിച്ചു ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സംജാതമായിട്ടുള്ള പുതിയ പശ്ചാത്തലത്തില്‍ അത്തരം കണക്കുകള്‍ തീരെ അപ്രസക്തമല്ലതാനും. എന്നാല്‍, ഈ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുന്നതിനു മുമ്പ് എണ്‍പതുകളിലെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉള്ളടക്കമെന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലാദ്യമായി ന്യൂനപക്ഷ വര്‍ഗീയത എന്ന ആശയം ശക്തമായി ഉന്നയിക്കപ്പെടുന്നത് എണ്‍പതുകളിലാണ്. ഷബാനുബീഗം കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വ്യക്തിനിയമത്തിനെതിരേ ഇ എം എസ് നമ്പൂതിരിപ്പാട് ആരംഭിച്ച ആക്രമണത്തോടെയായിരുന്നു ഈ പ്രക്രിയ ആരംഭിച്ചത്. മുസ്ലിം വ്യക്തിനിയമത്തോട് വിദ്വേഷപൂര്‍ണമായ നിലപാടെടുക്കാനും ഏകീകൃത സിവില്‍കോഡ് എന്ന ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ ആവശ്യം അംഗീകരിക്കാനും ഇടതുമുന്നണിയിലെ ഘടകകക്ഷിയായിരുന്ന, അതായത് കോണ്‍ഗ്രസ് മുന്നണിക്കൊപ്പംപോലുമല്ലാത്ത, വര്‍ഷങ്ങളായി ഇടതുപക്ഷത്തു നിലയുറപ്പിച്ചിരുന്ന അഖിലേന്ത്യാ മുസ്ലിംലീഗ് വിസമ്മതിച്ചു എന്നത് മുന്നണിയില്‍ നിന്നുതന്നെ അവര്‍ക്കു പുറത്തേക്കുള്ള വഴി തുറന്നു. 'ന്യൂനപക്ഷ വര്‍ഗീയത'യുള്ള പ്രസ്ഥാനമാണ് അഖിലേന്ത്യാ ലീഗ് എന്നതുകൊണ്ടാണ് അവര്‍ ഏകീകൃത സിവില്‍കോഡെന്ന മുദ്രാവാക്യം അംഗീകരിക്കാത്തതെന്നായിരുന്നു ഇ എം എസിന്റെ പക്ഷം. അക്കാലത്തുണ്ടായ നിലക്കല്‍ പള്ളി പ്രശ്നം ഇതോടൊപ്പം ചേര്‍ത്തുവച്ച ഇ എം എസ്, കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെയും ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കുന്നതിന് ചരടുവലിച്ചു. കേരളാ കോണ്‍ഗ്രസ്സും അഖിലേന്ത്യാ മുസ്ലിംലീഗുമില്ലാത്ത ഇടതുമുന്നണി, മതേതരകക്ഷികളുടെ മുന്നണിയാണെന്ന പ്രഖ്യാപനമായിരുന്നു ഇ എം എസിന്റേത്. ഇതോടെ കേരളത്തില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ട ന്യൂനപക്ഷരാഷ്ട്രീയത്തിന് ഐക്യജനാധിപത്യമുന്നണിയിലെ നിശ്ശബ്ദ സാന്നിധ്യമാവേണ്ടിവന്നു. ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തെ ചെറുക്കാനുള്ള പ്രധാന ന്യൂനപക്ഷ രാഷ്ട്രീയകക്ഷികളുടെ അവകാശത്തെ വര്‍ഗീയതയായി ചിത്രീകരിച്ച് നിശ്ശബ്ദമാക്കുന്നതില്‍ ഇ എം എസ് വിജയിച്ച രാഷ്ട്രീയസന്ദര്‍ഭത്തിലാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഐ.എസ്.എസും മറ്റും രൂപംകൊള്ളുന്നത്. മതമൌലികവാദത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇ എം എസ് നടത്തിയ സൈദ്ധാന്തിക ന്യൂനീകരണങ്ങളാവട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെന്ന ആശയത്തിനു കേരളസമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കുകയാണുണ്ടായത്.
എന്തായിരുന്നു എണ്‍പതുകളിലെ ഈ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രത്യാഘാതമെന്നതു പരിശോധിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം മൃദുഹിന്ദുത്വമെന്നും ഹിന്ദുവോട്ടുകള്‍ ലക്ഷ്യമാക്കിയുള്ളതെന്നും വിശദീകരിക്കുന്നതുകൊണ്ടു മാത്രം ഈ പ്രശ്നത്തിന്റെ മുഴുവന്‍ ചിത്രവും നമുക്കു ലഭിക്കുന്നില്ല. കേരളത്തില്‍ തീവ്ര ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം എന്തു സംഭാവനയാണു നല്‍കിയതെന്നതാണ് ഇവിടെ ഉന്നയിക്കേണ്ട കാതലായ ചോദ്യം. 1971ല്‍ കേരളത്തില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, പിന്നീട് ബി.ജെ.പി ആയി മാറിയ ഭാരതീയ ജനസംഘം മൂന്നു സീറ്റിലാണ് മല്‍സരിച്ചിരുന്നത്. അന്നവര്‍ക്കു ലഭിച്ചത് 1.4 ശതമാനം വോട്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിലുണ്ടായ അനുകൂല സാഹചര്യത്തില്‍ ആര്‍.എസ്.എസും ജനസംഘവും സംസ്ഥാനത്തു സജീവമായതിനുശേഷമാണ് എണ്‍പതുകളുടെ തുടക്കത്തില്‍ ബി.ജെ.പി കടന്നുവരുന്നത്. എന്നാല്‍, 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സ്ഥാനങ്ങളില്‍ കേരളത്തില്‍ മല്‍സരിച്ച ബി.ജെ.പിക്ക് 1971ലേതില്‍ നിന്നു കാര്യമായ യാതൊരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1984ല്‍ അവര്‍ക്കു ലഭിച്ചത് കേവലം 1.75 ശതമാനം വോട്ട് മാത്രമായിരുന്നു എന്നതില്‍ നിന്ന് ഈ വസ്തുത നമുക്കു വ്യക്തമാവും. ഈ സന്ദര്‍ഭത്തിലാണ് ഇ എം എസിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം, ഐ.എന്‍.എല്ലിനെയും കേരളാ കോണ്‍ഗ്രസ്സിനെയും പോലും മുന്നണിയില്‍ നിന്നും, അവരെ അനുകൂലിച്ച എം വി രാഘവനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കൊണ്ടും, കീഴടങ്ങിയ ഇ കെ നായനാരെ പോലുള്ളവരെ ശാസിച്ചടക്കിക്കൊണ്ടും കേരളത്തില്‍ പ്രാമുഖ്യം നേടുന്നത്. തുടര്‍ന്നു നടന്ന 1989ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എല്ലാ സീറ്റുകളിലും മല്‍സരിക്കുകയും 4.61 ശതമാനം വോട്ട് നേടി തങ്ങള്‍ ഒരു ഗണനീയ സാന്നിധ്യമാണെന്നു തെളിയിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന എല്ലാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട്ശതമാനം ക്രമാനുഗതമായി വര്‍ധിക്കുന്നതാണ് നാം കാണുന്നത്. 1999ല്‍ ചെറിയൊരു ഇടിവുണ്ടായെങ്കിലും ഇത് ഒരു അപവാദം മാത്രമായിരുന്നു. 1991ല്‍ 4.61, 1996ല്‍ 5.61, 1998ല്‍ 8.02, 1999ല്‍ 6.56, 2004ല്‍ 10.38 എന്നിങ്ങനെ ബി.ജെ.പിയുടെ വോട്ട്നില കേരളത്തില്‍ വളരാന്‍ അനുകൂലമായ പ്രത്യയശാസ്ത്രപരമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇ എം എസും ഇടതുപക്ഷവും മുന്നോട്ടുവച്ച ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം ചെറുതല്ലാത്ത പങ്കാണു വഹിച്ചിട്ടുള്ളത്. മാത്രമല്ല, ഈ സ്ഥിതിവിവരക്കണക്കുകള്‍ സംസ്ഥാനതലത്തില്‍ മാത്രമല്ല, നിയോജകമണ്ഡലങ്ങളുടെ തലത്തില്‍ നോക്കിയാലും ഇതേ പ്രവണതതന്നെയാണു കാണുന്നത്. രണ്ടു മുതല്‍ എട്ടുശതമാനം വരെ മാത്രം വോട്ടുകള്‍ വിവിധ നിയോജകമണ്ഡലങ്ങളില്‍ 1989ല്‍ ലഭിച്ച ബി.ജെ.പിക്ക് 2004 ആവുമ്പോഴേക്കും ലഭിക്കുന്നത് ആറു മുതല്‍ മുപ്പതു ശതമാനം വരെ വോട്ടുകളാണ്.
ഇന്നു വീണ്ടും കേരളത്തില്‍ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ കത്തിമുനയാവുകയാണ്. എല്ലാവരും എപ്പോഴും ഉദ്ധരിക്കുന്നതാണ് ഹെഗലിന്റെ പ്രശസ്തമായ ഒരു വാചകത്തിനു മാര്‍ക്സ് ചേര്‍ത്ത അനുബന്ധം. വ്യക്തികളും സംഭവങ്ങളും ചരിത്രത്തില്‍ രണ്ടുതവണ ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞതിനോട് മാര്‍ക്സ് ചേര്‍ത്തുവച്ചത് 'ആദ്യം ദുരന്തമായി, പിന്നീട് പ്രഹസനമായി' എന്നാണ്. ഇ എം എസ് ഒരു പ്രഹസനമായി ആവര്‍ത്തിക്കപ്പെടുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ടീയം ആവര്‍ത്തിക്കപ്പെടുക തന്നെയാണ്. എന്നാല്‍, ഇപ്പോള്‍ അതുണ്ടാവുന്നത് പ്രഹസനമായല്ല, അതിന്റെ പ്രത്യാഘാതം എണ്‍പതുകളില്‍ സംഭവിച്ചതിനേക്കാള്‍ തീവ്രമായ രാഷ്ട്രീയദുരന്തത്തിലേക്കായിരിക്കും കേരളത്തെ നയിക്കുക എന്നു തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടാവുമോ എന്നതാണ് നാം കാത്തിരുന്നു കാണേണ്ടത്. ഇതു ദൈനംദിന രാഷ്ട്രീയത്തിന്റെ വോട്ട്ബാങ്ക് സമീപനത്തിലൂടെ മാത്രം കാണേണ്ട പ്രശ്നമല്ല. കേരളത്തിലെ ഭൂരിപക്ഷ-സവര്‍ണ മതരാഷ്ട്രീയത്തോടുള്ള ദീര്‍ഘകാല നിലപാട് എന്താണെന്നതിനെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര പ്രശ്നം കൂടിയാണ്. ഇതിന് വരാന്‍ പോവുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്െടന്നതാണു തിരിച്ചറിയേണ്ടിയിരിക്കുന്നത്.
ഈ പോസ്റ്റിന്റെ കമന്റുകള്‍ക്കായി ഇവിടെ നോക്കുക.

സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖം തുറന്നു കാട്ടുന്ന ഡോ ടി ടി ശ്രീകുമാറിന്റെ ഈ ലേഖനം വായിക്കുക:

Friday, July 23, 2010
ബാബരി മസ്ജിദ് പ്രശ്നത്തിന് ഈ എം എസ്സിന്റെ പരിഹാരം!
'ഇടതുപക്ഷം വീണ്ടും സെക്റ്റേറിയന്‍ രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണ്'എന്ന തലക്കെട്ടില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍(2010 ജൂലൈ 12) ഡോ.ടി ടി ശ്രീകുമാറിന്റെ ഒരു ലേഖനം വന്നിരുന്നു. ആ ലേഖനത്തില്‍ ഡോ ശ്രീകുമാര്‍ ഇങ്ങനെ എഴുതി:"ഏറ്റവും ന്യൂനപക്ഷ വിരുദ്ധമായ നിലപാട് ഇ എം എസ് കൈക്കൊണ്ടത് ബാബരി മസ്ജിദ് പ്രശ്നത്തിലായിരുന്നു. പള്ളിക്കുമേല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നും പള്ളി മുസ്ലിങ്ങളുടേതു തന്നെയാണെന്നും ദേശീയ ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എന്തായിരുന്നു ഇ എം എസ്സിന്റെ നിലപാട്? അദ്ദേഹം പറഞ്ഞത് പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയ സ്മാരകമാക്കണമെന്നായിരുന്നു. മാത്രവുമല്ല, 1987ല്‍ തിരൂരില്‍ ചെന്ന് ബാബരി പള്ളി പൊളിച്ചുമാറ്റി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നുവരെ ഇ എം എസ് പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് 1989ല്‍ ഇ എം എസ് കാഞ്ചി കാമകോടി മഠാധിപതിയുമായി ശങ്കരജയന്തിക്ക് വേദി പങ്കിടുകയും ശങ്കരനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ ലേഖനമെഴുതുകയും ചെയ്തു. ഇ എം എസ്സിന്റെ മൃദു ഹിന്ദുത്വം ഈ കാലഘട്ടത്തില്‍ തുറന്ന ഹൈന്ദവ രാഷ്ട്രീയം തന്നെയായി മാറുകയായിരുന്നു. സി ഐ ടി യു സെക്രട്ടറി കാനെ ബാനര്‍ജി അടക്കമുള്ളവരെ ഞെട്ടിച്ചതായിരുന്നു ഇ എം എസ്സിന്റെ ഈ നിലപാടുകള്‍. തുടര്‍ന്ന് ഇ എം എസ്സും സി പി എമ്മും നടത്തിയ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രചാരണത്തിന്റെ മറ പറ്റിയാണ് കേരളത്തില്‍ ഹൈന്ദവ ഭൂരിപക്ഷ മത രാഷ്ട്രീയം മുറ്റിത്തഴച്ചത്."
ഈ ലേഖനത്തില്‍ അന്നത്തെ ഇ എം എസ്സിന്റെ തിരൂര്‍ പ്രസംഗം റിപ്പോര്‍ട്ടു ചെയ്ത മാതൃഭൂമി പത്രത്തിലെ വാര്‍ത്താകട്ടിങ്ങും കൊടുത്തിട്ടുണ്‌ടായിരുന്നു. ഇ എം എസ് അന്ന് അങ്ങനെ പ്രസംഗിച്ചില്ലെന്നും ഇത് ജമാ അത്തെ ഇസ്ലാമിയുടെ 'നുണഭക്ഷ'ണമാണതെന്നും ചൂണ്ടിക്കാണിച്ച് ദേശാഭിമാനി പത്രത്തില്‍ ഒരു ലേഖനം വന്നിരുന്നു ഇന്നലെ. (ഏതോ ഒരു ബ്ലോഗിലും കണ്ടിരുന്നു ഈ വിഷയകമായി പോസ്റ്റ്). മാതൃഭൂമി അന്ന് പച്ചക്കള്ളമാണ് പറഞ്ഞതെന്നും അതിപ്പോള്‍ എടുത്തു ചേര്‍ത്ത് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്ന മാധ്യമം ജമാഅത്തെ ഇസ്ലാമിയുടെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കായാണെന്നതുമാണ് ലേഖനത്തിന്റെ ഉള്ളടക്കം. (ഡോ ശ്രീകുമാറിന് പഴിയില്ല കേട്ടോ!).
അന്ന് ഇ എം എസ് അങ്ങനെയല്ല പറഞ്ഞതെങ്കില്‍ പിന്നെ എന്താണു പറഞ്ഞത്? അതും ദേശാഭിമാനിയിലെ നിരീക്ഷകന്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. അതിതാണ്: "ഇ എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്ജിദ് - രാമജന്മഭൂമി പ്രശ്നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ഞങ്ങളിവിടെ ഉദ്ധരിക്കുന്നു. - ദേ. പ.) പറഞ്ഞത് മലപ്പുറം: ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു. സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം. നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ? മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല - ഇ എം എസ് പറഞ്ഞു. പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് - ഇ എം എസ് പറഞ്ഞു. "
ഇത്തരമൊരു നിലപാടു വച്ചു പുലര്‍ത്തുന്നയാള്‍ മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തപോലെ പ്രസംഗിച്ചിരിക്കാനും സാധ്യതയില്ലെന്നു പറഞ്ഞുകൂടാ. അഥവാ അങ്ങനെ പ്രസംഗിച്ചിട്ടില്ലായിരുന്നെങ്കിലും,ബാബരി പള്ളി ദേശീയ സ്മാരകമാക്കണമെന്നു പറയുന്നതും അത് പൊളിച്ചുമാറ്റണമെന്നു പറയുന്നതും തമ്മില്‍ ഫലത്തില്‍ എന്തു വ്യത്യാസമെന്തിരിക്കുന്നു? രണ്ടായാലും മുസ്ലിങ്ങള്‍ക്ക് അവരുടെ പള്ളി നഷ്ടമാവും.
ഇതാണോ 'ബാബറി മസ്ജിദ് പ്രശ്നത്തില്‍ സിപിഐ എം എടുത്ത' ,'ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത', 'ദാര്‍ഢ്യവും വ്യക്തതയു'മാര്‍ന്ന 'നിലപാടു്'?
നല്ല ലോജിക്ക് അല്ലേ? ഇതേ ലോജിക് അനുസരിച്ച് ,ഏ കെ ജി സെന്ററിനു മേല്‍ കോണ്‍ഗ്രസുകാര്‍ അവകാശമുന്നയിച്ചാല്‍ എന്തായിരിക്കും ഇ എം എസിന്റെ/സി പി എമ്മിന്റെ പരിഹാരം? താഴെ സി പി എമ്മിനും മുകളില്‍ കോണ്‍ഗ്രസിനും നല്‍കി പ്രശ്നം പരിഹരിക്കുമായിരുന്നോ?
ഇന്നും ഈ ആണും പെണ്ണും കെട്ട സമീപനത്തിന്റെ പേരില്‍ അഭിമാനം കൊള്ളണമെങ്കില്‍ എത്രമാത്രമായിരിക്കും ആ പാര്‍ട്ടിയുടെ ന്യൂനപക്ഷവിരുദ്ധ ഉള്ളടക്കം?
ശ്രീകുമാര്‍ ഉന്നയിച്ച മറ്റു വിമര്‍ശനങ്ങള്‍ക്ക് ലേഖനത്തില്‍ മറുപടിയൊട്ടുമില്ലതാനും.
ലേഖനം മുഴുവനായി ഇവിടെ എടുത്തു ചേര്‍ത്തിട്ടുണ്ട്.
കമന്റുകള്‍ക്കായി ഇവിടെ.

Subscribe to:
Posts (Atom)