കേരളത്തിലെ ഏറ്റവും പ്രമുഖമായ മുഖ്യധാരാ ജാതി സംഘടനയാണ് നായര്‍ സര്‍വീസ് സൊസൈറ്റി എന്ന എന്‍ എസ് എസ്. ഭരണ-പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും അങ്ങേയറ്റം ആദരത്തോടെയാണ് എന്‍ എസ് എസ്സിനെയും അതിന്റെ നേതാക്കളെയും കാണുന്നത്.ജാതി/സമുദായ സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന അവരുടെ ഡിമാന്‍ഡിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും എന്തിന്, പിന്നാക്ക ജനവിഭാഗങ്ങളിലെ വലിയൊരു വിഭാഗം വരെയും അവരുടെ ഈ ആവശ്യത്തെ പിന്താങ്ങുന്നവരാണ്. എന്നിട്ടും ആ ആവശ്യം-എന്‍ എസ് എസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സാമൂഹിക നീതി(പിന്നാക്ക സമുദായ സംഘടനകളും സാമൂഹിക നീതിക്കുവേണ്ടിത്തന്നെയാണു നിലകൊള്ളുന്നത്. രണ്ടും വ്യത്യസ്ത സാമൂഹിക നീതികളാണെന്നു മാത്രം)പൂര്‍ണമായി നേടിയെടുക്കാന്‍ ആയിട്ടില്ല.ഇന്‍ഡ്യയിലെ അയിത്തജാതിക്കാരുടെ രക്ഷകനും വിമോചകനുമായ ഡോ ബാബാസാഹിബ് അംബേഡ്കറിനാല്‍ വിരചിതമായ ഇന്‍ഡ്യന്‍ ഭരണഘടന സാമ്പത്തിക സംവരണം അനുവദിക്കാത്തതാണു മുഖ്യ തടസ്സം. ആ തടസ്സം പക്ഷേ കോടതികളിലൂടെ മറികടക്കാന്‍ പലപ്പോഴും എന്‍ എസ് എസ്സിനെപ്പോലുള്ളവര്‍ക്കു സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് കുപ്രസിദ്ധമായ ക്രീമിലേയര്‍ മാനദണ്ഡം സംവരണത്തില്‍ ഏര്‍പ്പെടുത്തപ്പെട്ടത്. വിദ്യാഭ്യാസ സംവരണത്തില്‍ കുമാരപിള്ള കമീഷനിലൂടെ ക്രീമിലേയര്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു കേരളം.ഇനി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുകൂടി (സാമ്പത്തിക) സംവരണം നടപ്പാക്കിക്കിട്ടിയാല്‍ നായന്മാര്‍ക്ക് സാമൂഹിക നീതി ആവും. അതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് കേരളകൌമുദി ദിനപത്രത്തിന്റെ ഇന്നത്തെ മുഖപ്രസംഗം നല്‍കുന്ന സൂചന. ദലിത് ക്രൈസ്തവര്‍ക്കും ദലിത് മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കുന്നതിന്റെ മറവില്‍ ഈയൊരാവശ്യത്തിനുകൂടി ഭരണഘടനയില്‍ ഇടം നേടിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നതത്രേ!
സംവരണവും ഭരണഘടനാ ഭേദഗതിയും
( 26 ഫെബ്രുവരി 2011)
പ്രധാനമന്ത്രി അദ്ധ്യക്ഷനും ധനകാര്യമന്ത്രി ശ്രീ. പ്രണബ് മുഖര്‍ജിയും പ്രതിരോധമന്ത്രി ശ്രീ. എ.കെ. ആന്റണിയും ആഭ്യന്തര മന്ത്രി ശ്രീ. പി. ചിദംബരവും അംഗങ്ങളായുമുള്ള കേന്ദ്രമന്ത്രിസഭയുടെ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി അറ്റോര്‍ണി ജനറല്‍ ശ്രീ. വഹന്‍വതിയുമായി ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം അനുവദിക്കുന്നതിനെപ്പറ്റി കഴിഞ്ഞ തിങ്കളാഴ്ച ചര്‍ച്ച നടത്തി. ഈ രണ്ടു വിഭാഗക്കാര്‍ക്കും സംവരണം നല്‍കാത്തത് ഭരണഘടനയുടെ 14-ാം വകുപ്പനുസരിച്ച് ശത്രുതാപരമായ വിവേചനമല്ലേയെന്ന് ഒരു പൊതുതാത്പര്യഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ഗവണ്‍മെന്റിനോട് ചോദിക്കുകയുണ്ടായി. അതുകൊണ്ടാണ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി അടിയന്തരമായി കൂടി പ്രശ്നം ചര്‍ച്ച ചെയ്തത്. 1950 -ല്‍ പ്രസിഡന്റിന്റെ ഉത്തരവുവഴി ദളിത് ബുദ്ധമതക്കാര്‍ക്ക് സംവരണം അനുവദിച്ചതിനെ ന്യായീകരിക്കുന്ന നിലപാട് ഗവണ്‍മെന്റ് സ്വീകരിക്കുകയോ ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും സംവരണം നല്‍കണമെന്ന രംഗനാഥ മിശ്ര കമ്മിഷന്‍ നിര്‍ദ്ദേശം സ്വീകരിക്കുകയോ ചെയ്യേണ്ടിവരും.
ഇവര്‍ക്ക് നല്‍കുന്ന സംവരണം ദളിതര്‍ക്ക് ഇപ്പോഴുള്ള പതിനഞ്ച് ശതമാനം സംവരണത്തില്‍നിന്നാകാന്‍ പാടില്ലെന്നാണ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് നാഷണല്‍ കമ്മിഷന്‍ പറഞ്ഞിരിക്കുന്നത്. പട്ടികവര്‍ഗക്കാരുടെ 7.5 ശതമാനത്തില്‍ നിന്നാകാമെന്ന് ആരും പറയുകയില്ല. ജനസംഖ്യയില്‍ 54 ശതമാനത്തോളം വരുന്ന മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പരിമിതമായ 27 ശതമാനത്തില്‍ കുറവുവരുത്തുന്നത് നടക്കുന്ന കാര്യമല്ല. അപ്പോള്‍ സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി റദ്ദുചെയ്യുന്ന ഭരണഘടനാ ഭേദഗതി ആവശ്യമായി വരും. മുന്നാക്കക്കാര്‍ക്ക് ഇപ്പോള്‍ ലഭ്യമാകുന്ന മെരിറ്റ് സീറ്റുകളില്‍നിന്നുതന്നെ അവര്‍ ആവശ്യപ്പെടുന്ന സംവരണസീറ്റുകള്‍ കണ്ടെത്താനും കഴിയും. തമിഴ്നാട്ടില്‍ ഇപ്പോള്‍ 69 ശതമാനം സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആ നിയമം 9-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിയമങ്ങള്‍ സുപ്രീംകോടതി പുറത്തെടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് കുറച്ചുനാള്‍ മുമ്പ് ഒരു സുപ്രീംകോടതി ജഡ്ജി പറഞ്ഞിരുന്നു.
എന്തായാലും സംവരണപരിധി 50 ശതമാനമെന്ന വ്യവസ്ഥ മാറ്റാന്‍ കേന്ദ്രഗവണ്‍മെന്റ് മുന്‍കൈയെടുത്ത് ഭരണഘടന ഭേദഗതി ചെയ്യാനാണ് സാദ്ധ്യത.
മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 15 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ വ്യക്തമായ ഉറപ്പ് നല്‍കാത്തതുകൊണ്ട് ശ്രീ. നാരായണപ്പണിക്കരും ശ്രീ. സുകുമാരന്‍ നായരും കോണ്‍ഗ്രസുകാരോട് മിണ്ടാട്ടമില്ലാതെ കെറുവിച്ചിരിക്കുകയാണ്.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാത്തവര്‍ക്കും മാത്രമേ സംവരണം നല്‍കാവൂ എന്ന് തീരുമാനിച്ച ഭരണഘടനാ നിര്‍മ്മാണസമിതി വിശദമായ ചര്‍ച്ചയ്ക്കുശേഷം സാമ്പത്തിക സംവരണനിര്‍ദ്ദേശം നിരസിച്ചതാണ്. എന്നിട്ടും നമ്മുടെ സുപ്രീംകോടതി ക്രീമിലെയര്‍ കണ്ടെത്തുകയും സംവരണത്തിന് സാമ്പത്തിക മാനദണ്ഡം നിര്‍ദ്ദേശിക്കുകയും ചെയ്തു.
ദളിത് മുസ്ളിങ്ങള്‍ക്കും ദളിത് ക്രിസ്ത്യാനികള്‍ക്കും സംവരണത്തിന് വ്യവസ്ഥ ഉണ്ടാക്കുമ്പോള്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് സമ്മതിക്കുകയും സംവരണത്തിന് ഇപ്പോഴുള്ള പരിധി മാറ്റാന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് തോന്നുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പായി കേന്ദ്ര ഗവണ്‍മെന്റ് ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തണം.
"ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തണം" എന്ന് കൌമുദി ആവശ്യപ്പെടുന്നു. ആരാണ് ഈ ബന്ധപ്പെട്ടവര്‍? എന്‍ എസ് എസ്സാണോ? ദലിത് സംഘടനകളാണോ? ദലിത് ക്രൈസ്തവര്‍ക്കും ദലിത് മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നവരാണ് ഹിന്ദു ദലിത് സംഘടനകള്‍ എല്ലാം തന്നെ. അക്കാര്യത്തില്‍ അവര്‍ സംഘ് പരിവാറിനൊപ്പമാണ്. അഥവാ സംഘ് പരിവാര്‍ ഈ സംഘടനകള്‍ക്കൊപ്പമാണ്. എസ് എന്‍ ഡി പിയെ പോലുള്ള പിന്നാക്ക സംഘടനയും, "വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കു"ന്നുവെന്ന എന്‍ എസ് എസ്-സംഘ് പരിവാര്‍ സംഘടനകളുടെ അതേ ആരോപണം എപ്പോഴും ഉന്നയിക്കുന്നവരാണ്. മുസ്ലിം-ക്രൈസ്തവ വിരോധികളായതിനാല്‍ അവരും ദലിത് ക്രൈസ്തവ/മുസ്ലിം സംവരണത്തിന് അനുകൂലമാവില്ല. എന്നാല്‍ ഉത്തരേന്‍ഡ്യയിലെ ദലിത് സംഘടനകളും ബി എസ് പിയെപ്പോലെ ദലിത് അടിത്തറയുള്ള രാഷ്ട്രീയ സംഘടനകളും, ദലിത് ക്രൈസ്തവര്‍ക്കും ദലിത് മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കണമെന്ന വാദക്കാരായതിനാല്‍ കേരളത്തിലെ ഹിന്ദുത്വവാദികളായ ദലിത്-പിന്നാക്ക സംഘടനകളുടെ കുശുമ്പ് അതേപടി നടപ്പാകാന്‍ സാധ്യതയില്ല. എന്നിരുന്നാലും സാമ്പത്തിക സംവരണത്തിനു് അവരും എതിരല്ലാത്തതിനാല്‍ മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കു സംവരണം എന്ന പേരില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനായി ഭരണഘടന ഭേദഗതി ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതായത് അമ്പതു ശതമാനം മെറിറ്റ് സീറ്റുകള്‍ എന്നത് പൂര്‍ണമായും വെറും ഇരുപത്തഞ്ചു ശതമാനം വരുന്ന ജനവിഭാഗത്തിനു തീറെഴുതിക്കൊടുക്കുന്ന ഏര്‍പ്പാടിനെയാണ് നാം സാമൂഹിക നീതി എന്നു വിളിക്കാന്‍ പോകുന്നതെന്നര്‍ഥം.
പിന്‍കുറി:
ഇന്നത്തെ പത്രത്തിലും എന്‍ എസ് എസ് തങ്ങളുടെ സാമൂഹിക നീതി ആവശ്യം ഉന്നയിച്ചതു സംബന്ധിച്ച വാര്‍ത്തയുണ്ട്. സാമൂഹികനീതിക്ക് തടസ്സം നില്‍ക്കുന്നവരെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കും -എന്‍.എസ്.എസ്
എന്നാണ് എന്‍ എസ് എസ്സിന്റെ ഭീഷണി. എന്തൊക്കെയാണ് എന്‍ എസ് എസ്സിന്റെ ആരോപണങ്ങള്‍?
മലയാള മനോരമയില്‍ നിന്നുള്ള വാര്‍ത്ത കാണുക.
¦ÕÖcBZAí ®Äßøá ÈßWAáKÕæø çÄÞWÉßAá¢: ®X®Øí®Øí
ചങ്ങനാശേരി: സാമൂഹിക നീതിക്കു വേണ്ടിയുള്ള എന്‍എസ്എസ് നിലപാടുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞുപിടിച്ച് തോല്‍പിക്കുമെന്ന് എന്‍എസ്എസ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ആവശ്യപ്പെട്ടാല്‍ നായന്‍മാര്‍ മാത്രമല്ല മറ്റു സമുദായങ്ങളിലെ ഒരു വിഭാഗവും ഒപ്പം നില്‍ക്കും. ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും ചിലരെയൊക്കെ തോല്‍പിക്കാന്‍ എന്‍എസ്എസ് വിചാരിച്ചാല്‍ നടക്കും.
വോട്ടുബാങ്ക് മാത്രം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയും സാമൂഹികനീതിക്ക് വേണ്ടി പോരാടുന്ന എന്‍എസ്എസിനെ വര്‍ഗീയവാദികളെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയുമാണു നിലവില്‍ ചെയ്യുന്നത്. ഇവര്‍ക്കെതിരെ എന്‍എസ്എസ് തിരഞ്ഞെടുപ്പില്‍ നിലപാടു സ്വീകരിക്കും. സമദൂര സിദ്ധാന്തം പാലിച്ചുകൊണ്ട് കക്ഷി-രാഷ്ട്രീയം നോക്കാതെയായിരിക്കും തീരുമാനം നടപ്പാക്കുക. സംവരണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ എന്‍എസ്എസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുന്നവര്‍ക്ക് ജാതി നോക്കാതെ വോട്ടു നല്‍കാനും മടിക്കില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.
വിദ്യാലയങ്ങളിലെ ഫീസിന്റെ കാര്യത്തില്‍ പോലും കാണിക്കുന്ന സാമൂഹിക അനീതിക്ക് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. നാലേമുക്കാല്‍ വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാരിനായില്ല. ഇടത്-വലത് സര്‍ക്കാരുകളുടെ വിദ്യാഭ്യാസ സമിതികളില്‍ പണ്ടുമുതല്‍ക്കേ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികള്‍ വന്നതാണ് വിദ്യാഭ്യാസ രംഗത്തെ തടസ്സങ്ങള്‍ക്ക് കാരണം.
കേന്ദ്രത്തില്‍ നിന്നു സോണിയാ ഗാന്ധിയുടെ ദൂതനായി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖുമായി നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായി. നാലുമാസം മുന്‍പ് എത്തിയ അദ്ദേഹത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്യാബിനറ്റില്‍ സമര്‍പ്പിക്കാതെ മന്ത്രിയുടെ കൈവശം തന്നെ ഇരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം വേണമെന്ന ദേശീയ കമ്മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല.
മന്നത്ത് പത്മനാഭന്റെ കാലത്ത് സാധിച്ചെടുത്ത വിദ്യാഭ്യാസ വിപ്ളവത്തിലൂടെ ഏറെ ക്ളേശങ്ങള്‍ സഹിച്ച് ഉണ്ടാക്കിയ 160-ഒാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലൂടെ മാനേജുമെന്റ് സമിതികള്‍ രൂപീകരിച്ച് വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പദ്ധതികളെയും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ കൈവശമുള്ളപ്പോള്‍ ഏതു ജാരസന്തതിയേയും യഥാര്‍ഥ സന്തതിയാണെന്ന് ജനങ്ങളെ അപ്പാടെ വിശ്വസിപ്പിക്കാനും ഏറ്റെടുപ്പിക്കാനും സാധിക്കും എന്നതിനു തെളിവാണ് സാമൂഹിക നീതി എന്ന സങ്കല്‍പ്പനത്തിനു വന്ന ഈ ഭാവമാറ്റം.പിന്നാക്ക സംഘടനകള്‍ സാമൂഹിക നീതി എന്ന സങ്കല്‍പ്പനം തന്നെ കൈയൊഴിഞ്ഞിരിക്കെ അത് മറ്റുള്ളവര്‍ ഏറ്റെടുത്ത് അവരുടെ താത്പര്യത്തിനു വ്യാഖ്യാനിക്കുന്നതു സ്വാഭാവികം തന്നെ.
സത്യാന്വേഷി
Saturday, February 26, 2011
Sunday, February 6, 2011
ഹുസൈന്‍-രവിചന്ദ്രന്‍ സംവാദം ഇന്ന്
നാസ്തികനായ ദൈവം എന്ന ഗ്രന്ഥ(ഡി സി ബുക്സ്)മെഴുതിയ സി രവിചന്ദ്രനും ആ പുസ്തകത്തിന്റെ ഖണ്ഡനമായ നവനാസ്തികത റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ എന്ന ഗ്രന്ഥ(DA'WA Books, Vytila)മെഴുതിയ എന്‍ എം ഹുസൈനും തമ്മിലുള്ള സംവാദത്തിന്റെ ആദ്യ ഭാഗം ഇന്നു രാത്രി 10.30ന് കൈരളി പീപ്പിള്‍ ചാനലിലെ മൈന്‍ഡ് വാച് എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്യുന്നു; അടുത്ത ഭാഗം അടുത്ത ഞായറാഴ്ച്ച (13/02/2011) രാത്രിയും. ഇതു സംബന്ധമായി യുക്തി എന്ന ബ്ലോഗര്‍ എന്‍ എം ഹുസൈന്റ ബ്ലോഗില്‍ എഴുതിയ കമന്റില്‍ നിന്നുള്ള ഭാഗം താഴെ കാണാം:
ഹുസൈന്‍ സാഹിബും രവിചന്ദ്രന്‍ മാഷും തമ്മിലുള്ള ടി വി സംവാദം 6/2/11 ഞായര്‍ രാത്രി 10.30നും(ഇന്ന്) 13/2/11 ഞായര്‍ രാത്രി 10.30നും കൈരളി പീപ്പില്‍ ചാനലില്‍ വിടാനിരിക്കുകയ്യാണ്.മൈന്‍ഡ് വാച്ച് എന്ന ഈ പരിപാടി ഒറ്റ ആഴ്ച അര മണിക്കൂര്‍ പരിപാടിയായിരിക്കെ ഇവര്‍ രണ്ടുപേരും പങ്കെടുത്ത് ചര്‍ച്ചയെ കൊഴുപ്പിച്ച കാരണം രണ്ടാഴ്ച്ചകളായി രണ്ടു പ്രാവശ്യം വിടാനായി തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.

Monday, January 31, 2011
ഇസ്ലാമോഫോബിയയുടെ സവര്‍ണ ഹിന്ദു പരിഭാഷകള്‍
കെ കെ ബാബുരാജ് എഴുതിയ ന്യൂനപക്ഷ ഹിംസ: സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും എന്ന ലേഖനത്തിന്റെ അവസാന ഭാഗം.(ഇന്നിറങ്ങിയ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ -2011 ഫെബ്രുവരി 7 -പ്രസിദ്ധീകരിച്ചത്)
മുന്‍പ് സോഷ്യലിസത്തിന്റെ പേരുപറഞ്ഞ് കീഴാള നവോത്ഥാനം -സമുദായിക സംവരണം-മണ്ഡല്‍-ശരീയത്ത് വിഷയങ്ങളെയെല്ലാം ദുര്‍വ്യാ ഖ്യാനിക്കാന്‍ ഇടതുപക്ഷ സൈദ്ധാന്തികര്‍ക്കു കഴിഞ്ഞത് ‘കീഴാള നിശ്ശ ബ്ദത’യുടെ പശ്ചാത്തലത്തിലാണ്. ഇന്നു് മതേതരത്വത്തിന്റെ പേരു പറ ഞ്ഞു് ‘ശാസ്ത്രീയ വംശീയവാദ’ത്തെ അറിഞ്ഞോ അറിയാതെയോ പ്രചരി പ്പിക്കാന്‍ ഇവര്‍ക്കു കഴിയുന്നതിന്റെ പശ്ചാത്തലം മുസ്ളീം-ക്രിസ്ത്യന്‍ മത ന്യൂനപക്ഷങ്ങളുടെ നിശ്ശബ്ദതയാണ്. മതവിശ്വാസത്തിന്റെ പേരിലുണ്ടായ വിദ്വേഷത്തെ പരിഹരിക്കുവാന്‍ മതങ്ങള്‍ക്കുളള പ്രാപ്തിയാണ് തൊടുപുഴ നല്‍കുന്ന പാഠം. എന്നാല്‍ മതേതരത്വത്തിന്റെ സംരക്ഷകരായി മേനിനടി ക്കുന്നവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിദ്വേഷത്തെ പ്രതിരോധിക്കാന്‍ കീഴാളരും ന്യൂനപക്ഷങ്ങളും അവരുടെ നിശ്ശബ്ദത അവസാനിപ്പിക്കുകയാണ് വഴി. ഇ വിടെ വ്യക്തമായി ഊന്നിപ്പറയേണ്ടുന്ന കാര്യം മുസ്ളീമിന്റെ സാമുദായിക തയോ സാമ്പത്തികതയോ അല്ല മറിച്ച് മതപരതയാണ് അപരത്വത്തെ രൂപപ്പെടുത്തുന്നതെന്നതാണ്. ‘പൊതുവായതായി’ സ്വയം പ്രഖ്യാപിച്ചി ട്ടുള്ള നമ്മുടെ രണ്ടു പ്രമുഖ ചിഹ്ന വ്യവസ്ഥകളായ ലിബറല്‍ വ്യക്തിവാദവും മതേതര സോഷ്യലിസവും ഇസ്ളാമിന്റെ മതപരതയോട് വൈരുദ്ധ്യപ്പെ ടുന്നവയാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് ദേശത്തെ പിളര്‍ത്തിയവരാണ് എന്ന കുറ്റാരോപണത്തിനു/കുറ്റബോധത്തിനു വിധേയമായി മുസ്ളീമു കള്‍ക്കു കഴിയേണ്ടി വന്നതിനാല്‍ ദേശീയതയുടെ സമവായങ്ങളില്‍ ഈ വൈരുദ്ധ്യം പ്രശ്നമായില്ല. അതിനാല്‍ ‘റാം റഹിം’ എന്ന പരികല്പന യിലൂടെ (ഗെയ്ല്‍ ഓം വേദ്ത്-Gail Omvedt) ഹിന്ദു ദേശീയപുരുഷന്റെ ഉടലിന്റെ ഭാഗമായി മുസ്ളീമിനെ അടക്കി നിറുത്താനും കഴിയുമായിരുന്നു. ഈ ദേശീയ സമവായത്തിലുളവായ വിള്ളലിനെയാണ് സമകാലീന ഇസ്ളാമിക പ്രസ്ഥാനങ്ങളും മുസ്ളീം കര്‍ത്തൃത്വവും സാക്ഷ്യപ്പെടുത്തുന്നത്. മുന്‍പ് ‘ഹരിജന്‍’ എന്ന ദേശീയ സമവായത്തില്‍ നിന്നു് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ദലിതര്‍ പുറത്തു വന്നതിനു സമാനമായ ഒരു ചലന മാണിതെന്നു സാരം.
ആധുനിക-ആധുനികാനന്തര പ്രതിഭാസമായ ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്കും അവയുടെ മുന്‍നിരയിലുള്ള യുവനേതൃത്വത്തിനും ദേശ ത്തെ പിളര്‍ത്തിയവരാണ് തങ്ങളെന്ന കുറ്റബോധമില്ലെന്നതാണ് സവര്‍ണ മേധാവിത്വത്തെ അലട്ടുന്ന ഏറ്റവും വലിയപ്രശ്നം. അതിനാല്‍ ശത്രുതയുടെ പുതിയ പദങ്ങളായ ‘തീവ്രവാദി’, ‘മതരാഷ്ട്രവാദി’, ‘മൌദുദിയിസ്റ്’ ‘താലിബാനിസ്റ്റ്’, ‘സദാചാരവാദി’ മുതലായ ഭീകര സ്വത്വങ്ങളെ നിര്‍മി ച്ചും നിര്‍വചിച്ചും മുസ്ളീം കര്‍ത്തൃത്വത്തിനു മേല്‍ ആരോപിക്കേണ്ടി യിരിക്കുന്നു.ഈ ഖണ്ഡിക അവസാനിപ്പിക്കുന്നതിനു മുന്‍പ് ഇത്രയും കൂടി: ‘മുസ്ളീം സമുദായ ഭിത്തി’ പോലുള്ളവയ്ക്ക് അകത്തു താമസിക്കുന്നവരുടെ ‘സ്വത്വം’ ആധുനികവല്‍ക്കരിക്കാത്തതും യാഥാസ്ഥിതികവും അയുക്തികവു മാണെന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ ‘ശാസ്ത്രീയ വംശീയവാദ’ ത്തിനുളള മറുപടി കറുത്ത ഫെമിനിസ്റ്റ് ചിന്തകര്‍ നല്‍കിയിട്ടുണ്ട്.
അമേരിക്കയിലെ കറുത്തവരുടെ ഗെറ്റോജീവിതവും പൊതുവായ പാശ്ചാത്യ സ്റ്റാന്‍ഡേര്‍ഡുകളില്‍ നിന്നുള്ള വിഛേദനവും അവരെ ആധുനി കതക്കു വെളിയില്‍ ജീവിക്കുന്നവരായി കാണാന്‍ ഒട്ടേറെ സാമൂഹിക ചിന്തകരെ പ്രേരിപ്പിച്ചു. എന്നാല്‍ ഈ ജനതയുടെ രണ്ടാംകിട പൌരത്വ വും ജീവിത വൈഷമ്യങ്ങളും അവരെ കൂടുതല്‍ ആധുനികരും വ്യവസ്ഥയുടെ പ്രതിധ്വനികളെ തൊട്ടറിയുന്നവരുമാക്കിയെന്നു ബാര്‍ബറാ ക്രിസ്റ്റ്യന്‍ (Barbara Christian)[1] വ്യക്തമാക്കുന്നുണ്ട്. പാശ്ചാത്യ നാഗരിക യുക്തി യുടെ അവകാശവാദങ്ങളെ അവിശ്വസിച്ച നിരവധി സാമൂഹിക ചിന്തകളും സാഹിത്യ മൂല്യമണ്ഡലങ്ങളും അവരില്‍ നിന്നുമുയര്‍ന്നു വന്നതിനു കാരണ വും മറ്റൊന്നല്ല.
ഈ അഭിപ്രായത്തെ പരിഗണിച്ചാല്‍, മുസ്ളീം സമുദായം സാങ്കല്പി കമോ അല്ലാത്തതോ ആയ ഏതെങ്കിലും ഭിത്തികള്‍ക്കുള്ളില്‍ കഴിയുന്നവര ല്ലെന്നു പറയേണ്ടിവരും. അവരുടെ മതവിശ്വാസവും രാഷ്ട്രീയമായ പരിഗണ നകളും പഴമയുടെ പ്രതിനിധാനമല്ല; മറിച്ചു് കൂടുതല്‍ ആധുനികവും ഉത്തരാ ധുനികവുമായ സ്വയം ബോധ്യങ്ങളാണെന്നു പറയേണ്ടി വരും. കാരണം അവരാണല്ലോ രണ്ടാംകിട പൌരത്വവും ജീവിത വൈഷമ്യങ്ങളും അനുഭവി ച്ചുകൊണ്ട് മറ്റെല്ലാ കീഴാള സമുദായങ്ങളെയും പോലെ കേരളീയ സമൂഹ ത്തിനു് അറിവായും അധ്വാനമായും അതുല്യമായ സംഭാവനകള്‍ നല്‍കുന്ന ത്. ഇവരെ അപരിഷ്കൃതരും യാഥാസ്ഥിതികരുമായി കാണുന്നത്, സവര്‍ണ മേധാവിത്വത്തിന്റെ കാഴ്ചയെ ആശ്രയിക്കുന്നതുപോലെ മാര്‍ക്സിസത്തിന്റെ കുഴല്‍ക്കണ്ണാടി ഉപയോഗിക്കുന്നതു മൂലവുമാണ്.
യുക്തിയുടെ ഉറക്കം/മതത്തിന്റെ തേര്‍വാഴ്ച
ഈ ലേഖനമെഴുതുന്നതിന്റെ ഭാഗമായി സമകാലീന ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട വിമര്‍ശകനായ എം.എന്‍ കാരശ്ശേരിയുടെ വിലയിരുത്തലുകളും പരിശോധിക്കുകയുണ്ടായി. ജനാധി പത്യം, മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ മുതലായ കാര്യങ്ങളില്‍ തങ്ങളെ സ്വയം രക്ഷാകര്‍ത്തൃത്വങ്ങളായി അവരോധിച്ചുകൊണ്ടുള്ള അവ കാശവാദങ്ങളാണ് കേരളത്തിലെ ദേശീയ വാദികള്‍ക്കൊപ്പം മാര്‍ക്സിസ്റ്റു കളും ഉന്നയിച്ചിട്ടുള്ളത്. മുന്‍പേ സൂചിപ്പിച്ച കീഴാള നിശ്ശബ്ദത നിലനിന്നി രുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ അവകാശവാദങ്ങളെ ആരും സംശയി ക്കുകയുണ്ടായില്ല. എന്നാല്‍ എണ്‍പതുകളോടെ ദലിത്-സ്ത്രീ-ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം സിവില്‍ സമുദായ സമരങ്ങളും സജീവമായതോടെ രക്ഷാകര്‍ത്തൃത്വ പദവികള്‍ പലതും അനര്‍ഹവും സേച്ഛാനുസരണവുമാ ണെന്ന തിരിച്ചറിവുകള്‍ സാമൂഹിക ശാസ്ത്രരംഗത്തു രൂപപ്പെട്ടു. ഈ തിരി ച്ചറിവുകളോടു പുറംതിരിഞ്ഞു നിന്നുകൊണ്ട് മുഖ്യമായും മാര്‍ക്സിസ്റ്റുകളുടെ അവകാശവാദങ്ങളെ സര്‍വാത്മന സ്വീകരിക്കുകയും അവര്‍ കല്പിച്ചതും അനുവദിച്ചിട്ടുള്ളതുമായ ( sanctioned ) വിഷയങ്ങളെ ന്യൂനപക്ഷങ്ങള്‍ ക്കു മീതേ അടിച്ചേല്പിക്കുകയുമാണു കാരശ്ശേരി ചെയ്യുന്നത്.
ശരീയത്ത് വിവാദ കാലത്തെന്നപോലെ ഇപ്പോള്‍ നടക്കുന്ന പ്രതിനി ധാന ഹിംസയ്ക്കു മുന്നോടിയായും മതിയായ കേന്ദ്രത്തില്‍ നിന്നുള്ള ആജ്ഞ യും അനുവാദവും കാരശ്ശേരി കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിശ കലനങ്ങള്‍ക്കു മുഖവില കൊടുക്കാന്‍ കഴിയില്ലെങ്കിലും ഈ ‘അനുവാദ’ മെന്താണെന്നു വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്.
‘യുക്തിയുടെ ഉറക്കം ഭീകരസ്വത്വങ്ങളെ പടച്ചുവിടുന്നു’. (The sleep of reason produces monsters ) 18-ാം നൂറ്റാണ്ടിലെ സ്പാനിഷ് ചിത്രകാരനായിരുന്ന ഗോയയുടെ ഒരു ചിത്രത്തിന്റെ പേരാണിത്. വെളുത്ത ഒരു പുരുഷന്‍ കമിഴ്ന്നു കിടന്നുറങ്ങുമ്പോള്‍ കൂര്‍ത്തു മൂര്‍ത്ത നഖങ്ങളും തീഷ്ണമായ കണ്ണുകളുമുള്ള വവ്വാലുകളും മറ്റു് ഇരുട്ടിന്റെ ശക്തികളും അയാള്‍ക്കു ചുറ്റും നില്‍ക്കുന്നു. ഈ ചിത്രത്തെയും വെല്ലുന്ന ഭയാ നകമായ ഒരാഖ്യാനമാണ് ‘മതം എല്ലാം വിഴുങ്ങുമോ’(2) എന്ന പേരില്‍ കെ.എന്‍ പണിക്കര്‍ നിര്‍വഹിച്ചത്. ഒപ്പം തന്നെ പണിക്കര്‍ ഉന്നയിച്ച ആകുലതകളെ കൂടുതല്‍ തെളിച്ചമുറ്റതാക്കി നമ്മള്‍ ഭയപ്പെടേണ്ട യഥാര്‍ത്ഥ മത ഭീഷണി ഇസ്ളാമാണെന്നു വിശദീകരിച്ചുകൊണ്ട് കാരശ്ശേരിയുടെ ലേഖനം മൂന്നു ലക്കങ്ങളിലായി ‘മാതൃഭൂമി പത്ര’ത്തിലൂടെ പ്രസിദ്ധീകരിച്ചു. (3) മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും രക്ഷയ്ക്ക് എന്നപേരില്‍ പ്രത്യക്ഷപ്പെട്ട ഈ രണ്ട് ആഖ്യാനങ്ങളിലും ഉള്ളടങ്ങിയ അറുപിന്തിരിപ്പിന്‍ /ഫ്യൂഡല്‍ ഭയപ്പാടുകളെ ചിന്താശൂന്യമായി ഏറ്റെടുത്തവരാണ് ഇപ്പോഴത്തെ ഇസ്ളാംവിരുദ്ധ സ്കിസോഫ്രാനിയായ്ക്ക് അരങ്ങൊരുക്കിയത്.
പണിക്കരുടെ തീസ്സിസിനെ ഇങ്ങനെ ക്രോഡീകരിക്കാം :പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ യൂറോപ്പിലും അതേകാലയളവില്‍ ഇന്ത്യയിലും വികസിച്ച പൊതുമണ്ഡലം എല്ലാ ന്യൂനതകളോടെയാണെങ്കിലും മതനിര പേക്ഷമായിരുന്നു. മതത്തിന്റെ നിയന്ത്രണാധികാരത്തെ ദൂരേയ്ക്ക് തട്ടിയകറ്റി ക്കൊണ്ട് പരിമിതമായിട്ടെങ്കിലും യുക്തി വികസിച്ചതിന്റെ പശ്ചാത്തലത്തി ലാണ് ഈ പൊതുമണ്ഡലം സാധ്യമായത്. എന്നാല്‍ ഇന്ന്, ആഗോളതല ത്തില്‍ ശക്തിയാര്‍ജിച മത-പുനരുജ്ജീനത്തിന്റെ ഫലമായി ഈ പൊതു മണ്ഡലം തകരുന്നതായിട്ടാണു കാണുന്നത്. ഈ പ്രക്രിയക്ക് ഇന്ത്യയും അപവാദമല്ല. രാഷ്ട്രീയ മണ്ഡലത്തിലുള്ള മതത്തിന്റെ നുഴഞ്ഞുകയറ്റത്തിന്റെ രീതിയും മതേതര-ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളും ഇതാണു തെളിയിക്കുന്നത്. ഗുരുതരമായ ഈ അവസ്ഥ സംജാതമാകുന്നതിന്റെ സൂചനകള്‍ (1) മതപ്രചാരണത്തിന്റെ വ്യാപനം (2) മതമൌലികവാദികളുടെ ഇടപെടലുകല്‍ (3) പല മത ങ്ങളിലും സഹജമായിട്ടുള്ള അക്രമണപരതയുടെ രാഷ്ട്രീയമായ ഉപയോഗം. ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അടവുപര മായിട്ടെങ്കിലും പുലര്‍ത്തിയിരുന്ന ചില പൊതുധാരണകളില്‍ നിന്നു വിട പറയാനുള്ള ‘അനുവാദ’മായി പണിക്കരുടെ ലേഖനത്തെ കാണാവുന്നതാ ണ്.
1. ലാറ്റിനമേരിക്കന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമത ത്തിലെ വിമോചന ദൈവശാസ്ത്രം പോലുള്ളവയോട് ഐക്യപ്പെടുന്നതായ ഒരു നിലപാട് ഇടതുപക്ഷം സ്വീകരിച്ചിരുന്നു. ഇതിനെ മതത്തിന്റെ നുഴ ഞ്ഞുകയറ്റമായോ മതപ്രചാരണത്തിന്റെ നവീന തന്ത്രമായോ അധിക്ഷേപി ക്കാനുള്ള അനുവാദമായിട്ടാണ് പണിക്കരുടെ വിലയിരുത്തലുകള്‍ രൂപ പ്പെട്ടത്.
2. ഫലസ്തീന്‍ അടക്കമുള്ള പല പ്രദേശത്തെയും ഇസ്ളാമിക പ്രസ്ഥാന ങ്ങള്‍ അധിനിവേശ വിരുദ്ധ സമരത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നു് പരിമിതമായിട്ടെങ്കിലും ഇടതുപക്ഷങ്ങള്‍ അംഗീകരിച്ചിരുന്നു. ഈ ധാരണ യുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെയും കേരളത്തിലെയും ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ കലവറയില്ലാത്ത പിന്തുണയാണ് തിരിച്ചു നല്‍കിയത്. എന്നാല്‍ ഇവ സാമ്രാജ്യത്വം തന്നെ കെട്ടിച്ചമച്ചതാണെന്ന എതിര്‍യുക്തി യാണ് പണിക്കരുടെ ലേഖനം ഉല്‍പ്പാദിപ്പിച്ചത്.
‘ചില മതങ്ങളില്‍ സഹജമായിട്ടുള്ള അക്രമണപരത’ ‘മൌലിക വാദത്തിന്റെ ഇടപെടലുകള്‍’ എന്നിങ്ങനെയുള്ള ഭയപ്പാടുകളുടെ അടിസ്ഥാ നത്തില്‍ ഇന്ത്യന്‍ പൊതുമണ്ഡലം തകരാന്‍ പോകുന്നതായും മതേതര ജനാധിപത്യസമൂഹത്തിന്റെ നിലനില്പ് അപകടത്തിലായെന്നും വിധിക്കു ന്നത് ആഗോള തലത്തിലെ ‘ഇസ്ളാമോഫോബിയാ’യുടെ ഒരു സവര്‍ണ ഹിന്ദു പരിഭാഷയില്‍ കവിഞ്ഞ മറ്റൊന്നല്ല.
എന്നാല്‍ ഈ ഭയപ്പാടിനെയല്ല ഇവിടെ പ്രശ്നവല്‍ക്കരിക്കാന്‍ ഉദ്ദേശി ക്കുന്നത്, മറിച്ച് ‘അയുക്തികതയുടെ ചരിത്രം ഫാഷിസത്തിന്റെ പൂര്‍വ ചരിത്രമാണ്’ (The history of irrationalism is the pre-history of fascism) എന്ന ലൂക്കാച്ചി(György Lukács)ന്റെ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ മതവിശ്വാസത്തെ പ്രതിപാദിക്കുന്നതി നെയാണ്. അതായത്, മതവിശ്വാസമാണ് യുക്തിചിന്തയുടെ അപരമെന്നും അനുഷ്ഠാനാത്മകമായ മതപരതയാണ് അയുക്തികതയെന്നും അതാണ് ഫാഷിസത്തിന്റെ ആള്‍ക്കൂട്ടത്തെ നിര്‍മ്മിക്കുന്നതെന്നുമുള്ള സങ്കല്പനമാണ് പണിക്കരും ഇതര ഇടതുപക്ഷസൈദ്ധാന്തികരും പ്രചരിപ്പിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് കാരശ്ശേരിയും മറ്റും ,രാഷ്ട്രീയം പറയുന്ന ഇസ്ളാമിക വിശ്വാസ പ്രസ്ഥാനങ്ങളെ ഫാഷിസ്റ്റ് ആള്‍ക്കൂട്ടമായും അവയുടെ ചിന്ത കരെയും നേതൃത്വങ്ങളെയും നിഗൂഢത ഒളിപ്പിച്ചിരിക്കുന്ന ഭീകരസ്വത്വ ങ്ങളായും വര്‍ണിക്കുന്നത്.
പ്രാകൃതത്വത്തെയും ഫാഷിസത്തെയും മടക്കിക്കൊണ്ടു വരുന്ന അയുക്തി കതയുടെ ഏജന്‍സിയാണ് മതം എന്ന മാര്‍ക്സിസ്റ്റു വിലയിരുത്തല്‍ വസ്തുതാ പരമാണോ? നമുക്കൊന്നു തിരിഞ്ഞുനോക്കാം.
തങ്ങളല്ലാത്ത എല്ലാവരെയും കാടത്തമുള്ളവരായി വര്‍ണിക്കാനുള്ള യൂറോപ്പിന്റെ വൈഭവത്തെ ചൂണ്ടിക്കാട്ടി ഇന്നു ഭൂമിയിലെ സ്വര്‍ഗമെന്നു വിളിക്കുന്ന സ്വിറ്റ്സര്‍ലണ്ട് അടക്കമുള്ള ദേശീയതകള്‍ ഇരുപതാം നൂറ്റാ ണ്ടിന്റെ പ്രാരംഭദശ വരെയുള്ള നാലു നൂറ്റാണ്ടുകളില്‍ ചോരയില്‍ മുങ്ങി ക്കുളിക്കുകയായിരുന്നുവെന്നു് നോബേല്‍ പുരസ്കാരവേദിയില്‍ വെച്ചു ഗബ്രി യേല്‍ ഗാര്‍സ്യ മാര്‍കേസ് (Gabriel García Márquez)പറയുകയുണ്ടായി. ഈ ചോരപ്പുഴ സൃഷ്ടിച്ചതു മതമായിരുന്നില്ല. ദേശീയതാ രൂപവത്കരണ ത്തിന്റെ സന്നിഗ്ധതകളും രാജവാഴ്ചയുടെ അവശിഷ്ടങ്ങളുമാണ് ഇതിനു കാരണമായത്. ഉടന്‍തന്നെ വന്ന ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ മത വികാരത്തില്‍ നിന്നു പൊട്ടിപുറപ്പെട്ടവയല്ല, മറിച്ച് അധിനിവേശ ശക്തി കള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും കവര്‍ച്ചമുതല്‍ പങ്കുവെക്കുന്നതിലു ണ്ടായ തര്‍ക്കങ്ങളുമാണ് ലോക മഹായുദ്ധങ്ങളായി മാറിയത്. മഹാദുരിത ത്തിന്റെ ഈ നാളുകളില്‍ മതം പലപ്പോഴും ഏറ്റവും അടിത്തട്ടിന്റെ അതി ജീവനത്തിനും ആശ്വാസത്തിനും പ്രേരണയായിരുന്നിട്ടുണ്ട്. കറുത്തവരും ആദിമവംശജരും ഉള്‍പ്പെടെ ആറുകോടിപ്പേരെങ്കിലും അധിനിവേശം മൂലം ഉന്മൂലനം ചെയ്യപ്പെട്ടതായി അമേരിക്കയിലെ കറുത്ത സാമൂഹിക ചിന്തകര്‍ വിലയിരുത്തുന്നു. ഈ കൃത്യം നടത്തിയത് സാമ്രാജ്യത്വവും അതിന്റെ ഇരു കൈകളായ വംശീയതയും സങ്കുചിത ദേശീയവാദവുമാണ്. ഇവിടെയും അധികാരിവര്‍ഗത്തോടൊപ്പം മാത്രമല്ല പുറന്തള്ളപ്പെട്ടവര്‍ക്കൊപ്പവും മതം നടന്നതിനു രേഖകളുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സേച്ഛാധിപത്യങ്ങളെല്ലാം പിറവിയെടുത്തത് യൂറോപ്പിന്റെ മഹനീയ കണ്ടുപിടിത്തങ്ങളായ ദേശീയത യുടെയും മാര്‍ക്സിസത്തിന്റെയും ഈറ്റുപുരകളില്‍ നിന്നുമാണ്. ഹിറ്റ്ലറും(Adolf Hitler)മുസ്സോളിനി(Benito Mussolini)യും പോലുള്ളവര്‍ സങ്കുചിത ദേശീയവാദത്തിന്റെയും സ്റ്റാലി(Joseph Stalin)നും മാവോ(Mao Zedong)യും പോള്‍പോട്ടും(Pol Pot)ചെസസ്ക്യൂ(Nicolae Ceauşescu)വും പോലുള്ളവര്‍ മാര്‍ക്സിസത്തിന്റെയും സന്തതികളാണ്. സമകാലീന ചൈനയിലെയും ക്യൂബയിലെയും വെനിസ്വലയിലെയും ഏകാധിപത്യ മതില്‍ക്കെട്ടു കളും നിരോധനങ്ങളും വെച്ചുനോക്കുമ്പോള്‍ താലിബാനും ഇറാ ക്കിലെ ഇസ്ളാമിക ഭരണകൂടവും വെറും കൈക്കുഞ്ഞുങ്ങളാണ്.
മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ പ്രചരിപ്പിക്കുന്നത് പോലെ മതമല്ല ഫാഷിസ ത്തിന്റെ ഈറ്റുപുര. മുതലാളിത്ത വികാസത്തിന്റെ പ്രാരംഭദശയില്‍ പിറവി നേടിയ രാഷ്ട്രീയ-ധനതത്വശാസ്ത്ര സിദ്ധാന്തങ്ങളില്‍ ജനസംഖ്യാപ്പെരു പ്പമാണ് ലോകത്തിന്റെ കുഴപ്പങ്ങള്‍ക്കു കാരണമെന്ന ആശയം രൂപപ്പെട്ടി രുന്നു. യൂറോപ്പിലെയും പുറത്തേയും അപര സമൂഹങ്ങളുടെ സാന്നിധ്യത്തെ പ്പറ്റിയുള്ള വരേണ്യവാദ-കൊളോണിയല്‍ വിവരണങ്ങള്‍ ഈ ഭയപ്പാടിനെ ഇരട്ടിപ്പിച്ചു. ഇത്തരം പേടികള്‍ക്കൊപ്പം പരിണാമ സിദ്ധാന്തം, നരവംശ-ജീവശാസ്ത്ര-വൈദ്യശാസ്ത്രപഠനങ്ങള്‍ എന്നിവയില്‍ നിന്നു് അടര്‍ത്തിയെടു ത്ത ‘ശാസ്ത്രീയ വീക്ഷണ’ങ്ങളുടെയും അടിത്തറയില്‍, പാശ്ചാത്യവും പൌര സ്ത്യവുമായ വരേണ്യാവബോധങ്ങളില്‍ നിന്നുമാണ് ഫാഷിസം ജന്മമെടുത്ത ത്. മനുഷ്യവിരുദ്ധമായ യുക്തിയും സങ്കുചിത ദേശീയവാദവും അപ ര വിദ്വേഷവും സര്‍വാധികാരത്തോടുളള തൃഷ്ണയുമാണ് ഇതിന്റെ മുഖ്യഘടകങ്ങള്‍. വ്യവസ്ഥാപിത മതബോധവും ഒരു ഘടകമാണെങ്കിലും നിര്‍ണായകമായിരുന്നില്ലെന്നു് സമീപകാല പഠനങ്ങള്‍ സ്ഥിരീകരിച്ചി ട്ടുണ്ട്. ഒരു കാര്യം തീര്‍ച്ചയാണ്, ആധുനിക ഫാഷിസ്റ്റുകളുടെ കൈപ്പു സ്തകങ്ങള്‍ ബൈബിളും ഖുറാനുമല്ല മറിച്ച്, ‘വെല്‍ത്ത് ഓഫ് നേ ഷന്‍സും’, ‘ഒറിജിന്‍ ഓഫ് സ്പീഷിസും’ ‘ദാസ് ക്യാപിറ്റലു’മാണ്.
ഇവിടെ സവിശേഷമായി അടയാളപ്പെടുത്തേണ്ട കാര്യം, ഇസ്ളാം- ക്രിസ്ത്യന്‍ മതങ്ങളോടും മതവികാരത്തോടും മതവിജ്ഞാനീയത്തോടും മാത്രമേ മാര്‍ക്സിസ്റ്റുകള്‍ക്ക് ആത്യന്തികമായ ശത്രുതയുള്ളൂ എന്നതാണ്. ഇതില്‍ ക്രിസ്തുമതം യൂറോപ്യന്‍ യുക്തിയുടെ മെരുക്കലിനു വിധേയമായി ട്ടുള്ളതിനാല്‍ താരതമ്യേന കുറഞ്ഞ അളവിലുള്ള ശത്രുത മാത്രമേ ഉല്‍പ്പാദി പ്പിക്കുന്നുള്ളൂ. ജാതികള്‍ തമ്മില്‍ കലഹിക്കുകയും അനേകം വിശ്വാസ ധാരകളെ നിലനിറുത്തുകയും ചെയ്യുന്നതിനപ്പുറം മതമായി പരിവര്‍ത്തന പ്പെടാത്തതാണ് ഹിന്ദുമതം. അതിനോടുള്ള എതിര്‍പ്പ് സാങ്കല്പികമാണ്. എന്നാല്‍ വിശ്വാസവും യുക്തിയും കൂടിക്കലര്‍ന്നു കിടക്കുന്ന ഒരു പൌരസ്ത്യ മതമെന്ന നിലയിലും യൂറോപ്പിന്റെ മെരുക്കല്‍ പ്രക്രിയക്കു വിധേയമല്ലാ ത്തതിനാലും, മതമാണ് അയുക്തികതയെന്നു നിര്‍വചിക്കുമ്പോള്‍ ഇസ്ളാ മാണ് പ്രതീതിയായും യാഥാര്‍ത്ഥ്യമായും പ്രതിസ്ഥാനത്ത് വരുന്നത്.
ഇപ്രകാരം രൂപപ്പെട്ടിരിക്കുന്ന പ്രതീതിയെയും യാഥാര്‍ത്ഥ്യത്തെയും വേര്‍തിരിക്കാന്‍ യാതൊരു ശ്രമവും നടത്താതെയുള്ള കേവലയുക്തികളാണ് കാരശ്ശേരി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നിര്‍വചന പ്രകാരം ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സൌകര്യമുപയോഗിച്ചു് ജനാധിപത്യത്തി നകത്തു വളര്‍ന്നു് ജനാധിപത്യത്തെ വിഴങ്ങാന്‍ കഴിയുന്ന ജനവിരുദ്ധമായ അരാഷ്ട്രീയതയാണു മതതീവ്രവാദം’(3) ഈ അരാഷ്ട്രീയതയെ കുറ്റവാളിത്ത മായി കാണണമെന്നും അതിനെതിരെ നടപടിയെടുക്കേണ്ടത് പോലീസും കോടതികളുമാണെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കക്ഷിരാഷ്ട്രീയം മാറ്റി വെച്ചു് ഈ ദേശീയ വിപത്തിനെതിരെയുള്ള പടനീക്കത്തിനു പോലീസ് സംവിധാനത്തെ സഹായിക്കണമെന്നും കാരശ്ശേരി നിര്‍ദേശിക്കുന്നു.
ജനാധിപത്യത്തെപ്പറ്റിയുള്ള ഉല്‍ക്കണ്ഠ മൂലമാണ് മതതീവ്രവാദത്തോട് തന്റെ എതിര്‍പ്പെന്നു വ്യക്തമാക്കുന്ന കാരശ്ശേരി, ജനാധിപത്യത്തിന്റെ ജീവവായുവായ അഭിപ്രായസ്വാതന്ത്ര്യമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നു പറയുന്നതു യാദൃശ്ചികമല്ല. പോലീസും കോടതികളും ഭരിക്കുന്ന വര്‍ഗത്തി ന്റെ ആജ്ഞകള്‍ക്കും അഭിലാഷങ്ങള്‍ക്കും പുറത്തുള്ള നിരപേക്ഷ സ്ഥാപന ങ്ങളാണെന്നു് സാമൂഹിക ശാസ്ത്രത്തില്‍ തരിമ്പും വെളിവുള്ള ഒരാളും പറയുക യില്ല. മുസ്ളീം മത തീവ്രവാദത്തെ നേരിടാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ഭരണകൂടോപാധികളെ നിര്‍വഹത്വമേല്പിക്കുകയുമാണു വേണ്ടെതെന്നും മാത്രമാണ് സംഘപരിവാറും പറയുന്നുള്ളൂ.
കാരശ്ശേരി വിസ്മരിപ്പിക്കുന്നത്, ദേശീയപ്രസ്ഥാന കാലത്ത് ന്യൂനപക്ഷ പ്രശ്നങ്ങള്‍ ഉന്നയിച്ചത് മാര്‍ക്സിസ്റ്റ്ധാരയില്‍ ഉള്‍പ്പെട്ടവര്‍ ആയിരുന്നി ല്ലെന്നതാണ്. അംബേദ്കറും അദ്ദേഹം നേതൃത്വം നല്‍കിയ കീഴാള പ്രസ്ഥാനവുമാണ് ജനാധിപത്യത്തിന്റെ ഈ മൌലിക കടമ നിര്‍വ്വഹി ക്കാന്‍ രംഗത്തുണ്ടായിരുന്നത്. ഇക്കാലത്ത് ലെനിന്റെ കൊളോണിയന്‍ തീസ്സിസിന്റെ അടിസ്ഥാനത്തിലുള്ള സമരങ്ങളിലും ചര്‍ച്ചകളിലുമാണ് മാര്‍ക്സിസ്റ്റുകള്‍ ഏര്‍പ്പെട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ളീമുകളുടെ പൌരത്വത്തിന്റെ സംരക്ഷണമോ അവരുടെ മതപരമായ വ്യതിരിക്തത യുടെ അംഗീകാരമോ ഇവരുടെ ഉല്‍ക്കണ്ഠയായിരുന്നില്ല. ‘അപ്രസക്തം’ (irrelevant) എന്ന വാക്കാണ് ഗെയ്ല്‍ ഓം വേദ്ത് ഇക്കാലത്തെ മാര്‍ക്സിസ്റ്റ് ഇടപെടലു കളെപ്പറ്റി സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്.
മതം രാഷ്ട്രീയത്തിലിടപെട്ടാല്‍ സര്‍വതും നശിച്ചു എന്ന ഭീതിയാണ് മാര്‍ക്സിസ്റ്റ് ധൈക്ഷണിക രക്ഷാകര്‍ത്തൃത്വമംഗീകരിച്ചുകൊണ്ട് കാരശ്ശേരി പരത്തുന്നത്. ഇന്ത്യന്‍ മതേതരത്വമെന്നത് ‘മതവിരുദ്ധ മതേതരത്വം’ (ടി.ടി. ശ്രീകുമാര്‍) അല്ലെന്നതാണ് വസ്തുത. ഇന്ത്യന്‍ മതേതര സാമൂഹ രൂപവത്കരണത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിക്ക് മതവും രാഷ്ട്രീയവും വിഭിന്നമല്ലായിരുന്നുവെന്നത് ഏവര്‍ക്കും അറിവുള്ള കാര്യ മാണ്.
മറ്റൊരു പ്രധാനപ്പെട്ട ധാരയെ പ്രതിനിധാനം ചെയ്യുന്ന അംബേദ്കറും മതത്തിന്റെ രാഷ്ട്രീയ സ്വരൂപത്തെ നിരാകരിക്കുകയുണ്ടായില്ല. 1954 ഒക്ടോബര്‍ 3-നു് ആള്‍ ഇന്ത്യാ റേഡിയോവില്‍ നടത്തിയ പ്രഭാഷണ ത്തില്‍ ജനാധിപത്യത്തെപ്പറ്റിയുള്ള തന്റെ അടിസ്ഥാന സങ്കല്പങ്ങള്‍ രൂപവത്കരിച്ചത് ബുദ്ധമതത്തില്‍ നിന്നുമാണെന്നും അവയെ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടാ യി(4).
‘നമുക്കുള്ളത് മനുഷ്യരുടെ പ്രശ്നങ്ങളാണ്. പൊതുപ്രശ്നങ്ങളാണ്’(5) എന്നാണ് കാരശ്ശേരിയുടെ ഉറച്ച അഭിപ്രായം. ‘അനുനിമിഷം പുരോഗമി ക്കുന്ന വിജ്ഞാനവും നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുന്ന മതവും’ തമ്മി ലുള്ള സംഘര്‍ഷത്തില്‍ മതം നില്‍ക്കക്കള്ളിക്കു വേണ്ടി പറയുന്ന കള്ള ങ്ങള്‍ മൂലമാണത്രേ വിഭാഗീയത വളരുന്നത്. ക്ളാസ്സിക്കല്‍ വര്‍ഗീകര ണത്തെ അംഗീകരിച്ചാല്‍പ്പോലും ജ്ഞാനോദയത്തിനും മുമ്പുള്ള ഉല്‍ബോ ധനഘട്ടത്തിലെ മീമാംസകരാണ് ‘പൊതുവായത്’ എന്ന വിവക്ഷയില്‍ മനുഷ്യരെ ഉരുക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചത്. അനുനിമിഷം വികസിക്കുന്ന വിജ്ഞാനത്തെ അതിന്റെ വഴിക്കു വിട്ടിട്ട് സുമാര്‍ ഏഴു നൂറ്റാണ്ടുകള്‍ പുറകില്‍ നിന്നുകൊണ്ടാണ് കാരശ്ശേരി പൊതുവായതിനെ അംഗീകരിക്കു ന്നതും പലതായതിനെ തിരസ്കരിക്കുന്നതും.
കാരശ്ശേരിയെ പോലെ മനസ്സാക്ഷി മരവിച്ചവര്‍ എത്രമാത്രം ‘പൊതുവാ യതാ’ക്കിയാലും ഇന്ത്യയിലെ രണ്ടാംകിട പൌരത്വവും മതപരമായ ശത്രുതയുമനുഭവിക്കുന്ന ജന വിഭാഗങ്ങളാണ് മുസ്ളീമുകള്‍ എന്നതാണ് വസ്തുത. അവരുടെ സാമ്പത്തികവും സാമുദായികവുമായ നില മെച്ചപ്പെ ട്ടിട്ടുള്ള കേരളം പോലുള്ള സ്ഥലങ്ങളിലും ഈ ശത്രുത കുറയുകയല്ല കൂടുതല്‍ ആന്തരികവല്‍ക്കരിക്കുകയാണു ചെയ്തിട്ടുളളത്. ഈ അവസ്ഥ രൂപപ്പെടു ത്തിയത് ഇസ്ളാമിക പ്രസ്ഥാനങ്ങളും പ്രസിദ്ധീകരണങ്ങളുമല്ല. മറിച്ച്, വരേണ്യര്‍ അവരുടെ ഭയാശങ്കകളും ഹിംസാത്മകമായ തൃഷ്ണകളും അടി ച്ചേല്‍പ്പിക്കുന്നത് വേറിട്ട അസ്തിത്വം പുലര്‍ത്തുന്ന ജനതകളിലാണെന്ന താണ് പ്രശ്നങ്ങളുടെ കാതല്‍.
ഹിംസ ഏറ്റവും വലിയ സാമൂഹിക സ്ഥാപനമായി മാറിയതാണ് വര്‍ത്തമാനാവസ്ഥ. അതിന്റെ അലയടികള്‍ ഇസ്ളാമിക പ്രസ്ഥാന ങ്ങളിലും എത്തുന്നതിന്റെ ഭാഗമായി വളരെ അപൂര്‍വമായ ചില അനിഷ്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സ്വാതന്ത്യത്തിനു ശേഷമുണ്ടായ 3500-ല്‍ അധികം വംശീയ കടന്നാക്രമണങ്ങളില്‍ ഏറ്റവുമധികം ആളും അര്‍ത്ഥവും നഷ്ടപ്പെട്ട ജനത ഇസ്ളാമാണ്. എങ്കില്‍പ്പോലും ചില സാങ്കല്പിക പ്രസ്ഥാനങ്ങളുടെ പേരുകളും നിറംപിടിപ്പിച്ച കഥകളുമല്ലാതെ ഒരൊറ്റ തീവ്രവാദ പ്രസ്ഥാനമോ സൈനിക കേന്ദ്രീകരണമോ ഇന്ത്യയിലെ മുസ്ളീം ജനതയില്‍ നിന്നുമുണ്ടായിട്ടില്ല. സിവില്‍ നിയമങ്ങളോട് അങ്ങേ യറ്റം കൂറുപുലര്‍ത്തുന്നവയാണ് ഇസ്ളാമിക സംഘടനകളെന്നു് വിദ്വേഷം നിറഞ്ഞ മനസ്സില്ലാത്ത ആര്‍ക്കും പറയാന്‍ കഴിയും. അതേസമയം; ഇന്ത്യ യിലെ നാഗരിക സവര്‍ണരുടെ നിലപാടെന്താണ്? ദേശീയ പ്രസ്ഥാന ത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ‘കല്‍ക്കട്ട തീസ്സിസു’മായിട്ടാണ് അവര്‍ രംഗത്തുവന്നതെങ്കില്‍ ഇപ്പോല്‍ മാവോയിസം പോലുളള ഒരു മിലിറ്ററിസ്റ്റ് പ്രത്യയശാസ്ത്രത്തിനു വേണ്ടി ആദിവാസികളുടെ അവസ്ഥയെ ദുരുപയോഗം ചെയ്യുന്നു.
ഇത്തരമൊരു വഴി പിന്തുടരാതെ തങ്ങളുടെ മതത്തിലും വിശ്വാസത്തിലും ഊന്നിനിന്നുകൊണ്ട്, എല്ലാവരേയും പോലെ രാഷ്ട്രീയ സമൂഹമായി മാറാനു ള്ള ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ ശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പുതുക്കിപ്പണിയുന്നത്.
(നന്ദി: ജെ.ദേവിക.,കെ. അഷ്റഫ്, സമദ് കുന്നക്കാവ്, ടി.ടി. ശ്രീകുമാര്‍)
1The Hights and Lows of Black Feminists Criticism-Barbara Christian(Feminism -Edited by Robyn R Warhol and Diane Price Hemdt)
2.മതം എല്ലാം വിഴുങ്ങുമോ?- ഡോ കെ എന്‍ പണിക്കര്‍(മാതൃഭൂമി -നവംബര്‍ 8,2009)
3.തീവ്രവാദത്തിന്റെ നാള്‍വഴികള്‍- എം എന്‍ കാരശ്ശേരി(നവംബര്‍ 2-4 2009)
4.Dr Babasahaeb Ambedkar- Vasanth Moon (National Book Trust 2002)
5.ബുദ്ധിജീവിയുടെ മതം- എം എന്‍ കാരശ്ശേരി(മാതൃഭൂമി നവംബര്‍ 5,1995)
Monday, January 24, 2011
സ്വത്വരാഷ്ട്രീയം പുതിയ കാലത്തെ പുറന്തള്ളപ്പെട്ടവരുടെ ഭാഷയാണ്
കെ കെ ബാബുരാജ് എഴുതിയ ന്യൂനപക്ഷ ഹിംസ: സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും
എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.(ഇന്നിറങ്ങിയ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ -2011 ജനുവരി 31 -പ്രസിദ്ധീകരിച്ചത്)
ജമാ അത്തെ ഇസ്ളാമിക്ക് എതിരെ ഹമീദും ഇതര സ്റാലിനിസ്റ്റുകളും എഴുതിയിട്ടുള്ള മിക്കവാറും എല്ലാ ലേഖനങ്ങളിലൂടെയും ഞാന്‍ കടന്നുപോവുകയുണ്ടായി. ‘ഒരു മുസ്ളീം മതമൌലികവാദ പ്രസ്ഥാന’മാണ് ഇതെന്നതാണ് അവരുടെ പ്രധാനപ്പെട്ട ആരോപണം.
പൌരോഹിത്യവുമായി ബന്ധപ്പെട്ട അടഞ്ഞ വ്യവസ്ഥയെയാണ് മതമൌലികവാദമെന്നു വിളിക്കുന്നത്. രാഷ്ട്രീയാധികാരത്തിലുള്ള സ്വാധീനവും പ്രാദേശിക വരേണ്യതയുമാണ് ഇതിനെ സംരക്ഷിക്കുന്നത്. ജമാ അത്തെ ഇസ്ളാമി പൌരോഹിത്യത്തോട് ഇടഞ്ഞുനില്‍ക്കുന്നതും രാഷ്ട്രീയാധികാരത്തില്‍ പങ്കാളിത്തമില്ലാത്തതും മുസ്ളീം സമുദായത്തിലെ വരേണ്യഘടകങ്ങളെ ഏറ്റവും കുറച്ചുമാത്രം ഉള്‍ക്കൊള്ളുന്നതുമാണ്. ദൈവവുമായുള്ള കരാറായി വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുകയും ഖുറാന്റെ പാഠപരതയെ ആശ്രയിക്കുകയുമാണ് മുഖ്യമായും ഇവര്‍ ചെയ്യുന്നത്. ഇതെങ്ങനെ മതമൌലികവാദമാകും? പൌരോഹിത്യവും രാഷ്ട്രീയാധികാരവും മതത്തെ സ്വാധീനിക്കുന്നതിനെയല്ല ഹമീദും കൂട്ടരുമെതിര്‍ക്കുന്നതെന്നു വ്യക്തമാണ്. മറിച്ച്, ഇസ്ളാമികമായ മതവിശ്വാസവും വിശ്വാസി സമൂഹവും ഇല്ലായ്മ ചെയ്യപ്പെടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
മൌദൂദിയുടെ ദൈവീകജനാധിപത്യം എന്ന സങ്കല്പനം മതരാഷ്ട്രവാദമാണെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആരോപണം. മതരാഷ്ട്രം; നിശ്ചിതമായ ചില വംശങ്ങളുടെയോ കുലങ്ങളുടെയോ ദേശീയതകളുടെയോ അടിത്തറയുള്ളതും ആഭ്യന്തരയുദ്ധത്തിലൂടെ സ്ഥാപിക്കപ്പെടുന്നതുമാണ്. മൌദൂദി, കുലത്തെയും വംശത്തെയും ദേശീയതയെയും നിഷേധിക്കുകയും അള്ളാഹുവിനെ വിഷയിയായും ഇസ്ളാമിക വിശ്വാസിയെ വിഷയമായും നിര്‍വചിക്കുകയാണ് ചെയ്തത്. ജിഹാദിനെ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടാണ് അദ്ദേഹം ഇസ്ളാമിനു രാഷ്ട്രീയം അനിവാര്യമാണെന്നു വിലയിരുത്തിയത്. ജിഹാദ് എന്നാല്‍ ആഭ്യന്തരയുദ്ധമാണെന്നത് കൊളോണിയലിസ്റുകളുടെ ദുഷ്പ്രചാരണമാണ്. എന്തുതന്നെ പറഞ്ഞാലും കൊളോണിയല്‍ ഇന്ത്യയുടെ വിധിനിര്‍ണ്ണായകമായ മുഹൂര്‍ത്തത്തില്‍ ഇസ്ളാമിന്റെ മതപരമായ സ്വത്വത്തെയും ദാര്‍ശനികവും വൈജ്ഞാനികവുമായ വിവക്ഷകളെയും സംസ്ഥാപിച്ചത് മൌദുദിയാണെന്ന വസ്തുത നിലനില്‍ക്കുന്നു. ഇദ്ദേഹത്തിന്റെ മതചിന്തകളല്ല വിഭജനത്തിനും ചോരപ്പുഴകള്‍ക്കും കാരണമായത്. മറിച്ച് മതവും വിശ്വാസവുമില്ലാതിരുന്ന ജിന്നയുടെ ഇസ്ളാം = ദേശീയത എന്ന സമവാക്യവും അതിനു മുമ്പേ തന്നെ ഹിന്ദു യാഥാസ്ഥിതികര്‍ ആരംഭിച്ച പുറത്താക്കല്‍ തന്ത്രങ്ങളുമാണ് വിഭജനത്തിലേയ്ക്ക് നയിച്ചത്.
ഏറ്റവും രസകരമായ കാര്യം, കഴിഞ്ഞ നൂറ്റാണ്ടുകളിലെ പ്രമുഖരായ ദാര്‍ശനികരില്‍ മിക്കവരും മനുഷ്യവംശത്തെ നവീകരിക്കാനുളള ഉപാധിയായി സര്‍വ്വാധിപത്യത്തിന്റെ സംസ്ഥാപനമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. മാര്‍ക്സ് തൊഴിലാളിവര്‍ഗ സര്‍വാധിപത്യം പോലുള്ള ഭൌതികമായ സര്‍വാധിപത്യത്തിലും ഗാന്ധിജി അനാസക്തിയോഗം പോലുള്ള ആത്മീയ സര്‍വാധിപത്യത്തിലും വിശ്വസിച്ചു. സര്‍വാധിപത്യത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ മാര്‍ക്സിനെയും ഗാന്ധിജിയെയും കടന്നാക്രമിക്കാന്‍ ധൈര്യമില്ലാത്തവര്‍ ദൈവീക ജനാധിപത്യം പ്രചരിപ്പിച്ച മൌദൂദിയോടു കാണിക്കുന്നതു ഭീരുത്വമാണ്.
സമകാലീന ഇസ്ളാമിക സംഘടനകളെ മാത്രമല്ല, ദലിത്-സ്ത്രീ പ്രസ്ഥാനങ്ങളെയും നവജനാധിപത്യ-സ്വത്വരാഷ്ട്രീയ സങ്കല്പനങ്ങളെയും സിവില്‍ സമുദായ സമരങ്ങളെയും കടന്നാക്രമിച്ചുകൊണ്ടുള്ള സ്റ്റാലിനിസ്റ്റുകളുടെ ലേഖനങ്ങളും പഠനങ്ങളും പരിശോധിച്ചതില്‍ നിന്നു് എനിക്കു ബോധ്യപ്പെട്ട കാര്യങ്ങള്‍ ഇത്രയുമാണ്: ‘അപരര്‍ നരകമാണെ’ന്നു വിശ്വസിക്കുകയും സര്‍വശക്തിയും വിനിയോഗിച്ചു ‘വൈവിധ്യങ്ങളെ’ നിരാകരിക്കുകയും ചെയ്യുന്ന ‘ഹിന്ദുദേശീയപുരുഷ’ന്റെ ആകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുളള സംജ്ഞകളും കല്പനകളും ഉല്‍പ്പാദിപ്പിക്കുകയാണിവയുടെ ലക്ഷ്യം. ‘മതരാഷ്ട്രവാദ’മെന്നത് മാര്‍ക്സിസത്തിന്റെ മൂശയിലും ചെലവിലും രൂപപ്പെടുത്തിയ സവര്‍ണ വംശീയവാദ പദപ്രയോഗമാണ്. ഈ വാക്കിനെ ഭീതി പരത്തുന്ന വിധത്തില്‍ പ്രചരിപ്പിച്ചുകൊണ്ട് ന്യൂനപക്ഷ ഹിംസയെ സമകാലീനമായ രാഷ്ട്രീയ പ്രമേയവും സാമൂഹിക സ്ഥാപനവുമായി മാറ്റിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍, നമ്മുടെ മതേതര മനസാന്നിധ്യമാണ് വലിയൊരു വിഭാഗം ജനതയെ അന്യവല്‍ക്കരിച്ചുകൊണ്ടുള്ള ഈ സ്റ്റാലിനിസ്റ്റ് കടന്നാക്രമണങ്ങളെ പിന്തുണക്കുന്നത്.
ദേശരാഷ്ട്രത്തില്‍ പുതുതായി കരുത്താര്‍ജിച്ച ബ്യൂറോക്രസി, രഹസ്യ പോലീസ് സംവിധാനങ്ങള്‍, നവ മാധ്യമ സാമ്രാജ്യത്വം എന്നിവയെ അവലംബമാക്കിയാണ് ഫാഷിസ്റ്റുകള്‍ ന്യൂനപക്ഷ വിരുദ്ധതയെ ആളിക്കത്തിച്ചതെന്ന് ‘ഒറിജിന്‍ ഓഫ് ടോട്ടാലിറ്റേറിയന്‍ സ്റേറ്റ്’ എന്ന പുസ്തകത്തില്‍ ഹന്ന ആരെണ്ട്റ്റ്( Hannah Arendt )വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുസ്ളീം സമുദായത്തെ ദേശവിരുദ്ധരും മതതീവ്രവാദികളുമായി ചിത്രീകരിച്ചുകൊണ്ട് ഭരണകൂടത്തിന്റെ അമിതാധികാര പ്രവണത കാണിക്കുന്നതില്‍ നമ്മുടെ ദേശരാഷ്ട്രവും ഒട്ടും പിന്നിലല്ല. നിരവധി അന്താരാഷ്ട്ര-ദേശീയ മനുഷ്യാവകാശ സംഘടനകളും പൌര സമത്വ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ള ഈ വസ്തുതയെ കണക്കിലെടുക്കാതെ, ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ക്ക് എതിരെ സ്വന്തം കോടതി നടപടികളാണ് ഹിന്ദുത്വ വാദികളും സ്റ്റാലിനിസ്റ്റുകളും ഒത്തൊരുമിച്ചു നടപ്പിലാക്കുന്നത്.
സിവില്‍ സമുദായത്തിലെ ഏതെങ്കിലും വിഭിന്ന ചിന്തകളോടുള്ള വിമര്‍ശനവും വിയോജിപ്പും എന്നതിനപ്പുറം, തങ്ങള്‍ പിശാചവല്‍ക്കരിച്ച കീഴാളരുടെ നിസ്സഹായതയെ ക്രൂരമായി ആസ്വദിച്ചുകൊണ്ട് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഈ കടന്നാക്രമണങ്ങളെ മുറ്റിയ നെക്രോമാനിയ എന്നല്ലാതെ മറ്റൊന്നുമായി കാണാന്‍ നിര്‍വാഹമില്ല.
ലിംഗനീതിയും സ്വത്വരാഷ്ട്രീയവും
ഹമീദിന്റെ ‘മാതൃഭൂമി’ ലേഖനത്തിന്റെ മുക്കാല്‍ ഭാഗവും വിനിയോഗിച്ചിട്ടുള്ളത് സ്ത്രീകള്‍ക്ക് തുല്യമായ ലിംഗനീതിയെന്ന അവകാശത്തെ അംഗീകരിക്കാത്ത മതാധിഷ്ഠിത ധാരണകള്‍ പുലര്‍ത്തുന്നവയാണ് ഇസ്ളാമിക പ്രസ്ഥാനങ്ങള്‍ എന്ന് തെളിയിക്കാനാണ്. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ അവര്‍ നിശ്ശബ്ദരായിരിക്കാന്‍ ബാധ്യതപ്പെട്ടവരാണത്രേ. ഈ വാദം തന്നെയാണ് നമ്മുടെ പുരോഗമനകാരികള്‍ ഒന്നടങ്കം ഏറ്റെടുത്തത്.
ഇത് കേട്ടാല്‍ത്തോന്നും മറ്റുള്ള പ്രസ്ഥാനങ്ങളിലെല്ലാം ലിംഗനീതി പാലും തേനും പോലെ ഒഴുകുകയാണെന്ന്. മതാധിഷ്ഠിത വ്യവഹാരങ്ങള്‍ മാത്രമല്ല ലിംഗനീതിയെ പരിഗണിക്കാത്തത്. പുരോഗമനപ്രസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്നവ ആധാരമാക്കുന്ന പാശ്ചാത്യലിബറല്‍ യുക്തിയിലും സ്ത്രീകളുടെ രണ്ടാംകിട പൌരത്വവും അതില്‍തന്നെ കീഴാള സ്ത്രീകളുടെ അദൃശ്യതയും പ്രകൃതിനിയമം പോലെ പരിപാലിക്കപ്പെടുന്നുണ്ട്. മതവിശ്വാസത്തില്‍ നിന്നു് യുക്തിചിന്തയെ വേര്‍തിരിച്ചവരായി അറിയപ്പെടുന്ന അരിസ്റ്റോട്ടില്‍ മുതല്‍ ഹെഗല്‍ വരെയുള്ള ചിന്തകര്‍ സ്ത്രീകളുടെ കീഴായ്മയും കറുത്തവരുടെ അടിയായ്മയും ചരിത്രവിധിയാണെന്ന് എഴുതിവെച്ചിട്ടുള്ളവരാണ്. ഈ പാശ്ചാത്യ വിചിന്തനമാണ് മനുഷ്യ സംസ്കാരത്തിന്റെ മൊത്തത്തിലുള്ള തൂക്കമെന്നു വിശ്വസിക്കുകയും അതിന്റെ നേരവകാശികള്‍ തങ്ങളാണെന്ന അവകാശവാദമുന്നയിക്കുകയുമായിരുന്നു മാര്‍ക്സും ഏംഗല്‍സും ലെനിനും സ്റ്റാലിനും മാവോയുമൊക്കെ. ഇവരുടെ പ്രസ്ഥാനങ്ങളിലും ലിംഗ പ്രശ്നങ്ങള്‍ ഉന്നയിച്ചവരെയും പാര്‍ശ്വവല്‍കൃതരെപ്പറ്റി ചിന്തിച്ചവരെയും ചവിട്ടിയരക്കുകയോ നിര്‍ബന്ധിത നിശബ്ദതക്ക് വിധിക്കുകയോ മാത്രമാണു നടന്നിട്ടുള്ളത്.
ഇവരെ വര്‍ണിക്കാന്‍ ‘ഇരവാദി’കള്‍ ‘സ്വത്വവാദി’കള്‍ എന്നിങ്ങനെയുള്ള ശകാര വാക്കുകള്‍ എത്രവേണമെങ്കിലുമുണ്ട് മാര്‍ക്സിസ്റ്റ് സാഹിത്യത്തില്‍.
ലിംഗനീതിയെ സംബന്ധിച്ച സമകാലീന ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുത്തുന്നതില്‍ പുരോഗമനകാരികള്‍ എന്ന ലേബലില്‍ അറിയപ്പെടുന്നവര്‍ക്കോ മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാര്‍ക്കോ പ്രത്യേകമായ എന്തെങ്കിലും അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നതാണു വസ്തുത. ഈ വിഷയം ഒരു രാഷ്ട്രീയ പ്രമേയമായി മാറുന്നത് അന്‍പതുകളിലെ കീഴാളരുടെയും സ്ത്രീകളുടെയും മുന്നേറ്റത്തോടെയും അതിനൊപ്പം വികസിച്ച സ്വത്വരാഷ്ട്രീയ / നവജനാധിപത്യ സങ്കല്പനങ്ങളുടെയും ഭാഗമായാണ്. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ മതാധിഷ്ഠിത പ്രസ്ഥാനങ്ങളെ മാത്രമല്ല, മതേതര പ്രസ്ഥാനങ്ങളെയും മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കാനുളള അവകാശം സ്ത്രീകള്‍ കയ്യാളുന്നുണ്ട്. ഇസ്ളാമിക സംഘടനകളും ദലിത്-പിന്നോക്ക പ്രസഥാനങ്ങളും ഈ വിമര്‍ശനത്തിനു വിധേയരാണ്. എന്നാല്‍ സ്വത്വരാഷ്ട്രീയം തന്നെ അപകടമാണെന്നു ദു:സ്വപ്നം കാണുന്നവര്‍ ഇസ്ളാമിക പ്രസ്ഥാനങ്ങളുടെ കാര്യത്തില്‍ മാത്രം സ്വത്വരാഷ്ട്രീയം പരിപാലിച്ചുകാണണമെന്ന് പറയുന്നത് ദുരുദ്യേശപരമാണ്.
സോളിഡാരിറ്റി പോലുള്ള മുസ്ളീം യുവസംഘടനകള്‍ സമകാലീന സമരവേദികളിലേക്ക് വലിഞ്ഞുകയറി വരുന്ന അധികപ്പറ്റുകളാണെന്ന് ഹമീദ് ആക്ഷേപിക്കുന്നു.
മതമൌലികവാദികളായ ഇത്തരം സംഘടനകളെ മാത്രമല്ല, മൂലധന ഏജന്റുമാരായ നവ സാമൂഹിക പ്രസ്ഥാനങ്ങളെയും തുരത്തിയോടിച്ചുകൊണ്ട് സമരവേദികളും സംവാദ ഇടങ്ങളും സ്റ്റാലിനിസ്റ്റുകളുടെ കൈപ്പിടിയില്‍ മടങ്ങിയെത്തുന്നതിനെക്കുറിച്ചുള്ള സ്വപ്നത്തിലാണ് സുനില്‍ പി. ഇളയിടം ഈ അവസരത്തില്‍ മുഴുകുന്നത്.
കീഴാളര്‍ക്കും സ്ത്രീകള്‍ക്കും ഉപാധികളോടെ ചില കിഴിവുകള്‍ അനുവദിക്കാമെന്നു പറയുന്ന അദ്ദേഹം പക്ഷേ ഇസ്ളാമിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ‘സ്വത്വരാഷ്ട്രീയം ഇന്ന് ലോകമെമ്പാടും, കേരളത്തിലും കൈവരിച്ച ഏറ്റവും അപകടകരമായ മാനം മതാത്മക സ്വത്വത്തെ മുന്‍നിര്‍ത്തിയുള്ള സാമൂഹിക സംഘാടകത്വമാണെ’ന്നു്(1) അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഒരു പൌരസ്ത്യ അപര മതമെന്ന നിലയിലും അധിനിവേശത്തോടും സവര്‍ണ മോധാവിത്വത്തോടും എതിരിടുന്ന നിരവധി ഘടകങ്ങളെ സംവഹിക്കുന്നതു മൂലവും ഇസ്ളാമിന്റെ മതപരവും രാഷ്ട്രീയവും സാമുദായികവുമായ സംഘാടകത്വത്തെ നിഷേധിക്കാനാവില്ലെന്നാണ് തിരിച്ചു പറയാനുള്ളത്.
സ്വത്വ രാഷ്ട്രീയത്തെയും കീഴാളരുടെയും സ്ത്രീകളുടെയും സ്വതന്ത്ര കര്‍ത്തൃത്വത്തെയും സര്‍വനാശമെന്നു വിളിക്കുന്ന സുനിലിനെപ്പോലുള്ള പുതു തലമുറ ഇടതുപക്ഷ സൈദ്ധാന്തികര്‍ യഥാര്‍ത്ഥത്തില്‍ അസ്വസ്ഥതപ്പെടുന്നത്, സവര്‍ണ്ണ-മധ്യമ ജാതികളുടെ വിഷയിസ്ഥാനം അട്ടിമറിക്കപ്പെടുന്നതിനാലാണ്. മാര്‍ക്സിസത്തിന്റെ പിതൃ സ്വരൂപത്തിലുള്ള ആജ്ഞാസ്വരത്തിലൂടെ ഈ സ്ഥാനം തിരികെ പിടിക്കാമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇതിനുവേണ്ടി ഇവര്‍ ചെയ്യുന്നതെന്താണ് ? കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലായി ലോകമെമ്പാടുമുള്ള സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവക്കൊപ്പം നിന്ന സാമൂഹിക ചിന്തകരും പ്രശ്നവല്‍ക്കരിച്ച ആഗോളീകരണം, യുദ്ധപരത, സങ്കുചിത ദേശീയ വാദം, പരിസ്ഥിതി വിനാശം, ഉച്ച സാങ്കേതിക വിദ്യയുടെ കുരുക്കുകള്‍, ലിംഗ പ്രശ്നങ്ങള്‍, പാര്‍ശ്വവല്‍കൃതരുടെ പുറന്തള്ളല്‍ മുതലായ വിഷയങ്ങളിലെല്ലാം ചുമ്മാ കയറി അവകാശവാദമുറപ്പിക്കുകയാണ്. കോളനി ജനതയുടെ അധ്വാന ശേഷിയെയും അറിവുകളെയും കവര്‍ച്ച ചെയ്യാനുള്ള സ്വാഭാവികമായ അധികാരം തങ്ങള്‍ക്കുണ്ടെന്നു പഴയ കോളനി മേധാവികള്‍ വിശ്വസിച്ചിരുന്നു. ഇതിനു സമാനമായ അവകാശമാണ് ഇക്കൂട്ടര്‍ ഉറപ്പിക്കുന്നത്.
സമകാലീന ലോകത്തെ ഏറ്റവും അടിത്തട്ടിന്റെ ഏതെങ്കിലും വിഷയത്തെ മാര്‍ക്സിസം അഭിസംബോധന ചെയ്തിട്ടുണ്ടോ? കഴിഞ്ഞ നാല്‍പതുകൊല്ലമായി ലോകത്തെ എല്ലാ പ്രതിലോമകാരിത്വങ്ങളെയും പ്രശ്നവല്‍ക്കരിച്ചത് സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. 1960 കളിലെ വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തിനുവേണ്ടി ദശലക്ഷങ്ങള്‍ അണിനിരന്നതിനു മുന്‍പ്; കറുത്തവരുടെയും സ്ത്രീകളുടെയും ചെറു സംഘങ്ങള്‍ ഇനിയുള്ള കാലത്തെ ചെറുത്തുനില്‍പ്പുകള്‍ യുദ്ധത്തിനും വംശീയതക്കും ലിംഗ മേധാവിത്വത്തിനുമെതിരേയാവുമെന്നു പ്രഖ്യാപിച്ചിരുന്നു. വര്‍ഗ പ്രസ്ഥാനത്തിന്റെ കപടാവബോധത്തില്‍ നിന്നു പുറത്തിറങ്ങി സ്വത്വരാഷ്ട്രീയത്തിലും ബഹുജന പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചവരാണ് ഈ ചെറുത്തുനില്‍പ്പുകള്‍ക്കും പിന്നീടുണ്ടായ ജ്ഞാനരൂപീകരണങ്ങള്‍ക്കും പിന്നില്‍ അണിനിരന്നത്. ഈ കാലയളവിലെ മാര്‍ക്സിസ്റ്റ്സംഘടനകളും ഭരണകൂടങ്ങളും സ്വയം സാമ്രാജ്യത്വവല്‍ക്കരിക്കുകയായിരുന്നുവെന്നത് വിശദീകരണം പോലും ആവശ്യമില്ലാത്ത വസ്തുതയാണ്. മാര്‍ക്സിസ്റ്റ് ബുദ്ധിജീവികളാവട്ടെ യൂറോ കേന്ദ്രീകൃത വാദങ്ങളുടെ പകര്‍പ്പെഴുത്തുകാരായി മാറി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മിച്ചഭൂമി സമരത്തിനു ശേഷമുള്ള നാലു പതിറ്റാണ്ടുകളായി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായ എല്ലാ സമരങ്ങളും ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന ‘സ്റ്റാറ്റസ്കോ’ നിലനിര്‍ത്തുന്നതിനു മാത്രമായിരുന്നു എന്ന് ടി.ടി ശ്രീകുമാറിനെപ്പോലുള്ള ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ ഉറഞ്ഞുപോയ യൂറോകേന്ദ്രീകൃത കണ്ണിലൂടെ നോക്കിക്കൊണ്ടാണ് ഡോ. കെ.എന്‍. പണിക്കര്‍, സ്വത്വരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പ്രതിലോമകരമാണെന്നു വിധിക്കുന്നത്(2 ).
സ്വത്വ രാഷ്ട്രീയം പുതിയ കാലത്തെ പുറന്തള്ളപ്പെട്ടവരുടെ ഭാഷയാണെന്നും തുരത്തിയോടിക്കലിന്റെയും തൂത്തുമാറ്റലിന്റെയും വ്യാകരണമല്ല അതിനുള്ളതെന്നും തിരിച്ചറിയാന്‍ പണിക്കരെപ്പോലെ ഹമീദിനുമാകുന്നില്ല. അതുകൊണ്ടാണ് ദലിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും രാഷ്ട്രീയ സമൂഹമായി മാറുന്നതിലൂടെ രൂപപ്പെടുന്ന പുതു പാരസ്പര്യത്തെ പ്രത്യാശയോടെ കാണാന്‍ അദ്ദേഹത്തിനു കഴിയാത്തത്. അദ്ദേഹത്തിനുള്ളിലെ ഹിംസാലുവായ സ്റ്റാലിനിസ്റ്റിന് എല്ലാത്തരം പാരസ്പര്യങ്ങളോടും അകല്‍ച്ചയും അവജ്ഞയുമാണല്ലോ ഉള്ളത്.
കുറ്റിപ്പുറത്തു നടന്ന ഇസ്ളാമിക സ്ത്രീ സമ്മേളനത്തെ പരാമര്‍ശിക്കുന്നത് ഇതേ അവജ്ഞയോടെയാണ്. ഈ സമ്മേളനം സംഘടിപ്പിച്ചത് ‘മുസ്ളീം സമുദായ ഭിത്തികളെ അതിവര്‍ത്തിക്കാത്ത ഒരു പെണ്‍ സംഘടനയായതിനാല്‍’ ശരിയായില്ലത്രേ. ഇസ്ളാമികമായ ബോധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വനിതാ സംഘടനയോടുള്ള ഹമീദിന്റെ സമീപനം പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ അദ്ദേഹം ഉപയോഗിക്കുന്ന “മുസ്ളീം സമുദായ ഭിത്തി” എന്ന രൂപകത്തെ സവിശേഷമായി പരിഗണിച്ചുകൊണ്ട്, മുസ്ളീം ജനതക്കു മേല്‍ മാര്‍ക്സിസ്റ്റ് വ്യവഹാരങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള അപരത്വത്തെ വിശദീകരിക്കാവുന്നതാണ്.
‘മുസ്ളീംസമുദായ ഭിത്തി’യും ഭീകര സ്വത്വങ്ങളും
മുസ്ളീം സമുദായ ഭിത്തിയെന്ന രൂപകം ഓര്‍മ്മപ്പെടുത്തുന്നത് സമകാലീനതയോട് പൊരുത്തമില്ലാത്ത, ആധുനികതയില്‍ നിന്നു് അകലം പാലിച്ചു കഴിയുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ജീവിക്കുന്ന ഇടത്തെയാണ്. ലോകത്തിലെ അപര സമുദായങ്ങളെല്ലാം ഇതേ മാതിരിയുള്ള സാങ്കല്പിക വേലികള്‍ക്കുള്ളില്‍ കഴിയുന്നവരാണെന്ന ആശയമാണ് ഉച്ചസംസ്കാരത്തിലൂടെ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഷങ്കറിന്റെ സിനിമകളിലും ‘മുല്ല’, ‘സ്റ്റോപ് വയലന്‍സ്’, ‘പുതിയ മുഖം’, ‘ബ്ളാക്ക്’ മുതലായ മലയാള സിനിമകളിലും അപരര്‍ പുറത്തുവരുന്നത് ഇത്തരം വേലികള്‍ക്കുള്ളില്‍ നിന്നുമാണ്.
മൈക്കിള്‍ കെ.ഗ്രീന്‍ (Michael K. Green)എന്ന എഴുത്തുകാരന്റെ അഭിപ്രായത്തില്‍, അപരരുടെ ആവാസ സ്ഥലങ്ങളെ നരഭോജികളുടെ കേന്ദ്രമായി കാണുകയെന്നത് ആധുനികമായ വംശീയ വീക്ഷണങ്ങളുടെ ആന്തരിക ഭാവമാണ്. വേലികള്‍ വിട്ടിറങ്ങുന്ന അപരര്‍ മറ്റുള്ളവരെ കടന്നാക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ വന്യമൃഗങ്ങളെപ്പോലെ ചോരക്കൊതിയുള്ളവരാണെന്നും ‘പരിഷ്കൃതി’ ഭയപ്പെടുന്നു. ക്ളാസ്സിക്കുകളില്‍ നിന്നു പകര്‍ന്നതും പുരോഗമനകാരിയുടെ ആത്മാവിനെ ഗ്രസിച്ചിട്ടുളളതുമാണ് ഈ ഭയം(3)
എന്തുകൊണ്ടാണ് കാരശേരിയെയും ഹമീദിനെയും പോലുള്ള ‘പരിഷ്കൃതര്‍’ മുസ്ളീം സമുദായ ഭിത്തിയെന്ന ഭീഷണി/ഭീതിയെ മുന്‍നിര്‍ത്തിക്കൊണ്ട് ലിബറല്‍ സമൂഹത്തിലിടപെടുന്നത് ? ഈ അന്വേഷണം മറ്റൊരു വശത്തുകൂടെ നടത്തേണ്ടതായിട്ടുണ്ട്.
ആളെത്തിന്നുന്നവരും സ്വന്തം മക്കളോടും മാതാപിതാക്കളോടും ലൈംഗിക ബന്ധം പുലര്‍ത്തുന്നവരുമായി ആഫ്രിക്കന്‍-ഏഷ്യന്‍ നാടുകളിലെ ജനവിഭാഗങ്ങളെയും ഭരണാധികാരികളെയും ചിത്രീകരിക്കുകയെന്നത് പാശ്ചാത്യ നാഗരിക പൊതു ബോധത്തിന്റെ വ്യാപനത്തിന് അനിവാര്യമായിരുന്നു. വിദൂരനാടുകളിലെ പിന്നണി ജനതകളെ പാശ്ചാത്യ പുരോഗതിയുടെയും ധാര്‍മ്മിക വിശുദ്ധിയുടെയും അപരമായി നിര്‍ണ്ണയിച്ചതിന്റെ ഫലമായി മേല്‍പ്പറഞ്ഞ പോലുള്ള ഭാവനകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി മൂല്യം കിട്ടുകയുണ്ടായി.
ഇതേ പ്രകാരത്തില്‍, കേരളീയ പുരോഗമനത്തിന്റെ അപരമായിട്ടാണ് മുസ്ളീം സമുദായത്തെ നമ്മുടെ പൊതു ഭാവുകത്വം സ്ഥാനപ്പെടുത്തിയിട്ടുള്ളത്. നവോത്ഥാനത്തിന് വഴങ്ങാത്തതും ആധുനികതയോടു പുറംതിരിഞ്ഞു നില്‍ക്കുന്നതുമായ ഈ സമുദായത്തില്‍ മനുഷ്യപദവിക്ക് ( ) അയോഗ്യരായ മൌലവിമാരും അദ്രുമാന്‍മാരും (വയലാര്‍) സ്ത്രീകള്‍ക്ക് ചങ്ങലയും തടവറയുമായി ഉറങ്ങാതെ കാവലിരിക്കുകയാണെന്ന ഭാവനകള്‍ മുന്‍പേതന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. വരേണ്യ ബൂദ്ധിജീവികളിലൂടെയും ‘പാഠം ഒന്ന്: ഒരു വിലാപം’, ‘ദൈവനാമത്തില്‍’, ‘കയ്യൊപ്പ്’ മുതലായ സിനിമകളിലൂടെയും ഇന്നും പ്രക്ഷേപിക്കപ്പെടുന്ന ഈ കുറ്റാരോപണത്തിന്/ കുറ്റബോധത്തിന് മുന്‍കൂര്‍ സമാധാനം ബോധിപ്പിക്കുന്ന മുറക്കു മാത്രമേ മുസ്ളീം പേരുകാര്‍ക്ക് പുരോഗമന സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയൂ.
ആധുനികതയില്‍ നിന്നു് അകന്നുനില്‍ക്കുന്ന മുസ്ളീമിനു് താലിബാനിസം പോലുള്ള ‘പരിഷ്കൃത അപരത്വ’ത്തിന്റെ അപ്പുറം കടക്കാന്‍ കഴിയില്ലെന്നതു സാമാന്യ യുക്തിയാണ്. ഇതിനെ വകവെക്കാതെ ഇസ്ളാമിനു സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായങ്ങളും ദാര്‍ശനിക വ്യവഹാരങ്ങളുമുണ്ടെന്നു പറയുന്നവര്‍ മതതീവ്രവാദികളോ മതമൌലികവാദികളോ മറ്റു ഭീകരസ്വത്വങ്ങളോ ആകാതെ തരമില്ല. അതിനാല്‍ ഓരോ മുസ്ളീം പേരുകാരനും പേരുകാരിയും തങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങളെ ലിബറല്‍ വ്യക്തിവാദത്തിന്റെയോ മാര്‍ക്സിസത്തിന്റെയോ പരിധി കടക്കുന്നില്ലെന്ന് മുന്‍കൂര്‍ ഉറപ്പാക്കിക്കൊള്ളണം. ചുരുക്കിപ്പറഞ്ഞാല്‍, മുസ്ളീം സമുദായ ഭിത്തിയെന്ന അപര ദേശത്തു നിന്നു പുറത്തിറങ്ങി വരുന്നവരായ തങ്ങള്‍ വന്യമൃഗങ്ങളും ഭീകരസ്വത്വങ്ങളുമല്ലെന്നു ബോധ്യപ്പെടുത്തേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. മുഖ്യധാരാ രാഷ്ട്രീയാഭിപ്രായങ്ങളുടെ ഒപ്പം നടക്കുമ്പോള്‍ പാലിക്കേണ്ടതായ ഈ കര്‍ത്തവ്യമാണ് എം.എന്‍ കാരശ്ശേരിയും മറ്റും നിര്‍വഹിക്കുന്നത്.
മതേതര ഭരണവര്‍ഗ്ഗത്തിന്റെ സമക്ഷം മേല്‍പ്പറഞ്ഞപോലുള്ള ഒരു സമ്മതി പത്രം ഹാജരാക്കാന്‍ തയ്യാറല്ലാത്തതാണ് സമകാലീന മുസ്ളീം കര്‍ത്തൃത്വത്തോടുള്ള ശത്രുതയ്ക്കു കാരണം. ആധുനികതയില്‍ നിഗൂഢനം ചെയ്യപ്പെട്ടിട്ടുള്ള അപരമതത്തോടുള്ള ഭയപ്പാടിനെ ശസ്ത്രീയ വംശീയ വാദമാക്കി മാറ്റി മാര്‍ക്സിറ്റുകളാണ് ഈ ശത്രുത രൂപപ്പെടുത്തിയത്. ഇപ്പോള്‍ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശരീയത്ത് വിവാദകാലത്തിലും കവിഞ്ഞ പിന്തുണ നവ മധ്യവര്‍ഗ സമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കിട്ടുന്നതിനു കാരണവും മറ്റൊന്നല്ല. ഈ വസ്തുതയെ ഒന്നുകൂടെ വിശദീകരിക്കാം.
ആധുനിക പുരോഗമനചിന്തയുടെ ഇരട്ടപെറ്റ സഹോദരനെന്നാണ് ടോണി മോറിസണ്‍ (Toni Morrison)ശാസ്ത്രീയ വംശീയവാദത്തെ വിലയിരുത്തുന്നത്(4) അപരങ്ങളോടുള്ള ഭയവും കീഴാള/സ്ത്രീ കര്‍ത്തൃത്വത്തോടുള്ള ശത്രുതയുമാണ് ഈ മനോഭാവത്തെ പരിപാലിക്കുന്നത്. പാശ്ചാത്യ പുരുഷ യുക്തികളുടെയും പുരോഗമന ചിന്തയുടേയും ഒരു ഉല്‍പ്പന്നമായ മാര്‍ക്സിസത്തില്‍ അപരങ്ങളോട് സഹഭാവം പുലര്‍ത്തുന്നതായ ഇടം ഏറ്റവും കുറവു മാത്രമാണുള്ളത്. മൈക്കിള്‍ കെ.ഗ്രീന്‍ ചൂണ്ടിക്കാണിച്ച ‘ആധുനികതയുടെ അപര ഭയം’ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിലും ശക്തമായ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. ഈ ഭയമാണ് ശാസ്ത്രീയ വംശീയ വാദമായി പരിവര്‍ത്തനപ്പെട്ടുകൊണ്ട് കീഴാളരെയും ന്യൂനപക്ഷങ്ങളെയും തിരിച്ചടിക്കുന്നത്. കേരളത്തിലെ ഇസ്ളാമിക സാന്നിധ്യത്തോടുള്ള മാര്‍ക്സിസ്റ്റ് വ്യവഹാരങ്ങളുടെ സമീപനത്തെ പരിശോധിച്ചാല്‍ ഈ തിരിച്ചടിയുടെ ആഴവും പരപ്പും വ്യക്തമാവും.
കേരളീയ മാര്‍ക്സിസം അതിന്റെ പുരോഗമന വീക്ഷണത്തിന്റെ മാനിഫെസ്റ്റോയായി പ്രഖ്യാപിച്ചിട്ടുള്ളതാണ് കുമാരനാശാന്റെ ദുരവസ്ഥ. ഈ കൃതിയില്‍ മലബാര്‍ കലാപകാരികള്‍ വര്‍ണ്ണിക്കപ്പെടുന്നത് ‘കൂട്ടില്‍ കിടക്കുന്ന പൊന്നോമല്‍ പ്രാവിന്‍പിടകളെ’ പിച്ചിചീന്തുന്ന ‘കാട്ടുപോക്കന്‍’ മാരോടു സമീകരിച്ചാണ്. ഹിന്ദു സമുദായത്തിനുള്ളിലെ പ്രശ്നമായി ജാതിയെയും ജാതിജന്യമായ അവശതകളെയും ആശാന്‍ അംഗീകരിച്ചിരുന്നു. കീഴാളര്‍ക്കും സ്ത്രീകള്‍ക്കും ഉപാധികളോടെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും അവകാശമുണ്ടെന്നും കരുതിയിരുന്നു. എന്നാല്‍ ഹിന്ദു ജനസംഖ്യയില്‍ നിന്നു് ജാതി അവശതകള്‍ മൂലം വിട്ടുപോയവരെ ദുഷിപ്പിക്കുന്ന അപരസാന്നിധ്യമായാണ് ആശാന്‍ ‘അള്ളാമത’ത്തെ കണ്ടത്. കാട്ടുപോക്കന്‍മാരുടെ വന്യത പഴയ കീഴ്ജാതിക്കാര്‍ക്കു നല്‍കിയത് ഇസ്ളാമിക മതമാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഈ മതത്തില്‍ നിന്നുള്ള തിരിച്ചടികളെ കരുതിയിരിക്കാന്‍ വേണ്ടിയുള്ള ഉല്‍ബോധനമായിട്ടാണ് ആശാന്‍ തന്റെ പ്രസിദ്ധമായ രചന നിര്‍വ്വഹിച്ചത്.
മലബാര്‍ കലാപത്തിന് വര്‍ഗസമരത്തിന്റെ ഭാഷ്യം ചമച്ച ഡോ. കെ. എന്‍ പണിക്കര്‍ ഇസ്ളാമിന്റെ മതപരതയെ ‘ദുഷിപ്പായി’ കാണുകമാത്രമല്ല; അതിനെ പുറന്തള്ളാനുള്ള സവര്‍ണ യുക്തികളായി മാര്‍ക്സിസ്റ്റ് പരികല്‍പ്പനാ വ്യൂഹത്തെ മാറ്റി മറിക്കുകയും ചെയ്തു. കേരളീയ പുരോഗമന പ്രസ്ഥാനത്തെയും സോഷ്യലിസ്റ്റ് വ്യവഹാരത്തെയും ജനപ്രിയമാക്കിയ സാഹിത്യ കൃതികളിലും മാര്‍ക്സിസ്റ്റ് നേതാക്കന്മാരുടെ ആത്മകഥകളിലും അപരിഷ്കൃതവും പരിഷ്കൃതവുമായ അപര സാന്നിധ്യമായി പ്രതിനിധാനപ്പെടുന്നത് മുസ്ളീം ജനതയും അവരുടെ മതവിശ്വാസവുമാണ് (തിരുവിതാംകൂറില്‍ ക്രൈസ്തവര്‍).
സ്വത്വരാഷ്ട്രീയത്തെ പ്രതിലോമകരമെന്നു വിധിക്കുന്ന സമീപകാല ലേഖനത്തില്‍(5) ഈ പ്രമേയത്തെ പിന്താങ്ങുന്നവരായ കീഴാള സമുദായങ്ങളെ കുറിക്കാന്‍ പണിക്കര്‍ ഉപയോഗിക്കുന്നത് ‘യാഥാസ്ഥിക മൂല്യങ്ങള്‍ പുലര്‍ത്തുന്നവര്‍’, ‘ആധുനികവല്‍ക്കരിക്കാത്തവര്‍’ ‘സ്വത്വബോധത്തിലടിയുറച്ചു നില്‍ക്കുന്നവര്‍’ മുതലായ സൂചകപദങ്ങളാണ്. ആധുനികമല്ലാത്ത സമുദായങ്ങളെ തിരുത്താന്‍ പുരോഗതിക്ക് സ്വാഭാവികമായ അധികാരമുണ്ടെന്നും അതിനുവേണ്ടി വരുന്ന ഹിംസകള്‍ സ്വയം ന്യായീകരിക്കപ്പെടുന്നവയണെന്നും മാര്‍ക്സ് എഴുതിയിട്ടുണ്ട്. ഇതേ സ്വാഭാവികതയായി, കീഴാള-ന്യൂനപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ പ്രസ്ഥാനം ഇപ്പോള്‍ നടത്തുന്ന കടന്നാക്രമണത്തെ മാറ്റിത്തീര്‍ക്കാനാണ് പണിക്കരുടെ ലേഖനത്തിലെ സൂചകപദങ്ങള്‍ ഉപയോഗപ്പെടുക.
പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ സംഭവത്തോടു പ്രതികരിക്കുമ്പോഴാകട്ടെ ‘കുറെ വര്‍ഷങ്ങളായി കേരളീയ സമൂഹത്തില്‍ യാതൊരു വിധത്തിലും യുക്തി ഉപയോഗിക്കാത്തവരായി വളര്‍ന്നു വന്നവരെ’(6) പ്രതികളായി നിശ്ചയിക്കുന്നു. 1980 കള്‍ക്കു ശേഷം കീഴാളരും മതന്യൂനപക്ഷങ്ങളും ദേശത്തിന്റെ മേലുള്ള അവകാശത്തെ പുതുക്കി നിശ്ചയിച്ചുകൊണ്ട് രംഗത്തുവന്നത് വലിയൊരു അയുക്തിയായിട്ടാണ് വരേണ്യ ലിബറലുകള്‍ വ്യാഖ്യാനിച്ചത്. ഇതേ ആശങ്കയല്ല പണിക്കര്‍ക്കുള്ളതെന്നു ബോധ്യപ്പെടുത്താന്‍ ഈ ലേഖനത്തിനു കഴിഞ്ഞിട്ടില്ല. ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം “കുറെവര്‍ഷങ്ങളായി” ദേശത്തെ ഗ്രസിച്ച കെടുതികളില്‍ ആശങ്കപ്പെടുന്ന പണിക്കരെപ്പോലുള്ളവര്‍ “കുറെ വര്‍ഷങ്ങളായി” അധികാര വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും അധികാരി വര്‍ഗങ്ങള്‍ക്കിടയിലെ പൊതു സമവായങ്ങളും എത്രമാത്രം ‘അയുക്തി’യാണ് ഇവിടെ പുനരുല്‍പ്പാദിപ്പിച്ചിട്ടുള്ളതെന്ന യാഥാര്‍ത്ഥ്യത്തെ കണക്കിലെടുക്കാത്തതാണ്. ഒരു കാര്യം വ്യക്തമാണ്, പ്രൊഫസര്‍ ജോസഫിന്റെ മേലുണ്ടായ ലക്കുകെട്ട കടന്നാക്രമണത്തെ സമചിത്തതയോടെ കാണുകയല്ല, തങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങള്‍ക്കു പുറത്തുള്ളവരെ പിശാചവല്‍ക്കരിക്കാനുള്ള ഉപാധിയായിട്ടാണ് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ ഈ സംഭവത്തെ മാറ്റി മറിച്ചിരിക്കുന്നത്.
മുന്‍പ് സോഷ്യലിസത്തിന്റെ പേരുപറഞ്ഞ് കീഴാള നവോത്ഥാനം -സമുദായിക സംവരണം-മണ്ഡല്‍-ശരീയത്ത് വിഷയങ്ങളെയെല്ലാം ദുര്‍വ്യാഖ്യാനിക്കാന്‍ ഇടതുപക്ഷ സൈദ്ധാന്തികര്‍ക്കു കഴിഞ്ഞത് ‘കീഴാള നിശബ്ദത’യുടെ പശ്ചാത്തലത്തിലാണ്.
(തുടരും)
സൂചനകള്‍
1.'സ്വത്വവാദവും മാര്‍ക്സിസവും' -സുനില്‍ പി ഇളയിടം (സമകാലിക മലയാളം വാരിക- ജൂണ്‍ 10,2010)
2. 'സ്വത്വ രാഷ്ട്രീയം പ്രതിലോമകരമാണ് '-ഡോ കെ എന്‍ പണിക്കര്‍ (ദേശാഭിമാനി ,ജൂണ്‍ 10,2010)
3.Philosophers Among the Savages -Micheal K Green(Writing and Race-Edited by Tim Youngs-Routledge 1995)
4. Sites of Memory-Toni Morrison(African American Literature-Edited by Henry Lois Gates Jr and Nelie T Mckay-(Noton Anthology 2004)
5.'ഇതൊരു താക്കീതു മാത്രമല്ല'- ഡോ കെ എന്‍ പണിക്കര്‍ (മാധ്യമം- ജൂലൈ 19,2010)
6.അതേ ലേഖനം

Tuesday, January 18, 2011
ന്യൂനപക്ഷ ഹിംസ: സമകാലീന രാഷ്ട്രീയപ്രമേയവും സാമൂഹിക സ്ഥാപനവും
സംഘ് പരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്ലാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ജമാ അത്തെ ഇസ്ലാമിയോടുള്ള മാര്‍ക്സിസ്റ്റ് വിമര്‍ശവും സ്വത്വ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പും വിശകലനം ചെയ്യുകയാണ് പ്രശസ്ത ചിന്തകന്‍
കെ.കെ. ബാബുരാജ്
[ഇന്നലെ പുറത്തിറങ്ങിയ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ (2011 ജനുവരി 24 ലക്കം) ഈ ലേഖനം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ] If I am attacked as a Jew I must defend myself as a Jew, not as a German, not as a world citizen, not as an upholder of the rights of man, or whatever-Hannah Arendt
ഇറ്റാലിയന്‍ ദേശീയ സേനയിലെ ഒരു സാധാരണ അംഗമായിരുന്നു മുസ്സോളിനി. തന്റെ പട്ടാള സേവനത്തിനിടയില്‍ അദ്ദേഹം ഇരുപതിലധികം തവണ ശസ്ത്രക്രിയക്കു വിധേയനായിട്ടുണ്ട്. അനസ്തീഷ്യയില്ലാത്തതും കഠിനമായ വേദന നിറഞ്ഞവയുമായിരുന്നു അവയില്‍ മിക്കതും. എങ്കിലും യുദ്ധത്തിനിടയില്‍ അനുഭവിക്കുന്ന യാതനകളെപ്പറ്റി പറയാന്‍ പോലും അവകാശമില്ലാത്തവരാണ് തന്നെപ്പോലുള്ള സാധാരണക്കാര്‍ എന്നാണയാള്‍ വിശ്വസിച്ചിരുന്നത്. ഒരിക്കല്‍, യുദ്ധത്തിനെതിരെ സമാധാനവാദികള്‍ നടത്തിയ ചെറിയൊരു പ്രകടനം കണ്ടതോടെ അയാളുടെ ജീവിതം പാടേ മാറുകയായിരുന്നു. ഇത്തരക്കാരെ നേരാംവണ്ണം കൈകാര്യം ചെയ്യാനറിയാത്ത ഇറ്റലിയിലെ ഭരണകക്ഷിയോടു വിയോജിച്ചുകൊണ്ട് അയാള്‍ ഒരു പത്രസ്ഥാപനം ആരംഭിക്കുകയും പിന്നാലെ സ്വന്തം ഫാഷിസ്റ്റ് സംഘടനയെ കെട്ടിപ്പെടുക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും പൊതുസമ്മതമായ ദേശീയതയും സോഷ്യലിസവും എന്നീ ആദര്‍ശങ്ങള്‍ക്കു വേണ്ടിയാണ് മുസ്സോളിനി നിലകൊണ്ടത്. നൈതികമായ ബോധ്യമെന്നതിനുപരി അഴുകിയ വിശ്വാസ പ്രമാണമായും ഏവര്‍ക്കും ബാധകമായ ചരിത്രവിധിയായിട്ടുമാണ് അയാള്‍ തന്റെ ആദര്‍ശങ്ങളെ പരിഗണിച്ചത്. ഇവ നടപ്പില്‍ വരുത്താനുള്ള ഒരേയൊരു വഴി യുദ്ധമാണെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടാണ് വ്യക്തിപരമായി അനുഭവിച്ച വേദനകളെപ്പോലും മറന്നുകൊണ്ട് സമാധാനമെന്ന ചിന്തക്കെതിരെ മുസോളിനി നിലകൊണ്ടത്.
ജൂതര്‍, കറുത്തവര്‍, ജിപ്സികള്‍, മുസ്ളീമുകള്‍, സ്വവര്‍ഗാനുരാഗികള്‍ മുതലായ ജനവിഭാഗങ്ങളെയും തൊഴിലാളികളുടെയും അരാജകവാദികളുടെയും സംഘടനകളെയുമാണ് തന്റെ പ്രമാണങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നവരായി മുസ്സോളിനി കണ്ടത് . ഇവരുടെ നേതാക്കന്മാരും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും പൊതുവായ വിഷയങ്ങള്‍ക്കു വേണ്ടി ഒന്നിക്കാതെ, സ്വകാര്യമായ അജണ്ടകളുമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നു് അയാള്‍ നിരന്തരമായി പ്രചരിപ്പിച്ചു. പാപ്പരായ ഒരു ബുദ്ധിജീവിയായിരുന്നെങ്കിലും വലിയൊരു പ്രൊപ്പഗാന്‍ഡിസ്റ്റ് എന്ന നിലയില്‍ ബഹുജനങ്ങളെ ആകര്‍ഷിക്കാന്‍ പിന്നെ മുസോളിനിക്ക് കാലതാമസമുണ്ടായില്ല. യൂറോപ്പിലാകമാനം നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജൂത/ന്യൂനപക്ഷ വിരുദ്ധതയെ അവലംബമാക്കിയതാണ് ഇതിനനുകൂലമായ സാഹചര്യമൊരുക്കിയത് . എന്നാല്‍, പഴയ യൂറോപ്പിന്റെ മനോഭാവത്തിലുള്ള വിദ്വേഷമായിട്ടല്ല, പുതിയൊരു രാഷ്ട്രീയ പ്രമേയമായും സാമൂഹിക സ്ഥാപനമായും ന്യൂനപക്ഷ ഹിംസയെ പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു ഫാഷിസ്റ്റുകള്‍.
തൊഴിലാളി പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ക്കും വലിയ സ്വാധീനമുണ്ടായിരുന്ന നാടുകളായിരുന്നു സ്പെയിനും ഇറ്റലിയും ജര്‍മ്മനിയും. അവിടുത്തെ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ ഭൂരിപക്ഷവും നിയന്ത്രിച്ചിരുന്നതും ദേശീയ പാര്‍ലമെന്റുകളിലെ നിര്‍ണായക ശക്തിയും കമ്യൂണിസ്റ്റുകളായിരുന്നു. എങ്കിലും, ലോകചരിത്രത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഹിംസകള്‍ക്കാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ നാടുകള്‍ വേദിയായത്. പാശ്ചാത്യ മാനവികതാവാദമെന്നപോലെ തൊഴിലാളിവര്‍ഗ രക്ഷാകര്‍ത്തൃത്വവും (vanguard) പൊള്ളയായ അവകാശവാദം മാത്രമാണെന്ന അനുഭവ പാഠമാണ് ഈ ഹിംസകള്‍ നല്‍കിയത്.
മാര്‍ക്സിസത്തെ ന്യൂനപക്ഷങ്ങളുടെ രക്ഷാസങ്കേതമായി അവരോധിച്ചും മതത്തെ ഫാഷിസത്തിന്റെ ഉല്‍പ്പാദന കേന്ദ്രമായി പ്രഖ്യാപിച്ചു കൊണ്ടുമുള്ള പ്രചാരണങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മാര്‍ക്സിസവും ഫാഷിസവും വിഭിന്നവും പരസ്പരം പോരടിക്കുന്നതുമാണെന്ന ധാരണയാണ് ഈ വാദത്തിനവലംബം. എന്നാല്‍ അര ഡസന്‍ സ്ഥലങ്ങളിലെങ്കിലും ഈ പ്രത്യയശാസ്ത്രങ്ങള്‍ പൊതുവില്‍ സന്ധിക്കുന്നതായി കാണാം.
1. ആഭ്യന്തരവും ബാഹ്യവുമായ ശത്രുവിനെ മുന്നില്‍ കാണുന്ന, യുദ്ധത്തിലൂടെ മാത്രമേ അന്തിമമായ പരിഹാരം കൈവരിക്കാനാവൂ എന്ന പ്രത്യയശാസ്ത്ര സങ്കല്പനം.
2. പാര്‍ശ്വവല്‍കൃതരും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ ജനവിഭാഗങ്ങളിലുള്ള അവിശ്വാസം. ഇവരില്‍ യഥാര്‍ത്ഥ ‘ദേശീയസ്നേഹ’മില്ലെന്നു ഫാഷിസ്റ്റുകളും യഥാര്‍ത്ഥ ‘വര്‍ഗബോധ‘മില്ലെന്നു മാര്‍ക്സിസ്റ്റുകളും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
3. യൂറോപ്പിലെയും പുറത്തേയും അപര ജനതകളുടെ സങ്കീര്‍ണമായ ജീവിതാവസ്ഥകളെയും രണ്ടാംകിട പൌരത്വത്തെയും കണക്കിലെടുക്കാതെയുള്ള സാമൂഹിക വീക്ഷണവും സംഘടനാപരമായ ചട്ടക്കൂടുകളും. ഒറ്റുകാര്‍, മോഷ്ടാക്കള്‍, പകര്‍ച്ചവ്യാധി പടര്‍ത്തുന്നവര്‍ മുതലായ പദങ്ങള്‍കൊണ്ട് ഫാഷിസ്റ്റുകള്‍ ഇവരെ അധിക്ഷേപിച്ചപ്പോള്‍ തെണ്ടിവര്‍ഗം, ചെറ്റവര്‍ഗം, പറ്റിത്തീനികള്‍, വര്‍ഗബോധമില്ലാത്തവര്‍, ചാഞ്ചാട്ടക്കാര്‍ മുതലായ മാര്‍ക്സിസ്റ്റു ശകാരപദങ്ങളുടെ പ്രത്യക്ഷ സൂചകങ്ങളായി മാറിയതും ഈ ജനവിഭാഗങ്ങള്‍ തന്നെയായിരുന്നു.
4. രാഷ്ട്രീയ സമ്പദ്ശാസ്ത്രം, പരിണാമ സിദ്ധാന്തം എന്നീ യൂറോപ്യന്‍ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ മനുഷ്യവംശത്തിന്റെ ഭൂതവും ഭാവിയും അളന്നു തിട്ടപ്പെടുത്താന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം.
5. പാപ്പരായ ബുദ്ധിജീവികളെയും സങ്കുചിത മനസ്ക്കരായ ബഹുജന നേതൃത്വങ്ങളെയും ആക്രമണകാരികളായ അണികളെയും വിന്യസിച്ചു കൊണ്ടുള്ള പ്രൊപ്പഗന്‍ഡിസ്റ്റു നിലപാടുകള്‍.
6. ക്ളാസിസിസത്തെ പുനരാവര്‍ത്തനം ചെയ്യാനുള്ള താല്‍പ്പര്യം.
ഈ ആറു കാര്യങ്ങളെയും ഏതു ദേശത്തെയും ഫാഷിസത്തിനും ബാധകമായ നെക്രോമാനിക് ഘടകങ്ങളാണെന്ന നിലയിലാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
വ്യവസായവല്‍കൃത യൂറോപ്പിലുയര്‍ന്നു വന്ന പുതിയ സാമൂഹിക കര്‍ത്തൃത്വങ്ങളോടുള്ള വരേണ്യരുടെ ഭയം, വംശീയമായ ഉന്‍മൂലനങ്ങളെ ഭാവന ചെയ്യുന്നതായി വളരെ മുന്‍പേ തന്നെ മാറിയിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയായിട്ടാണ് യൂറോപ്യന്‍ ദേശരാഷ്ട്രങ്ങള്‍, മിച്ചം വന്ന പ്രജളെ കൈകാര്യം ചെയ്യുന്നതിനുള്ള ഉപാധിയായി ആഭ്യന്തര യുദ്ധത്തെ പരിവര്‍ത്തനപ്പെടുത്തിയത്. ഈ ഘട്ടത്തില്‍ ഫ്രാങ്കോവിന്റെയും മുസ്സോളിനിയുടെയും ഹിറ്റ്ലറിന്റെയും പ്രസ്ഥാനങ്ങള്‍, തങ്ങളുടെ ദേശീയ വിമോചനത്തിനു തടസ്സം നില്‍ക്കുന്നവരെന്ന നിലയില്‍, ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.
ഇതേസമയം, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സാമൂഹിക വിവേചനങ്ങളെയും പൌരത്വത്തിന്റെ മണ്ഡലത്തില്‍ തൊഴിലാളി-മുതലാളി ഭേദമില്ലാതെ വെളുത്തവര്‍ക്കു ലഭ്യമായ അധീശത്വ സ്ഥാനത്തെയും കണക്കിലെടുക്കാത്തവരായിരുന്നു ഈ നാട്ടിലെ മാര്‍ക്സിസ്റ്റുകള്‍. കേവലമായ ഉപകരണ യുക്തിയിലൂടെ അപര ജനതകളെ ഉള്‍ക്കൊണ്ട ഇവര്‍ക്ക് യൂറോപ്പിന്റെ മനോഭാവത്തില്‍ പുതിയതായി രൂപപ്പെട്ട ഹിംസാപരതയെ തിരിച്ചറിയാനായില്ലെന്നു മാത്രമല്ല ഇവരുടെ നിലപാടുകള്‍ ഫാഷിസത്തെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുകയും ചെയ്തു.
കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ നെടുനായകത്വം വഹിക്കുന്നത് മാര്‍ക്സിസ്റ്റ് പ്രസ്ഥാനവും അവരുടെ ബുദ്ധിജീവികളുമാണെന്ന അവകാശവാദം അതീവ ശക്തമാണ്. ഇത് യാഥാര്‍ത്ഥ്യമാണോ എന്നന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മേല്‍ക്കൊടുത്ത കാര്യങ്ങളെ വിശദമായി പ്രതിപാദിച്ചത്.നവ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ദലിതരുടെയും സ്ത്രീകളുടെയും പക്ഷത്തുള്ള സാമൂഹിക ചിന്തകര്‍ മാര്‍ക്സിസ്റ്റുകളുടെ അവകാശ വാദത്തെ അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, ജാതിവിരുദ്ധവും മതേതരവുമായ ജനാധിപത്യാവബോധത്തിനു നേരെയുളള തിരിച്ചടിയാണ് (backlash) ഇക്കൂട്ടരുടെ പ്രചാരണങ്ങള്‍ എന്ന് വിലയിരുത്തുകയും ചെയ്യുന്നു.
ടി.ടി ശ്രീകുമാറിന്റെ അഭിപ്രായത്തില്‍, കേരളത്തിലെ മുസ്ളീം സമുദായം നേരിട്ട ഏറ്റവുംവലിയ ഫാഷിസ്റ്റ് കടന്നാക്രമണമായിരുന്നു ശരീയത്ത് വിവാദവും അതിനുശേഷമുണ്ടായ രാഷ്ട്രീയ പരിവര്‍ത്തനങ്ങളും(1). ഇതിനു തിരക്കഥ രചിച്ചത് മാര്‍ക്സിസ്റ്റ് ബുദ്ധികേന്ദ്രങ്ങളായിരുന്നു. കേരളത്തില്‍ ആദ്യമായി ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ പൊതുവായ ഒരു മനസ് രൂപപ്പെട്ടതാണ് ശരിയത്ത് വിവാദങ്ങളുടെ ബാക്കിപത്രം.
1980 കളില്‍ ഇന്ത്യന്‍ ഹെഗലായി ശ്രീശങ്കരനെ വാഴ്ത്തിയും ഡോ. അംബേദ്കര്‍ ചിന്തകള്‍ അടക്കമുള്ള അവര്‍ണ ജ്ഞാനമണ്ഡലത്തെ അദൃശീകരിച്ചും ഇക്കൂട്ടര്‍ സവര്‍ണാധിപത്യത്തെ ഹിന്ദുദേശീയതയായി പരിവര്‍ത്തനപ്പെടുത്താന്‍ മുന്‍കൂര്‍ സാഹചര്യമൊരുക്കിയെന്നു കെ.എം. സലിംകുമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.(2)
ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി നിലകൊള്ളുമ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും, പ്രതിയോഗിയും അനുകൂലിയും മുതലായ ദ്വന്ദാത്മകതകളല്ലാതെ, വ്യത്യസ്തതകളോട് രാഷ്ട്രീയമായ ഐക്യവും അനുഭാവവും പ്രകടിപ്പിക്കാന്‍ പ്രത്യയശാസ്ത്രപരമായി വിലക്കുള്ളവരാണ് മാര്‍ക്സിസ്റ്റുകള്‍. ഈ മരവിപ്പിനെ സംവഹിക്കുന്നവരായ പാര്‍ട്ടി ബുദ്ധിജീവികള്‍ ‘യുക്തിയുടെ അപരമാണ് മതം’ എന്ന വിചിത്രമായ കാഴ്ചപ്പാടാണ് ഫാഷിസ്റ്റ് വിരുദ്ധ ചിന്തയായി പ്രചരിപ്പിച്ചത്. ഇതിന്റെ സ്വാഭാവികമായ പരിണതിയാണ് അപര മതമായ ഇസ്ളാമിനെ പ്രതിയാക്കി കേരളീയ പൊതുബോധത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന ന്യൂനപക്ഷങ്ങളോടുള്ള ഹിംസാപരത.
പ്രൊഫ. എം.എന്‍. വിജയന്‍, ഡോ. ടി.കെ രാമചന്ദ്രന്‍, ഡോ. കെ.എന്‍. പണിക്കര്‍, കെ.എന്‍ ഗണേഷ് മുതലായവരാണ് മാര്‍ക്സിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ കേരളത്തില്‍ നടന്ന ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചവര്‍. ഇവരില്‍ ഒരാള്‍ പോലും ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ചവരോ ഈ ജനതയോട് സവിശേഷമായ ആഭിമുഖ്യം പുലര്‍ത്തിയവരോ ആയിരുന്നില്ല. നൈതികമായ ബോധ്യത്തോടെ കീഴാളരുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുക എന്നതിനു പകരം, കടുത്ത യാന്ത്രിക വാദികളും അതിലും മുരത്ത സ്റാലിനിസ്റ്റുകളുമായവരെ (ടി.ടി ശ്രീകുമാര്‍) ഫാഷിസ്റ്റുവിരുദ്ധ ചിന്തകര്‍ എന്നു വിളിക്കുന്നതിലും വലിയ അതിശയോക്തിയില്ല.
ഇന്ത്യയെന്ന ദേശ രാഷ്ട്രത്തില്‍, എണ്‍പതുകളോടെ ശക്തിപ്പെട്ട ‘അഖണ്ഡ ദേശീയത’, ‘സാംസ്ക്കാരിക ദേശീയ വാദം’ മുതലായ വരേണ്യ ഭാവനകളാണ് ഫാഷിസത്തിനടിത്തറയിട്ടത്. സ്വാഭാവികമായും ദലിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളുമടക്കമുള്ള അവര്‍ണ ജനവിഭാഗങ്ങള്‍ ഈ ഭാവനയോടു സംഘര്‍ഷപ്പെടുകയും പലതരത്തിലുള്ള വെല്ലുവിളികളും പ്രതിരോധങ്ങളുമുയര്‍ത്തുകയും ചെയ്തു. ഈ സന്ദിഗ്ധാവസ്ഥയില്‍ കീഴാളരോടു രാഷ്ട്രീയമായി ഐക്യപ്പെടുന്നതിനു പകരം ‘ഭൂരിപക്ഷ വര്‍ഗീയതയും’ ‘ന്യൂനപക്ഷ വര്‍ഗീയതയും’ എന്ന കപട സിദ്ധാന്തവുമായി രംഗത്തുവരികയായിരുന്നു മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍. ഈ രണ്ടു വര്‍ഗീയതകളും ഒന്നാണെന്നും മതത്തില്‍ നിന്നും ആള്‍ക്കൂട്ട മനശാസ്ത്രത്തില്‍ നിന്നുമാണ് ഇവ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെന്നും ഇവര്‍ സിദ്ധാന്തിച്ചു. സവര്‍ണ പൊതുബോധത്തിനു സ്വീകാര്യമായ ഈ യുക്തിയിലൂടെ കീഴാള പ്രതിരോധങ്ങള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുകയും സാംസ്ക്കാരിക ദേശീയ വാദവും ‘ഹിന്ദു ദേശീയ പുരുഷ’നും അദൃശീകരിക്കുകയുമായിരുന്നു ഫലം.
മുന്‍പ് ‘ഭൂരിപക്ഷ വര്‍ഗീയത’യോടു സാദൃശ്യപ്പെടുത്തിയാണ് കീഴാളരുടെ പ്രതിരോധങ്ങളെ അപമാനവീകരിച്ചതെങ്കില്‍ ഇന്നു് സംഘപരിവാറുമായി സാമ്യപ്പെടുത്തിക്കൊണ്ട് ഇസ്ളാമിക പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പദ്ധതിയിലാണ് മാര്‍ക്സിസ്റ്റുകള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ഇതിനുവേണ്ടി നവ വംശീയ വാദത്തേയും മാധ്യമ സാമ്രാജ്യത്വത്തെയും ഉപയോഗപ്പെടുത്തുന്നു. ഇക്കൂട്ടരുടെ സ്റാലിനിസ്റ്റ് ബൌദ്ധിക സമവാക്യങ്ങള്‍ എത്രമാത്രം ഹിംസാത്മകവും അപരങ്ങളുടെ നിലനില്‍പ്പിനെ നിഷേധിക്കുന്നതുമാണെന്ന് വെളിപ്പെടുത്താനാണ് ജമാ അത്തെ ഇസ്ളാമിയെന്ന സംഘടനയോടുള്ള മാര്‍ക്സിസ്റ്റ് വിമര്‍ശനവും അതിന്റെ ബാക്കിപത്രമായ സ്വത്വരാഷ്ട്രീയത്തോടുള്ള എതിര്‍പ്പും ഇവിടെ വിശകലനം ചെയ്യുന്നത്.
വാക്കുകളില്‍ ചോരമണക്കുന്ന ന്യൂനപക്ഷ വിരുദ്ധത
കേരളീയ പൊതു ബോധത്തില്‍ ആഴത്തില്‍ വേരുകളുള്ളതാണ് മുസ്ളീം വിരുദ്ധത. അഴുകിയ ഈ മനോഭാവത്തെ തൃപ്തിപ്പെടുത്തുന്നതിനായി തന്റെ മുസ്ളീം പേരിനെ ഉപയോഗിക്കുന്ന പാപ്പരായ ഒരു മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയാണ് ഹമീദ് ചേന്ദമംഗലൂര്‍ എന്നത് സാമാന്യമായ ഒരു തിരിച്ചറിവാണ്. എന്നാല്‍ ന്യൂനപക്ഷ ഹിംസയെ സമകാലീനമായൊരു സ്ഥാപനമാക്കി മാറ്റുന്നതില്‍ അഴുകിയ രാഷ്ട്രീയ പ്രമാണങ്ങള്‍ക്കും പാപ്പരായ ബുദ്ധിജീവികള്‍ക്കും പ്രൊപ്പഗന്‍ഡിസ്റ്റ് നിലപാടുകള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. ഈ മൂന്നു കാര്യങ്ങളും ഒത്തൊരുമിച്ച സ്റാലിനിസ്റ്റ് കര്‍ത്തൃത്വമാണ് ഹമീദിന്റെ രാഷ്ട്രീയാവബോധത്തിനുള്ളതെന്നു ബോധ്യപ്പെടുത്താനാണ് മുസ്സോളിനിയുടെ മനോഘടനയും ഫാഷിസവും നെക്രോമാനിയായും തമ്മിലുള്ള ബന്ധവും മറ്റും മുന്‍പേ പ്രതിപാദിച്ചത്.
മുസ്സോളിനിയുടെയും ഹിറ്റ്ലറിന്റെയും പ്രസ്ഥാനങ്ങളില്‍ ജൂതരും ന്യൂനപക്ഷങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ‘ജുതരെ വെറുക്കുന്ന ജൂതര്‍’ എന്ന നിലയില്‍ ഫാഷിസ്റ്റുകള്‍ക്കു പ്രിയപ്പെട്ടവരായിരുന്നുവെന്ന് സാന്‍ഡര്‍ എല്‍. ഗില്‍മാന്‍(Sander L. Gilman ) നിരീക്ഷിച്ചിട്ടുണ്ട്(3) .
സമാനമായ വിധത്തില്‍ ഹമീദും കാരശേരിയും നമ്മുടെ സര്‍വശക്തമായ പൊതുബോധത്തിനു പ്രിയപ്പെട്ടവരാകുന്നത് ‘മുസ്ളീമുകളെ വെറുക്കുന്ന മുസ്ളീമുക’ള്‍ എന്ന നിലയിലാണ്.
1980 കള്‍ക്കു ശേഷമുളള കേരളത്തില്‍ പരമ്പരാഗതമായ സാമൂഹിക വിഭജനങ്ങളെ അപ്രസക്തമായി കരുതുന്ന പുതു രാഷ്ട്രീയ കര്‍ത്തൃത്വങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിന് അനുബന്ധമായ സ്വത്വ രാഷ്ട്രീയവാദങ്ങളും നവജനാധിപത്യ സങ്കല്പനങ്ങളും ബഹുസ്വരതയെ സംബന്ധിച്ച കാഴ്ചപ്പാടുകളും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തോട് ഇടതും വലതുമായ മുഖ്യധാരയും ഹിന്ദുത്വവും പൊതുവില്‍ പങ്കിടുന്ന ശത്രുത ഏവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഈ ശത്രുതയെ ഒരു മനോഭാവമെന്ന നിലയില്‍ നിന്നും വളര്‍ത്തിയെടുത്ത് മുസ്ളീം മതവിശ്വാസികളുടെയും ദലിതരായ ജനവിഭാഗങ്ങളുടെയും നേര്‍ക്ക് ഹിംസാത്മകമായി വഴിതിരിച്ചു വിടാനുള്ള നെക്രോമാനിക് പദ്ധതിയിലാണ് ഹമീദിനെപ്പോലുള്ള സ്റാലിനിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജമാ അത്തെ ഇസ്ളാമിയോടുള്ള കുടിപ്പകയും തൊടുപുഴയിലെ പ്രൊഫസര്‍ ജോസഫിന്റെ കൈ വെട്ടിയ സംഭവവും ഇതിനു നിമിത്തമായെന്നു മാത്രം.
അര നൂറ്റാണ്ടിലേറെ കാലമായി ഇന്ത്യയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സമുദായ സംഘടനയാണ് ജമാ അത്തെ ഇസ്ളാമി. ദൈവത്തിന്റെ നിശ്ചയാധികാരമാണ് രാഷ്ട്രീയമടക്കമുള്ള കര്‍മ്മ വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നതെന്ന ഇസ്ളാമിക കാഴ്ചപ്പാട് പുലര്‍ത്തുന്നതാണ് ഈ സംഘടനയുടെ പേരിലുള്ള കുറ്റം.
ഏതു വിഭാഗത്തിനും തങ്ങളുടെ ആശയാഭിലാഷങ്ങളെ തിരസ്ക്കരിക്കാതെ തന്നെ നിയമ വിധേയ മാര്‍ഗത്തിലൂടെ സിവില്‍ സമൂഹത്തില്‍ ഇടപെടാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. മാത്രമല്ല, സമകാലീനാവസ്ഥയില്‍ പൌര സമുദായമെന്നത് രാഷ്ട്രീയ സമുദായമായി അതിദ്രുതം മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ പരമ്പരാഗതമായ ഭരണപക്ഷവും പ്രതിപക്ഷവും മാത്രമല്ല രാഷ്ട്രീയം പറയാനും പ്രവര്‍ത്തിക്കാനും ‘യോഗ്യരാ’യിട്ടുള്ളത്. പരമ്പരാഗതമായ അധികാരം പുറന്തള്ളിയ നിരവധി വിഭാഗങ്ങളും ജാതികളും മതങ്ങളും രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ജമാ അത്തെ ഇസ്ളാമിയെ കുന്തമുനയാക്കികൊണ്ട് മാര്‍ക്സിസ്റ്റ് വിമര്‍ശനം രൂപപ്പെട്ടത് യാദൃശ്ചികമല്ല.
മറ്റെല്ലാ മതത്തിലുമെന്ന പോലെ അടഞ്ഞ മനസാന്നിധ്യമുള്ള പൌരോഹിത്യവും അവിഹിത മാര്‍ഗത്തിലൂടെ പണം സമ്പാദിച്ച നീച മുതലാളിത്ത ഘടകങ്ങളും ഇസ്ളാമിലുമുണ്ട്.കീഴാളരോട് തരിമ്പും സാഹോദര്യമില്ലാത്ത പ്രാദേശിക വരേണ്യരും വിശ്വാസത്തെ വികാരപരമായി ഉള്‍ക്കൊണ്ടു അക്രമ പ്രവര്‍ത്തനം നടത്തുന്ന ചെറു ന്യൂനപക്ഷവും ഈ മതത്തിലുണ്ടെന്നതും വാസ്തവമാണ്. എന്നാല്‍ ഇത്തരം ഘടകങ്ങള്‍ മാത്രമാണ് ഇസ്ളാമെന്ന് സ്ഥിരീകരിച്ചു നിറുത്തേണ്ടത് സമകാലീന ഭരണ വര്‍ഗത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ടാണ് ഇസ്ളാമിക നവോത്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ജമാ അത്തെ ഇസ്ളാമിയെയും സ്വതന്ത്രമായ രാഷ്ട്രീയാഭിപ്രായമുള്ള ഇതര ഇസ്ളാമിക സംഘടനകളെയും ഒറ്റതിരിക്കാനും ‘മതരാഷ്ട്രവാദിക’ള്‍ എന്ന ഘോരത്വമാരോപിച്ചു രാക്ഷസവല്‍ക്കരിക്കാനുമുളള തീവ്രശ്രമം നടത്തുന്നത്.
ജിഹാദ് എന്ന ഇസ്ളാമിക സംജ്ഞയെ ഫാഷിസ്റ്റ് രീതിയില്‍ തലതിരിച്ചു കൊണ്ടുള്ള ‘ബൌദ്ധിക ജിഹാദ്’ എന്ന പുതിയൊരു ആക്രമണ പരിപാടിയുടെ ഗ്രാന്റ്ഡിസൈനാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. അറു പഴഞ്ചന്‍ ദേശീയവാദികളും അഴുകിയ സ്റാലിനിസ്റ്റുകളും ഒന്നിച്ചണി നിരന്നിട്ടുള്ള ഈ ഹിംസാത്മകതയുടെ പ്രകടനത്തിനു മുമ്പില്‍ ഹമീദും കാരശ്ശേരിയുമുണ്ടെന്നത് അത്ഭുതകരമല്ല.
മുസ്ളീമിന്റെ യുവതലമുറയെ ജീവശാസ്ത്രപരമായി അധ:പതിച്ചവരായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് തീവ്ര ഹിന്ദുത്വപക്ഷത്തു നിന്നുമാണ് ‘ലവ് ജിഹാദ്’ എന്ന സംജ്ഞ ഉയര്‍ന്നത്. മുസ്ളീമിന്റെ മതവിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമല്ല, മുസ്ളീം തന്നെയാണ് പ്രശ്നം എന്നാണ് ഈ സംജ്ഞ ഉല്‍പ്പാദിപ്പിക്കുന്ന അര്‍ത്ഥം. എന്നാല്‍ ബൌദ്ധിക ജിഹാദ് മുസ്ളീമിനെ ഒരു പ്രശ്നമായി കാണുന്നില്ല. പകരം മുസ്ളീമിന്റെ സ്ഥാപനങ്ങളെയും സംഘടനകളെയും മാധ്യമങ്ങളെയും ചതിക്കുഴികളായി കാണുന്നു. പ്രതിനിധാനാവകാശത്തെ നിഗ്രഹിക്കാന്‍ ഉദ്ദേശിക്കുന്ന ഈ സംജ്ഞയും വംശഹത്യയാണ് ആഘോഷിക്കുന്നത്.
1980 കളില്‍, ശിവസേന നേതാവായ ബാല്‍താക്കറേ, ‘ദലിതരല്ല അവരുടെ സ്വയം പ്രഖ്യാപിത നേതാക്കന്മാരും പ്രസ്ഥാനങ്ങളും പത്രമാസികകളുമാണ് തകരാറ്’ എന്നു പ്രഖ്യാപിച്ചിരുന്നു. അതേ വിധത്തില്‍ ജമാ അത്തെ ഇസ്ളാമിയുടെ നേതൃത്വത്തെയും സ്ഥാപനങ്ങളെയുമാണ് വിചാരണ ചെയ്യുന്നെങ്കിലും മുസ്ളീമിന്റെ മുഴുവന്‍ സ്ഥാപനങ്ങളും സംഘടനകളും പ്രതിപ്പട്ടികയില്‍ വന്നുചേരുന്നതാണ്. കാരണം, ആരോപിതമായ കുറ്റങ്ങളും കുറവുകളും വെച്ചു നോക്കുമ്പോള്‍ മറ്റുള്ള സംഘടനകളുടെയും മാധ്യമങ്ങളുടെയും സ്ഥിതി കൂടുതല്‍ വഷളാണ്. അവയുടെ പ്രതിനിധാനാവകാശവും റദ്ദു ചെയ്യേണ്ടതായി വരും.
ഈ വസ്തുതകളിലൂടെ മനസ്സിലാവുന്ന കാര്യം, ജമാ അത്തെ ഇസ്ളാമിയെന്ന സംഘടന ബഹുജനങ്ങള്‍ക്കോ മുസ്ളീം സമുദായത്തിനോ ചെയ്ത ദ്രോഹനടപടികളുടെ പേരിലല്ല വിചാരണ നേരിടുന്നത്. ആസന്നമായ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുപക്ഷം സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനത്തിന്റെ ഡ്രസ്റിഹേഴ്സലാണ് നടക്കുന്നതെന്ന വിലയിരുത്തലും ഭംഗിവാക്ക് മാത്രമാണ്.
ഇതിനുമപ്പുറം, ഇസ്ളാമിക മതവ്യവഹാരത്തില്‍ നിന്നുമാണ് ഈ സംഘടന അവരുടെ രാഷ്ട്രീയാദര്‍ശങ്ങളെ സ്വീകരിച്ചിരിക്കുന്നതെന്ന തിരിച്ചറിവാണ് പൊതുബോധത്തെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇസ്ളാം മതത്തെ ഇന്ത്യയിലെ സവര്‍ണാധിപത്യശക്തികള്‍ എക്കാലത്തും ശത്രുതയോടുകൂടി മാത്രമേ നോക്കി കണ്ടിട്ടുള്ളു. കൊളോണിയല്‍ ഘട്ടത്തില്‍, ഇസ്ളാമിന്റെ വിശ്വാസപരമായ വ്യതിരിക്തതയെ ‘മതഭ്രാന്ത്’ എന്നു പേരിട്ടു വിളിച്ചുകൊണ്ടാണ് അധിനിവേശ ശക്തികളും അവരുടെ പ്രാദേശിക സഹകാരികളും അടിച്ചമര്‍ത്തലിന്റെ വ്യാകരണം കണ്ടെത്തിയത്. ഇന്ന് ‘മൌദൂദിസ്റ്റുക’ള്‍ എന്ന ഒറ്റവാക്കിലേക്ക് ഈ ഭാഷയും വ്യാകരണവും ഗതിമാറ്റപ്പെടുകയാണ്. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളെ പിന്നോട്ടു തള്ളിക്കൊണ്ട് ഇടതുപക്ഷ വ്യവഹാരം മുമ്പിലെത്തിച്ച ഈ പ്രചാരണ പരിപാടിയുടെ ഏറ്റവും ഭീകരമായ മുഖമാണ് ‘ജനശക്തി’വാരികയുടെ 180-ാം ലക്കം.
ഈ വാരികയുടെ കാര്‍ട്ടൂണ്‍ പേജ് വായിക്കുന്നതിങ്ങനെയാണ്. ‘ഞമ്മടെ പേരില്‍ മുസ്ളീം ഉണ്ട്. എന്നാല്‍ ഞമ്മള്‍ ഒന്നാന്തരം ജനാധിപത്യ പാര്‍ട്ടി’യാണെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ‘ഞമ്മടെ പേരില്‍ ഇസ്ളാം ഉണ്ട്. എങ്കില്‍ ഞമ്മള്‍ കറതീര്‍ന്ന പുരോഗമന പാര്‍ട്ടി’യാണെന്ന് പര്‍ദയിട്ട ജമാ അത്തെ ഇസ്ളാമി നേതാവ് പറയുന്നു. രണ്ടുപേരെയും ഹാര്‍ദവമായി സ്വീകരിച്ചുകൊണ്ട് എളമരം കരീം പറയുന്നതിങ്ങനെയാണ് ‘ബേറാരേക്കാളും ഞമ്മക്ക് നിങ്ങളെ അറിയാം. നമുക്കൊരുമിച്ച് കുറെ ആട്ടിന്‍തോല്‍ വാങ്ങാം’.
ഏതു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാലും ഏത് ആശയത്തെ പ്രതിനിധാനം ചെയ്താലും ജൂതര്‍ ഒന്നാണെന്നും അവരെ എലികളായാണ് കാണേണ്ടതെന്നുമാണ് ഹിറ്റ്ലര്‍ പറഞ്ഞത്. കേരളത്തിലെ സ്റാലിനിസ്റ്റുകള്‍ നാസികളിലും ഒരുപടി മുന്നില്‍ കയറി മുസ്ളീമിന്റെ പേരും പ്രസ്ഥാനങ്ങളും പലതാണെങ്കിലും അവരെല്ലാം ചെന്നായ്ക്കളാണെന്ന് പറയുന്നു. നരേന്ദ്രമോഡിയെപ്പോലുള്ള അഴുകിയ ഹിന്ദുക്കള്‍ വാളു കൊണ്ടുള്ള ന്യൂനപക്ഷ ഹിംസയാണ് ആഘോഷിച്ചതെങ്കില്‍, ജനശക്തി വാരികയിലെ അഴുകിയ മാര്‍ക്സിസ്റ്റുകള്‍ വാക്കുകള്‍ കൊണ്ടുള്ള ന്യൂനപക്ഷ ഹിംസയെ ചോരമണക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
മുമ്പ്, ഡി.എച്ച്. ആര്‍.എം. ന് എതിരെ നടത്തിയതു പോലെ വെളിപാട് പുസ്തകത്തിന്റെ ഭാഷ ഉപയോഗിച്ചും ക്രൈസ്തവ-ഹൈന്ദവ നരക ചിഹ്നങ്ങളെ വിന്യസിച്ചു കൊണ്ടുമുള്ള കടന്നാക്രമണത്തിലാണ് ‘കൈരളി ചാനല്‍’ ഏര്‍പ്പെട്ടിട്ടുള്ളത്. ഇവരെ സംബന്ധിച്ചിടത്തോളം ദലിത്/ന്യൂനപക്ഷങ്ങളുടെ സ്വതന്ത്ര കര്‍ത്തൃത്വത്തെ ഹിംസിക്കേണ്ടത് തര്‍ക്ക വിഷയമേ അല്ല. മറിച്ച്, കണിശമായി നടപ്പിലാക്കേണ്ട അനുഷ്ഠാനമാണ്. അതുകൊണ്ടാണ് മേല്‍ സൂചിപ്പിച്ച പ്രകാരത്തിലുള്ള ചിഹ്നങ്ങളും പ്രതീകങ്ങളും ഇവരില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
ഈ ചിഹ്ന-പ്രതീകവല്‍ക്കരണത്തെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള കേവല നിരാകരണ യുക്തികളും നിഗ്രഹ വാസനയും കെട്ടഴിച്ചു വിട്ടുകൊണ്ട് ഹമീദ് വര്‍ണിക്കുന്നതു നോക്കുക: ‘അവര്‍ (ജമാ അത്തെ ഇസ്ളാമി) അനാവശ്യമായ വിചാര കാലുഷ്യങ്ങളും അരക്ഷിതബോധവും സൃഷ്ടിക്കുന്നു’. ‘അവര്‍ ശാന്തരായ ജനങ്ങളുടെ മനസ്സില്‍ അരക്ഷിതബോധത്തിന്റെ തീക്കനല്‍ കോരിയിടുന്നു’. ‘വിഭജനം സൃഷ്ടിച്ച കാലുഷ്യങ്ങളുടെയും അറുപതുകളുടെ ആദ്യം തൊട്ട് വടക്കേയിന്ത്യയില്‍ അവിടവിടെ പൊട്ടിപുറപ്പെട്ട വര്‍ഗീയ ലഹളകളുടെയും പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ മുസ്ളീമുകളില്‍ ഒരു വിഭാഗത്തെ ഗ്രസിച്ച അരക്ഷിത ബോധവും ഗെറ്റോ മനസ്ഥിതിയും പത്രമാസികകളിലൂടെ പ്രചരിപ്പിക്കുന്നു’. ‘ഫലസ്റീനിലും ഉത്തരേന്ത്യയിലും ബാധകമായ കാര്യങ്ങള്‍ പറയുന്നു’.(4)ഹിറ്റ്ലറുടെ ‘മീന്‍കാഫിലും’ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യിലും കാണുന്ന വിദ്വേഷത്തിന്റെ പെരുക്കപ്പട്ടിക തന്നെയാണിത്.
ഈ ഗണിതശാസ്ത്ര പ്രകാരം, ജനാധിപത്യവും സോഷ്യലിസവും പൌരസമത്വവും അധിനിവേശ വിരുദ്ധതയുമെല്ലാം ശാന്തരായി ജീവിക്കുന്ന ജനങ്ങളില്‍ അരക്ഷിതബോധവും വിചാര കാലുഷ്യങ്ങളും ഉല്‍പ്പാദിപ്പിക്കാനായി ചില കുബുദ്ധികള്‍ ഇറക്കുമതി ചെയ്ത സാംസ്ക്കാരിക പകര്‍ച്ചവ്യാധികളാണെന്നു വരുന്നു. മറ്റു ദേശക്കാര്‍ക്കും വംശക്കാര്‍ക്കും ബാധകമായ സാംസ്ക്കാരിക പകര്‍ച്ച വ്യാധികള്‍ പെട്ടെന്നു പടര്‍ന്നു പിടിക്കുന്നവരായിട്ടാണല്ലോ ഗോല്‍വാള്‍ക്കറും മറ്റും ന്യൂനപക്ഷങ്ങളെ കണ്ടത്.
ഗീബല്‍സിയന്‍ മാതൃകയിലുള്ള പ്രൊപ്പഗന്‍ഡിസ്റ്റ് നിലപാടിലൂടെ ഹമീദിന്റെ ആഖ്യാനം എങ്ങനെയാണ് ദലിത്/ ന്യൂനപക്ഷ ഹിംസയെ സാമൂഹികവല്‍ക്കരിക്കുന്നതെന്നു നോക്കാം. ‘മാതൃഭൂമി ആഴ്ചപ്പതി’പ്പിന്റെ പന്ത്രണ്ടു പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ‘പൊതുസമ്മതിയിലെ ചതിക്കുഴികള്‍’ എന്ന ലേഖനത്തിന്റെ ആദ്യത്തെ ഖണ്ഡിക മാത്രം പരിശോധിക്കുക.
ജമാ അത്തെ ഇസ്ളമിയുടെ ഉടമസ്ഥതയിലുളള മാധ്യമം ദിനപത്രമാരംഭിച്ചത് പി.കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിലാണ്. ഈ വസ്തുതയെ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്:‘ഒരു മുസ്ളീം മതമൌലികവാദ പ്രസ്ഥാനം ഒരു ദിനപത്രം തുടങ്ങുമ്പോള്‍ തങ്ങളുടെ പൊതുസ്വീകാര്യത വര്‍ദ്ധിപ്പിക്കാനായി എന്തെല്ലാം ചെയ്യണം ?അവര്‍ തലപുകഞ്ഞാലോചിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ചു സ്വയം ചോദിച്ചു’.
ഇപ്രകാരം തന്റെ കല്പനകളില്‍ മാത്രം സന്നിഹിതമായ ഒരു കഥാചിത്രമായി യാഥാര്‍ത്ഥ്യത്തെ മാറ്റിമറിച്ചുകൊണ്ടാണ് ആഖ്യാനം അതിന്റെ നീചമായ ലക്ഷ്യത്തിനുവേണ്ട ഒളിപ്രവര്‍ത്തനം നടത്തുന്നത്. തൊട്ടടുത്ത വാക്യം ‘അവര്‍ എന്‍.വി കൃഷ്ണവാര്യരെയും സുകുമാര്‍ അഴീക്കോടിനെയും പോലെ പൊതുസമ്മതരായ പലരെയും സമീപിച്ചെങ്കിലും വലയില്‍ കുടുങ്ങിയത് പി.കെ. ബാലകൃഷ്ണനാണ്’.
ജമാ അത്തെ ഇസ്ളാമി ഒരു മുസ്ളീം മതമൌലികവാദ പ്രസ്ഥാനമാണെന്ന ഹമീദിന്റെ കല്പന യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതാണോ എന്നതു നില്‍ക്കട്ടെ. പി.കെ. ബാലകൃഷ്ണന്റെ കാര്യമെടുക്കാം. ഒരു പൊതുസമ്മതനായ ബുദ്ധിജിവിയായിരുന്നില്ല അദ്ദേഹം. ‘ജാതിവ്യവസ്ഥയും കേരളചരിത്രവും’ ‘ടിപ്പുസുല്‍ത്താന്‍’ എന്നീ ബാലകൃഷ്ണന്റെ കൃതികള്‍ സുപ്രധാനമായ കീഴാളവ്യവഹാരങ്ങളാണ്. തന്റെ രചനകളിലൂടെ കീഴാള പക്ഷപാതിത്വം തുറന്നു പ്രഖ്യപിച്ചിട്ടുള്ള അദ്ദേഹത്തിനു ഒരു ഇസ്ളാമിക സ്ഥാപനത്തിന്റെ ചുമതലയേറ്റെടുക്കുന്നതില്‍ വിസമ്മതിക്കേണ്ടതായി യാതൊന്നുമില്ല. ബാലകൃഷ്ണനെപ്പോലെ വ്യവസ്ഥാ വിരുദ്ധനായ ഒരു ബുദ്ധിജീവിയെ പത്രാധിപരാക്കുക വഴി കേരളത്തിലെ കീഴാള മതേതര മൂല്യമണ്ഡലത്തെയാണ് ഈ സംഘടന ഉയര്‍ത്തിപ്പിടിച്ചതെന്നു സ്പഷ്ടമാണ്. ഈ വസ്തുതയെ അദൃശീകരിക്കുന്നതിനൊപ്പം പി.കെ. ബാലകൃഷ്ണന്‍ എന്ന ജൈവ ബുദ്ധിജീവിയെ അപമാനിക്കുകയുമാണ് ഹമീദിന്റെ ആഖ്യാനത്തിന്റെ ഉദ്ദേശ്യം.(തുടരും)
സൂചനകള്‍:
1.'ഇടതുപക്ഷം വീണ്ടും സെക്റ്റേറിയന്‍ നിലപാടിലേക്കു നീങ്ങുകയാണ്' -ടി ടി ശ്രീകുമാര്‍(മാധ്യമം ആഴ്ച്ചപ്പതിപ്പ് 2010 ജൂണ്‍ 19)
2.' ഇടതുപക്ഷവും സദാചാരവും' -കെ എം സലിംകുമാര്‍ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2010 ഏപ്രില്‍ 4)
3.Freud, Race and Gender-Sander L Gilman( Prenceston University Press 1995)
4. 'പൊതു സമ്മതിയിലെ ചതിക്കുഴികള്‍ ' -ഹമീദ് ചേന്ദമംഗലൂര്‍ (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2010 മേയ് 22)
Labels:
കീഴാളം,
ജമാ അത്തെ ഇസ്ലാമി,
ദലിത്,
ന്യൂനപക്ഷം,
ഫാഷിസം,
ലേഖനം,
ഹിംസ
Sunday, January 16, 2011
അനുഭവങ്ങള്‍ പങ്കു വെച്ച് എന്‍ എം ഹുസൈന്‍
ഗ്രന്ഥകാരനും ചിന്തകനുമായ എന്‍ എം ഹുസൈന്‍ എന്ന ബ്ലോഗറുമായി റേഡിയോ ഇസ്ലാം ഒരു അഭിമുഖം നടത്തിയതായി ISLAHI EVENTS എന്ന ബ്ലോഗില്‍ ഒരറിയിപ്പു കണ്ടിരുന്നു ഇന്നലെ. എന്നാല്‍ അതു പലര്‍ക്കും കേള്‍ക്കാന്‍സാധിച്ചില്ലെന്ന് അറിയാന്‍ സാധിച്ചു. അതുകൊണ്ട് ആ അഭിമുഖം ഇവിടെ ചേര്‍ക്കുന്നു.
45 മിനിറ്റുള്ള ഈ അഭിമുഖത്തില്‍ അദ്ദേഹം തന്റെ ബ്ലോഗ് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.
അനുഭവങ്ങള്‍ പങ്കു വെച്ച് എന്‍ എം ഹുസൈന്‍ റേഡിയോ ഇസ്ലാമില്‍
ഇതോടൊപ്പം മറ്റൊരു വാര്‍ത്തയുള്ളത്, നാസ്തികനായ ദൈവത്തിന്റെ രചയിതാവ് സി രവിചന്ദ്രനും എന്‍ എം ഹുസൈനുമായുള്ള ഒരു സംവാദം കൈരളി ചാനലിനുവേണ്ടി യുക്തി എന്ന യുക്തിവാദി ബ്ലോഗറും മറ്റും മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്നു എന്നതാണ്. ഫെബ്രുവരി അഞ്ചിനാണത്രേ സംവാദം റെക്കോഡിങ്.

Thursday, January 13, 2011
കെ ജി ബാലകൃഷ്ണന്‍ എങ്ങനെ പ്രതിയാകും?
പുതിയ ലക്കം കലാകൌമുദിയില്‍ അഡ്വ കെ രാംകുമാര്‍ എഴുതിയ ലേഖനമാണിത്. (ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതാകും)
ഈ ലേഖനം കൂടി വായിക്കുക.
നീതിപീഠത്തിന്റെ ശുദ്ധീകരണമാണു ലക്ഷ്യമെങ്കില്‍ എല്ലാ മുന്‍ ജഡ്ജിമാരെപ്പറ്റിയും അന്വേഷിക്കണമെന്നല്ലേ പറയേണ്ടത്? അതിനു പകരം ബാലകൃഷ്ണന്റെ കാര്യം മാത്രം മതി എന്നു പറഞ്ഞതിലെ ഗൂഢലക്ഷ്യം എന്താണ്?-
രാംകുമാര്‍ ചോദിക്കുന്നു.ഈ ലേഖനം കൂടി വായിക്കുക.
ദലിതനല്ലേ…കല്ലെറിഞ്ഞുകൊല്ലാം.
Subscribe to:
Posts (Atom)