Friday, July 17, 2009

ആരുടെ രാമായണ മാസം?

സ്വാമി സന്ദീപ് ചൈതന്യ മലയാള മനോരമ ദിനപത്രത്തിൽ ‘രാമായണ മാസ’ത്തെപ്പറ്റി ഒരു ലേഖനം എഴുതിട്ടുണ്ട്. ഇവിടെ ക്ലിക്കി അതു വായിക്കാം. സ്വാമിയുടെയും മനോരമ,മാതൃഭൂമി,കേരള കൌമുദി തുടങ്ങിയ മാധ്യമങ്ങളുടെയും വാദങ്ങളനുസരിച്ച് ഈ കേരളത്തിലെ സകലമാന ‘ഹിന്ദു’ക്കളും പണ്ടുമുതലേ രാമായണ മാസം ആചരിച്ചു വരുന്നവരാണ്. ഹിന്ദുക്കൾ എന്നാൽ സവർണർ മാത്രമാണെങ്കിൽ(വാസ്തവത്തിൽ അതാണു ശരി) ഈ വാദം ശരിയാകും. അവർണർ(ഈഴവരുൾപ്പെടെയുള്ള ‘പിന്നാക്ക’ സമുദായങ്ങൾ) വളരെ സമീപ കാലത്ത് സവർണരെ അനുകരിച്ച് രാമായണ മാസം പോലുള്ള സവർണ പരിപാടികൾ ആചരിച്ചു വരുന്നുണ്ടെങ്കിലും പണ്ടുകാലത്തൊന്നും അവരാരും രാമായണം വായിക്കുകയോ ആ മാസം ആ‍ചരിക്കുകയോ ചെയ്തിരുന്നില്ല എന്നതാണു യാഥാർഥ്യം. ഇപ്പോൾപ്പോലും വളരെ ചുരുക്കം അവർണ ഗൃഹങ്ങളിൽ മാത്രമാണ് ഈ ആചരണവും വായനയും നടക്കുന്നത്. ശ്രീരാമനെ ‘മാതൃകാ പുരുഷനും’ ‘മര്യാദാ പുരുഷോത്തമനും’ മറ്റുമായി വിശേഷിപ്പിക്കുന്ന സംഘ് പരിവാർ പ്രചാരണങ്ങളെ അവർണർ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ശൂദ്രനായ ശംബൂകൻ തപസു ചെയ്തതിനാൽ ബ്രാഹ്മണ കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു എന്ന കള്ളം പറഞ്ഞ് പാവം ശംബൂകന്റെ തലയറുത്ത രാമനെ മാതൃകാ പുരുഷനായി അംഗീകരിക്കാൻ ശുദ്രർ(നായർ) ഇപ്പോൾ തയ്യാറാണെങ്കിലും അവർണരെല്ലാം അതിനു തയ്യാറല്ല. ഇക്കാര്യം പക്ഷേ മുഖ്യധാരാ മാധ്യമങ്ങളിലൂടെ പറയാൻ അവർണപക്ഷ എഴുത്തുകാർക്ക് അവസരമില്ല. ഈഴവരുടെ പത്രമെന്നു കരുതുന്ന ‘കേരള കൌമുദി’ യുടെ സവർണ പാദസേവയാണ് ഏറ്റവും ലജ്ജാവഹം !

8 comments:

  1. രാമായണം വായിക്കുന്ന അഹിന്ദുക്കളെ പടിയടച്ചു പിണ്ഡം വയ്ക്കൂ..

    ReplyDelete
  2. വെജിറ്റേറിയനിസം, രാമായണമാസാചരണം , ബീഫ് നിരോധനം, അങ്ങനെ രാമരാജ്യത്തിൽ മൊത്തം പേരേയും പഴയ സവർണശീലങ്ങൾ പാലിക്കാൻ നിർബന്ധിതരാക്കും എന്ന് ചിലർ അങ്ങ് തീരുമാനിച്ചിറങ്ങിയിട്ടൂണ്ട്...

    ശ്ശ്യ്യോ ഇന്ന് വെള്ളിയാഴചയല്ലേ...കള്ളും കപ്പേം ബീഫ് കറീം അടിച്ചിട്ടന്നെ കാര്യം....

    ReplyDelete
  3. ബ്രാഹ്മണ കുടിലതയുടെ ആചാരവല്‍ക്കരണത്തിനായുള്ള പാരായണം.

    ReplyDelete
  4. രാമായണം വായിക്കുന്ന ‘ഹിന്ദു’ക്കൾ പോലും ന്യൂനപക്ഷമാണ്. അതിൽ അവർണർ തീരെ കുറവാണ്. ഏതു ഗ്രന്ഥവും വായിക്കാം. പക്ഷേ അത് ഒരു നാട്ടിന്റെ മുഴുവൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന കള്ളം പ്രചരിപ്പിക്കന്നത് മറ്റൊരു കാര്യമാണു സുഹൃത്തേ.

    ReplyDelete
  5. യേച്വലി, രാമായണം ഉണ്ടായെന്ന് പറയുന്ന നാട്ടില് ഈ രാമായണമാസാചരണവും വായനയുമൊക്കെ ഒണ്ടോ ?

    ദ്രാവിഡരാജാക്കന്മാരെ നാണം കെടുത്തുന്ന ഗോസായിദൈവങ്ങള്‍ക്കാണല്ലോ ദ്രാവിഡനാട്ടില്‍ മാര്‍ക്കറ്റ്. രാവണനെ തട്ടിയ രാമന്‍, ഹിരണ്യകശിപുവിന്റെ ലാപ്പറോട്ടമി നടത്തിയ വിഷ്ണു, മഹാബലിയെ ഔട്ടാക്കിയ വാമനന്‍...കാലിച്ചെറുക്കനായ കൃഷ്ണനെപ്പോലും കറുത്തവനായി കാണാന്‍ മടി, അതോണ്ട് സ്കൈ ബ്ലൂ കളറടിച്ച് ഒരു പൂണൂലും ഇട്ടിരുത്തി. വൌ !

    എന്നിട്ട് നമ്മള്‍ കേരളീയ പൈതൃകത്തെപ്പറ്റി വാതോരാതെ സംസാരിച്ചുകൊണ്ടേയിരിക്കുന്നു...

    ReplyDelete
  6. ha ha , there is nothing worng in reading ramayanam , the problem is considering it as holy or religious . why to differentiate everything between avarnar and savrnar , or hindu, or muslim, this is not a good way of thinking, think neutrally, think with out religion or cast , as your name says , think supporting truth

    ReplyDelete
  7. ഹ ഹ ഹ..think with out religion or cast , കൊള്ളാം .എന്താ മോന്റെ പേര്? വിനോദ് ‘നായര്‍” എന്നോ? നായര്‍ എന്നത് എന്താ? പേരിന്റെ വിശേഷണമാണോ?

    ReplyDelete