വിശ്വാസത്തിന്റെ കാര്യമല്ലേ? അതിൽ ചോദ്യം എന്തിരിക്കുന്നു?
ശബരിമല,ഗുരുവായൂർ,ചോറ്റാനിക്കര,മണ്ണാറശാല,പറശിനിക്കടവ്,ചക്കുളത്തുകാവ് എന്നീ ക്ഷേത്രങ്ങൾ പ്രശസ്തങ്ങളാവുന്നു;ഭക്തർ അനുദിനം വർധിക്കുന്നു.
നാട്ടിൻപുറത്തെ നാമവശേഷമായ ചെറിയ അമ്പലങ്ങൾ വരെ പുനരുദ്ധരിക്കപ്പെടുന്നു.ഇതെല്ലാം ഇക്കാലത്തെ സവിശേഷതയാണ്.
നെറ്റിയിൽ ചന്ദനക്കുറി,കൈയിൽ ചരട് ,യാത്രാവേളയിൽ ക്ഷേത്രങ്ങൾ കാണുമ്പോഴുള്ള വണങ്ങൽ ഇതില്ലാത്ത ചെറുപ്പക്കാരെ കണികാണാൻ കിട്ടില്ല ഇന്ന്.(മറ്റു മതവിഭാഗങ്ങളിലും സമാനമായതോ കൂടുതലോ ആയ മതവത്കരണം വന്നിട്ടുണ്ടെന്നത് ഇവിടെ മറക്കുന്നില്ല)മാതാ അമൃതാനന്ദമയിയും ഡബ്ൾശ്രീ രവിശങ്കറും മറ്റനവധി ആൾദൈവങ്ങളും മലയാളികൾക്ക് ആശ്വാസവും അഭയവും ആയി മാറിയിരിക്കുന്നു.
‘വിപ്ലവ’ത്തിനുശേഷം വിശ്വാസക്കാര്യങ്ങൾ കൈകാര്യം ചെയ്താൽ മതി എന്ന സവർണഹിന്ദു നേതാക്കന്മാരുടെയും അച്ചിമാരുടെയും താത്പര്യാനുസാരം, നയം രൂപവത്കരിക്കപ്പെട്ടതോടെ തുടങ്ങിയതാണ് കമ്യൂണിസ്റ്റുകളിലെ ഈ ഹിന്ദുത്വ സ്വാധീനം.കൂടാതെ ലോകമെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു തുടങ്ങിയതോടെ ഭൌതികവാദം കൊണ്ടു കാര്യമില്ലെന്ന് ജനങ്ങൾക്കു തോന്നിത്തുടങ്ങി
.ശബരിമലയ്ക്ക് നോമ്പുനോക്കുന്നതു മുതൽ കെട്ടുനിറച്ച് അതവിടെ കൊണ്ടുപോയി സമർപ്പിക്കുന്നതുവരെയുള്ള ചടങ്ങുകളിലൂടെ സവർണഹൈന്ദവാചാരങ്ങളും ഒപ്പം സവർണഹൈന്ദവ ആശയഗതിയും ഇവിടെ അതിശക്തമായി വേരുറപ്പിക്കയാണു ചെയ്യുന്നത്. അവർ സ്വാഭാവികമായും ക്രൈസ്തവ-മുസ്ലിം വിരോധികളും മനസ്സുകൊണ്ട് ആർ എസ് എസ്സുകാർ(ആ ആശയം പങ്കുവയ്ക്കുന്നവർ)ആയിരിക്കയും ചെയ്യും. അന്യജാതിക്കാർ എന്ന പദത്താൽ അവർ വിവക്ഷിക്കുന്നത് ഈ ‘അന്യ’മതക്കാരെയാണ്. ജാതിപരമായ സ്വത്വം ആഛാദിതമാക്കപ്പെടുകയും മതസ്വത്വം പ്രതിസ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ജാതിസംവരണം ചീത്തക്കാര്യവും സാമ്പത്തികസംവരണം ഏർപ്പെടുത്താനുള്ള മുറവിളി ഉയരുകയും ചെയ്യുന്നു.
ഇന്നാട്ടിൽ സവർണ-ബ്രാഹ്മണ മേധാവിത്വം അഭംഗുരം തുടരുന്നതിൽ ശബരിമലയ്ക്കും മറ്റുമുള്ള പങ്ക് തിരിച്ചറിയാതെ അത് വെറും വിശ്വാസക്കാര്യമായി കാണുന്ന കമ്യൂണിസ്റ്റുകളും പിന്നാക്ക-ദലിത് നേതൃത്വവും ഉള്ള കാലത്തോളം ഒരു മാറ്റവും-വിപ്ലവവും ഇവിടെ ഉണ്ടാവില്ല.
ഇന്നാട്ടിൽ സവർണ-ബ്രാഹ്മണ മേധാവിത്വം അഭംഗുരം തുടരുന്നതിൽ ശബരിമലയ്ക്കും മറ്റുമുള്ള പങ്ക് തിരിച്ചറിയാതെ അത് വെറും വിശ്വാസക്കാര്യമായി കാണുന്ന കമ്യൂണിസ്റ്റുകളും പിന്നാക്ക-ദലിത് നേതൃത്വവും ഉള്ള കാലത്തോളം ഒരു മാറ്റവും-വിപ്ലവവും ഇവിടെ ഉണ്ടാവില്ല.
ReplyDeleteഅടിയാളന്റെ പ്രാദേശികമായ ദൈവങ്ങള്‍ ഇന്ന് നാമാവശേഷമായിക്കൊണ്ട്റ്റിരിക്കുകയാണ്.പകരം ഗുരുവായൂരപ്പന് പോലെയുള്ള സവര്‍ണ ദൈവ ബിംബങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു. സ്വത്വം നഷ്ട്റ്റപ്പെടുന്നത് ത്രിച്ചറിയാതെ ആല്കൂട്ടം ഇരുമുടി കെട്ടുമായി മലകയറുന്നു. ഹ ഹ ഹ
ReplyDeleteമന്ത്രി കെട്ട് നിറക്കുന്നത് കണ്ട്റ്റതൊടെ കണ്ണില്‍ വെള്ളം നിറഞ്ഞൂ. :))
"നെറ്റിയിൽ ചന്ദനക്കുറി,കൈയിൽ ചരട് ,യാത്രാവേളയിൽ ക്ഷേത്രങ്ങൾ കാണുമ്പോഴുള്ള വണങ്ങൽ ഇതില്ലാത്ത ചെറുപ്പക്കാരെ കണികാണാൻ കിട്ടില്ല ഇന്ന്"
ReplyDeleteഎന്താണ് മാഷേ ഒരു പുച്ഛം. ഓരോ മനുഷ്യനും അവരവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ച് നില്‍ക്കാനുള്ള അവകാശമില്ലേ ഈ നാട്ടില്‍. മനുഷ്യ മനസ്സിലെ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളുന്ന ഈ ശൈലി ഒരു രോഗ ലക്ഷണമാണ്............
അവർണർ ഹിന്ദുക്കളായത് എന്നുമുതൽ? 1936ലെ ക്ഷേത്രപ്രവേശന വിളംബരം മുതലാണോ? ഹിന്ദു മതത്തിൽ അവർണർക്കുള്ള സ്ഥാനം എവിടെയാണ്? ശുദ്രൻ? ചണ്ഡാലൻ? അവർണരും ഹിന്ദുക്കളാണെങ്കിൽ ശബരിമലയിൽ ഈ അവർണരാരെങ്കിലും പൂജിച്ചാൽ അയ്യപ്പൻ കോപിക്കുമോ?
ReplyDeleteശബരിമലയിലെ എല്ലാ ജിവനക്കാരേയും...മാറ്റി പകരം ചെറുമനേയും,പാണനേയും,ക്ഷുരകനേയും,ചെരിപ്പുകുത്തികളേയും തന്ത്രിയായും മേല്‍ശാന്തിയായും അരവണ നിര്‍മ്മാതാക്കളായും നിയമിച്ചാല്‍ ഈ സവര്‍ണ്ണ ജന്തുക്കള്‍ ശബരിമല സന്ദര്‍ശനം ഉപേക്ഷിച്ചേനെ :)
ReplyDeleteകൂതറമാപ്ലേ,
ReplyDelete“വര്‍ഗ്ഗീയതയുടെ, മനുഷ്യവിദ്വേഷത്തിന്റെ,വിഭാഗീയതയുടെ വിഷസഞ്ചിപേറുന്ന ഉരഗ വര്‍ഗം “ യഥാർഥത്തിൽ ആരാണ്? മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തിൽ സഹസ്രാബ്ദങ്ങളായി വേർതിരിച്ച് വലിയ ഒരു വിഭാഗത്തിന്റെ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കൂട്ടിക്കൊടുപ്പുകാരായ സവർണഭീകരവാദികളാണ് ഉരഗവർഗം. അത്തരം ജന്തുക്കൾക്ക് സത്യാന്വേഷിയുടെ അന്വേഷണം അലോസരമുണ്ടാക്കും. അജീർണം പിടിച്ച ആ മനസ്സുകൾക്ക് സത്യാന്വേഷിയുടെ വിമർശനങ്ങൾ ദഹനക്കേട് ഉണ്ടാക്കുകയും ചെയ്യും. സ്വാഭാവികം. ഈ ബ്ലോഗ് ഇതിനകം തന്നെ വായനക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ദഹനക്കേടിന്റെ അസ്കിത ഉള്ളവർ ഈ കഷായം കുടിക്കാൻ വരേണ്ട.
രഞ്ജിത്ത് ജയദേവന്റെ സൂക്കേട് നേരത്തെ സത്യാന്വേഷി മനസ്സിലാക്കിയിട്ടുണ്ട്. ആ പരിപ്പ് ഇവിടെ വേവിക്കേണ്ട.
മാപ്ലേ,
ReplyDeleteഒരു കാര്യം കൂടി. കമന്റ് മര്യാദയുടെ സീമ ലംഘിക്കുന്നുണ്ട്. ആവർത്തിച്ചാൽ ഇവിടെ താങ്കളുടെ കമന്റ് കാണില്ല മേലിൽ.
""മാപ്ലേ,
ReplyDeleteമറ്റൊരു പോസ്റ്റില്ലെ ഒരു പരാമർശവുമായി ബന്ധപ്പെട്ട് എഴുതിയ കമന്റാണു താങ്കൾ ഇവിടെ ചർച്ചയ്ക്കു കൊണ്ടുവരുന്നത്""
താങ്കളുടെ സൈഡ്ബാറിലെ ലിങ്കില്‍ നിന്നു കിട്ടിയ പോസ്റ്റാണു മിസ്റ്റര്‍ അത്,ഇങ്ങനെ ഒരു പോസ്റ്റിട്ടയാളുടെ മാനസീകഭൂമിശാസ്ത്രം മാപ്ലയ്ക്കൊന്നു പരിശോദിക്കണമെന്നു തോന്നി അതേ ഖണ്ഡിക വലിയ വിത്യാസമില്ലാതെ ഈ പോസ്റ്റിലും താങ്കള്‍ ആവര്‍ത്തിച്ചിട്ടുണ്ടല്ലോ.
"1.ശബരിമലയിൽ പോകുന്നത് വെറും വിശ്വാസക്കാര്യമല്ല,അതിലൂടെ കാവിയുമായി താദാത്മ്യം സംഭവിക്കുന്നുണ്ട് ഓരോ മനസ്സും."
ഇത് താങ്കളാണ് വിശദീകരിക്കേണ്ടത്,വാച്യാര്‍ത്ഥത്തില്‍ വലിയ അപരാധമില്ലെങ്കിലും ശബരിമലക്കു പോകുന്ന ഹിന്ദുക്കള്‍ മുഴുവന്‍ 'കാവി' അജണ്ഡയുടെ ഭാഗമാണെന്നാണു താങ്കള്‍ ആരോപിക്കുന്നത്.അതെങ്ങനെ എന്നു തന്നെയാണു മാപ്ല ചോദിക്കുന്നത്.ഇതേ ആരോപണങ്ങള്‍ ഇതര മത തീര്‍ത്ഥാടകര്‍ക്കും ചാര്‍ത്തിക്കൊടുത്ത് സമൂഹത്തില്‍ ഛിദ്രതയും അതില്‍ നിന്നു മുതലെടുപ്പുമാണ് 'താങ്കളെപ്പോലെ'യുള്ള സമൂഹോദ്ധാരണ കുതുകികള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നുതന്നെയാണ് മാപ്ല പറഞ്ഞു നിര്‍ത്തുന്നത്. അല്ലെങ്കില്‍ താഴെക്കൊടുത്ത ഖണ്ഡികയെ താങ്കളൊന്ന് വിശദീകരിച്ചാലും.
"ശബരിമലയ്ക്ക് നോമ്പുനോക്കുന്നതു മുതൽ കെട്ടുനിറച്ച് അതവിടെ കൊണ്ടുപോയി സമർപ്പിക്കുന്നതുവരെയുള്ള ചടങ്ങുകളിലൂടെ സവർണഹൈന്ദവാചാരങ്ങളും ഒപ്പം സവർണഹൈന്ദവ ആശയഗതിയും ഇവിടെ അതിശക്തമായി വേരുറപ്പിക്കയാണു ചെയ്യുന്നത്. അവർ സ്വാഭാവികമായും ക്രൈസ്തവ-മുസ്ലിം വിരോധികളും മനസ്സുകൊണ്ട് ആർ എസ് എസ്സുകാർ ആയിരിക്കയും ചെയ്യും."
മറ്റുപോയിന്റുകള് ചര്‍ച്ചചെയ്യണമെങ്കില്‍ താങ്കളുടെ പോസ്റ്റില്‍ ആ പോയിന്റുകള്‍ എവിടെയെങ്കിലും വന്നിട്ടു വേണ്ടേ? അഥവാ അദൃശ്യമായി വാചകങ്ങള്‍ക്കിടയില്‍ അവയുണ്ടെങ്കില്‍ അതൊക്കെയൊന്ന് ദൃശ്യമാക്കിയാലും മാപ്ലകൂടിയൊന്നു കാണട്ടെ.
മാപ്ലയുടെ മര്യാദസീമ മാറ്റിവരക്കാന്‍ അന്വേഷി പണിപ്പെടേണ്ട,അതിനുള്ളത്ര സത്യമൊന്നും ഇത്രനാളത്തെ അന്വേഷണത്തില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് താങ്കളുടെ പോസ്റ്റുകളില്‍ നിന്നു വ്യക്തമാണ്.
ഡിലിറ്റുമെന്ന് ! മാപ്ലയുടെ കമന്റുകള്‍ വിശുദ്ധവെളിപാടുകളൊന്നുമല്ല ധൈര്യമായി ഡിലിറ്റിക്കോ.
മാപ്ലേ,
ReplyDeleteകാവി മനസ്സ് എന്നാല്‍ ഹൈന്ദവരല്ലാത്ത അവര്‍ണര്‍ ഹൈന്ദവവത്കരിക്കപ്പെടുന്നതിനെ ഉദ്ദേശിച്ചാണ്. ശബരിമല ഉള്‍പ്പെടെയുള്ള തിര്ഥാടനങ്ങള് അതു ശക്തമാക്കുന്നത് ഹിന്ദുത്വ ആശയക്കാര്‍ക്ക് മനസ്സിലാക്കാനോ അംഗീകരിക്കാനോ വിഷമം തോന്നും. മറ്റു മതക്കാരുടെ തീര്ഥാടനങ്ങള് അവരെ വിശേഷിച്ച് അവരെ ആ മതവിശ്വാസികളാക്കേണ്ട പ്രശ്നം ഇല്ലല്ലോ! അവര്‍ അതാണല്ലോ! ഇവിടെ അവര്‍ണര്‍ ഹിന്ദുക്കളാണോ എന്ന ചോദ്യമാണുന്നയിക്കപ്പെടുന്നത്? ആണെങ്കില്‍ എന്നുമുതല്‍ ? ഏതു ഹിന്ദുമതശാസ്ത്രപ്രകാരം? ഏതു സ്ഥാനത്ത്? ഒരു മുസ്ലിമിന് മുസ്ലിം ദേവാലയത്തില്‍ ഇമാം ആകാന്‍ തടസ്സമില്ല, അയാള്‍ അക്കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെങ്കില്‍. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ഹൈന്ദവേതര മതക്കാര്‍ക്കെല്ലാം അങ്ങനെതന്നെയാണ്. ഹിന്ദുമതത്തില്‍ അതു നടപ്പാകാത്തത് ഒരു കൂട്ടരെ യഥാര്‍ഥ ഹിന്ദുക്കളായി കണക്കാത്തതിനാലല്ലേ?
അപ്പോള്‍ ഈ പ്രിന്സിപിള് അനുസരിച്ച് ഹജ്ജിനു പോകുന്നവരിലൂടെ ഇസ്ലാമിക വര്‍ഗീയത രൂപപ്പെടുന്നു എന്നും പറയാം അല്ലെ
ReplyDeleteനന്ദി മോഹൻ.
ReplyDeletekoothara's comments are supporting wholeheartedly the savarnas.why?because race matters here.not religion.got the point sathyanweshi?
ReplyDelete