Sunday, December 19, 2010

"സത്യസന്ധരായ " നിരീശ്വരവാദികള്‍ !

എന്‍ എം ഹുസൈന്‍ എന്ന എഴുത്തുകാരന്‍ ബൂലോകത്തേക്കു വരാന്‍ കാരണം ഈയുള്ളവനാണെന്നു പറയാം. എന്റെ ബ്ലോഗിലാണ് അദ്ദേഹത്തിന്റെ  പുസ്തകങ്ങളെ പരിചയപ്പെടുത്തിയതും രണ്ടു പുസ്തകങ്ങളിലെ ചില അധ്യായങ്ങള്‍ സ്കാന്‍ ചെയ്തു ചേര്‍ത്തതും അവസാനം,സി രവിചന്ദ്രന്‍ എഴുതിയ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തിന്റെ ഖണ്ഡന ലേഖന പരമ്പരയുടെ ആദ്യ അധ്യായം 'സ്നേഹസംവാദം' മാസികയില്‍ നിന്ന് എടുത്തു ചേര്‍ത്തതും. ആ പോസ്റ്റിനോടു പ്രതികരിക്കാനായി ഈയുള്ളവന്‍ തന്നെ പല പോസ്റ്റുകളിലും ചെന്ന് ലിങ്കുകയും പലരേയും 'പ്രകോപിപ്പിക്കുക'യും ചെയ്തു. അതിന്നു ഫലമുണ്ടായി. ബൂലോകത്തെ പ്രമുഖ യുക്തിവാദി ബ്ലോഗര്‍ പി പി സുശീല്‍ കുമാറാണ് ആദ്യം പ്രതികരിച്ചത്. അദ്ദേഹം പ്രത്യേകം ഒരു ബ്ലോഗ് തന്നെ തുടങ്ങി ഹുസൈന്റെ പോസ്റ്റിനെ വിമര്‍ശിച്ച് പോസ്റ്റിട്ടു. അങ്ങനെയാണ് ഹുസൈന്‍ നേരിട്ടു ബ്ലോഗില്‍ വരാന്‍ നിര്‍ബന്ധിതനായത്. അദ്ദേഹം 'ഡോക്കിന്‍സ് നിരൂപണം' എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങുകയും തന്റെ സ്നേഹസംവാദം ലേഖനങ്ങള്‍ അതില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുകയും ചെയ്തു. കൂടാതെ സുശീലിനു മറുപടി പോസ്റ്റുകളുമിട്ടു തുടങ്ങി. എന്തിനു പറയുന്നു, ഇന്ന് ബൂലോകത്തെ ഏറ്റവും സജീവമായ ബ്ലോഗായി ഹുസൈന്റെ ബ്ലോഗ് മാറിയെന്നു പറഞ്ഞാല്‍ അത് ഒരു അത്യുക്തിയല്ല. ഒരു മാസം കൊണ്ട് പതിനായിരത്തിനു മേല്‍ ഹിറ്റാണ് ആ ബ്ലോഗിനുണ്ടായത്. അക്കാരണം കൊണ്ടുതന്നെ ഗൂഗിള്‍ , വെരിഫിക്കേഷനുവേണ്ടി ബ്ലോഗ് കുറച്ചു സമയം അടച്ചിടുകയും ചെയ്യുകയുണ്ടായി. ആദ്യമാദ്യം അകന്നുനിന്ന ബ്ലോഗിലെ പുലികളും പുപ്പുലികളും ആയ യുക്തിവാദി-നിരീശ്വര ബ്ലോഗര്‍മാരെല്ലാവരും സംഘം ചേര്‍ന്ന് ഹുസൈനെതിരെ അണിനിരന്നിരിക്കുന്ന കാഴ്ച്ചയാണ് പിന്നെ കാണുന്നത്. ബൂലോകത്തെ മെഗലോമാനിയക് സി കെ ബാബു അങ്ങേയറ്റം പ്രകോപിതനായി തനി കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടുമായി രംഗത്തു വന്നു. ജാക്ക് റാബിറ്റ്,കാളിദാസന്‍, അപ്പൂട്ടന്‍ ,ബ്രൈറ്റ്, നിസ്സഹായന്‍ , ജബ്ബാര്‍ തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ യുക്തിവാദി/നിരീശ്വരവാദി ബ്ലോഗര്‍മാര്‍ ഒരു വശത്തും ഹുസൈന്‍ മിക്കവാറും ഏകനായി മറുവശത്തും നിന്നുകൊണ്ടുള്ള ഒരു യുദ്ധം തന്നെയാണ് ഇപ്പോള്‍ ബൂലോകത്തു നടന്നുകൊണ്ടിരിക്കുന്നത്. ഹുസൈനെ ന്യായീകരിച്ചുകൊണ്ടു രംഗത്തുള്ളവരില്‍ കാട്ടിപ്പരുത്തി ഒഴികെയുള്ളവര്‍ക്ക് ഹുസൈന്റെ വിഷയത്തില്‍ കാര്യമായ സഹായമൊന്നും ചെയ്യാനാകുന്നില്ല. കാട്ടിപ്പരുത്തി പോലും ഹുസൈന്റെ ആംഗിളിലല്ല പലതും മനസ്സിലാക്കുന്നതെന്നാണു തോന്നിയിട്ടുള്ളത്.

കേരളത്തിന്റെ പൊതുബോധത്തിലെ മുസ്ലിം വിരുദ്ധതയുടെ ആഴം എത്രത്തോളമുണ്ടെന്ന്  മുസ്ലിം എഴുത്തുകാര്‍ക്കു പോലും അറിയില്ല. ഹുസൈനും അപവാദമല്ല. അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴും "സത്യസന്ധരായ നിരീശ്വരവാദികള്‍ " ഉണ്ടാകും, അവരെങ്കിലും തന്റെ വാദങ്ങള്‍ മനസ്സിലാക്കും, അവരതു തുറന്നു പറയും എന്നൊക്കെ നിഷ്കളങ്കമായി വ്യാമോഹിക്കുന്നത്. സത്യത്തില്‍ മുസ്ലിങ്ങളല്ലാത്തവരില്‍ ഈ ബ്ലോഗര്‍ ഒഴിച്ച് മറ്റാരും തന്നെ ഹുസൈനെ സപ്പോര്‍ട്ടു ചെയ്ത് ഒരു വരി പോലും എഴുതാന്‍ ഇന്നുവരെ ആ ബ്ലോഗില്‍ വന്നിട്ടില്ല.(പ്രകാശ്,രവി മേനോന്‍ എന്നിങ്ങനെ ചിലരെ കാണാനുണ്ടെങ്കിലും അവരൊക്കെ മുസ്ലിങ്ങള്‍ ആയിരിക്കുമെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. അമുസ്ലിങ്ങളാരും ഹുസൈനെ പിന്തുണക്കില്ല എന്ന് മുസ്ലിങ്ങള്‍ക്കറിയില്ലെങ്കിലും യുക്തിവാദികള്‍ ഉള്‍പ്പെടെയുള്ള അമുസ്ലിങ്ങള്‍ക്കെല്ലാമുള്ള പൊതുബോധം അതുതന്നെയാണ്. അതിനാലാണ് അവര്‍ മേല്‍പ്പറഞ്ഞവരെല്ലാം  വ്യാജനാമധാരികളാണെന്ന് ഉറപ്പിച്ചു പറയുന്നത്.) 

എന്റെ പ്രിയ സുഹൃത്ത് നിസ്സഹായന്‍ ഒരു യുക്തിവാദിയാണെങ്കിലും തന്റെ ബ്ലോഗില്‍ യുക്തിവാദ- നിരീശ്വരവാദപരമായ പോസ്റ്റുകള്‍ ഇട്ടു കണ്ടിട്ടില്ല അങ്ങനെ.എന്നാല്‍ ഹുസൈന്റെ ബ്ലോഗില്‍ അദ്ദേഹവും സജീവമായി നിരീശ്വവാദികള്‍ക്കൊപ്പം ഇടപെടുന്നുണ്ട്. ഞാനൊരു  'ഹുസൈന്‍ വിശ്വാസി' ആണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. അതെന്തായാലും ,നിസ്സഹായനും അപ്പൂട്ടനുമാണ് ഹുസൈന്റെ  ബ്ലോഗില്‍ മാന്യവും ഗൌരവതരവുമായ ചര്‍ച്ചകളില്‍ ഇടപെടുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട് .എന്റെ നോട്ടത്തില്‍ ഇവരെയൊഴിച്ച് മറ്റെല്ലാവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന, ഐക്യപ്പെടുത്തുന്ന പ്രധാന ഘടകം വംശീയതയോളം വളര്‍ന്നിട്ടുള്ള മുസ്ലിം വിരുദ്ധതയാണ്. ഹുസൈന്‍ എന്ന മുസ്ലിം നാമം കണ്ടതോടെ ഹാലിളക്കം തുടങ്ങുന്നതാണ് ഇവിടെ നിലനില്‍ക്കുന്ന മുസ്ലിം വിരുദ്ധമായ പൊതുബോധം. മുസ്ലിങ്ങളെയും ഇസ്ലാമിനെയും ഖുറാനെയും  തെറി വിളിക്കലാണ് ബൂലോകത്തെ യുക്തിവാദികളില്‍ മിക്കവരുടെയും പ്രധാന പണിതന്നെ.കാളിദാസനെപ്പോലുള്ളവരുടെ ആക്രമണത്തെ നേരിടാനാകാതെ മുസ്ലിം ബ്ലോഗര്‍മാര്‍ മിക്കവരും വിഷമിച്ചു. അപ്പോഴാണ് ഹുസൈന്റെ വരവ്.

ബൂലോകത്തെ മറ്റു മുസ്ലിം എഴുത്തുകാരെ നേരിട്ടതു പോലെ എളുപ്പത്തില്‍ തീര്‍ത്തുകളയാമെന്ന ധാരണയിലാണ് സുശീല്‍ കുമാറുള്‍പ്പെടെയുള്ളവര്‍ ഈ സംവാദത്തിലേക്കു ചാടി വീണത്. എന്നാല്‍ അതു സാധിക്കാതെ വന്നതോടെ അവരുടെ വിദ്വേഷം ഇരട്ടിച്ചു.സ്വന്തം പേരിലും പലവിധ വ്യാജ പേരുകളിലും അവര്‍ വന്ന് വളഞ്ഞിട്ട് ആക്രമിക്കയാണ് ഹുസൈനെ. ദൌര്‍ഭാഗ്യകരമായ കാര്യം, ഇവരില്‍ മിക്കവര്‍ക്കും ബുദ്ധിപരമായ സത്യസന്ധത  മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്നില്ല എന്നതാണു്. എത്രവട്ടം ഹുസൈന്‍ വ്യക്തമായി മറുപടി പറഞ്ഞാലും തങ്ങള്‍ക്കു തെറ്റു പറ്റിയെന്ന് ഇവരാരും ഒരിക്കലും അംഗീകരിക്കില്ല. എന്നിട്ട്  കിട്ടിയ  മറുപടി കണ്ടില്ലെന്നു നടിച്ച്, 'മര്യാദക്കാരന്‍ മത്തായി'മാരായി ഹുസൈന്റെ ബ്ലോഗില്‍ വേറെ ചോദ്യങ്ങളുമായി വരുകയും മറ്റു ബ്ലോഗുകളില്‍ ഹുസൈനെ അപഹസിക്കുകയും ചെയ്യുക എന്നതാണ് ഈ 'അവസരവാദി ഔസേപ്പുകുട്ടി'മാരുടെ രീതി. ബൂലോകത്തില്‍ തങ്ങളുടെ അപ്രമാദിത്വം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണത് സഹിക്കാനാവാത്തതില്‍ നിന്നുള്ള നൈരാശ്യമാണ് അവരുടെ ഈ കാപട്യത്തിന്റെ മുഖ്യ കാരണം. ഇതിന് ഒരു ദൃഷ്ടാന്തമാണ് ബ്രൈറ്റ് എന്ന ബ്ലോഗറുടെ പ്രതികരണങ്ങള്‍ .

ഹുസൈന്റെ പോസ്റ്റുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും അതിന് ഹുസൈന്‍ നല്‍കിയ മറുപടികളും അവയെ കണ്ടില്ലെന്നു നടിച്ച് വീണ്ടും ലജ്ജയില്ലാതെ ബ്രൈറ്റ് നടത്തുന്ന അഭ്യാസങ്ങളുമാണ് ഇവിടെ നല്‍കുന്നത്.  ജാക്ക് റാബിറ്റ് മുതല്‍പേരുടേത് അടുത്ത പോസ്റ്റുകളില്‍ നല്‍കാം.‌

 ജീവന്‍ ജോബ് തോമസിന്റെ പരിണാമ സംബന്ധിയായ പുസ്തത്തെ ഖണ്ഡിച്ച് ഹുസൈന്‍ എഴുതിയ 'പരിണാമ സിദ്ധാന്തം- പുതിയ പ്രതിസന്ധികള്‍ 'എന്ന പുസ്തകത്തിന്റെ ഏതാനും അധ്യായങ്ങള്‍ ഈ ബ്ലോഗര്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിരുന്നു. അന്നാണ് ബ്രൈറ്റ് ഹുസൈനെതിരെ തന്റെ ആദ്യ കമന്റുമായി രംഗത്തു വരുന്നതെന്നാണ് എന്റെ ഓര്‍മ.
ഇതായിരുന്നു ആ കമന്റ്:(പരിഹാസങ്ങള്‍ ഇറ്റാലിക്സില്‍ നല്‍കിയിരിക്കുന്നു)
"ഗലീലിയോ പിസ ഗോപുരത്തിനു മുകളില്‍ കയറിയിട്ടില്ല എന്ന് താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വേറാര്‍ക്കും അത് അറിയില്ല എന്നാണോ?ശാസ്ത്ര ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാം ഗലീലിയോ അങ്ങിനെ ഒരു പരീക്ഷണം നടത്തിയിട്ടില്ല എന്ന്.വിക്കിയില്‍ പറയുന്നത് ഇപ്രകാരം.......there is no account by Galileo himself of such an experiment, and it is generally accepted by historians that it was at most a thought experiment which did not actually take place....... പിന്നെ അങ്ങിനെ ഒരു കഥ ആരെങ്കിലും മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ഉണ്ടാക്കിയതല്ല.ഈ കഥ ഗലീലിയോവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ വിന്‍സെന്‍സോ വിവിയാനിയുടേതാണ്.അല്ലാതെ താങ്കള്‍ ആരോപിക്കുന്നതുപോലെ പരീക്ഷണങ്ങളുടെയും ഗലീലിയോവിന്റെയും മഹത്ത്വം ഊട്ടിയുറപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ കള്ളക്കഥയല്ല.ഗലീലിയോ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് പറയുന്നത് ഇപ്രകരമാണ്...

'’I greatly doubt that Aristotle ever tested by experiment whether it is true that two stones,one weighing ten times than the other,if allowed to fall at the same instant,from a height of say,100 cubits(the height of pisa’s tower) would so differ in speed that when the heavier reached the ground,the other would not have fallen more than 10 cubits.'’

ഈ വരികളായിരിക്കണം ശിഷ്യന്‍ അല്പം നാടകീയമായി അവതരിപ്പിച്ചത്.

ഗലീലിയോയുടെ പരീക്ഷണത്തേപ്പറ്റി ഞാന്‍ ഒരിക്കല്‍ ഉമേഷിന്റെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇട്ടിരുന്നു.അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ കോപ്പി ചെയ്യുന്നു...

ഗലീലിയോ പരീക്ഷണം നടത്തി എന്നതിനേക്കാള്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു പൊയിന്റുണ്ട്.ആദ്യം ഒരു ട്രിവിയ.ഗലീലിയോ ശരിക്കും പിസ ഗോപുരത്തില്‍ നിന്നു ഭാരം താഴേക്കിട്ട് പരീക്ഷണമൊന്നും നടത്തീട്ടില്ല.മറിച്ചുള്ളത് വെറും കഥകള്‍ മാത്രമാണ്.Even if he did try it,he could have achieved nothing because to determine the law of acceleration of falling bodies, required accurate measurements of time, which appeared to be impossible with the technology at his time.എന്തായാലും അരിസ്റ്റോട്ടിലിന്റെ തത്വം തെറ്റാണെന്ന് ധാരാളം പേര്‍ ഗലീലിയോവിനു മുന്‍പുതന്നെ പറഞ്ഞിരുന്നു.Simon Stevin എന്ന ആള്‍ ഗലീലിയോവിനു മൂന്ന് വര്‍ഷം മുന്‍പുതന്നെ ഒരു പരീക്ഷണം നടത്തിയതായി കാണുന്നു.ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും ഒരേ സമയം തറയില്‍ വീഴുന്നു എന്ന് ശബ്ദത്തിന്റെ അടിസ്ഥാനത്തിലാണ് അദേഹം പറഞ്ഞത്.നേരത്തെ പറഞ്ഞപോലെ കൃത്യമായി സമയം അളക്കാനുള്ള വിദ്യയൊന്നും അന്നുണ്ടായിരുന്നില്ല.ഗലീലിയോ പരീക്ഷണം നടത്തിയത് ഒരു ചെരിഞ്ഞ പ്രതലത്തില്‍ കൂടി ലോഹ ഗോളങ്ങള്‍ ഉരുട്ടിവിട്ട് (വേഗം കുറക്കാന്‍) അതെന്റെ വേഗം ഒരു ജല ഘടികാരം കൊണ്ട് അളന്നായിരുന്നു.

അപ്പോള്‍ പിന്നെ എന്താണ് ഗലീലിയോവിന്റെ മഹത്വം? താങ്കള്‍ സൂചിപ്പിച്ചപോലെ പരീക്ഷണം നടത്തി എന്നതല്ല.അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്.ഗലീലിയോ ഈ വിഷയം എങ്ങിനെയാണ് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചത് എന്ന് നോക്കാം.(Two New Sciences (1634)).അദ്ദേഹത്തിന്റെ കഥാപാത്രമായ Salviati (ഇദ്ദേഹമാണ് ഗലീലിയോവിനു വേണ്ടി പുസ്തകത്തില്‍ സംസരിക്കുന്നത്.)പരീക്ഷണം ഒന്നും കൂടാതെതന്നെ അരിസ്റ്റോട്ടില്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കുന്നുണ്ട്.ഒരു ഭാരം കൂടിയ വസ്തുവും ഭാരം കുറഞ്ഞ വസ്തുവും സങ്കല്‍പ്പിക്കുക.അരിസ്റ്റോട്ടിലിന്റെ തത്വം പ്രകാരം ഭാരം കൂടിയ വസ്തു വേഗം താഴെയെത്തും. ഭാരം കൂടിയ വസ്തുവിന്റെ വേഗം എട്ടും ഭാരം കുറഞ്ഞ വസ്തുവിന്റെ വേഗം നാലും എന്ന് കരുതുക.ഇനി ഈ രണ്ടു വസ്തുക്കള്‍ കൂട്ടികെട്ടി താഴേക്കിട്ടാല്‍ എന്ത് സംഭവിക്കും?ഭാരം കൂടിയ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കുറഞ്ഞ വസ്തു വീഴുന്ന വേഗം കൂടണം.അതേപോലെ ഭാരം കുറഞ്ഞ വസ്തുവിന്റെ സ്വാധീനത്തില്‍ ഭാരം കൂടിയ വസ്തുവിന്റെ വേഗം കുറയണം.എന്തായാലും ഈ പുതിയ വസ്തുവിന്റെ വേഗം എട്ടില്‍ താഴെയായിരിക്കണം.പക്ഷേ കൂട്ടികെട്ടിയ വസ്തുവിന് ഭാരം കൂടുതലായത് കൊണ്ട് (8+4) അതിന്റെ വേഗം എട്ടില്‍ കൂടണം.അപ്പോള്‍ കൂട്ടികെട്ടിയ വസ്തുവിന്റെ വേഗം എട്ടില്‍ കൂടുതലോ കുറവോ?രണ്ട് ഉത്തരവും ഒരേപോലെ ശരിയാവില്ലല്ലോ.So Aristotle’s initial assumption is wrong because a logical contradiction can be demonstrated.

So the real contribution of Galileo is not that he did experiments,(of course he did it) but the concept of LOGICAL CONSISTENCY.There is no point in doing experiments if your idea lacks internal consistency.

ഇതിത്ര വിശദമായി പറഞ്ഞത് ഈ പുസ്തകമെഴുതിയ വിദ്വാന്‍ എന്തുമാത്രം റിസര്‍ച്ച് ചെയ്തിട്ടുണ്ട്,ഇയ്യാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് എത്ര മാത്രം വിശ്വാസ്യതയുണ്ട്, എന്നതിന്റെ ഒരു സൂചന കിട്ടാനാണ്.,വിഷയം അറിയുന്നവരൊന്നും പറയാത്ത ഒരു കാര്യം അവരുടെ മേല്‍ ആരോപിക്കുന്നത് ചില പാതി വെന്ത സത്യാന്വേഷികളുടെ കൈയ്യടി കിട്ടാം ഉപകരിക്കും.അല്ലാതെ ആരും ഈ മാതിരി പുസ്തകങ്ങള്‍ ഗൌരവത്തിലെടുക്കില്ല.

പിന്നെ, ആ പുസ്തകം എന്റെ കൈയിലുണ്ട്.ഞാന്‍ കാശു കൊടുത്തു വാങ്ങിയതല്ല.വേറൊരാള്‍ക്ക് സൌജന്യമായി ഒന്നില്‍ കൂടുതല്‍ കോപ്പികള്‍ കിട്ടിയപ്പോള്‍ ഒരെണ്ണം എനിക്ക് വായിച്ചു ചിരിക്കാന്‍ തന്നതാണ്.(അല്ലാതെ ഇതൊക്കെ ആരെങ്കിലും കാശു കൊടുത്തു വാങ്ങുമോ?:-))ഒരു പുസ്തകത്തിന്റെ കോപ്പികള്‍ സൌജന്യമായി ധാരാളം ലഭ്യമാണ് എന്നതില്‍നിന്നുതന്നെ അതിന്റെ പിന്നിലെ കളികള്‍ മനസിലാക്കാം.ആ ചവറിനെക്കുറിച്ചു ആരും ഒന്നും എഴുതാത്തത്,ഓരോ പേജിലേയും വിഡ്ഢിത്തങ്ങള്‍ വിശദീകരിക്കാന്‍ കുറഞ്ഞത് പത്തു പേജെങ്കിലും ചെലവാക്കണം എന്നതു കൊണ്ടാണ്.പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ Wolfgang Pauli ഒരിക്കല്‍ പറഞ്ഞത് തന്നെ ഞാനും പറയാം...His idea is so bad, that it is'nt even wrong..!!!..."


അതിനു ശേഷം അദ്ദേഹം വീണ്ടും ഇങ്ങനെ എഴുതി:

 "എന്നാല്‍ പിന്നെ സ്കാന്‍ ചെയ്ത് ചേര്‍ത്തിട്ടുള്ള ആദ്ധ്യായത്തെപ്പറ്റി തന്നെ പറയാം.താങ്കള്‍ അവകാശപ്പെടുന്ന പോലെ.... ആ അധ്യായത്തില്‍ നിന്നു തന്നെ ഗ്രന്ഥകാരന്റെ വാദങ്ങളുടെ സ്വഭാവം
പിടികിട്ടും....എങ്കില്‍ ആയിക്കോട്ടെ.ആദ്യത്തെ വരി.....

...ഡാര്‍വിന്റെ പരിണാമ സിദ്ധാന്ത പ്രകാരം ഒരു ജീവജാതി(Species)അനേകായിരം തലമുറകളിലൂടെ പരിണമിച്ചാണ് മറ്റൊരു ജീവജാതിയാകുന്നത്.....

ഞാന്‍ ആദ്യ കമന്റില്‍ പറഞ്ഞ...idea is so bad, that it is'nt even wrong..!!!...തന്നെ.ഈ വരി തെറ്റാണെന്ന് പോലും പറയാന്‍ പറ്റാത്തത്ര വലിയ വിവരക്കേടാണ്.

ഒരു സ്പീഷീസ് പരിണമിച്ചു വേറൊരു സ്പീഷീസ് ഉണ്ടാവുകയല്ല ചെയ്യുന്നത്.ജീവികളാണ് പരിണമിക്കുന്നത്.അവ ഒരു സ്പീഷീസ് ആയിരുന്നു അല്ലെങ്ങില്‍ വേറെ വേറെ സ്പീഷീസ് ആയിരുന്നു
എന്നത് പില്‍കാലത്ത് അവയെ പഠിക്കുമ്പോള്‍ നമുക്ക് തോന്നുന്നതാണ്.സ്പീഷീസ് എന്നത് മനുഷ്യന്‍ സൌകര്യത്തിനു കൊടുക്കുന്ന പേരാണ്.The neat and clearcut discreatness in classification
is an illusion that will evaporate if we include all animals that have ever lived rather than just modern animals.ഈ പോയിന്റ്‌ വ്യക്തമായില്ലെങ്കില്‍ തല്‍കാലം ഇത്രയേ വിശദീകരിക്കാന്‍ എനിക്ക് സമയമുളളൂ.പോയി വല്ല നല്ല പുസ്തകവും വായിക്കുക.Taxonomy (Science of classification) അറിഞ്ഞിരിക്കുന്നതും നല്ലതാണ്. I suggest chapter 10- The one true tree of life -from ''The blind watch maker'' by Richard Dawkins.

ഈ പുസ്തകത്തിലെ ഓരോ വരിയും ഈ മനുഷ്യന്റെ വിവരക്കേടിന്റെ വിളംമ്പരമാണ്.(അതിനെ പിന്താങ്ങുന്ന, ആ വിവരകെടോക്കെ വിജ്ഞാനമാനെന്നു കരുതി സ്കാന്‍ ചെയ്ത് പ്രദര്‍ശിപ്പിക്കുന്ന ഒരു സത്യാന്വേഷിയും..!!!...))ഞാന്‍ നേരത്തെ പറഞ്ഞതുപോലെ വിശദമായി എഴുതണമെങ്കില്‍ ഓരോ വരിക്കും ഓരോ പോസ്റ്റെങ്കിലും വേണ്ടി വരും.ഇനി രണ്ടാമത്തെ വരി..

.........ചിറകില്ലാത്ത ഇഴജന്തുക്കളില്‍ ക്രമേണ ചിറകുകള്‍ രൂപപ്പെട്ടുവരുന്നത്‌ വ്യക്തമാക്കുന്ന അസംഖ്യം മധ്യരൂപ ഫോസിലുകള്‍ ലഭിക്കണം.എന്നാല്‍ അത്തരം ഫോസിലുകള്‍ വന്‍തോതിലെന്നല്ല കുറഞ്ഞ അളവില്‍ പോലും ലഭിക്കുന്നില്ല......


ഈ ചങ്ങാതിക്ക് ഫോസ്സില്‍ എന്താണെന്നോ അതെങ്ങിനെ ഉണ്ടാകുന്നു എന്നതിനെക്കുറിച്ചോ വല്ല വിവരവുമുണ്ടയിരുന്നെങ്കില്‍ ഈ മണ്ടത്തരം പറയില്ലായിരുന്നു.We are lucky to have fossils at all.Extremely small number of animals are fossilised.Only very fortunate few,and even there only bones,shells and other hard parts gets fossilsed.


ഈ മഹാന്‍ മനസ്സിലാക്കിവച്ചിരിക്കുന്നതുപോലെയല്ല ശാസ്ത്രജ്ഞന്മാര്‍ കരുതുന്നത്.Absolutely nobody serious about evolution expects to see a continous chain of fossils.This is a 'straw man argument'.പരിണാമസിദ്ധാന്തം ശരിയണെന്നു തെളിയിക്കാന്‍ ഒറ്റ ഫോസിലിന്റേയും ആവശ്യമില്ല.എന്നാല്‍ പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാന്‍ സ്ഥാനം തെറ്റിയുള്ള ഒരൊറ്റ ഫോസ്സില്‍ കൊണ്ട് കഴിയും.If a single well varified mammal skull were to turn up in 500 million year old rocks,the whole theory of evolution will be destroyed.യാഥാര്‍ത്ഥത്തില്‍ പരിണാമ സിദ്ധാന്തത്തിന്റെ ആയിരക്കണക്കിന് തെളിവുകളില്‍ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഫോസിലുകളെ കുറിച്ചുള്ള പഠനം(paleontology).ഒരു കുറ്റകൃത്യത്തിനു ദൃക്സാക്ഷിയുടെ റോളണ് ഫോസ്സിലുകളുടേത് എന്ന് വേണമെങ്കില്‍ പറയാം ഉണ്ടെങ്കില്‍ നല്ലത്.ദൃക്സാക്ഷി ഇല്ല എന്ന് കരുതി കുറ്റകൃത്യം തെളിയിക്കാനാവില്ല എന്നില്ല.മറ്റു ധാരാളം തെളിവുകളെ ആ ഒരു കാരണം കൊണ്ട് ആരും (ഓക്കേ.. ബുദ്ധിയുള്ളവര്‍ ‍:-))അവഗണിക്കില്ല.


ഫോസ്സിലുകളോടും ഇടക്കണ്ണികളോടുമുള്ള(missing links) ക്രിയേഷനിസ്റ്റുകളുടെ ഒബ്സ്സഷന്‍ പരിഹാസ്യമാണ്.They fondly imagine these 'missing links' are an embrassment to evolutionists.സൃഷ്ടിവാദക്കാര്‍ പരസ്പരം അവരവരെഴുതിയത് വായിച്ചാണല്ലോ പരിണാമ സിദ്ധാന്തം മനസ്സിലാക്കുന്നത്.അവര്‍ പരസ്പരം വിശ്വസിപ്പിച്ചിരിക്കുന്നത് അങ്ങിനെയാണ്.ഈ പുസ്തകം തന്നെ അതാണല്ലോ.ഈ രണ്ടു കാര്യങ്ങളേക്കുറിച്ചല്ലാതെ മറ്റൊന്നും ഇവര്‍ എഴുതാറുമില്ല.From Darwin onwards evolutionists have realised that ,if we arrange all the fossils in chronological order they DONOT form a smooth sequence of scarcely perceptable change.ഡാര്‍വിനും കൂട്ടരും കരുതിയിരുന്നത്‌ എല്ലാ ഫോസ്സിലുകളും എന്തെങ്കിലും കാരണവശാല്‍ കിട്ടിയാല്‍
ക്രമേണ ശരീരഭാഗങ്ങള്‍ രൂപപെടുന്നത് കാണാം എന്നായിരുന്നു.


വിവരമുള്ളവരാരും ഈ പറഞ്ഞ ഇടക്കണ്ണികള്‍ക്ക് അമിതപ്രാധാന്യം കൊടുക്കാറില്ല.കാരണം എല്ലാ ഫോസ്സിലുകളും യാഥാര്‍ത്ഥത്തില്‍ ഇടക്കണ്ണികളാണ്.If you look in to the past every fossil you see will be a link between some organisms.ഇടക്കണ്ണിയാണോ അല്ലയോ എന്നത് ഇടക്കണ്ണി എന്നതിന് കൊടുക്കുന്ന നിര്‍വ്വചനം പോലിരിക്കും.ഐഡ ഇടക്കണ്ണിയാണോ എന്നത് ടാക്സോണമിസ്റ്റുകള്‍ക്ക് താല്പര്യമുള്ള വിഷയമായിരിക്കും.അവരുടെ തീരുമാനം എന്തായാലും അത് പരിണാമസിദ്ധാന്തത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല.


ഇടക്കണ്ണികള്‍ ഇല്ലാത്തതിന് യഥാര്‍ത്ഥ കാരണം വേറെയാണ്.(വീണ്ടും...പോയി വല്ല നല്ല പുസ്തകങ്ങളും വായിച്ചു നോക്കുക...) I recomment chapter 9- 'puncturing punctuationism' from THE BLIND WATCHMAKER and chapter 6 -Missing link?What do you mean,missing link?' fromTHE GREATEST SHOW ON EARTH.Both books by Richard Dawkins.


നമ്മുടെ ഫോസ്സില്‍ ഭാഗങ്ങള്‍ ഒരു മൂന്നുമണികൂര്‍ സിനിമയുടെ ഏതാനും ചില ഫ്രേമുകള്‍ മാത്രം കിട്ടിയതില്‍നിന്നു കഥ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്.(ഈ പൊട്ടിയ ഫിലിം മാത്രം
ഉപയോഗിച്ചല്ല കഥ പറയാന്‍ ശ്രമിക്കുന്നത് എന്ന് ശ്രദ്ധിക്കുക.)പക്ഷേ നമ്മുടെ സൃഷ്ടിവാദക്കാര്‍ കാലാകാലം തേഞ്ഞ ഗ്രമഫോണ്‍ റെക്കോര്‍ഡ്‌ പോലെ ഇടക്കണ്ണി, ഇടക്കണ്ണി എന്ന് പറഞ്ഞുകൊണ്ടിരിക്കും.


പുസ്തകത്തിലെ ആദ്യത്തെ വെറും രണ്ടു വരി മാത്രമെ ഇവിടെ ചര്‍ച്ച ചെയ്തിട്ടുള്ളൂ.ഹുസൈന്റെ വിജ്ഞാനം അളക്കാന്‍ ഇത് മതി.ഗ്രന്ഥകാരന്റെ വാദങ്ങളുടെ സ്വഭാവം ഇപ്പോള്‍ പിടികിട്ടിയോ?
  "

ഈ പ്രതികരണത്തിലെ, ബ്രൈറ്റിന്റെ അഹങ്കാരവും പുച്ഛവും കലര്‍ന്ന പ്രയോഗങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ.

 അവയ്ക്ക് ഹുസൈന്‍ ഇങ്ങനെ മറുപടി നല്‍കുകയുണ്ടായി :



"ശാസ്ത്രവിശ്വാസികളും കള്ളക്കഥയുണ്ടാക്കാറുണ്ട് എന്നതിനു തെളിവാണ് ഗലീലിയോ പിസാഗോപുരത്തില്‍ കയറിയ കഥ. 'ഗലീലിയോപ്പരീക്ഷണ'ത്തിന്റെ സാങ്കേതിക വശങ്ങള്‍ വിശദീകരിച്ചാല്‍ ഇത് കെട്ടുകഥയല്ലാതാവുമോ ? ആചാര്യന്റെ മഹത്വം ഊട്ടിയുറപ്പിക്കാന്‍ ശിഷ്യന്മാര്‍ തന്നെയാണെല്ലോ കള്ളക്കഥകള്‍ നിര്‍മിക്കാറ് !

ഇന്ന് പ്രചാരത്തിലുള്ളതും ശാസ്ത്രസമൂഹം പൊതുവേ വിശ്വസിക്കുന്നതുമായ ഈ കഥയുടെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കുമറിയാം എന്ന മറ്റൊരു നുണക്കഥ കുറിപ്പുകാരന്‍ ഹാജരാക്കിയതുകൊണ്ട് എന്തുണ്ട് പ്രയോജനം ! ഗലീലിയോ ശിഷ്യന്‍ കെട്ടിച്ചമച്ച ഈ കഥ അരനൂറ്റാണ്ടു മുമ്പുവരേയും ലോകം മുഴുവന്‍ വിശ്വസിച്ചിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ശാസ്ത്രപക്ഷപാതികള്‍ കെട്ടുകഥാ നിര്‍മാണത്തിലും വിതരണത്തിലും സംരക്ഷണത്തിലും സമര്‍ത്ഥരാണെന്ന കാര്യം കൂടി തെളിയുന്നു. ഗുരുത്വാകര്‍ഷണത്തിന്റെ സാങ്കേതിക വശങ്ങള്‍ നിരത്തി ഈ തട്ടിപ്പിന് മറയിടാനുള്ള വിഫലശ്രമം സഹതാപാര്‍ഹമാണ്.

സ്പീഷിസ് എന്നത് സൌകര്യാര്‍ത്ഥം ഉപയോഗിക്കുന്നതാണെന്ന് കുറിപ്പുകാരന്‍ എഴുതുന്നു. എങ്കില്‍ ഈ 'സൌകര്യം' സൃഷ്ടിവാദികള്‍ക്ക് അനുവദിക്കുകയില്ല എന്ന ശാഠ്യമല്ലേ അന്ധത ? ചാള്‍സ് ഡാര്‍വിന്റെ മുഖ്യകൃതിയുടെ പേര് 'സ്പീഷിസുകളുടെ ഉത്ഭവ'മെന്നാണ്; ജീവികളുടെ ഉത്ഭവമെന്നല്ല. ഇല്ലാത്ത സ്പീഷ്യസിനെപ്പറ്റി വിഢിത്തങ്ങള്‍ എഴുതിയ ആളാണ് ആചാര്യനെന്ന് കുറിപ്പുകാരന്‍ വാദിക്കുമോ ? ഇല്ലാത്ത സ്പീഷിസ് ഉത്ഭവിച്ചതിന്റെ സിദ്ധാന്തം നിര്‍മിച്ച ആചാര്യനെയും ഇക്കൂട്ടര്‍ വിഢിയാക്കിയെന്നിരിക്കും. വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റെന്തു വഴി ?

അസംഖ്യം ഇഴജന്തു ഫോസിലുകളും അസംഖ്യം പക്ഷി ഫോസിലുകളും കിട്ടിയിട്ടും ഇടക്കണ്ണി ഫോസിലുകള്‍ മാത്രം എന്തുകൊണ്ട് കിട്ടുന്നില്ല എന്നതാണ് മുഖ്യ പ്രശ്നം. ഫോസിലീകരണം അപൂര്‍വമായേ നടക്കൂ എന്നത് ഇതിന് വിശദീകരണമാകുന്നില്ല. റിച്ചാഡ് ഡോക്കിന്‍സ് ഈ പ്രശനം പരിഹരിച്ചുവെന്നത് പരിണാമാന്ധവിശ്വാസമാണ്. ഡോക്കിന്‍സിന്റെ കൃതിയുടെ പേരു തന്നെ - The Blind Watchmaker- അസംബന്ധജടിലമാണ്. ബ്ലൈന്‍ഡ് ആയ ഒരാള്‍ക്ക് ഒരിക്കലും വാച്ചുണ്ടാക്കാനാകില്ല.സാമാന്യബുദ്ധികള്‍ക്ക് പോലും ഗ്രഹിക്കാനാവുന്ന ഇക്കാര്യം ശാസ്ത്രാന്ധവിശ്വാസികളായതിനാല്‍ 'ബ്രൈറ്റ്'കാര്‍ക്ക് ഗ്രാഹ്യമാവില്ലെന്നു മാത്രം. താന്‍ ബ്രൈറ്റാണെന്ന് മേനി നടിക്കുന്നത് തന്റെ ബ്രൈറ്റ്നെസിലുള്ള ആത്മവിശ്വാസക്കുറവുകൊണ്ടാണെന്നത് സാമാന്യമായ മനഃശാസ്ത്ര തത്വമാണ്. 'ബ്രൈറ്റ്' എന്ന് ആധുനിക അന്ധവിശ്വാസികള്‍ നെറ്റിയില്‍ ഒട്ടിക്കുകകൂടി ചെയ്താല്‍ ഈ പ്രക്രിയ പൂര്‍ത്തിയായി.

സൃഷ്ടിവാദികള്‍ക്ക് പരിണാമവാദത്തില്‍ വിവരക്കുറവുണ്ടാകുന്നത് മനസ്സിലാക്കാം. എന്നാല്‍ പരിണാമവാദിയായ ബ്രൈറ്റിന് പരിണാമത്തെക്കുറിച്ചു തന്നെ അസംബന്ധ ധാരണകളാണുള്ളത് എന്നത് എന്തിന്റെ ലക്ഷണമാണ് ?
'ഫോസിലുകളോടും ഇടക്കണ്ണികളോടുമുള്ള ക്രിയേഷനിസ്റ്റുകളുടെ ഒബ്സഷന്‍ പരിഹാസ്യ'മാണെന്ന ബ്രൈറ്റിന്റെ വാദം തമാശയാണ്. ഇക്കാലമത്രയും പരിണാമത്തിനുള്ള ഏറ്റവും വലിയ തെളിവ് ഫോസിലുകളാണെന്ന് പെരുമ്പറയടിച്ചു നടന്ന പരിണാമവാദികള്‍ ഫോസിലുകള്‍ എതിരാണെന്നു തെളിഞ്ഞതോടെ ഫോസിലുകളെ കൈയൊഴിയുന്നത് രസാവഹമാണ്.

പരിണാമസിദ്ധാന്തത്തെ ഖണ്ഡിക്കുന്ന ഒരു കൃതി വായിച്ച് മണ്ണ് കപ്പിപ്പോയ ബ്രൈറ്റ് ഫലിതബിന്ദുക്കള്‍ വായിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് നന്ന്. ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കു വന്നാലോ !"



 ഈ മറുപടിയോടെ ബ്രൈറ്റ് അവിടെനിന്നു മുങ്ങി. പിന്നെ പൊങ്ങുന്നത് ഹുസൈന്‍ വീണ്ടും ഡോക്കിന്‍സ് നിരൂപണം എന്ന ബ്ലോഗുമായി വരുമ്പോളാണ്.
ആദ്യം ബ്രൈറ്റ് കമന്റുമായി വന്നത് 2010 ഡിസംബര്‍ 5ന് ഹുസൈന്‍ അപ്പൂട്ടന്‍ എന്ന യുക്തിവാദി ബ്ലോഗറിനു മറുപടിയായി എഴുതിയ
ഇതെന്ത് യുക്തിവാദം അപ്പൂട്ടാ? എന്ന പോസ്റ്റിലാണ്.

അതില്‍ അദ്ദേഹം ഇങ്ങനെയാണ് എഴുതിയത്.

"bright said...

    ....ഇംഗ്ലീഷിലോ മലയാളത്തിലോ ഇറങ്ങുന്ന ഏതെങ്കിലും നിരീശ്വരവാദ ജേണലുകളില്‍ നിന്നും (കഴിഞ്ഞ പത്തോ ഇരുപതോ കൊല്ലത്തിനകമുള്ള) ഒരു ഗവേഷണ പഠനമെങ്കിലും ചൂണ്ടിക്കാട്ടാമോ?.....

    There is 'Skeptical Inquirer' published by CSI(committee for scientific inquiry)formerly known as CSICOP(Committee for the Scientific Investigation of Claims of the Paranormal.)This is a peer reviewed journal publishing since ninenten seventies.

    Another one is 'skeptic magazine' edited by Michael Shermer.

    Then there is 'The skeptic' published from UK.


    Does this fit your definition of 'specialized journals'?


    Since our know all Hussein isn't aware of these publications just a little bit of copy/paste from our Hussein himself...
 ''ഇനിയെങ്കിലും പഴയ ധാരണകള്‍ വെറും വിഡ്ഢിത്തങ്ങളാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുക.''
    :-)
    December 5, 2010 8:56 PM "

ഇതിന് ഹുസൈന്‍ അന്നുതന്നെ മറുപടി ഇങ്ങനെ മറുപടി എഴുതി:

"എന്‍ എം ഹുസൈന്‍ said...

    Dear Mr.Bright,

    Thanks for your response.
    Skeptical Inquirer, The Skeptic or The Skeptic Magazine are not atheist journals. One of the CSICOP founders Mr. Martin Gardner is a Deist.,i.e. a believer in God. There is a chapter in his book titled ‘Why Iam Not an Atheist’ (The Whys of a Philosophical Scrivener).

    Iam a regular reader of all the magazines you mentioned and have a good collection of CSICOP books in my personel library.
    December 5, 2010 10:14 PM "
പിറ്റേന്ന് ബ്രൈറ്റ് വീണ്ടും എഴുതി:

"bright said...

    @ എന്‍ എം ഹുസൈന്‍

    ഞാന്‍ നേരത്തെ ഒരു കമന്റ്‌ എഴുതിയത് താങ്കളുടെ വളരെ പ്രധാനപ്പെട്ട ഒരു ധാരണപിശക് തല്‍കാലം കണ്ടില്ല എന്ന് നടിച്ചുകൊണ്ടായിരുന്നു.എന്നാല്‍ താങ്കള്‍ വീണ്ടും ആ ധാരണപിശകില്‍ത്തന്നെ പിടിച്ചു തൂങ്ങുന്നതുകൊണ്ട് ഒരു വിശദീകരണം...Athesim is not a belief system.It is lack of one.As someone has said very beautifully,if Athesim is a belief system,then not collecting stamps is also a hobby.അതുകൊണ്ട് philately journls കൂടാതെ സ്റ്റാമ്പ്‌ ശേഖരിക്കാത്തവരുടെ ഒരു ജേര്‍ണലും ഉണ്ടാകുന്ന കാലത്തേ താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള Athesit journals ഉണ്ടാവുകയുളൂ.


    ...One of the CSICOP founders Mr. Martin Gardner is a Deist.,i.e. a believer in God. There is a chapter in his book titled ‘Why Iam Not an Atheist’ (The Whys of a Philosophical Scrivener)....


   So what? മറ്റൊരു സ്ഥാപകനായ Carl Sagan ഒരു അഗ്നോസ്റിക് ആയിരുന്നു.Trying a little bit of name dropping to impress your lay readers..eh? :-)

    And by the way Gardner calls himself a fideist,not a deist.He himself agrees it's a case of ''quixotic emotional belief that is really against the evidence and against the odds''. [''....I call myself a philosophical theist, or
    sometimes a fideist, who believes something on the basis of emotional reasons rather than intellectual reasons..... I call myself a philosophical theist in the tradition of Kant, Charles
    Peirce, William James, and especially Miguel Unamuno, one of my favorite philosophers. As a fideist I don’t think there are any arguments that prove the existence of God or the immortality of the soul. Even more than that, I agree with Unamuno that the atheists have the better arguments. So it is a case of quixotic emotional belief that is really against the
    evidence and against the odds. The classic essay in defense of fideism is William James’ The Will to Believe. James’ argument, in essence, is that if you have strong emotional reasons for a metaphysical belief, and it is not strongly contradicted by science or logical reasons, then you have a right to make a leap of faith if it provides sufficient satisfaction...... '']


    I won't say which interview,since you claim to be a regular reader of all the magazines I mentioned.You can see it in one of the issues of the magazines I mentioned.;-)
    December 6, 2010 11:53 AM "
ഇതിനും ഹുസൈന്‍ മറുപടി നല്‍കുകയുണ്ടായി.

"എന്‍ എം ഹുസൈന്‍ said...

    Dear Mr.Bright,

    Thanks for the response.

    (1)Your words: “ Athesim is not a belief system.It is lack of one.As someone has said very beautifully,if Athesim is a belief system,then not collecting stamps is also a hobby.അതുകൊണ്ട് philately journls കൂടാതെ സ്റ്റാമ്പ്‌ ശേഖരിക്കാത്തവരുടെ ഒരു ജേര്ണhലും ഉണ്ടാകുന്ന കാലത്തേ താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള Athesit journals ഉണ്ടാവുകയുളൂ”.

    This is simply an(ir) rationalization of accademic inferiority of atheists.

    Firstly, Atheism is not just a lack of belief system.It has its own belief system like there is no beginning and end for the universe.There is nothing beyond matter etc.

    Secondly,it is another fact that just lack of belief will not constitute an ‘ism’.

    (2)Your comparison itself shows atheism is not just a lack of beliefs. There are many philately groups.Is there a single organization in the entire world for the people who are not collecting stamps? But there are a number of atheist organizations even in a state.

    (3) Your words : “കൂടാതെ സ്റ്റാമ്പ്‌ ശേഖരിക്കാത്തവരുടെ ഒരു ജേര്ണlലും ഉണ്ടാകുന്ന കാലത്തേ താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള Athesit journals ഉണ്ടാവുകയുളൂ”.
Why don’t atheists start a research journal ? There are no natural laws in the universe to prohibit a launching of an official Atheist Research Journal. You don’t agree?
    (4) Carl Sagan was an agnostic ,you say. Yes . Doesn’t that prove that these magazines are not published by Atheists?

    December 6, 2010 2:09 PM "

ഈ മറുപടിയോടെ ബ്രൈറ്റ് നിശ്ശബ്ദനായി. പിന്നെ ആ വിഷയത്തില്‍ ഒരു മിണ്ടാട്ടവുമില്ല. തനിക്കു പറ്റിയ തെറ്റ് അംഗീകരിക്കുകയോ തെറ്റ് പറ്റിയില്ലെന്നു സ്ഥാപിക്കുകയോ ചെയ്തില്ല.

അതേ പോസ്റ്റില്‍ വേറൊരു വിഷയമാണ് കമന്റിനായി തിരഞ്ഞെടുത്തത്.
 
"bright said...

    @ എന്‍ എം ഹുസൈന്‍

    O.k,what does a transitional form look like?Can you atleast give an example of a hypothethical transitional form? Since you are sure no transitional forms exists you must have some idea.
    December 8, 2010 6:13 PM "
അന്നുതന്നെ ഹുസൈന്‍ ഇതിനു മറുപടി നല്‍കി.
"എന്‍ എം ഹുസൈന്‍ said...

    Dear Mr.Bright,

    Thanks for your response.

    If Darwinism is a scientific theory, there should be innumerable transitional forms in between two most related species

    It would be evolutionists who are more competent to frame a hypothetical transitional form.Is n’t it?
    December 8, 2010 8:00 PM
ബ്രൈറ്റ് വീണ്ടും നിശ്ശബ്ദന്‍ . മറുപടിയോ പരിഹാസമോ ഇല്ല. ഏതാനും ദിവസം കഴിഞ്ഞ് വീണ്ടും 'രാമനാരായണാ' ഭാവത്തില്‍ രണ്ടു  കമന്റുകളുമായി വന്നു.
"1.bright said...

    .....I explained a lot of scientific and philosophical points and many of them are beyond the level of an atheist like Appoottan....

    ...For example I discussed SECOND LAW OF THERMODYNAMICS which Appottan was not able to understand.....


    Not so fast Hussain.A better conclusion will be you are a 'piss artist'.
    December 14, 2010 10:40 AM

2. bright said...

    ..I am not interested in the technic.al details or the multiple versions of anthropic theory ....

  Please...You should be.You are our only resident' amateur investigator and expert in many fields'.Who will tell us the latest about anthropic principle?Btw I liked your definition of natural selection.Such an accurate description,and that too, coming after studying 'Darwinism deeply'for 25 years..!!

    Especially coming from someone who in his infinite humility refrains from giving a new definition for Evolution,obviously out of his respect for such great names as Ernst Mayr or Douglas J. Futuyma.Great!!!
    December 14, 2010 12:04 PM "

ഹുസൈന്‍ അതിനോട് ഇങ്ങനെയാണു പ്രതികരിച്ചത്.

"എന്‍ എം ഹുസൈന്‍ said...

    Dear Mr.Bright,

    Thanks for your comments.

    (1)See Mr.Appoottan’s words:

    “തന്റെ പോസ്റ്റുകളില്‍ ഹുസൈന്‍ ശാസ്ത്രം ഒന്നും പറഞ്ഞിട്ടില്ല, വിഷയങ്ങളുടെ ഒരു മറുവശം മാത്രമാണ്‌, പിന്നെ ശാസ്ത്രം എന്ന പേരില്‍ അല്‍പം ക്വോട്ടുകളും.”
    December 3, 2010 3:56 PM

    My explanation of Aquinas’ first argument was based on Second Law of thermodynamics.

    The above comment proves that Appoottan had failed to understand this.

    (2)Can you point out the reasons for your conclusion?

    (3)I am not an answering machine. I shall provide explanations for the questions related with the posts as much as I can.

    (4)Can you point out a single scientific or logical error from any of my posts or books on evolution?( I think you were parading in the blogger world as a towering authority on science till one month back!)

    Let the readers decide who is a ‘piss Artist’!


    December 14, 2010 2:28 PM "


2010 ഡിസംബര്‍ 8 ന് പോസ്റ്റു ചെയ്ത പരിണാമവാദികള്‍ ദൈവത്തിലേക്ക്   എന്ന പോസ്റ്റിലാണ് പിന്നെ കമന്റ്.
"  bright said...

    @ എന്‍ എം ഹുസൈന്‍

    ....[[[[“എനിക്ക് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രത്യേകം സ്ര്യഷ്ടിക്കപ്പെട്ടതല്ല എന്ന് തെളിയിക്കുകയായിരുന്നു ഒന്ന്” എന്ന് ഡാര്‍വിന്‍ തന്നെ എഴുതിയിട്ടുണ്ട്. ഡാര്‍വിന്റെ മുന്‍-ധാരണ തന്നെയല്ലേ ഇതില്‍ നിന്ന് തെളിയുന്നത്.]]].....


    ഈ മുന്‍ധാരണ ഒരു മോശം സംഗതിയാണെന്ന് ആരു പറഞ്ഞു?ഹുസൈന്‍ സാഹിബിനുള്ള മറുപടി ഡാര്‍വിന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.'Darwin's Dictum' എന്നാണ് മൈക്കല്‍ ഷെര്‍മര്‍ അതിനെ വിശേഷിപ്പിക്കുന്നത്.


    ഹുസൈനുള്ള ഡാര്‍വിന്റെ മറുപടി ഇതാണ്.....'' How profoundly ignorant B. must be of the very soul of observation!About thirty years ago there was much talk that geologists ought only to observe and not theorise;and I well remember some one saying that at this rate a man might as well go into a gravel-pit and count the pebbles and describe the colours. How odd it is that anyone should not see that all observation must be for or against some view if it is to be of any service!''


    ഇതില്‍ സൂചിപ്പിക്കുന്ന 'B' Edwin Lankester എന്ന ഒരു പത്രപ്രവര്‍ത്തകനാണ് എങ്കിലും ഡാര്‍വിന്റെ മറുപടി ഹുസൈനോടാണെന്ന് തോന്നുന്നില്ലെ?ഡാര്‍വിന്‍ ഇതുപോലുള്ള പടപ്പുകള്‍ ഇനിയുമുണ്ടാകും എന്ന് മുന്‍കൂട്ടി കണ്ട് എഴുതിയതുപോലുണ്ട്.


    മൈക്കല്‍ ഷെര്‍മര്‍ ഈ ഡാര്‍വ്വിന്‍സ് ഡിക്റ്റത്തേക്കുറിച്ചു പറയുന്നത്,...''For my money, this is one of the deepest single statements ever made on the nature of science itself, particularly in the understated denouement.''
    December 14, 2010 5:56 PM
ഈ കമന്റിലും പതിവു പരിഹാസത്തിനു കുറവില്ല. നോക്കൂ :"ഇതുപോലുള്ള പടപ്പുകള്‍ .."
ഈ കമന്റിന് ഹുസൈന്‍ അന്നുതന്നെ ഇങ്ങനെ മറുപടി നല്‍കി:

"എന്‍ എം ഹുസൈന്‍ said...

    Dear Mr.Bright,

    Thanks for your information.

    I argued that Darwin was driven by his prejudice against creationism which is against the spirit and letter of science.

    You provided more evidence for Darwin’s prejudice.

    “ഈ മുന്‍ധാരണ ഒരു മോശം സംഗതിയാണെന്ന് ആരു പറഞ്ഞു?”

    Well, the rationalist intellectual now proposes prejudice as a good quality!

    What a wonderful verification of my argument!
    December 14, 2010 7:20 PM

അതോടെ ആ വിഷയം ബ്രൈറ്റ് വിട്ടു. ബ്ലോഗും വിട്ടു..എന്നിട്ട് അപ്പൂട്ടന്റെ പോസ്റ്റില്‍ -ഹുസൈന്റെ "ശാസ്ത്രീയ"സൃഷ്ടിവാദം -ഇങ്ങനെയൊരു പരിഹാസവും.

Tuesday, December 14, 2010


bright said...

    അപ്പൂട്ടാ, നല്ല പോസ്റ്റ്.പക്ഷേ അവസാനം പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് യോജിപ്പ് ജാക്ക് റാബിറ്റിനോടാണ്.Let us not fear calling a spade a spade.
    December 15, 2010 10:13 AM

ഇതാണു ബൂലോകത്തെ പ്രമുഖ യുക്തിവാദികളുടെ മറുപടി പറയുന്ന രീതി. അഹങ്കാരവും വംശീയ വിദ്വേഷവുമല്ലാതെ ശാസ്ത്രീയത,യുക്തി, മര്യാദ, സത്യസന്ധത ഇവ തൊട്ടു തെറിച്ചിട്ടില്ല. മാത്രമല്ല, മതവിശ്വാസികളെല്ലാം തികഞ്ഞ വിവരദോഷികളാണെന്ന മട്ടിലുള്ള പരിഹാസവും ആക്ഷേപവും നിറഞ്ഞതാണ് ഓരോ പരാമര്‍ശവും. ഇതിനു മറുപടി പറയുമ്പോള്‍ ഹുസൈന്‍ വിഡ്ഢിത്തം, മഠയത്തം, വിവരദോഷം എന്നിങ്ങനെ വല്ലതും പ്രയോഗിച്ചാല്‍ അതു വലിയ പാതകമായി ഇവരെല്ലാം ചിത്രീകരിക്കുകയും ചെയ്യും. സ്വന്തം ഐ ഡി പോരാഞ്ഞ് വേറെ നൂറുകണക്കിന് വ്യാജ ഐ ഡി കളുണ്ടാക്കിയും ഇവരില്‍പ്പലരും ദിനേന രംഗത്തു വരുന്നുണ്ട്. പോസ്റ്റുകളിലെ/കമന്റുകളിലെ ആശയം, ഭാഷ ഇവയിലെ സാദൃശ്യം വച്ച് അതിലൊരാളുടെ വ്യാജ ഐഡി ഹുസൈന്‍ ചൂണ്ടിക്കാണിച്ചിരുന്നു.  ആ വിദ്വാന്‍ അതു നിഷേധിച്ചുവെന്നതു ശരിയാണെങ്കിലും ആ വ്യാജനെ പിന്നെ ബ്ലോഗില്‍ കണ്ടില്ല എന്നതും ഒരു വലിയ ശരിതന്നെയാണ്.
 ചുരുക്കത്തില്‍ എന്‍ എം ഹുസൈന്‍ എന്ന ബ്ലോഗര്‍ ബൂലോകത്ത് ഉണ്ടാക്കിയ കൊടുങ്കാറ്റില്‍ പല വടവൃക്ഷങ്ങളും കടപുഴകി വീണുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.അണ്‍സഹിക്കബ്ള്‍ ആണ് പലര്‍ക്കും ഈ കാഴ്ച്ച. അതുകൊണ്ട് പലരും കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അങ്ങനെ കണ്ണടച്ചാല്‍ ഇരുട്ടാകുന്നത് ആ കണ്ണടക്കുന്ന ആള്‍ക്കുമാത്രമാണ്. മുസ്ലിം വിരുദ്ധത എന്ന ആന്ധ്യം കാരണം നേരത്തെ തന്നെ കണ്ണടഞ്ഞിരിക്കുന്നവര്‍ക്കും ഇരുട്ടു തന്നെയായിരിക്കും.  എന്നാല്‍ ആ ഇരുട്ടാണ് യാഥാര്‍ത്ഥ്യമെന്നു കരുതരുത് . അതിനെയാണ് അന്ധവിശ്വാസം എന്നു പറയുന്നത്.

Monday, December 6, 2010

ഇതും യുക്തിവാദം-ബാബുവിന്റെ ഭരണിപ്പാട്ട്

സി രവിചന്ദ്രന്‍ എഴുതിയ നാസ്തികനായ ദൈവം എന്ന ഗ്രന്ഥത്തിന്റെ ഖണ്ഡനമായി പ്രശസ്തനായ ഗ്രന്ഥകാരന്‍ എന്‍ എം ഹുസൈന്‍ എഴുതിക്കൊണ്ടിരിക്കുന്ന ലേഖന പരമ്പര സ്നേഹസംവാദം മാസികയിലും അദ്ദേഹത്തിന്റെ ബ്ലോഗിലും വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. ആദ്യത്തെ ലേഖനം -നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍
-ഈ ബ്ലോഗിലും പ്രസിദ്ധീകരിച്ചിരുന്നു. ആദ്യമാദ്യം ആ പോസ്റ്റുകളെ അവഗണിച്ച ബ്ലോഗിലെ 'മെഗലോമാനിയക്കാ'യ സി കെ ബാബു എന്ന ബ്ലോഗര്‍ അവസാനം തന്റെ തനി "നിലവാരം" പ്രകടിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു:മൂര്‍ത്തദൈവം, അമൂര്‍ത്തദൈവം .
ഡിസംബര്‍ 4 നിട്ട ആ പോസ്റ്റിന്റെ ആദ്യത്തെ ഏതാനും ഖണ്ഡികകള്‍  ബാബു എത്രത്തോളം അളിഞ്ഞ കൂതറയാണെന്ന് നമ്മെ ബോധ്യപ്പെടുത്തും. പക്ഷേ ഇന്നലെ രാത്രിവരെ ഉണ്ടായിരുന്ന ആ ഖണ്ഡികകള്‍ ഇന്നു രാവിലെ നോക്കിയപ്പാള്‍ കാണാനില്ല.(ഇതു മുന്‍കൂട്ടിക്കണ്ട് ആ ഖണ്ഡികകള്‍ ഞാന്‍ സേവ് ചെയ്തുവച്ചിരുന്നു ഇന്നലെത്തന്നെ.ഓക്കാനത്തിനുള്ള മരുന്ന് ബ്ലോഗിലൂടെ നല്‍കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അതിവിടെ തത്ക്കാലം പ്രസിദ്ധീകരിക്കുന്നില്ല. ഓക്കാനം വന്നാലും സാരമില്ല, അതൊന്നു കാണണമെന്ന അഭിപ്രായം വായനക്കാര്‍ക്കുണ്ടെങ്കില്‍ അതു നല്‍കാം.) ഏതായാലും ബാബുവിന്റെ ഭരണിപ്പാട്ട് വായിച്ച് അതിയാന്റെ സ്ഥിരം വായനക്കാര്‍ക്കുപോലും ഓക്കാനം വന്നുകാണണം. ആ ഓക്കാനം കാരണം ബാക്കിഭാഗം അധികമാരും വായിച്ചും കാണില്ല. അതിനാലാവണം സ്ഥിരം പിന്‍പാട്ടുകാരുടെ കമന്റുകളൊന്നും അതില്‍ കാണാത്തത്. ഈയുള്ളവന്റെ പോസ്റ്റില്‍  ബാബുവിന്റെ കമന്റിനു്  ഹുസൈന്‍ ഇങ്ങനെ മറുപടി നല്‍‍കിയിരുന്നു:
@സി കെ ബാബു,
ഹുസൈന്‍ താങ്കളുടെ കമന്റിനോട് ഇങ്ങനെ പ്രതികരിക്കുന്നു:
സി കെ ബാബുവിന്റെ പ്രതികരണം കൌതുകകരമാണ്. സകല വാദങ്ങളെയും താന്‍ ഖണ്ഡിച്ചുകഴിഞ്ഞുവെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തുടങ്ങുന്നതെങ്കിലും ഒരു മറുവാദത്തിനും മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. അമൂര്‍ത്തം, സമൂര്‍ത്തം എന്നിത്യാദി പദങ്ങളില്‍ കടിച്ചുതൂങ്ങുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച്, ഈ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ ശ്രീ രവിചന്ദ്രനു പിണഞ്ഞ വസ്തുതാപരമായ അബദ്ധം ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. അതേപ്പറ്റിയും ശ്രീ ബാബുവിനു് ഒന്നും പറയാനില്ല. എങ്കിലും വീമ്പിളക്കലിനു കുറവൊന്നുമില്ലെന്നത് കൌതുകത്തിനു വക നല്‍കുന്നു. അപ്രസക്തമായി അതുമിതും എഴുതി നേരം കളയാതിരുന്നാല്‍ മറുപടി എഴുതാന്‍ ധാരാളം സമയം കിട്ടുമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ. 
ഇതു വായിച്ച് ഹുസൈന്‍ "ഏതു ചളിക്കുണ്ടിലാ"ണെന്ന് ബാബു ആക്ഷേപിച്ചത്.  
 മുകളിലെ ഹുസൈന്റെ കമന്റും  ബാബുവിന്റെ ഭരണിപ്പാട്ടുമായി താരതമ്യം ചെയ്തിട്ട് വായനക്കാര്‍ തീരുമാനിക്കട്ടെ, ആരാണ് ചളിക്കുഴിയിലെന്ന്.
എന്തൊക്കെയായാലും ബാബുവും അനുയായികളും ഹുസൈനെതിരായി കമന്റുകളും പോസ്റ്റുകളുമായി വന്നതില്‍ ഈ ബ്ലോഗര്‍ സന്തോഷിക്കുന്നു. ഈ 'കൊലകൊമ്പന്മാര്‍ ' യഥാര്‍ത്ഥത്തില്‍ എത്രത്തോളം അശുക്കളാണെന്ന് ബൂലോകര്‍ ഇനിയാണു മനസ്സിലാക്കാന്‍ പോകുന്നത്.

Monday, November 29, 2010

ഷാഹിന എന്ന 'ടെററിസ്റ്റ് '

ഏഷ്യാനെറ്റിലൂടെ നമുക്കു പരിചിതയായ മാധ്യമ പ്രവര്‍ത്തകയാണ് കെ കെ ഷാഹിന. അവരിപ്പോള്‍ പ്രശസ്തമായ തെഹല്‍ക വാരികയുടെ കേരള റിപ്പോര്‍ട്ടറാണ്. മുസ്ലിം നാമധാരിയാണന്നെല്ലാതെ ഏതെങ്കിലും വിധത്തില്‍ ഇസ്ലാമിക ജീവിതരീതി ഷാഹിന പിന്തുടരുന്നുണ്ടോ എന്നു സംശയമാണ്. അവര്‍ക്കും കൂട്ടുകാര്‍ക്കുമെതിരെ ഐ പി സി 506 പ്രകാരം കര്‍ണാടക പൊലീസ് രണ്ടു കേസുകളെടുത്തിരിക്കുകയാണ്. "കേരളത്തിന്റെ സ്വന്തം ഭീകരന്‍ " അബ്ദുന്നാസര്‍ മഅ്ദനി പ്രതിയായ ബംഗളുരു സ്ഫോടനക്കേസിലെ സാക്ഷികളെ "ഭീഷണിപ്പെടുത്തി"യെന്ന കുറ്റത്തിന്.

 ഇതു സംബന്ധമായി ഷാഹിന തന്നെ എഴുതിയ വാക്കുകളാണു താഴെ.

"മദനിയുടെ കുടക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട പോലിസ് കഥയെക്കുറിച്ച് ഞാന്‍ പല പ്രമുഖ പത്രപ്രവര്‍ത്തകരോടും സംസാരിച്ചിട്ടുണ്ട്. അവരൊക്കെ വളരെ ആധികാരികമായി തന്നെ മദനി കുടകില്‍ പോയിട്ടുണ്ട് എന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട് .പോലിസ് പറയുന്ന അതെ കഥയാണ് ഒരു പരമമായ സത്യം പോലെ അവര്‍ തറപ്പിച്ചു പറയുന്നത്. നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ആധികാരികമായ source ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത് എന്ന് മുതലാണ്‌? വാര്‍ത്ത ജനങ്ങളില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു .വാര്‍ത്തയുടെ ഏറ്റവും വലിയ സോര്‍സും അവര്‍ തന്നെയാണ്. ഭരണകൂടത്തിന്റെ ഗൂഡലോചനകള്‍ ജനങ്ങള്‍ തന്നെ പുറത്തു കൊണ്ട് വരും .അതിന്‍റെ വാഹകരാവുക എന്ന ദൌത്യം മാത്രമേ മാധ്യമ പ്രവര്തകര്‍ക്കുള്ളൂ എന്ന് ഞാന്‍ കരുതുന്നു."

മുഴുവന്‍ വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്കുക.

പോലീസിന്റെ നുണക്കഥ പകര്‍ത്തുന്ന മാധ്യമങ്ങള്‍

 തെഹല്‍കയില്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ ക്ലിക്കി വായിക്കാം. 

എങ്ങനെയാണ് ഒരു ഭീകരന്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് തന്റെ സ്വന്തം അനുഭവത്തിലൂടെ ഷാഹിന മനസ്സിലാക്കിയത് വായിക്കുക:

THE POLICE ASKED IF I WAS A TERRORIST

REPORTER’SDIARY
ON THE morning of 16 November, I reached Igoor in Karnataka’s Hassan district, along with two translators and met KK Yoganand, one of the witnesses in the 2008 Bengaluru blasts case and a few BJP workers, including the vice-president of the panchayat. They all disclosed that, contrary to the police chargesheet, they had not seen Abdul Nasar Madani in the area.
While on our way from Hosathotta to a secret location where we had planned to meet Rafeeq, another witness, we were stopped by the police. The Circle Inspector of Hosathotta police station, despite being told that we were from the media, warned us that we are not allowed “to do such things here”.
A police vehicle tailed us for a while en route to Madikeri to ensure that we had left. After an hour, we changed vehicles and kept our appointment with Rafeeq.
On our way back, at 9.30 pm, I received a call from the Circle Inspector. The question was simple: “Are you a terrorist?” I did not know whether to laugh or cry. He then explained that the villagers were scared and suspected that we were terrorists. He wanted to confirm my identity by talking to my editor.
The next day, three Kannada newspapers — Sakthi, Prajavani and Kannada Prabha— carried a story about a “suspicious” visit by a “group of Muslims” to the place. The newspapers said that police are not sure about the identity of the woman, though she had showed a TEHELKA identity card!
I received another call from the same officer a couple of days later. This time, he was convinced of my credentials but wanted to know the details of the persons who had accompanied me.
Now I know how a terrorist is ‘made’. If this is how police build a case against a ‘terrorist’, easily raising a false alarm, then one has to worry about how the dominant discourse of terrorism works against a country and its people.

shahina@tehelka.com

ഷാഹിനക്കെതിരായ ഈ കിരാത നടപടിയില്‍ പ്രതിഷേധിക്കുന്ന ഒരു കാമ്പെയ് ന്‍ ഫെയ്സ് ബുക്കില്‍ നടക്കുന്നുണ്ട്. കൌണ്ടര്‍ മീഡിയയിലെ ഈ ലേഖനത്തിലൂടെ ആ ലിങ്കിലേക്കും പോകാം.

Thursday, November 18, 2010

മലയാളത്തിലെ പത്രങ്ങളില്‍ മുസ്ലിങ്ങള്‍ ഇല്ലേ?

 "ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം സവര്‍ണരും അവര്‍ണരുമായ ഹിന്ദുക്കള്‍ മാത്രമാണെന്നോ? ആര്‍ എസ് എസുകാരുള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ വളരെ ഉത്സാഹപൂര്‍വം ആചരിക്കുന്ന ഒരു ആഘോഷം, അവരുടെ ‘ആജന്മ ശത്രുക്കളാ’യ കമ്യൂണിസ്റ്റുകാര്‍ക്കും പഥ്യമാവുന്നതെങ്ങനെ?ഈ പത്രങ്ങള്‍ വല്ലതും മുസ്ലിങ്ങളുടെ പെരുന്നാളുകള്‍ക്ക് അവധി നല്‍കി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്‌ഹ ഇവയ്ക്കോ ക്രിസ്ത്യാനികളുടെ ഈസ്റ്ററിനോ ഇവ മുടക്കം നല്‍കാറുണ്ടോ?. എന്നാല്‍ ഓണം,വിഷു തുടങ്ങിയ ഹൈന്ദവാഘോഷങ്ങള്‍ക്ക് ഇവയ്ക്കെല്ലാം അവധിയാണ്. എന്താണീ പത്രങ്ങളുടെ മതേതരത്വം?"

‘മതേതര’ ഹിന്ദു പത്രങ്ങള്‍ എന്ന പേരില്‍ ഈയുള്ളവന്‍ 2009 സെപ്റ്റംബറില്‍ ഇട്ട പോസ്റ്റില്‍ നിന്നാണ് മേല്‍ വാക്യങ്ങള്‍ . അന്നതു പോസ്റ്റിയപ്പോള്‍ പലരും പറഞ്ഞത് മുസ്ലിം ആഘോഷങ്ങള്‍ക്കും ഈ പത്രങ്ങള്‍ മുടക്കാറുണ്ടെന്നായിരുന്നു. അങ്ങനെയല്ല വസ്തുത എന്ന് ഞാന്‍ പറഞ്ഞിട്ടും വിശ്വസിക്കാത്തവരുണ്ടായിരുന്നു. അവരും അവരെപ്പോലുള്ളവരും ഇന്നത്തെ അവസ്ഥ ദയവായി നോക്കണമെന്ന് അപേക്ഷിക്കുന്നു.

 കേരളത്തില്‍ ഇന്ന് മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു പത്രവും പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്നലെ ഈദ്-ഉല്‍-അദ്ഹ എന്ന ബലിപെരുന്നാള്‍ പ്രമാണിച്ച് അവര്‍ക്കെല്ലാം അവധിയായതിനാലായിരുന്നു അത്. എന്നാല്‍ മറ്റെല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മതേതര പത്രങ്ങളില്‍ വാസ്തവത്തില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ ഏതു മത-ജാതി വിഭാഗങ്ങളില്‍ പെട്ടവരാണെന്ന്-അഥവാ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടെന്ന്- വെളിപ്പെടുത്താനുള്ള ധൈര്യം സാമൂഹിക നീതിയെപ്പറ്റി വാതോരാതെ മുഖപ്രസംഗിക്കാറുള്ള പത്രസ്ഥാപനങ്ങള്‍ക്കുണ്ടോ?
 സത്യാന്വേഷി ഉറപ്പിച്ചു പറയുന്നു ദേശാഭിമാനി ഉള്‍പ്പെടെ എല്ലാ പത്രസ്ഥാപനങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും നായര്‍ -സുറിയാനി വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന്. ഈ സവര്‍ണ ജാതിക്കാരുടെ താത്പര്യങ്ങളാണ് ഈ പത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. അവരുടെ ആഘോഷങ്ങളെ മാത്രമേ ദേശീയതയുടെ ഭാഗമായി അവര്‍ ആചരിക്കുകയുള്ളൂ. അവയ്ക്കു മാത്രമേ അവര്‍ അവധിയും നല്‍കുകയുള്ളൂ.
വെറുതെയാണോ ഈ പത്രങ്ങളോരോന്നും ഇത്രയധികം മുസ്ലിം വിരുദ്ധവും ദലിത് വിരുദ്ധവും ആകുന്നത്!

ജാതിപീഡനമോ? കേരളത്തിലോ?

  ബീഹാറിലോ ഉത്തര്‍പ്രദേശിലോ അല്ലെങ്കില്‍ തമിഴ് നാട്ടിലോ ജാതിപരമായ അയിത്തവും പീഡനവും വേര്‍തിരിവുമൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു നാം സമ്മതിച്ചേക്കും. എന്നാല്‍ "പ്രബുദ്ധ"മായ കേരളത്തില്‍ ജാതിപരമായ പീഡനമുണ്ടെന്നു പറഞ്ഞാല്‍ പറയുന്നയാള്‍ക്കു വട്ടാണെന്ന് നാം പഴി പറയും. ഇനി അഥവാ അങ്ങനെ വല്ലതുമുണ്ടെങ്കില്‍ അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇവിടെ എല്ലാവരും ഏകോദര സഹോദരങ്ങളെ പോലെ കഴിയുകയാണെന്നും വമ്പു പറയുകയും ചെയ്യും. ഇവിടെ ജാതിപരമായ വിവേചനങ്ങള്‍ 'ഇല്ലാതായതി'നു കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്നും ചിലപ്പോള്‍ പറഞ്ഞെന്നിരിക്കും.  എന്നാല്‍ സത്യം അതൊന്നുമല്ലെന്ന് ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലുള്ള ദലിതരില്‍ ചിലര്‍ നമ്മോടു പറയുന്നു. ഈ വീഡിയോകള്‍ കാണുക.(ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള മലയാളികളുടെ വംശീയത എത്രത്തോളമാണെന്ന് ഈ നേര്‍സാക്ഷ്യങ്ങള്‍ സ്പഷ്ടമാക്കുന്നുണ്ട്)

.




മറ്റു വീഡിയോകള്‍ യൂട്യൂബില്‍ കാണാം.

Friday, October 29, 2010

ലക്ഷ്മണയില്‍ നിന്ന് ദലിത് ഉദ്യോഗസ്ഥന്മാര്‍ക്കുള്ള പാഠം


 നക്‌സല്‍ വര്‍ഗീസ് വധം: ഐ.ജി ലക്ഷ്മണ കുറ്റക്കാരന്‍; മുന്‍ ഡിജിപിയെ വിട്ടു 
കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ് ഐജി ലക്ഷ്മണ (74) കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ (83) സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടു.

ലക്ഷ്മണയുടെ ശിക്ഷ ജഡ്ജി എസ്. വിജയകുമാര്‍ വ്യാഴാഴ്ച വിധിക്കും. സിബിഐ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍ നായരുടെ വാദവും ലക്ഷ്മണയ്ക്ക് പറയാനുള്ളതും കോടതി കേള്‍ക്കും. പോലീസ് കസ്റ്റഡിയില്‍ വച്ച് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത് അത്യപൂര്‍വമായ കേസ് ആയതിനാല്‍ ലക്ഷ്മണയ്ക്ക് വധശിക്ഷ വിധിക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതാണ്.

നീണ്ട 40 വര്‍ഷത്തിനു മുമ്പ് വയനാട്ടിലെ തിരുനെല്ലിയില്‍ നടന്ന കൊലക്കേസിന്റെ വിധി കേട്ടപ്പോള്‍ കോടതിയില്‍ നിന്നിരുന്ന ലക്ഷ്മണ നിര്‍വികാരനായിരുന്നു. എന്നാല്‍ കോടതിയില്‍ ഇരുന്ന അദ്ദേഹത്തിന്റെ ഭാര്യ ദേവകി നിശ്ശബ്ദയായി കരഞ്ഞു. മകള്‍ അഡ്വ. സംഗീത അമ്മയെ ആശ്വസിപ്പിച്ചു. 12 മണിയോടെ ലക്ഷ്മണയെ പോലീസ് എറണാകുളം സബ്ജയിലിലേക്ക് കൊണ്ടുപോയി. വിധി കേള്‍ക്കാന്‍ വര്‍ഗീസിന്റെ സഹോദരന്മാരായ അരീക്കാട്ട് തോമസും ജോസഫും മറ്റ് കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു. ശാരീരിക അസ്വാസ്ഥ്യം മൂലം വീല്‍ചെയറിലാണ് മുന്‍ ഡിജിപി വിജയന്‍ എത്തിയത്. കുടുംബാംഗങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിധിയില്‍ ആശ്വസിച്ചുകൊണ്ട് ''സന്തോഷമുണ്ട്'' എന്ന് മാത്രമേ വിജയന്‍ പ്രതികരിച്ചുള്ളു.

1970 ഫിബ്രവരി 18-ന് അന്ന് ഡിവൈ.എസ്.പി.യായിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് രാമചന്ദ്രന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല.

ലക്ഷ്മണയുടെ കൈകളില്‍ വെറുമൊരു പാവയായിരുന്ന രാമചന്ദ്രന്‍ നായരാണ് വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിയുന്നുവെന്ന് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിയില്‍ പറഞ്ഞു.
 
''കൊലയ്ക്ക് പദ്ധതിയിട്ടത് ലക്ഷ്മണയാണ്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടുവെന്ന പോലീസിന്റെ നിലപാട് കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ മാത്രമായിരുന്നു'', വിധിയില്‍ വ്യക്തമാക്കി.

നെഞ്ചില്‍ വെടിയേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് നേരില്‍ കണ്ടത് അന്നത്തെ സിആര്‍പി കോണ്‍സ്റ്റബിള്‍ വിതുര സ്വദേശി ഹനീഫയാണ്. കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഈ ദൃക്‌സാക്ഷി വിശദീകരിച്ചിരുന്നു. വര്‍ഗീസിനെ കൊല്ലാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ലക്ഷ്മണ കോണ്‍സ്റ്റബിളായ രാമചന്ദ്രന്‍ നായര്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ ആജ്ഞ നല്‍കുന്നത് ഹനീഫയുടെ മൊഴിയില്‍ നിന്ന് തെളിയുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഡിഐജിയായിരുന്ന വിജയന്റെ സാന്നിദ്ധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഹനീഫയുടെ മൊഴി സംശയാസ്​പദമാണെന്ന നിഗമനത്തില്‍ കോടതി എത്തി. അതിനാലാണ് വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടത്.

കൊലപാതകം ലക്ഷ്മണ തന്നെ നടത്തിയതിന് തുല്യമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്ന് കോടതി തെളിവുകള്‍ വിലയിരുത്തി ചൂണ്ടിക്കാട്ടി. പോലീസുമായി വര്‍ഗീസ് ഏറ്റുമുട്ടാനുള്ള സാധ്യത വളരെ വിദൂരമായിരുന്നുവെന്നും കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ 1999-ലെ ഉത്തരവ് അനുസരിച്ചാണ് വര്‍ഗീസ് കൊലക്കേസ് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചത്. അടിയന്തരാവസ്ഥ കാലത്തെ രാജന്‍ കൊലക്കേസിലും ലക്ഷ്മണ പ്രതിയായിരുന്നുവെങ്കിലും കേസ് വിചാരണ ചെയ്ത കോയമ്പത്തൂര്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ വിട്ടിരുന്നു.




നക്സല്‍ വര്‍ഗീസ് കേസില്‍ ലക്ഷ്മണയെ ശിക്ഷിച്ചതില്‍ ഈ ബ്ലോഗറും സന്തോഷിക്കുന്നു. ആരെങ്കിലും ഈ കേസില്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ അത് ലക്ഷ്മണയായിരിക്കുമെന്ന് ഇതെഴുതുന്നയാള്‍ക്കറിയാമായിരുന്നു. തമ്പുരാക്കന്മാരെ പ്രീണിപ്പിക്കാനും അനുസരിക്കാനും വേണ്ടി വഴിവിട്ട് നിയമലംഘനം നടത്തുകയോ അതിനു കൂട്ടു നില്‍ക്കയോ ചെയ്യുന്ന ഏത് ദലിത് ഉദ്യോഗസ്ഥനും ഒരു കാര്യം ഓര്‍ക്കുക. ശിക്ഷ വരുമ്പോള്‍ തമ്പുരാക്കന്മാര്‍ ആരും കൂട്ടിനുണ്ടാവില്ല.അത് ഒറ്റയ്ക്കു തന്നെ അനുഭവിക്കണം.

ഈ വിധിയെ സംബന്ധിച്ച് ഏറ്റവും കൃത്യമായ നിരീക്ഷണം നടത്തിയത് കെ വേണു മാത്രമാണ്. ഭരണകൂട ഗൂഢാലോചന എന്ന വിഷയം പൂര്‍ണമായി ഒഴിവാക്കപ്പെട്ട ഒരു വിധിയാണിതെന്ന ആ സത്യം അദ്ദേഹം പറയുന്നതു കാണുക:

തൃശൂര്‍: വര്‍ഗീസ് വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ ഇനിയും വിചാരണചെയ്യപ്പെട്ടിട്ടില്ലെന്ന് കെ വേണു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തേജസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയിലൂടെ ഭരണകൂടഭീകരത തുറന്നുകാട്ടപ്പെടുകയും കേസിലെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. ഭാഗികമായി നിയമപോരാട്ടം വിജയിച്ചതില്‍ സന്തോഷമുണ്ട്.
ലക്ഷ്മണയും വിജയനുമെല്ലാം മരിച്ചുപോയ രാമചന്ദ്രന്‍ നായര്‍ക്ക് തുല്യമായവരാണ്. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ മാത്രം.
രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് വര്‍ഗീസ് കൊല്ലപ്പെടുന്നത്. ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയിലാണ് ഈ തീരുമാനമുണ്ടായത്. അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വരെ ഈ ഗൂഢാലോചനയില്‍ പങ്കെടുത്തിരിക്കാം. അവരെയെല്ലാം ഒഴിവാക്കിയാണ് കേസും വിചാരണയും നടന്നത്. അവരെക്കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടിയിരുന്നു. എങ്കിലേ നീതി പൂര്‍ണമായി എന്നു പറയാനാവൂ.
ഗൂഢാലോചന എന്ന സുപ്രധാന വശം മറച്ചുവച്ചു എന്നതാണ് ഈ കേസിന്റെ ദൌര്‍ബല്യം. അന്നത്തെ ക്രൈംബ്രാഞ്ചിന്റെ തലപ്പത്തുണ്ടായിരുന്ന ജയറാംപടിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് വര്‍ഗീസിനെ കൊന്നത്. ഇക്കാര്യം കോടതികളും മറ്റും പരിഗണിച്ചില്ലെന്ന ആശങ്കയാണ് എനിക്കുള്ളത്- വേണു പറഞ്ഞു.

Monday, October 25, 2010

ചെറുപാര്‍ട്ടികള്‍ക്ക് ധനനഷ്ടവും മാനഹാനിയും ഫലം

കേരളത്തില്‍ കുറേ വര്‍ഷങ്ങളായി തുടരുന്ന  അനിവാര്യതയോ അശ്ലീലതയോ ആണ് തിരഞ്ഞെടുപ്പുകളില്‍ മൂന്നാമതൊരു ശക്തിക്ക് അവസരം ലഭിക്കുന്നില്ല എന്നത്. ഒന്നുകില്‍ എല്‍ .ഡി. എഫ് അല്ലെങ്കില്‍ യു. ഡി .എഫ് ; ഇതാണ് നിയമസഭാ-ലോക് സഭാ തിരഞ്ഞെടുപ്പുകളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അവസ്ഥ. ബി.ജെ.പി.പോലും ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും അപ്രസക്തമായി വരികയാണ്. (അവരിപ്പോള്‍ വോട്ടു കച്ചവടത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതത്രേ!)  മേല്‍പ്പറഞ്ഞ മുന്നണികളില്‍ത്തന്നെമുഖ്യ കക്ഷികളായ സി പി എമ്മിനും കോണ്‍ഗ്രസിനും പിന്നെ മുസ്ലിംലീഗിനും മാത്രമേ  ഒറ്റയ്ക്കു നിന്നു ജയിക്കാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത(?) ഏതാണ്ടെല്ലാവരും അംഗീകരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചിലയിടങ്ങളില്‍ സ്വതന്ത്രരും ചെറിയ കക്ഷികളും ജയിക്കാറുണ്ടെങ്കിലും മൊത്തത്തില്‍ ഈ രണ്ടു മുന്നണികളല്ലാതെ മറ്റൊരു ഓപ്ഷനില്ല വോട്ടര്‍മാര്‍ക്ക്. അഥവാ ഏതെങ്കിലും ചെറുമുന്നണികളോ കൂട്ടായ്മകളോ ഉയര്‍ന്നു വന്നാലും ജനങ്ങള്‍ അവരെ സ്വീകരിക്കുന്നതു പോയിട്ട് അറിയാന്‍ പോലും കേരളത്തിലെ മാധ്യമങ്ങള്‍ സമ്മതിക്കില്ല.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ മാധ്യമങ്ങള്‍ പരിചയപ്പെടുത്തുന്നതു ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യം മനസ്സിലാകും. എല്‍.ഡി.എഫ്,യു.ഡി.എഫ്,ബി.ജെ.പി- ഈ മൂന്നേ മൂന്നു സ്ഥാനാര്‍ത്ഥികളുടെ കാര്യം മാത്രമേ അവര്‍ റിപ്പോര്‍ട്ടു ചെയ്യൂ. ഇതില്‍ ബി.ജെ.പി  അപ്രസക്തമായിക്കഴിഞ്ഞിട്ട് വര്‍ഷങ്ങളായി.എന്നിട്ടും അവര്‍ക്കു നല്കുന്ന പരിഗണന ഇപ്പോഴും കുറഞ്ഞിട്ടില്ല. ദേശീയ പാര്‍ട്ടിയെന്നതാവും ന്യായം. എന്നാല്‍ ആ പരിഗണന, ദേശീയ പാര്‍ട്ടി തന്നെയായ ബി.എസ്.പി.ക്കു ലഭിക്കുന്നില്ലെന്നോര്‍ക്കണം. മറ്റു കക്ഷികള്‍ ,വിശേഷിച്ച് ദലിത്-.ബി.സി-മുസ്ലിം കക്ഷികളാണെങ്കില്‍ പറയേണ്ടതില്ല. ഒരു പരിഗണനയും കിട്ടില്ലെന്നു മാത്രമല്ലഅവര്‍ക്കെതിരെ ഇല്ലാത്ത അപവാദങ്ങളെല്ലാം പ്രചരിപ്പിക്കയും ചെയ്യും ഈ മാധ്യമങ്ങള്‍. ഇതില്‍ മുസ്ലിം പാര്‍ട്ടികള്‍ ആരെയെങ്കിലും പിന്തുണച്ചാല്‍ ആ മുന്നണിക്ക് "വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്നു" എന്ന അപവാദം കൂടി കേള്‍ക്കേണ്ടിവരുംകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ഡി.പി പിന്തുണ സ്വീകരിച്ചത് സി.പി.എമ്മിനു വലിയ നഷ്ടമായത് ഓര്‍ക്കുക. അതില്‍ നിന്നൊക്കെ പാഠം പഠിച്ചാവണം ഇത്തവണ സി.പി.എം. മുസ്ലിം കക്ഷികളെയെല്ലാം ശത്രുപക്ഷത്തു നിര്‍ത്തിയിരിക്കുന്നത്. മുസ്ലിം ലീഗിനെ ഒഴിച്ചു നിര്‍ത്തിയാല്‍, പുതുതായി രംഗത്തുവന്ന ജമാ അത്തെ ഇസ്ലാമിയുടെ 'ജനകീയ വികസന മുന്നണി'(JVM)യുള്‍പ്പെടെ മുസ്ലിം കക്ഷികളില്‍ ആരുംതന്നെ ഒരു മുന്നണിയുടേയും ഭാഗമല്ല. കാല്‍ നൂറ്റാണ്ടുകാലം കൂടെ നിന്നിട്ടും ഐ. എന്‍. എല്ലിന്റെ മതേതരത്വം സി.പി.എമ്മിനു ബോധ്യപ്പെട്ടില്ലെന്നോര്‍ക്കണം. എന്നാല്‍ സുറിയാനി ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള കറക്കുകമ്പനികളായ കേരള കോണ്‍ഗ്രസുകളുടെ മതേതരത്വം എളുപ്പം ബോധ്യപ്പെടുകയും ചെയ്യുന്നു. പി.ജെ.ജോസഫിന്റെ മതേതരത്വം നമ്പൂതിരിപ്പാടിന്റെ കാലത്തുതന്നെ ബോധ്യപ്പെട്ടതാണ്. ഇപ്പോഴിതാ, വര്‍ഗീയപ്രചാരണം നടത്തി യതിന്റെ പേരില്‍ സുപ്രീം കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങിയ പി.സി.തോമസിന്റെ മതേതരത്വവും അവര്‍ക്ക് ദിവസങ്ങള്‍ക്കു ള്ളില്‍ ബോധ്യമായിരിക്കുന്നു.എന്നാല്‍ ഈ ആനുകൂല്യം മുസ്ലിങ്ങ ള്‍ക്കു ലഭിക്കില്ല, ദലിതരുടെയും ഒ.ബി.സിക്കാരുടെയും പാര്‍ട്ടിക ള്‍ക്കും ലഭിക്കില്ല. അവയെല്ലാം "ജാതി-വര്‍ഗീയപ്പാര്‍ട്ടി"കളാണ്. അത്തരമൊരാരോപണം കേട്ടാല്‍പ്പിന്നെ,  "പുരോഗാമി"കളായ പിന്നാക്കക്കാര്‍ വരെ ആ പാര്‍ട്ടികളെ തിരിഞ്ഞുനോക്കില്ലെന്നു പറയേണ്ടതില്ലല്ലോ! ഇക്കഴിഞ്ഞ ദിവസം , എന്‍.എസ്.എസ്സിന്റെ നിലപാടിലെ 'പുരോഗാമിത്വ'ത്തെ പ്രകീര്‍ത്തിച്ച് സഖാക്കള്‍ പുളകം കൊണ്ടിരുന്നല്ലോമാറിമാറിവരുന്ന എല്ലാ സര്‍ക്കാരുക ളെയും മൂക്കുകൊണ്ട് 'ക്ഷ, മ്മ,പ്പ,ണ്ട' എന്നു വരപ്പിക്കുന്ന പണിക്ക രുടെ കുപ്രസിദ്ധമായ "സമദൂര സിദ്ധാന്ത"ത്തിന്റെ മറവില്‍ എല്ലാത്തരം തീരുമാനങ്ങളെയും നായന്മാര്‍ക്കനുകൂലമാക്കിയെ ടുക്കാന്‍ നിഷ്പ്രയാസം സാധിക്കുന്ന സംഘടനയ്ക്ക് പിന്നെന്തി നാണ് രാഷ്ട്രീയത്തില്‍ നേരിട്ടിടപെടേണ്ട കാര്യം? സംവരണ ത്തിനു ക്രീമിലേയര്‍ തുടങ്ങി ഏറ്റവുമൊടുവിലെ ദേവസ്വം ബില്‍ വരെയുള്ള വിഷയങ്ങളില്‍ എന്‍.എസ്.എസ്സിനും സി.പി.എമ്മിനും 'ഒരു ഹൃദയം ഒരു മാനസ'മായത് യാദൃഛികമാണോരണ്ടു മുന്നണികളില്‍ ആരു വന്നാലും നായന്മാര്‍ക്ക് അവരുടെ താത്പര്യം സംരക്ഷിക്കാനാവുമ്പോള്‍ എന്തിനാണ് അവര്‍ക്ക് പ്രത്യേക പാര്‍ട്ടി

കേരളത്തില്‍ ഇരു മുന്നണികളെക്കൂടാതെ മത്സരരംഗത്തുള്ളവര്‍ ബി.ജെ.പി.,ബി.എസ്.പി.,സി.പി.എം വിമതര്‍ രൂപവത്കരിച്ച സംഘടനകള്‍,സി.പി.(എം.എല്‍),.എന്‍.എല്‍,ജെ.വി.എം.,പി.ഡി.പി., 
എസ്.ഡി.പി..,ഡി.എച്ച്. ആര്‍.എം,ശിവസേന എന്നിവയും സ്വതന്ത്രന്മാരുമാണ് ഇതില്‍ ബി.എസ്.പി. പ്രധാനമായും ഒരു ദലിത് അടിത്തറയുള്ള പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ ഓ.ബീ. സീകള്‍ പോലും അതിനെ കാര്യമായി പിന്തുണക്കില്ല, ആ പാര്‍ട്ടി യില്‍ ചേരുകയുമില്ല. (ബ്രാഹ്മണര്‍ക്ക് ആ അയിത്തമില്ലട്ടോ. യു.പി.യില്‍ അവര്‍ അതിനെ സ്വാംശീകരിക്കാന്‍ കാര്യമായി ശ്രമി ക്കുന്നുമുണ്ട്).ബി.ജെ.പി ഇത്തവണ കച്ചവടം എത്രത്തോളം കൊഴുപ്പിക്കുമെന്ന് കെ.ജി.മാരാരെപ്പോലെ പിന്നാരെങ്കിലും ആത്മ കഥ എഴുതുമ്പോളേ കൃത്യമായ കണക്കു ലഭിക്കൂ. ശിവസേനയും ആ പാരമ്പര്യം തന്നെയാണോ പിന്തുടരുന്നതെന്ന് അറിയില്ല. അവര്‍ക്ക് ആത്മകഥ എഴുതാന്‍ തക്ക കാലിബറുള്ള നേതാക്കള്‍ കേരളത്തിലില്ലാത്തതിനാല്‍ അക്കാര്യം പെട്ടെന്ന് അറിയാനും വകുപ്പില്ല.

  മുസ്ലിം പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനാല്‍ അവരുടെ വോട്ടുകള്‍ ഭിന്നിച്ചുപോകും. മാത്രമല്ല, മുസ്ലിം-ക്രിസ്ത്യന്‍ ജനവിഭാഗ ങ്ങള്‍ പൊതുവില്‍ യു.ഡി.എഫ് അനുകൂലികളാണെന്നാണ് കേരളത്തില്‍ നിലനില്‍ക്കുന്ന ധാരണ.ശാസ്ത്രസാഹിത്യ പരിഷ ത്തിന്റെ പഠനവും ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെന്നതിനാല്‍ ചുരുങ്ങിയ പക്ഷം സി.പി.എമ്മിനെങ്കിലും ഇക്കാര്യത്തില്‍ സംശ യം കാണില്ല. അതുകൊണ്ട് മുസ്ലിം സംഘടനകള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥികള്‍ പിടിക്കുന്ന വോട്ട് കൂടുതലും യു ഡി എഫിന്റേ താകും.ജമാഅത്തുകാര്‍ കഴിഞ്ഞ കുറച്ചുകാലമായി സ്ഥിരമായി സി.പി.എമ്മിനെയായിരുന്നു പിന്തുണച്ചിരുന്നതത്രേ! അതുകൊണ്ട് സി.പി.എമ്മിനും നഷ്ടമാകും കുറച്ച് മുസ്ലിം വോട്ടുകള്‍.പക്ഷേ ആ നഷ്ടവും അതിനപ്പുറവും  ഇപ്പുറത്ത് എന്‍.എസ്.എസ് ഉള്‍പ്പെടെ യുള്ളവരുടെ  ഹിന്ദു  വോട്ടുകള്‍ നികത്തിത്തരുമെന്നു കരുതാം. സി പി എം, ജമാ അത്തെ ഇസ്ലാമിയേയും പോപ്പുലര്‍ ഫ്രണ്ടിനേയും  അതിശക്തമായി എതിര്‍ത്തതും ഐ.എന്‍.എല്ലിനെ നിഷ്കരുണം പുറത്താക്കിയതും പി.ഡി.പി.യെ അവഗണിക്കുന്നതും വെറുതെ യല്ല എന്നര്‍ത്ഥം. പോരാത്തതിന് അബ്ദുന്നാസിര്‍ മഅ്ദനി എന്ന "കേരളത്തിന്റെ സ്വന്തം ഭീകരനെ "പിടിച്ചുകൊടുത്തതിന്റെ ക്രെഡിറ്റും വേണമെങ്കില്‍ പണ്ട് നായനാര്‍ ചെയ്തതുപോലെ അവകാശപ്പെടാം അവര്‍ക്ക്. ആ നിലയ്ക്ക് തിരഞ്ഞെടുപ്പിലെ മുസ്ലിം സംഘടനകളുടെ സാന്നിധ്യം ഇടതു പക്ഷത്തിനാവും ഗുണം ചെയ്യുക.
 
പിന്നെ നിര്‍ണായകമായിട്ടുള്ളത് വോട്ടു ചെയ്യുന്ന കാര്യത്തില്‍ മലയാളികള്‍ പൊതുവില്‍ സ്വീകരിച്ചു പോരുന്ന നയമാണ്." വോട്ടു പാഴാക്കരുത് "എന്നതാണ് ആ നയം. അതൊരു 'മനോരമയന്‍ ' നയമാണ്. (സാധാരണ തിരഞ്ഞെടുപ്പിനു തലേന്ന് മനോരമ പത്രം എഴുതുന്ന മുഖപ്രസംഗത്തിന്റെ സ്ഥിരം തലക്കെട്ടാണത്. )ജയിക്കാന്‍ സാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യു ന്നത് വോട്ടു പാഴാക്കലാണെന്നും ഒന്നുകില്‍ ഇടതു പക്ഷത്തിനോ അല്ലെങ്കില്‍ ഐക്യ ജനാധിപത്യ മുന്നണിക്കോ വോട്ടു ചെയ്യണ മെന്നുമാണ് ആ ആഹ്വാനത്തിന്റെ അര്‍ത്ഥം. ആ ആഹ്വാനം പൊതുവില്‍ മലയാളികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഓരോ തിരഞ്ഞെടുപ്പു ഫലവും ആവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കു ന്നത്. മലയാളികളുടെ ഈ ഒരു മനശ്ശാസ്ത്രം മാറാത്തിടത്തോളം അഥവാ മാറ്റാന്‍ സാധിക്കാത്തിടത്തോളം ചെറുപാര്‍ട്ടികള്‍ക്ക് ഓരോ തിരഞ്ഞെടുപ്പും വലിയ നഷ്ടക്കച്ചവടമായി മാറാനാണു സാധ്യത. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ വോട്ട് കച്ചവടം ചെയ്യേണ്ടിവരും. ‌

 മേല്‍വിവരിച്ച മലയാളി മാനസിക ഘടകം പ്രവര്‍ത്തിക്കുകയാ ണെങ്കില്‍ ,ചെറുപാര്‍ട്ടികളുടെയും ഗ്രൂപ്പുകളുടെയും പ്രവര്‍ത്തകരില്‍ പലരും  അനുഭാവികളില്‍ മിക്കവരും വോട്ടു ചെയ്യുമ്പോള്‍ മാറി ച്ചിന്തിക്കും. തത്ഫലമായി ഈ സംഘടനകളുടെ യഥാര്‍ത്ഥത്തി ലുള്ള ശക്തി(അങ്ങനെയൊന്നുണ്ടെങ്കില്‍) വളരെ കുറച്ചു കാണാന്‍ തിരഞ്ഞെടുപ്പുഫലം ഇടയാക്കുകയും ചെയ്യും. പി.ഡി.പി മുതല്‍ എസ്.ഡി.പി.ഐ വരെയുള്ള പാര്‍ട്ടികള്‍ക്കു്,എന്തിന് ബി.ജെ.പി ക്കു വരെ സംഭവിച്ച അബദ്ധം(?) അതായിരുന്നുഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എസ്. ഡി. പി.. എന്ന പോപ്പുലര്‍ ഫ്രണ്ടുകാരുടെ പാര്‍ട്ടിക്കു സംഭവിച്ചതും ഇതേ അബദ്ധം തന്നെയാണ്. അവരുടെ സ്ഥാനാര്‍ത്ഥിക്ക് പോപ്പുലര്‍ ഫ്രണ്ട് അനുഭാവികള്‍ പോലും വോട്ടു ചെയ്തില്ലത്രേ! അവര്‍ അവരുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിരുന്നുവെങ്കില്‍ അബ്ദുല്ല ക്കുട്ടി തോല്‍ക്കുമായിരുന്നു എന്നതാണു സത്യം. ഈ വിശകലനം അവര്‍ തന്നെ നടത്തിയിട്ടുള്ളതാണ്.(അതു വിശ്വാസത്തിലെടുക്കു കയാണെങ്കില്‍) . ഫലത്തില്‍ തിരഞ്ഞെടുപ്പില്‍ നിന്നത് അവര്‍ക്കു തിരിച്ചടിയായി. അവര്‍ക്ക് കാര്യമായ ജനപിന്തുണ ഇല്ലെന്ന് സര്‍ക്കാരിനും ജനങ്ങള്‍ക്കും മനസ്സിലായി. അക്കാരണത്താല്‍ അവരെ അവഗണിക്കാന്‍ മുന്നണിയിലെ വല്യേട്ടന്മാര്‍ക്കു നിഷ്പ്ര യാസം സാധിക്കുന്നു.

ഈ ഒരു പ്രശ്നം ഇരുമുന്നണികളിലേയും  ഘടക കക്ഷികള്‍ക്കു് നന്നായറിയാം,അല്ലെങ്കില്‍ അനുഭവം കൊണ്ട് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പല കാരണത്താല്‍ മുന്നണിയില്‍ നിന്നു കുറച്ചു കാലത്തേക്കു പുറത്തുപോയവര്‍  എങ്ങനെയെങ്കിലും മുന്നണിക ളില്‍ ഏതിലെങ്കിലും കയറിപ്പറ്റുന്നത്; ഇപ്പോഴും ഗതികിട്ടാതല യുന്ന കെ മുരളീധരനെപ്പോലുള്ളവര്‍  എങ്ങനെയെങ്കിലും  മുന്ന ണിയില്‍ കയറാന്‍ അഹമഹമികയാ ശ്രമിക്കുന്നത്. ഇങ്ങനെ കയറിപ്പറ്റാന്‍ പക്ഷേ ,സാധാരണഗതിയില്‍ മുസ്ലിം-ദലിത്-പിന്നാ ക്ക സംഘടനകള്‍ക്കാവില്ല . ഗൌരിയമ്മയുടേതു പോലുള്ള പാര്‍ട്ടി കള്‍ക്ക് അതു സാധിച്ചെങ്കിലും നിലവിലെ മുന്നണികളില്‍ ആധിപ ത്യം സ്ഥാപിച്ചിട്ടുള്ള നായര്‍-സുറിയാനി താത്പര്യങ്ങള്‍ക്കെതിരാ യി ചെറുവിരലനക്കാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ലെന്നോര്‍ക്ക ണം. ഓ.ബീ.സിക്കാര്‍ മൊത്തത്തില്‍ മാനസികമായി സവര്‍ണാടിമത്തം സ്വീകരിച്ചിട്ടുള്ളവരായതിനാല്‍ അവരെ മുന്നണി നേതൃത്വം ഒരു പരിധിവരെ സഹിച്ചേക്കും. അതുപോലെ തന്നെ സവര്‍ണാധിപത്യത്തെ ഫലപ്രദമായി ചോദ്യം ചെയ്യാന്‍ കെല്പില്ലാത്ത മുസ്ലിം ലീഗിനെയും അവര്‍ സഹിക്കും. അതിന്നപ്പുറം, ദലിത്-മുസ്ലിം സ്വത്വബോധത്തിലൂന്നി നില്‍ക്കുന്ന, സാമ്രാജ്യത്വ വികസന മാതൃകകളെ നിരാകരിക്കുന്ന  ഒരു സംഘടനയേയും ഒരു മുന്നണിയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകില്ല. അത്തരം സംഘടനകളെ "വികസന വിരോധി"കളെന്നും "തീവ്രവാദി"കളെന്നും "ഭീകരവാദി"കളെന്നും അധിക്ഷേപ്പിക്കുന്ന തു്/ പീഡിപ്പിക്കുന്നതു് അതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍  ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് ഈ തിരഞ്ഞെടുപ്പിലോ ഭാവിയിലെ തിരഞ്ഞെടുപ്പുകളിലോ എന്തെങ്കി ലും അദ്ഭുതം സൃഷ്ടിക്കാനാവുമോ എന്നു സംശയമാണ്. ഈ ചെറുപാര്‍ട്ടികളില്‍ മിക്കവയ്ക്കും മുഖ്യധാരാ പാര്‍ട്ടികളെപ്പോലെ ചെലവു ചെയ്യാനും കഴിയില്ല. പക്ഷേ അവര്‍ക്ക് ആത്മാര്‍ഥത യോടെ പ്രവര്‍ത്തിക്കുന്ന ആളുകളുണ്ടാകും.നേരേമറിച്ച് ഭരണ വര്‍ഗ(ജാതി)പ്പാര്‍ട്ടികള്‍ക്ക് പണത്തിനു പഞ്ഞമുണ്ടാവില്ല; അതു കൊണ്ടുതന്നെ പ്രവര്‍ത്തകര്‍ക്കും പ്രശ്നമില്ല. ആത്മാര്‍ഥതയൊ ക്കെ ഇന്നത്തെ കാലത്ത് ഒരാഡംബരമായതിനാല്‍ അതൊന്നും ഒരു മുഖ്യധാരാ പാര്‍ട്ടിയിലും ആവശ്യവുമില്ല. എന്നിരുന്നാലും അന്ധവിശ്വാസികള്‍ ഏതു മേഖലയിലും കൂടുതലായതിനാല്‍ ആത്മാര്‍ത്ഥതക്കാര്‍ ഇരു മുന്നണികളിലും(വിശേഷിച്ച് ഇടതുപ ക്ഷത്ത്) തീര്‍ത്തും അന്യം നിന്നു പോയിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഗുണ്ടായിസം അനിവാര്യമായതിനാല്‍ ആ നിലക്കും മുഖ്യധാരയില്‍ പെടാത്ത ചെറുകക്ഷികള്‍ പരാജയ പ്പെടാനാണു സാധ്യത. ചുരുക്കിപ്പറഞ്ഞാല്‍ മുസ്ലിം-ദലിത് സംഘടനകള്‍ക്ക് ഇരട്ട നഷ്ടമാണ് കേരളത്തിലെ തിരഞ്ഞെടുപ്പുകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ധനനഷ്ടവും മാനഹാനിയും.

Thursday, October 21, 2010

ലൌജിഹാദും ഇന്‍ഡ്യന്‍ അച്ചടി മാധ്യമങ്ങളും

ഇല്ലാത്ത ലൌജിഹാദിന്റെ പേരില്‍ മാധ്യമങ്ങള്‍ എങ്ങനൊണ് വിദ്വേഷ നിര്‍മിതി നടത്തിയതെന്ന് വസ്തുതാപരമായി സ്ഥാപിക്കുന്ന ഗവേഷണ പഠനം. വി എ എം അഷ്റഫ് ആണ് ഈ പഠനം നടത്തിയത്. ദയവായി വായിക്കുക.(ഫുള്‍സ്ക്രീനില്‍ കാണാന്‍ ആ ഓപ്ഷനില്‍ അമര്‍ത്തുക.)
Love Jihad