Friday, April 30, 2010
കേരളരാഷ്ട്രീയത്തിലേക്ക് കത്തോലിക്കാ സഭ വീണ്ടും
കേരളരാഷ്ട്രീയത്തിലേക്ക് കത്തോലിക്കാ സഭ വീണ്ടും
പുറപ്പുഴയിലെ വസതിയില്‍ ഇന്നലെ പി.ജെ. ജോസഫിനെ കണ്ടപ്പോള്‍ അദ്ദേഹം ഒന്നു പറഞ്ഞു: ഇടതുമുന്നണി വിടുന്നതും മാണി വഴി യു.ഡി.എഫില്‍ ചേരുന്നതും രാഷ്ട്രീയ തീരുമാനമല്ല. കേരളകോണ്‍ഗ്രസുകളെ ഒന്നിപ്പിക്കാന്‍ കത്തോലിക്കാ സഭ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. മുന്നണി മാറ്റത്തിലും ലയനത്തിലും രാഷ്ട്രീയത്തേക്കാളുപരി സഭയാണ് തീരുമാനങ്ങളെടുക്കുന്നതെന്നര്‍ഥം.
കത്തോലിക്കാസഭയുടെ താല്‍പര്യം സംരക്ഷിക്കലാണ് കേരളകോണ്‍ഗ്രസുകാരുടെ ദൌത്യം. വിമോചനസമര കാലത്ത് രൂപം കൊണ്ട ക്രിസ്ത്യന്‍-നായര്‍ കൂട്ടുകെട്ടാണ് പിന്നീട് കേരളകോണ്‍ഗ്രസ് ആയത്. വിമോചനസമരത്തിന് പിന്നില്‍ രണ്ട് താല്‍പര്യങ്ങളായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി അധികാരത്തില്‍ വന്നത് അമേരിക്കയുടെ കാഴ്ചപ്പാടില്‍ ക്രിസ്ത്യന്‍സംഘടനകളുടെ വീഴ്ചയാണ്. അധികാരത്തില്‍വന്ന കമ്യൂണിസ്റ്റുകാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നയവും വിദ്യാഭ്യാസനയവും സഭയുടെയും വിശ്വാസികളുടെയും താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ഈ രണ്ട് തെറ്റുകളും തിരുത്താനായിരുന്നു വിമോചനസമരം. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം മുസ്ലിംകളും ഇപ്പോള്‍ അമേരിക്കന്‍വിരുദ്ധരാണ്. സഭക്കാണെങ്കില്‍ ഇപ്പോള്‍ കേരള ഭരണത്തില്‍ വേണ്ടത്ര നിയന്ത്രണമില്ല. അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കാനും കേരളത്തില്‍ ഭരണനിയന്ത്രണം ഉറപ്പിക്കാനും രാഷ്ട്രീയ ഇടപെടല്‍ വേണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ അപ്രസക്തമാകുന്നു
കേരള കോണ്‍ഗ്രസ് ലയന തീരുമാനം വരുംവരെ ആരും അറിഞ്ഞില്ല. മാണി-ജോസഫ് വിഭാഗം നേതാക്കളോ യു.ഡി.എഫ്, കോണ്‍ഗ്രസ് നേതാക്കളോ അറിഞ്ഞില്ല. കത്തോലിക്കാസഭ ജോസഫിനോട് മുന്നണി വിടാന്‍ പറഞ്ഞു. മാണിവഴി ജോസഫിനെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞു. ഒന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ ബന്ധപ്പെട്ട കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമായിരുന്നില്ല. സഭ പറഞ്ഞത് രാഷ്ട്രീയനേതൃത്വം അനുസരിക്കുക മാത്രമായിരുന്നു. ചങ്ങനാശേരി രൂപത മുന്‍മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് പൌവ്വത്തിലും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും കോതമംഗലം ബിഷപ്പ് ജോസഫ് പുന്നക്കോട്ടിലും കളിച്ച നാടകത്തിന് മുന്നിലെ പാവകളായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. തങ്ങളൊന്നും അറിഞ്ഞില്ലെന്ന് കേരളകോണ്‍ഗ്രസിലെ നേതാക്കളും യു.ഡി.എഫ് സാരഥിയും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം അലമുറയിട്ടു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പും മഅ്ദനിയും
ഇനി കഴിഞ്ഞ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ നടന്ന വേദിപങ്കിടല്‍ വിവാദവുമായി ഇതിനെ താരതമ്യപ്പെടുത്തുക. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുമായി സി.പി.എം സെക്രട്ടറി പിണറായി വിജയന്‍ പൊന്നാനിയില്‍ വേദി പങ്കിട്ടപ്പോള്‍ ഉയര്‍ന്ന വിമര്‍ശം ഓര്‍ക്കുക. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തില്ല, സി.പി.എമ്മില്‍ ആലോചിച്ചില്ല, മതമൌലിക വാദികളുമായി കൂട്ടുചേര്‍ന്നു എന്നെല്ലാമായിരുന്നു ആക്ഷേപം. ആ ആരോപണങ്ങള്‍ ഉയര്‍ത്തിയ സെക്യുലറിസ്റ്റുകളോ ബുദ്ധിജീവികളോ കത്തോലിക്കാസഭ കേരളരാഷ്ട്രീയത്തില്‍ നടത്തുന്ന ഈ ഇടപെടലിനെതിരെ ഇതുവരെയും രംഗത്തുവന്നിട്ടില്ല. 24 ശതമാനം വരുന്ന മുസ്ലിംസമുദായത്തിലെ പല കക്ഷികളില്‍ ഒന്നു മാത്രമായിരുന്നു പി.ഡി.പി. കത്തോലിക്കാ സഭയാകട്ടെ, ഒരു മതസ്ഥാപനം തന്നെയാണ്. ഒരു മതസ്ഥാപനം രാഷ്ട്രീയപാര്‍ട്ടികളെയും അതിന്റെ സംഘടനാരൂപങ്ങളെയും മാറ്റിനിറുത്തി കേരളരാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുകയും ഒരു മുന്നണിയുടെ നേതൃത്വംതന്നെ പിടിച്ചെടുക്കാന്‍ തുനിയുകയും ചെയ്തിട്ടും അതില്‍ മതേതരവാദികള്‍ തെറ്റു കാണാത്തത് എന്താണ്?
ഒറീസയില്‍ ക്രിസ്ത്യാനികള്‍ ഹിന്ദുത്വശക്തികളാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കിയത് കമ്യൂണിസ്റ്റുകാരായിരുന്നു. എന്നിട്ടും കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ ദുര്‍ബലപ്പെടുത്താന്‍ കത്തോലിക്കാസഭ ശ്രമിക്കുന്നത് ശരിയോ എന്ന ചോദ്യത്തിന് പൌവ്വത്തില്‍ നല്‍കിയ മറുപടി ശാരീരികാതിക്രമങ്ങളേക്കാള്‍ ഭയാനകമാണ് ആത്മീയാതിക്രമം എന്നും അതുകൊണ്ട് കമ്യൂണിസ്റ്റ്വിരുദ്ധ പോരാട്ടത്തിനാണ് പ്രഥമസ്ഥാനം എന്നുമാണ്.
കെ.എം. മാണി കേരളരാഷ്ട്രീയത്തിലെ ചാണക്യനാണ്. ആ മാണി ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസുമായി പോലും ആലോചിക്കാതെ ജോസഫിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തീരുമാനിച്ചതിന് കാരണമെന്തായിരിക്കും?. ഓര്‍ക്കുന്നില്ലേ പി.സി. തോമസിനെ കത്തോലിക്കാസഭ ബി.ജെ.പി പിന്തുണയോടെ മൂവാറ്റുപുഴയില്‍ മല്‍സരിപ്പിച്ച് വിജയിപ്പിച്ചത്? അതിനുംമുമ്പ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-ജെയും ജനസംഘവും ഒന്നിച്ച് മല്‍സരിച്ചത്? സഭക്ക് അമേരിക്കതന്നെ ഫണ്ട് ചെയ്യുന്ന ഹിന്ദുത്വശക്തികളോട് ഒരു എതിര്‍പ്പുമില്ല. കോണ്‍ഗ്രസ് എതിര്‍ത്താല്‍ മറ്റൊന്ന് സഭയും മാണിയും ജോസഫും കണ്ടിട്ടുണ്ടാകാം. വേണ്ടിവന്നാല്‍ ഒരു മൂന്നാം മുന്നണി. സഭയുടെ ആളും അര്‍ഥവും, സംഘ്പരിവാറിന്റെ മൂവാറ്റുപുഴ മോഡല്‍. രണ്ട് മുന്നണികളിലും ഇന്ന് നിലനില്‍ക്കുന്ന ദുര്‍ബലാവസ്ഥ വേണ്ടിവന്നാല്‍ മുതലെടുക്കാമെന്ന തന്റേടം കൂടിയാണ് ബുദ്ധിമാനായ മാണി കോണ്‍ഗ്രസിനെ പോലും വെല്ലുവിളിച്ച് സഭക്ക് വേണ്ടി നടത്തുന്ന ഈ കളിക്ക് പിന്നില്‍ എന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാവില്ല.
ചരിത്രത്തിന്റെ തനിയാവര്‍ത്തനം
18 ശതമാനമാണ് കേരളത്തില്‍ ക്രിസ്ത്യാനികള്‍. അതില്‍ ലത്തീന്‍കത്തോലിക്കരും ഓര്‍ത്തഡോക്സും യാക്കോബായയും മാര്‍ത്തോമയും എല്ലാം കഴിഞ്ഞാല്‍ റോമന്‍കത്തോലിക്കര്‍ 10 ശതമാനത്തില്‍ താഴെയേ വരൂ. അവരുടെ രാഷ്ട്രീയപാര്‍ട്ടികളാണ് കേരളകോണ്‍ഗ്രസുകള്‍. പത്ത് ശതമാനത്തില്‍ താഴെവരുന്ന റോമന്‍ കത്തോലിക്കാസഭ ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴജില്ലകളില്‍ ഭൂരിഭാഗം നിയമസഭാ സീറ്റുകളും പാര്‍ലമെന്റ് സീറ്റുകളും കൈയടക്കുന്നതിനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മധ്യകേരളത്തിലെ പാര്‍ലമെന്റ്സീറ്റുകള്‍ ഇപ്പോള്‍തന്നെ റോമന്‍കത്തോലിക്കര്‍ കൈവശപ്പെടുത്തിക്കഴിഞ്ഞു.അമേരിക്കന്‍ സാമ്പത്തികസഹായം കൈപ്പറ്റുന്ന വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും മറ്റും പിന്തുണയുള്ളവര്‍ കേരളരാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക^സാമുദായികപ്രത്യാഘാതങ്ങള്‍ ഗൌരവമേറിയതാണ്.
1964 ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഈഴവ സമുദായത്തില്‍പെട്ട ആര്‍. ശങ്കറിനെതിരെ പി.ടി. ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന കളികളാണ് കേരളകോണ്‍ഗ്രസിന്റെ രൂപവത്കരണത്തിന് വഴിയൊരുക്കിയത്. കോണ്‍ഗ്രസ്നേതൃത്വം ശങ്കറിനെ പിന്തുണച്ചതോടെയാണ് പിളര്‍പ്പിന് തുടക്കം. ശങ്കര്‍ വിരുദ്ധവിഭാഗത്തെ കോണ്‍ഗ്രസ് പുറത്താക്കിയതോടെ അവര്‍ ചേര്‍ന്ന് 1964 ഒക്ടോബര്‍ ഒമ്പതിന് രൂപവത്കരിച്ച കേരളകോണ്‍ഗ്രസിന്റെ അടിത്തറ റോമന്‍ കത്തോലിക്കരും നായര്‍വിഭാഗവുമായിരുന്നു. ശങ്കറിനെ പുകക്കാന്‍ ശ്രമിച്ചവര്‍ ചേര്‍ന്ന് രൂപവത്കരിച്ച പാര്‍ട്ടിയായതിനാല്‍ എസ്.എന്‍.ഡി.പിയും ഈഴവസമുദായവും കേരള കോണ്‍ഗ്രസിന് എതിരായി. കോണ്‍ഗ്രസിന്റെ അടിത്തറ ചോര്‍ത്തിയാണ് കേരള കോണ്‍ഗ്രസ് ശക്തിപ്പെട്ടത്. 1965ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നായര്‍-ക്രൈസ്തവപിന്തുണക്കാരില്‍ വലിയൊരു വിഭാഗം കേരളകോണ്‍ഗ്രസിന്റെ അടിത്തറയായി മാറി.
ഇന്നും കോണ്‍ഗ്രസിന്റെ അടിത്തറ തോണ്ടുകയാണ് കേരളത്തില്‍ കത്തോലിക്കാസഭയുടെ ലക്ഷ്യം. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍പെട്ട ഉമ്മന്‍ചാണ്ടിയുടേയോ ഈഴവവിഭാഗത്തില്‍പെട്ട വയലാര്‍ രവിയുടേയോ നേതൃത്വത്തിലുള്ള ഗവണ്‍മെന്റല്ല സഭക്കു വേണ്ടത്. കത്തോലിക്കരല്ലാത്ത ക്രൈസ്തവവിഭാഗങ്ങളെ റോമന്‍ കത്തോലിക്കര്‍ യഥാര്‍ഥത്തില്‍ അംഗീകരിക്കുന്നില്ല. ഉന്നതജാതി ഹിന്ദുക്കള്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ടതാണ് റോമന്‍കത്തോലിക്കര്‍ എന്നൊരു വിശ്വാസമുണ്ട്. റോമന്‍കത്തോലിക്ക-നായര്‍സഖ്യത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണ്. സംവരണത്തിന്റെ കാര്യത്തിലും ലത്തീന്‍ കത്തോലിക്കര്‍ പോലുള്ള സംവരണ വിഭാഗങ്ങളെ റോമന്‍ കത്തോലിക്കര്‍ അംഗീകരിക്കുന്നില്ല. സംവരണത്തില്‍ എന്‍.എസ്.എസിന്റെ നിലപാടാണ് റോമന്‍ കത്തോലിക്കര്‍ക്കുള്ളത്. യാക്കോബായ വിഭാഗങ്ങളോടും ഭിന്നത രൂക്ഷമാണ്. മാര്‍ത്തോമാ, യാക്കോബായ, ലാറ്റിന്‍ വിഭാഗങ്ങളേക്കാള്‍ അമേരിക്കന്‍വിധേയത്വവും റോമന്‍ കത്തോലിക്കര്‍ക്ക് ഏറെയാണ്. ഈ ഒരു രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പശ്ചാത്തലമുള്ള റോമന്‍ കത്തോലിക്കാസഭ യു.ഡി.എഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനും എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനും വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ പ്രവര്‍ത്തനത്തിന് ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ വേണം സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് ലയനത്തെ രാഷ്ട്രീയകേരളം കാണേണ്ടത്.
Thursday, April 15, 2010
അംബേദ്കറും ജനാധിപത്യ സമൂഹവും

അംബേഡ്കര്‍ ജയന്തി പ്രമാണിച്ച്
കെ എം സലിംകുമാര്‍ ഇന്നലെയും ഇന്നുമായി എഴുതിയ ലേഖനം കാണുക:
ഇന്ത്യയുടെ സത്ത അഥവാ ആത്മാവ് ജാതിയാണ്. ഭൂഖണ്ഡത്തിലെ മനുഷ്യബന്ധങ്ങളുടെ ആകത്തുകയാണിത്. ഗ്രാമങ്ങളും നഗരങ്ങളും നിര്‍മിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നത് ഈ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂമിയുടെയും മറ്റു ജീവിതോപാധികളുടെയും ഉടമസ്ഥാവകാശവും രാഷ്ട്രീയ-ഭരണവ്യവസ്ഥകളും മൂല്യമണ്ഡലങ്ങളുമെല്ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ജാതിനിഷ്ഠമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ സവിശേഷതയായ ഈ സാമൂഹിക പ്രതിഭാസത്തിലാണ് ഡോ. ബി ആര്‍ അംബേദ്കര്‍ ഇടപെട്ടത്.
ജന്‍മം കൊണ്ടുതന്നെ ലഭ്യമായ അയിത്തജാതിക്കാരനെന്ന തന്റെ ബഹിഷ്കൃത പദവിയില്‍ നിന്നുകൊണ്ട്, തന്നെയും തന്റെ സാമൂഹിക ചുറ്റുപാടുകളെയും മാറ്റിത്തീര്‍ക്കുന്ന പ്രായോഗികവും സൈദ്ധാന്തികവുമായ പ്രവര്‍ത്തനങ്ങളിലാണ് അംബേദ്കര്‍ ഏര്‍പ്പെട്ടത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഉത്കൃഷ്ട മൂല്യങ്ങളാണ് തന്റെ സാമൂഹികചിന്തയുടെ മൌലിക ഘടകങ്ങളായി അദ്ദേഹം കണ്ടത്. ജാതിനിഷ്ഠമായ ഇന്ത്യന്‍ സമൂഹത്തെ വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ സിവില്‍ സമൂഹമായി എങ്ങനെ പരിവര്‍ത്തിപ്പിക്കാമെന്ന അന്വേഷണത്തിലായിരുന്നു അദ്ദേഹം. സമകാലികരായിരുന്ന മറ്റു രാഷ്ട്രതന്ത്രജ്ഞരില്‍നിന്നും പണ്ഡിതരില്‍നിന്നും അംബേദ്കറെ വ്യത്യസ്തനാക്കുന്നത് ജാതിപ്രശ്നവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളും പഠനങ്ങളും പ്രായോഗിക ഇടപെടലുകളുമാണ്.
ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനങ്ങളെയും സംഘാടകത്വത്തിന്റെ സവിശേഷതകളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് യൂറോപ്പിലും അമേരിക്കയിലുമെല്ലാം വ്യത്യസ്തമായ സാമൂഹിക ഗ്രൂപ്പുകളുണ്ടെങ്കിലും ഒറ്റപ്പെട്ടതും വേര്‍തിരിക്കപ്പെട്ടതും വിശ്വാസത്തിലധിഷ്ഠിതവുമായ സാമൂഹിക ഗ്രൂപ്പുകള്‍ ഇന്ത്യയിലല്ലാതെ ലോകത്തു മറ്റൊരിടത്തുമില്ലെന്ന നിഗമനത്തിലാണ് അംബേദ്കര്‍ എത്തിച്ചേരുന്നത്. ജാതിയുടെ ഈ സവിശേഷതയെക്കുറിച്ച് അദ്ദേഹം പറയുന്നു: "യൂറോപ്യന്‍ ഗ്രൂപ്പുകളില്‍ പരസ്പര പ്രവര്‍ത്തനമുണ്ട്. ആന്തരിക സങ്കലനം സ്വാഭാവികമായ മാനസികപ്രവണതയെ ബാധിക്കുകയും വിശ്വാസയോഗ്യമായ ഒരു സമൂഹസൃഷ്ടിയിലേക്കു നയിക്കുകയും ചെയ്യുന്നു. എന്നാല്‍, ജാതികള്‍ ഒറ്റപ്പെട്ടതാണ്. പരസ്പര പ്രവര്‍ത്തനമില്ല. ഉദ്ദേശ്യലക്ഷ്യങ്ങളുടെ പരിഷ്കരണവുമില്ല. ഒരു ജാതി അഥവാ ഒരുപറ്റം ജാതികള്‍ മറ്റു ജാതികള്‍ക്കെതിരായി ഉന്നയിക്കുന്ന താല്‍പ്പര്യങ്ങള്‍ പാവനമായും അലംഘനീയമായും എന്നെന്നേക്കുമായി നിലനില്‍ക്കുന്നു. അവര്‍ ഇടപഴകുകയും സഹകരിക്കുകയും ചെയ്യുന്നുവെന്ന വസ്തുത അവരുടെ സ്വഭാവം മാറ്റുന്നില്ല. ഈ സഹകരണവൃത്തി യാദൃച്ഛികമാണ്; സ്വാഭാവികമല്ല. ഉദ്ദിഷ്ടകാര്യസാധ്യത്തിനു വ്യക്തികള്‍ പരസ്പരം ഉപയോഗപ്പെടുത്തുന്നു; പരിഗണിക്കുന്നില്ല. കല്‍പ്പനകള്‍ നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്നത് പ്രവൃത്തികളും ഫലങ്ങളും പരിഷ്കരിക്കാനാണ്. എന്നാല്‍, മനോനിലയില്‍ മാറ്റം വരുത്തുന്നില്ല. സ്ഥിതി ഇതായിരിക്കെ നിസ്സഹായമായ ജാതികള്‍ക്കെതിരായ മറ്റു ജാതികളുടെ 'സ്വന്തം താല്‍പ്പര്യം' വരുത്തിവയ്ക്കുന്ന ദ്രോഹം തടയാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ സുരക്ഷ വ്യവസ്ഥ ചെയ്യണം. ഒരു ഗ്രൂപ്പ് മറ്റൊരു ഗ്രൂപ്പിന് എതിരും ശത്രുവുമാവുമ്പോള്‍ നിസ്സഹായമായ ഗ്രൂപ്പിനു സംരക്ഷണം വേണം'' (ഡോ. അംബേദ്കര്‍ സമ്പൂര്‍ണ കൃതികള്‍, വാല്യം 16). സാമൂഹികനീതിയില്‍ അധിഷ്ഠിതമായൊരു രാഷ്ട്രസങ്കല്‍പ്പത്തിലേക്ക് ഇന്ത്യയെ നയിച്ചത് ഈ വിശകലന സമ്പ്രദായമാണ്. അത് രാജ്യത്തെ ആഭ്യന്തര ജനാധിപത്യവല്‍ക്കരണത്തിനു വിധേയമാക്കി.
സാമൂഹികനീതി ഉറപ്പാക്കപ്പെടാത്ത ദേശസ്വാതന്ത്ര്യത്തെയും രാഷ്ട്രനിര്‍മിതിയെയും ആശങ്കകളോടെയാണ് അംബേദ്കര്‍ നോക്കിക്കണ്ടത്. കൊളോണിയല്‍ ആധിപത്യത്തിലൂടെ അധികാരഭ്രഷ്ടരാക്കപ്പെട്ട പരമ്പരാഗത ഭരണാധികാരിവിഭാഗങ്ങളുടെ പുനരധികാരപ്രാപ്തിയാണ് സ്വാതന്ത്ര്യത്തിലൂടെ ഉണ്ടാവാന്‍ പോവുന്നതെന്നും അതില്‍ അയിത്തജാതിക്കാര്‍ക്കു യാതൊരു പങ്കാളിത്തവും ലഭിക്കാന്‍ പോകുന്നില്ലെന്നും അംബേദ്കര്‍ നല്ലവണ്ണം തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷുകാര്‍ പിന്‍മാറുന്നതുവഴി ബ്രാഹ്മണ-ബനിയ-കായസ്ഥ വിഭാഗങ്ങളുടെ കൈകളിലേക്കാണ് രാഷ്ട്രത്തിന്റെ പരമാധികാരം എത്തിച്ചേരുന്നതെന്നും അവരുടെ കൈകളില്‍ ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന അയിത്തജാതിക്കാര്‍ ഒട്ടും സുരക്ഷിതരല്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
പുരാതന-മധ്യകാലഘട്ടങ്ങളില്‍ ഇന്ത്യ ഭരിച്ചിരുന്നത് ബ്രാഹ്മണ-ക്ഷത്രിയ സഖ്യമായിരുന്നു. ബ്രാഹ്മണര്‍ തൂലികകൊണ്ടും ക്ഷത്രിയര്‍ വാളുകൊണ്ടുമാണ് ഭരണം നടത്തിയിരുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വാളിനേക്കാള്‍ പണത്തിനു പ്രാധാന്യം കൈവന്ന കൊളോണിയല്‍ പശ്ചാത്തലത്തില്‍ ബ്രാഹ്മണര്‍ ബനിയകളുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും ഇവരാണ് കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക സ്രോതസ്സെന്നും അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു. ആ നിലയില്‍ ഇന്ത്യയിലെ ഭരണവര്‍ഗമായ ബ്രാഹ്മണ-ബനിയ സഖ്യമാണ് രാജ്യം ഭരിക്കാന്‍ പോകുന്നതെന്നും അവരില്‍നിന്ന് അയിത്തജാതിക്കാര്‍ക്ക് നീതി ലഭിക്കില്ലെന്നും ദൃഢമായി അംബേദ്കര്‍ വിശ്വസിച്ചു. സ്വതന്ത്ര ഇന്ത്യയുടെ അധികാരകേന്ദ്രങ്ങളില്‍ അയിത്തജാതിക്കാരായ പട്ടികവിഭാഗങ്ങളുടെ സവിശേഷമായ അധികാരത്തിനുവേണ്ടി അദ്ദേഹം വാദിച്ചത് അതുകൊണ്ടാണ്. അധികാരവുമായി ബന്ധപ്പെട്ട അംബേദ്കറുടെ നിലപാട് രാഷ്ട്രനേതൃത്വം തള്ളിക്കളഞ്ഞുവെങ്കിലും രാഷ്ട്രീയ സംവരണമുള്‍പ്പെടെ സംവരണം ഭരണഘടനാപരമായൊരു വ്യവസ്ഥയായി അംഗീകരിക്കപ്പെട്ടു. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ജാതീയത മൂലം പുറന്തള്ളപ്പെട്ട ദലിത് സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സാമൂഹികനീതിയുടെ പ്രയോഗമായിരുന്നു ഇത്.
തിരിഞ്ഞുനോക്കുമ്പോള്‍, ഇന്ത്യയിലെ ദലിതര്‍ക്കു സാമൂഹിക-രാഷ്ട്രീയരംഗത്തുണ്ടാക്കാന്‍ കഴിഞ്ഞ എല്ലാ നേട്ടങ്ങളും സംവരണവുമായി ബന്ധപ്പെട്ട് ലഭ്യമായവയാണെന്നു കാണാം. തന്നെയല്ല, സാമൂഹികനീതിസങ്കല്‍പ്പത്തോടൊപ്പം സംവരണത്തിന്റെ വിതാനം ദലിതരില്‍നിന്നു മറ്റു മര്‍ദ്ദിതവിഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു.
1990കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ മൌലികമായി ചലിപ്പിച്ച മണ്ഡല്‍ റിപോര്‍ട്ട് അംബേദ്കറുടെ സാമൂഹിക പരിശോധനാ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍ ആവിഷ്കരിക്കപ്പെട്ടൊരു മൌലികരേഖയാണ്. ഇന്ത്യന്‍ സാമൂഹികഘടനയെ മൂര്‍ത്തമായ സാമൂഹിക പരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ട് ജാതിയുടെ പ്രവര്‍ത്തന മണ്ഡലം രാഷ്ട്രീയമാണെന്ന് മണ്ഡല്‍ വ്യക്തമാക്കി. ദലിതര്‍ മാത്രമല്ല പിന്നാക്കക്കാരും നേരിടുന്ന അടിസ്ഥാന പ്രശ്നം ജാതിയാണെന്നും പിന്നാക്കക്കാര്‍ക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ 27 ശതമാനം സംവരണം നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഭൂപരിഷ്കരണമടക്കം മൌലികമായ മറ്റു ചില ശുപാര്‍ശകള്‍ കൂടി കമ്മീഷന്‍ മുന്നോട്ടുവച്ചിരുന്നു.
കോണ്‍ഗ്രസ് ഗവണ്‍മെന്റ് ദീര്‍ഘകാലം പൂഴ്ത്തിവച്ച മണ്ഡല്‍ റിപോര്‍ട്ട് നടപ്പാക്കാനുള്ള വി പി സിങ് ഗവണ്‍മെന്റിന്റെ ശ്രമം രാജ്യത്ത് സാമൂഹിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കാണ് നയിച്ചത്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ എന്നതുപോലെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും സിവില്‍ സര്‍വീസ് മേഖല സമ്പൂര്‍ണമായും കൈയടക്കിവച്ചിരുന്ന ഉദ്യോഗസ്ഥ ഉന്നതജാതികളും വ്യാപാരജാതികളും ഭൂവുടമജാതികളുമെല്ലാം പിന്നാക്കസംവരണത്തിനെതിരേ രംഗത്തുവന്നു. സമ്പത്തും അധികാരങ്ങളും പദവികളും വിജ്ഞാനവുമെല്ലാം നൂറ്റാണ്ടുകളായി കൈയടക്കിവച്ചവരും അവരുടെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയരായിക്കൊണ്ടിരുന്നവരും തമ്മിലുള്ള ശക്തമായ സാമൂഹിക-രാഷ്ട്രീയ ധ്രുവീകരണമായിരുന്നു ഇതിന്റെ ഫലം. ഇന്ത്യയുടെ വിസ്തൃതമായ ഭൂപ്രദേശങ്ങളില്‍ ദലിത് അടിത്തറയില്‍നിന്ന് ബി.എസ്.പിയും പിന്നാക്ക അടിത്തറയില്‍നിന്ന് എസ്.പിയും പോലുള്ള പുതിയ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നു.
കോണ്‍ഗ്രസ്സിന്റെ ഏകപാര്‍ട്ടിഭരണം അവസാനിച്ചു. കെ ആര്‍ നാരായണനെപ്പോലെ ചിലരെ രാഷ്ട്രാധികാരത്തിന്റെ പരമോന്നത പദവികളിലേക്ക് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ഈ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ നോക്കിയത്. സ്വകാര്യമേഖലയിലെ സംവരണമടക്കം ദലിതരുയര്‍ത്തിയ പല മുദ്രാവാക്യങ്ങളും അവര്‍ ഏറ്റുപറഞ്ഞു. സംഘപരിവാര ശക്തികളാവട്ടെ തങ്ങളുടെ പ്രഖ്യാപിത മുസ്ലിംശത്രുവിനെ കേന്ദ്രീകരിച്ചുകൊണ്ട് ബാബരി മസ്ജിദിനെതിരേ നീങ്ങി. വര്‍ഗീയ ധ്രുവീകരണത്തിലൂടെ സാമൂഹിക ധ്രുവീകരണത്തെ തടയുകയായിരുന്നു അവരുടെ ലക്ഷ്യം. ഗോള്‍വാള്‍ക്കര്‍ മുന്നോട്ടുവച്ച സാമ്പത്തികസംവരണ വാദം ബി.ജെ.പിക്കും സംഘപരിവാരത്തിനും മാത്രമല്ല, സി.പി.ഐ, സി.പി.എം തുടങ്ങിയ കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ക്കും സ്വീകാര്യമായി. ജുഡീഷ്യറിയാകട്ടെ പിന്നാക്കസംവരണത്തില്‍ ക്രീമിലെയര്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ജാതിസംവരണത്തെ പിടിച്ചുലയ്ക്കുകയും സാമൂഹികനീതി സങ്കല്‍പ്പത്തെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതിനിടയിലും പിന്നാക്കസംവരണം യാഥാര്‍ഥ്യമാവുകയാണ് ചെയ്തത്. ഇത്തരം സംഘര്‍ഷങ്ങളെയും ചലനങ്ങളെയുമൊഴിവാക്കി കീഴാളര്‍ക്ക് രാഷ്ട്രനിര്‍മാണപ്രക്രിയയിലേക്ക് കടന്നുവരാനാവില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
പിന്നീട് നാം സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലൂടെ മുസ്ലിം സംവരണവും രംഗനാഥ മിശ്രാ കമ്മീഷന്‍ റിപോര്‍ട്ടിലൂടെ പരിവര്‍ത്തിത ദലിതരുടെ സംവരണപ്രശ്നവുമെല്ലാം രാജ്യത്ത് ചര്‍ച്ചകളും വിവാദങ്ങളുമായി മാറുന്നതു കണ്ടു.
സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രശ്നം
ഇന്നിപ്പോള്‍ രാജ്യം, ലോക്സഭയില്‍ സമര്‍പ്പിക്കാന്‍ പോവുന്ന വനിതാസംവരണ ബില്ലിനായി കാതോര്‍ക്കുകയാണ്. സാര്‍വദേശീയ വനിതാദിനത്തിന്റെ ശതാബ്ദിവേളയില്‍, 2010 മാര്‍ച്ച് എട്ടിനാണ്, 33 ശതമാനം സ്ത്രീസംവരണം ഏര്‍പ്പെടുത്തുന്ന വനിതാസംവരണ ബില്ല് യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ പിന്നാക്കവിഭാഗ പ്രതിനിധികള്‍ സൃഷ്ടിച്ച ക്ഷുഭിതമായ അന്തരീക്ഷത്തില്‍ പാസാക്കിയത്.
ഭരണസഖ്യത്തോടൊപ്പം മുഖ്യ പ്രതിപക്ഷകക്ഷിയായ ബി.ജെ.പിയും ഇടതുപക്ഷശക്തികളും ബില്ലിനോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ പിന്നാക്ക-ദലിത്-ന്യൂനപക്ഷാടിത്തറയുള്ള എസ്.പി, ആര്‍.ജെ.ഡി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ ഇപ്പോഴത്തെ രൂപത്തില്‍ ബില്ല് പാസാക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവന്നു. 90 ശതമാനം സ്ത്രീകളെയും പുറത്തുനിര്‍ത്തിക്കൊണ്ട് 10 ശതമാനം സവര്‍ണ മുന്നാക്കസ്ത്രീകള്‍ക്കു മാത്രമേ വനിതാസംവരണം ഗുണം ചെയ്യൂവെന്നും 50 ശതമാനം സംവരണം നല്‍കുന്നതിനും തങ്ങള്‍ എതിരല്ല പക്ഷേ, പിന്നാക്ക ദലിത് ന്യൂനപക്ഷ സ്ത്രീകള്‍ക്കു സംവരണത്തിനുള്ളില്‍ പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വനിതാസംവരണ ബില്ലിന്റെ ചരിത്രപ്രാധാന്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്പോരാട്ടത്തിന്റെ ഫലമാണിത്. സമൂഹത്തിന്റെ പുറമ്പോക്കില്‍നിന്ന് ഇത് ഇന്ത്യന്‍ സ്ത്രീകളെ രാഷ്ട്രീയാധികാരത്തിലേക്കു കൊണ്ടുവരുന്നു. പിതൃപാരമ്പര്യത്തിനും പുരുഷാധിപത്യത്തിനുമെതിരേ എന്നതുപോലെ ജാതിവ്യവസ്ഥയ്ക്കുമെതിരേയുള്ള ശക്തമായൊരു ആഘാതമാണിത്. ഒരു കാര്യം ദൃഢമായി പറയാനാവും: രാഷ്ട്രീയാധികാരഘടനയില്‍ മൌലികമായ മാറ്റങ്ങള്‍ വരുത്താതെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ശാക്തീകരണവും അസാധ്യമാണ്. അതുപോലെ, സംവരണത്തിന്റെ മുഴുവന്‍ പരിമിതികളും നിലനില്‍ക്കെ തന്നെ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അധികാരപ്രവേശനത്തിനു സംവരണമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.
എന്നാല്‍, ബില്ലിന് അനുകൂലമായി രംഗത്തുവന്ന വനിതാസംഘടനകളും സ്ത്രീനേതൃത്വങ്ങളും എന്തുകൊണ്ട് പിന്നാക്ക-ദലിത് ആദിവാസി ന്യൂനപക്ഷ സ്ത്രീകളുടെ ഭരണപങ്കാളിത്തത്തിന്റെ പ്രശ്നം ഉന്നയിക്കുന്നില്ല എന്നതു സുപ്രധാനമായൊരു രാഷ്ട്രീയപ്രശ്നമാണ്. പിതൃപാരമ്പര്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഹിംസാത്മകതയ്ക്കെതിരേ സോണിയാ ഗാന്ധിയും സുഷമാ സ്വരാജും വൃന്ദാ കാരാട്ടും നജ്മാ ഹിബതുല്ലയുമെല്ലാം നേടുന്ന തിരിച്ചറിവ് ഇന്ത്യന്‍ സ്ത്രീകളുടെ സ്വത്വാവബോധത്തിന്റെയും മുന്നേറ്റത്തിന്റെയും സൂചകമാണ്. എന്നാല്‍, ഇതേ സ്ത്രീകളെത്തന്നെ അടിച്ചമര്‍ത്തുന്ന ജാത്യാധിപത്യത്തെയും ജാത്യാഭിമാനത്തെയും ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇവിടെയാണ് അവര്‍ണപക്ഷത്തുനിന്നു ബില്ലിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങള്‍ പ്രസക്തമാവുന്നത്.
ഇന്ത്യന്‍ സാമൂഹികഘടനയെക്കുറിച്ചോ സാമ്പത്തിക-രാഷ്ട്രീയ ചലനങ്ങളെക്കുറിച്ചോ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ചൂഷണസമ്പ്രദായങ്ങളെയും അടിച്ചമര്‍ത്തലുകളെയും കുറിച്ചോ സമഗ്രമായ കാഴ്ചപ്പാടുള്ള ആര്‍ക്കും ജാത്യാധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തിന്റെ കീഴ്ത്തട്ടുകളില്‍നിന്ന് ഉയര്‍ന്നുവരുന്ന ഇത്തരം ആശങ്കകള്‍ക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കാനാവില്ല. എന്നാല്‍, സോണിയാ ഗാന്ധിയടക്കമുള്ള സ്ത്രീനേതൃത്വങ്ങള്‍ ദേശീയരാഷ്ട്രീയത്തിലെ അനിഷേധ്യസാന്നിധ്യങ്ങളായി മാറിക്കൊണ്ടിരുന്ന കഴിഞ്ഞ രണ്ടുപതിറ്റാണ്ടില്‍ പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം പകുതിയായി കുറയുകയാണു ചെയ്തതെന്ന സത്യം അവര്‍ മറച്ചുവച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 544 അംഗ പാര്‍ലമെന്റിലേക്ക് 43 സ്ത്രീകളെ മാത്രമേ കോണ്‍ഗ്രസ് നിര്‍ത്തിയിരുന്നുള്ളൂ. 44 സ്ത്രീകളെ നിര്‍ത്തിയ ബി.ജെ.പിക്കു പിന്നിലായിരുന്നു ഇവര്‍. പാര്‍ലമെന്റിലെ മൂന്നു മുസ്ലിം സ്ത്രീ എം.പിമാരില്‍ രണ്ടുപേരും ബി.എസ്.പിക്കാരാണെന്ന യാഥാര്‍ഥ്യവുമുണ്ട്.
കോണ്‍ഗ്രസ്സിന്റെ ആദര്‍ശനേതൃത്വമായിരുന്ന ഗാന്ധി ഇന്ത്യന്‍ സ്ത്രീകളെ മഹത്ത്വപ്പെടുത്തുന്നതിനായും അവരുടെ ഔന്നത്യം പുരുഷന്മാര്‍ക്കുപരി സ്ഥാപിക്കുന്നതിനായും കണ്ടെത്തിയ മൂല്യങ്ങള്‍ സഹനവും സഹിഷ്ണുതയും ത്യാഗവുമായിരുന്നു; സ്വാതന്ത്ര്യവും സമത്ത്വബോധവുമായിരുന്നില്ല. പാതിവ്രത്യത്തിലൂടെയും ഭര്‍തൃപൂജയിലൂടെയും മഴപൊഴിക്കുന്ന ധര്‍മപത്നിമാരില്‍ (തിരുക്കുറള്‍) വേരോട്ടമുള്ള ഈ സ്ത്രീസങ്കല്‍പ്പത്തിന്റെ സ്വാധീനം ഭയവിഹ്വലമാക്കിയ പ്രധാനമന്ത്രി നെഹ്റുവാണ് ഭരണഘടനാ ചര്‍ച്ചാവേളയില്‍ ഹിന്ദു കോഡ് ബില്ല് പാസാക്കാന്‍ നിര്‍ബന്ധിക്കരുതെന്നു നിയമകാര്യമന്ത്രിയായിരുന്ന ഡോ. അംബേദ്കറോട് പറഞ്ഞത്.
ബ്രിട്ടീഷ് ഇന്ത്യയില്‍ 12 വയസ്സു തികയാത്ത ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഭര്‍ത്താവിനെ ശിക്ഷിക്കുന്നതിനായി ബോംബെ ലെജിസ്ളേറ്റീവ് അസംബ്ളി കൊണ്ടുവന്ന 'വയസമ്മതബില്ലി'നെ എതിര്‍ത്തുകൊണ്ട് റാനഡെയോട് നിയമയുദ്ധത്തിലേര്‍പ്പെടുന്ന ഇന്ത്യന്‍ ബുദ്ധിജീവിവര്‍ഗത്തെപ്പറ്റി ഡോ. അംബേദ്കര്‍ സൂചിപ്പിക്കുന്നുണ്ട് (റാനഡെ, ഗാന്ധി, ജിന്ന എന്ന പ്രബന്ധം, ഡോ. അംബേദ്കറുടെ സമ്പൂര്‍ണകൃതികള്‍, വാല്യം 1). കോണ്‍ഗ്രസ്സിന്റെ ഏകപാര്‍ട്ടിഭരണകാലത്തു ജന്മസിദ്ധമായ പാരമ്പര്യാവകാശങ്ങള്‍ നിഷേധിക്കുന്നതിനും സ്ത്രീകളുടെ സ്വത്തവകാശത്തിനും പിതൃസ്വത്തിലെ പങ്കാളിത്തത്തിനും വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനും മറ്റും വേണ്ടി നടത്തിയ നിയമനിര്‍മാണ നടപടികള്‍ ഒരു അയിത്തജാതിക്കാരന്റെ കുല്‍സിതവൃത്തിയായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടുകയും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ജാതിഹിന്ദുക്കളോട് സന്ധിചെയ്യാന്‍ മനസ്സനുവദിക്കാതെ ഡോ. അംബേദ്കര്‍ക്ക് അധികാരം വിട്ടൊഴിയേണ്ടിവരുകയും ചെയ്തു. ഈ കോണ്‍ഗ്രസ് പൈതൃകം നിഷേധിക്കാന്‍ ദീര്‍ഘകാലം അധ്യക്ഷയും 16 വര്‍ഷം പ്രധാനമന്ത്രിയുമായിരുന്നിട്ടും സോണിയാ ഗാന്ധിയേക്കാള്‍ എത്രയോ ശ്രേഷ്ഠയെന്നു വിശേഷിപ്പിക്കപ്പെട്ട ശ്രീമതി ഇന്ദിരാഗാന്ധിക്കും കഴിഞ്ഞില്ലെന്നതു ചരിത്രസത്യം.
ആറുപതിറ്റാണ്ടു കഴിയുമ്പോഴും 50 ശതമാനം വരുന്നൊരു സാമൂഹികവിഭാഗത്തിനു 10 ശതമാനം പ്രാതിനിധ്യമേ ലോക്സഭയിലുള്ളൂവെന്നും ഇത് അസമത്ത്വമാണെന്നും കണ്ടെത്തുന്ന അരുണ്‍ ജെയ്റ്റ്ലിയും സ്ത്രീകളെ പിന്നിലാക്കി ഒരു രാജ്യത്തിനും മുന്നേറാനാവില്ലെന്നു കണ്ടെത്തുന്ന വൃന്ദാ കാരാട്ടുമെല്ലാം (വനിതാസംവരണ ബില്ലിന്മേലുള്ള രാജ്യസഭാ പ്രസംഗം) ശതാബ്ദിയോടടുക്കുന്ന പ്രസ്ഥാനങ്ങളുടെ വക്താക്കളാണ്. 1919ലെ മൊണ്ടേഗു ചെംസ്ഫോര്‍ഡ് ഭരണപരിഷ്കാര കമ്മിറ്റിയുടെ കാലത്തുതന്നെ വനിതാസംവരണത്തിന്റെ പ്രശ്നം രാജ്യത്ത് ഉയര്‍ന്നുവന്നുകഴിഞ്ഞിരുന്നു. എന്നാല്‍, ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസ്സോ ഹിന്ദുമഹാസഭയും ആര്‍.എസ്.എസും പോലെ ബി.ജെ.പിയുടെ മാതൃസംഘടനയായ തീവ്രദേശീയപ്രസ്ഥാനങ്ങളോ കമ്മ്യൂണിസ്റ് പ്രസ്ഥാനമോ ഒന്നും ഒരിക്കലും ഈ പ്രശ്നം ഏറ്റെടുക്കാന്‍ തയ്യാറായില്ല. സ്വന്തം ഉള്‍ക്കാഴ്ചയില്‍ സ്വാഭിമാനപ്പോരാട്ടത്തിലേര്‍പ്പെടുന്ന സ്ത്രീകളുടെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
മറിച്ചായിരുന്നുവെങ്കില്‍ ഇന്ത്യയുടെ ഭരണഘടനാനിര്‍മാണവേളയില്‍ തന്നെ സ്ത്രീകളുടെ പൌരാവകാശങ്ങളും രാഷ്ട്രീയാവകാശങ്ങളും സിവില്‍ സര്‍വീസിലെ പ്രാതിനിധ്യവുമെല്ലാം രാഷ്ട്രത്തിനു പരിഗണിക്കേണ്ടിവരുമായിരുന്നു. എന്നാല്‍, ജാതിയും മതവും വംശവും ലിംഗവും നോക്കാത്ത ദേശരാഷ്ട്രസങ്കല്‍പ്പത്തില്‍ ഇന്ത്യന്‍ സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ സ്വയം വിസ്മൃതമാവുകയാണു ചെയ്തത്. സാര്‍വദേശീയമായി പുരുഷമേല്‍ക്കോയ്മയ്ക്കെതിരേ സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തോടൊപ്പം മണ്ഡലാനന്തരഘട്ടം ഇളക്കിവിട്ട സാമൂഹികചലനങ്ങളും സ്വത്വചിന്തയും ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്ത്രീകള്‍ അധികാരത്തെപ്പറ്റി സ്വപ്നം കാണാന്‍ പിന്നെയും വൈകുമായിരുന്നുവെന്നതാണു യാഥാര്‍ഥ്യം. അതിനവര്‍ കടപ്പെട്ടിരിക്കുന്നത് മറ്റാരേക്കാളും മഹാനായ ഡോ. അംബേദ്കറോടാണ്.
പിതൃപാരമ്പര്യത്തെയും പുരുഷാധിപത്യത്തെയും സേവിക്കുന്നവര്‍ തന്നെയാണ് അവര്‍ണപക്ഷത്തുനിന്നു വനിതാസംവരണ ബില്ലിനെ എതിര്‍ക്കുന്ന രാഷ്ട്രീയശക്തികള്‍ എന്നതില്‍ തര്‍ക്കമില്ല. പ്രശ്നമതല്ല, ജാതീയവും മതപരവും വംശീയവും വര്‍ഗപരവുമായ വിവേചനങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം സ്ത്രീകളുമെന്ന യാഥാര്‍ഥ്യം വനിതാസംവരണത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ വിസ്മരിക്കുന്നു. സാമൂഹികപരിഗണന കൂടാതെയുള്ള ഏതൊരു രാഷ്ട്രീയ നടപടിയും ഇന്ത്യയെപ്പോലൊരു രാജ്യത്ത് മുന്നാക്കജാതികള്‍ക്കു നേട്ടമുണ്ടാക്കുകയേയുള്ളൂവെന്നതു നിസ്തര്‍ക്കമാണ്. പുരുഷാധിപത്യത്തിനു ചരിത്രത്തിലുടനീളം തുടരാനായത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെത്തന്നെ അതിന്റെ മുഖ്യ നടത്തിപ്പുകാരായി പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. ഭരണജാതികളിലെ പുരുഷന്മാര്‍ കീഴ്ത്തട്ടുകളെ അവഗണിച്ച് തങ്ങളുടെ ഉത്തമസ്ത്രീകളെ രാജ്യഭരണം ഏല്‍പ്പിക്കുന്നൊരു നടപടിയായി വനിതാസംവരണം പരിമിതപ്പെടുമ്പോള്‍, ജാത്യാധിപത്യത്തിനെതിരേ എന്നതുപോലെ പുരുഷാധിപത്യത്തിനെതിരേയുമുള്ള പോരാട്ടം തുടരേണ്ടിവരുകതന്നെ ചെയ്യും.
(കേരള ദലിത് മഹാസഭ
സംസ്ഥാന ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍.)
Sunday, April 11, 2010
Women’s Bill further strengthens Brahminical rule
DEMOCRACY SUBVERTED
Brahminical grave-diggers of Bahujan India on March 8, 2010 celebrated the murder of democracy, but by the end of the day they were literally in tears — though on March 9 they got it passed in the Rajya Sabha by using brute force..
Their game to deceive the Bahujans in the name of women’s right will now be tested in the Lok Sabha. But when?
The less than 15% upper castes celebrated it in style by dancing and downing a double peg. All the Brahminical parties — Congress, BJP, CPM — were agog over the upper caste women entering the legislature by marring the future of Muslims in particular.
It was a day of great joy for the micro-minority enemy-oppressors. The conspirators killed the very constitution so laboriously drafted by the Father of India, Dr. Bhimrao Ambedkar — who did express his fears that the enemy would destroy the very foundations of democracy.
M.C.Ps DANCE: Babasaheb proved right. Bigger dangers are yet to follow. And the democracy was sought to be killed in the very Parliament House itself under the very guidance of the notorious Khatri Sick PM.
The wonder of all wonders is that the very male chauvinist pig Brahminists — who worship their own Manusmriti, burn their own widows (sati), treat their women as doormat and abandon the widows at Brindavan (UP) to die — danced with joy on passing the women’s Bill that helps them to bring their obedient women through the back-door into Parliament so that they could “democratically” continue their drive to demolish democracy.
And how did these enemies of democracy manage it? They did it with the help of a Law Minister who is himself an OBC. And innumerable other dalit/obc/muslim leaders in parliament. The Lok Sabha comprising 122 SC/ST MPs, the single largest segment, which ought to have protected the constitution, simply prostrated before the Brahminical bosses. The OBCs, Muslims, Christians simply surrendered — having been corrupted and co-opted by the tyrants killing India.
SCRAP RESERVED CONSTITUENCIES: The reserved constituencies for SC/STs was the conspiracy of the Father of the (Hindu) nation, M.K. Gandhi, the enemy No.1 of Dalits. It is high time these reserved seats are scrapped and we fight for separate electorate which Babasaheb wanted.
The enemy’s path is now fully clear and well-paved to clamp down their Manuwadi dictatorship. Be prepared.
We the Bahujans (85%) comprising the SC/ST/BCs (65%) and Muslim, Sikh, Christian (20%), are the Mulnivasi. This country belongs to us. But the Brahminical foreign invaders, the “Jews of India” who seized power in 1947, have weakened us. We have to admit the fact that we have become weak despite our overwhelming number. The alien Aryan Jews weakened us only by corrupting and co-opting our leadership.
The “Tamil Cut Throat”, a barber, and the Kurmi Nitish Kumar are the prime villains in selling the country to the enemy.
Brute FORCE USED: The enemy target was clear from the selection of the 7 MPs — Six OBCs and one Muslim —Dr. Aijaz Ali (JDU), very old DV life member from Patna and a friend of the Editor. The rulers summoned 100 non-Brahmin marshals proving that Brahminists could win only by using brute force.
but the Brahmin media gave the entire credit to its hated Sonia Gandhi, describing her as the “sole driver of the women’s bill”, so that anything goes wrong with the bill the entire blame is put on her. Meanwhile, there is revolt in every party including the brahmana jati party proving that the Brahminical conspiracy is fully exposed.
(DALIT VOICE April 1st - 15th 2010-Editorial)
Thursday, April 1, 2010
ദേവസ്വംബില്‍: നേരും നുണയും
ദേവസ്വം ബില്‍ പാസായാല്‍ അമ്പലങ്ങളിലെ സവര്‍ണമേധാവിത്വം അവസാനിക്കുമോ? ഇല്ലെന്ന് ഡോ.എം എസ് ജയപ്രകാശ് വാദിക്കുന്നു.പിന്നെ എന്തുകൊണ്ട് എന്‍ എസ് എസ്സും ഹിന്ദു മുന്നണിയും മറ്റും ബില്ലിനെ എതിര്‍ക്കുന്നു? വായിക്കുക:
ബില്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് കരുതുന്ന വെള്ളാപ്പള്ളിയും മറ്റു പിന്നാക്ക ദലിത്സംഘടനകളും ബില്ലിലെ വ്യവസ്ഥകള്‍ വായിക്കാതെയാണ് പ്രതികരിച്ചിരിക്കുന്നതെന്ന് കാണാം. പുതിയ വ്യവസ്ഥയിലെ സവര്‍ണതന്ത്രം നോക്കുക. നിലവിലുള്ള മൂന്നംഗ ബോര്‍ഡിന്റെ സ്ഥാനത്ത് ഏഴംഗ ബോര്‍ഡ്. അംഗങ്ങള്‍ ആരൊക്കെയാണെന്നറിയണ്ടേ? ഒരു സാമൂഹിക പരിഷ്കര്‍ത്താവ്, ഒരു പട്ടികജാതി അംഗം, ഭക്തിഗാന ഗായിക, ക്ഷേത്രോപദേശക സമിതികളില്‍ നിന്നൊരാള്‍, ഒരു വനിത, മറ്റു രണ്ടംഗങ്ങള്‍ എന്നിങ്ങനെയാണ് നിയമനം.
ആരാണീ സാമൂഹികപരിഷ്കര്‍ത്താവ്? എന്‍.എസ്.എസിലെ നാരായണ പണിക്കരോ, സുകുമാരന്‍ നായരോ, അതോ വെള്ളാപ്പള്ളി നടേശനോ, മറ്റേതെങ്കിലും സമുദായനേതാവോ? സാമൂഹിക പരിഷ്കര്‍ത്താക്കളുടെ യുഗമായിരുന്നല്ലോ 'നവോത്ഥാനകാലഘട്ടം'. അന്നത്തെ പരിഷ്കര്‍ത്താക്കള്‍ മാറ്റിമറിച്ച പലതും ഇന്നും നിലനില്‍ക്കുന്നു എന്നാണ് ദേവസ്വംബോര്‍ഡിലെ സവര്‍ണ മേധാവിത്വം തെളിയിക്കുന്നത്. ഇപ്പോള്‍ പരിഷ്കര്‍ത്താക്കളില്ല, പകരം സാമൂഹിക പ്രവര്‍ത്തകരാണുള്ളത്. ബില്‍ വ്യവസ്ഥ ചെയ്യുന്ന സാമൂഹികപരിഷ്കര്‍ത്താവിന്റെ യോഗ്യതകള്‍ എന്തെല്ലാം? കേരളീയ സമൂഹം സമുദായങ്ങളുടെ ആകത്തുകയായിരിക്കെ സമുദായ പരിഷ്കര്‍ത്താവല്ലാതെ, സാമൂഹികപരിഷ്കര്‍ത്താവ് ഉണ്ടാകുന്നതെങ്ങനെ? ദേവസ്വം ബോര്‍ഡ് സാമൂഹികപരിവര്‍ത്തനത്തിലൂടെ വിപ്ലവം സൃഷ്ടിക്കാനുള്ള അയ്യങ്കാളിപ്പടയോ മറ്റോ ആണോ? (അയ്യങ്കാളിയുടെ കാലത്തുണ്ടായിരുന്ന പടയെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്, സമകാലിക സംഘടനയെ അല്ല). അതോ മുപ്പത്തിമുക്കോടി ഹിന്ദുദൈവങ്ങളുടെ സ്ഥിതി പരിഷ്കരിക്കാനുള്ള വേദിയാക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എഴുത്തുപരീക്ഷയോ ഇന്റര്‍വ്യൂവോ നടത്തിയായിരിക്കും സാമൂഹികപരിഷ്കര്‍ത്താവിനെ കണ്ടെത്തുക. ഹിന്ദു സാമൂഹികപരിഷ്കര്‍ത്താവെന്ന് ബില്ലില്‍ പറഞ്ഞുകാണുന്നില്ല; മറ്റു മതക്കാര്‍ക്കും വിദേശികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമായിരിക്കും.
ഇനി പാട്ടുകാരിയുടെ കാര്യം. ഭക്തി ഗാനങ്ങള്‍ പാടിയാല്‍ മാത്രം പോരാ, പേരുകേട്ട ആളായിരിക്കണം, അത് ഗായിക തന്നെയാവണം. ഗായകന് സ്ഥാനമില്ല, ഭക്തി ഉണ്ടായാലും പേരുകേട്ടാലും പച്ചയായി പറഞ്ഞാല്‍ ആളൊരു സവര്‍ണവനിതയായിരിക്കണമെന്നു സാരം. ദൈവത്തിനുമുന്നിലെ ഈ ലിംഗവിവേചനം അപലപനീയമാണ്. മാത്രമല്ല, ഭരണഘടന അനുശാസിക്കുന്ന ലിംഗനീതിക്ക് വിരുദ്ധവുമാണ് ഈ വകുപ്പ്. ഹിന്ദുക്കളുടെ അര്‍ധനാരീശ്വര സങ്കല്‍പത്തിനും വിരുദ്ധമാണിത്. ക്ഷേത്രോപദേശക സമിതികള്‍ പൊതുവെ സവര്‍ണ സങ്കേതങ്ങളാണ്. കണ്ണുതട്ടാതിരിക്കാന്‍ ഒരു അവര്‍ണനെ തിരുകി വെക്കുകയല്ലാതെ ഈ സമിതികള്‍ ഇന്നുവരെ ഒരു ജനാധിപത്യവേദിയായിട്ടില്ല. സവര്‍ണവാദം മാത്രമല്ല, ദൈവം പൊറുക്കാത്ത ഹിന്ദുത്വവാദവും ഇവയുടെ മുഖമുദ്രയായിരിക്കും. മേല്‍പറഞ്ഞ ഗായിക വനിതയാണെങ്കിലും വീണ്ടുമൊരു വനിതക്കുകൂടി ബില്ലില്‍ വകുപ്പുണ്ട്. ചോരച്ചെങ്കൊടിയേന്തിയ വനിതയാണിതെന്ന് മുന്‍ ദേവസ്വംമന്ത്രി സുധാകരന്‍ കരുതിയിരിക്കാം. ഫലത്തില്‍ കാവിക്കൊടിയേന്തിയ സവര്‍ണവനിത തന്നെയായിരിക്കുമിതെന്ന് കാണാന്‍ പ്രയാസമില്ല. മറ്റു സമുദായങ്ങള്‍ക്ക് സംവരണമില്ലാത്ത വനിതാ സംവരണബില്ലിന്റെ സ്വഭാവംതന്നെയാണ് ഇതിലും പ്രകടമാകുന്നത്. 'ഒരു ജാതി, രണ്ടു വനിത, ഒരു ദേവസ്വം മനുഷ്യന്' എന്ന തത്ത്വം നടപ്പാക്കാന്‍ ഈ വകുപ്പ് ഉപകരിക്കും. നാരായണ ഗുരുവിന്റെ ശിഷ്യനാകാന്‍ ശ്രമിക്കുന്ന വെള്ളാപ്പള്ളിയുണ്ടോ ഇക്കഥയറിയുന്നു!
പിന്നെ വരുന്നത് മറ്റു രണ്ട് അംഗങ്ങളാണല്ലോ. അവര്‍ ആരായിരിക്കുമെന്ന് ബില്ലിനെ എതിര്‍ത്ത് നിയമസഭയില്‍ സംസാരിച്ച തേറമ്പില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞതിങ്ങനെ: 'ഞാന്‍ നായര്‍ തന്നെയാണ്. അത് പറയാന്‍ മടിയുമില്ല. നായരായി ജനിച്ചു, ഞാന്‍ നായരാണ്, ഹിന്ദുവാണ്, നല്ല മനുഷ്യനുമാണ്, രാഷ്ട്രീയത്തില്‍ ഞാന്‍ കോണ്‍ഗ്രസാണ്, ജയരാജന്‍, നിങ്ങള്‍ മറച്ചുവെച്ച് ചെയ്യുന്നത് ഞാന്‍ നേരേ ചൊവ്വേ പറയുന്നു എന്നേയുള്ളൂ''. (നിയമസഭാ റിപ്പോര്‍ട്ട്, കേരളകൌമുദി, മാര്‍ച്ച് 23, 2010) ബില്‍ പാസായാല്‍ നായര്‍മേധാവിത്വം പോകുമെന്ന് ഭയന്നാണ് ബില്ലിനെ എതിര്‍ത്ത് തേറമ്പില്‍ എന്‍.എസ്.എസിനു വേണ്ടി വാദിച്ചത്. ബില്‍ പാസായാലും നായര്‍മേധാവിത്വം നിലനില്‍ക്കുമെന്ന കാര്യം മേല്‍പറഞ്ഞ വകുപ്പുകള്‍ വിശകലനം ചെയ്താല്‍ മനസ്സിലാക്കാം. വസ്തുത ഇതായിരിക്കെ സവര്‍ണ കേന്ദ്രങ്ങള്‍ ഭയക്കുന്നത് മറ്റു വകുപ്പുകളെയാണ്. സര്‍ക്കാറിന്റെ റിവിഷണല്‍ അധികാരം, ബോര്‍ഡിന്റെ ഏത് തീരുമാനവും സര്‍ക്കാറിന് റദ്ദാക്കാം, ബോര്‍ഡിന്റെ ഉത്തരവുകളുടെ നിയമസാധുതയും ഔചിത്യവും പരിശോധിക്കാം, ബോര്‍ഡിന്റെ നടപടികള്‍ ദുര്‍ബലപ്പെടുത്താം എന്നീ വകുപ്പുകളെയാണ് ഇപ്പോള്‍ ബില്ലിനെ എതിര്‍ക്കുന്ന കേന്ദ്രങ്ങള്‍ ഭയപ്പെടുന്നത്. പക്ഷേ, ഇതില്‍ കഥയില്ലെന്നാണ് ഇന്നുവരെയുള്ള ബോര്‍ഡിന്റെ ചരിത്രം വെളിപ്പെടുത്തുന്നത്. എന്തൊക്കെ നിയമങ്ങളുണ്ടായാലും സര്‍ക്കാര്‍ അതൊന്നും ബോര്‍ഡിനെതിരെ പ്രയോഗിക്കില്ല. കാരണം മറ്റൊന്നുമല്ല, ബോര്‍ഡിലെ അംഗങ്ങളുടെയും സര്‍ക്കാറിന്റെയും വര്‍ഗസ്വഭാവം ഒന്നായിരിക്കുമല്ലോ. കോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ് കഴിഞ്ഞകാലങ്ങളില്‍ ബോര്‍ഡിനെ നിരീക്ഷിച്ചതും ചില നടപടികള്‍ സ്വീകരിച്ചു എന്നു വരുത്തിയതും. ജി. രാമന്‍നായര്‍ പ്രസിഡന്റായിവന്ന കാലം മുതലാണ് ദശാബ്ദങ്ങള്‍ക്ക് ശേഷം എന്‍.എസ്.എസിന് ദേവസ്വം ബോര്‍ഡിലുള്ള പിടി അയയാന്‍ തുടങ്ങിയത്. എം.ബി ശ്രീകുമാര്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രതിനിധിയായി വന്നതും ഇറങ്ങിപ്പോയതുമെല്ലാം ഈ ഘട്ടത്തിലാണെന്നത് ശ്രദ്ധേയമാണ്.
കുമ്മനം രാജശേഖരന്റെ ഹിന്ദുത്വ അജണ്ടയും എന്‍.എസ്.എസ് അജണ്ടയും തമ്മിലുള്ള ഗാഢബന്ധം രഹസ്യമാണെങ്കിലും ഇപ്പോള്‍ പരസ്യമായിത്തന്നെ പുറത്തുവന്നിരിക്കുന്നു. ഹിന്ദുക്കളുടെ 'സമവായം' ഉണ്ടാക്കണമെന്നും ബില്ലിന്റെ ആവശ്യമില്ലെന്നുമാണ് ഈ വിദ്വാന്റെ പ്രഖ്യാപനം. സമവായമെന്നാല്‍ ഹിന്ദു സംഘടനകളും സവര്‍ണകേന്ദ്രങ്ങളും സംഹാരമെന്നാണര്‍ഥമാക്കിയിട്ടുള്ളത്. നരേന്ദ്രന്‍ കമീഷന്റിപ്പോര്‍ട്ടിന്റെ പേരില്‍ സ്പെഷല്‍റിക്രൂട്ട്മെന്റ് വാദം ഉയര്‍ന്നുവന്നപ്പോഴും ഈ സമവായമെന്ന സംഭാരം നല്‍കി പലരെയും മയക്കി സ്പെഷല്‍ റിക്രൂട്ട്മെന്റ് അട്ടിമറിച്ചു. സംവരണക്കാര്യത്തില്‍ വിശാലഹിന്ദുവിന്റെ രക്ഷക്ക് ഇവര്‍ വരാറില്ല. ദേവസ്വം പ്രശ്നം വരുമ്പോള്‍ സമസ്തഹിന്ദുവിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി വെടക്കാക്കി തനിക്കാകുകയും ചെയ്യും.
ഏറെ വിചിത്രമായ കാര്യം കുമ്മനത്തിന്റെ അതേ സ്വരത്തില്‍തന്നെ ക്രൈസ്തവസംഘടനയും മുസ്ലിം നേതാക്കളും എന്‍.എസ്.എസ് പക്ഷം പിടിച്ച് രംഗത്തുവന്നിരിക്കുന്നു എന്നതാണ്. ബഹുഭൂരിപക്ഷം വരുന്ന പിന്നാക്കഹിന്ദുക്കളുടെ താല്‍പര്യത്തെ ഹനിക്കാന്‍ സവര്‍ണകേന്ദ്രങ്ങള്‍ക്കൊപ്പം ചേര്‍ന്ന ക്രൈസ്തവ, മുസ്ലിം നേതാക്കളുടെ നീക്കം ചരിത്രപരമായ വിഡ്ഢിത്തവും അപലപനീയവുമാണ്. (കെ.സി.ബി.സിയുടെയും ഹൈദരലി തങ്ങളുടെയും പ്രസ്താവനകള്‍ നോക്കുക, മാധ്യമം, മാര്‍ച്ച് 22, 23, 24 2010). ദേവസ്വം ബില്ലിനെ എതിര്‍ക്കുന്ന ക്രൈസ്തവ, മുസ്ലിം ജനപ്രതിനിധികളുടെ വീടുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും മുസ്ലിം, ക്രിസ്ത്യന്‍ എം.എല്‍.എമാര്‍ ഉറഞ്ഞുതുള്ളുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞത് ശ്രദ്ധേയമാണ്. (മാധ്യമം 25.3.2010) ഹിന്ദുത്വ ശക്തികളുടെ കൈയിലെ പാവയായിരുന്ന വെള്ളാപ്പള്ളി തല്‍ക്കാലം അവര്‍ക്ക് പാരയായത് രസകരമായ കാഴ്ചയാണ്.
ദേവസ്വം വരുമാനത്തിന്റെ സിംഹഭാഗവും കൊടുക്കുന്നത് പിന്നാക്കസമുദായങ്ങളാണ്. ആ പണത്തിന്റെ ഗുണഭോക്താക്കള്‍ സവര്‍ണസമുദായങ്ങള്‍ മാത്രവും. ഇങ്ങനെയുള്ള ദേവസ്വംഭരണത്തില്‍ മതിയായ പ്രാതിനിധ്യവും സ്വാധീനവും പിന്നാക്കജനതക്ക് ഉണ്ടാകുന്നില്ലെങ്കില്‍ ക്ഷേത്രഭണ്ഡാരങ്ങള്‍ ബഹിഷ്കരിക്കാന്‍ പിന്നാക്കസമുദായങ്ങള്‍ തയാറാവണം. ദൈവങ്ങളും ദൈവദാസന്മാരും ദാരിദ്യ്രമെന്തെന്ന് മനസ്സിലാക്കട്ടെ. മാനവസേവയാണ് മാധവസേവ എന്ന തത്ത്വം ഇക്കൂട്ടര്‍ക്ക് അപ്പോള്‍ ബോധ്യമാകും.