Friday, May 28, 2010

ഓര്‍മകളില്‍ ജോണ്‍ ഏബ്രഹാം

ജോണ്‍ നമ്മില്‍ നിന്നു വേര്‍പെട്ടിട്ട് ഈ ഞായറാഴ്ച്ച( മെയ് 30ന്) ഇരുപത്തി മുന്നു വര്‍ഷം തികയുന്നു.മലയാള മനോരമയില്‍ നിന്നാണ് താഴെ കാണുന്ന അനുസ്മരണങ്ങള്‍ രണ്ടും. എന്തായാലും അനുസ്മരണം ജോണിനോട് നീതി പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് അതിവിടെ ചേര്‍ക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കി ആ സപ്ലിമെന്റിലെ മറ്റു ലേഖനങ്ങളിലേക്കും പോകാം.
ജനങ്ങളോടു ചേര്‍ന്നു നിന്ന കലാകാരന്‍
വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ ഏബ്രഹാം മരിച്ചിട്ട് 23 വര്‍ഷം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥ പോലെയായിരുന്നു ജോണിന്റെ ജീവിതം. ചിലപ്പോള്‍ അവധൂതനായും മറ്റു ചിലപ്പോള്‍ പ്രതിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായും വിശേഷിപ്പിക്കപ്പെട്ട ജോണ്‍ ജീവിതത്തോടൊപ്പം അപൂര്‍ണ്ണമായി ബാക്കി വച്ചുപോയത് നൂറുകണക്കിനു ഭാഗികമായ കഥകളും തിരക്കഥകളുമാണ്.

സക്കറിയയുമൊത്ത് തിരക്കഥ തീര്‍ത്ത ’’ജോസഫ് ഒരു പുരോഹിതന്‍, ടി.ആറുമൊത്ത് എഴുതിത്തുടങ്ങിയ ’’നന്മയില്‍ ഗോപാലന്‍ എന്നിവയാണ് സിനിമയാകാതെപോയ പ്രധാന തിരക്കഥകള്‍. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വ്യഥ ചലച്ചിത്രമാക്കിയ ജോണ്‍ ഏബ്രഹാം, മലയാള ചലച്ചിത്ര രംഗത്ത് പുതിയ പ്രവണതകള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. കലയുടെ സത്യസന്ധതയും ധിക്കാരങ്ങളും ജോണ്‍ ഏബ്രഹാമിന്റെ സിനിമകളിലെല്ലാം നിറഞ്ഞുനിന്നു. ’അമ്മ അറിയാന്‍ എന്ന അവസാന ചിത്രത്തെയും പ്രശസ്തിയുടെ ഉത്തുംഗ സീമയിലെത്തിച്ച ജോണ്‍ എന്ന പ്രതിഭയെ തേടി എല്ലാക്കാലത്തും ഭാഗ്യവും അവസരങ്ങളും എത്തുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും അസാധാരണനായിരുന്നു ജോണ്‍ ഏബ്രഹാം. മൂവി ക്യാമറ കൊണ്ടും ജീവിതംകൊണ്ടുള്ള കലാപമാണു ജോണ്‍ ചെയ്തത്. എന്നാല്‍ നിര്‍ഭയമായ ആ ജീവിതം കലാപരമായ ധൂര്‍ത്തായിരുന്നുവെന്നും വ്യാഖ്യാനിക്കപ്പെട്ടു. വ്യവസ്ഥാപിതമായ എല്ലാ താല്‍പര്യങ്ങള്‍ക്കും ജോണ്‍ എതിരുനിന്നു.

ജോണിന്റെ ആദ്യചിത്രം 1969ല്‍ പുറത്തിറങ്ങിയ ’വിദ്യാര്‍ഥികളേ ഇതിലെ ഇതിലേയാണ്. മൌലികതയുള്ള കഥാകൃത്തുകൂടിയായിരുന്നു ജോണ്‍. കലാമൂല്യമുള്ള സിനിമയെ ജനകീയമാക്കാന്‍ ശ്രമിച്ച ’ഒഡേസ പ്രസ്ഥാനത്തിലൂടെ ജോണ്‍ നല്‍കിയ സംഭാവനകളും ശ്രദ്ധേയമാണ്. ഒടുവില്‍ 1987 മേയ് 30ന് ഒരു അപകടമരണത്തില്‍ ജോണ്‍ അവസാനിച്ചു. കോഴിക്കോട് നഗരത്തിലെ, പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണാണ്, ജോണ്‍ ജീവിതത്തോടും സിനിമയോടും വിടപറഞ്ഞത്.

"ഞാനൊരു ചിത്രമുണ്ടാക്കുമ്പോള്‍ അതു ജനങ്ങള്‍ കാണണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. അവരതു കണ്ടില്ലെങ്കില്‍ അതിന്റെ അര്‍ഥം സംവിധായകനെന്ന നിലയില്‍ ഞാനൊരു വന്‍ പരാജയമാണെന്നാണ്. കലാമേന്മയുള്ള സിനിമകളെടുക്കുന്നു എന്ന് അവകാശപ്പെടുന്ന മലയാള സംവിധായകരുടെ കൂട്ടത്തില്‍ ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ഒരോയൊരാള്‍ മാത്രമേ ധൈര്യപ്പെടൂ- ജോണ്‍ ഏബ്രഹാം.

ജനങ്ങളില്‍ നിന്നന്യമായ കലയെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്ത കലാകാരനായിരുന്നു ജോണ്‍. ജനപങ്കാളിത്തത്തിലൂടെയുള്ള ചലച്ചിത്ര നിര്‍മിതിക്ക് അദ്ദേഹത്തെ പ്രാപ്തനാ ക്കിയത് ജനങ്ങളിലുള്ള ഈ വിശ്വാസം തന്നെയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി സിനിമ നിര്‍മിക്കുക, ജനങ്ങള്‍ സ്വീകരിക്കാതിരിക്കുക- ദുരന്തമയമായ ഈ വൈരുധ്യമനുഭ വിക്കുന്ന ആദ്യത്തെ ചലച്ചിത്രകാരനല്ല ജോണ്‍.

കഥയെഴുത്തില്‍ തുടങ്ങുക, കഥയേക്കാളധികം ജനങ്ങളില്‍ച്ചെന്നെത്തുന്നത് നാടകമാണെന്നറിഞ്ഞ് നാടകത്തിലേക്കു തിരിയുക, നാടകത്തേക്കാള്‍ കൂടുതലായി ജനങ്ങളെ സമീപിക്കാന്‍ സിനിമയ്ക്കു കഴിയുമെന്ന വിശ്വാസത്തില്‍ സിനിമാക്കാരനാവുക, ഒറ്റചിത്രം പോലും ജനങ്ങള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കാതിരിക്കുക- ജോണിന്റെ പ്രിയ ഗുരുനാഥനായ ഋത്വിക് ഘട്ടക്കിന്റെ വിധി അതായിരുന്നു. ജനകീയമായ ഒരു പ്രസ്ഥാനം കരുപ്പിടിപ്പിച്ചുകൊണ്ട് ഈ വിധിയെ വെല്ലുവിളിക്കുകയാണ് ജോണ്‍ ചെയ്തത്.

മരിക്കുമ്പോള്‍ ജോണ്‍ ഏബ്രഹാമിനു പ്രായം 49. എല്‍ ഐ സിയിലെ ഉദ്യോഗം വലിച്ചെറിഞ്ഞ്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം നേടി. ജയിച്ചിറങ്ങി മണി കൌളിന്റെ ചിത്രത്തില്‍ അസിസ്റ്റന്റായും നടനായും പരിചയമാര്‍ജിച്ച് സംവിധാനരംഗത്ത് ആദ്യത്തെ സ്വതന്ത്രമായ കാല്‍വയ്പ് നടത്തുമ്പോള്‍ ജോണിനു പ്രായം 32 കഴിഞ്ഞിരിക്കണം. 17 കൊല്ലത്തെ ചലച്ചിത്ര ജീവിതത്തില്‍ ജോണ്‍ പുറത്തിറക്കിയ ചിത്രങ്ങള്‍ നാലേനാലു മാത്രമാണ്. മലയാള സിനിമയില്‍ മേഘജ്യോതിസുപോലെ മിന്നിപ്പൊലിഞ്ഞുപോയ സംവിധായകനാണ് ജോണ്‍.

പാന്ഥപാദം ബാധിക്കുന്ന നിരവധി രൂക്ഷശിലകള്‍ തലങ്ങും വിലങ്ങും കിടക്കുന്ന മലയാള സിനിമാരംഗത്ത് ഒരു മേഘജ്യോതിസിന്റെ ക്ഷണിക ജീവിതത്തേക്കാള്‍ കാമ്യമായി മറ്റെന്താണുള്ളത്?"

Thursday, May 27, 2010

ബുദ്ധ പൂര്‍ണിമ ആശംസകള്‍


ഇന്ന് ബുദ്ധ പൂര്‍ണിമ

വൈശാഖമാസത്തിലെ വെളുത്തവാവ്, വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം, സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയ ദിവസം.

കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിന്‍റെ മകനായി സിദ്ധാര്‍ത്ഥന്‍ ജനിച്ചതും വൈശാഖ പൗര്‍ണ്ണമിയിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്.(ശ്രീബുദ്ധന്‍ ജനിച്ചതും അദ്ദേഹത്തിന് ബോധോദയമുണ്ടായതും ബുദ്ധന്‍ നിര്‍വാണം പ്രാപിച്ചതും ഈ നാളിലാണെന്ന് ബുദ്ധിസ്റ്റുകള്‍ വിശ്വസിക്കുന്നു.) ദു:ഖത്തിനു നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീബുദ്ധന്‍ ഈ കാലത്തിന്റെ വഴികാട്ടിയാകുന്നു.

രാജകൊട്ടാരത്തിന്‍റെ സുഖസമൃദ്ധിയില്‍നിന്ന് ലോകത്തിന്‍റെ ദു:ഖങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കിയത്. ദു:ഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ തീര്‍ത്ഥാടനം സാര്‍ത്ഥകമാകുകയായിരുന്നു.ഭൗതിക സുഖങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ദ്ധക്യവും രോഗവും മരണമാണെന്ന തിരിച്ചറിവാണ് സിദ്ധാര്‍ത്ഥ രാജകുമാരനെ രാജകൊട്ടാരത്തില്‍നിന്ന് ജനമധ്യത്തിലെക്ക് നയിച്ചത്.

ദുരിതങ്ങളില്‍നിന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സിദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലനെയും രാജ്യത്തെത്തന്നെയും വെടിഞ്ഞ് പരിവ്രാജകനാകുകയായിരുന്നു. (സിദ്ധാര്‍ഥന്‍ പരിവ്രാജകനായതിന് പൊതുവില്‍ പറഞ്ഞുകേള്‍ക്കുന്നതിനു വ്യത്യസ്തമായ ചില വസ്തുതകള്‍ അംബേഡ്കര്‍ വിശദമാക്കുന്നുണ്ട്)

ആറുവര്‍ഷത്തെ നിരന്തര ധ്യാനത്തിനു ശേഷം ഗയയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. കണ്ടെത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം.



പി കെ ബാലകൃഷ്ണന്റെ നാരായണഗുരു ആന്തലജി പഠിക്കാതെ ശ്രീനാരായണഗുരുവിനെ മനസ്സിലാക്കാന്‍ സാധിക്കില്ല. അതുപോലെ തന്നെയാണ് ഡോ ബാബാസാഹിബ് അംബേഡ്കറുടെ ബുദ്ധനും ധമ്മവും എന്ന ഗ്രന്ഥത്തിന്റെ കാര്യവും. ബുദ്ധിസത്തെക്കുറിച്ച് മറ്റെന്തു പഠിച്ചാലും കാര്യമില്ല, ഈ ഗ്രന്ഥം പഠിച്ചിട്ടില്ലെങ്കില്‍. ഇവിടെ ആ പുസ്തകത്തിന്റെ ഇങ്ഗ്ലീഷ് മൂലം പൂര്‍ണമായി വായിക്കാം.
(കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്;ഡോ അംബേദ്കര്‍ കൃതികളുടെ ഇരുപത്തിരണ്ടാമത്തെ വാല്യമായി. വില വെറും നാല്പതു രൂപ.)
 ബുദ്ധപൂര്‍ണിമ ആശംസകള്‍.

Wednesday, May 26, 2010

ജാതി സെന്‍സസിന് സാധ്യത മങ്ങുന്നു?

ജാതി സെന്‍സസ് നടത്താതിരിക്കാന്‍ ബ്രാഹ്മണ്യ ശക്തികള്‍ അതിശക്തമായി ശ്രമിക്കുകയാണ്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ഇതു സംബന്ധമായി തീരുമാനമായില്ലത്രേ! വാര്‍ത്ത മനോരമ റിപ്പോര്‍ട്ട് ചെയ്തത് ഇതാ:
ജാതി സെന്‍സസ്: മന്ത്രിസഭാ ഉപസമിതി പരിശോധിക്കും
"ന്യൂഡല്‍ഹി: സമവായമില്ലാതെ നീളുന്ന ജാതി സെന്‍സസ് പ്രശ്നം മന്ത്രിസഭാ ഉപസമിതിക്കുവിടാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജാതി കണക്കെടുപ്പു കൂടി സെന്‍സസില്‍ ഉള്‍പ്പെടുത്തണമോ എന്ന വിവാദ വിഷയത്തിലാണ് ഈ തീരുമാനം.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായസമന്വയമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്നാണ് വിഷയം മന്ത്രിസഭാ ഉപസമിതിക്കു വിടാന്‍ തീരുമാനമായത്. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ ഉപസമിതിയാവും ഇക്കാര്യം പരിശോധിക്കുക.
മേയ് നാലിന് ഈ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. നിയമമന്ത്രി വീരപ്പ മൊയ്ലി
അടക്കമുളള ചില മന്ത്രിമാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് അനുകൂലിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം ഉള്‍പ്പെടെയുള്ള മറ്റു ചില മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പാണുള്ളത്. സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ജെഡി(യു) തുടങ്ങിയ കക്ഷികള്‍ ജാതി സെന്‍സസിന് അനുകൂല നിലപാടെടുത്തു മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും നിരവധി രാഷ്ട്രീയമാനങ്ങളുള്ള ഈ വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ ശ്രദ്ധയോടെയാണ് ചുവടുവയ്ക്കുന്നത്."

-മന്ത്രിസഭാ ഉപസമിതി അംഗങ്ങളില്‍ നിയമ മന്ത്രി മൊയ് ലി പിന്നാക്കക്കാരനും ചിദംബരവും മുഖര്‍ജിയും സവര്‍ണരുമാണ്(യഥാക്രമം ചെട്ടിയാരും-വൈശ്യന്‍- ബ്രാഹ്മണനും).അപ്പോള്‍ സമിതി തീരുമാനം ജാതി സെന്‍സസിന് അനുകൂലമാകണമെങ്കില്‍ അവര്‍ണ രാഷ്ട്രീയം ശക്തമായ സമ്മര്‍ദം പുറത്തുണ്ടാക്കേണ്ടിയിരിക്കുന്നു. ആകെ ഒരു ലാലുവും മുലായവും ഉണ്ട്. ബാക്കിയുള്ളവരുടെ കാര്യം പറയാതിരിക്കയാണു ഭേദം. ഏതായാലും കാത്തിരുന്നു കാണാം.
ജാതി സെന്‍സസിന് അനുകൂലമായി മുന്‍ ചീഫ് സെക്രട്ടറി ഡോ എം വിജയനുണ്ണി എഴുതിയ ലേഖനം ഇതോടൊപ്പം വായിക്കുക.

ജാതിതിരിച്ചുള്ള സെന്‍സസ് വേണമെന്ന് മുന്‍ സെന്‍സസ് കമീഷണര്‍

Saturday, May 22, 2010

ഓര്‍മയില്‍ നിറയുന്ന ബോബ് മാര്‍ലി

നമ്മുടെ റിയാലിറ്റി ഷോകള്‍ എന്ന അശ്ലീലം മാത്രം കാണുന്നവര്‍ക്ക് ലോകത്തെ യഥാര്‍ഥ സംഗീതത്തെയും സംഗീതജ്ഞരെയും തിരിച്ചറിയാനാവില്ല.സ്വന്തമമായി പാട്ടെഴുതി,സ്വയം സംഗീതം ചെയ്ത്,സ്വയം അതു പാടുകയും അനീതിക്കും അധിനിവേശത്തിനും എതിരെ ശക്തമായ ആയുധമാക്കുകയും ചെയ്ത വിശ്രുത ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിയെ ഒട്ടും അറിയാനിടയില്ല.ബോബ് മാര്‍ലി അനുസ്മരണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ നടന്നു. കുരീപ്പുഴ ശ്രീകുമാറും ചാരു നിവേദിതയും പങ്കെടുത്ത രണ്ടാം ദിവസത്തെ പരിപാടിയുടെ ചില ഫോട്ടോഗ്രാഫുകള്‍ ഇതാ:
ചാരു നിവേദിത അനുസ്മരണ പ്രഭാഷണം നടത്തുന്നു
സദസ്(ശുഷ്കം-സ്വാഭാവികം)
കുരീപ്പുഴ ഉദ്ഘാടനം ചെയ്യുന്നു

ബോബ് മാര്‍ലിയെക്കുറിച്ച് വന്ന ലേഖനത്തില്‍ നിന്ന്:
തന്റെ വിശ്വാസപ്രമാണങ്ങളെ പ്രതിഫലിപ്പിക്കാന്‍ റെഗെ സംഗീതത്തെ ഫലപ്രദമായി ഉപയോഗിച്ച ബോബ്മാര്‍ലി ഓര്‍മയായിട്ട് ചൊവ്വാഴ്ച 29 വര്‍ഷം. റെഗെ സംഗീതത്തിന് ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയതിനും അതിനെ സംഗീതത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചതിനും സംഗീതലോകം എക്കാലവും കടപ്പെട്ടിരിക്കുന്നത് ബോബ് മാര്‍ലിയോടാണ്. 90കളില്‍ ഒറ്റഗാനംകൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമാഗാനങ്ങള്‍ വടക്കോട്ട് ഒഴുകാന്‍ തുടങ്ങിയത് എ.ആര്‍.റഹ്മാന്‍ ചിട്ടപ്പെടുത്തിയ 'ചിന്ന ചിന്ന ആശൈ'യിലൂടെയാണ്. റെഗെയുടെ ശക്തമായ സ്വാധീനമായിരുന്നു ആ ഗാനത്തിന്റെ പ്രത്യേകത. റഹ്മാന്റെതന്നെ 'മുസ്തഫാ മുസ്തഫാ' എന്ന ഗാനവും സമ്പൂര്‍ണ റെഗെ ആണ്. അങ്ങനെ റെഗെയും ഒപ്പം മര്‍ലിയും ഇന്ത്യന്‍ സംഗീതവഴികളിലേക്കുകൂടി കടന്നുവരികയായിരുന്നു.

എന്താണ് റെഗെ സംഗീതം? അത് വന്ന വഴി ഏത്? ഇതെല്ലാം അറിയണമെങ്കില്‍ കാലത്തിലൂടെ ഏറെ ദൂരം പിന്നോട്ടു സഞ്ചരിക്കണം. ജമൈക്ക..... അവിടെയാണ് റെഗെ സംഗീതത്തിന്റെ പിറവി. നാല്പതുകളില്‍ പാശ്ചാത്യസംഗീതലോകത്ത് നിറഞ്ഞുനിന്നിരുന്ന ജാസ് സംഗീതം, ജമൈക്കയിലെ സജീവ സാന്നിധ്യമായിരുന്നു. ജമൈക്കയിലെത്തുന്ന സഞ്ചാരികളെ രസിപ്പിക്കാന്‍ തദ്ദേശീയര്‍ ജാസ് സംഗീതത്തിന്റെ ഈണവുമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും നിലയുറപ്പിച്ച് പാട്ടുപാടി നടന്നു. അമ്പതുകളില്‍ ജാസ് സംഗീതം കുറച്ചുകൂടി യുവത്വം തുളുമ്പുന്ന സംഗീതങ്ങള്‍ക്ക് വഴിമാറി. അതിന്റെ ഫലമാണ് അറുപതുകളില്‍ ജമൈക്കയുടെ സ്വന്തമെന്നു പറയാവുന്ന 'സ്‌കാ' സംഗീതത്തിന്റെ പിറവി. 'സ്‌കാ'യുടെ പിന്‍മുറക്കാരനായ റോക്ക് സ്റ്റെഡിയുടെ നേരിട്ടുള്ള പരിണാമമാണ് റെഗെ സംഗീതം.
ലോകത്തിലെ ആദ്യത്തെ റെഗെ ആല്‍ബം 1968ല്‍ മൈറ്റല്‍സ് പുറത്തിറക്കിയ 'ഡു ദ റെഗെ' ആണ്. റോക്ക് സ്റ്റെഡിയേക്കാള്‍ ചടുലവും 'സ്‌കാ' സംഗീതത്തെക്കാള്‍ സങ്കീര്‍ണവുമാണ് റെഗെ. റെഗെയുടെ താളക്രമമാണ് ഈസംഗീതത്തെ വേറിട്ടുനിര്‍ത്തുന്നത്. ആഫ്രിക്കന്‍ സംഗീതത്തില്‍ മുഴുക്കെയുള്ള താളനിബിഢത സംഗീതത്തിലും കാണാം.

1945 ഫിബ്ര. ആറിന് ജമൈക്കയിലെ സെന്റ് ആന്‍ലാണ് ബോബ്മര്‍ലി ജനിച്ചത്. പത്തു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം കിങ്സ്റ്റണിലെ ഒരു ചേരിയിലേക്ക് താമസം മാറ്റി. തുടര്‍ന്നുള്ള ജീവിതം യാതന നിറഞ്ഞതായിരുന്നു. സ്വന്തം തിക്താനുഭവങ്ങളും ജമൈക്കയുടെ രാഷ്ട്രീയ സാഹചര്യവും മാര്‍ലിയുടെ സംഗീതത്തെയും ജീവിതത്തെയും തത്ത്വചിന്തയെയും പാകപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. നിലവിലുള്ള വ്യവസ്ഥകളോട് നിരന്തരം സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ജീവിതക്രമത്തെ സ്വാഭാവികമായും മാര്‍ലി കൂട്ടുപിടിച്ചു.

ജമൈക്കയെ കോളനിയാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ 1655 കാലയളവില്‍ ധാരാളം ആഫ്രിക്കന്‍ വംശജരെ അടിമകളാക്കി അവരുടെ തോട്ടങ്ങളില്‍ പണിയെടുക്കാനായി എത്തിച്ചു. 1838-ല്‍ ഈ അടിമകള്‍ സ്വതന്ത്രരായെങ്കിലും കോളനിവത്കരണത്തിന്റെ ബാക്കിപത്രമായി അസ്വസ്ഥമായ ഒരു കൂട്ടമായി ഇവര്‍ നിലനിന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചേരിതിരിവ് രാജ്യത്തെ സ്ഥിതി കൂടുതല്‍ ദയനീയമാക്കി. ഈയൊരു സാഹചര്യമാണ് മാര്‍ലിയുടെ ഗാനങ്ങളെയും അദ്ദേഹത്തിന്റെ ജീവിതശൈലിയെയും ചിട്ടപ്പെടുത്തുന്നതില്‍ നിര്‍ണായകമായത്. അടിച്ചമര്‍ത്തപ്പെട്ട, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട, കറുത്തവന്റെ ഉയിര്‍ത്തെഴുന്നേല്പിനുള്ള ആഹ്വാനമായി ആ സൃഷ്ടികള്‍ അങ്ങനെ പുറത്തുവന്നു. ഇത്തരം ഗാനങ്ങള്‍ അദ്ദേഹത്തെ മഹത്ത്വത്തിലേക്കുയര്‍ത്തിയ കാലഘട്ടവും കൂടിയായിരുന്നു അത്.
1964-ല്‍ ബണ്ണി ലിവിങ്സ്റ്റണ്‍, പീറ്റര്‍ ടോഷ് എന്നിവരോടുചേര്‍ന്ന് മാര്‍ലി രൂപവത്കരിച്ച 'വൈലേഴ്‌സ' എന്ന സംഗീത ട്രൂപ്പ് നിരവധി ഗാനങ്ങള്‍ ഒരുക്കി. ഇവയില്‍ ഏറെ ജനപ്രീതിനേടിയ ഗാനമാണ് ഫ്രഛൃവ ഘ്്വവയ്ത്ത. സ്‌നേഹത്തിനും ഐക്യത്തിനും ഈ ഗാനം ആഹ്വാനം ചെയ്യുന്നു. അതേവര്‍ഷംതന്നെ പുറത്തിറക്കിയ ഫ്രടഹൗൗവി ഒ്‌നൃ്രയ്ത്ത എന്ന ഗാനം വൈലേഴ്‌സിനെ ജമൈക്കയിലെ ഒന്നാംനിര സംഗീത ട്രൂപ്പുകളിലൊന്നാക്കി മാറ്റി.

1974-ല്‍ ലോകവ്യാപകമായി റിലീസുചെയ്ത 'ബേണിങ്' എന്ന ആല്‍ബം മാര്‍ലിക്ക് അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഉയിര്‍ത്തെഴുന്നേല്ക്കാനും അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും ആഹ്വാനം ചെയ്യുന്ന ഫ്രംവറ ു്യ ടറമൃല ു്യയ്ത്ത എന്ന ഗാനം ഈ ആല്‍ബത്തിലേതാണ്. 1975-ല്‍ പുറത്തിറക്കിയ ഫ്രച് ണ്ൗമൃ ച് *ിള്‍യ്ത്ത എന്ന ഗാനമാകട്ടെ ഒരന്താരാഷ്ട്ര ഹിറ്റായിരുന്നു.

1977-ലാണ് കാന്‍സര്‍ ബാധിതനാണ് ബോബ്മാര്‍ലി എന്ന ക്രൂരസത്യം സംഗീതലോകം അവിശ്വസനീയതയോടെ കേട്ടത്. വൈദ്യലോകം ശസ്ത്രക്രിയ വിധിച്ചു. പക്ഷേ, തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായതിനാല്‍ ശസ്ത്രക്രിയ എന്ന ഉപദേശത്തെ മാര്‍ലി തിരസ്‌കരിച്ചു. ക്രമേണ കാന്‍സര്‍ ശ്വാസകോശങ്ങളെയും മസ്തിഷ്‌കത്തെയും ബാധിച്ചു തുടങ്ങി. പക്ഷേ, അപ്പോഴും തന്റെ സംഗീത സപര്യ അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇക്കാലത്താണ് ടുി്വഹ്വമാ, ഡ്യിഹീഹൃഷ എന്നീ ആല്‍ബങ്ങളിറക്കിയത്.

രോഗം മൂര്‍ച്ഛിച്ചുകൊണ്ടേയിരുന്നു. മരണം ഏതുനിമിഷവും കടന്നുവരാവുന്ന അവസ്ഥ. അവസാനം 1981 മെയ് 11ന് അത് സംഭവിച്ചു. ഫേ്‌ളാറിഡയിലെ ആസ്​പത്രിയില്‍വെച്ചായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ കേവലം 36 വയസ്സുമാത്രം. മാര്‍ലിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗിറ്റാര്‍, ഒരു ട്‌രരവി യമാാ, ങമിഹളു്വമൃമ ഏുല, 'റസഹ്്യഹമ ജിഹൃരവ എീറമ ണ്ീീവൃ സമ്മാനിച്ച മോതിരം, ഒരു ബൈബിള്‍ എന്നിവയും ആ ഭൗതിക ശരീരത്തിനൊപ്പം അടക്കംചെയ്തു. മരണാനന്തരം നിരവധി ബഹുമതികളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
തയ്യാറാക്കിയത് ഹരി

ബോബി മാര്‍ലി വെബ്സൈറ്റ് ഇവിടെ.

Tuesday, May 18, 2010

കെ വേണുവിന്റെ ബുദ്ധിപരമായ സത്യസന്ധത!

മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം ജമാ അത്തെ ഇസ്ലാമി വിമര്‍ശകനാണ് ഹമീദ് ചേന്ദമംഗലൂര്‍. ഹമീദിന്റെ ലേഖനമാണ് ഇപ്രാവശ്യത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറി. 'പൊതു സമ്മതികളിലെ ചതിക്കുഴികള്‍ 'എന്ന് ഉള്ളിലും intellectual jihad എന്ന് കവറിലും തലക്കെട്ടു നല്‍കിയിരിക്കുന്ന പന്ത്രണ്ട് പേജുള്ള നീണ്ട ലേഖനം. അതിലെ അവസാനത്തെ പേജ്,'സംസ്ഥാനത്തെ ബുദ്ധിജീവികളില്‍ ഉന്നതസ്ഥാനമലങ്കരിക്കുന്നവരില്‍ ഒരാളാ'യ കെ വേണുവും ഹമീദും തമ്മില്‍ ജമാ അത്തെ ഇസ്ലാമിയേയും മാധ്യമത്തേയും പറ്റി പറഞ്ഞ അഭിപ്രായങ്ങളാണ്.ആ പേജ് ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.
വേണു പറഞ്ഞത്രേ:
"ബൌദ്ധിക രംഗത്ത് കാണിക്കേണ്ട ജനാധിപത്യ മര്യാദകള്‍ പോലും ജമാ അത്തെ ഇസ്ലാമിക്കാര്‍ കാണിക്കാറില്ല. മാധ്യമം വാരിക ഒരു ചര്‍ച്ച സംഘടിപ്പിച്ചു. എന്നോടും ആവശ്യപ്പെട്ടു ലേഖനം.എന്റെ ലേഖനത്തില്‍ ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ജമാ അത്തെ ഇസ്ലാമിയുടെ കാഴ്ച്ചപ്പാടുകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.അതിനു മാധ്യമം പത്രാധിപരും വേറെ ചിലരും മറുപടി എഴുതി.അവയോട് പ്രതികരിച്ചുകൊണ്ട് ഞാന്‍ വീണ്ടും ലേഖനമയച്ചു.അത് വെളിച്ചം കണ്ടില്ല. സ്വല്‍പ്പം നീണ്ട കാത്തിരിപ്പിനുശേഷം ഞാന്‍ പത്രാധിപരെ വിളിച്ചു.അതൊന്നും നോക്കുന്നതു താനല്ലെന്നും കുട്ടികളാണെന്നും അന്വേഷിക്കാമെന്നുമായിരുന്നു മറുപടി.ഒടുവില്‍ പ്രതികരണം വന്നു.ആഴ്ച്ചപ്പതിപ്പിന്റെ അവസാന താളുകളില്‍.'ഉള്ളടക്ക'ത്തില്‍ ലേഖനത്തെക്കുറിച്ചുള്ള സൂചന നല്‍കിയില്ല.'മാധ്യമം' നടത്തുന്നവരുടെ തനിനിറം അപ്പോഴാണ് എനിക്ക് കൂടുതല്‍ വ്യക്തമായത്. അതോടെ അവരുമായുള്ള സഹകരണത്തെക്കുറിച്ച് ഞാന്‍ പുനശ്ചിന്ത നടത്തുകയും ചെയ്തു."

ഇതു വായിച്ചപ്പോള്‍ ഈ ബ്ലോഗര്‍ക്കോര്‍മ വന്നത്, തന്റെ പ്രതികരണം പ്രസിദ്ധീകരിച്ചില്ലെന്ന് ആരോപിച്ചുകൊണ്ട് കെ വേണു പത്രാധിപരായുള്ള സമീക്ഷ ദ്വൈവാരിക (ഇപ്പോളത് ഇല്ല)യുടെ സബ് എഡിറ്ററുമായി , ഗ്രന്ഥകാരനും ഗവേഷകനുമായ എന്‍ എം ഹുസൈന്‍ 2003ല്‍ നടത്തിയ കത്തിടപാടുകളാണ്. ആ കത്തിടപാടുകള്‍ സുതരാം തെളിയിക്കുന്ന വസ്തുത, കെ വേണു ഗീര്‍വാണം വിടുന്ന മാധ്യമ/ജനാധിപത്യ മര്യാദ സ്വയം പാലിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ലെന്നാണ്.

ഹുസൈന്റെ 'സെപ്തം :11അമേരിക്കയുടെ യുദ്ധതന്ത്രം ' എന്ന ആ പുസ്തകത്തി(2004 ഏപ്രിലില്‍ ഇറങ്ങിയ പരിഷ്കരിച്ച പതിപ്പ്) ന്റെ പതിനൊന്നാമത്തെ അധ്യായം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു.
(പുസ്തകത്തിന്റെ 185 മുതല്‍ 219വരെയുള്ള പേജുകളാണ് സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്.അതായത് മൊത്തം 35പേജുകള്‍. അതുകൊണ്ട് അല്‍പ്പം ക്ഷമ അഥവാ സമയം വേണം ഇതു വായിച്ചു തീര്‍ക്കാന്‍. വായിക്കാതെ ദയവായി അഭിപ്രായം പറയാന്‍ തുനിയരുത് ആരും എന്നൊരപേക്ഷയുണ്ട് മുന്‍കൂറായി)
രണ്ടും വായിച്ചിട്ട് വായനക്കാര്‍ തീരുമാനിക്കുക,നാഴികയ്ക്കു നാല്‍പ്പതുവട്ടം വേണു പറയാറുള്ള ബുദ്ധിപരമായ സത്യസന്ധതയും, മാധ്യമത്തിനില്ലെന്ന് വേണു ആരോപിക്കുന്ന ജനാധിപത്യ മര്യാദയും അദ്ദേഹത്തിനുണ്ടോ എന്ന്.
ഈ ലേഖകന്റെ ഓര്‍മ ശരിയാണെങ്കില്‍ കെ വേണു തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ചെറുതും വലുതുമായ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞിട്ടുണ്ട്. ഒരുമാതിരിപ്പെട്ടവര്‍ക്കൊന്നും അദ്ദേഹത്തെ നേര്‍ക്കുനേരെ നിന്ന് നേരിടാനും പറ്റില്ല.എന്നാല്‍ ഹുസൈന്റെ ഈ ഗുരുതരമായ ആരോപണത്തെ മാത്രം അദ്ദേഹം അവഗണിച്ചു. അതായത് അദ്ദേഹത്തിന് അതിനു മറുപടി പറയാന്‍ പറ്റില്ല എന്നര്‍ഥം.
പിന്‍കറി:
കെ വേണുവിനോട് പൊടുന്നനേ(?) സ്നേഹം വന്ന ഹമീദ് ഇപ്പോള്‍ ഏതു പാര്‍ട്ടിയിലാണ്?അടുത്തകാലം വരെ സി പി എമ്മിലായിരുന്നല്ലോ!ഹമീദ് പാര്‍ട്ടിയിലുള്ളപ്പോഴോ പിന്നീടോ സി പി എം വേണുവിനെക്കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ? ഇപ്പോള്‍ 'പ്രബോധനം'കാര്‍ പറയുന്നതിലും ഹീനമായല്ലേ സി പി എമ്മും ഹമീദിന്റെയും നേതാവായിരുന്ന ഈ എം എസ്സും എക്കാലത്തും വേണുവിനെ അധിക്ഷേപിച്ചിട്ടുള്ളത്? ജമാ അത്തെ ഇസ്ലാമി പറയുമ്പോള്‍ മാത്രം അത് മഹാ പാതകമാകുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലല്ലോ സഖാവേ?

Monday, May 17, 2010

ജാതിയും 'മതനിരപേക്ഷ'രരും

തമിഴ്‌നാട്ടില്‍, 'സവര്‍ണര്‍' മനുഷ്യത്വത്തെ കുഴിവെട്ടിമൂടി അതിനുമുകളില്‍ കെട്ടിപ്പൊക്കിയ, 'ക്രൂരമതില്‍' കീഴാള കരുത്തിനു മുമ്പില്‍, പൊളിഞ്ഞുവീണത് ഈയടുത്തകാലത്താണ്. ലോകമഹാദ്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്‍മതിലിനെ ലജ്ജിപ്പിക്കുംവിധം, ജാതിപ്രത്യയശാസ്ത്രം, പരിവര്‍ത്തന പ്രവാഹങ്ങളെ പ്രതിരോധിക്കുന്ന മറ്റൊരു വന്‍മതിലായി ഇന്ത്യയിലിപ്പോഴും വളരുകയാണ്. ഇന്ത്യന്‍ ജീവിതത്തെയാകെ വിഘടിപ്പിക്കുംവിധം, ഒരു വിധ്വംസകശക്തിയായി നില്‍ക്കുന്ന ജാതി, എന്നിട്ടും സൂക്ഷ്മവിചാരണകളെ സമര്‍ഥമാംവിധം അതിജീവിച്ചുകൊണ്ട് ഇന്നും കരുത്താര്‍ജിക്കുകയാണ്. വ്യത്യസ്ത ജാതികളെയും 'ജാതിമതിലു'കളെയും സാധ്യമാക്കിയ, 'സവര്‍ണ പ്രത്യയശാസ്ത്ര'ത്തെ സംരക്ഷിക്കുംവിധമുള്ള വിചിത്ര വാദമുഖങ്ങളാണ്, മതനിരപേക്ഷ വാദികളില്‍ ചിലര്‍പോലും മുന്നോട്ടുവെക്കുന്നത്. തമിഴ്‌നാടിന്റെ ധൈഷണിക പാപ്പരീകരണത്തിന് കാരണം, നവോത്ഥാന നായകനായിരുന്ന, ഇ.വി.ആറിന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണവിരുദ്ധ പ്രക്ഷോഭമാണെന്ന്, കണ്ടെത്തിയത് ഏതോ ബാല്‍താക്കറെയല്ല, മറിച്ച് പ്രശസ്ത ചരിത്രകാരനായ ബിപിന്‍ചന്ദ്രയാണ്!

മതനിരപേക്ഷ കാഴ്ചപ്പാട് പങ്കുവെക്കുന്നവരില്‍ 'ചിലര്‍പോലും' സവര്‍ണതയോട്
ശൃംഗരിക്കുന്നതാണ് നാം കാണുന്നത്. സാമ്പത്തിക സംവരണം സമം സോഷ്യലിസം എന്നുപോലും കരുതുന്നവരെ അവര്‍ക്കിടയില്‍ പരതിയാല്‍ കണ്ടെത്താന്‍ കഴിയും. ശങ്കരാചാര്യരുടെ പറക്കുന്ന ബുദ്ധിയെ പ്രശംസിക്കുകയും എന്നാല്‍, ചാതുര്‍വര്‍ണ്യത്തെ പിന്തുണച്ചതിന്റെ പേരില്‍, അദ്ദേഹത്തിന്റെ മരവിച്ച ഹൃദയത്തെ പഴിക്കുകയും ചെയ്ത വിവേകാനന്ദനുപോലും, ചാതുര്‍വര്‍ണ്യത്തിന്റെ മതില്‍ പൊളിക്കാന്‍ കഴിയാതെ പോയത്, ജാതി പ്രത്യയശാസ്ത്രത്തിന്റെ അപ്രതിരോധ്യമായ ശക്തിയുടെ വിജയത്തെയാണ് വിളംബരം ചെയ്യുന്നത്. സാമൂഹിക പരിഷ്‌കര്‍ത്താക്കളും പ്രക്ഷോഭകാരികളും ധൈഷണികരും പൊതുവില്‍ 'ജാതിപ്രശ്‌നത്തെ' അഭിമുഖീകരിക്കുമ്പോള്‍ അതിനെ അറുത്തുമുറിച്ച് പരിശോധിക്കുന്നതിനു പകരം, 'കളംമാറി ചവിട്ടി' ഒരുതരം 'അഴകൊഴമ്പനിസം' ആഘോഷിക്കുന്നതിലാണ്, ഇപ്പോഴും ആവേശം കൊള്ളുന്നത്......


ഇത് എഴുതിയത് സത്യാന്വേഷിയോ മറ്റോ ആണെന്നു തോന്നുന്നുണ്ടോ? എന്നാല്‍ തെറ്റി. ഇത് ഒരു സി പി എം കാരന്‍ എഴുതിയതാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയുന്നവര്‍
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വിരലിലെണ്ണാവുന്നവരാണ്.(അതുകൊണ്ടുതന്നെ അവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നോട്ടപ്പുള്ളികളുമാണ്). അതില്‍ സുപ്രധാനനായ കെ ഈ എന്‍ തന്റെ വാരാദ്യ മാധ്യമം കോളത്തില്‍ -ഇടപെടല്‍- എഴുതിയ മതിലുകള്‍ സര്‍വത്ര മതിലുകള്‍ എന്ന ലേഖനത്തില്‍ നിന്നാണ് മേല്‍ ഉദ്ധരിച്ചത്. ലേഖനം മുഴുവനായി ഇവിടെ എടുത്തു ചേര്‍ത്തിട്ടുണ്ട്.
പിന്‍കുറി:
സി പി എംകാര്‍ കെ ഈ എന്നിന്റെ ലേഖനങ്ങള്‍(പുസ്തകങ്ങളും) വായിക്കാറില്ലെന്നു തോന്നുന്നു.വായിച്ചിരുന്നെങ്കില്‍ പണ്ടേ അങ്ങോര്‍ക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്തേക്കുള്ള വഴി തെളിഞ്ഞേനെ.മറ്റാരേക്കാളും കെ ഈ എന്‍ തന്നെ അക്കാര്യം തിരിച്ചറിയുന്നുണ്ടാവും. അതറിഞ്ഞാവാം കക്ഷി ഔദ്യോഗിക പക്ഷത്തെ പേര്‍ത്തും പേര്‍ത്തും നീതിമത്കരിച്ച് ഇടക്കിടെ ലേഖനങ്ങളെഴുതുന്നതും ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതും. സിപിഎമ്മിനാണെങ്കില്‍, സൈദ്ധാന്തികമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇപ്പോള്‍ അധികം പേരില്ല, കെ ഈ എന്നിനേയും പഴയ നക്ലലൈറ്റ് ഭാസുരേന്ദ്രബാബുവിനേയും ഒഴിച്ചു നിര്‍ത്തിയാല്‍.

Sunday, May 9, 2010

ദേവസ്വം ബില്‍: സി പി എം പതിവുപോലെ നായര്‍ താത്പര്യം തന്നെ സംരക്ഷിച്ചു

എന്‍ എസ് എസ്സിന്റെ താത്പര്യത്തിനു വിരുദ്ധമായി ഒന്നും ഇടതു-വലതു സര്‍ക്കാരുകള്‍ ചെയ്യില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദേവസ്വം ബില്‍ ഉപേക്ഷിക്കാനുള്ള ഇടതുമുന്നണി തീരുമാനം. മനോരമ വാര്‍ത്ത കാണുക:
"ഏഴംഗ ദേവസ്വം പുന:സംഘടന ഉപേക്ഷിച്ചു
സ്വന്തം ലേഖകന്‍
മെയ് 9, 2010
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ ഏഴംഗങ്ങളെ വീതം ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു. ........ ഏഴംഗ ദേവസ്വം ബോര്‍ഡിനുള്ള നടപടികള്‍ ഉപേക്ഷിക്കുന്നതോടെ പഴയ രീതിയില്‍ പ്രസിഡന്റിനെയും രണ്ടംഗങ്ങളെയും ഉള്‍പ്പെടുത്തി പുതിയ ബോര്‍ഡുകള്‍ ഉടന്‍ നിലവില്‍ വരും. നിയമസഭ പാസാക്കി സബ്ജക്ട് കമ്മിറ്റിക്കു വിട്ട ദേവസ്വം ബില്‍ ഇതോടെ അപ്രസക്തമാകും. ബില്ലിനെതിരെ എന്‍എസ്എസും ചില ഹൈന്ദവ സംഘടനകളും രംഗത്തു വന്നതോടെ അതു മരവിപ്പിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചിരുന്നു.

അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു കൂടാതെ ബോര്‍ഡ് തീരുമാനങ്ങള്‍ പുന:പരിശോധിക്കാനും തിരുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉണ്ടായിരുന്നു. ഇതു ബോര്‍ഡുകളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നും അവയെ സര്‍ക്കാര്‍ വകുപ്പുകള്‍ പോലെയാക്കി മാറ്റുമെന്നും വ്യാപകമായ പരാതി ഉയര്‍ന്നു. ബില്ലിലെ വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്നു നിയമസഭയില്‍ പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെയായിട്ടും അവ പുന:സംഘടിപ്പിക്കാതെ ഉദ്യോഗസ്ഥ ഭരണം നീട്ടിക്കൊണ്ടു പോകുന്നതില്‍ എല്‍ഡിഎഫില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ബില്‍ അവതരിപ്പിക്കാന്‍ രാഷ്ട്രപതി നേരത്തെ തന്നെ അംഗീകാരം നല്‍കിയിട്ടും ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് അറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ സിപിഎം മുന്നിട്ടിറങ്ങിയതോടെയാണു ബില്‍ അവതരിപ്പിക്കാന്‍ തീരുമാനമായത്.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് എല്‍ഡിഎഫ് നിര്‍ദേശം നല്‍കി. എന്നാല്‍ വെറുതെ അവതരിപ്പിച്ചു പിന്‍വാങ്ങേണ്ട ഗതികേടാണു മന്ത്രിക്കുണ്ടായത്. ഇന്നലെ യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണു പഴയ സ്ഥിതി മടക്കിക്കൊണ്ടു വരാമെന്നു നിര്‍ദേശിച്ചത്. ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരിക്കുകയാണെന്നും ഉടനെങ്ങും അതു പാസാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ മുന്നണി ഉപേക്ഷിക്കുകയാണെന്നു തന്നെ തുടര്‍ന്നുള്ള ചര്‍ച്ച വ്യക്തമാക്കി. പുന:സംഘടനയില്‍ രണ്ടു ദേവസ്വം ബോര്‍ഡുകളുടെയും പ്രസിഡന്റ് സ്ഥാനം സിപിഎം തന്നെ എടുക്കും. അംഗങ്ങളില്‍ സിപിഐക്കും ആര്‍എസ്പിക്കും പ്രാതിനിധ്യം ലഭിക്കും. എന്നാല്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസും (എസ്) അംഗത്വ ആവശ്യം ഉയര്‍ത്തും. സിപിഎം-സിപിഐ തര്‍ക്കം നിലനില്‍ക്കുന്ന വിവാദ വിഷയങ്ങളിന്മേലുള്ള ചര്‍ച്ച ഇടതു മുന്നണി അടുത്ത യോഗത്തിലേക്കു മാറ്റിവച്ചു. "


ദേശാഭിമാനി എന്‍ എസ് എസ്സിന്റെ സന്തോഷം അറിയിക്കുന്നതു കാണുക:

"ദേവസ്വംബോര്‍ഡ് പുനഃസംഘടന: എന്‍എസ്എസ് സ്വാഗതംചെയ്തു

ചങ്ങനാശ്ശേരി: ദേവസ്വംബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരും അസി. സെക്രട്ടറി ജി സുകുമാരന്‍നായരും പറഞ്ഞു. ഭരണഘടനവിരുദ്ധവും നിയമപരമായി സാധുതയില്ലാത്തതുമാണ് എന്നതിനാലാണ് നിര്‍ദ്ദിഷ്ട ദേവസ്വം ബില്ലിനെ എതിര്‍ത്തത്. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന് എന്‍എസ്എസിന്റെ പിന്തുണയുണ്ടാകുമെന്നും ഇരുവരും പറഞ്ഞു."

വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായ നേതാക്കന്മാരെയൊന്നും ഒരു മുന്നണിയും വകവച്ചിട്ടില്ലെന്നും ഇതില്‍ നിന്നു പഠിക്കേണ്ട മറ്റൊരു പാഠമാണ്. എണ്ണംകൊണ്ട് പൊണ്ണന്മാരായിട്ട് ഒരു കാര്യോമില്ല. ബൌദ്ധികമായ ശാക്തീകരണവും പ്രത്യയശാസ്ത്ര ദാര്‍ഢ്യവുമാണ് പിന്നാക്ക സമുദായങ്ങള്‍ ആര്‍ജിക്കേണ്ടത്. അല്ലെങ്കില്‍ ഉത്തരേന്‍ഡ്യയിലെ യാദവരെപ്പോലെ രാഷ്ട്രീയാധികാരം ഉള്ളവരാകണം. കണ്ടില്ലേ യാദവത്രയങ്ങള്‍ സെന്‍സസില്‍ ജാതിയുള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്?
(യാദവ രാഷ്ട്രീയത്തിന്റെ ഗുണവും ദോഷവും)
ഈ വിഷയത്തില്‍ ഈ ലേഖകന്‍ ഇട്ട മുന്‍ പോസ്റ്റുകള്‍
൧ .
അവര്‍ണര്‍ ഹിന്ദുക്കളല്ല,ജന്തുക്കള്‍!
൨.
ദേവസ്വംബില്‍: നേരും നുണയും

Thursday, May 6, 2010

കലാനാഥനെ യുക്തിവാദ സംഘവും പുറത്താക്കുമോ അതോ സംഘം സംഘ് ആക്കുമോ?

ഇക്കഴിഞ്ഞ ദിവസം ഒരു യുക്തിവാദി സുഹൃത്ത് ഒരു മുഖപ്രസംഗവും ഒരു ചോദ്യോത്തര പംക്തിയും സ്കാന്‍ ചെയ്തു് അയച്ചു തരികയുണ്ടായി.അതിന്റെ ഉള്ളടക്കം വായിച്ചപ്പോള്‍ ,ലേഖനം കേസരിയിലോ ജന്മഭൂമിയിലോ വന്നതായിരിക്കുമെന്നാണ് ആദ്യം തോന്നിയത്. ആ രണ്ടു പ്രസിദ്ധീകരണങ്ങളുടെയും വലിപ്പം ഇങ്ങനെയല്ലല്ലോ എന്നോര്‍ത്തപ്പോളാണ് സ്കാന്‍ ചെയ്തിട്ടുള്ള മാഗസിന്റെ പേര് നോക്കണമെന്നു തോന്നിയത്.സൂക്ഷിച്ചു വായിച്ചു . കേസരിയോ ജന്മഭൂമിയോ അല്ല.അതുപോലുള്ള മറ്റേതെങ്കിലും സംഘ് പരിവാര്‍ പ്രസിദ്ധീകരണവുമല്ല. ഭൌതികവാദികളും ശാസ്ത്രീയ ചിന്തകരും(?) ഒക്കെയായ യുക്തിവാദികളുടെ സംസ്ഥാന സംഘടനയായ കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രം 'യുക്തിരേഖ'യാണു മാസിക. ആ മാസിക അങ്ങനെ സ്ഥിരമായി കാണാറോ വായിക്കാറോ ഇല്ല.അതുകൊണ്ട് ആരാണ് അതിന്റെ ഇപ്പോഴത്തെ പത്രാധിപരെന്ന് അറിയില്ലായിരുന്നു.രാജഗോപാല്‍ വാകത്താനം എന്ന ഓര്‍മയായിരുന്നു ഉണ്ടായിരുന്നത്.പക്ഷേ അദ്ദേഹം ഇത്തരമൊരു ലേഖനം എഴുതാന്‍ ഒരു സാധ്യതയുമില്ല.('സ്വദേശാഭിമാനി'യെപ്പറ്റി പച്ചക്കുതിരയില്‍ സമീപകാലത്തുവന്ന ലേഖനം തന്നെ അതിനു തെളിവ്).

സംശയം തീര്‍ക്കാനായി ലേഖനം അയച്ചുതന്ന യുക്തിവാദി സുഹൃത്തിനെ തന്നെ വിളിച്ചു.യു കലാനാഥനാണു ചീഫ് എഡിറ്ററെന്ന് അദ്ദേഹം അറിയിച്ചു. അതോടെ സംശയമെല്ലാം തീര്‍ന്നു. കലാനാഥനുമായി 'മാതൃഭൂമി' ആഴ്ച്ചപ്പതിപ്പ് നടത്തിയ അഭിമുഖം വായിച്ചപ്പോളേ ഇതെഴുതുന്നയാള്‍ക്കു തോന്നിയിരുന്നു അങ്ങോര്‍ക്കു് (പല യുക്തിവാദികള്‍ക്കും) പ്രവര്‍ത്തിക്കാന്‍ ഏറ്റവും പറ്റിയ സംഘടനകള്‍ സംഘ് പരിവാറുകാരുടേതാണെന്ന്.ആ തോന്നല്‍ ഒന്നുകൂടി ഉറപ്പിച്ചു, മേല്‍ പരാമര്‍ശിച്ച 'യുക്തിരേഖ' മാസികയുടെ മുഖപ്രസംഗവും അതിലെ ചോദ്യോത്തര പംക്തിയും.

എഡിറ്റോറിയലിന്റെ വിഷയം സംവരണമാണ്. 'സംവരണം: ദേശീയ ലക്ഷ്യങ്ങള്‍ സംരക്ഷിക്കാനുതകണം' എന്ന തലക്കെട്ടിലാണു മുഖപ്രസംഗം കാച്ചിയിരിക്കുന്നത്. മുഖപ്രസംഗം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുണ്ട്. ഒരു സംഘടനയുടെ മുഖപ്രസംഗം എന്നത് ആ സംഘടനയുടെ ഔദ്യോഗിക നിലാപാടായിരിക്കും സാധാരണഗതിയില്‍. ആ നിലയ്ക്ക് ഈ മുഖപ്രസംഗത്തിന്റെ നിലാപാടുതന്നെയായിരിക്കും യുക്തിവാദി സംഘത്തിനും എന്നനുമാനിക്കാം നമുക്ക്.മാവോയിസ്റ്റുകളുള്‍പ്പെടെയുള്ള ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകള്‍ക്കും എന്തിലും ഏതിലും ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന മറ്റു ചില സംഘടനകള്‍ക്കും ഇന്‍ഡ്യന്‍ ജാതി വ്യവസ്ഥിതി ഇപ്പോഴും ഒരു പൊതിയാത്തേങ്ങയാണ്. പല കാരണങ്ങളും അതിനുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയാവുന്നത്, തുടക്കം മുതലേ ഈ സംഘടനകളുടെയെല്ലാം നേതൃത്വം ഇവിടുത്തെ ജാതിവ്യവസ്ഥിതിയുടെ ഗുണഭോക്താക്കളായ സവര്‍ണ ജാതിക്കാരുടെ കൈയിലായിരുന്നു എന്നതാണ്.അതുകൊണ്ടുതന്നെ അവരെല്ലാം സംവരണം ഉള്‍പ്പെടെ ദലിത് -ബഹുജന്‍ പ്രശ്നങ്ങളിലെല്ലാം എക്കാലത്തും സവര്‍ണ ജാതിക്കാരുടെ അതേ സമീപനം തന്നെയാണ് എടുത്തുപോന്നിട്ടുള്ളത്. യുക്തിവാദികളും വ്യത്യസ്തരല്ല. ഈ സംഘടനകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കാനിടവന്നിട്ടുള്ള അവര്‍ണ സമുദായക്കാര്‍ പോലും സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സവര്‍ണാനുകൂല സമീപനം തന്നെയാണ് പുലര്‍ത്തിവരുന്നത് എന്നതാണു രസകരമായ വൈരുധ്യം. യു കലാനാഥന്‍ ഒന്നാന്തരം ഉദാഹരണം.

തന്റെ ഈ മുഖപ്രസംഗത്തിലൂടെ കലാനാഥന്‍ അഥവാ യുക്തിവാദി സംഘം എന്താണു സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വാസ്തവത്തില്‍ പിടികിട്ടുന്നില്ല. അത്രമേല്‍ ആശയക്കുഴപ്പം നിറഞ്ഞതും പരസ്പര വിരുദ്ധവുമാണ് മുഖപ്രസംഗം.സത്യത്തില്‍ , സാമുദായിക സംവരണം, സ്ത്രീ സംവരണം, ജനസംഖ്യാ പെരുപ്പം തുടങ്ങിയവയെല്ലാം കൂട്ടിക്കുഴച്ച് ആകെ ജഗപൊകയാണു മുഖപ്രസംഗം. 'സംവരണം 50 ശതമാനത്തിലധികമായിരിക്കരുതെന്ന സുപ്രീം കോടതി വിധി നീതിയുക്തമല്ലെന്നും അത് സവര്‍ണ-സമ്പന്ന വര്‍ഗത്തിന് 50 ശതമാനം സംവരണം പ്രഖ്യാപിച്ചതിന് തുല്യമാണെ'ന്നും ഒരിടത്തു പറയുന്നു. മറ്റൊരിടത്തു് , 'ജാതിയും മതവും നിലനിര്‍ത്താനും വളര്‍ത്താനും നിലവിലുള്ള സംവരണനിയമങ്ങള്‍ സഹായിക്കുന്നു'വെന്നും പറയുന്നു. സംവരണം സംബന്ധിച്ച് സത്യത്തില്‍ കലാനാഥന്റെ സംഘടനയുടെ നിലപാടെന്താണ്? 'സംവരണ മാനദണ്ഡം,ജാതി-ന്യൂനപക്ഷമതാടിസ്ഥാനത്തില്‍ നിന്ന് ജനസംഖ്യാടിസ്ഥാനത്തിലാക്കണ'മെന്നു പറയുന്ന മുഖപ്രസംഗകാരന്‍ ആ ജനസംഖ്യാടിസ്ഥാനം വിശദമാക്കുന്നതാണു രസകരം:"ഓരോ വിഭാഗത്തിലേയും പിന്നോക്ക-പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും സാമ്പത്തികമാനദണ്ഡത്തില്‍ സഹായം നല്‍കിയാല്‍ മതി". അതായത് സാമ്പത്തിക സംവരണം നടപ്പാക്കണം;അതിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്യണം. മുഖപ്രസംഗം അവസാനിപ്പിച്ചിരിക്കുന്നത് ആ ആഹ്വാനത്തോടെയാണ്:"ജാതി-മത സംവരണം മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ഇനിയും താമസിച്ചുകൂടാ."

സി പി എം പോലും ജാതി സംവരണം നിര്‍ത്തലാക്കാന്‍ പറയുന്നില്ല. അതിലെ ക്രീമിനെ എടുത്തുകളയണമെന്നേ അവര്‍ പറയുന്നുള്ളൂ.(പിന്നാക്കത്തിലെ ക്രീമിനേ കുഴപ്പമുള്ളു കേട്ടോ.അതു കഴിച്ചാല്‍ വയറിളക്കം വരും. മുന്നാക്കത്തിലെ ക്രീം ഒന്നാന്തരവും ഐസ്ക്രീം പോലെ മധുരമാര്‍ന്നതുമാണ്.അതുകൊണ്ടാണവര്‍ മറ്റേ പകുതിയിലെ -സംവരണമില്ലാത്ത സവര്‍ണ ക്വോട്ടയിലെ-ക്രീം എടുത്തുകളയണമെന്നു വാദിക്കാത്തത്.) അവരേയും കവച്ചുവച്ചിരിക്കുന്നു യുക്തിവാദികള്‍. ജാതി-മതാടിസ്ഥാനത്തില്‍ സംവരണമേ നല്‍കാന്‍ പാടില്ലത്രേ! ഇത്തരം ഒരാഹ്വാനം സംഘ് പരിവാര്‍ ബ്ലോഗര്‍മാര്‍ പലരും ഉന്നയിച്ചിട്ടുള്ളതു നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ യുക്തിവാദികളും. അല്ലെങ്കിലും യുക്തിവാദികള്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും സംഘ് പരിവാര്‍ അജണ്ഡക്കനുസരിച്ചാണെന്ന് ഈ ബ്ലോഗര്‍ക്കു തോന്നിയിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡിനു വേണ്ടിയുള്ള പിടിവാശി ഉദാഹരണം. (അക്കാരണം ഉന്നയിച്ചാണല്ലോ കലാനാഥന്‍ സി പി എമ്മില്‍ നിന്നു പുറത്താകുന്നത്. ഇച്ചങ്ങാതി പണ്ടേ സംഘ് ആശയഗതിക്കാരനാണെന്നര്‍ഥം.)യുക്തിവാദികള്‍ക്ക് യുക്തി പോയിട്ട് സാമാന്യ ബോധം പോലും ഇല്ലെന്നു തെളിയിക്കുന്നതാണ് സംവരണത്തെ സംബന്ധിച്ച് എഴുന്നള്ളിച്ചിട്ടുള്ള ഈ വങ്കത്തങ്ങള്‍.

ഇന്‍ഡ്യന്‍ ഭരണഘടന സംവരണം കൊണ്ടു ലക്ഷ്യമാക്കുന്നത് എന്താണെന്നാണു കലാനാഥനെപ്പോലുള്ളവര്‍ ധരിച്ചിരിക്കുന്നത്? ഇന്‍ഡ്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് ഭരണാധികാരത്തില്‍ പങ്കാളിത്തം നല്‍കുകയാണു സംവരണത്തിന്റെ ലക്ഷ്യം. അല്ലാതെ, ജനങ്ങളുടെ ദാരിദ്ര്യം മാറ്റാനുള്ള ഏര്‍പ്പാടല്ല സംവരണം. അതുകൊണ്ടുതന്നെ ദാരിദ്ര്യം നോക്കി ആര്‍ക്കും സംവരണം നല്‍കാനുമാവില്ല.ജാതിപരമായ അവശതകള്‍ ദാരിദ്ര്യം കൊണ്ടുണ്ടായതാണെന്നാണോ യുക്തിവാദികള്‍ കരുതിയിരിക്കുന്നത്? ധനികനാവുമ്പോള്‍ 'കീഴ്'ജാതിക്കാരന്‍ 'മേല്‍'ജാതിക്കാരനാവുമോ?ദാരിദ്ര്യം 'മുന്നാക്ക' ജാതിക്കാരനെ 'പിന്നാക്ക' ജാതിക്കാരനാക്കുന്നുണ്ടോ?എന്നിട്ടെന്തേ 'ദരിദ്ര'നായ ഒറ്റ സവര്‍ണനും 'സമ്പന്ന'രായ ഏതെങ്കിലും പിന്നാക്കക്കാരുടെ വീട്ടിലേക്ക്(പ്രേമം ഒഴികെ)വിവാഹാലോചനയുമായി ചെല്ലാത്തത്? അങ്ങ് അമേരിക്കയില്‍ ജാതിയും മതവും ഒന്നുമില്ലാതെ ജീവിക്കുന്നു എന്നു പറയുന്ന സവര്‍ണര്‍ പോലും വിവാഹാലോചന സ്വന്തം ജാതിക്കാരില്‍ നിന്നു മാത്രം ക്ഷണിക്കുന്നത്?സമ്പന്നരായ മറ്റ് 'ഹിന്ദുക്കള്‍' മുഴുവന്‍ ചത്തുപോയോ? ഇതൊക്കെ എത്രവട്ടം ചര്‍വിതചര്‍വണം നടത്തിയ കാര്യമാണ്. ഈ എം എസ് നമ്പൂതിരിപ്പാടും ബീ ആര്‍ പി ഭാസ്കറും തമ്മില്‍ ഇവ്വിഷയകമായി നടന്ന സംവാദം(സംവാദം എന്നു പറയാമോ എന്നറിയില്ല.കാരണം ബീ ആര്‍ പി കലാകൌമുദിയിലെഴുതും, ഈ എം എസ് ചിന്തയിലും ദേശാഭിമാനിയിലും മറുപടി എഴുതും. ഈ എം എസ് ഒരിക്കലും നേരിട്ട് കലാകൌമുദിയില്‍ മറുപടി എഴുതില്ല.എഴുതിയാല്‍ അതോടെ ജനങ്ങള്‍ക്ക് ഈ എം എസ്സിന്റെ വാദങ്ങളിലെ പൊള്ളത്തരം മനസ്സിലാകുമല്ലോ)ഈ എം എസ് ഭക്തനായ കലാനാഥന് ഓര്‍മയുണ്ടോ എന്നറിയില്ല. ഓര്‍മയുണ്ടായിട്ടും കാര്യമില്ല. അവിടെ യുക്തിചിന്തയെ ഭക്തി മറികടക്കും.

മുഖപ്രസംഗകാരന്‍ ഭരണഘടനയൊക്കെ ഉദ്ധരിച്ചാണ് തന്റെ വിതണ്ഡാവാദങ്ങള്‍ അവതരിപ്പിക്കുന്നത്. പക്ഷേ കക്ഷി ഭരണഘടന വായിച്ചിട്ടുണ്ടോ എന്നു സംശയമാണ്. കാരണം ഭരണഘടന പറയുന്ന രാഷ്ട്രീയ സംവരണവും ഉദ്യോഗ സംവരണവും തമ്മിലുള്ള വ്യത്യാസം പോലും മുഖപ്രസംഗകാരനറിയില്ല."ഭരണാഘടനാ വകുപ്പ് 334 പ്രകാരം സംവരണം 30 വര്‍ഷം കഴിഞ്ഞാല്‍,അവസാനിപ്പിക്കേണ്ടിയിരുന്നു.അതിനാല്‍ സംവരണ മാനദണ്ഡം 60 വര്‍ഷം കഴിഞ്ഞ നിലയ്ക്ക് മാറ്റാനായില്ലേ? "എന്നാണ് മുഖപ്രസംഗമെഴുത്തുകാരന്‍ ചോദിക്കുന്നത്. എന്താണ് 334-ാം വകുപ്പ് പറയുന്നത്?
Article 334: Reservation of seats and special representation to cease after fifty years

Notwithstanding anything in the foregoing provisions of this Part, the provisions of this Constitution relating to -

(a) the reservation of seats for the Scheduled Castes and the Scheduled Tribes in the House of the People and in the Legislative Assemblies of the States; and

(b) the representation of the Anglo-Indian community in the House of the People and in the Legislative Assemblies of the States by nomination,

shall cease to have effect on the expiration of a period of fifty years from the commencement of this Constitution:
ഭരണഘടന അമ്പതു വര്‍ഷം എന്നു പറയുന്നത് യുക്തിവാദി പത്രാധിപര്‍ മുപ്പതാക്കി ചുരുക്കി. അതു പോകട്ടെ. ഈ വകുപ്പ് ഉദ്യോഗ സംവരണത്തെപ്പറ്റിയല്ലെന്നു സ്പഷ്ടമായില്ലേ? ഇവിടെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. യുക്തിവാദി പത്രാധിപര്‍ പ്രയോഗിക്കുന്ന ആടിനെ പട്ടിയാക്കുന്ന ഈ തന്ത്രം നിരന്തരം ഉന്നയിക്കുന്ന ഒരു സംഘടന കേരളത്തിലുണ്ട്, നായര്‍ സര്‍വീസ് സൊസൈറ്റി അഥവാ എന്‍ എസ് എസ് എന്നാണ് ആ സംഘടനയുടെ പേര്. സംവരണം അമ്പതു വര്‍ഷത്തേക്കാണ് ആദ്യം നിശ്ചയിച്ചത്(മുപ്പതിന്റെ കള്ളക്കണക്ക് അവര്‍ പോലും ഉന്നയിച്ചുകണ്ടിട്ടില്ല), പിന്നീട് രാഷ്ട്രീയക്കാര്‍ കാലാകാലങ്ങളില്‍ നീട്ടി നല്‍കുകയായിരുന്നു എന്നാണവര്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ആനക്കാര്യം. അതിന്റെ പൊള്ളത്തരം പലവുരു പലരും ചൂണ്ടിക്കാണിച്ചിട്ടും അവര്‍ ബോധപൂര്‍വം തങ്ങളുടെ കള്ളപ്രചാരണം തുടരുകയാണിപ്പോഴും. എന്‍ എസ് എസ്സിന്റെ സവര്‍ണവര്‍ഗ താത്പര്യം നമുക്കു മനസ്സിലാക്കാം.എന്നാല്‍ അതേ കള്ളപ്രചാരണം ഏറ്റു പറയുന്ന യുക്തിവാദികളുടെ താച്പര്യം എന്താണ്? അവരുടേതും സവര്‍ണവര്‍ഗ താത്പര്യം തന്നെയാണോ?

നിയമസഭകളിലും പാര്‍ലിമെന്റിലേക്കുമുള്ള (രാഷ്ട്രീയ)സംവരണത്തെക്കുറിച്ചാണ് 334-ാം വകുപ്പ് പ്രതിപാദിക്കുന്നതെന്നു നാം മുകളില്‍ കണ്ടല്ലോ. ആ സംവരണം വെറും ചട്ടുകങ്ങളെ മാത്രമേ സൃഷ്ടിക്കൂ എന്ന് ഇവിടത്തെ മുഖ്യധാരാ(സവര്‍ണ) രാഷ്ട്രീയക്കാര്‍ക്കു നന്നായറിയാം. ആ സംവരണം എത്രകാലം തുടരുന്നതിനും അവര്‍ എതിരല്ല. ഉദ്യോഗ സംവരണത്തെയാണ് അവരും സവര്‍ണ സംഘടനകളും ഭയക്കുന്നതും തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നതും.അതിന് ഭരണഘടന ഒരു കാലപരിധിയും വച്ചിട്ടില്ല. ഇത്തരം പ്രാഥമിക വസ്തുതകള്‍ പോലും അറിയാതെയാണ് കലാനാഥന്മാര്‍ സംവരണത്തെക്കുറിച്ച് ചമ്പൂപ്രബന്ധങ്ങള്‍ രചിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

വാസ്തവത്തില്‍ ലേഖകന്റെ യഥാര്‍ഥ വിഷമം മുസ്ലിങ്ങള്‍ക്കു സംവരണം നല്‍കുന്നതിലാണെന്നു സ്പഷ്ടമാണ്.ചോദ്യോത്തര പംക്തിയും ഈ മുഖപ്രസംഗത്തിലെ മുസ്ലിം ജനസംഖ്യാ വര്‍ധന സംബന്ധിച്ച പരാമര്‍ശവും ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. മുസ്ലിങ്ങളുടെ ബഹുഭാര്യാത്വം മൂലമാണത്രേ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത്! ചോദ്യോത്തര പംക്തിയില്‍ മുസ്ലിങ്ങളുടെ അക്കൌണ്ടില്‍ വകവച്ചിരിക്കുന്ന ഭീകരാക്രമണ സംഭവങ്ങളുടെ ലിസ്റ്റ് ഒന്നു നോക്കുക. അതില്‍ അയോധ്യാ രാമക്ഷേത്രത്തെ മുസ്ലിങ്ങള്‍ ആക്രമിച്ചു എന്ന ഒരു പരാമര്‍ശമുണ്ട്. തര്‍ക്കമന്ദിരം എന്നുപോലുമല്ല,സംഘ് പരിവാര്‍ സംഘടനകള്‍ പറയുന്ന പോലെ അയോധ്യാ രാമക്ഷേത്രം എന്നു് ഉറപ്പിച്ചു പറയുകയാണ് മുഖപ്രസംഗകാരന്‍. ഫീകരം തന്നെ.സംഘ് പരിവാറുകാര്‍ എത്രയോ ഭേദം!!ഒന്നുമില്ലെങ്കിലും അകത്തു കത്തിയും പുറത്തു പത്തിയും എന്ന കാപട്യം അവര്‍ക്കില്ലല്ലോ! ഏതു രാമക്ഷേത്രത്തെയാണ് മുസ്ലിം ഭീകരര്‍ ആക്രമിച്ചതെന്ന് ഒന്നു പറഞ്ഞുതരാമോ യുക്തിവാദി പത്രാധിപരേ?(ഈ രണ്ടു വിഷയങ്ങളും സവിശേഷം ചര്‍ച്ച ചെയ്യേണ്ടതാണ്.അതു മറ്റൊരിക്കലാവാം).

സംവരണത്തിന്റെ ലക്ഷ്യം ഭരണ പ്രാതിനിധ്യമാണെങ്കില്‍ മുസ്ലിങ്ങള്‍ക്കുള്‍പ്പെടെ സകലര്‍ക്കും (സവര്‍ണര്‍ക്കും)സംവരണം നല്‍ക്കുന്നതില്‍ എന്താണു കുഴപ്പം? കുഴപ്പമുണ്ട്.അതു പക്ഷെ സവര്‍ണര്‍ക്കാണ്.കാരണം, മുസ്ലീങ്ങളുള്‍പ്പെടെ ഇന്‍ഡ്യയിലെ പിന്നാക്ക വിഭാഗങ്ങളെല്ലാം ആവശ്യപ്പെടുന്നത് ജനസംഖ്യാനുപാതിക സംവരണമാണ്.(യുക്തിവാദികള്‍ പറയുന്ന ജനസംഖ്യാനുപാതമല്ല). എന്നാല്‍ സവര്‍ണര്‍ ഒരിക്കലും ആ വാദത്തെ തുണക്കില്ല. കാരണം അവരിപ്പോള്‍ത്തന്നെ ജനസംഖ്യാനുപാതത്തേക്കാള്‍ ഉദ്യോഗങ്ങള്‍ കൈപ്പിടിയില്‍ വച്ചനുഭവിച്ചുകൊണ്ടിരിക്കയാണ്. അതും പോരാഞ്ഞിട്ടാണ് അവരുടെ സംഘടനകള്‍ ,പിന്നാക്കക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരാനുള്ള തന്ത്രമായ സാമ്പത്തിക സംവരണം എന്ന വാദവുമായി രംഗത്തു വരുന്നത്. അതിനു ചൂട്ടുപിടിക്കാന്‍ ഇതാ യുക്തിവാദികളും.

സത്യത്തില്‍ യുക്തിവാദി സംഘടനയുടെ ഔദ്യോഗിക നിലപാടാണോ ഈ മുഖപ്രസംഗവും ചോദ്യോത്തരവും? അവരുടെ നിലപാടല്ലെങ്കില്‍ കലാനാഥനെ യുക്തിവാദി സംഘത്തില്‍ നിന്നു പുറത്താക്കുകയായിരിക്കും അദ്ദേഹത്തിനും സംഘടനയ്ക്കും നന്ന്. കലാനാഥനു വല്ല സംഘ് പരിവാര്‍ സംഘടനകളിലും ഇഛാനുസരണം പ്രവര്‍ത്തിക്കാമല്ലോ! ഇനി സംഘടനയുടെ ഔദ്യോഗിക നിലപാടുതന്നെയാണോ ഇത്?എങ്കില്‍ ചെറിയ ഒരു മാറ്റം സംഘടനയുടെ പേരില്‍ വരുത്തണം. യുക്തിവാദി സംഘ് എന്ന്.