ബ്ലോഗില്‍ കടുത്ത അവര്‍ണ പക്ഷ സമീപനം പുലര്‍ത്തുന്ന എഴുത്തുകാര്‍ വരെ ഇസ്ലാമിനോടുള്ള സമീപനം വരുമ്പോള്‍ തികഞ്ഞ ഹിന്ദു ഫാഷിസ്റ്റുകളെ പോലെ പെരുമാറുന്നതു കാണാറുണ്ട്. അങ്ങനെയല്ലാത്ത ഈ ബ്ലോഗഫറെപ്പോലുള്ളവര്‍ക്ക് പതിച്ചു കിട്ടാത്ത ലേബലുകളില്ല.'താലിബാനിസ്റ്റ്','സിമി ട്രെയിന്‍ഡ്','ഭീകരവാദികളുടെ പീ ആര്‍ ഓ' എന്നിങ്ങനെ പല വിശേഷണങ്ങളും പലരും(വിശേഷിച്ച് സംഘ് ആശയക്കാര്‍)പ്രചരിപ്പിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇവരില്‍പ്പലരും, ഇസ്ലാമിനെ ലോകമെങ്ങുമുള്ള പാര്‍ശ്വവത്കൃത ജനതയും ഇന്‍ഡ്യയിലെ ദലിത്-ബഹുജന്‍ വിഭാഗങ്ങളും എങ്ങനെയാണു നോക്കിക്കാണുന്നത് എന്ന ധാരണയില്ലാത്ത, കേവല യുക്തിവാദികളാണ്. ഡോ അംബേഡ്കര്‍,ജ്യോതിബ ഫൂലേ,പെരിയാര്‍ മുതല്‍ ഇന്നത്തെ ദലിത് -ബഹുജന്‍ ബുദ്ധിജീവികള്‍ വരെ ഇക്കാര്യത്തില്‍ എന്തു നിലപാടാണ് എടുത്തിട്ടുള്ളത് എന്നു വായിക്കാത്തവരും ആണ്. അത്തരക്കാരുടെ അറിവിലേക്കായി ഇതാ ഒരു ലേഖനം. കേരളത്തിലെ അറിയപ്പെടുന്ന ദലിത് ചിന്തകനായ കെ കെ ബാബുരാജാണ് ലേഖകന്‍.
baburaj
No comments:
Post a Comment