"ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം സവര്‍ണരും അവര്‍ണരുമായ ഹിന്ദുക്കള്‍ മാത്രമാണെന്നോ? ആര് എസ് എസുകാരുള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ വളരെ ഉത്സാഹപൂര്‍വം ആചരിക്കുന്ന ഒരു ആഘോഷം, അവരുടെ ‘ആജന്മ ശത്രുക്കളാ’യ കമ്യൂണിസ്റ്റുകാര്‍ക്കും പഥ്യമാവുന്നതെങ്ങനെ?ഈ പത്രങ്ങള്‍ വല്ലതും മുസ്ലിങ്ങളുടെ പെരുന്നാളുകള്‍ക്ക് അവധി നല്കി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ ഇവയ്ക്കോ ക്രിസ്ത്യാനികളുടെ ഈസ്റ്ററിനോ ഇവ മുടക്കം നല്‍കാറുണ്ടോ?. എന്നാല്‍ ഓണം,വിഷു തുടങ്ങിയ ഹൈന്ദവാഘോഷങ്ങള്‍ക്ക് ഇവയ്ക്കെല്ലാം അവധിയാണ്. എന്താണീ പത്രങ്ങളുടെ മതേതരത്വം?" ‘മതേതര’ ഹിന്ദു പത്രങ്ങള്‍ എന്ന പേരില്‍ ഈയുള്ളവന് 2009 സെപ്റ്റംബറില്‍ ഇട്ട പോസ്റ്റില്‍ നിന്നാണ് മേല്‍ വാക്യങ്ങള്‍ . അന്നതു പോസ്റ്റിയപ്പോള്‍ പലരും പറഞ്ഞത് മുസ്ലിം ആഘോഷങ്ങള്‍ക്കും ഈ പത്രങ്ങള്‍ മുടക്കാറുണ്ടെന്നായിരുന്നു. അങ്ങനെയല്ല വസ്തുത എന്ന് ഞാന്‍ പറഞ്ഞിട്ടും വിശ്വസിക്കാത്തവരുണ്ടായിരുന്നു. അവരും അവരെപ്പോലുള്ളവരും ഇന്നത്തെ അവസ്ഥ ദയവായി നോക്കണമെന്ന് അപേക്ഷിക്കുന്നു.
കേരളത്തില്‍ ഇന്ന് മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു പത്രവും പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്നലെ ഈദ്-ഉല്-അദ്ഹ എന്ന ബലിപെരുന്നാള്‍ പ്രമാണിച്ച് അവര്‍ക്കെല്ലാം അവധിയായതിനാലായിരുന്നു അത്. എന്നാല്‍ മറ്റെല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മതേതര പത്രങ്ങളില്‍ വാസ്തവത്തില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ ഏതു മത-ജാതി വിഭാഗങ്ങളില്‍ പെട്ടവരാണെന്ന്-അഥവാ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉണ്ടെന്ന്- വെളിപ്പെടുത്താനുള്ള ധൈര്യം സാമൂഹിക നീതിയെപ്പറ്റി വാതോരാതെ മുഖപ്രസംഗിക്കാറുള്ള പത്രസ്ഥാപനങ്ങള്‍ക്കുണ്ടോ?
സത്യാന്വേഷി ഉറപ്പിച്ചു പറയുന്നു ദേശാഭിമാനി ഉള്‍പ്പെടെ എല്ലാ പത്രസ്ഥാപനങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും നായര്‍ -സുറിയാനി വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന്. ഈ സവര്‍ണ ജാതിക്കാരുടെ താത്പര്യങ്ങളാണ് ഈ പത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. അവരുടെ ആഘോഷങ്ങളെ മാത്രമേ ദേശീയതയുടെ ഭാഗമായി അവര്‍ ആചരിക്കുകയുള്ളൂ. അവയ്ക്കു മാത്രമേ അവര്‍ അവധിയും നല്‍കുകയുള്ളൂ.
വെറുതെയാണോ ഈ പത്രങ്ങളോരോന്നും ഇത്രയധികം മുസ്ലിം വിരുദ്ധവും ദലിത് വിരുദ്ധവും ആകുന്നത്!
സത്യാന്വേഷി ഉറപ്പിച്ചു പറയുന്നു ദേശാഭിമാനി ഉള്‍പ്പെടെ എല്ലാ പത്രസ്ഥാപനങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും നായര്‍ -സുറിയാനി വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന്. ഈ സവര്‍ണ ജാതിക്കാരുടെ താത്പര്യങ്ങളാണ് ഈ പത്രങ്ങളിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നത്. അവരുടെ ആഘോഷങ്ങളെ മാത്രമേ ദേശീയതയുടെ ഭാഗമായി അവര്‍ ആചരിക്കുകയുള്ളൂ. അവയ്ക്കു മാത്രമേ അവര്‍ അവധിയും നല്‍കുകയുള്ളൂ.
ReplyDeleteThats true..
ReplyDeleteThats true..
ReplyDeletenice post; congrats
ReplyDelete