Monday, December 6, 2010

ഇതും യുക്തിവാദം-ബാബുവിന്റെ ഭരണിപ്പാട്ട്

സി രവിചന്ദ്രന്‍ എഴുതിയ നാസ്തികനായ ദൈവം എന്ന ഗ്രന്ഥത്തിന്റെ ഖണ്ഡനമായി പ്രശസ്തനായ ഗ്രന്ഥകാരന്‍ എന്‍ എം ഹുസൈന്‍ എഴുതിക്കൊണ്ടിരിക്കുന്ന ലേഖന പരമ്പര സ്നേഹസംവാദം മാസികയിലും അദ്ദേഹത്തിന്റെ ബ്ലോഗിലും വന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. ആദ്യത്തെ ലേഖനം -നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍
-ഈ ബ്ലോഗിലും പ്രസിദ്ധീകരിച്ചിരുന്നു. ആദ്യമാദ്യം ആ പോസ്റ്റുകളെ അവഗണിച്ച ബ്ലോഗിലെ 'മെഗലോമാനിയക്കാ'യ സി കെ ബാബു എന്ന ബ്ലോഗര്‍ അവസാനം തന്റെ തനി "നിലവാരം" പ്രകടിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു:മൂര്‍ത്തദൈവം, അമൂര്‍ത്തദൈവം .
ഡിസംബര്‍ 4 നിട്ട ആ പോസ്റ്റിന്റെ ആദ്യത്തെ ഏതാനും ഖണ്ഡികകള്‍  ബാബു എത്രത്തോളം അളിഞ്ഞ കൂതറയാണെന്ന് നമ്മെ ബോധ്യപ്പെടുത്തും. പക്ഷേ ഇന്നലെ രാത്രിവരെ ഉണ്ടായിരുന്ന ആ ഖണ്ഡികകള്‍ ഇന്നു രാവിലെ നോക്കിയപ്പാള്‍ കാണാനില്ല.(ഇതു മുന്‍കൂട്ടിക്കണ്ട് ആ ഖണ്ഡികകള്‍ ഞാന്‍ സേവ് ചെയ്തുവച്ചിരുന്നു ഇന്നലെത്തന്നെ.ഓക്കാനത്തിനുള്ള മരുന്ന് ബ്ലോഗിലൂടെ നല്‍കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അതിവിടെ തത്ക്കാലം പ്രസിദ്ധീകരിക്കുന്നില്ല. ഓക്കാനം വന്നാലും സാരമില്ല, അതൊന്നു കാണണമെന്ന അഭിപ്രായം വായനക്കാര്‍ക്കുണ്ടെങ്കില്‍ അതു നല്‍കാം.) ഏതായാലും ബാബുവിന്റെ ഭരണിപ്പാട്ട് വായിച്ച് അതിയാന്റെ സ്ഥിരം വായനക്കാര്‍ക്കുപോലും ഓക്കാനം വന്നുകാണണം. ആ ഓക്കാനം കാരണം ബാക്കിഭാഗം അധികമാരും വായിച്ചും കാണില്ല. അതിനാലാവണം സ്ഥിരം പിന്‍പാട്ടുകാരുടെ കമന്റുകളൊന്നും അതില്‍ കാണാത്തത്. ഈയുള്ളവന്റെ പോസ്റ്റില്‍  ബാബുവിന്റെ കമന്റിനു്  ഹുസൈന്‍ ഇങ്ങനെ മറുപടി നല്‍‍കിയിരുന്നു:
@സി കെ ബാബു,
ഹുസൈന്‍ താങ്കളുടെ കമന്റിനോട് ഇങ്ങനെ പ്രതികരിക്കുന്നു:
സി കെ ബാബുവിന്റെ പ്രതികരണം കൌതുകകരമാണ്. സകല വാദങ്ങളെയും താന്‍ ഖണ്ഡിച്ചുകഴിഞ്ഞുവെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തുടങ്ങുന്നതെങ്കിലും ഒരു മറുവാദത്തിനും മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ല. അമൂര്‍ത്തം, സമൂര്‍ത്തം എന്നിത്യാദി പദങ്ങളില്‍ കടിച്ചുതൂങ്ങുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച്, ഈ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ ശ്രീ രവിചന്ദ്രനു പിണഞ്ഞ വസ്തുതാപരമായ അബദ്ധം ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. അതേപ്പറ്റിയും ശ്രീ ബാബുവിനു് ഒന്നും പറയാനില്ല. എങ്കിലും വീമ്പിളക്കലിനു കുറവൊന്നുമില്ലെന്നത് കൌതുകത്തിനു വക നല്‍കുന്നു. അപ്രസക്തമായി അതുമിതും എഴുതി നേരം കളയാതിരുന്നാല്‍ മറുപടി എഴുതാന്‍ ധാരാളം സമയം കിട്ടുമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ. 
ഇതു വായിച്ച് ഹുസൈന്‍ "ഏതു ചളിക്കുണ്ടിലാ"ണെന്ന് ബാബു ആക്ഷേപിച്ചത്.  
 മുകളിലെ ഹുസൈന്റെ കമന്റും  ബാബുവിന്റെ ഭരണിപ്പാട്ടുമായി താരതമ്യം ചെയ്തിട്ട് വായനക്കാര്‍ തീരുമാനിക്കട്ടെ, ആരാണ് ചളിക്കുഴിയിലെന്ന്.
എന്തൊക്കെയായാലും ബാബുവും അനുയായികളും ഹുസൈനെതിരായി കമന്റുകളും പോസ്റ്റുകളുമായി വന്നതില്‍ ഈ ബ്ലോഗര്‍ സന്തോഷിക്കുന്നു. ഈ 'കൊലകൊമ്പന്മാര്‍ ' യഥാര്‍ത്ഥത്തില്‍ എത്രത്തോളം അശുക്കളാണെന്ന് ബൂലോകര്‍ ഇനിയാണു മനസ്സിലാക്കാന്‍ പോകുന്നത്.

2 comments:

  1. എന്തൊക്കെയായാലും ബാബുവും അനുയായികളും ഹുസൈനെതിരായി കമന്റുകളും പോസ്റ്റുകളുമായി വന്നതില്‍ ഈ ബ്ലോഗര്‍ സന്തോഷിക്കുന്നു. ഈ 'കൊലകൊമ്പന്മാര്‍ ' യഥാര്‍ത്ഥത്തില്‍ എത്രത്തോളം അശുക്കളാണെന്ന് ബൂലോകര്‍ ഇനിയാണു മനസ്സിലാക്കാന്‍ പോകുന്നത്.

    ReplyDelete
  2. പ്രിയ സത്യാന്വേഷീ,

    ബാബുവിന്റെ 'മൂര്‍ത്തദൈവം അമൂര്‍ത്ത ദൈവം' എന്ന പോസ്റ്റാണ് ആദ്യം വായിച്ചത് തൊട്ടുമുമ്പിലുള്ള പോസ്റ്റില്‍ ദൈവത്തെക്കുറിച്ച് ചര്‍ച ചെയ്ത് ഞാന്‍ മടുത്തു (ഇല്ലാത്ത ദൈവം ഇല്ലെന്ന് സ്ഥാപിക്കാനാണല്ലോ തന്റെ ബ്ലോഗിലെ മുക്കാല്‍ ഭാഗം പോസ്റ്റുകളും വിനിയോഗിച്ചിരിക്കുന്നത്) എന്ന് പറഞ്ഞിരുന്നു. അതേ തുടര്‍ന്ന് തുടരും എന്ന അറിയിപ്പോടെ ദൈവത്തെക്കുറിച്ച് തന്നെ വീണ്ടും പോസ്റ്റ് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു പിന്നീടാണ് പ്രകോപന കാരണം മനസ്സിലായത്. ഇപ്പോഴാണ് കാര്യങ്ങളെ മൊത്തത്തില്‍ പിടികിട്ടിയത്. നന്ദി.

    ReplyDelete