Sunday, February 6, 2011

ഹുസൈന്‍-രവിചന്ദ്രന്‍ സംവാദം ഇന്ന്

നാസ്തികനായ ദൈവം എന്ന ഗ്രന്ഥ(ഡി സി ബുക്സ്)മെഴുതിയ സി രവിചന്ദ്രനും ആ പുസ്തകത്തിന്റെ ഖണ്ഡനമായ നവനാസ്തികത റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍ എന്ന ഗ്രന്ഥ(DA'WA Books, Vytila)മെഴുതിയ എന്‍ എം ഹുസൈനും തമ്മിലുള്ള സംവാദത്തിന്റെ ആദ്യ ഭാഗം ഇന്നു രാത്രി 10.30ന് കൈരളി പീപ്പിള്‍ ചാനലിലെ മൈന്‍ഡ് വാച് എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്യുന്നു; അടുത്ത ഭാഗം അടുത്ത ഞായറാഴ്ച്ച (13/02/2011) രാത്രിയും. ഇതു സംബന്ധമായി യുക്തി എന്ന ബ്ലോഗര്‍ എന്‍ എം ഹുസൈന്റ ബ്ലോഗില്‍ എഴുതിയ കമന്റില്‍ നിന്നുള്ള ഭാഗം താഴെ കാണാം:

ഹുസൈന്‍ സാഹിബും രവിചന്ദ്രന്‍ മാഷും തമ്മിലുള്ള ടി വി സംവാദം 6/2/11 ഞായര്‍ രാത്രി 10.30നും(ഇന്ന്) 13/2/11 ഞായര്‍ രാത്രി 10.30നും കൈരളി പീപ്പില്‍ ചാനലില്‍ വിടാനിരിക്കുകയ്യാണ്.മൈന്‍ഡ് വാച്ച് എന്ന ഈ പരിപാടി ഒറ്റ ആഴ്ച അര മണിക്കൂര്‍ പരിപാടിയായിരിക്കെ ഇവര്‍ രണ്ടുപേരും പങ്കെടുത്ത് ചര്‍ച്ചയെ കൊഴുപ്പിച്ച കാരണം രണ്ടാഴ്ച്ചകളായി രണ്ടു പ്രാവശ്യം വിടാനായി തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.

40 comments:

  1. സി രവിചന്ദ്രനും എന്‍ എം ഹുസൈനും തമ്മിലുള്ള സംവാദത്തിന്റെ ആദ്യ ഭാഗം ഇന്നു രാത്രി 10.30ന് കൈരളി പീപ്പിള്‍ ചാനലിലെ മൈന്‍ഡ് വാച് എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്യുന്നു

    ReplyDelete
  2. നന്ദി സത്യാനേഷി, ഞാന്‍ സ്ഥിരമായി കാണുന്ന ഒരു ടെലിവിഷന്‍ പരിപാടി ആണ് മൈന്‍ഡ് വാച്ച്.

    ReplyDelete
  3. ഇന്നലെ ഈ പരിപാടി കണ്ടവര്‍ ഒരു കാര്യം ശ്രദ്ധിച്ചിരിക്കും. ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരിയോടെ കൂളായി ചോദ്യങ്ങളോടു പ്രതികരിക്കുന്ന ഹുസൈനേയും ജാള്യതയോടെയും ആത്മവിശ്വാസക്കുറവോടെയും അസ്വസ്ഥതയോടെയും സംസാരിക്കുന്ന രവിചന്ദ്രനേയുമാണ് കണ്ടത്. അടുത്ത ഭാഗം കൂടി നോക്കാം.

    ReplyDelete
  4. പരിപാടി കാണാന്‍ കഴിഞ്ഞില്ല, യൂട്യൂബ് ലിങ്കോ മറ്റോ പോസ്റ്റുമോ ?

    ReplyDelete
  5. സത്യാന്വേഷിയുടെ കാഴ്ച ബഹുകേമം തന്നെ.ഭക്തിമുത്ത് പ്രാന്താകുന്നതിങ്ങനെയാണ്.

    ReplyDelete
  6. ഡിയര്‍ സത്യാന്വേഷി,
    please upload the video.

    ReplyDelete
  7. കാണാൻ കഴിഞ്ഞില്ല. ഇവിടെ അപ്‌ലോഡ് ചെയ്യാൻ പറ്റുമെങ്കിൽ, പ്ലീസ്.

    ReplyDelete
  8. തീര്‍ച്ചയായും അത് അപ് ലോഡ് ചെയ്യുന്നതാണ്. ഭക്തിഭ്രാന്താണോ എന്ന് അപ്പോള്‍ മറ്റു വായനക്കാര്‍ക്കും തീരുമാനിക്കാമല്ലോ.

    ReplyDelete
  9. അപ്ലോഡ് ചെയ്യൂ. എല്ലാവരും കാണട്ടെ, കണ്ടിട്ടു തീരുമാനിക്കാം. അതിനു മുന്നേ വേണോ ഈ പപ്പടാച്ചി. ഇതിയാന്റെ ഇടപെടലില്ലായിരുന്നെങ്കില്‍ ഒരു വിധം മാന്യമായി വിശ്വാസത്തെ സംബന്ധിക്കുന്ന സംവാദം മുന്നോട്ടുപോകുമായിരുന്നു. സത്യാന്വേഷിയെ ഹുസൈനെങ്കിലും ചങ്ങലയ്ക്കിടേണ്ടതായിരുന്നു. ഹുസൈനും കാര്യമായ തകരാറുണ്ടെന്നു സംശയിച്ചു പോകുന്നത് ഇങ്ങേരെ തളയ്ക്കാത്തതു കൊണ്ടാണ്.

    ReplyDelete
  10. >>>അതിനു മുന്നേ വേണോ ഈ പപ്പടാച്ചി<<<
    ഏതിനു മുന്നേ? ഞാന്‍ പരിപാടി കണ്ടതാണ്. കണ്ട താനവിടെ നില്‍ക്ക് കേട്ട ഞാന്‍ പറയട്ടെ എന്ന ആധുനിക നിരീശ്വരവാദ നിലപാടാണോ നിസ്സഹായന്റേത്. നിസ്സഹായന്‍ ആ പരിപാടി കണ്ടില്ല. പിന്നെ ഇത്ര ബേജാറാകുന്നതിന്റെ പിന്നിലെ ഗുട്ടന്‍സ് എന്താവാം?

    ReplyDelete
  11. >>>ഏതിനു മുന്നേ?<<<
    ഒരു സംഭവത്തിനു കൂടുതല്‍ ആളുകള്‍ ദൃക്ഷ്സാക്ഷികളാവട്ടെ എന്നതാണു ഉദ്ദേശിച്ചത്. കണ്ട സ്ഥിതിയ്ക്ക് സത്യാന്വേഷിക്കു് അഭിപ്രായം പറയാം. പക്ഷെ നിക്ഷിപ്തതാല്പര്യമുണ്ടെന്നു തോന്നിക്കുന്നയാളെന്ന നിലയില്‍ താങ്കള്‍ ബഹളമുണ്ടാക്കിതിരിക്കാന്‍ അഭ്യര്‍ഥിച്ചെന്നേയുള്ളു. എന്റെ കമന്റിനു മുമ്പുള്ള ആരും തന്നെ പരിപാടി കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. അവര്‍ണന്‍ പറഞ്ഞിരിക്കുന്നത് "താന്‍ സ്ഥിരമായി കാണുന്ന ഒരു ടെലിവിഷന്‍ പരിപാടി ആണ് മൈന്‍ഡ് വാച്ച്" എന്നുമാത്രമാണ്. ആ നിലയ്ക്ക് അദ്ദേഹം പരിപാടി കണ്ടിട്ടുണ്ടെന്നു ഊഹിച്ചാല്‍ പോലും അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ലല്ലോ ?!

    കാണാതെയും കേള്‍ക്കാതെയും അറിയാതെയും ചിത്രങ്ങള്‍ മെനഞ്ഞ് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന വിശ്വാസികള്‍,'കണ്ട താനവിടെ നില്‍ക്ക് കേട്ട ഞാന്‍ പറയാ'മെന്നു പറയുന്നതിനേക്കാള്‍ അപകടകാരിളാണ്. യുക്തിവാദികള്‍ അതും പറയാറില്ല. യുക്തിവാദികളുടെ മേല്‍ ഓരോ 'സ്റ്റിഗ്മ' വെച്ചുകെട്ടാനുള്ള താങ്കളുടെ 'മതയുക്തിബോധ'ത്തെ അഭിനന്ദിക്കുന്നു. നിരീശ്വരവാദിയെക്കുറിച്ച് എനിക്കൊന്നുമറിഞ്ഞുകൂടാ. നിരീശ്വരവാദിയെപ്പോലും തകര്‍ക്കാനാകാത്തയാള്‍ യുക്തിവാദിയെ തകര്‍ത്തുവെന്നവകാശപ്പെട്ടാല്‍ എന്തു പറയാന്‍ ? താങ്കളുടെ ഗുരുവിന്റെ തന്ത്രപരമായ അടവും യുക്തിവാദിയേയും നിരീശ്വരവാദിയേയും സ്ഥാനം മാറ്റി പ്രയോഗിക്കുകയെന്നുള്ളതാണ്.

    ReplyDelete
  12. "നിക്ഷിപ്തതാല്പര്യമുണ്ടെന്നു തോന്നിക്കുന്നയാളെന്ന നിലയില്‍ താങ്കള്‍ ബഹള"മുണ്ടാക്കുന്നതു ഞാനാണോ? പരിപാടി കണ്ട ഒരാളെന്ന രീതിയില്‍ അതിനെക്കുറിച്ച് എനിക്കു ഫീല്‍ ചെയ്ത അഭിപ്രായം പറഞ്ഞതല്ലാതെ എന്തു ബഹളമാണ് ഞാനുണ്ടാക്കിയത്?
    ഈ യുക്തിവാദം എന്നു പറഞ്ഞാല്‍ എന്താണ്? ആകെക്കൂടി ഒരു കണ്‍ഫ്യൂഷന്‍. നിരീശ്വരവാദവും അതും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒന്നു പറഞ്ഞുതരാമോ? എല്ലാ നിരീശ്വരവാദികളും യുക്തിവാദികളാണോ? അല്ലെങ്കില്‍ എല്ലാ യുക്തിവാദികളും നിരീശ്വരന്മാരല്ലേ?

    ReplyDelete
  13. ബൂലോഗത്ത് സൗഹൃദപരമായ രീതിയില്‍ അഭിപ്രായ വിത്യാസങ്ങള്‍ പറയാന്‍ കഴിയുന്നവരാണ് നിസഹയാനും സത്യാന്വേഷിയും ഒക്കെ എന്നാണു ഞാന്‍ കരുതുന്നത്... നിങ്ങള്‍ തെന്നെ ഇങ്ങനെ ഒരു കാര്യവുമില്ലാത്ത കാര്യത്തില്‍ പിടിച്ചു തര്‍ക്കിക്കാന്‍ നിന്നാല്‍ മറ്റുള്ളവര്‍ എന്ത് ചെയ്യും..വീഡിയോ വന്നിട്ട് പോരെ തര്‍ക്കം..

    ReplyDelete
  14. താങ്കളുടെ മുന്‍വിധികള്‍ക്കും ബഹളങ്ങള്‍ക്കും ഉള്ള ഉദാഹരണങ്ങളില്‍ ചിലത് ഇവിടെ ചാര്‍വാകന്‍ പറഞ്ഞിട്ടുണ്ട്.

    എല്ലാക്കാര്യങ്ങളെ കുറിച്ചും അഗാധപാണ്ഡിത്യമുള്ള ശ്രീ ഹുസൈനോട് നിരീശ്വരവാദികളും യുക്തിവാദികളും തമ്മിലുള്ള വ്യത്യാസം ചോദിച്ചു മനസ്സിലാക്കുക. വിശ്വാസികളെ ഓരോ മതവിശ്വാസത്തിനനുസരിച്ച് അതാത് കാറ്റഗറിയില്‍ പെടുത്താം. അവിശ്വാസികളെ നിരീശ്വരവാദി, അജ്ഞേയവാദി, സന്ദേഹവാദി, പ്രകൃതിവാദി, ....... അങ്ങിനെ പലരീതിയില്‍ രീതിയില്‍ പെടുത്താം. ഏതായാലും വിശ്വാസികളുടെ കൂടെ വിശ്വാസികളെയല്ലാതെ മറ്റാരെയും കൂട്ടാന്‍ അവകാശമില്ല. വൈവിധ്യവും വിരുദ്ധവുമായ ധാരണകളുണ്ടാകാമെങ്കിലും അവിശ്വാസികള്‍ക്ക് മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചു നില്‍ക്കാനാവും. ഏതായാലും താങ്കളുടെ തട്ടകം സ്വയം കണ്ടെത്തുക. മറ്റുള്ളവരെക്കുറിച്ച് ബേജാറാകണ്ട.

    ReplyDelete
  15. എന്താ നിസ്സഹായാ ഇത്? യുക്തിവാദത്തെപ്പറ്റി ചോദിച്ചാലും അതു ഹുസൈന്‍ തന്നെ പറഞ്ഞുതരണോ?സ്വന്തം "തട്ടക"ത്തെപ്പറ്റിയും അന്യര്‍ വേണോ ക്ലാസെടുക്കാന്‍?
    ഏതായാലും അവിശ്വാസികളെപ്പറ്റിയുള്ള നിസ്സഹായന്റെ നിര്‍വചനം എനിക്കിഷ്ടമായി.
    അവിശ്വാസികളെ നിരീശ്വരവാദി, അജ്ഞേയവാദി, സന്ദേഹവാദി, പ്രകൃതിവാദി, ....... അങ്ങിനെ പലരീതിയില്‍ രീതിയില്‍ പെടുത്താം.
    സുശീല്‍കുമാറുള്‍പ്പെടെയുള്ള മറ്റു യുക്തിവാദികളുടെയും നിലപാട് ഇതു തന്നെയാണോ എന്നറിയാന്‍ കൌതുകമുണ്ട്.

    ReplyDelete
  16. സുബൈറേ,
    നിസ്സഹായനും ഞാനും തമ്മില്‍ ചെറിയൊരു സൌന്ദര്യപ്പിണക്കം മാത്രമേയുള്ളൂ. അദ്ദേഹം എന്നെ കൂടുതല്‍ സ്നേഹിക്കുന്നതുകൊണ്ടാണ് വഴക്കുപറച്ചില്‍ ഇത്ര കഠിനമാകുന്നത്. അതൊക്കെ മാറാന്‍ അധികം സമയം വേണ്ട. ക്ഷമയോടെ നമുക്കു കാത്തിരിക്കാം.
    പിന്നെ ,
    നിസ്സഹായനും സുശീലും ചിത്രകാരനും ഞാനും മറ്റുമുള്‍പ്പെടുന്ന പിന്നാക്കക്കാര്‍ക്ക് എന്തിനും ഏതിനും എടുത്തുചാട്ടം ഇത്തിരി കൂടുതലായിരിക്കും. അതവരുടെ ജനിതകപ്രശ്നങ്ങളാണ്. അങ്ങനെ എടുത്തുചാടി വായില്‍ത്തോന്നിയതൊക്കെ പറഞ്ഞ് ദീര്‍ഘകാലമായി നിലനിന്നിരുന്ന സൌഹൃദങ്ങള്‍ പോലും അവര്‍ നശിപ്പിക്കും. ആദര്‍ശം അവര്‍ക്ക് മറ്റെന്തിനേക്കാളും വലുതായിരിക്കും. നമ്മുടെ നാട്ടിലെ പഴയ കമ്യൂണിസ്റ്റുകളായ പിന്നാക്കക്കാരെ നോക്കുക. ലെനിന്‍, സ്റ്റാലിന്‍ തുടങ്ങി ചാരു മജൂംദാര്‍ വരെ അവര്‍ സ്വന്തം മക്കള്‍ക്കു പേരിടും. മരിച്ചാല്‍ പോലും അയലത്തെ കോണ്‍ഗ്രസുകാരന്റെ വീട്ടില്‍ തിരിഞ്ഞുനോക്കില്ല.ഭാര്യയേയും മക്കളേയും ഒരു ഉത്സവത്തിനുപോലും അമ്പലത്തില്‍ വിടില്ല.വേറെ ജാതിയില്‍ നിന്നു സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കും. മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തനത്തിനു നടന്ന് കുടുംബം പട്ടിണിയാക്കും. മക്കളെ ശത്രുക്കളാക്കും. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സവര്‍ണര്‍ മറിച്ചാണ്. സ്വന്തം മക്കള്‍ക്ക് ശ്രീരാമകൃഷ്ണന്‍, ശ്യാമപ്രസാദ് എന്നിങ്ങനെയുള്ള സവര്‍ണ ഹിന്ദു പേരുകള്‍ തന്നെ ഇടും. ഭാര്യയെ പളനിയിലേക്ക് അനുഗമിക്കും. കുടുംബത്തിലെ മക്കളെയെല്ലാം നല്ലനിലക്ക് സ്വന്തം ജാതിയില്‍ത്തന്നെ വിവാഹം കഴിപ്പിച്ചയക്കും. മക്കളെ സ്വന്തം നിലക്ക് ബിസിനസുകാരോ വലിയ ഉദ്യോഗസ്ഥരോ ആക്കിയിരിക്കും. ഇതിന് അപവാദങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പൊതുസ്ഥിതി ഇതാണ്. ഇതുപോലെയാണ് പിന്നാക്കക്കാര്‍ ഏതു സംഘടനയില്‍ ചെന്നാലും. ആത്മാര്‍ഥത വളരെ കൂടുതലായിരിക്കും,. അതുകൊണ്ടാണ് സവര്‍ണരായ കുഞ്ഞുണ്ണിവര്‍മയും രവിചന്ദ്രനും ജീവന്‍ജോബ് തോമസും ബുദ്ധിപൂര്‍വം മിണ്ടാതിരിക്കുമ്പോള്‍ സുശീലും നിസ്സഹായനും മറ്റും ഇങ്ങനെ അലറുന്നത്.

    ReplyDelete
  17. "ഏതായാലും അവിശ്വാസികളെപ്പറ്റിയുള്ള നിസ്സഹായന്റെ നിര്‍വചനം എനിക്കിഷ്ടമായി. അവിശ്വാസികളെ നിരീശ്വരവാദി, അജ്ഞേയവാദി, സന്ദേഹവാദി, പ്രകൃതിവാദി, ....... അങ്ങിനെ പലരീതിയില്‍ രീതിയില്‍ പെടുത്താം."

    സത്യാന്വേഷീ,

    മതത്തിലും മതദൈവങ്ങളിലും ഒട്ടും വിശ്വസിക്കാത്ത, എന്നാല്‍ മതാതീതമായ ഒരു ശക്തിയില്‍ വിശ്വസിക്കുന്നവരു പോലും മതവിശ്വാസികളുടെ കണക്കില്‍ അവിശ്വാസികളാണ്. ഞാന്‍ അവിശ്വാസിയെന്നു പ്രയോഗിച്ചതില്‍ മതവിശ്വാസികളെ ഒഴിച്ചുള്ള മുഴുവന്‍ ആള്‍ക്കാരെയും ചേര്‍ത്തുകൊണ്ടാണ്. കാരണം മതാതീതദൈവവിശ്വാസി മതങ്ങളുടെ ആവിര്‍ഭാവത്തിനു കാരണമാകുന്നില്ല. സംഘടിതവിശ്വാസത്തെ മതമെന്നു വിളിക്കാമെങ്കില്‍ മതങ്ങളുണ്ടാക്കുന്ന അനര്‍ത്ഥങ്ങള്‍ക്കുള്ള പ്രതികരണമെന്ന നിലയിലായിക്കാം യുക്തിവാദം ഉയര്‍ന്നു വരുന്നത്. സുശീലിന്റെയോ സംഘടനകളുടെയോ നിര്‍വചനം ഏകരൂപമാര്‍ന്നതാകണമെന്നില്ല. ബ്രൈറ്റ് പറഞ്ഞപോലെ സ്റ്റാമ്പ് ശേഖരിക്കാത്തവര്‍ ദ്രോഹിക്കപ്പെടുന്ന സ്ഥിതിവിശേഷത്തെയും ചൂഷണത്തെയും നേരിടാനുണ്ടാക്കിയ കൂട്ടുകെട്ടായിരിക്കും യുക്തിവാദി സംഘങ്ങള്‍.

    ReplyDelete
  18. ഹുസൈന്‍ ഞെട്ടിച്ചു കളഞ്ഞു !!!!
    ഞാന്‍ പ്രതീക്ഷിച്ചത് വെളുത്ത മുണ്ടും തലേക്കെട്ടും നീണ്ട താടിയുമായി ഒരു നാല്പത്തഞ്ചുകാരനെയാണ് !!!!
    .......എന്തായാലും അങ്ങേരു നിരാശപ്പെടുത്തി , രവിചന്ദ്രന്റെ മുന്നില്‍ ബബ്ബബ്ബ അടിക്കുന്നല്ലോ !!!....അടുത്ത എപിസോടിനു കാത്തിരിക്കുന്നു .

    ReplyDelete
  19. സത്യാന്വേഷി said...
    തീര്‍ച്ചയായും സംവാദം അപ് ലോഡ് ചെയ്യുന്നതാണ്. "ഭക്തിഭ്രാന്താ"ണോ എന്ന് അപ്പോള്‍ മറ്റു വായനക്കാര്‍ക്കും തീരുമാനിക്കാമല്ലോ. February 7, 2011 4:45 PM


    സത്യാന്വേഷി പറഞ്ഞ പോലെ സംവാദം അപ് ലോഡ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

    /JR

    ReplyDelete
  20. സത്യാന്വേഷീ,

    മൈന്‍ഡ് വാച്ച് ആദ്യഭാഗം കാണാതെ കേട്ട ഞാന്‍ പറയാം എന്ന രീതിയിലായിപ്പോയി എന്റെ കമന്റ് എന്നായിരുന്നു സത്യാന്വേഷിയുടെ പരാതി. ഏതായാലും രണ്ടാം ഭാഗം കണ്ടു. ദളിതന്‍ ഡോക്കിന്‍സ് നിരൂപണത്തില്‍ രേഖപ്പെടുത്തിയത് നോക്കുക.

    "Watched the second part. Hussain saab struggled to give even simple answers. His opponent was far too better. I challenge this time Mr.Sathyaneweshy to cliam that Saab did'nt loose the debate. I put it at 65-35 against Hussain saab. Saab is good scholar not a great debter. That is proved."-Dalithan

    രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സത്യാന്വേഷിയുടെ അഭിപ്രായമൊന്നും കണ്ടില്ല.

    ReplyDelete
  21. രണ്ടാം ഭാഗം കാണാനും റെക്കോഡ് ചെയ്യാനും സാധിച്ചില്ല. ആദ്യഭാഗം അപ് ലോഡ് ചെയ്യാന്‍ പലവട്ടം ശ്രമിച്ചെങ്കിലും അപ് ലോഡ് ആവുന്നില്ല.കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡ് ആവാം കാരണം.(സിഡി കൈയിലുണ്ട്.ആര്‍ക്കെങ്കിലും അപ് ലോഡ് ചെയ്യാനാവുമെങ്കില്‍ കോപ്പി തരാം)
    യുക്തി അത് യൂട്യൂബില്‍ അപ് ലോഡ് ചെയ്യുമെന്നു കേട്ടിരുന്നു. അങ്ങനെയെങ്കില്‍ അതു നടക്കട്ടെ. കൂടുതല്‍ ആളുകളില്‍ എത്തുമല്ലോ.

    ഈ ദലിതന്‍(ദളിതന്‍?)തന്നെയല്ലേ kollammani എന്ന പേരില്‍ ഹുസൈന്‍ രണ്ടാം ഭാഗത്തില്‍ hit back ചെയ്യുമെന്ന് 'ശുഭാപ്തി'പ്രകടിപ്പിച്ചത് (ആളെ ഊശിയാക്കിയത്)?
    But I am sure Mr. Hussain will hit back and win the debate in the second part. Waiting to watch it
    'പാവം' Dalithan! അദ്ദേഹത്തെയും ഹുസൈന്‍ നിരാശനാക്കി. ഇനി ഏതായാലും ഹുസൈന്‍ 'തോറ്റു തുന്നം പാടിയ' സ്ഥിതിക്ക് നമുക്ക് ആ 'പരസ്യസംവാദ'ത്തെക്കുറിച്ച് ആലോചിക്കാമല്ലോ!ചെലവും ഇനി യുക്തിവാദികള്‍ക്കു തന്നെ ധൈര്യമായി വഹിക്കാമല്ലോ!ഏത്?
    എനിക്ക് സംവാദത്തിന് താല്പര്യക്കുറവൊന്നുമില്ല. കൈരളിയിലെ സംവാദം കഴിഞ്ഞിട്ടു പോരേയെന്നു ചോദിച്ചെന്നേയുള്ളു. കൈരളിയില്‍ യുക്തിവാദികള്‍ പരാജയപ്പെട്ടാല്‍ വീണ്ടും അവരെ ആവര്‍ത്തിച്ചു പരാജയപ്പെടുത്തേണ്ട കാര്യമില്ലല്ലോ സത്യാന്വേഷി ?

    ReplyDelete
  22. ഇനി ആ സംവാദം കണ്ട കുയുക്തിവാദിയല്ലാത്ത മറ്റൊരാളിന്റെ അഭിപ്രായം കൂടി കാണുക.

    യുക്തി സങ്കടിപ്പിച്ച ഒരു ചര്‍ച്ച പരിപാടി നോക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് അതില്‍ പങ്കെടുത്തവര്‍ കാണിക്കുന്ന സത്യസന്ധതയാണ്. മോഡറേറ്റര്‍ക്ക് എന്തുമാവമെന്നു ഏതൊരു ചാനല്‍ ചര്‍ച്ചയും കാണുന്നവര്‍ക്കറിയാം. രവി മാഷിന്റെ കോപ്രായങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഹുസൈന്‍ സാഹിബ്‌ തന്നെയാണ് വിഷയത്തോട് സത്യസന്ധത പുലര്‍ത്തിയത്‌. ഒരു ചര്‍ച്ചയെ വിലയിരിത്തുമ്പോള്‍ ചാനെലിന്റെ താല്‍പര്യവും Dr ഗിരിഷിന്റെ ചാഴ്വും മാറ്റിനിര്‍ത്താനാവില്ല. ഹുസൈന്‍ സാഹിബ്‌ ചര്‍ച്ചയില്‍ മേധാവിത്തം പുലര്‍ത്താനല്ല ശ്രമിച്ചത്, ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി മാത്രമാണ് നല്‍കിയത്. ചര്‍ച്ച രവി മാഷില്‍ അവസാനിപ്പിക്കാന്‍ Dr ഗിരിഷ് കാണിച്ച താല്‍പ്പര്യം എന്തുകൊണ്ട് ഹുസൈന്‍ സാഹിബില്‍ കാണിച്ചില്ല, മാത്രവുമല്ല Dr ഗിരിഷിന്റെ അവസാനത്തെ സ്വന്തം അഭിപ്രായം നീതി പുലര്ത്തുന്നതായില്ല. സ്വതന്ത്രമല്ലാത്ത ഒരു ചാനലില്‍ ക്ഷണം സ്വീകരിച്ചു തന്റെ അറിവ് പങ്കുവച്ച ഹുസൈന്‍ സാഹിബിന്റെ മഹാ മന്സ്കതെയെ അഭിനന്ദിക്കാന്‍അറിയാത്തവരാണ് യുക്തികള്‍. ശത്രുവിന്റെ മൈനെസ് പോയിന്റ്‌ തേടി നടക്കുന്ന "യുക്തിക്ക്" തീരെ സത്യസന്ധത ഇല്ലന്നാണ് മനസ്സിലാവുന്നത്. അത് ജാക്ക് രാബിറ്റിന്റെ (Jack Rabbit said...
    I haven't studied biology or genetics after 10th ക്ലാസ്സ്‌, August 30, 2009 1:02 PM
    http://parinaamam.blogspot.com/2009/08/blog-post_28.html ) ബ്ലോഗില്‍ യുക്തി എഴുതിയത് കാണുക.

    യുക്തി said...
    പ്രിയ ജാക് റാബിറ്റ്,
    താങ്കളുടെയും കെപിയുടെയും മറ്റുള്ളവരുടെയും പോസ്റ്റും കമന്റുകളും ഹുസ്സൈന്‍ സാ‍ഹിബിന്റെ വിക്രിതികളും ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ സഹ യുക്തിവാദികള്‍ ആലോചിക്കുന്നു,എന്താണ് താങ്കളുടെ അഭിപ്രായം?

    January 29, 2011 10:37 PM
    February 15, 2011 11:24 AM

    ReplyDelete
  23. സത്യാന്വേഷി,

    യൂട്യൂബില്‍, പത്തു മിനിടോ മറ്റോ ഉള്ള ചെറിയ ക്ലിപ്പുകള്‍ ആക്കി പോസ്റ്റ് ചെയ്യാന്‍ സാധിക്കേണ്ടതാണ്..

    ഞാന്‍ പരിപാടിയുടെ രണ്ടു ഭാഗങ്ങളും കണ്ടില്ല..പക്ഷെ സംവാദങ്ങള്‍ ഒരു വിഷയത്തിലും തീര്‍പ്പ്‌ കല്പ്പിക്കുന്നതിനുള്ള മാര്‍ഗം ആണ് എന്ന് ഞാന്‍ കരുതുന്നില്ല...അവ വിഷയം പഠിക്കാനും, ശ്രോതാക്കളെ അതിന് പ്രേരിപ്പിക്കാനും ഉള്ള ഒരു മാര്‍ഗം മാത്രം ആണ്. വിഷയത്തിലെ ശരിയോ തെറ്റോ, പങ്കെടുക്കുന്നവരുടെ അറിവോ അത് സൂചിപ്പിക്കുന്നില്ല...അത് കൊണ്ട് സംവാദങ്ങളെ ആ രീതിയില്‍ തെന്നെ കാണുന്നതാണ് നല്ലത്...

    എന്നെ നിരാശ പ്പെടുത്തിയത് അതല്ല....യുക്തിവാദികള്‍ ആദ്യം മുതലേ മുസ്ലിമായ ഹുസൈന്‍ ഇതാ ഞങ്ങളുടെ "മതത്തെ" എതിര്‍ക്കാന്‍ വരുന്നു..അതുകൊണ്ട് അദ്ദേഹതത്തെ എതിര്‍ത്തു തോല്പ്പിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്‌ എന്ന രീതിയിലാണ് പ്രതികരിച്ചത്...സുശീല്‍ കുമാറിന്, ദൈവത്തിന്‍റെ(ഭൂരിഭാഗം ആസ്തികര്‍ക്കും സ്വീകാര്യമായ, പ്രപഞ്ഞതിന്റെ കാരണമായ വ്യക്തി ദൈവം എന്ന മിന്മലിസ്റ്റ് നിര്‍വചനത്തില്‍ ഒതുങ്ങി നിന്നുകൊണ്ട്) അസ്ഥിതത്വത്തെ ക്കുറിച്ചുള്ള ചര്‍ച്ച ബൌദ്ധിക ലോകത് നടന്നു വരുന്നതാണ് എന്നും നിരീശ്വര വാദികളും ആസ്തികരും വിത്യസ്ത വാദമുഖങ്ങള്‍ അവതരിപ്പിക്കാറുണ്ട് എന്ന് പോലും അറിയാതെയാണ്, ഏത് ദൈവം എന്നും ചോദിച്ചു മറുപടി പറയാന്‍ തുടങ്ങിയത്. ഹുസൈന്‍ പല പ്രാവശ്യം വ്യക്തമാക്കിയിട്ടും സുശീല്‍ അതിന്‍ മേല്‍ കിടന്നു കറങ്ങി.

    കേപിയും, ജാക്കും ഗോള്‍ സ്കോര്‍ ചെയ്യാനുള്ള മത്സരമായിരുന്നു....ഒരു വൈജ്ഞാനിക ചര്‍ച്ചയുടെഏഴയലത്ത് പോലും അവര്‍ തമ്മിലുള്ള തര്‍ക്കം എത്തിയില്ല...

    കാളിദാസനും തെന്റെ വര്‍ഗീയ വംശീയ അജണ്ട നടപ്പാക്കാനുള്ള ഒരു പ്ലാട്ഫോമ് ആയിരുന്നു വേണ്ടിയത്..യുക്തിവാദികള്‍ അതോരുക്കി ക്കൊടുത്തു..യുക്തിയെ പോലെയുള്ളവര്‍, അയാള്‍ എഴുതിയ അസംബന്ധങ്ങള്‍ക്ക് വരെ (പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് ജീവന്‍ ഉണ്ടായത് എന്ന് ഡാര്‍വിന്‍ പറഞ്ഞു എന്നതടക്കം) കയ്യടിച്ചു കൊടുത്തു....മറുവശത്ത് ദൈവത്തെ ക്കുറിച്ചും വേദഗ്രന്ഥത്തെ ക്കുറിച്ചും അയാള്‍ക്കുള്ള ഭിപ്രായം എന്താണ് എന്ന് ചോദിക്കാന്‍ മാത്രം നട്ടെല്ലുള്ള ഒരു "യുക്തിവാദിയും" കണ്ടില്ല...ആദ്യ മനുഷ്യന്‍ എന്ന് ബൈബ്വില്‍ പരിചയപ്പെടുത്തുന്ന ആദാം ന്‍റെ യേശു വരെയെത്തുന്ന നൂറില്‍ താഴെയുള്ള തലമുറകളുടെ പേര് ബൈബിള്‍ കൊടുത്തതില്‍ ചരിത്രമുണ്ട് എന്ന് പരഞ്ഞുഅപ്പോഴോ, സൃഷ്ടി എന്ന് എന്ന് ഉഎശു പറഞ്ഞത് പ്രതീകാതമാകാന് എന്ന് കാളിദാസന്‍ അവകാശപ്പെടപ്പോഴോ, കമാ എന്ന് ഒരു യുക്തിവാദിയും മിണ്ടിയില്ല...കാളിദാസന് അദ്ധേഹത്തിന്റെ ശൈലിയില്‍ മറുപടി കൊടുത്തപ്പോള്‍ ചോദിക്കാനും പറയാനും, എന്റെ കമ്മന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടും യുക്തിവാദികള്‍ മുന്നോട് വന്നു..അപ്പൊ അവര്‍ക്ക് സംവാദ ശൈലി അറിയാഞ്ഞിട്ടല്ല എന്ന് ചുരുക്കമ്..

    ഒരു വൈജ്ഞാനിക സംവാദത്തിന് നിരക്കാത്ത, മോശവും വ്യക്തിപരവും ആയ പരമാര്‍ങ്ങളും, കൂടിവന്നപ്പോള്‍, നല്ല രീതിയില്‍ മാത്രം മറുപടി പറഞ്ഞു വന്നിരുന്ന, ഹുസൈനും ചിലപ്പോള്‍ ഉരുളക്കുപ്പേരി പോലെ അതെ ശൈലിയില്‍ പ്രതികരിച്ചു കണ്ടു എന്നതും സത്യമാണ്....

    ഇനിയെങ്കിലും വാടാ കൊലാഹലങ്ങളില്ലാതെ, വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ച്, മാന്യമായ ഭാഷയില്‍, ഒരു അകാടമികമായ ഭാഷയ്ലും അന്തരീക്ഷത്തിലും ഒര്‍ു ചര്‍ച്ചക്ക് ആരെങ്കിലും മുന്കയെടുക്കുമോ...

    നമ്മുടെയെല്ലാം സമയത്തിന് വിലയുല്ലതല്ലേ....ഈ എഴുതുന്ന കമ്മന്റുകള്‍ ആര്‍ക്കെങ്കിലും ഉപകാരപെടെണ്ടേ?

    ReplyDelete
  24. സുബൈറേ,
    യുക്തിവാദികള്‍ കുറേനാളായി ഉന്നയിക്കുന്ന ഒരു പച്ചക്കള്ളമാണ് ഹുസൈന്റെ ശൈലി മോശമായതിനാലാണ് തങ്ങളും മോശമായ ശൈലി സ്വീകരിച്ചതെന്നത്. അസുരന്റെ പോസ്റ്റില്‍ സുശീല്‍കുമാറിന്റെയും ഹുസൈന്റെയും പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് ഞാനെഴുതിയ കമന്റ് വായിക്കുന്ന യുക്തിവാദികളല്ലാത്ത ആര്‍ക്കും മനസ്സിലാകും സത്യം മറിച്ചാണെന്ന്.

    ReplyDelete
  25. [[Subair said: കേപിയും, ജാക്കും ഗോള്‍ സ്കോര്‍ ചെയ്യാനുള്ള മത്സരമായിരുന്നു....ഒരു വൈജ്ഞാനിക ചര്‍ച്ചയുടെഏഴയലത്ത് പോലും അവര്‍ തമ്മിലുള്ള തര്‍ക്കം എത്തിയില്ല...]]

    ഇനി ഇങ്ങനെയൊക്കെ കരഞ്ഞു കാലം തീർക്കാം!! മാത്രമല്ല, സുബൈർ ഇങ്ങനെയൊക്കെ പറഞ്ഞിലെങ്കിലെ അതിശയമുള്ളു..


    ഒന്നു ചോദിച്ചോട്ടെ: ഞാൻ ഉന്നയിച്ച കാര്യങ്ങൾക്ക് വൈജ്ഞാനിക നിലവാരം കുറവാണ്‌ എന്നു താങ്കൾക്ക് തോന്നിയെങ്കിൽ, എന്തു കൊണ്ട് കൂടിയ വൈജ്ഞാനികനിലവാരം പ്രദർശിപ്പിച്ചു താങ്കൾ ആ സംവാദത്തെ "അർത്ഥപൂർണ"മാക്കിയില്ല?

    അതിനു കഴിയാതെ, കെപിയും ജാക്കും പറഞ്ഞ കാര്യങ്ങൾ വൈജ്ഞാനിക നിലവാരം പുലർത്തിയില്ല എന്നൊക്കെ വിധിയെഴുതാൻ വളരെ എളുപ്പമാണ്‌.. അതിനു മതത്തിന്റെ മഞ്ഞക്കണ്ണടയും, അന്ധവിധേയത്വമനസ്ഥിതിയും മാത്രം മതി.. കൂടുതലൊന്നും വേണ്ട!!!

    ReplyDelete
  26. "ഇനി ഏതായാലും ഹുസൈന്‍ 'തോറ്റു തുന്നം പാടിയ' സ്ഥിതിക്ക് നമുക്ക് ആ 'പരസ്യസംവാദ'ത്തെക്കുറിച്ച് ആലോചിക്കാമല്ലോ!ചെലവും ഇനി യുക്തിവാദികള്‍ക്കു തന്നെ ധൈര്യമായി വഹിക്കാമല്ലോ!ഏത് ?"

    ആകെ നാലും മൂന്നും ഏഴുപേരുള്ള സംഘടന, വിദേശഫണ്ടിംഗ് കൈപ്പറ്റാത്ത സംഘടന, ഇതാണ് യുക്തിവാദിസംഘം. ഇപ്പോള്‍ നടത്തിയ സംവാദത്തില്‍ ഹുസൈന്‍ പരാജയപ്പെട്ടെന്ന് തോന്നുന്നെങ്കില്‍, യുക്തിവാദികളെ പരാജയപ്പെടുത്തുന്നതുവരെ നടത്താന്‍ ഉദ്ദേശിക്കുന്ന സംവാദങ്ങളുടെ സംഘാടനവും ചിലവുകളും സ്നേഹസംവാദക്കമ്മിറ്റി തന്നെ വഹിച്ചേ പറ്റൂ. ഇനി സംവാദം സംഘടിപ്പിക്കാനും ചിലവ് വഹിക്കാനും യുക്തിവാദികള്‍ തയ്യാറല്ല, യേത് ?!!! അത് ഇനി നമ്മുടെ അസുരന്‍ പറഞ്ഞ തരത്തിലുള്ള സംവാദമാണെങ്കില്‍ ചിലവ് വര്‍ദ്ധിക്കും !! യേത് ?!! :-))))

    ReplyDelete
  27. സംവാദം സംഘടിപ്പിക്കാന്‍ തയ്യാര്‍. കാളിദാസനോ ജാക്ക് റാബിറ്റോ കെ പിയോ എതിര്‍ഭാഗത്തു വേണം.(ഇവരാരെങ്കിലും വന്നാല്‍,നിസ്സഹായന്റെ ആഗ്രഹം പോലെ, സത്യാന്വേഷി മോഡറേറ്ററായും വരാം)ഇനി ഇവരാരുമില്ലെങ്കില്‍ ബ്രൈറ്റ് എന്ന പരിണാമ വിദഗ്ധനായാലും മതി. കൂട്ടിന് നിസ്സഹായന്‍-അസുരന്‍-യുക്തി-ചാര്‍വാകന്‍-സുശീല്‍ തുടങ്ങിയവര്‍ക്കും കൂടാം . രവിചന്ദ്രനും വരട്ടെ. മറുവശത്ത് ഹുസൈന്‍ ഒറ്റയ്ക്ക്.പേടിത്തൂറികള്‍ക്ക് പര്‍ദയിട്ടോ ഇരുമ്പുമറയിട്ടോ എങ്ങനെ വേണമെങ്കിലും വരാം. സമ്മതിച്ചോ?ഇനിയും മുങ്ങി ആ പാവം അസുരനെ കയറെടുപ്പിക്കരുത്.

    ReplyDelete
  28. സുബൈര്‍ സെഡ്,
    .യുക്തിയെ പോലെയുള്ളവര്‍, അയാള്‍ എഴുതിയ അസംബന്ധങ്ങള്‍ക്ക് വരെ (പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് ജീവന്‍ ഉണ്ടായത് എന്ന് ഡാര്‍വിന്‍ പറഞ്ഞു എന്നതടക്കം) കയ്യടിച്ചു>>>>>>>>>

    സുബൈര്‍ പലപ്പോഴും ചര്‍ച്ചയില്‍ മാന്യത പുലര്‍ത്താന്‍ ശ്രമിക്കുയാളാണ്,അപവാദങ്ങളുമുണ്ട്.

    ഡാര്‍വിന്‍ -സര്‍ ജോസഫ് ഹൂക്കറിനെഴുതിയ കത്തിലെ ജീവോല്‍പ്പത്തിയെ കുറിച്ചുള്ള പരാമര്‍ശമാണ് ആ വേളയില്‍ ഞാന്‍ എടുത്തുദ്ദരിച്ചത്.

    ഇങ്ങനെ റ്റ്വിസ്റ്റ് ചെയ്യുന്നത് സുബൈറിനു ചേര്‍ന്നതല്ല.

    സുബൈര്‍.....സെഡ്....

    നല്ല രീതിയില്‍ മാത്രം മറുപടി പറഞ്ഞു വന്നിരുന്ന, ഹുസൈനും ചിലപ്പോള്‍ ഉരുളക്കുപ്പേരി പോലെ അതെ ശൈലിയില്‍ പ്രതികരിച്ചു കണ്ടു എന്നതും സത്യമാണ്....>>>>>>>

    ഇത് അസത്യമാണ്, ,അദ്ദേഹത്തിന്റെ പുസ്ത്തകത്തില്‍ പ്രിതിപക്ഷത്തോട് അദ്ദേഹമെടുക്കുന്ന നിലപാടുകള്‍ പരിശോദിച്ചാല്‍ കര്യം പിടികിട്ടും
    കൂട്ടത്തില്‍ പറയട്ടെ,കഴിഞ്ഞപോസ്റ്റില്‍ അദ്ദെഹം എടുത്ത രീതി സ്വാഗതാര്‍ഹവും.

    ReplyDelete
  29. സത്യാന്വേഷിയെന്താ ചിലവിന്റെ കാര്യമൊന്നും പറയാത്തത് ? അഞ്ചു പൈസാ യുക്തിവാദികള്‍ ആരും മുടക്കില്ല. തീറ്റയും വണ്ടിക്കൂലിയും വരെ കൊടുക്കേണ്ടിവരും. പിന്നെ അസുരന്‍ പറയുന്ന പോലെ പര്‍ദ്ദാസംവാദത്തിനാണ് ജാക്ക് റാബിറ്റ്, കെപി, ബ്രൈറ്റ്, കാളി മുതല്‍പ്പേര്‍ തയ്യാറാവുന്നതെങ്കില്‍ പര്‍ദ്ദയും തയിപ്പിച്ചു കൊടുക്കേണ്ടി വരും. :-)))))))

    ReplyDelete
  30. തീറ്റ മാത്രമല്ല, ഉണ്ടു താമസിക്കാന്‍ ഉള്ള ചെലവും തരാം. അല്ലപിന്നെ! സംവാദം നടത്താമെന്ന് പറഞ്ഞപ്പോള്‍ അതില്‍നിന്നു രക്ഷപ്പെടാന്‍ എന്തെല്ലാം ഉഡായിപ്പുകള്‍! ധീരശൂരന്മാരുടെ ധൈര്യം എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്.എന്നിട്ടും നാണമില്ലാതെ ഗീര്‍വാണം അടിക്കുന്നു.

    ReplyDelete
  31. രവിമാഷുമായുള്ള സംവാദത്തിനു ഹുസ്സൈന്‍ സാഹിബിന്റെ സമ്മതം സത്യാന്വേഷി വാങ്ങിയാല്‍ പിന്നെയുള്ളകാര്യംനമുക്കു കൂട്ടായി ആലോചിച്ചു നീങ്ങാം ,ഈകമന്റും അങ്ങ് മുക്കരുത്.

    ReplyDelete
  32. യുക്തി,
    രവിമാഷിന്റെ ഇടവും വലവുമായി ബ്രൈറ്റ്, സുശീല്‍,നിസ്സഹായന്‍ മുതല്‍പേരെയും നിര്‍ത്തിക്കോളൂ.(മറ്റേ പേടിത്തൂറിപ്പാര്‍ട്ടികളെ തത്ക്കാലം ഒഴിവാക്കാം. പരസ്യവേദി എന്നു കേള്‍ക്കുമ്പോഴേക്കും പാവങ്ങള്‍ക്കു പനി പിടിക്കും). ഹുസൈന്‍ പങ്കെടുക്കും.

    ഏതു കമന്റാണ് "മുക്കി"യത്?

    ReplyDelete
  33. ആലുവയില്‍ വെച്ചാണ് സംവാദം പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഒരു ശനിയോ ഞായറോ വെച്ചാല്‍ നന്നായിരിക്കും.ഇതിന്റെ അവസാനം എങ്ങനെയാകും എന്നു കാണാന്‍ താല്പര്യമുണ്ട്.

    ReplyDelete
  34. ഹെന്ത്????? . സത്യാന്വേഷിയുടെ ബ്ലോഗില്‍ കമന്റ് മോഡറേഷനോ???????????????????????????????

    ReplyDelete
  35. >>>>കാളിദാസനും തെന്റെ വര്‍ഗീയ വംശീയ അജണ്ട നടപ്പാക്കാനുള്ള ഒരു പ്ലാട്ഫോമ് ആയിരുന്നു വേണ്ടിയത്..യുക്തിവാദികള്‍ അതോരുക്കി ക്കൊടുത്തു..<<<

    ഹുസൈനും സത്യാന്വേഷിയും പ്ലാറ്റ്ഫോം തന്നതില്‍ എനിക്കവരോട് നന്ദിയുണ്ട്.

    ഹുസൈനും സത്യാന്വേഷിയും യുക്തിവാദികളാണെന്ന അഭിപ്രായം കേട്ട് ചിരിയും വരുന്നുണ്ട്

    ReplyDelete
  36. >>>>യുക്തിയെ പോലെയുള്ളവര്‍, അയാള്‍ എഴുതിയ അസംബന്ധങ്ങള്‍ക്ക് വരെ (പ്രകൃതി നിര്‍ദ്ധാരണം വഴിയാണ് ജീവന്‍ ഉണ്ടായത് എന്ന് ഡാര്‍വിന്‍ പറഞ്ഞു എന്നതടക്കം) കയ്യടിച്ചു കൊടുത്തു....<<<<<

    കിട്ടുന്ന എല്ലാ വേദികളിലും ഇത് പതിപ്പിച്ചു വച്ച് സുബൈര്‍ ആനന്ദിക്കുന്നുണ്ട് എന്നെനിക്കറിയാം. സുബൈറല്ലാതെ മറ്റാരും ഇതേറ്റുപിടിക്കുന്നില്ല എന്നു പോലും സുബൈര്‍ മനസിലാക്കുന്നില്ല. സഹതാപം ​തോന്നുന്നുണ്ട്.

    ഇതിന്റെ വിശദീകരണം യുക്തി നല്‍കിയിട്ടുണ്ട്.

    Natural selection നു സമാനമായ മറ്റൊരു പ്രക്രിയയിലൂടെ, വേറൊരു ശക്തിയുടെയും ഇടപെടലില്ലാതെയാകാം, ആദ്യ ജീവനുണ്ടായതെന്ന്, ഡാര്‍വിന്‍ അഭിപ്രായപ്പെട്ടിരുന്നു.അത് അദ്ദേഹം ഒരു സ്വകാര്യ കത്തില്‍ എഴുതിയും വച്ചിരുന്നു.

    അത് അസംബന്ധമാണെന്നു വിശ്വസിക്കാന്‍ സുബൈറിനവകാശമുണ്ട്.

    ReplyDelete
  37. >>>> മറുവശത്ത് ദൈവത്തെ ക്കുറിച്ചും വേദഗ്രന്ഥത്തെ ക്കുറിച്ചും അയാള്‍ക്കുള്ള ഭിപ്രായം എന്താണ് എന്ന് ചോദിക്കാന്‍ മാത്രം നട്ടെല്ലുള്ള ഒരു "യുക്തിവാദിയും" കണ്ടില്ല..<<<<<

    യുക്തിവാദികള്‍ എന്തൊക്കെ ചോദിക്കണം അന്വേഷിക്കണം എന്നൊക്കെ സുബൈറു പറഞ്ഞുകൊടുക്കേണ്ടതുണ്ടോ. അതൊക്കെ അവര്‍ക്ക് വിട്ടുകൊടുക്കുന്നതല്ലേ ഉചിതം?

    ഇസ്ലാമിസ്റ്റായ സുബൈറിനു എതിരെ വരുന്ന എല്ലാവരുടെയും ദൈവത്തെ ക്കുറിച്ചും വേദഗ്രന്ഥത്തെക്കുറിച്ചും ഉള്ള അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും. പക്ഷെ അത് മറ്റെല്ലാവര്‍ക്കും വേണമെന്ന് എന്തിനാണു വാശിപിടിക്കുന്നത്?

    ReplyDelete
  38. സത്യാന്വേഷി ഇപ്പോള്‍ യുക്തിവാദികളെ നേരിട്ടുള്ള സംവാദത്തിനു ക്ഷണിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. രാജു വാടാനപ്പള്ളിയുടെ "സൃഷ്ടിവാദവും ഫോസില്‍ തെളിവുകളും"എന്ന ആധികാരികവും വിജ്ഞാനപ്രദവും ഹൃദ്യവും സര്‍വോപരി സൃഷ്ടിവാദത്തെ വെല്ലുവിളിക്കുന്നതുമായ പോസ്റ്റിനെങ്കിലും സമര്‍ഥമായി ഒരു മറുപടി കൊടുത്ത്, യുക്തിവാദികളെ പരാജയപ്പെടുത്തിയിട്ട് പോരെ നേരിട്ടുള്ള സംവാദവും മറ്റും ! രാജുവിന്റെ ഈ പോസ്റ്റ് വന്നപ്പോള്‍ ഇതിനെ ഹുസൈന്‍ നിസ്സാരമായി തകര്‍ത്തെറിയുമെന്നാണ് പ്രതീക്ഷിച്ചത് !!

    ഹുസൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡോക്കിന്‍സ് സംവാദത്തില്‍ ആരെങ്കിലും തുടര്‍ച്ചയായി മറുപടി പറയാതിരിക്കുകയോ ബൂലോകത്തെ അറിയപ്പെടുന്ന യുക്തിവാദികള്‍ ഹുസൈന്റെ പോസ്റ്റിലേയ്ക്ക് എത്തി നോക്കാതിരിക്കുകയോ ചെയ്താല്‍ അവരെ പരാജിതരായി പ്രഖ്യാപിക്കുകയാണ് സത്യാന്വേഷി ചെയ്യാറുള്ളത്. പരിണാമത്തെക്കുറിച്ച് കാല്‍ നൂറ്റാണ്ടോളം നിശിതമായി പഠിച്ച്, അത് ശാസ്ത്രാന്ധവിശ്വാസികളായ യുക്തിവാദികളുടെ മറ്റൊരു അന്ധവിശ്വാസം മാത്രമാണെന്നു തെളിയിക്കാന്‍ നടക്കുന്ന ഹുസൈന് ഈ പോസ്റ്റിലെ വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത് ?!

    ReplyDelete
  39. രാജുവിന്റെ പോസ്റ്റിനു മറുപടി വരുമ്പോള്‍ ,പൊതുവേദിയിലെ പരസ്യസംവാദത്തില്‍ നിന്നു ഓടിയൊളിക്കാനായി വേറെന്തെങ്കിലും ഞൊണ്ടിഞായവും കൊണ്ടു വരും,"പേടിത്തൂറി"കളുടെ പുതിയ വക്കീലായ നിസ്സഹായന്‍! കാളിദാസനോ ജാക്കോ കെ പിയോ പൊതുവേദിയില്‍ ഹുസൈനെ നേരിടാന്‍ വന്ന് തന്നെ സഹായിക്കുമെന്നു് പാവം വ്യാമോഹിച്ചു. പേടിത്തൂറികളായ വിനയകുനയന്മാരുണ്ടോ പിടിതരുന്നു!'നിസ്സഹായനായി'പ്പോയി!

    ReplyDelete