കേരളത്തില്‍ ആരോടു ചോദിച്ചാലും, സംവരണം ഉടന്‍ സാമ്പത്തികാടിസ്ഥാനത്തിലാക്കണമെന്ന അഭിപ്രായമായിരിക്കും കേള്‍ക്കേണ്ടിവരിക. അവരെയാരെയും അതിനു കുറ്റം പറയാനാവില്ല. മുഖ്യധാരാ(സവര്‍ണ)പ്രസിദ്ധീകരണങ്ങള്‍ മാത്രം വായിക്കുന്നവരും സിനിമ,സീരിയല്‍ മുതലായവ കാണുന്നവരുമായ ഏതൊരു ശരാശരി മലയാളിയും സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടൂ.കേരളത്തില്‍ സാമുദായിക സംവരണത്തിന് അനുകൂലമായി നിരന്തരം എഴുതുന്ന പ്രസിദ്ധീകരണങ്ങള്‍ എല്ലാം മുസ്ലിങ്ങള്‍ നടത്തുന്നവ-മാധ്യമം,തേജസ് ,സിറാജ്,വര്‍ത്തമാനം,ചന്ദ്രിക മുതലായവ-യാണ്. കേരള കൌമുദി വല്ലപ്പോഴും ഒരു എഡിറ്റോറിയല്‍ എഴുതും. മറ്റെല്ലാ പത്രങ്ങളും-മനോരമ,മാതൃഭൂമി, ദേശാഭിമാനി,മംഗളം,ദീപിക,ജന്മഭൂമി,ജനയുഗം,വീക്ഷണം-സാമ്പത്തിക സംവരണത്തിന് അനുകൂലമായ വാര്‍ത്തകളും ലേഖന ങ്ങളും ആണ് മിക്കപ്പോഴും(എല്ലായ്പ്പോഴും എന്നതാണു ശരി) നല്‍കാറ്. ഈ പത്രങ്ങളും ചാനലുകളും* മറ്റും ചേര്‍ന്ന് മലയാളിക ളില്‍ സൃഷ്ടിച്ചിട്ടുള്ള പ്രബലമായ ധാരണ, ജാതിസംവരണം മൂലം അനര്‍ഹരായ ദലിതരും മറ്റു പിന്നാക്കക്കാരും ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടന്നുകൂടുന്നുവെന്നും "സവര്‍ണരായി ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ "മുന്നാക്ക സമുദായ ക്കാര് ജോലിയും വേലയും ഇല്ലാതെ കഷ്ടപ്പെടുകയാണെന്നുമാണ്. പിന്നാക്ക സമുദായക്കാര്‍-വിശേഷിച്ചും അവരിലെ വിദ്യാസ മ്പന്നന്മാരെന്ന വിവരദോഷികള്‍-വരെ ഈ പ്രചാരവേലയില്‍ വീണിരിക്കയാണ്. സംവരണത്തിന്റെ ലക്ഷ്യമോ മുന്നാക്ക സമു ദായങ്ങള്‍ കൈവശം വച്ച് കാലങ്ങളായി അനുഭവിച്ചുപോരുന്ന ഉദ്യോഗ-വിദ്യാഭ്യാസ പ്രാതിനിധ്യത്തിന്റെ കണക്കോ അറിയാ ത്ത വിദ്യാസമ്പന്നരും അല്ലാത്തവരുമായ പിന്നാക്ക കഴുതകള്‍ ഒരിക്കലും യാഥാര്‍ഥ്യങ്ങള്‍ അറിയില്ലെന്ന ഉറച്ച ധാരണ ,രാ ഷ്ട്രീയപ്പാര്ട്ടികള് ഉള്‍പ്പെടെയുള്ള സവര്‍ണജാതി സംഘടനകള്‍ക്കു് ഉണ്ട്. അതുകൊണ്ട് അവര്‍ നിരന്തരം മേല്‍പ്പറഞ്ഞ കള്ള ങ്ങള് അവരുടെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്.സാമുദായിക സംവരണം സംബന്ധമായ യാഥാര്‍ഥ്യങ്ങള്‍ വായനക്കാരെ അറിയിക്കുന്ന പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ,'രാജ്യദ്രോഹികളും തീവ്രവാദികളും ഭീകരവാദികളും' ആയ മുസ്ലിങ്ങള്‍ നടത്തുന്നവയാണ്.അവയാണെങ്കില്‍, പിന്നാക്കക്കാരും ദലിതരും പൊതുവില്‍ വായിക്കാറുമില്ല. (എസ് എന്‍ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഓഫീസിലോ വീട്ടിലോ ഒറ്റ 'മുസ്ലിം' പത്രവും ഇല്ലത്രേ! കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് വെള്ളാപ്പള്ളിയുമായി നടത്തിയ അഭിമുഖത്തില്‍ ,താന്‍ സ്ഥിരമായി വായിക്കുന്ന പത്രങ്ങളുടെ പേരുവിവരം വെള്ളാപ്പ ള്ളി വെളിപ്പെടുത്തുന്നതിലും 'മുസ്ലിം' പത്രങ്ങളുടെ പേരില്ലായിരുന്നു.അണികളും ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ 'പ്രതിപക്ഷ'മായ ഗോകുലം ഗ്രൂപ്പും വ്യത്യസ്തമാകാന്‍ വഴിയില്ല).
പിന്നാക്ക സമുദായ സംവരണം ആ സമുദായങ്ങളിലെ സമ്പന്നര്‍ എന്ന 'ക്രീമിലേയര്‍ 'തട്ടിയെടുക്കയാണെന്നും അതിനാല്‍ ആ ക്രീമിലേയറിന് സംവരണാനുകൂല്യം നല്കാന് പാടില്ലെന്നും കുറേക്കാലമായി എന്‍ എസ് എസ് ഉന്നയിച്ചുവരുന്നുണ്ട്. ഈ എം എസ് നമ്പൂതിരിപ്പാടും സിപിഎമ്മും ആയിരുന്നു ക്രീമിലേയര്‍ സിദ്ധാന്തത്തിന്റെ ഏറ്റവും ശക്തരായ വക്താക്കള്‍.ഇപ്പോഴും അവര്‍ ആ നിലപാടില്‍നിന്നു മാറിയിട്ടില്ല. ഈയിടെ ശിവദാസമേനോന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും ആ (സവര്‍ണ)വര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചിരുന്നു.(ആ ലേഖനത്തെ ആസ്പദിച്ച് ഒരു പോസ്റ്റ് തയ്യാറാക്കിവരുന്നു.)ഈ വായ്ത്താരികള്‍ കേട്ട് അവര്‍ണരുള്‍പ്പെടെയുള്ള 'പ്രബുദ്ധ'രായ മലയാളികള്‍ മുഴുവന്‍ പറയുന്നത് മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം അനുവദിക്കണം എന്നാണ്. ജാതിസംവരണം എന്ന ആശയത്തെത്തന്നെ എതിര്‍ക്കുന്ന ഈ 'പ്രബുദ്ധര് ',തങ്ങള്‍ വാദിക്കുന്നത് സവര്‍ണര്‍ക്കുള്ള ജാതിസംവരണത്തിനുവേണ്ടിയാണെന്നു പക്ഷേ തിരിച്ചറിയുന്നില്ല. അഥവാ ഗുരുവായൂരും ശബരിമലയിലും നമ്പൂതിരിമാര്ക്കുള്ള ജാതിസംവരണത്തെ എതിര്‍ക്കാത്ത അതേ ഇരട്ടത്താപ്പ് അവര്‍ അറിഞ്ഞോ അറിയാതെയോ ഇവിടെയും തുടരുന്നു.
ഇത്രയും ഇവിടെ ഓര്‍മിച്ചത് ,പ്രശസ്ത മാധ്യമ പ്രവര്ത്തകന് ബി ആര് പി ഭാസ്കര്‍ മാധ്യമം# ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ 'നായര്‍ക്ക് ഇനിയും നീതി വേണോ?'എന്ന ലേഖനം കണ്ടപ്പോഴാണ്.( 2010 ഫെബ്രുവരി 22 ലക്കം ).ഭാസ്കര്‍ എഴുതുന്നു:
"സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ഹിന്ദുക്കളെപ്പോലെ അത്തരത്തിലുള്ള അവശത അനുഭവിക്കുന്ന മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും സംവരണത്തിനുള്ള അര്‍ഹതയുണ്ട്. അത് നിഷേധിക്കുന്നത് മതപരമായ വിവേചനവും. ഭരണഘടന അത് അനുവദിക്കുന്നില്ല. അതുപോലെ സാമ്പത്തികമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നടപടികളെടു ക്കുമ്പോളും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം പാടില്ല. കാരണം, അത് ഭരണഘടനാ വിരുദ്ധമാണ്. സാമൂഹിക പിന്നാക്കാവസ്ഥക്കെന്ന പോലെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും ഉചിതമായ പരിഹാര മാര്‍ഗം സംവരണമാ ണെന്ന നിഗമനത്തിലാണു ഭരണകൂടം എത്തുന്നതെങ്കില്‍ അതിനായി ജാതി-മത പരിഗണന കൂടാതെ നടപടികള്‍ സ്വീകരിക്ക ണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സര്‍ക്കാര്‍ പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതിന്റെ ഗുണം മുന്നാക്ക-പിന്നാക്ക വ്യത്യാസം കൂടാതെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകണം."
*(മലയാളത്തിലെ രണ്ടു ചാനലുകളിലെങ്കിലും കൂടുതല്‍ ഓഹരികളുള്ളത് മുസ്ലിങ്ങള്‍ക്കാണ്.എന്നാല്‍ ,നടത്തിപ്പുകാര്‍ മുഴുവന്‍ സവര്‍ണരായതിനാല്‍ അവയെല്ലാം സാമ്പത്തിക സംവരണത്തെ പ്രൊമോട്ടു ചെയ്യുന്നവയാണ്)
#(വീണ്ടും മാധ്യമം. എന്തുചെയ്യാം.ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല.മറ്റ് പ്രസിദ്ധീകരണങ്ങള്‍ ഒരവസരം തരണ്ടേ?(വല്ലപ്പോഴും മാതൃഭൂമി ആഴ്ച്ചപ്പതിപ്പും പച്ചക്കുതിരയും തരാറുണ്ട്).ആ നിലയ്ക്ക് 'ആട്ടിന്‍തോലിട്ട ചെന്നായ'യെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു. ദയവായി സത്യാന്വേഷിയുടെ അഭ്യുദയകാംക്ഷികളായ ബ്ലോഗര്‍മാരെങ്കിലും-അങ്ങനെ വല്ലവരുമുണ്ടെങ്കില്‍-ഇമ്മാതിരി ലേഖന ങ്ങള് സ്ഥിരമായോ വല്ലപ്പോഴുമെങ്കിലോ പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങള്‍ ഉണ്ടെങ്കില്‍ അവ ശ്രദ്ധയില്‍പ്പെടുത്തി, മത മൌലികവാദികളും 'പെട്രോ ഡോളറു'കാരും ആയ ജമാ-അത്തെ ഇസ്ലാമിക്കാരുടെ പ്രസിദ്ധീകരണങ്ങളെ എന്തിനുമേതിനും ,പേര്‍ത്തും പേര്‍ത്തും ആശ്രയിക്കുന്ന ഗതികേടില്‍ നിന്ന് സത്യാന്വേഷിയെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. )
ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.

ബി ആര് പിയുടെ ബ്ലോഗില്‍ ഈ ലേഖനത്തിന്റെ മൂലരൂപം കാണാം:
ജാതിസംവരണം എന്ന ആശയത്തെത്തന്നെ എതിര്‍ക്കുന്ന ഈ 'പ്രബുദ്ധര് ',തങ്ങള്‍ വാദിക്കുന്നത് സവര്‍ണര്‍ക്കുള്ള ജാതിസംവരണത്തിനുവേണ്ടിയാണെന്നു പക്ഷേ തിരിച്ചറിയുന്നില്ല. അഥവാ ഗുരുവായൂരും ശബരിമലയിലും നമ്പൂതിരിമാര്ക്കുള്ള ജാതിസംവരണത്തെ എതിര്‍ക്കാത്ത അതേ ഇരട്ടത്താപ്പ് അവര്‍ അറിഞ്ഞോ അറിയാതെയോ ഇവിടെയും തുടരുന്നു.
ReplyDeleteDear Sathyaanweshi ,
ReplyDeleteSeems you had understood the pulse of an average avarna and savarna , each and every line of yours is truth to the core . Avarnas are foolishly following without scrutiny what savarna dominated print and visual medias are preaching.This is a bane to the so called backward communities and a boon to the forward community lobby.
Expecting more write-ups from your side.
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി വിഷ്ണു ചേകവര്‍.
ReplyDelete