സത്യാന്വേഷി ഒരു ‘ജാത്യാന്വേഷി’യാണെന്ന് ചിലരെങ്കിലും പരാതി പറയുന്നുണ്ട്.ബൂലോകത്തിൽ ഈ ‘അലങ്കാരത്തൊപ്പി’ വേറെ ചിലർക്ക് നേരത്തെതന്നെ കിട്ടിയിട്ടുണ്ട്. “സമൂഹത്തിൽ വിദ്വേഷം പടത്താൻ ശ്രമിക്കുന്നു”, “സങ്കുചിതമായി ചിന്തിക്കുന്നു”, “ജാതിവിഭജനം ഉണ്ടാക്കുന്നു” [സത്യാന്വേഷി യും കൂട്ടരും വരുന്നതുവരെ ഇവിടെ സകല ജാതിക്കാരും ഏകോദര-സഹോദരങ്ങളെപ്പോലെ കഴിഞ്ഞു വരുകയായിരുന്നു. ദുഷ്ടപ്പരിഷകൾ അതെല്ലാം നശിപ്പിച്ചു; എല്ലാവരെയും വിഘടിപ്പിച്ചു] എന്നിങ്ങനെ പരാതികൾ ഒരുപാടുണ്ട് ഞങ്ങൾക്കെതിരെ. സംഘ് പരിവാറുകാരും കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാ രും ഒരുപോലെ പഴിക്കുന്നു. സവർണരും അവർണരും അസഹിഷ്ണുക്കളാവുന്നു.
എന്താണു സത്യാന്വേഷിയും കൂട്ടരും ചെയ്യുന്ന ‘മഹാപാതകം?’
ഈ ബൂലോകത്തിൽ ‘ജാതിക്കതീതമായി’ ചിന്തിക്കുന്ന, മതേതരരും മതമൌലികരും ആയ ബ്ലോഗർ മാരും അല്ലാത്തവരും അണപൊട്ടിയൊഴുകി കമന്റിട്ട ഒരു പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ: sexuality യെക്കുറിച്ചുള്ള ഒരു ബ്ലോഗിൽ നായർ-ഈഴവ ചിത്രങ്ങൾ എന്ന പേരിലൊരു പോസ്റ്റിട്ടിരുന്നു കൃഷ്ണ-തൃഷ്ണ. ഏതാണ്ട് 164 പേരാണ് ഇതെഴുതുമ്പോൾ ആ പോസ്റ്റിൽ കമന്റിയിട്ടുള്ളത്. കൃഷ്ണ-തൃഷ്ണ പറയു ന്നു:“ആചാരങ്ങളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ, സാമൂഹിക അസമത്വത്തിനെതിര, പടവാളുയര്‍ത്താന്‍ സാമ്പത്തികമായി അധമരായിരുന്ന സവര്‍ണ്ണനും അവര്‍ണ്ണനും ഒരേ ഹൃദയത്തോടെ ഒന്നിച്ചുണ്ടാ യിരുന്നു”. ഇതോടൊപ്പം ജാതിയല്ല,സാമ്പത്തികമാണ് എല്ലാം അന്തിമമായി തീരുമാനിക്കുന്നതെന്ന ഇൻഡ്യൻ കമ്യൂണിസ്റ്റുകളുടെ നമ്പൂരിഫലിതം സ്ഥാപിക്കാൻ ശ്രമിക്കുന്ന വിവരങ്ങളും ചിത്രങ്ങളും നൽകി യിട്ടുമുണ്ട്. കമന്റിട്ട ഭൂരിപക്ഷവും പോസ്റ്റിലെ വീക്ഷണം പിൻപറ്റുന്നവരായിരുന്നു.[ബൂലോകത്തെ സവർ ണ സാന്നിധ്യമനുസരിച്ച് അതു സ്വാഭാവികവുമാണല്ലോ]
ഈ പോസ്റ്റിലേക്ക് സത്യാന്വേഷിയുടെ പോസ്റ്റിൽ ഒരു അനോണി ലിങ്കിയിരുന്നു;‘ജാതിഭ്രാന്തനാ’യ സത്യാന്വേഷിയെ പഠിപ്പിക്കാൻ. [സത്യാന്വേഷിയുണ്ടോ പഠിക്കുന്നു! മഞ്ഞക്കണ്ണടയല്ലേ വച്ചേക്കുന്ന ത്?]
ആ ബ്ലോഗിലെ മേൽപ്പറഞ്ഞ അതിവാദം ഉന്നയിച്ചയാളോ അതിനനുകൂലമായി കമന്റിയവരിൽ ആരെ ങ്കിലുമോ താഴെ പറയുന്ന ചോദ്യങ്ങൾക്കു മറുപടി നൽകുമോ?
1. നാരായണഗുരു ജനിക്കുന്നതിനു മുൻപേ ആരംഭിച്ച ചാന്നാർ കലാപം എന്ന ‘മാറുമറയ്ക്കൽ സമര’ ത്തിൽ എത്ര സവർണർ അവർണർക്കൊപ്പം ഉണ്ടായിരുന്നു? അവരാരെല്ലാം?
2. തെക്കൻ തിരുവിതാംകൂറിലെ വൈകുണ്ഠസ്വാമി പ്രസ്ഥാനത്തിനൊപ്പം അണിനിരന്ന സവർണരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാമോ?
3. നാരായണഗുരു, അയ്യൻകാളി,പൊയ്കയിൽ അപ്പച്ചൻ,പണ്ഡിറ്റ് കറുപ്പൻ ഈ അവർണ സാമൂഹിക വിപ്ലവകാരികൾക്കൊപ്പം സവർണർ ഒരു ജനതയെന്ന രീതിയിൽ അണിനിരക്കുന്നതുപോയിട്ട് എന്തെ ങ്കിലും പിന്തുണ നൽകിയിട്ടുള്ളതായി തെളിയിക്കാമോ?[ഒറ്റപ്പെട്ട വ്യക്തികളെയല്ല ഉദ്ദേശിക്കുന്നത്. സ്വാമി സത്യവ്രതനെയും ധർമതീർഥരെയും ആനന്ദതീർഥനെയും മന്നത്തപ്പന്റെ സവർണജാഥയേയും മറക്കുന്നില്ല.മന്നം ആ ജാഥ നടത്തിയതിനു പ്രായശ്ചിത്തമെന്നോണം ആർ ശങ്കറിനെതിരെയും ഈഴ വർക്കെതിരെയും പിന്നീടു പ്രവർത്തിച്ചത് ചരിത്രം]
4. കമ്യൂണിസ്റ്റുകൾ മുൻകൈയെടുത്ത് ഒരു ഗുരുവായൂർ സത്യാഗ്രഹവും പാലിയം സത്യാഗ്രഹവും അല്ലാതെ മറ്റെന്തു സമരമാണ് ജാതീയ അസമത്വം തടയാൻ ഈ കേരളത്തിൽ നടത്തിയിട്ടുള്ളത്?[കൊട്ടിഗ്ഘോഷിക്കപ്പെടുന്ന ഭൂപരിഷ്കരണം ദലിതരെ എങ്ങനെ വഞ്ചിച്ചുവെന്ന പഠനം ദലിത് ആക്റ്റി വിസ്റ്റുകൾ പുറത്തുകൊണ്ടുവന്നിട്ടുള്ളത് ഈ ‘ഒരേ ഹൃദയം’കാർ കണ്ടിട്ടുണ്ടാവില്ല.]
5.അതെല്ലാം മറന്നേക്കൂ. ഇപ്പോഴത്തെ കാര്യങ്ങളിലേക്കുവരാം. സാമുദായിക സംവരണം, ക്രീമിലേ യർ തുടങ്ങിയ വിഷയങ്ങളിൽ ഏതു സവർണനാണ് ‘ഒരേ ഹൃദയ’ത്തോടെ അവർണർക്കൊപ്പം നിന്ന ത്?
പി എസ് സി നിയമനങ്ങളിൽ പിന്നാക്ക-ദലിത് സമുദായ ഉദ്യോഗാർഥികൾക്കു മെറിറ്റിൽ അർഹതപ്പെട്ട സീറ്റ് നൽകണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സവർണർ എൻ എസ് എസ്സിന്റെ നേതൃത്ത്വത്തിൽ അപ്പീൽ പോയപ്പോൾ ഏതു സവർണനാണ് അവർണർക്കൊപ്പം നിലകൊണ്ടത്? [ആ പോരാട്ടം കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഏതാണ്ട് ഒറ്റയ്ക്കെന്നോണം നടത്തിയ ഒരാളുടെ വിവരണം ഇവിടെ ക്ലിക്കി വായിക്കാം.]
ഇപ്പറഞ്ഞൊതൊന്നും ‘സാമൂഹിക അസമത്വത്തിനെതിരെ പടവാളുയർത്തലാ’യിരുന്നില്ലേ?
ഈ പോയന്റുകൾ കൂടി:
(1).പണ്ടെന്നല്ല ഇപ്പോഴും സാമ്പത്തികമായി വ്യത്യസ്തനിലയിലുള്ള ഒരേ ജാതിയിലുള്ളവർ തമ്മിൽ വിടവുണ്ട്. എന്നാൽ സാമ്പത്തികമായ അസമത്വം തീർന്നാൽ ആ വിടവും തീരും. എന്നാൽ ജാതിപര മായ വിടവ് അങ്ങനെ തീരില്ല. അതുകൊണ്ടാണ് കോടീശ്വരനായ വെള്ളാപ്പള്ളിയുടെ വീട്ടിൽനിന്ന് എത്ര ദരിദ്രനായ സവർണനും വിവാഹാലോചനയ്ക്കു മുതിരാത്തത്.
(2).സത്യാന്വേഷിയോ മറ്റുള്ള ‘ജാതിഭ്രാന്തന്മാരായ’ ബ്ലോഗർമാരോ ജാതിവ്യവസ്ഥിതി പുലരണമെന്ന ലക്ഷ്യത്തോടെയല്ല ജാതി പറയുന്നത്. സഹോദരൻ അയ്യപ്പൻ പറഞ്ഞതാണു ഞങ്ങൾ ചെയ്യുന്നത്. [പിൻകുറി 2 കാണുക] ജാതിപരമായ അക്രമവും അനീതിയും അവസാനിക്കണമെങ്കിൽ അത്തരം അനീ തിയും അക്രമവും നടക്കുമ്പോൾ അതു തുറന്നു കാണിക്കേണ്ടിവരും. സ്വാഭാവികമായും ജാതിമേധാവി കൾക്ക് അതു സഹിക്കാൻ വയ്യാതാവും. അവർ കുരച്ചു ചാടും; ഞങ്ങൾ ജാതിവാദികളും വിദ്വേഷം പടർ ത്തുന്നവരും ആണെന്ന് ഓരിയിടും. പ്രിന്റ്-ഇലക്ട്രോണിക് മീഡിയയിൽ സവർണർക്ക് ആധിപത്യ മുള്ളതിനാൽ അവർണരുടെ ശബ്ദം ആരും കേട്ടിരുന്നില്ല. എന്നാൽ സവർണർക്ക് ഒരു ചുക്കും ചെ യ്യാൻ പറ്റാത്ത ബൂലോകത്തിൽ സവർണപിട്ടൊന്നും ചെലവാകുന്നില്ല. ആ ചൊറിച്ചിലാണ് ഈ പയ്യാരം പറച്ചിലുകൾ.
(3). അഴിമതി,പെൺവാണിഭം തുടങ്ങിയ കാര്യങ്ങളിൽ വരെ ഈ ഭാരതത്തിൽ ശിക്ഷിക്കപ്പെടുന്നവരും അവമാനിക്കപ്പെടുന്നവരും സ്ഥാനമാനങ്ങൾ നഷ്ടമാകുന്നവരും അവർണർ മാത്രമാണെന്ന് സത്യാന്വേഷിയും കൂട്ടരും പറയുമ്പോൾ ഇക്കൂട്ടർക്കു ഹാലിളകും. ലാലു യാദവ്, മായാവതി, ആന്തുലേ, ബംഗാരപ്പ, ബംഗാരു ലക്ഷ്മൺ,നീലലോഹിതദാസൻ നാടാർ,ബൂട്ടാസിങ്,ഉമാഭാരതി,ഷിബു സ്വരൺ തുടങ്ങിയ അവർണ നേതാക്കളോടും നരസിംഹറാവു,ജയലളിത,സുഖ്റാം,ജഗന്നാഥ് മിശ്ര,ജോർജ് ഫെർണാണ്ഡസ്,ആർ കെ ഹെഗ്ഡേ,സുബ്രഹ്മണ്യം സ്വാമി,ജയേന്ദ്ര സരസ്വതി,പി ജെ ജോസഫ് തുടങ്ങിയ സവർണ നേതാക്കളോടും മാധ്യമങ്ങളും സർക്കാരും എന്തിന് കോടതികൾ പോലും വ്യത്യസ്ത രീതിയിൽ പെരുമാറുമ്പോൾ അതിലെ ഇരട്ടത്താപ്പ് സത്യാന്വേഷിയെപ്പോലുള്ളവർ തുറന്നു കാട്ടും. അതു ‘ജാതിവാദ’മാണെങ്കിൽ ആ കിരീടം സത്യാന്വേഷി അലങ്കാരമായേ എടുക്കൂ.
(4).ജാതിയും ജാതിവ്യവസ്ഥിതിയും ഒന്നല്ല. ജാതി ഒരു എത്നിക് ഐഡന്റിറ്റിയാണ്. ഇക്കാര്യം ഇൻഡ്യാ ഗവണ്മെന്റിന്റെ ആന്ത്രോപ്പോളജിക്കൽ സർവേ തന്നെ വിശദമായ പഠനം നടത്തി പുറത്തുകൊണ്ടു വന്നിട്ടുണ്ട്. കെ എസ് സിങ് ഐ ഏ എസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആ പഠനം(പീപ്പ്ൾ ഒഫ് ഇൻഡ്യ പ്രോജക്റ്റ്), തനിമയും വീര്യവുമുള്ള 2800ൽപ്പരം ജാതികളെ തരംതരിച്ചിട്ടുണ്ട്. ‘Caste continues to be the basic building brick of Indian society' എന്നാണവരുടെ വിലയിരു ത്തൽ.(ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് പല വോല്യങ്ങളായി ആ പഠനം പുറത്തിറക്കിയിട്ടുണ്ട്.) ബ്രാഹ്മണർ,ക്ഷത്രിയർ,വൈശ്യർ,ശൂദ്രർ ഈ നാലു ജാതിക്കാരാണ് ചാതുർവർണികർ. വർണവ്യവ സ്ഥയിൽ ഉൾപ്പെടുന്നവരായതിനാലാണ് ഇവരെ സവർണർ എന്നു വിളിക്കുന്നത്. ഈഴവർ, തീയർ,പുലയർ,ചേരമർ,അരയർ,വാലൻ,സാംബവർ,പറയർ,വേട്ടുവൻ, വേലൻ,പണിയർ,കുറവർ, കൊല്ലൻ, ആശാരി, മൂശാരി എന്നീ പേരുകളിലറിയപ്പെടുന്ന അവർണർ പുറംജാതിക്കാരാണ് (outcastes) ; അതായത് ജാതിവ്യവസ്ഥയ്ക്കു പുറത്തുള്ളവരെന്നർഥം. വിഭിന്നങ്ങളും എന്നാൽ തുല്യങ്ങളുമായ ഈ ഗോത്രസമൂഹങ്ങൾ, ആര്യന്മാർ ജാതിവ്യവസ്ഥയിൽ ഉൾച്ചേർക്കുന്നതിനുമുൻപേ ഈ നാട്ടിലുള്ളവരാ ണ്.‘വ്യതിരിക്തതയുടേതായ പ്രയാണത്തിന്നിടെ അനുകരണത്തിന്റെ സംക്രമണം[infection of imitation] ഈ എല്ലാ ഉപവിഭാഗങ്ങളെയും അഥവാ വർഗങ്ങളെയും പിടികൂടുകയും അതവരെ ജാതികളാ ക്കി മാറ്റുകയും ചെയ്തു’ എന്ന് ഡോ.ബാബാസാഹിബ് അംബേഡ്കർ നിരീക്ഷിക്കുന്നു(‘ഇൻഡ്യയിലെ ജാതികൾ’- അംബേദ്കർ കൃതികൾ ഒന്നാം വൊല്യം കാണുക).അശുദ്ധതയുടെയും മലിനീകരണത്തി ന്റെയും തത്ത്വങ്ങൾ ആവിഷ്കരിച്ച് ആര്യബ്രാഹ്മണർ സ്വദേശി ജനതകളുടെ മേൽ സഗോത്രവിവാഹം [ endogamy]അടിച്ചേൽപ്പിക്കുകയും ഗോത്ര സമൂഹങ്ങളെ ജാതികളാക്കി ശ്രേണീകരിച്ച് അവർക്ക് മേൽ -കീഴ് സ്ഥാനങ്ങൾ നൽകുകയാണു ചെയ്തതെന്നും അദ്ദേഹത്തിന്റെ പഠനങ്ങൾ വെളിപ്പെടുത്തുന്നു.’ജ’ എന്ന അക്ഷരം ദ്രാവിഡ ഭാഷകളിലില്ലായിരുന്നുവെന്ന കവിയൂർ മുരളിയുടെ വെളിപ്പെടുത്തലും[‘ദലിത് ഭാഷ’ 1997. പേജ് 28] caste എന്ന പദം അക്കാഡമിക് വൃത്തങ്ങളിൽ 1740ഓടെയാണു പ്രത്യക്ഷമാകു ന്നതെന്ന എസ് വി കേത്കറിന്റെ വാദവും [History of Caste in India 1909 p 12] തെളിയിക്കുന്നതു മറ്റൊന്നല്ല.ജാതിവ്യവസ്ഥ ഇല്ലാതാക്കണമെന്നു പറയുന്നതുകൊണ്ട് അർഥമാക്കുന്നത്,ജാതിനിർമൂല നമല്ല. ഇവിടെ സ്കാൻ ചെയ്തു ചേർത്തിട്ടുള്ള ഡോ.എം എസ് ജയപ്രകാശിന്റെ കുറിപ്പ് കാണുക
(5). ഓരോ ജാതിക്കാർക്കും ജനസംഖ്യാനുപാതികമായി നിയമനിർമാണ സഭകളിലും ഉദ്യോഗങ്ങളിലും ജുഡീഷ്യറിയിലും മറ്റും പ്രാതിനിധ്യം കിട്ടുമ്പോഴേ ഇൻഡ്യ ഒരു യഥാർഥ ജനാധിപത്യ രാഷ്ട്രമാകൂ. അതു നേടുന്നതുവരെ സത്യാന്വേഷിയെപ്പോലുള്ളവർക്ക് ഈ ‘ജാത്യാന്വേഷണം’ തുടർന്നേ മതിയാവൂ. അതുകൊണ്ട് സത്യാന്വേഷി ജാതി ചോദിക്കും,പറയും,ചിന്തിക്കും[ശങ്കരനാരായണൻ മലപ്പുറത്തി ന്റെ ലേഖനം സ്കാൻ ചെയ്തത് ഇവിടെ കാണാം] അത്തരം അന്വേഷണം നടത്തുന്നവരെ നിശ്ശബ്ദ രാക്കാൻ ബൂലോകത്തു നടപ്പില്ല. ജാതിവ്യവസ്ഥിതി എന്ന ‘പുണ്യപ്പെട്ട വംശീയത’യുടെ പ്രായോജകരല്ല ല്ലോ ഈ ബൂലോകത്തിന്റെ അധിപർ?
പിൻകുറി 1: "Talk on caste and our English educated elite feel uneasy, get irritated, argumentative,explode in anger dubbing you prejudiced and finally dismiss you as a crackpot. They say they do not believe in caste,never ask anybody's caste and insist that nothing is decided on caste. Put one single,simple question:"Did you marry within the caste?" The answer will be,'Yes",quickly followed by a supplementary:"that is the only time in my life that I observed caste." He says this so proudly without realising that this one caste-based action keeps the caste system alive. Such is the shallowness of these small minds,that they cannot make out that caste is perpetuated through the institution of marriage. And if we see the matrimonial columns that fill up the Sunday pages in our prestigious English dailies read by these elites, we find that even American-trained doctors,computer kids,MBAs seek alliances within the caste. And yet these elites, who become furious when caste is discussed in public,shamelessly stick to caste in private and yet maintain a hypocritical stance on India's most important fact of life,caste- the be-all and end-all of India's life. So much for Indian hypocricy on caste."(‘Caste a nation within the nation'-V T Rajshekar-Books for Change,Bangalore. 2002-Introduction)
പിൻകുറി 2: ‘ജാതി ചോദിക്കരുതെന്നു തുടങ്ങുന്ന ശ്രീനാരായണവാക്യം ജാതി ഇല്ലാതാകുന്ന സ്ഥിതി കൈവരുത്താൻ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ളതാണ്; സാമുദായിക അവശതകൾ പരിഹരിക്കാനുള്ള സംവ രണം മുതലായ പരിരക്ഷകൾക്ക് എതിരായി ഉപയോഗിക്കാൻ വേണ്ടി പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതിമേധാവിത്വങ്ങളും നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നവർ മാത്രമേ പിന്നോക്ക സമുദായങ്ങളുടെ പരിരക്ഷകൾക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ. സംവരണത്തിനെതിരായി, ജാതി ചോദിക്ക രുത്, പറയരുത്, ചിന്തിക്കരുത് എന്നുള്ള ശ്രീനാരായണവാക്യം ഉദ്ധരിക്കുന്നവരോട്, ജാതി ചോദിക്കണം,പറയണം,ചിന്തിക്കണം എന്നുതന്നെ പറയണം. ജാതി പുലർത്തണമെന്ന ഉദ്ദേ ശ്യത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. ജാതി തകർക്കാൻ ആവശ്യ മായാൽ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം.”[ കെ ഏ സുബ്രഹ്മണ്യം എഴുതിയ ‘സഹോദരൻ അയ്യപ്പൻ’ എന്ന ഗ്രന്ഥത്തിൽ ഇതു വായിക്കാം (പേ 655)]
അധികവായനയ്ക്ക്:
1. ഡോ ബാബാസാഹിബ് അംബേഡ്കറുടേ സമ്പൂർണ കൃതികൾ(കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് വളരെ വില കുറച്ച് 30ൽപ്പരം വോല്യങ്ങളിലായി ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്)
2. ‘നായർ മേധാവിത്വത്തിന്റെ പതനം’- റോബിൻ ജെഫ്രി( ഡി സി ബുക്സ് 2003 ജൂലൈ രൂ 195)
3.'Hindu Manners,Customs and Ceremonies' -Abbe J A Dubois(Rupa & Co Culcutta 1992 Rs 150/)
4.'Caste a nation within the nation'- V T Rajshekar ( Book for Change, Bangalore 2002 Rs.140/)
5.‘നാരായണഗുരു’(ആന്തലജി- പി കെ ബാലകൃഷ്ണൻ -കേരള സാഹിത്യ അക്കാഡമി 2000 രൂ 95/)
6.’സംവരണപ്രശ്നത്തിലെ യാഥാർഥ്യങ്ങളിലൂടെ’(ദൂത് ബുക്സ്,എറണാകുളം 2001 രൂ 40/)
7.’ബ്രാഹ്മണ മാർക്സിസം’ -എസ് കെ ബിശ്വാസ് (അദർ ബുക്സ്,കോഴിക്കൊട് 2008 രു175/)
8.’അയ്യൻകാളിയ്ക്ക് ആദരത്തോടെ’-ചെറായി രാമദാസ് (ഉപരോധം ബുക്സ്, കാക്കനാട് 2009 രൂ 120/)
9.’അവർണപക്ഷ രചനകൾ’-ഒരു സംഘം എഴുത്തുകാർ(ദൂത് ബുക്സ് 1997 രൂ100/)
10.’ദലിത് ഭാഷ’ -കവിയൂർ മുരളി ( ഡിസി ബുക്സ് 2001 രൂ 125/)
ഓരോ ജാതിക്കാർക്കും ജനസംഖ്യാനുപാതികമായി നിയമനിർമാണ സഭകളിലും ഉദ്യോഗങ്ങളിലും ജുഡീഷ്യറിയിലും മറ്റും പ്രാതിനിധ്യം കിട്ടുമ്പോഴേ ഇൻഡ്യ ഒരു യഥാർഥ ജനാധിപത്യ രാഷ്ട്രമാകൂ. അതുനേടുന്നതുവരെ സത്യാന്വേഷിയെപ്പോലുള്ളവർക്ക് ഈ ‘ജാത്യാന്വേഷണം’ തുടർന്നേ മതിയാവൂ. അതുകൊണ്ട് സത്യാന്വേഷി ജാതി ചോദിക്കും,പറയും,ചിന്തിക്കും
ReplyDeleteതാങ്കളുടെ ജാതിക്കതീതമായ ചിന്ത കൊള്ളാം. കേരളത്തില്‍ നമ്മുടെ വലതുപക്ഷ ഇടതുപക്ഷ സംഘടനകളാണ് ജാതീയത കൂടുതല്‍ വളര്‍ത്തിയത്. താങ്കളുടെ ആദര്‍ശം പരിവാര സംഘടനകളുമായി കൂടുതല്‍ ചേരുന്നു. ഇത് വച്ച് നോക്കുമ്പോള്‍ പരിവാര സംഘടനകളുടെ ആദര്‍ശം കൂടുതല്‍ ഗുണം ചെയ്യും.
ReplyDeleteഇന്നത്തെ സാഹചര്യം പരിശോദിച്ചാല്‍ ജാതി കൊണ്ട് കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് സവര്‍ണര്‍ അല്ലെ? മാര്‍ക്ക് ഉണ്ടെങ്കിലും കോളേജില്‍ സീറ്റില്ല. ജോലി കിട്ടാന്‍ പ്രയാസം. അത് കൊണ്ട് അവര്‍ മെച്ചപ്പെട്ട ജോലി തേടി വിദേശങ്ങളില്‍ സുഖമായി ജീവിക്കുന്നു. നമ്മുടെ ആളുകള്‍ ജോലി ചെയ്യാതെ പഠിക്കാതെ തെണ്ടി തിരിയുന്നു.
സ്കൂളില്‍ ചേരുംബോഴേ ജാതി പറയുന്ന നമ്മുടെ രീതി മാറ്റണം. ജാതി വച്ചുള്ള സംവരണം വേണ്ട എന്ന് എന്ന് നാം തീരുമാനിക്കുന്നുവോ അന്ന് നമ്മുടെ സമൂഹം പഠിച്ചു കരകയറും.
സവര്‍ണര്‍ ജാതിപ്പേര് ഭൂഷണമായി വക്കുന്നു. എന്ത് നമുക്ക് അത് ആയിക്കൂടാ? ആരും നമ്മളെ തടയില്ലല്ലോ? പണവും പ്രതാപവും അധികാരവും ഉള്ള നാമെന്തിനു പേടിക്കുന്നു.
"ഇന്നത്തെ സാഹചര്യം പരിശോദിച്ചാല്‍ ജാതി കൊണ്ട് കൂടുതല്‍ കഷ്ടത അനുഭവിക്കുന്നത് സവര്‍ണര്‍ അല്ലെ? മാര്‍ക്ക് ഉണ്ടെങ്കിലും കോളേജില്‍ സീറ്റില്ല. ജോലി കിട്ടാന്‍ പ്രയാസം."
ReplyDeleteവിദുരർ, സത്യാന്വേഷിയുടേത് ;ജാതിക്കതീതമായ’ ചിന്തയല്ല; ജാതി ചിന്തയാണ്. അതിൽ സംശയം വേണ്ട. പിന്നെ താങ്കളുടെ മുകളിൽ ഉദ്ധരിച്ച വാക്യത്തിനു മറുപടി:
കേരളതിലെയും ഇൻഡ്യയിലെയും സർക്കാർ സർവീസിലെ സവർണരുടെ പ്രാതിനിധ്യത്തിന്റെ കണക്കു ഹാജരാകി താങ്കൾക്ക് താങ്കളുടെ വാദം തെളിയിക്കാൻ സാധിക്കുമോ? ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിനേക്കാൾ ഇർട്ടിയോളം ഉദ്യോഗങ്ങൾ കൈവശം വച്ചനുഭവിക്കുന്നവരോടുള്ള സഹതാപം കൊള്ളാം. താങ്കൾ യഥാർഥത്തിൽ അവർണൻ തന്നെയാണെന്നു മനസ്സിലായി. അവർക്കാണ് ഇത്തരം മനസ്സലിവു കൂടുതൽ.
വിദുരർ, താങ്കളുടെ മറ്റൊരു വിഡ്ഢിത്തം:
ReplyDelete“സവര്‍ണര്‍ ജാതിപ്പേര് ഭൂഷണമായി വക്കുന്നു. എന്ത് നമുക്ക് അത് ആയിക്കൂടാ? ആരും നമ്മളെ തടയില്ലല്ലോ? പണവും പ്രതാപവും അധികാരവും ഉള്ള നാമെന്തിനു പേടിക്കുന്നു“
സവർണർ ജാതിപ്പേരുപയോഗിക്കുന്നത് അതൊരു ക്യാപ്പിറ്റൽ ആണെന്നു തിരിച്ചറിഞ്ഞിട്ടാണ്. ജാതിചിന്തയുള്ള ഈ സമൂഹത്തിൽ തങ്ങളുടെ ജാതിപ്പേർ അവസരങ്ങൾ നഷ്ടമാക്കുമെന്നു തിരിച്ചറിവുള്ള ദലിതരും പിന്നാക്കക്കാരും അതു വയ്ക്കാൻ ധൈര്യപ്പെടില്ല. ദലിതരാണെങ്കിൽ ‘ജാതി പറഞ്ഞ് ആക്ഷേപിക്കുന്നു’ എന്നാണെന്നും പരാതി പറയുന്നത്. ‘പണവും പ്രതാപവും ഉള്ള....’ അതിന്റെയും സമുദായം തിരിച്ച കണക്കു ഹാജരാക്കാമോ? ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം,പണത്തിന്റെ കാര്യത്തിലും സവർണർക്ക് അടുത്തുപോലും അവർണർ എത്തിയിട്ടില്ല എന്നു സ്പഷ്ടമാക്കുന്നുണ്ട്. ഒറ്റപ്പെട്ട വെള്ളാപ്പള്ളിയോ ഗോകുലം ഗോപാലനോ ഗൾഫാർ മുഹമദാലിയോ ഒന്നുമല്ല പിന്നാക്ക സമുദായം.
ജാതി വേണ്ട എന്ന ആദര്‍ശത്തില്‍ നിന്നും ജാതി ചോദിച്ചു പറഞ്ഞു സമുദായത്തെ വിഘടിപ്പിക്കാനുള്ള അതെ ബ്രിട്ടിഷ് നയങ്ങള്‍ താങ്കളും സ്വീകരിക്കുന്നതായി കണ്ടതിനാല്‍ ഒരു ജാതിക്കതീതമായി സമൂഹത്തെ വളര്‍ത്താനുള്ള ഒരു ചിന്തയുള്ള എന്നെപോലത്തെ ആളുകള്‍ ഈ വികല ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ ഒരു യുക്തിയും കാണുന്നില്ല.
ReplyDelete"ജാതി വേണ്ട എന്ന ആദര്‍ശത്തില്‍ നിന്നും ജാതി ചോദിച്ചു പറഞ്ഞു സമുദായത്തെ വിഘടിപ്പിക്കാനുള്ള അതെ ബ്രിട്ടിഷ് നയങ്ങള്‍....."
ReplyDeleteഹ..ഹ...ഹാ... ഇൻഡ്യക്കാരെ ‘ജാതി ചോദിച്ചു പറഞ്ഞു.. .. വിഘടിപ്പിച്ചതു’ ബ്രിട്ടീഷുകാരോ? ഇത്തരം തമാശകൾ പറയല്ലേ വിദുരരേ. ആയിരക്കണക്കിനു വർഷങ്ങളായി ജാതിയടിസ്ഥാനത്തിൽ വിഘടിച്ചു നിന്നിരുന്ന ഇവിടുത്തുകാരെ സമീപകാലത്തു മാത്രം വന്ന സായിപ്പന്മാർ വിഘടിപ്പിച്ചെന്നോ? താങ്കൾ അവർണൻ തന്നെയെന്ന് വീണ്ടും ഉറപ്പിച്ചു. അവരേ ഇത്തരം മണ്ടത്തരങ്ങൾ സവർണ മാധ്യമങ്ങൾ പറയുന്നതുകേട്ട് ആലോചനയില്ലാതെ പറഞ്ഞുനടക്കൂ. കഷ്ടം.
സത്യാന്വേഷിയുടെ പോസ്റ്റിൽ സ്കാൻ ചെയ്തു ചേർത്തിട്ടുള്ള ശങ്കരനാരായണൻ മലപ്പുറത്തിന്റെ ലേഖനമെങ്കിലും വായിച്ചിരുന്നെങ്കിൽ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രം ബ്രിട്ടീഷുകാരേക്കാൾ മുൻപേ, അതിനേക്കാൾ ഫലപ്രദമായി നടപ്പാക്കിയത് ആരായിരുന്നുവെന്നു മനസ്സിലാക്കാൻ സാധിച്ചേനേ! ഒരു പോസ്റ്റ് ക്ഷമാപൂർവം വായിച്ചുനോക്കുന്നതിനുമുൻപേ കമന്റാനായി ചാടുന്നതും ഒരു പിന്നാക്ക ലക്ഷണം തന്നെയാണ്.
ReplyDeleteജാതിവാദികളെക്കുറിച്ചുള്ള ചിന്തയും അഭിപ്രായവും ഒരു കുറവൊന്നുമല്ല.ജാതി വാദികള്‍ക്ക് ആധിപത്യമുള്ള വേദികളില്‍ അത് അയൊഗ്യതയും സംസ്ക്കാരശൂന്യതയുമായി വിലയിരുത്തപ്പെടും എന്നത് നിലവിലുള്ള വ്യവസ്ഥിതിയെ പുരോഗമന ചിന്താഗതിക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതിനാലാണ്.
ReplyDeleteഅത് സ്വാഭാവികമാണ്.
ജാതീയമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സഹകരണ സംഘത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുരോഗമന ചിന്തയെ,...സത്യാന്വേഷികളെ എതിരാളികള്‍ പുവ്വിട്ട് പൂജിക്കില്ല.
ജാതി പറയലോ,ജാതി ചോദിക്കലോ,
ജാതിയില്‍ അഭിമാനിക്കലോ അല്ല കാര്യം.
ജാതീയമായി സമൂഹത്തെ ചൂഷണം ചെയ്യാന്‍ നടക്കുന്ന
സവര്‍ണ്ണ-ബ്രാഹ്മണ വിഷ ജീവിയെ അവന്റെ ജാതിവാലില് തൂക്കിയെടുത്ത് തിരിച്ചറിയുക എന്നതാണ്
പ്രധാനം.അഭിമാനിക്കേണ്ടത് ശരിയായ ചരിത്രത്തിലാണ്. അല്ലാതെ ബ്രാഹ്മണന് തള്ളയുടെ കൂടെ കിടന്നതിന് ബദലായി നല്കിയ കള്ള ചരിത്രത്തിലല്ല.അതിന്റെ ചരിത്രാവശിഷ്ടമായ സവര്‍ണ്ണജാതിപ്പേരിലുമല്ല. ബ്രാഹ്മണന്റെ വ്യഭിചാര ചരിത്രം പേറുന്ന ജാതിവാലുകളിലല്ല.
വര്‍മ്മ,നായനാര്‍,മേനോന്,നംബ്യാര്‍,നായര്‍,
മാരാര്‍,പൊതുവാള്,വാര്യര്‍,കുറുപ്പ്,പിള്ള,തംബി,കൊരങ്ങ്,ഹനുമാന്...
തുടങ്ങിയ ശൂദ്ര ജാതിപ്പേരുകളെല്ലാം പുരാതന മലയാളത്തില്‍ വേശ്യാ സന്തതികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹൈന്ദവജാതീയതയുടെ പ്രചാരകരും
പ്രായോക്താക്കളുമായിരുന്ന ബ്രാഹ്മണ്യം നല്കിയ കൂലി-സ്ഥാനപ്പേരുകളാണ് എന്ന് ചരിത്രം പറയുന്നു.
ചരിത്രം നശിപ്പിച്ച് ഇവന്മാരെയെല്ലാം തന്തയുള്ളവരാക്കനുള്ള ശ്രമം പണം കൊണ്ടും അധികാരം കൊണ്ടും സാധിക്കുമെന്ന് പ്രിന്റ് മീഡിയക്ക് സ്വാധീനമുള്ള കാലത്ത് ചിന്തിക്കാമായിരുന്നു.
എന്നാല്‍ ഇന്ന് നെറ്റിലൂടെ സത്യം പുനര്‍ജ്ജനിക്കുതന്നെ ചെയ്യും.
ഈ വൃത്തികെട്ട ചരിത്രമുള്ള ജാതി വാലുമായി ഇന്നും പഴയ കെട്ടുകഥയുടെ മാടംബിത്വം പേരിന്റെ പിന്നില്‍ പോലും അലങ്കരിച്ചു നടക്കുന്നവരെ അവരുടെ വേശ്യാ ചരിത്ര പാരംബര്യത്തിലൂടെ നോക്കിക്കാണാന്‍ , അതു ബ്ലോഗിലെങ്കിലും മുഖത്തുനോക്കി പറയാന്‍ മനുഷ്യത്വത്തെ സ്നേഹിക്കുന്നവര്‍ സത്യസന്ധത പുലര്‍ത്തുക.ജന്മിത്വത്തോടും,മാടംബിത്വത്തോടും,ബ്രാഹ്മണ്യ തൊഴുത്തിനോടും ചേര്‍ത്തുകെട്ടിയ മാനവികതയെ ശുദ്ധീകരിക്കാന്‍...വര്‍ഗീയതയെ നശിപ്പിക്കാനുള്ള വഴി...
ജാതിയതയെ നശിപ്പിക്കാനും അതുതന്നെയാണ്
നല്ല വഴി.
ചിത്രകാരന്റെ ആശംസകള്‍...!!!
Very good .congratulations! savarna anti casteism is only when talking about job reservation based on caste and other democratic electoral representations.Mannom took Savarna Jatha for:
ReplyDelete1]To prevent untouchables embracing christianity and Islam so that Hindu Rashtram Travancore would continue as such.
2]Thus untouchables can be Hinduized.
3]Savarna temples will get our money to running,then it was having difficult to mee both ends together.
Thanx to Chitrakaran & Dr Sukumaran
ReplyDeleteസത്യാന്വേഷീ
ReplyDeleteപോസ്റ്റിനോടു പൊതുവെ അനുകൂലിക്കുന്നു. ചില കാര്യങ്ങളോടു വിഘടിക്കുന്നു.
താങ്കള്‍ കൊടുത്ത ലിങ്കുകള്‍ ഒന്നും തന്നെ വായിച്ചിട്ടില്ല എന്നു പറയട്ടെ. എന്നാല്‍ വായിക്കാതെ തന്നെ താഴെക്കൊടുത്തിരിക്കുന്ന വീക്ഷണത്തോടെ യോജിക്കാന്‍ കഴിയുന്നില്ല.
1. "ഹ..ഹ...ഹാ... ഇൻഡ്യക്കാരെ ‘ജാതി ചോദിച്ചു പറഞ്ഞു.. .. വിഘടിപ്പിച്ചതു’ ബ്രിട്ടീഷുകാരോ? ഇത്തരം തമാശകൾ പറയല്ലേ വിദുരരേ. ആയിരക്കണക്കിനു വർഷങ്ങളായി ജാതിയടിസ്ഥാനത്തിൽ വിഘടിച്ചു നിന്നിരുന്ന ഇവിടുത്തുകാരെ സമീപകാലത്തു മാത്രം വന്ന സായിപ്പന്മാർ വിഘടിപ്പിച്ചെന്നോ? താങ്കൾ അവർണൻ തന്നെയെന്ന് വീണ്ടും ഉറപ്പിച്ചു. അവരേ ഇത്തരം മണ്ടത്തരങ്ങൾ സവർണ മാധ്യമങ്ങൾ പറയുന്നതുകേട്ട് ആലോചനയില്ലാതെ പറഞ്ഞുനടക്കൂ. കഷ്ടം."
ഇത്രയും ചരിത്ര പഠനങ്ങളൊക്കെ നടത്തിയിട്ട് (അതില്‍ അനുമോദിക്കുന്നു) യു മിസ്ഡ് ദ് പോയിന്റ് എന്നു പറയേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ കൊളോണിയല്‍ ചരിത്രത്തിലെ രണ്ടു പൈശാചിക ലാന്‍ഡ് മാര്‍ക്കുകളാണ്` സിന്ധു നാഗരികതക്കു ശേഷം ആരംഭിച്ച വിദേശ വര്‍ഗ കൊളോണിയലിസവും പതിനാറാം നൂറ്റാണ്ടില്‍ ആരഭിച്ച യൂറോപ്പ്യന്‍ കൊളോണീയലിസവും. രണ്ടാമത്തേത് ആദ്യത്തേതിനെ കവച്ചു വച്ചു എന്നേ ഉള്ളു.
ഇന്ത്യയില്‍ ‘കാസ്റ്റ്‘ എന്ന നാമം പോലും ഉണ്ടാകിയത് ബ്രിട്ടീഷുകാരാണ്്. ഇതിനെക്കുറിച്ച് ഞാന്‍ മനസിലാക്കിയത് ഇവിടെ എഴുതിയിട്ടുണ്ട്.
http://indiablooming.com/?p=349
http://indiablooming.com/?p=433
എന്റെ വീക്ഷണങ്ങള്‍ ശരിയാണ്് എന്നല്ല ഞാന്‍ പരയുന്നത്. വായിച്ചു നോക്കു എന്നേപറയുന്നുള്ളൂ.
2. ‘ഓരോ ജാതിക്കാർക്കും ജനസംഖ്യാനുപാതികമായി നിയമനിർമാണ സഭകളിലും ഉദ്യോഗങ്ങളിലും ജുഡീഷ്യറിയിലും മറ്റും പ്രാതിനിധ്യം കിട്ടുമ്പോഴേ ഇൻഡ്യ ഒരു യഥാർഥ ജനാധിപത്യ രാഷ്ട്രമാകൂ‘.
ജാതി മതചിന്തകള്‍ മനുഷ്യരെ ഒരു രാഷ്ട്രമെന്ന നിലയിലും സമൂഹമെന്ന നിലയിലും പരാജയപ്പെടുത്തുകയേ ഉള്ളു. കാരണം ജാതിയുടെ/ റേസിന്റെ അടിസ്ഥാനം ഒന്നു മറ്റൊന്നിനേക്കാള്‍ മെച്ചമാണ്് എന്നുള്ള വിവേചനമാണ്്. ആ വിവേചനത്തിനെതിരായ്ണ്് പോരാടേണ്ടത്.പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ് ഡിസ്ക്രിമിനേഷന്‍ രണ്ടും നല്ലതല്ല. ഇതാണ്് എന്റെ അഭിപ്രായം.
ഇന്ത്യയെ കുറിച്ച് നഷ്ടബോധമുള്ളവരാണ്് ഇവിടുത്തെ ഇന്‍ഡിജിനസ് പീപ്പിള്‍. കോളണി സെറ്റ്ലേഴ്സിന് എല്ലാം ലാഭമാണ്്. വിവേചനമില്ലാത്ത സന്മന്സഉള്ള ഇന്ത്യ അതിനെ തിരിച്ചെടുക്കുകയായിരിക്കണം ജാതി-മത-വര്‍ണ-വര്‍ഗ അനീതിയെ എതിര്‍ക്കുന്നവരുടെ ആദര്‍ശം.
പ്രിന്റ് മീഡിയയും വിദ്യാഭ്യാസവും വിവേചനപരമായ നിലനില്‍പ്പിനുവേണ്ടി സൃഷ്ടിച്ചെടുത്ത ‘അറിവ്’ അല്ല സത്യം. ആയിരക്കണക്കിനു വര്‍ഷങ്ങളില്‍ മറച്ചു സത്യങ്ങളെ പുറത്തു കോണ്ടു വരുകയാണ്് അടിസ്ഥാനപരമായ ആവശ്യം.
ബാക്കി പിന്നീടാകാം.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. താങ്കളുടെ പോസ്റ്റ് ലിങ്കായി നൽകാത്തതിനാൽ നോക്കിയിട്ടില്ല. തീർച്ചയായും നോക്കാം. ശേഷം പറയാം അഭിപ്രായം.
ReplyDeleteപോസ്റ്റിന്റെ സ്പിരിറ്റിനോട് പൂര്‍ണമായി യോജിക്കുന്നു. ചില വിശദാംശങ്ങളില്‍ വ്യത്യസ്താഭിപ്രായമുണ്ടെങ്കിലും.
ReplyDeleteനന്ദി സൂരജ്. വ്യത്യസ്താഭിപ്രായം രേഖപ്പെടുത്താമായിരുന്നു.
ReplyDeleteസത്യാന്യോഷീ,
ReplyDeleteതാങ്കള്‍ വ്യക്തമായി കാര്യങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു. അതിനു അഭിനന്ദനങ്ങള്‍.. വളരെ കൃത്യമായി നിലപാടുകള്‍ വ്യക്തമാക്കുകയും അതിനുള്ള ചില കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരിക്കുന്നു..
പക്ഷെ, എനിക്ക് താങ്കള്‍ സ്വീകരിച്ചിരിക്കുന്ന 'വഴി' നല്ലതാണെന്ന് പറയാന്‍ കഴിയുന്നില്ല.. അത് എന്തുകൊണ്ടെന്ന് പറയാന്‍ പല വഴികളെക്കുറിച്ച് ചിന്തിക്കേണ്ടി വരും.. അവിടെയും താങ്കളും ഞാനും തമ്മില്‍ യോജിക്കാനാകാത്ത വത്യാസങ്ങള്‍ ഉണ്ടാവും, കാരണം, താങ്കള്‍ ജാതി കണക്കിലെടുത്ത് 'മറ്റുള്ളവരുടെ' ഒപ്പം സ്ഥാനമാനങ്ങള്‍ കിട്ടണം എന്നാണു ചിന്തിക്കുന്നത്.. ഒരു തരത്തില്‍ സമത്വം എന്ന കാഴ്ചപ്പാട്..
എന്നാല്‍ ഞാന്‍ ജാതി എന്ന ഒരു കാഴ്ചപ്പാടിന് അപ്പുറത്തുള്ള സമൂഹം, രാജ്യം, സഹകരണം, സാഹോദര്യം എന്നിവ ഒക്കെയാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് ജാതികളും മതങ്ങളും ഒക്കെ തമ്മില്‍ പരസ്പര സഹകരണം ആണ് വേണ്ടത് എന്ന് ചിന്തിക്കുന്നത്.. സമത്വം എന്നത് പലപ്പോളും ഐഡിയല്‍ ആയ ഒരു അവസ്ഥയാണ് എന്നതല്ലേ ഒരു സത്യം? അതിനായി ശ്രമിക്കുക എന്നല്ലാതെ അതില്ലാത്ത അവസ്ഥക്ക് ആരെ എങ്കിലും പഴിക്കുന്നതില്‍ അര്‍ഥമില്ല എന്ന് കരുതുന്നു.. കാരണം, ആര്‍ക്കും ഒരിക്കലും ഈ ലോകത്തില്‍ സമത്വം എന്നൊരു സംഗതി നടപ്പില്‍ വരുത്താന്‍ കഴിയില്ല..!!
ഇങ്ങനെ ചിന്തിക്കുമ്പോളാണ് നാം സര്‍വ മതങ്ങളും ജാതികളും ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരം സംഗതികള്‍ വച്ച് അടികൂടാന് പോയാല്‍ സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മനസ്സിലാകുക.
സമൂഹത്തില്‍ ജാതിക്കും മതത്തിനും അതീതമായ നിയമങ്ങള്‍ കൊണ്ട് വന്നു പൊതുവായ പിന്നോക്കാവസ്ഥ ഒഴിവാക്കാന്‍ ശ്രമിക്കുക വഴി കാലക്രമേണ ജാതീയ പരിഗണനകള്‍ പൊതു സമൂഹത്തില്‍ കുറയ്ക്കുക മാത്രമാണ് പോം വഴി..
പോസ്റ്റിനോട് പൊതുവെ യോജിക്കുന്നു - പക്ഷെ പോയിന്റ് 3) നോട് യോജിപ്പില്ല - അധികാരവും ആള്‍ബലവും പിന്നിലുള്ള ആരെയും ശിക്ഷിക്കുന്നതില്‍ ഇന്ത്യന്‍ നീതിന്ന്യായ വ്യവസ്ഥ പിന്നിലാണ് - ഏതു ജാതിയായാലും. ലാലു യാദവിന് എന്തു സ്ഥാനം നഷ്ടമായെന്നാണ് പറയുന്നത്? ഇത്തവണ സ്ഥാനം പോയത് ജാതികൊണ്ടല്ല, അദ്ദേഹം കളിച്ച മണ്ടന്‍ രാഷ്ട്രീയക്കളികൊണ്ടാണ്. കാലിത്തീറ്റക്കേസിലെ സാക്ഷികള്കെല്ലാം എന്തു സംഭവിച്ചു എന്ന് അന്വേഷിച്ചുനോക്കിയോ?
ReplyDeleteപിന്നെ താങ്കള്‍ തന്നിരിക്കുന്ന ലിസ്റ്റിലെ ആള്‍ക്കാര്‍ക്കൊക്കെ എന്തു സംഭവിച്ചു എന്നൊന്നന്വേഷിക്കാം:
ReplyDeleteലാലു യാദവ്: ബീഹാര്‍ മുഖ്യമന്ത്രിപദം പോയ ശേഷവും പിന്വതിലിലൂടെ ഭരണം തുടര്‍ന്നു. കേന്ത്രമന്ത്രിയും, മാനേജ്മെന്റ് ഗുരു, സൂപ്പര്‍ സ്റ്റാര്‍ എന്നിവയൊക്കെ ആയി. കാലിത്തീറ്റക്കേസെല്ലാം ‘നിയമത്തിന്റെ വഴിക്ക്‘ പോയി.
മായാവതി: ഇപ്പോഴും മുഖ്യമന്ത്രി. ടാജ് കേസെല്ലാം പെരുവഴിയില്‍. ഇപ്പോള്‍ ആയിരം കോടികള്‍ എടുത്ത് പ്രതിമയുണ്ടാക്കി കളിക്കുന്നു.
ആന്തുലേ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടെങ്കിലും പിന്നീട് കേന്ദ്രമന്ത്രിയായി. ഇലക്ഷനില്‍ തോറ്റതുകൊണ്ട് ഇപ്പോള്‍ പുറത്ത്.
ബംഗാരപ്പ: കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നെ പ്രതിപക്ഷത്തിരിക്കുവാന്‍ പോകുന്ന പാര്‍ടിയിലേക്ക് കാലുമാറുക എന്ന ചിലവരുടെ തലവര ബാധിച്ചു.
ബംഗാരു ലക്ഷ്മൺ: ഇങ്ങനെ ഒരാളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കുവാനേ ഇല്ല. BJP ക്കാരനായതുകൊണ്ട് ദലിത് ആക്ടിവിസ്റ്റുകള്‍ക്കും അനഭിമതന്‍.
ബൂട്ടാസിങ്: ഒരു ക്വാസി-ജുഡീഷ്യല്‍ ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നു.
ഷിബു സ്വരൺ: തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി. കൊലക്കേസെല്ലാം തള്ളി.
നരസിംഹറാവു: ‘96-ല്‍ ഇറങ്ങിയതില്പിന്നെ എങ്ങും എത്തിയില്ല. അവസാന കാലത്ത് കോടതി കേറിയിറങ്ങുകയായിരുന്നു പണി. അപമാനിതനായി, ഏകനായി അന്തിമകാലം ചിലവഴിച്ചു. ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പ്രധാനമന്ത്രിയുടെ ദുര്യോഗം!
സുഖ്റാം: അഴിമതിക്കേസില്‍ മൂന്നുവര്‍ഷം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. 4.25 കോടിയുടെ സ്വത്ത് കണ്ടുകെട്ടാനും വിധി ആയിരിക്കുന്നു.
ജഗന്നാഥ് മിശ്ര: ഈ വിദ്വാനെക്കുറിച്ച് ഒരു വിവരവുമില്ല. കണ്ടുകിട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ അപേക്ഷ :)
ജോർജ് ഫെർണാണ്ഡസ്: ഇലക്ഷനില്‍ തോറ്റ്, പാര്‍ടിയില്‍ നിന്നും പുറത്തായി വീട്ടിലിരിക്കുന്നു.
ആർ കെ ഹെഗ്ഡേ: ഗൌഡയും കൂട്ടരും അസ്സലായി ഒതുക്കി, വിധാന സൌധയുടെ മുമ്പില്‍ ചെരിപ്പുകൊണ്ട് അടിയും കൊടുത്തു. അധികാരത്തിന്റെ ഏഴയലത്തുപോലും അവസാനകാലത്ത് എത്താന്‍ പറ്റിയില്ല.
ജയേന്ദ്ര സരസ്വതി: നാലഞ്ചുമാസം ജയിലില്‍ ഗോതമ്പുണ്ട തിന്നു. കേസ് തീര്‍ന്നിട്ടില്ല.
പി ജെ ജോസഫ്: ഇപ്പോള്‍ ‘അഗ്നിശുദ്ധി’ വരുത്തിയിരിക്കുന്നു. അപ്പീല്‍ പോയാല്‍ എന്താവുമെന്ന് കര്‍ത്താവിനേ നിശ്ചയമുള്ളൂ.
അഭിനന്ദനങ്ങള്‍ സത്യാന്വേഷി.സവര്‍ണ ജാതി കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന കേരളത്തില്‍ താങ്കളെ പോലുള്ളവര്‍ ആയിരമായിരം ഉദയം കൊള്ളട്ടെ.ചിത്രകാരനെ പോലെ പരമമായ സത്യം ഉച്ചിയില്‍ അടികൊടുക്കുന്ന പോലെ പറയുന്ന വിപ്ലവകാരികള്‍ എമ്പാടും പൊട്ടി മുളക്കട്ടെ.അവര്‍ക്ക് മാത്രമേ യഥാര്‍ത്ഥ ജാതിരാഹിത്യം ഉണ്ടാക്കാന്‍ കഴിയു.ജാതിവാലുള്ള കമ്മ്യൂനിസ്ടുകള്ക്കും,സ്വജാതി വിവാഹം നടത്തുന്ന സോഷ്യലിസ്റ്റ് കള്‍ക്കും അതിനു കഴിയില്ല.
ReplyDeleteസത, മുരളി, ഷൈൻ , മുക്കുവൻ:
ReplyDeleteനന്ദി.[ സത വീണ്ടും ‘സത്യാന്യോഷീ,‘ എന്നു സംബോധന ചെയ്യുന്നു. തെറ്റിയതോ? ബോധപൂർവമോ? തെറ്റിയതാണെന്നു കരുതുന്നു. വിദ്വേഷം താങ്കൾ വിദ്വോഷം എന്നാണല്ലോ എഴുതിയത്.]
മുരളിയുടെ വിയോജനക്കുറിപ്പിനുമാത്രം ഒരു വിശദീകരണം തരട്ടെ;
ഇൻഡ്യയിൽ അഴിമതി, പെൺവാണിഭം മുതലായ കേസുകളിൽ മുന്നാക്കക്കാരനായാലും പിന്നാക്കകാരനായാലും, രാഷ്ട്രീയക്കാർ ശിക്ഷിക്കപ്പെടുന്നത് അപൂർവങ്ങളിൽ അപൂർവ സംഭവ വികാസമാണ്. എന്നാൽ പിന്നാക്ക സമുദായക്കാരാണു പ്രതിയെങ്കിൽ മാധ്യമങ്ങളുടെയും അന്വേഷണ ഏജൻസികളുടെയും കോടതിയുടെയും സമീപനത്തിൽ പ്രകടമായ വ്യത്യാസം കാണാം.
1. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അബ്ദുറഹിമാൻ ആന്തുലേ, അഴിമതിയാരോപണത്തെ തുടർന്ന് രാജിവച്ചിട്ട് 13 വർഷമാണ് ‘അന്വേഷണം’ നേരിട്ടത്.ഒടുവിൽ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്നു കണ്ട് കോടതി കേസ് തള്ളിയപ്പോഴേക്കും ആന്തുലേ മഹാരാഷ്ട്ര രാഷ്ടീയത്തിൽ ഒന്നുമല്ലാതെയായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിനെതിരെ ‘ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ’വുമായി രംഗത്തുവന്ന പഞ്ചാബി ബ്രാഹ്മണനും ഹിന്ദുത്വ ആശയപ്രചാരകനുമായ അരുൺ ഷൂരിയുടെ ആ ജേണലിസം പിന്നെ കണ്ടിട്ടുമില്ല. മഹാരാഷ്ട്രയിൽ പിന്നൊരു മുസ്ലിം മുഖ്യമന്ത്രി ഉണ്ടായിട്ടുമില്ല. ഇപ്പോളുള്ളത് പല്ലുകൊഴിഞ്ഞ ആന്തുലെ സിംഹമാണ്. മീഡിയ അദ്ദേഹത്തിനെതിരെ നടത്തിയ ആക്രമണം അത്രയ്ക്കു ശക്തവും ആരാലും പ്രതിരോധിക്കപ്പെടാത്തതുമായിരുന്നു. ഹേമന്ത് കർക്കരെ സംഭവത്തിൽ ആന്തുലേ പ്രകടിപ്പിച്ച സംശയത്തെ കോൺഗ്രസ് പാർട്ടി എങ്ങനെയാണു നേരിട്ടതെന്നും ഓർക്കുന്നത് ഈ സന്ദർഭത്തിൽ നന്നായിരിക്കും.
2.കർണാടക മുഖ്യമന്ത്രിയും ഇദിക(ഈഴവർക്കു തുല്യമായ കർണാടകയിലെ പിന്നാക്ക ജാതി) സമുദായക്കാരനായ ബങ്കാരപ്പയും അഴിമതിയാരോപണത്തിനു വിധേയമായി സ്ഥനത്യാഗം ചെയ്ത് ഒന്നുമല്ലാതായ ആളാണ്.
3.കുപ്രസിദ്ധമായ റ്റെലിഫോൺ ചോർത്തൽ ഉൾപ്പെടെ നിരവധി കേസുകളിൽ മൂന്ന് ജുഡീഷ്യൽ കമീഷനുകൾ കുറ്റക്കാരനെന്നു കണ്ടെത്തിയ ഹവ്യാക് ബ്രാഹ്മണൻ രാമകൃഷ്ണ ഹെഗ്ഡേ യാതിരു ശിക്ഷയും ഏറ്റുവാങ്ങാതെ മീഡിയയുടെ മിസ്റ്റർ ക്ലീനായി തുടർന്നു; പ്രധാനമന്ത്രി സ്ഥാനത്തേക്കുവരെ ആ പേര് ഒരിക്കൽ പരിഗണിച്ചിരുന്നു.
4.സെന്റ് കിറ്റ്സ് വ്യാജരേഖ ചമയ്ക്കൽ, ഝാർഖണ്ഡ് കോഴ, ലഖുഭായ് പാഠക് വഞ്ചന തുടങ്ങിയ വമ്പൻ തട്ടിപ്പുകേസുകളിൽ പ്രതിയായ നിയോഗി ബ്രാഹ്മണൻ നരസിംഹ റാവു, ഒരൊറ്റ് കേസിന്റെ പേരിലും ഒരു ദിവസ്മ പോലും ജയിൽ ശിക്ഷ അനുഭവിച്ചില്ല. പാവം ഗോത്രവർഗ ഝാർഖണ്ഡ് എം പിമാരും ജൈനനായ ചന്ദ്രസ്വാമിയും ജയിലിലായി. റാവു ഇന്നും പരിഗണിക്കപ്പെടുന്നത് “ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പ്രധാനമന്ത്രിയായും” ‘ബഹുഭാഷാ പണ്ഡിതനായും’ തുടരുന്നു.
5. കാലിത്തീറ്റ കുംഭകോണം ആരംഭിക്കുന്നത് 1977ൽ കോൺഗ്രസ് ഭരണകാലത്താണ്. അന്നു മൈഥിലി ബ്രാഹ്മണനായ ജഗന്നാഥ് മിശ്രയായിരുന്നു മുഖ്യമന്ത്രി. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായത് 1989ൽ മാത്രം. ഇരുപതുകൊല്ലമായി തുടരുന്ന ആ വെട്ടിപ്പിന്റെ ആദ്യത്തെ പതിനൊന്നു കൊല്ലവും ലാലു അധികാരത്തിലേയില്ലായിരുന്നു. മുഖ്യമന്ത്രിയുടേയോ മറ്റേതെങ്കിലും മന്ത്രിയുടേയോ അറിവോ സമ്മതമോ കൂടാതെ ഉന്നതോദ്യോഗസ്ഥന്മാർക്കു നടത്താവുന്ന ഒരു തട്ടിപ്പായിരുന്നു അത്, കള്ള വൌച്ചറുകൾ പാസാക്കി 401 കോടി രൂപ 36 കാലിത്തീറ്റ വിതരണക്കാർക്കു നൽകിയത് ഉദ്യോഗസ്ഥന്മാരായിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥന്മാർ 1992ൽ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് നടത്തി തട്ടിപ്പുമൂലം പണം ഉണ്ടാക്കിയവരാരെന്നു തെളിയിച്ചിട്ടുള്ളതുമാണ്. ലാലു അധികാരത്തിൽ വന്നതിനുശേഷം അദ്ദേഹമോ മറ്റേതെങ്കിലും മന്ത്രിയോ എടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ചതോ തുടർന്നതോ ആയ ഒരേർപ്പാടായിരുന്നില്ല അത്. ഒരൊറ്റ ഉദ്യോഗസ്ഥനോ വിതരണക്കാരനോ ലാലുവിന് നേരിട്ട് പണം നൽകിയെന്ന ആരോപണം ഉണ്ടായിരുന്നില്ല. നിയമസഭാംഗത്തിന്റെ ലാലുവിനെതിരായ മൊഴിയായിരുന്നു സി ബി ഐ ആധാരമാക്കിയത്.
എന്നാൽ ആ കേസിന്റെ പേരിൽ ലാലുവിന് ജയിലിൽ നിന്നിറങ്ങാൻ നേരമില്ലായിരുന്നു അക്കാലത്ത്. ഇടതു കക്ഷികൾ ലാലുവിനെതിരെ രണ്ടുദിവസമാണ് ബീഹാറിൽ ബന്ദു നടത്തിയത്. ജഗന്നാഥ് മിശ്രയ്ക്ക് പട്ന ഹൈക്കോടതി ചോദിക്കുമ്പോൾ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ലാലുവിനു ജാമ്യം പോലും നിഷേധിക്കപ്പെട്ടു.
ആന്തുലേ, ബംഗാരപ്പ മുതൽപേരുടെ അൻഭവം അറിയാമായിരുന്ന ബുദ്ധിമാനായ ലാലു ഭരണം ഭാര്യയെ ഏൽപ്പിച്ചു ജയിലിൽ കിടന്നു ഭരിച്ചു. അന്നതു ചെയ്തില്ലായിരുന്നെങ്കിൽ ലാലു എന്നേ അഗണ്യകോടിയിൽ എത്തിയേനേ.
മായാവതി ലാലുവിനേക്കാൾ ബുദ്ധിഅംതിയും തന്ത്ര ശാലിയുമാണ്. പ്രതിമ വിഷയം വേറൊരു പോസ്റ്റിനു തന്നെയുണ്ട്. ഇപ്പോൾത്തന്നെ കമന്റിന്റെ പരിധിക്കപ്പുറമായി. അക്കാര്യം പിന്നീട്.
പിന്നെ നീലന്റെ കാര്യം. നീലൻ നളിനി നെറ്റോയുടെ കൈയിൽ പീടിച്ചുവെന്നായിരുന്നു ആരോപണം. ജോസഫോ? നീലന് എന്തുപറ്റി രാഷ്ട്രീയഭാവി ഇല്ലാതായി. ഇന്നും ‘പെണ്ണുപിടിയൻ’ എന്ന ആരോപണം വി എസ് അച്ചുതാനന്ദൻ വരെ പറയുന്നു. എന്നാൽ ജോസ്ഫിന് അതൊന്നും നേരിടേണ്ടിവന്നില്ല. മന്ത്രിസ്ഥാനത്തുനിന്നു മാറിനിൽക്കുമ്പോഴും ചാനലുകളിൽ അഭിമുഖവും പാട്ടും പശുപരിപാലനവും ഒക്കെയായി സമാദരണീയനായി തുടർന്നു. ഇപ്പോൾ ‘അഗ്നിശുദ്ധി’യും വരുത്തി. നീലന്റെ കേസ് എന്നെങ്കിലും അവസാനിക്കുമോ? ഇനി അവസാനിച്ഛാൽത്തെന്നെ എന്തുഫലം?
ReplyDeleteജാതിയെന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യം എല്ലാ അര്‍ത്ഥത്തിലും മാനവികതയുടെ ശാപമാകുന്നു. ഇന്ത്യയുടെ ബഹുഭൂരിപക്ഷ ദരിദ്ര ജനകോടികളെ നിരക്ഷരതയിലും, അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിട്ട്, കേരളം ഒഴിച്ചുള്ള ഇന്ത്യന്‍ ഭാഗങ്ങളില്‍ ഫ്യൂഡലിസത്തിന്റെ നുകത്തിന് കീഴില്‍ ഇന്നും അടിച്ചമര്ത്തിയിട്ടിരിക്കുന്ന ഗ്രാമീണ ഇന്ത്യ. ഈ വലിയ ദൃശ്യവിധാനത്തിലെ പ്രധാനപ്രതിയായി നാം തിരിച്ചറിയുന്നത് ഹിന്ദുമതത്തെയാണ്. ഇത് തകര്‍ക്കപെടാതെ ആദിവാസികളും അസ്പൃശ്യരും അവര്‍ണ്ണരും അടങ്ങുന്ന ജനകോടികള്‍ക്ക് മോചനമില്ല. സാമൂഹികനവോത്ഥാനങ്ങളും സാമുദായിക പരിഷ്ക്കരണങ്ങളും ഏറെ മുന്നോട്ടു കൊണ്ടുപോയ കേരളത്തിന്റെ സാംസ്ക്കാരിക ഭൂമികയില്‍ ജാതിയുടെയും മറ്റ് ഹൈന്ദവചൂഷണവ്യവസ്ഥയില് നിന്നും, മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് തുലോം ഭേദമായ അവസ്ഥയില്‍ പിറന്നുവീണ തലമുറകള്‍ക്ക് ഭാരതത്തിന്റെ ഈ ഭീബത്സ യാഥാര്‍ത്ഥ്യം മനസ്സിലാകില്ല. കേരളത്തിന്റെ പ്രത്യേക പരിതസ്ഥിതിയില്‍ വ്യവഹാരികാര്ത്ഥത്തില് ജാതി ഇല്ലാതായിരിക്കുന്നു. എന്നാല്‍ ഹൈന്ദവ റിവൈവലിസ്റ്റുകളാല് മഹത്വവത്ക്കരിക്കപ്പെട്ട (Glorified) ഹിന്ദുത്വത്തിന്റെ പുതിയമുഖം കേരളത്തെ തിരിച്ചുപിടിക്കാന്‍ ശിവസേന, RSS, BJP തുടങ്ങിയ ഹൈന്ദവ രാഷ്ട്രീയ-സാംസ്ക്കാരിക ഫാസിസ്റ്റ് സംഘങ്ങളിലൂടെ ശ്രമിക്കുകയാണ്. കേരളത്തിന്റെ നവീനസന്തതികള്, അതിന്റെ ഭ്രാന്താലയതുല്യമായിരുന്ന ഇരുണ്ട ചരിത്രം ഓര്‍മ്മിക്കുന്നില്ല. അത് ഓര്‍ക്കരുത് എന്നാണ് അവര്‍ക്ക് പറയാനുള്ളതും നിര്ബ്ബന്ധിക്കാനുള്ളതും. ഓര്‍മ്മിപ്പിക്കുന്നവരെ പ്രത്യക്ഷത്തില്‍ ജാതിഭ്രാന്തരായി മുദ്രകുത്താന്‍ എളുപ്പവുമാണ്. കാരണം ജാതി പറഞ്ഞ് അവര്‍ സംവരണം കൈപ്പറ്റി , ജാതിക്കെതിരെ ശബ്ദിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യം ബിസ്ക്കറ്റ് കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകാനും ദഹിക്കാനും ബുദ്ധിമുട്ടുള്ള കാര്യമാണ്. അവര്‍ക്ക് ചരിത്രമെന്നാല്‍ ഹിന്ദുത്വത്തില്‍ നിന്നും അടര്‍ത്തിയെടുക്കപ്പെട്ട ആത്മീയതയാണ്. രാമായണം, മഹാഭാരതം, ഭഗവ്ത്ഗീത, ഭാഗവതം, പുരാണങ്ങള്‍, വേദോപനിഷത്തുക്കള്‍.........
ReplyDeleteഅങ്ങനെ അങ്ങനെ...
മവേലി കേരളം ഉന്നയിക്കുന്ന കാര്യം, അദ്ദേഹം തന്നെ പബ്ലിഷ് ചെയ്തിരിക്കുന്ന ബ്ലോഗ്ഗുകളില്‍ നിന്നും മനസ്സിലാക്കികൊണ്ടിരിക്കുന്ന്. അവ ഗഹനവും ബൃഹത്തുമാണ്. അവയെ പറ്റി പെട്ടെന്ന് അഭിപ്രായം പറയുക സാധ്യമല്ല. എങ്കിലും പൊതുവായ അവലോകനത്തില്‍ അത് ഒരു ദുര്ബ്ബലഘടകം മാത്രമാണെന്ന് തോന്നുന്നു. ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അവരുടെ തന്ത്രത്തിന്റെ ഭാഗമായി, ജാതികളുണ്ടായിരുന്നെങ്കിലും അവ തമ്മില്‍ ഉച്ചനീചത്വമില്ലാതിരുന്ന, സമഗ്രമായ ഒരു ഉല്പാദനവ്യവസ്ഥയുടെ ഭാഗമായി, സ്വച്ഛമായ പാരസ്പര്യത്തില്‍ കഴിഞ്ഞിരുന്ന നമ്മേ കേവലം ചില സെന്‍സസ് റിപ്പോര്‍ട്ടുകളിലൂടെ ഉചനീചത്വത്തിന്റെ അതിരുകളില്‍ അടയാളപ്പെടുത്തുകയായിരുന്നത്രേ?! ഇത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാല്‍ ചിലയാഥാര്ത്ഥ്യങ്ങളുണ്ട് . അവ വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പക്ഷേ അവര്‍ക്ക് ഈ വ്യവസ്ഥിതിയുടെ പട്ടികയില്‍ ചില തിരിമറികള്‍ നടത്താനായി . റാഡ്ക്ലിഫ് രേഖകൊണ്ട് അനായാസമായി പാക്കിസ്ഥാനായും ഇന്ത്യയായും ഒരു സംസ്ക്കാരത്തെ മതക്ലിഷ്ടതയുടെ അടിസ്ഥാനത്തില്‍ വേര്തിരിക്കാനായതു പോലെ ! പക്ഷേ അതിനൊക്കെ വിധേയമാകാന്‍, പരുവപ്പെടാന്‍ യോഗ്യമായ ഒരു സാംസ്ക്കാരിക ദൌര്‍ബ്ബല്യം ഹൈന്ദവികതയുടെ അന്തര്ലീനസ്വഭാവമാണെന്നും മറക്കരുത്. ബ്രിട്ടീഷുകാരന്റെയോ യൂറോപ്യന്റേയോ അധീശത്വത്തിനും കുതന്ത്രത്തിനും മുന്നില്‍ അടിയറവു പറയാത്ത സാംസ്ക്കാരികതകളും ഭൂമിയിലുണ്ടെന്നും ഓര്‍ക്കുക.
സത്യാന്വേഷി,
ReplyDeleteജാതിയും ജാതിവ്യവസ്ഥിതിയും ഒന്നല്ല, എന്ന അഭിപ്രായത്തോടു പൂര്‍ണ്ണമായും യോജിക്കുന്നു. ഈ വിഷയം സംബന്ധിച്ചു കുറച്ചു നാളുകള്‍ക്ക് മുമ്പ് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു,
ജാതിയും ജാതി വ്യവസ്ഥയും. എന്ന പേരില്‍.
ജാതിക്കതീതമായി ചിന്തിക്കുന്നു എന്നു നടിക്കുന്ന പലരും, ഇത് രണ്ടും ഒന്നാണെന്ന തരത്തിലാണു ചിത്രീകരിക്കുന്നത്. ജാതിക്കതീതമായി ചിന്തിക്കണം, എല്ലാവരും മനുഷ്യരല്ലെ എന്ന നിലപാടുള്ളവര്‍, ഭൂരിഭാഗവും ജാതി മനസില്‍ കണ്ടുകൊണ്ടു തന്നെയാണു വിവാഹം പോലും നടത്തുന്നത്.
ജാതി ചരിത്രാതീത കാലം മുതല്‍ എല്ലാ സമൂഹത്തിലും ഉണ്ടായിരുന്നു. ഒരളവു വരെ വിവേചനവും ഉണ്ടായിരുന്നു. പക്ഷെ അത് ദൈവനിവേശിതമാണെന്നു സിദ്ധാന്തിച്ചത് സനാതന മതമാണ്. അത് ചിലരുടെ കുടില ബുദ്ധിയില്‍ നിന്നുമുണ്ടായതാണു താനും.ആ വിവേചനം സഹസ്രാബ്ദങ്ങളായി സമൂഹത്തില്‍ സൃഷ്ടിച്ച അസമത്വം ഒരു പരിധി വരെ മാറ്റാനാണു സംവരണം കൊണ്ടുദ്ദേശിക്കുന്നത്.
സംവരണം ജാതി ചിന്ത അരക്കിട്ടുറപ്പിക്കും, അത് ജാതി ഇല്ലാതാക്കാന്‍ സഹായിക്കില്ല എന്നു പറയുന്നവര്‍ക്ക്, അസമത്വം ഇല്ലാതാക്കാന്‍ മറ്റൊരു ഉപാധി മുന്നോട്ടു വക്കാനില്ല. ജാതി ഇലാതാക്കലും സംവരണവും തമ്മില്‍ കൂട്ടിക്കലര്‍ ത്തുന്നതില് കാര്യമില്ല. ജാതി ചിന്ത സമൂഹത്തില്‍ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല ഉപാധി ഒരു പക്ഷെ മിശ്രവിവാഹം ആയിരിക്കും. മിശ്ര വിവാഹത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് ഒരു പക്ഷെ ഉയര്‍ന്ന ജാതിക്കാരുമായിരിക്കും.
ഒരു വ്യക്തി ബ്രാഹ്മണനെനോ നായരെന്നോ, പുലയനെന്നോ, പറയനെനോ അറിയപ്പെടാന്‍ ഇഷ്ടമാണെങ്കില്‍ അതിനെ മറ്റുള്ളവര്‍ എതിര്‍ക്കുമെന്നു തോന്നുന്നില്ല. അങ്ങനെ അറിയപ്പെടുന്നതു കൊണ്ട് സമൂഹത്തി,ല്‍ എന്തെങ്കിലും പ്രശ്നമുള്ളതായും തോന്നുന്നില്ല. ജാതി പേരു പറഞ്ഞ അധിക്ഷേപിക്കുന്നത് മനസിന്റെ മാലിന്യം പുറത്തു വിടുന്നതിനു സമമാണ്. ചിലര്‍ക്ക് അതില്‍ നിന്നും ആനന്ദം കിട്ടുന്നുണ്ട് എന്നതും ശരിയാണ്.
എം കേരളത്തിന്റെ ചില അഭിപ്രായങ്ങളോട് യോജിക്കാനാവില്ല.
ReplyDeleteഇന്ത്യയുടെ കൊളോണിയല്‍ ചരിത്രത്തിലെ രണ്ടു പൈശാചിക ലാന്‍ഡ് മാര്‍ക്കുകളാണ്` സിന്ധു നാഗരികതക്കു ശേഷം ആരംഭിച്ച വിദേശ വര്‍ഗ കൊളോണിയലിസവും പതിനാറാം നൂറ്റാണ്ടില്‍ ആരഭിച്ച യൂറോപ്പ്യന്‍ കൊളോണീയലിസവും. രണ്ടാമത്തേത് ആദ്യത്തേതിനെ കവച്ചു വച്ചു എന്നേ ഉള്ളു.
ഇതില്‍ ചില പ്രശ്നങ്ങളുണ്ട്. കേരളം ഉദ്ദേശിക്കുന്ന ആദ്യത്തെ കൊളോണിയലിസം വ്യക്തമല്ല. ഞാന്‍ അതിനെ സനാതന കൊളോണിയലിസം എന്നു വിളിക്കും.
സിന്ധു നാഗരികതക്കു ശേഷം ഇന്‍ഡ്യയില്‍ ഉണ്ടായ സനാതന അധിനിവേശം സഭ്യതയുടെ ഏതളവുകോലു വച്ചളന്നാലും രണ്ടാമത്തേതിലും ഏറെ പൈശാചികമാണ്. ഇന്‍ഡ്യയുടെ ദ്രവീഡിയന്‍ നാഗരികതയെ തകര്‍ത്തു കളഞ്ഞ സനാതന ആധിനിവേശമായിരുന്നു അത്. അതിനെ ഒരു സ്വദേശവര്ഗ്ഗ കൊളോണിയലിസം ആയിട്ടു കണക്കാക്കാം. ഒരു ചെറിയ ന്യൂന പക്ഷം ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തി സമ്പത്തും സൌകര്യങ്ങളും അനുഭവിച്ച പൈശാചികതയായിരുന്നു അത്.
ഈ സ്വദേശി വര്‍ഗ്ഗ കൊളോണിയലിസത്തെ ശരിയായി മനസിലാക്കാത്തത് കൊണ്ടാണ്, വിദേശ വര്‍ഗ്ഗ കൊളോണിയലിസത്തെ പര്‍വതീകരിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഏത് കൊളോണിയല്‍ ശക്തിയുടെയും നയമാണ്.
ഇന്‍ഡ്യയില്‍ നില നിന്നിരുന്ന സ്വദേശ വര്‍ഗ്ഗ കൊളോണിയലിസം ചരിത്രത്തിലെ ഏറ്റവും ഹീനമായ ഒന്നായിരുന്നു. അതിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്, വിദേശ കൊളോണിയലിസത്തില്‍ പൈശാചികത ദര്‍ശിക്കുന്നത്. സമൂഹത്തിലെ 80 % ആളുകളെ മൃഗങ്ങളേക്കാള്‍ താഴെയായി കണ്ടിരുന്ന പൈശാചികത ഒരു വിദേശ കൊളോണിയലിസത്തിലും ഇല്ല. പശുവിനും കാളക്കും നല്കിയ കരുണ്യം പോലും താഴ്ന്ന ജാതിക്കാരോടു കാണിച്ചിരുന്നില്ല ഈ പൈശാചികതയില്‍.
ഇന്ത്യയില്‍ ‘കാസ്റ്റ്‘ എന്ന നാമം പോലും ഉണ്ടാകിയത് ബ്രിട്ടീഷുകാരാണ്്.
അതു കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? സനാതന ഹിന്ദുക്കള്‍ അതിനെ വര്‍ണ്ണം എന്നു വിളിച്ചു. ബ്രിട്ടിഷുകാര്‍ കാസ്റ്റ് എന്നു വിളിച്ചോട്ടെ. അതവരുടെ ഇഷ്ടം. ജാതി എന്നും വര്‍ണ്ണം എന്നുമാണ്, ഇന്‍ഡ്യയിലെ എല്ലാ ഭാഷകളിലും ഉപയോഗിക്കുന്നത്. ജാതി എന്ന വാക്കും വര്‍ണ്ണം എന്ന വാക്കും ഒരു ബ്രിട്ടീഷുകാരനും കണ്ടു പിടിച്ചതല്ല. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയേക്കുറിച്ച് കേള്‍ക്കുന്നതിനും മുമ്പ് ഈ രണ്ടു വാക്കുകളും ഇവിടെ പ്രാബല്യത്തിലിരുന്നു. അതിന്റെ അര്‍ത്ഥം എന്താണെന്നു എല്ലാവര് ക്കും അറിയാം. ബ്രിട്ടീഷുകാര്‍ അവര്‍ക്ക് എളുപ്പം മനസിലാകുന്ന ഒരു വാക്ക് അതിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു. കേരളത്തിനു കാസ്റ്റ് ഇഷ്ടമല്ലെങ്കില്‍ അത് മറന്നേക്കൂ. വര്‍ണ്ണം കൊണ്ടും ജാതി കൊണ്ടും തൃപ്തിപ്പെടുക. അതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
കാളിദാസൻ,
ReplyDeleteനന്ദി. താങ്കളുടെ പോസ്റ്റ് വായിച്ചു. നല്ല പോസ്റ്റ്. ജാതിയേയും മതത്തേയും സമാനാർഥത്തിൽ പ്രയോഗിക്കുന്നവരാണ് ഇന്നത്തെ വിദ്യാസമ്പന്നർ’ വരെ. ‘അന്യജാതിക്കാരൻ’ എന്നവർ പറഞ്ഞാൽ ഉദ്ദേശിക്കുന്നത് മുസ്ലിം-ക്രിസ്ത്യൻ മതക്കാരെയാണ്. ഹൈന്ദവവത്കരണത്തിന്റെ ഫലമായി സവർണ-അവർണ വൈരുദ്ധ്യം ആഛാദിതമാക്കപ്പെട്ടിരിക്കുകയാണ്.
ജെ രഘുവിന്റെ ‘ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും’(സബ്ജക്റ്റ്&ലാംഗേജ് പ്രസ്,കോട്ടയം-1 2008 രൂ 75/) എന്ന പുസ്തകത്തിൽ താങ്കൾ രണ്ടാമതു പറഞ്ഞ വിഷയം ഭംഗിയായി ചർച്ച ചെയ്യുന്നുണ്ട്.
നിസ്സഹായന്.
ReplyDelete‘പക്ഷേ അതിനൊക്കെ വിധേയമാകാന്‍, പരുവപ്പെടാന്‍ യോഗ്യമായ ഒരു സാംസ്ക്കാരിക ദൌര്‍ബ്ബല്യം ഹൈന്ദവികതയുടെ അന്തര്ലീനസ്വഭാവമാണെന്നും മറക്കരുത്.‘.
ഇവിടെ ഹൈന്ദവികതയെ ഒരു മോണോലിത്തിക് ‘ഇന്ത്യന്‍ സംസ്കാരമായി‘, ഇന്ത്യന്‍ മൈലികതയും, ഐക്യവും കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ള ഒരു സംഭവമായി നിസഹായന് കാണുന്നുവോ എന്നു ഞാന്‍ സംശയിക്കുന്നു.
ഇവിടെ ആദ്യമായി ഹൈന്ദവികത ഇന്ത്യന്‍ സംസ്കാരം എന്നതു തന്നെ ഒരു പ്രശ്നാവലിയാണ്്. ഹൈന്ദവികതയെ ഹിന്ദു മതം എന്നാണ്് ഉദ്ദേശിച്ചതെങ്കില്‍ അതൊരു സംസ്കാരമല്ല. ഇന്ത്യന്‍ സംസ്കാരത്തില്‍ പരകായപ്രവേശം ചെയ്തു നില്ക്കുന്ന ഒരു കോണ്സ്റ്റുറ്റൂഷ്നല് തട്ടിക്കൂട്ടാണ്് ഹിന്ദു മതം. ഇന്ത്യന്‍ മതങ്ങള്‍ ഹിന്ദുമതമല്ല.അതുകൊണ്ട് ഹിന്ദുമതത്തിന് നിസഹായന് കമന്റില്‍ പറഞ്ഞപോലെയുള്ള ഇന്ത്യന്‍ സംസ്കാരത്തിന്റെ അഖണ്ഡത സാരക്ഷിക്കേണ്ട ചുമതല അവരോധിച്ചു കൊടുക്കുന്നതില്‍ യുക്തിയില്ല.
ഹിന്ദു മതം ഇന്ത്യയില്‍ സഹസ്രാബ്ദങ്ങള്‍ നടമാടീയ കൊളോണീയല്‍ പരമ്പരകളുടെ ബാക്കി പത്രമാണ്്. ഇതു മനസിലാക്കാന്‍ കഴിയാതിരിക്കുന്നത് ഒരു പ്രശ്നമാണ്്.
ഇവിടെ സൌത്താഫ്രിക്കയിലെ ഗ്രേഡ് 9 റിലിജിയന്‍ പഠനത്തിന്റെ പാഠപുസ്തകത്തില്‍ ഹിന്ദുമതം ഒരു യൂറോപ്യന്‍ കൊളോാണിയല് മതമാണെന്നു പറയുന്നുണ്ട്.
ഇതു പല ഇന്ത്യന്‍ ‘മഹാന്മാര്ക്കും‘ അറിവുള്ള കാര്യമാണ്്. അതാണ്് പണ്ട് നമ്മുടെ വിവേകാനന്ദന് മാഷ് അതിനെ ‘സനാതനമതം‘ എന്നപേരില്‍ മാമോദീസ മുക്കിയെടുത്തത്.
ഇങ്ങനൊക്കെ പറയുന്നുണ്ടെങ്കിലും ഈ സനാതന കൊളോണിയലിസ (കടപ്പാട് കാളിദാസനോട്) ത്തിന്റെ കൈവീണു മലീമസമാകാത്താ ധാരാളം ഇടങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. അവയെക്കൂടി പാപ്പരാക്കിയതിന്റെ ചരിത്രം സനാതന കൊളോണിയലിസത്തോട് യൂറോപ്യന്‍ കൊളോണിയലിസം കൂടി ചേര്‍ത്തു നിത്തിയാലേ മനസിലാകൂ. അത് ബ്രിട്ടിഷു കാരന്റെ ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന ആശയത്തില്‍ മാത്രം ആവിഷ്കരിച്ചു നിര്‍ത്തുന്നത് ആനയെ പിടിച്ചു കിളിക്കൂട്ടിലിടുന്നതു പോലെയാണ്്.
കാളിദാസന്,
താങ്കളുടെ ലിങ്കില്‍ അമര്‍ത്തിയാല്‍ ലേഖനത്തിലേക്കു പോകുന്നില്ല. അതുകൊണ്ടു വായിച്ചില്ല.
സനാതന കൊളോണിയലിസത്തെക്കുറിച്ച നിസഹായനെഴുതിയതു വായിക്കുമല്ലോ.
‘ഇന്‍ഡ്യയില്‍ നില നിന്നിരുന്ന സ്വദേശ വര്‍ഗ്ഗ കൊളോണിയലിസം...’
കാളിദാസാ ഈ സ്വദേശവര്ഗകൊളോണിയലിസം അത്ര പിടികിട്ടുന്നില്ലല്ലോ? വിദേശവര്‍ഗം കൊറേകഴിഞ്ഞപ്പോള് സ്വദേശമായി എന്നാണോ ഉദ്ദേശിക്കുന്നത്.
`കേരളത്തിനു കാസ്റ്റ് ഇഷ്ടമല്ലെങ്കില്‍ അത് മറന്നേക്കൂ. വര്‍ണ്ണം കൊണ്ടും ജാതി കൊണ്ടും തൃപ്തിപ്പെടുക. അതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?‘
ഉണ്ടല്ലോ. ബ്രിട്ടീഷുകാരു വരുന്നതിനു മുന്‍പേ
ജാതിയും വര്‍ണവിവേചനം ഇന്ത്യയില്‍ ഇണ്ടായിരുന്നു. ജാതി പുരാതന ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. പക്ഷെ ജാതി വിവേചനം ഉണ്ടായിരുന്നില്ല. ജാതി ഒരു വിവേചന ടൂള്‍ ആയി ഭൂരിപക്ഷത്തെ ദേശീയ് ജീവിതത്തില്‍ നിന്നു പുറം തള്ളൂന്നതിനു ഉപയോഗിക്കുമ്പോഴാണ്് അതു കുഴപ്പമാകുന്നത്. അങ്ങനെ ജാതിയെ/വര്‍ണത്തെ ഉപയോഗിച്ചത് വിദേശകോളണീകളാണ്്. മനുസ്മൃതി എന്ന ഒരു ഗ്രന്ധമില്ലേ അതിലെഴിതിയിട്ടുണ്ടല്ലോ.
2. ഇനി ജാതി എന്തായിരുന്നു മനു ‘മഹര്‍ഷി‘ യുടെ കണ്ടുപിടുത്തത്തില്‍. വര്‍ഗ സങ്കരം പാപമാണെന്ന ആരോപണം നടത്തി ജോലി ചെയ്തു ജീവിച്ച ഇന്ത്യന്‍ ജനതയെ പിന്നോക്കമാക്കുന്നതിനുള്ള ഒരു സ്മ്പ്രദായമായിരുന്നു അത്. (വര്‍ഗസങ്കരം നടത്തിയവര്‍ക്കു വംശ അശുദ്ധി ഉണ്ടായി എന്നതായിരുന്നു മഹര്‍ഷിയുടെ ലൊ ഒഫ് ഡിസ്ക്രിമിനേഷന്‍.)
ഇതിനെ അവതാരജാഡയോടു കൂട്ടിക്കെട്ടിക്കളിയ്ക്കയായിരുന്നു ‘സനാതന’ കോളോണിയലിസ്റ്റുകള്‍.
എന്നാല്‍ അതിനെ പതിനെട്ടാം നൂറ്റാണ്ടിലെ റേഷ്യല്‍ ആന്ത്രാപ്പോളജിക്കല്‍ ശാസ്ത്രശാഖയുടെ ഭാഗമാക്കി മാറ്റിയത് യൂറോപ്യന്‍ കോളണിസ്റ്റുകളാണ്്. (ഈ കോണ്ടസ്ക്റ്റിലാണ്് ഞാന്‍ ബ്രിട്ടീഷുകാരാണ്് കാസ്റ്റു നിര്‍മ്മിച്ചത് എന്നെഴുതിയത്) സനാതന കോളണിസ്റ്റുകള് വര്‍ണം ശാസ്ത്രമാണ്് എന്നു പറയാന്‍ തുടങ്ങിയത് അന്നു തൊട്ടാണ്്. അതു ഇന്ത്യയുടെ വര്‍ണ-ജാതി- കോളോനിയല്‍ ചരിത്രം തേടുന്ന ഏതൊരാള്‍ക്കും അങ്ങനെ നിസാരമായി തള്ളീക്കളായാനാകില്ല എന്നു തന്നെയാണ്് എന്റെ വിശ്വാസം. എന്റെ പോസ്റ്റുകള്‍ റെഫറന്‍സിനായി ലിങ്ക് കൊടുക്കുന്നു.
ഇവിടെ
സത്യാന്വേഷീ, ഈ സാഹചര്യത്തില്‍ ജാതി പരയണം എന്നു പറഞ്ഞാല്‍, മുകളില്‍ പറഞ്ഞ കോളോനിസ്റ്റകള് അടിസ്ഥാനരഹിതമായി മനപൂര്‍വം സൃഷ്ടിച്ചെടുത്ത വിവേചന അടയാളങ്ങള്‍ അംഗീകരിക്കണമെന്നാണ്്. it is a case of double injury and double shame.
ഇതില്‍ കൂടുതലായി ഇപ്പൊള്‍ ഒന്നും എഴുതുന്നില്ല.
happy onam to all
എം കേരളം ,
ReplyDeleteതാങ്കളുടെ ലിങ്കില്‍ അമര്‍ത്തിയാല്‍ ലേഖനത്തിലേക്കു പോകുന്നില്ല. അതുകൊണ്ടു വായിച്ചില്ല.
ആ ലിങ്കിനു എന്തോ പ്രശ്നമുണ്ട്. ആ പോസ്റ്റിന്റെ അഡ്രസ് ഇതാണ്.
http://kaalidaasan-currentaffairs.blogspot.com/2009/07/blog-post.html
എം കേരളം,
ReplyDeleteകാളിദാസാ ഈ സ്വദേശവര്ഗകൊളോണിയലിസം അത്ര പിടികിട്ടുന്നില്ലല്ലോ? വിദേശവര്‍ഗം കൊറേകഴിഞ്ഞപ്പോള് സ്വദേശമായി എന്നാണോ ഉദ്ദേശിക്കുന്നത്.
കോളനി എന്നു പറയുന്നത് ഒരു ഭൂവിഭാഗത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിച്ച്, അവിടത്തെ സമ്പത്തും സൌകര്യങ്ങളും അനുഭവിക്കുന്നതാണ്. വിദേശികള്‍ മത്രമല്ല അത് ചെയ്തിട്ടുള്ളത്.
ഞാന്‍ ഉദ്ദേശിച്ച വര്‍ഗ്ഗം, സവര്‍ണ്ണര്‍ എന്നു സ്വയം വിശേഷിപ്പിച്ച വര്‍ഗ്ഗമാണ്. അവര്‍ വിദേശ വര്‍ഗ്ഗമായി വന്ന് സ്വദേശീയരെ അടിച്ചമര് ത്തിയതാണോ, വന്നതിനു ശേഷം സവകാശം അധീശത്വം നേടിയതാണോ, അതോ ഇവിടെ തന്നെ ഉരുത്തിരിഞ്ഞതാണോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്.
വേദങ്ങളിലെ സൂചന പ്രകാരം സനാതനികള്‍ ഇന്‍ഡ്യയില്‍ കുടിയേറി പാര്ത്തവരായിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.
ഏതു തരത്തിലായാലും ഈ ഉയര്‍ന്ന ജാതിക്കാര്‍ എന്നു വിളിക്കപ്പെടുന്നവര്‍, മറ്റുള്ളവരെ അവര്‍ ണ്ണരെന്നും താഴ്ന്ന ജാതിക്കാരെന്നും വിളിച്ച്, അവരെ അടിച്ചമര്‍ത്തി. മനുഷ്യരായി പോലുമവരെ കണ്ടിരുന്നില്ല.
എം കേരളം ,
ReplyDeleteഇങ്ങനൊക്കെ പറയുന്നുണ്ടെങ്കിലും ഈ സനാതന കൊളോണിയലിസ (കടപ്പാട് കാളിദാസനോട്) ത്തിന്റെ കൈവീണു മലീമസമാകാത്താ ധാരാളം ഇടങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു.
ഏതൊക്കെയാണ ഇടങ്ങള്‍ എന്നു വിശദമാക്കാമോ?
ഉണ്ടല്ലോ. ബ്രിട്ടീഷുകാരു വരുന്നതിനു മുന്‍പേ
ജാതിയും വര്‍ണവിവേചനം ഇന്ത്യയില്‍ ഇണ്ടായിരുന്നു. ജാതി പുരാതന ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. പക്ഷെ ജാതി വിവേചനം ഉണ്ടായിരുന്നില്ല.
ഇതൊരു പുതിയ അറിവാണല്ലോ. ബ്രിട്ടീഷുകാരാണ്, ഇന്‍ഡ്യയില്‍ ജാതി വിവേചനം അടിച്ചേല്‍പ്പിച്ചത് എന്നതിന്, എന്തെങ്കിലും തെളിവുണ്ടോ?
താഴ്ന്ന ജാതിക്കാരെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിറുത്താനായി ബ്രിട്ടീഷുകാര്‍ നിയമം ഉണ്ടാക്കിയിട്ടുണ്ടോ?
എം കേരളം
ReplyDeleteഅങ്ങനെ ജാതിയെ/വര്‍ണത്തെ ഉപയോഗിച്ചത് വിദേശകോളണീകളാണ്്. മനുസ്മൃതി എന്ന ഒരു ഗ്രന്ധമില്ലേ അതിലെഴിതിയിട്ടുണ്ടല്ലോ.
താങ്കള്‍ പറഞ്ഞു വരുന്നത് എനിക്ക് മനസിലാകുന്നില്ല.
അപ്പോള്‍ മനുസ്മൃതി എഴുതിയത് ബ്രിട്ടീഷുകാരണോ?
ഈ നിയമങ്ങള്‍ എഴുതിയത് ബ്രഹ്മണരാണെന്നാണ്, ഞാന്‍ മനസിലാക്കിയത്. അതൊക്കെ എഴുതിയത് വിദേശ കൊളോണിയല്‍ ശക്തികള്‍ ഒക്കെ ഇവിടെ വരുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്.
എന്നാല്‍ അതിനെ പതിനെട്ടാം നൂറ്റാണ്ടിലെ റേഷ്യല്‍ ആന്ത്രാപ്പോളജിക്കല്‍ ശാസ്ത്രശാഖയുടെ ഭാഗമാക്കി മാറ്റിയത് യൂറോപ്യന്‍ കോളണിസ്റ്റുകളാണ്്. (ഈ കോണ്ടസ്ക്റ്റിലാണ്് ഞാന്‍ ബ്രിട്ടീഷുകാരാണ്് കാസ്റ്റു നിര്‍മ്മിച്ചത് എന്നെഴുതിയത്)
എം കേരളം ഇവിടെ എഴുതാപ്പുറം വായിക്കുകയാണ്. ബ്രിട്ടിഷുകാര്‍ ഏതെങ്കിലും ശാസ്ത്ര ശാഖയുടെ ഭാഗമാക്കി എന്നതിനെന്താണു പ്രസക്തി? നാളെ മാറ്റാരെങ്കിലും ഇ പൈശാചികതയെ മറ്റേതെങ്കിലും ശാസ്ത്ര ശാഖയുടെ ഭാഗമാക്കിയാല്‍ , അവരാണീ അസംബന്ധം നിര്‍മ്മിച്ചത് എന്നും താങ്കള്‍ പറയുമോ?
സനാതന കോളണിസ്റ്റുകള് വര്‍ണം ശാസ്ത്രമാണ്് എന്നു പറയാന്‍ തുടങ്ങിയത് അന്നു തൊട്ടാണ്്. അതു ഇന്ത്യയുടെ വര്‍ണ-ജാതി- കോളോനിയല്‍ ചരിത്രം തേടുന്ന ഏതൊരാള്‍ക്കും അങ്ങനെ നിസാരമായി തള്ളീക്കളായാനാകില്ല എന്നു തന്നെയാണ്് എന്റെ വിശ്വാസം.
അതിനു മുമ്പ് അവര്‍ പറഞ്ഞിരുന്നത് മറ്റൊന്നാണ്. ബ്രാഹ്മണര്‍ ഉണ്ടായത് ദൈവത്തിന്റെ മുഖത്തുനിന്നുമാണെന്നാണത്. എന്നു വച്ചാല്‍ വര്‍ണ്ണങ്ങളെ സൃഷ്ടിച്ചത് ദൈവമാണെന്ന്. അതിലും വൃത്തികേടല്ലല്ലോ വര്‍ണ്ണം ശാസ്ത്രമാണെന്നു പറയുന്നതില്‍.
ബ്രിട്ടീഷുകാരും മറ്റു യൂറോപ്യന്‍ മാരും ഈ വൃത്തികേടിനെ കൂടുതല്‍ പഠിച്ചു, ഇന്‍ഡ്യക്കു പുറത്ത് അത് അറിയപ്പെടാന്‍ അവസരമൊരുക്കി. അതിലപ്പുറം ഒരു തെറ്റും അവര്‍ ചെയ്തതായി തോന്നുന്നില്ല.
ശാസ്ത്രീയമായാലും , അശാസ്ത്രീയമായാലും ദൈവ നിവേശിതമായാലും , മനുഷ്യനിവേശിതമായാലും ഇത് ഇവിടെ തന്നെ ഉയര്‍ന്ന ജാതിക്കാര്‍ സൃഷ്ടിച്ചതാണ്. അത് മാറ്റാരുടെയെങ്കിലും തലയില്‍ വക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമെന്നേ പറയാന്‍ പറ്റൂ.
ജാതിമത കോമരത്വം ഇവിടെ നിന്നും പോകണമെങ്കില്‍ ആകെയുള്ള ഒരേയൊരു പോംവഴി ജാതിമത രഹിത വിവാഹങ്ങളാണ്. അതിന് പ്രാധാന്യം നല്കാന് ഏതു രാഷ്ട്രീയപ്പാര്ട്ടിക്കാണോ കഴിയുന്നത് അവര്‍ക്കേ യഥാര്‍ത്ഥ സാമൂഹ്യവിപ്ലവും സോഷ്യലിസവും നടപ്പാക്കാന്‍ കഴിയൂ.
ReplyDeleteവിവാഹം രജിസ്റ്റര്‍ ചെയ്യണം എന്ന നിയമത്തിനെതിരേ പടവാളുയര്ത്തിയവരാണ് ഇവിടത്തെ ജാതിമതകോമരങ്ങള്‍.
ഇവിടെ എടുത്തുകളയേണ്ടത് വിവിധമതങ്ങള്ക്കായുള്ള വ്യക്തിനിയമങ്ങളാണ്. ഇവിടെ ഏകീകൃത സിവില്‍കോഡ് വരട്ടെ. അന്ന് ജാതിയും മതവും ഇല്ലാതാകാന്‍ തുടങ്ങും. അന്നു മുതല്‍ ജാതിപറയാന്‍ ആര്‍ക്കും കഴിയില്ല.
പക്ഷേ അതിന് ചങ്കുറപ്പുള്ള ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോ സംഘടനയോ ഇവിടെയുണ്ടോ?
ജാതിക്കും മതത്തിനും മുന്നില്‍ വാലും താഴ്ത്തി നില്ക്കാനല്ലാതെ ആത്ഭാഭിമാനമുള്ള മനുഷ്യരുടെ കൂട്ടായ്മയാവാന് ഇവിടത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും കഴിയില്ല.
പണ്ട് ബ്രൂണോയെ ചുട്ടെരിച്ച പോലെ ജാതിമത സങ്കുചിത ചിന്തകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ചുട്ടെരിക്കാനേ ഇവിടത്തെ ജാതിമതകോമരങ്ങള്‍ ശ്രമിക്കൂ...
ഇവിടെ ഇനി ഒന്നേ ചെയ്യാനുള്ളൂ ജാതിമതരഹിത വിവാഹങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുക. ജാതിമതരഹിതമായി വിവാഹം കഴിക്കും എന്ന് സ്വയം പറയാനെങ്കിലും ശ്രമിക്കുക.... മനുഷ്യന് മനുഷ്യനാവണമെങ്കില് അതേ ഇനി വഴിയുള്ളൂ.. അല്ലെങ്കില്‍ ഇവിടെ എല്ലാവരും കൃസ്ത്യാനിയും ഹിന്ദുവും മുസ്ലീമും ഈഴവരും, നായരും, ആര്.സിയും എല്‍.സിയും ഒക്കെയായി തുടരും....
ചങ്കൂറ്റമുണ്ടോ ഇവിടെ വന്ന് കമന്റുന്ന എല്ലാവര്ക്കും ജാതിമതരഹിതവിവാഹങ്ങള്ക്കായി പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍.. അതിന് കഴിയാത്തിടത്തോളം കാലം നിങ്ങളുടെ അഭിപ്രായങ്ങള്‍ തികച്ചും നിരര്‍ത്ഥകമാണ്...
കാളിദാസാ
ReplyDeleteതാങ്കള്‍ തന്ന ലിങ്കിലേക്കു പോകാന്‍ പറ്റിയില്ല.
ഒന്നാമതായി പറയട്ടെ, എന്റെ ആശയങ്ങള്‍ ഞാന്‍ എന്റെ കമന്റില്‍ കാണിച്ച ലിങ്കിലുള്ള എന്റെ W.P ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അതു വായിക്കുക. ചിലപ്പോള്‍ ഒരു വലിയ ആശയം ഒരു കമന്റില്‍ എഴുതുമ്പോള്‍ വ്യക്തമാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആ വ്യക്തതക്കുറവ് എന്റെ ആ ബ്ലോഗിലെ പൊസ്റ്റുകള്‍ വായിച്ചാല്‍ തീരുമെന്നു പ്രതീക്ഷിക്കുന്നു.
എന്നാലും ചില കാര്യങ്ങള്‍ എഴുതട്ടെ.
1 “ഞാന്‍ ഉദ്ദേശിച്ച വര്‍ഗ്ഗം, സവര്‍ണ്ണര്‍ എന്നു സ്വയം വിശേഷിപ്പിച്ച വര്‍ഗ്ഗമാണ്. അവര്‍ വിദേശ വര്‍ഗ്ഗമായി വന്ന് സ്വദേശീയരെ അടിച്ചമര് ത്തിയതാണോ, വന്നതിനു ശേഷം സവകാശം അധീശത്വം നേടിയതാണോ, അതോ ഇവിടെ തന്നെ ഉരുത്തിരിഞ്ഞതാണോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയമാണ്.“
ഞാനും അവരെ തന്നെയാണ്് ഉദ്ദേശിച്ചത്. പുറത്തുനിന്ന് വന്നതിനാണ്് കൂടുതല്‍ സാദ്ധ്യത ഞാന്‍ കാണുന്നത്. (തന്നെയുമള്ള വിദേശത്തു നിന്നു വന്നതാണ്് എന്നവരു തന്നെ പറഞ്ഞതല്ലേ? ഇപ്പോഴെതു മാറ്റി പറയുന്നതിനു വേറെ കാരണങ്ങള്‍ ഉണ്ട്. എന്തായാലും ഇവിടുത്തെ വിഷയം അതല്ല).അതിനാലാണ്് വിദേശകോളനികള് എന്നെഴുതിയത്.
2‘ഏതൊക്കെയാണ ഇടങ്ങള്‍ എന്നു വിശദമാക്കാമോ?“
ബ്രിട്ടീഷുകാര്‍ ഇവിടെ വരുന്നതിനും തിരിച്ചു പോകുന്നതിനു മിടയില്‍ ഇവിടുത്തെ സ്കീല്‍ഡ് ആര്ട്ടിസാന്റെ ജീവിതനിലവാരത്തില്‍ വന്നിട്ടുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ്് എന്റെ ആ അഭിപ്രായം.
3.‘ഉണ്ടല്ലോ. ബ്രിട്ടീഷുകാരു വരുന്നതിനു മുന്‍പേ
ജാതിയും വര്‍ണവിവേചനം ഇന്ത്യയില്‍ ഇണ്ടായിരുന്നു. ജാതി പുരാതന ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. പക്ഷെ ജാതി വിവേചനം ഉണ്ടായിരുന്നില്ല.‘
ഇതില്‍ നിന്ന് ബ്രിട്ടീഷുകാരാണ്് ഇവിടെ ജാതി വ്യവസ്ഥകോണ്ടുവന്നത് എന്നല്ലല്ലോ ഞാന്‍ എഴുതിയത്.
4.‘അങ്ങനെ ജാതിയെ/വര്‍ണത്തെ ഉപയോഗിച്ചത് വിദേശകോളണീകളാണ്്. മനുസ്മൃതി എന്ന ഒരു ഗ്രന്ധമില്ലേ അതിലെഴിതിയിട്ടുണ്ടല്ലോ.‘
ഇവിടെ വിദേശകൊളണികള് എന്നത് സവര്ണകോളനികള് എന്ന അര്ഥത്തിലാണ്് എന്നു മന്സിലക്കുമല്ലോ.
5“അതിലും വൃത്തികേടല്ലല്ലോ വര്‍ണ്ണം ശാസ്ത്രമാണെന്നു പറയുന്നതില്‍.“
ദൈവത്തിന്റെ പേരില്‍ പറയുന്നതിന് വെറും മിത്തിക്കല്‍ ആണെന്നേ ആളുകള്‍ പറയു. അതിനു ശാസ്തീയ സാധൂകരണമൂണ്ട് എന്നു പറയുമ്പോള്‍ അതു ശാസ്ത്രീയ സത്യമാകുന്നു എന്നു വരും. എന്നു പറഞ്ഞാല്‍ കേവലം മിത്തോളജി സത്യമായി. അതായത് തൊലിയുടെ നിറത്തിന്റെ പേരിലും മൂക്കിന്റെ അളവിന്റെ പേരിലും മാത്രം (ബയോളജിക്കല്‍ ഫാക്റ്റേഴ്സ്) ഉന്നത വര്ണങ്ങളാണ്് തങ്ങള്‍ എന്നു ദൈവം പറഞ്ഞതു മാത്രമല്ല അതു ശാസ്തീയമായും സത്യമായിരിക്കുന്നു എന്ന്.
5. “ശാസ്ത്രീയമായാലും , അശാസ്ത്രീയമായാലും ദൈവ നിവേശിതമായാലും , മനുഷ്യനിവേശിതമായാലും ഇത് ഇവിടെ തന്നെ ഉയര്‍ന്ന ജാതിക്കാര്‍ സൃഷ്ടിച്ചതാണ്. അത് മാറ്റാരുടെയെങ്കിലും തലയില്‍ വക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമെന്നേ പറയാന്‍ പറ്റൂ.“
ആദ്യമായി ഉയര്‍ന്ന ജാതിക്കാര്‍ എന്ന പ്രയോഗത്തില്‍ അത്രുപ്തിയുണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ എന്നു സവര്‍ണര്‍ സ്വയം ആവകാശപ്പെട്ടതാണ്്. അതുകോണ്ട് ഒന്നുകിള്‍ ഉയര്‍ന്ന ജാതിക്കാര്‍ എന്നത് കൊട്ടേഷനില്‍ ഇടുക:)
രണ്ടാമതായി മറ്റരുടെയും തലയില്‍ കെട്ടി വയ്ക്കുന്നു എന്നുള്ളതോന്നലില് ശരിയില്ല. ജാതി-വര്‍ണ്ണ-വര്‍ഗ-ചരിത്രം പൂര്‍ണമായും പറയുംമ്പോള്‍ ‘സവര്‍ണ‘കോളണീകളും യൂറോപ്യന്‍ കോളണികളും ചെയ്തത് അറിയേണ്ടതുണ്ട്. ഇതാണ്് ഞാന്‍ ഉദ്ദേശിച്ചത്. ഇന്ത്യയില്‍ സത്യമായ ചരിത്രം മനപൂര്‍വം മറച്ചു പീടിക്കുന്നതിനാലാണ്് അവിടെയുള്ളവര്‍ക്ക് യദ്ധാര്‍ഥ വിവേചനചരിത്രം അറിഞ്ഞുകൂടാത്തത്.
ചില പരിവാര വീക്ഷണങ്ങള്‍ കേട്ടുട്ടുണ്ട്. ബ്രിട്ടീഷുകാരാണ്് എല്ലാം ചെയ്തത്, ഞങ്ങളല്ല, എന്നു. എന്റെ കാഴചപ്പാടുകള്‍ അതില്‍ നിന്നു മാറ്റി വായിക്കണമെന്ന് താല്പര്യപ്പെടുന്നു.
ടോട്ടോചാന്,
ReplyDeleteഇവിടെ ഏകീകൃത സിവില്‍കോഡ് വരട്ടെ. അന്ന് ജാതിയും മതവും ഇല്ലാതാകാന്‍ തുടങ്ങും. അന്നു മുതല്‍ ജാതിപറയാന്‍ ആര്‍ക്കും കഴിയില്ല.
ഈ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. ഏകീകൃത സിവില്‍കോഡ് വന്നാല്‍ ജാതിയും മതവും ഇല്ലാതാകുമെന്ന് ഞാന്‍ കരുതുന്നില്ല.
ഏകീകൃത സിവില്‍കോഡ് എന്നതിനേക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഉള്ളതു കൊണ്ടാണിങ്ങനെ എഴുതിയത്. ഒന്നാമത്തെ കാര്യം ഇന്‍ഡ്യയില്‍ പൊതുവെ വിവിധ ജാതികള്‍ക്ക് വിവിധ സിവില്‍ നിയമങ്ങളില്ല എന്നതു തന്നെ. വിവിധ മത വിഭാഗങ്ങള്‍ക്കുണ്ട്. അപൂര്‍വ്വം ഹിന്ദു ജാതികള്‍ക്ക് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് പ്രാബല്യത്തിലില്ല. മരുമക്കത്തായം നിലവിലുണ്ടായിരുന്ന നായന് മാര്‍ ആരും തന്നെ ഇപ്പോള്‍ അത് പിന്തുടരുന്നില്ല. അതുണ്ടായിരുന്നു എന്നതു കൊണ്ടൊന്നും ആരും നായന് മാരായി തുടര്‍ന്നുമില്ല.
ഏകീകൃത സിവില്‍കോഡ് ഉള്ള രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ത്ത ഇന്‍ഡ്യക്കാര്‍ പണ്ടത്തെ ജാതികളില്‍ കടിച്ചു തൂങ്ങി തന്നെയാണു ഇന്നും ജീവിക്കുന്നത്. ഇന്‍ഡ്യയില്‍ നിന്നും അമേരിക്കയില്‍ കുടിയേറി പാര്‍ത്ത സുറിയാനി കത്തോലിക്കര്‍ക്ക് വേണ്ടി ഒരു രൂപത പോലും അവിടെ സ്ഥാപിക്കുകയുണ്ടായി.
അതു കൊണ്ട് നിയമം വഴി ജാതി ഇല്ലാതാക്കാം എന്നൊക്കെ കരുതുന്നത് മണ്ടത്തരമായിരിക്കും. ജാതി ചിന്ത മനസിലുള്ളതാണ്. അത് മനസില്‍ നിന്നും തന്നെ മാറണം. പൂജ ചെയ്യാന്‍ ബ്രാഹമണനായി തന്നെ ജനിക്കണം എന്നു വിശ്വസിക്കുന്ന ആളുകളുടെ മനസിലെ മാലിന്യമാണ്, ജാതി ചിന്തയുടെ അടിസ്ഥാനം. അവിടെയാണു മാറ്റം വരേണ്ടത്.
എം കേരളം,
ReplyDeleteഞാനും അവരെ തന്നെയാണ്് ഉദ്ദേശിച്ചത്. പുറത്തുനിന്ന് വന്നതിനാണ്് കൂടുതല്‍ സാദ്ധ്യത ഞാന്‍ കാണുന്നത്.
അപ്പോള്‍ അതു വരെ ശരി. എനിക്കും അഭിപ്രായ വ്യത്യാസമില്ല. ഇനിയുള്ള ചോദ്യങ്ങള്‍ ഇവയാണ്.
1. എന്നായിരിക്കാം അവര്‍ പുറത്തു നിന്നും വന്നത്? ഒരു ഉദ്ദേശ്യം പറഞ്ഞാല്‍ മതി.
2. എന്നായിരിക്കാം അവര്‍ ജാതി വ്യവവസ്ത(ചാതുര് വര്‍ണ്ണ്യം ) ഇന്‍ഡ്യയില്‍ അടിച്ചേല്‍പ്പിച്ചത്?
3. എന്നായിരിക്കാം മനുസ്മൃതി എന്ന പുസ്തകം എഴുതപ്പെട്ടത്?
4. അവര്‍ ഇവിടെ വരുന്നതിനും മുമ്പ് ഏതെങ്കിലും തരത്തില്‍ ജാതികള്‍ ഇവിടെ ഉണ്ടായിരുന്നോ?
എം കേരളം ,
ReplyDeleteബ്രിട്ടീഷുകാര്‍ ഇവിടെ വരുന്നതിനും തിരിച്ചു പോകുന്നതിനു മിടയില്‍ ഇവിടുത്തെ സ്കീല്‍ഡ് ആര്ട്ടിസാന്റെ ജീവിതനിലവാരത്തില്‍ വന്നിട്ടുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ്് എന്റെ ആ അഭിപ്രായം.
ഇത് കുറച്ചു കൂടി വിശദമാക്കാമോ? ഏതു ജാതിയില്‍ പെട്ട ആളുകളുടെ ജീവിത നിലവരത്തേപ്പറ്റിയാണു താങ്കള്‍ പരാമര്‍ശിച്ചത്?
ഒരു ചെറിയ ശതമാനം ആളുകളുടെ ജീവിത നിലവാരത്തില്‍ വന്ന വ്യതിയാനം അളവുകോലായി സ്വീകരിക്കുന്നത് ശരിയായ സമീപനമാണോ?
ആര്‍ട്ടിസാന്‍സ് സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ജനതയായിരുന്നു എന്നു തോന്നുന്നില്ല. അവര്‍ക്ക് ഉയര്‍ന്ന ജാതികളുടെ വീടുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടും ഇല്ലായിരുന്നു. പക്ഷെ അടുത്തു വരുന്നതും പൊതു വഴികളില്‍ നടക്കുന്നതും, പൊതു കിണറില്‍ നിന്നും വെള്ളം എടുക്കുന്നതും നിഷേധികപ്പെട്ട വലിയ ഒരു സമൂഹമുണ്ടായിരുന്നു. അവരുടെ ജീവിത നിലവാരത്തില്‍ വന്ന വ്യത്യാസം ഒന്നു സൂചിപ്പിക്കാമോ?
എം കേരളം
ReplyDeleteഇതില്‍ നിന്ന് ബ്രിട്ടീഷുകാരാണ്് ഇവിടെ ജാതി വ്യവസ്ഥകോണ്ടുവന്നത് എന്നല്ലല്ലോ ഞാന്‍ എഴുതിയത്.
താങ്കളുടെ ചില മുന്‍ പ്രസ്താവനകള്‍ അല്‍പ്പം പുകമറ ഉണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ ‘കാസ്റ്റ്‘ എന്ന നാമം പോലും ഉണ്ടാകിയത് ബ്രിട്ടീഷുകാരാണ്്.
പ്രിന്റ് മീഡിയയും വിദ്യാഭ്യാസവും വിവേചനപരമായ നിലനില്‍പ്പിനുവേണ്ടി സൃഷ്ടിച്ചെടുത്ത ‘അറിവ്’ അല്ല സത്യം. ആയിരക്കണക്കിനു വര്‍ഷങ്ങളില്‍ മറച്ചു സത്യങ്ങളെ പുറത്തു കോണ്ടു വരുകയാണ്് അടിസ്ഥാനപരമായ ആവശ്യം.
എന്നാല്‍ അതിനെ പതിനെട്ടാം നൂറ്റാണ്ടിലെ റേഷ്യല്‍ ആന്ത്രാപ്പോളജിക്കല്‍ ശാസ്ത്രശാഖയുടെ ഭാഗമാക്കി മാറ്റിയത് യൂറോപ്യന്‍ കോളണിസ്റ്റുകളാണ്്. (ഈ കോണ്ടസ്ക്റ്റിലാണ്് ഞാന്‍ ബ്രിട്ടീഷുകാരാണ്് കാസ്റ്റു നിര്‍മ്മിച്ചത് എന്നെഴുതിയത്) സനാതന കോളണിസ്റ്റുകള് വര്‍ണം ശാസ്ത്രമാണ്് എന്നു പറയാന്‍ തുടങ്ങിയത് അന്നു തൊട്ടാണ്്.
ഇതില്‍ നിന്നും ഞാന്‍ മനസിലാക്കിയത്. ഇതാണ്. കാസ്റ്റ് എന്ന പേരു നല്‍കിയതാണ്, പ്രധാന പ്രശ്നം. അല്ലാതെ ജാതി വ്യവസ്ഥയും അത് സമൂഹത്തിലുണ്ടാക്കിയ ഉച്ഛ നീചത്വവും അല്ല.
ബ്രിട്ടീഷുകാര്‍ നല്കിയ ഒരു പേരിനു ചുറ്റും ഈ പൈശാചികതയുടെ അന്തസത്ത മാറ്റിയെഴുമ്പോള്, താങ്കള്‍ ഒരു വലിയ വളച്ചൊടിക്കല്‍ നടത്തുകയാണെന്നു പറഞ്ഞാല്‍ പരിഭവിക്കരുത്. അവര്‍ ജാതി വ്യവസ്ഥ ആന്ത്രോപ്പോളജിയുടെ ഭാഗമാക്കി എന്നതിന്, എന്തിനാണിത്ര പ്രാധാന്യം നല്‍കുന്നത്? ബ്രിട്ടീഷുകാരെ മറക്കുക. അവര്‍ രൂപപ്പെടുത്തിയ ഭൂമികയില്‍ നിന്നും മാറി നമ്മുടെ സ്വന്തമായ ഒരു ഭൂമികയില്‍ നിന്നും ഈ പ്രശ്നത്തെ നോക്കിക്കണ്ടു കൂടെ?
ഇതില്‍ ഒരു ബ്രിട്ടീഷുകാരുടെയും വിശകലനത്തിനു പ്രസക്തി അന്വേഷികേണ്ടതില്ല. ഹിന്ദു മതത്തിലെ ഉയര്‍ന്ന ജതിക്കാര്‍ സമ്പത്തും സൌകര്യങ്ങളും അനുഭവിക്കാന്‍ നിര്‍മിച്ചെടുത്ത വ്യവസ്ഥിതിയാണ്. ഈ ലളിതമായ സത്യം മനസിലാക്കന്‍ ബ്രിട്ടീഷുകാരുടെ പുറകെ പോകുന്നത് എനിക്ക് ഒട്ടും മനസിലാകുന്നില്ല.
എം കേരളം,
ReplyDeleteദൈവത്തിന്റെ പേരില്‍ പറയുന്നതിന് വെറും മിത്തിക്കല്‍ ആണെന്നേ ആളുകള്‍ പറയു. അതിനു ശാസ്തീയ സാധൂകരണമൂണ്ട് എന്നു പറയുമ്പോള്‍ അതു ശാസ്ത്രീയ സത്യമാകുന്നു എന്നു വരും. എന്നു പറഞ്ഞാല്‍ കേവലം മിത്തോളജി സത്യമായി.
കുറച്ച് തീവ്ര മത വിശ്വാസികള്‍ മിഥോളൊജിക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടെന്നു പറഞ്ഞാല്‍ അത് സത്യമാകില്ല. ഖുറാനില്‍ പറഞ്ഞിരിക്കുന്നതിനെല്ലാം ശാസ്ത്രീയ അടിത്തറ ഉണ്ടെന്ന് പല തിവ്രവാദി മുസ്ലിങ്ങളും പറയാറുണ്ട്. പ്രബോധനം എന്ന പ്രസിദ്ധീകരണത്തില്‍ പലരും പല അധുനിക ശാസ്ത്ര സത്യങ്ങളും ഖുറാനില്‍ പറഞ്ഞിട്ടുണ്ട് എന്ന് വാദിച്ച് എഴുതാറുണ്ട്. എം കേരളം ഇതൊക്കെ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ വിദ്യാഭ്യാസമുള്ള ഭൂരിഭാഗം പേരും അത് വിശ്വസിക്കുമെന്നു തോന്നുന്നില്ല.
ആദ്യമായി ഉയര്‍ന്ന ജാതിക്കാര്‍ എന്ന പ്രയോഗത്തില്‍ അത്രുപ്തിയുണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ എന്നു സവര്‍ണര്‍ സ്വയം ആവകാശപ്പെട്ടതാണ്്. അതുകോണ്ട് ഒന്നുകിള്‍ ഉയര്‍ന്ന ജാതിക്കാര്‍ എന്നത് കൊട്ടേഷനില്‍ ഇടുക:)
അതൃപ്തി ഉണ്ടായിട്ട് കാര്യമില്ല. ഒരു കാലത്ത് ഇന്‍ഡ്യയില്‍ അതായിരുന്നു യധാര്‍ത്ഥ്യം. സഹസ്രാബ്ദങ്ങളോളം ഉയര്‍ന്നതും താഴ്ന്നതുമായ ജാതികളായിരുനു ഇന്‍ ഡ്യന് സമൂഹത്തില്‍ നിലനിന്നിരുന്ന അവസ്ഥ. അതേക്കുറിച്ചാണു ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
ജാതി എന്നതു തന്നെ കുറച്ചു പേര് അവകാശപ്പെട്ടതും, മറ്റി ചിലര്‍ക്ക് കല്പിച്ചു നല്‍കിയതുമാണ്. ഉയര്‍ന്ന ജാതിക്കാര്‍ എന്ന് എഴുതിയത്, ഞാന്‍ അവരുടെ അവകശവാദം അംഗീകരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല. എനിക്കോ താങ്കള്‍ ക്കോ ഇഷ്ടമായില്ല എന്നു കരുതി, അത് ഇല്ലാതാകില്ല. ഇന്നിപ്പോള്‍ ബ്രാഹ്മണന് ഉയര്‍ന്ന ജാതിക്കാരനാണെനവകാശപ്പെട്ടാല്, മറ്റുള്ളവര്‍ അത് ചിരിച്ചു തള്ളും. എന്നു കരുതി ആരും അദ്ദേഹത്തിന്റെ കഴുത്തിനു പിടിക്കുകയൊന്നുമില്ല. അദ്ദേഹത്തെ ശിക്ഷിക്കാനുള്ള നിയമവും ഇല്ല.
എം കേരളം,
ReplyDeleteരണ്ടാമതായി മറ്റരുടെയും തലയില്‍ കെട്ടി വയ്ക്കുന്നു എന്നുള്ളതോന്നലില് ശരിയില്ല. ജാതി-വര്‍ണ്ണ-വര്‍ഗ-ചരിത്രം പൂര്‍ണമായും പറയുംമ്പോള്‍ ‘സവര്‍ണ‘കോളണീകളും യൂറോപ്യന്‍ കോളണികളും ചെയ്തത് അറിയേണ്ടതുണ്ട്. ഇതാണ്് ഞാന്‍ ഉദ്ദേശിച്ചത്. ഇന്ത്യയില്‍ സത്യമായ ചരിത്രം മനപൂര്‍വം മറച്ചു പീടിക്കുന്നതിനാലാണ്് അവിടെയുള്ളവര്‍ക്ക് യദ്ധാര്‍ഥ വിവേചനചരിത്രം അറിഞ്ഞുകൂടാത്തത്.
ഇവിടെ താങ്കളുമായി ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു. മറ്റെവിടെയെങ്കിലുമുള്ളതോ ഉണ്ടായിരുന്നതോ ആയ ജാതി-വര്‍ണ്ണ-വര്‍ഗ-ചരിത്രം ഉപയോഗിച്ച്, ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥ വിലയിരുത്തേണ്ട ആവശ്യമില്ല. ബ്രീട്ടീഷുകാര്‍ നിര്‍മിച്ച അളവുകോലോ, പദപ്രയോഗങ്ങളോ ആവശ്യമില്ല.
ബ്രാഹ്മണര്‍ ചെയ്യുന്ന പൂജയേ അംഗീകരിക്കൂ എന്ന് നായന് മാരുടെ നേതാവ്, നാരായണപ്പണിക്കര്‍ ഇരുപത്തൊന്നം നൂറ്റാണ്ടില്‍ പറയുന്നത് മാത്രം മതി, ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥയും അതിന്റെ ഈ നുറ്റാണ്ടിലെ തിരുശേഷിപ്പിന്റെ അപഹാസ്യതയും വിലയിരുത്താന്‍. ഇന്നും ഈ ദുഷിപ്പ് പലരുടെയും മനസില്‍ ഉണ്ട്.
ഇന്‍ഡ്യയില്‍ സത്യമായ ചരിത്രം ഇതു മാത്രമാണ്. ഇതാരും മറച്ചു പിടിച്ചില്ല. ഇന്നും മറച്ചു പിടിക്കുന്നും ഇല്ല. മനസില്‍ മറ്റേതോ അജണ്ട ഉള്ളവരാണ്, ഇങ്ങനെ അരോപിക്കുന്നത്.
യൂറോപ്യന്മാര് കോളണികളില്‍ ചെയ്തത്, സവര്‍ണ്ണര്‍ ഇന്‍ഡ്യയില്‍ ചെയ്തതില്‍ നിന്നും വളരെ വിഭിന്നമാണ്. വര്‍ണ്ണ വിവേചനം നടന്ന ഇടങ്ങളില്‍, മനുഷ്യരുടെ നിറം അനുസരിച്ചു മാത്രമാണ്, വിവേചനം നടത്തിയത്. പല വംശത്തിലും പല രാജ്യങ്ങളിലും പെട്ട ആളുകളെ അടിമകളായി ചന്തയില്‍ വില്‍ക്കുകയും അവരെ അടിമകളായി പണിയെടുപ്പിക്കുകയും ചെയ്തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അധികാരം പിടിച്ചെടുത്ത യൂറോപ്യന്മാരും കറുത്തവരെ സമാനമായ രീതിയിലേ കണ്ടിരുന്നുള്ളു.
ഇവരെ അടിമകളായി പണിയെടുപ്പിച്ചിരുന്നു എങ്കിലും അവരെ തൊട്ടു കൂടത്തവരായോ തീണ്ടികുടാത്തവരായോ കണക്കാക്കിയിരുന്നില്ല. അവരെ അടിമകളാക്കിയവര്‍ പ്രത്യേക ജാതി ആണെന്ന് അവകാശപ്പെട്ടും ഇല്ല. അടിമകളായിരുന്നെങ്കിലും പല കറുത്തവരും വെളുത്തവരോടൊപ്പം ഒരേ വീടുകളില്‍ അടുത്ത് പെരുമാറിയും ജീവിച്ചിട്ടുണ്ട്. ഇത് ഇന്‍ഡ്യയില്‍ നില നിന്നിരുന്ന വ്യവസ്ഥയുമായി വളരെ വിഭിന്നമാണ്. തൊട്ടുകൂടത്തവര്ക്ക് ഉയര്‍ന്ന ജാതിക്കാരുടെ വീടുകളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. അടുത്തു വരാന്‍ അനുവാദം ഉണ്ടായിരുന്നില്ല. പൊതു വഴി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല.
വര്‍ണ്ണ വിവേചനവും ജാതി വ്യവസ്ഥയും പ്രയോഗത്തില്‍ ചില സമാനതകള്‍ ഉണ്ടെങ്കിലും ഇതിന്റെ പിന്നിലെ കാരണങ്ങളും അതിനു പറഞ്ഞിരുന്ന ന്യായീകരണങ്ങളും വളരെ വ്യത്യസ്ഥങ്ങളാണ്.
വായിക്കുന്നുണ്ട്.
ReplyDeleteകാളീദാസന്,
ReplyDeleteസത്യാന്വേഷി ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് ‘എന്തുകൊണ്ടു ജാതി പറയുന്നു എന്നുള്ളതാണ്്”.
ജാതി ഇവിടുത്തെ ഇന്‍ഡിജെനസ് പോപ്പുലേഷനില്‍ വിദേശകോളനികള് അടിച്ചേല്‍പ്പിച്ച വിവേചനമാര്ഗങ്ങളില് ഒന്നായിരുന്നു. അത് ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോടു ചെയ്യാന്‍ കഴിയാവുന്ന അങ്ങേ അറ്റം ക്രൂരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും തെളിവാനെന്നുള്ളതിലും, കാപട്യത്തില്‍ അന്യന്റെ മുതല്‍ കൈക്കലാക്കുന്നതിനും സര്‍വോപരി സര്‍വ നീചമാര്‍ഗങ്ങളും അവലംബിക്കുന്നതിന് യാതൊരു മന്സാക്ഷിക്കുത്തുമില്ലാതിരുന്ന കുറച്ച് അധന്മാരുടെ വയറ്റില്‍ പിഴപ്പായിരുന്നെന്നുള്ളതിലും യൂറോപ്യന്‍ കോളനികള്‍ക്ക് അതിലുള്ള റോളിലും എനിക്കു സംശയമില്ല.
മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയില്‍ ജന്മമെടുത്ത ജാതി-വര്‍ണ വ്യവസ്ഥ ഇന്നും നില നില്ക്കുന്നു. ഒരു ജനാധിപത്യ രാഷ്ട്രമായിട്ട് അറുപതു വര്‍ഷത്തിലധികമായിട്ടും, ഇന്ത്യന്‍ പ്രധാന്മന്ത്രിയെ മനുഷ്യാവകാശ സംഘടനകള്‍ തന്റെ രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന മനുഷ്യാവാശ ധ്വംസനത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്നു. ഇന്നും എന്തു കൊണ്ട് നിങ്ങട നാട്ടില്‍ മാത്രം ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മയും തിണ്ടുക്കൂടായ്മയും നടക്കുന്നു എന്ന് സ്വകാര്യസംഭാഷണത്തില്‍ മറ്റു നാട്ടുകാര്‍ ചൊദിക്കുമ്പോള്‍ വ്യക്തികള്‍ നാണം കെടുന്നു. (എല്ലാരുമല്ല കേട്ടോ) ചുരുക്കത്തില്‍ വര്‍ണ വിവ്വേചനം ഇന്ത്യയില്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല.
തീര്‍ന്നില്ല,ജാതി/വര്‍ണ വിവേചനത്തിന് അര്‍ഹരായവര്‍ ഇന്നും വീണ്ടും വിവേചിക്കപ്പെടുന്നു റിസര്‍വേഷന്റെ പേരില്‍. റിസര്‍വേഷന്‍ ഇന്ന് വോട്ടിനു വേണ്ടി കച്ചവടം നടത്തുന്ന വസ്തു ആയി മാറിയിരിക്കുന്നു. റിസര്‍വേഷന്‍ വാങ്ങിക്കുന്നവര്‍ അവരുടെ ഡിഗ്നിറ്റി വിറ്റിട്ടാണ്് അതു വാങ്ങേണ്ടത് എന്നു വന്നിരിക്കുന്നു. രിസര്‍വേഷന്‍ കൈപ്പറ്റുന്ന കുട്ടികള്‍ നാണം കേടിന്റെ പേരില്‍ തങ്ങളുടെ ജാതി പറയാന്‍ മടിക്കുന്നു, സ്വന്തം ഐഡെന്റിറ്റി മറക്കുന്നു.
ഈ സാഹചര്യത്തിലാണ്് ജാതി പറയണം, എന്നുള്ള ഒരാവശ്യവുമായി സത്യാന്വേഷി വന്നത്. അദ്ദേഹം കൊടുത്ത എല്ലാ ലിങ്കുകളും എങ്കിക്കു വായിക്കാന്‍ കഴിഞ്ഞില്ല എങ്കിലും ഇതാണ്് അദ്ദേഹത്തിന്റെ ഉദ്ദേശം എന്നു കരുതുന്നു.
ഇന്ത്യയുടെ മുകളില്‍ പറഞ്ഞ ജാതി വ്യവസ്തയെ ഒരു റേഷ്യല്‍ ശാസ്ത്രമായി മാറ്റുക വഴി യൂറോപ്പ്യന്‍ കോളണീസം ഇന്ത്യയില്‍ മുന്‍പ് നില്നിന്നിരുന്ന വിദേശ കൊളോണിയലിസവുമായി കൂട്ടു ചേര്‍ന്നിട്ടുണ്ടോ എന്നുള്ളതിന് എനിക്കു സംശയങ്ങള്‍ ഒന്നുമില്ല്. (അതിനേക്കുറിച്ച് എന്റെ ബ്ലോഗില്‍ ഞാന്‍ കുറച്ചൊക്കെ എഴുതിയിട്ടുണ്ട്. എഴുതിക്കോണ്ടേയിരിക്കുന്നു.
വിദേശ കോളണീകള് ഇന്ത്യയില്‍ എപ്പോള്‍ വന്നു എങ്ങനെ ശക്തമായി എന്നുള്ളതിനെക്കുറിച്ച് വിശ്വസിക്കാവുന്ന എഴുത്തുകള്‍ കുറച്ചെങ്കിലും ഉണ്ട്. എന്റെ ധാരണകളേ കുറിച്ച് എന്റെ ബ്ലോഗില്‍ എഴുതിയിട്ടൂണ്ട്. ചര്‍ച്ച അവിടെയാകുന്നതാണ്് നല്ലത്.)
സത്യാനേഷിയുടെ ബ്ലോഗില്‍ തുടങ്ങിവച്ച വിഷയത്തോടനുബന്ധിച്ച ചര്‍ച്ചയാണ്് ഇവിടെ നടക്കേണ്ടത്.
കഴിഞ്ഞ എന്റെ കമന്റില്‍ ഇതു ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിനു തയ്യാറാകുന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് എനിക്കുചിതമെന്നും റെലവെന്റെ എന്നും തോന്നുന്നതിനേ എനിക്കു മറുപടി തരേണ്ടതുള്ളു.
കാരണം ഞാനും നിങ്ങളും ഈ ബ്ലോഗിലെ ചിന്താവിഷയത്തേ രണ്ട് വിക്ഷണകോണത്തില് നിന്നാണ്് കാണുന്നത്.
ഇന്നു ജാതി പറയുന്നതിലെ അപകടത്തെ കുറിച്ചു പറയുകയാണ്് എന്റെ ഉദ്ദേശം. അതായത്, 'asking caste is double injury and double shame'.
അതിനെക്കുറിച്ചു ഞാന്‍ കൊടുത്ത ആര്ഗുമെന്റ്സിന് ആഡിക്വേറ്റ് ആയി എന്നു ഞാന്‍ കരുതുന്ന വിശദീകരണം നിങ്ങള്‍ക്കു തന്നു കഴിഞ്ഞു.
continues from previous comment...
ReplyDeletewhether I should accept a dialogue in a post depends on how I think it assists the problem at discussion in that post. Other questions i consider irrelevant in the context. (sorry I had to switch over to English, this mozhi keyman is prone to a lot of mistakes)
I am not saying those questions are irrelevant for you because you are not convinced about them. So it is ok for you to ask those questions in my blog. However I cannot guarantee that I can convince you. I shall try thats all. that too depends on my time.
There are some people who only ask questions they do not learn anything. I do not say you are like that, some people are like that. But I am convinced about my stand. It may be sometimes difficult for one person to think at the level of the other or to convince the other if his/her viewpoint, intentions, world views all are very different from the other one's.
For me when I am not convinced about a point, I research about it.
Also let me tell you that I do not have a pre-conceived idea about anything. I am after truth. Also like science truth is not absolute.
എം കേരളം,
ReplyDeleteസത്യാന്വേഷി ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് ‘എന്തുകൊണ്ടു ജാതി പറയുന്നു എന്നുള്ളതാണ്്”.
അതെ. അതു തന്നെ. സത്യാന്വേഷി പറഞ്ഞത്, ജാതി പറയുന്നതില്‍ തെറ്റില്ല എന്നാണ്. എനിക്കും അതേ അഭിപ്രായമാണ്.
അതിന്റെ കാരണം ഇതാണ്.
സനാതനികളും യൂറോപ്യന്‍ കോളോണിയലിസ്റ്റുകളും ഇന്‍ഡ്യയില്‍ വരുന്നതിനു മുപ് തന്നെ ജാതികള്‍ ഇവിടെ ഉണ്ടായിരുന്നു എന്നതാണ്. അതുണ്ടായിരുന്നതു കൊണ്ട് ഇന്‍ഡ്യയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.
സനാതനികള്‍ ജാതിക്ക് മത വിശ്വാസത്തിന്റെ പിന്‍ബലം നല്കി. ചില ജാതികളെ ഉയര്‍ന്നതെന്നും മറ്റു ചിലതിനെ താഴ്ന്നതെന്നും തീരുമനിച്ചു. അധികാരം ഉണ്ടായിരുന്നതു കൊണ്ട് അവര്‍ക്ക് അത് സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനായി. താഴ്ന്ന ജാതിക്കാരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും അകറ്റി നിറുത്തി. സഹസ്രാബ്ദങ്ങളോളം ഇതു തുടര്‍ന്നതു കൊണ്ട്, വലിയ ഒരു വിഭാഗം വിദ്യാഭ്യാസമില്ലാതെയും അധികാരത്തില്‍ പങ്കു പറ്റാതെയും അകറ്റി നിറുത്തപ്പെട്ടു.
അത് ജാതി ഉണ്ടായതു കൊണ്ടു നടന്നതല്ല. ജാതി വ്യവവസ്ഥ എന്ന വിവേചനം ഉണ്ടായതു കൊണ്ടാണ്. ജാതി വിവേചനം ഇല്ലതാക്കാനാണു അധികാരികള്‍ ശ്രമിക്കുന്നത്. ജാതി ഇല്ലാതാക്കാന്‍ അധികാരികള്‍ക്ക് സാധിക്കില്ല. അത് മനുഷ്യന്റെ മനസില്‍ നിന്നാണു വരേണ്ടത്.
ജാതി വ്യവവസ്ഥയും അതിലൂടെ വിവേചനവും സൃഷ്ടിച്ചത്, ഉയര്‍ന്ന ജാതിക്കാരായ കുറച്ചു പേരാണ്. അതു മനസിലാക്കാന്‍ യൂറോപ്യന്മാര് എന്തു ചെയ്തു എന്നോ, അവര്‍ ഏതു വാക്കുപയോഗിച്ചു എന്നോ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഉയര്‍ന്ന ജാതിക്കാരുടെ പങ്കു ലഘുവാക്കി കാണുന്ന സംഘ പരിവാരികളാണ്, ബ്രിട്ടീഷുകാരിലൊക്കെ ഇതിന്റെ പാപ ഭാരം കയറ്റി വക്കാന്‍ ശ്രമിക്കുന്നത്. നിര്‍ഭാഗ്യ വശാല്‍ താങ്കളും അതേ വഴി തേടുന്നു.
കാളിദാസനോ, സത്യന്വേഷിയോ, എം കേരളമോ ബ്രാഹ്മണനെന്നോ, നായരെന്നോ, പറയനെന്നോ , പുലയനെന്നോ അറിയപ്പെടുന്നതു കൊണ്ട്, അത് സമൂഹത്തില്‍ ഒരു പ്രശ്നവും സൃഷ്ടിക്കില്ല. പക്ഷെ എം കേരളം , താന്‍ ദൈവത്തിന്റെ മുഖത്തു നിന്നും ഉണ്ടായതാണെന്നു തീരുമാനിക്കുകയും, അതു കൊണ്ട് ദേവ പൂജ ചെയ്യാന്‍ അര്‍ഹന്‍ എം കേരളമാണെന്ന്, സത്യാന്വേഷി ശഠിക്കുകയും ചെയ്താല്‍ അവിടെ പ്രശ്നമുണ്ടാകും. എം കേരളവും സത്യന്വേഷിയുകൂടി, കാളിദാസന് ദൈവത്തിന്റെ പാദത്തില്‍ നിന്നുപോലും ഉണ്ടായതല്ല അതു കൊണ്ട്, ക്ഷേത്രത്തില്‍ കയറ്റില്ല എന്നു പറഞ്ഞാല്‍ പ്രശ്നങ്ങളുണ്ടാകും. സത്യാനേഷി നടക്കുന്ന വഴികളിലൂടെ കാളിദാസന് നടക്കാന്‍ പാടില്ല എന്നു ശഠിച്ചാല്‍, അവിടെ പ്രശ്നങ്ങളുണ്ടാകും. കളിദാസന്‍ അടുത്തു വന്നാല്‍ കുളിക്കണം എന്ന അവസ്ഥ വന്നാല്‍ അത് സമൂഹത്തില്‍ അസ്വസ്ഥത ഉണ്ടാക്കും. കാളിദാസനും കാളിദാസന്റെ ജാതികളും വിദ്യാഭ്യാസം നേടണ്ട, ജോലി തേടണ്ട, അടിമകളായി കുടികിടപ്പു സ്ഥലത്തു മൃഗങ്ങളേപ്പോലെ ജീവിച്ചാല്‍ മതി എന്നു തീരുമാനിച്ചാല്‍, വലിയ അസ്വസ്തതകള്‍ ഉണ്ടാകും.
ഇങ്ങനെയൊന്നും ചെയ്യാതെ കാളിദാസന്റെ ജാതിയും, എം കേരളത്തിന്റെ ജാതിയും സത്യാന്വേഷിയുടെ ജാതിയും സമൂഹത്തില്‍ ജീവിച്ചാല്‍ അതാര്‍ക്കും ഒരു പ്രശ്നവും ഉണ്ടാക്കില്ല.
ചുരുക്കി പറഞ്ഞാല്‍ ജാതി ഉണ്ടായതോ ജാതി നില നില്ക്കുന്നതോ സമൂഹത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. ജാതി വിവേചനം എന്ന പൈശാചികത തമസ്ക്കരിക്കാന്‍ ശ്രമിക്കുന്നവരാണ്, ജാതി ഉണ്ടായതാണു പ്രശ്നമെന്നു പറയുന്നത്. ജാതി വിവേചനം സമൂഹത്തില്‍ അടിച്ചേല്പ്പിച്ചവരെ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നവരാണ്, ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ഒരു വാക്കില്‍ പിടിച്ച്, ഈ പൈശാചികതക്ക് മറ്റൊരു മുഖം നല്‍കുന്നത്.
mkeralam and kalidasan can continue their debate in this blog also. I am watching. But I could not read mkeralam's post completely. After reading I shall also participate. Sorry 4 the delay. I also request him 2 read my links if possible. Thanks both of u.
ReplyDeleteഎം കേരളം,
ReplyDeleteഒരു ജനാധിപത്യ രാഷ്ട്രമായിട്ട് അറുപതു വര്‍ഷത്തിലധികമായിട്ടും, ഇന്ത്യന്‍ പ്രധാന്മന്ത്രിയെ മനുഷ്യാവകാശ സംഘടനകള്‍ തന്റെ രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന മനുഷ്യാവാശ ധ്വംസനത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്നു. ഇന്നും എന്തു കൊണ്ട് നിങ്ങട നാട്ടില്‍ മാത്രം ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മയും തിണ്ടുക്കൂടായ്മയും നടക്കുന്നു എന്ന് സ്വകാര്യസംഭാഷണത്തില്‍ മറ്റു നാട്ടുകാര്‍ ചൊദിക്കുമ്പോള്‍ വ്യക്തികള്‍ നാണം കെടുന്നു. (എല്ലാരുമല്ല കേട്ടോ) ചുരുക്കത്തില്‍ വര്‍ണ വിവ്വേചനം ഇന്ത്യയില്‍ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല.
ഒരു ജനാധിപത്യ രാഷ്ട്രമായിട്ട് അറുപതു വര്‍ഷത്തിലധികമായിട്ടും ജതി വിവേചനം നില നില്ക്കുന്നു എങ്കില്‍, ബ്രിട്ടീഷുകാരെ ചീത്ത പറഞ്ഞിരിക്കുന്നതില്‍ കാര്യമില്ല.
ഇന്‍ഡ്യയില്‍ ജാതിയുടെ പേരില്‍ മനുഷ്യാവാശ ധ്വംസനം നടക്കുന്നുണ്ടെങ്കില്‍, മനുഷ്യാവകാശ സംഘടനകള്‍ ഇന്ത്യന്‍ പ്രധാന്മന്ത്രിയെ ചോദ്യം ചെയ്യണം . അതില്‍ യാതൊരു അപാകതയുമില്ല.
ഇന്‍ഡ്യയില്‍ ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മയും തിണ്ടുക്കൂടായ്മയും നടക്കുന്നു എന്നത് യാധാര്ത്ഥ്യമാണെങ്കില് , ഇന്‍ഡ്യക്കാര്‍ നാണം കെടുന്നതില്‍ പരിഭവിച്ചിട്ടു കര്യമില്ല. അതില്‍ നിന്നും രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളു. ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മയും തിണ്ടുക്കൂടായ്മയും ആചരിക്കാതിരിക്കുക. താഴ്ന്ന ജാതിക്കാര്‍ക്ക് സംവരണം ഉള്ളതാണ്, ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മയും തിണ്ടുക്കൂടായ്മയും നിലനില്ക്കാന് കാരണമെന്നു പറഞ്ഞാല്‍ ഞാന്‍ അതിനോട് യോജിക്കില്ല.
പടിഞ്ഞാറന്‍ നാടുകളില്‍ നിലനിന്നിരുന്ന വര്‍ണ്ണ വിവേചനം അല്ല ഇന്‍ഡ്യയില്‍ ഉള്ളത്. കറുത്ത ബ്രാഹ്മണനും കറുത്ത ദളിതനെ തൊട്ടുകൂടാത്തവനായി കാണുന്നത് വര്‍ണ്ണ വിവേചനമല്ല.
എം കേരളം,
ReplyDeleteറിസര്‍വേഷന്‍ വാങ്ങിക്കുന്നവര്‍ അവരുടെ ഡിഗ്നിറ്റി വിറ്റിട്ടാണ്് അതു വാങ്ങേണ്ടത് എന്നു വന്നിരിക്കുന്നു. രിസര്‍വേഷന്‍ കൈപ്പറ്റുന്ന കുട്ടികള്‍ നാണം കേടിന്റെ പേരില്‍ തങ്ങളുടെ ജാതി പറയാന്‍ മടിക്കുന്നു, സ്വന്തം ഐഡെന്റിറ്റി മറക്കുന്നു.
റിസര്‍വേഷന്‍ വാങ്ങുന്നവരുടെ ഡിഗ്നിറ്റിയേയും, അവരുടെ നാണക്കേടിനേയും കുറിച്ചുമുള്ള ഈ പരിഗണനക്ക് ഒരു നല്ല നമസ്കാരം പറയാതെ വയ്യ.
ഇത് ശരിയായ സംഘ പരിവാര്‍ വിലാപമാണ്.
റിസര്‍വേഷന്‍ വങ്ങിച്ചു കൊള്ളണം എന്ന ഒരു നിയമവും ഇന്‍ഡ്യയില്‍ ഇല്ല. ഡിഗ്നിറ്റി വില്ക്കപ്പെടുന്നു എന്നും നാണം കെടുന്നു എന്നും പരിഭവമുള്ളവര്‍ റിസവര്‍വേഷന്‍ വാങ്ങാതിരിക്കുക. അവര്‍ക്കൊക്കെ ജനറല്‍ ക്വോട്ടയില്‍ അപേക്ഷിച്ചാല്‍ അവരെ ആരും തൂക്കിക്കൊല്ലില്ല.
റിസര്‍വേഷന്‍ വാങ്ങുന്നവര്‍ അവരുടെ ഡിഗ്നിറ്റിയേയും നാണക്കേടിനെയും ഓര്‍ത്ത് വിലപിക്കാന്‍ മറ്റാരെയെങ്കിലും അധികാരപ്പെടുത്തി എന്നു ഞാന്‍ ഇത് വരെ കേട്ടിട്ടില്ല.
M keralam,
ReplyDeleteWhether to accept a dialogue or not, is purely your own prerogative. I do not think that sathyanveshi specifically invited you to participate in this discussion. You responded to the issues raised by him. Others commented on those.
The issue discussed here is caste. All questions related that is very very relevant. That is why I asked a few questions regarding that.
Caste discrimination and subjugation based on that, is entirely a creation of upper caste Hindus. British does not have any role in that.
I asked question to get answers. If you do not feel like answering I do not have any problem at all.
മാവേലികേരളം,
ReplyDelete‘ഹൈന്ദവികത’ ഏകശിലാത്മകമായ ഒരു മതമോ സംസ്ക്കാരമോ ആണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അനേകതലത്തില് വൈവിദ്ധ്യമുള്ള, ഇന്ത്യന്‍ സംസ്ക്കാരത്തിലെ ഏകത്വം, ബ്രാഹ്മണിക മേല്ക്കോയ്മയാണെന്നതല്ലേ സത്യം. സംസ്കൃതീകരണവും സവര്ണ്ണദൈവീകരണവും നടക്കാത്ത ഭാഷാ-ഗോത്രീയ നാഗരികതകളൊ സംസ്ക്കാരങ്ങളോ ദേശീയതകളൊ ഇന്ന് അവശേഷിക്കുന്നില്ല. ഇതില്‍ എന്തെങ്കിലും മൌലികതയോ ഐക്യമോ ഉണ്ടെന്നും അത് വീണ്ടെടുക്കേണ്ട ബാധ്യതയുള്ളതായും കരുതുന്നില്ല, എന്ന് മാത്രമല്ല ഇവ മുച്ചൂടും തകര്ക്കേണ്ടതാണെന്ന് ഉറച്ചു വിശ്വസ്സിക്കുകയും ചെയ്യുന്നു. ഹൈന്ദവികമായ അഥവാ ബ്രാഹ്മണികമായ മേല്‍ക്കോയ്മ(സനാതനകൊളോണിയലിസം) തുടര്‍ന്നുള്ള യൂറോപ്യന്‍ കൊളോണിയസ്സത്തിന് കുടചൂടിക്കൊടുത്തുകൊണ്ട് തങ്ങളുടെ ഭാഗം സുരക്ഷിതമായി നിലനിര്‍ത്തി, പലപ്പോഴും കൂട്ടിക്കൊടുപ്പുകാരായി മാറിയിട്ടുണ്ട്. ഈ ബ്രാഹ്മണിക മേല്‍ക്കോയ്മയെ/അതീശ്വത്വത്തെ ഹൈന്ദവികതയെന്ന് വിളിക്കട്ടെ. ഇവരുടെ മേല്‍ക്കോയ്മയിലുള്ള സാംസ്ക്കാരം തന്നെയാണ് ചതുര്വര്ണ്ണ്യവും ജാതിവ്യവസ്ഥയും വഴി ഒരു വിദേശാക്രമണത്തെയും അധിനിവേശത്തെയും ചെറുത്തുനില്ക്കാന് കഴിവില്ലാത്ത രീതിയില്‍ ജനങ്ങളെ ചിന്നിചിതറിപ്പിച്ചതും എല്ലാ ചൂഷണങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും നമ്മേ വിധേയരാക്കികൊടുത്തതും. അതുകൊണ്ടാണ് എന്റെ ആദ്യ പ്രതികരണത്തില്‍ ‘പക്ഷേ അതിനൊക്കെ വിധേയമാകാന്‍, പരുവപ്പെടാന്‍ യോഗ്യമായ ഒരു സാംസ്ക്കാരിക ദൌര്‍ബ്ബല്യം ഹൈന്ദവികതയുടെ അന്തര്ലീനസ്വഭാവമാണെന്നും മറക്കരുത്.’ എന്ന് ഞാന്‍ പറഞ്ഞത്. താങ്കള്‍ പറഞ്ഞപോലെ, കോണ്‍സ്റ്റിറ്റൂഷണല്‍ തട്ടിക്കൂട്ടായ ഇന്നത്തെ ഹിന്ദുമതത്തില്‍, എല്ലാ വൈവിദ്ധ്യസാംസ്ക്കാരികതകളെയും വിഴുങ്ങിക്കൊണ്ടുള്ള ദേശീയസംസ്ക്കാരത്തിന്റെ അഖണ്ഡത കെട്ടിയേല്‍പ്പിക്കുന്ന യുക്തിയും ഞാന്‍ ഉന്നയിച്ചിട്ടില്ല.
മറ്റൊരു പ്രധാനകാര്യം ‘സനാതനകൊളോണിയലിസം’ സൃഷ്ടിച്ച സര്വ്വാന്ധകാരത്തില് നിന്നും അനീതികളില്‍ നിന്നും വലിയൊരു പരിധിവരെ മോചനം നേടാനായതും, ഇന്ന് ജനാധിപത്യം വരെ എത്താനായാതും ‘യൂറോപ്യന്‍ കൊളോണിയലിസ്സത്തില് നിന്നുള്ള മറ്റൊരു നേട്ടമാണ്.
പിന്നെ ജാതിവിവേചനവും ഉച്ഛനീചത്വവും യൂറോപ്യന്റെ സൃഷ്ടിയാണെന്നുള്ളത്, ഞാന്‍ ആദ്യം സൂചിപ്പിച്ചപോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ഇക്കാര്യത്തില്‍ കാളിദാസന് തന്നിട്ടുള്ള വിശദമായ മറുപടികളോട് പൊതുവേ യോജിക്കുന്നു.
നിസഹായന്,
ReplyDeleteകോണ്‍സ്റ്റിറ്റൂഷണല്‍ തട്ടിക്കൂട്ടായ ഇന്നത്തെ ഹിന്ദുമതത്തില്‍, എല്ലാ വൈവിദ്ധ്യസാംസ്ക്കാരികതകളെയും വിഴുങ്ങിക്കൊണ്ടുള്ള ദേശീയസംസ്ക്കാരത്തിന്റെ അഖണ്ഡത കെട്ടിയേല്‍പ്പിക്കുന്ന യുക്തിയും ഞാന്‍ ഉന്നയിച്ചിട്ടില്ല..
സംഘ പരിവാര്‍ കൊട്ടിഘോഷിക്കുന്ന ദേശീയസംസ്ക്കാരത്തിന്റെ, അഖണ്ഡത കെട്ടിയേല്‍പ്പിക്കുന്ന യുക്തിയേപ്പറ്റി അല്‍പ്പം. സനാതന ധര്‍മ്മം ഒരു കാലത്തും ഇന്‍ഡ്യന്‍ ദേശിയത ആയിരുന്നില്ല. ആയിരക്കണക്കിനു പ്രാദേശിക സംസ്കാരങ്ങളുടെ ഒരു സങ്കലനമായിരുന്നു ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നത്.
ബ്രാഹമണര്‍ കേരളത്തില്‍ വരുന്നത് ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റണ്ടിലോ ആയിരിക്കാം എന്നു വരെ പണ്ഢിതര്‍ അഭിപ്രായപ്പെടുന്നു. ബ്രാഹമണര്‍ ഇല്ലാതെ സനാതന ധര്‍മ്മം ഉണ്ടായിരിക്കാന്‍ സാധ്യതയില്ല.
ക്രിസ്തു മതം അതിനു മുമ്പേ കേരളത്തില്‍ എത്തിയുരുന്നു. സനാതന ധര്‍മ്മം എതിര്‍ത്തു തോല്‍പ്പിച്ചു എന്നു പറയുന്ന രാവണനെ ഇന്നും ആരാധനയോടെ കാണുന്ന ദ്രാവിഡന്മാര് തമിഴ് നാട്ടില്‍ ഉണ്ട്. ഈ രാവണന്റെയും മറ്റനേകം അസുരന്മാരുടെയും രാഷസന്മാരുടെയും സംസ്കാരങ്ങളും കൂടി ഉള്ളതാണ്, ഇന്‍ഡ്യന്‍ ദേശിയത. നഷ്ടപ്പെട്ടു പോയ ആ പ്രദേശീയതകള്ക്കൊപ്പം പിന്നീടു ഉരുത്തിരിഞ്ഞ ബുദ്ധ, ജൈന, സിഖ് സംസ്കാരങ്ങളും, അതിനു ശേഷം ഇവിടെ വന്നു ചേര്‍ന്ന ക്രൈസ്തവ, ഇസ്ലാം സംസ്കാരങ്ങളും, ഇന്ന് അതിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇതിനെ സനാതന ധര്‍മ്മ സംസ്കാരം മാത്രമായി ചുരുക്കി കൊണ്ടുവരാന്‍ സംഘ പരിവാര്‍ ശ്രമിക്കുന്നുണ്ട്.
ഇത് ഒരു തരം അപഹര്‍ഷതാ ബോധത്തില്‍ നിന്നും ഉണ്ടായതുമാണ്. ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും കണുന്ന ഒരു പ്രത്യേകതയുണ്ട്. ആത്മീയ തലത്തിലെങ്കിലും വിവിധ രാജ്യങ്ങളിലെ ക്രിസ്ത്യാനികളിലും മുസ്ലിങ്ങളിലും ഒരു തരം ഐക്യം ഉണ്ട്. കത്തോലിക്കാ സഭ പോലുള്ള സഭാവിഭാഗങ്ങള്‍ക്ക് ഒരു അത്മീയ നേതാവുമുണ്ട്. ഹിന്ദു മതത്തിനു അതു പോലെ ഒരു ഐക്യം ഇല്ല. കാരണം ക്രിസ്തു മതം പോലെയോ ഇസ്ലം പോലെയോ ഏക ദൈവ വിശ്വാസം അതില്‍ ഇല്ല. ഓരോ ഹിന്ദുവിനും ഇഷ്ടമുള്ളതാണു ദൈവം. 33 കോടി ഉള്ളത് കൊണ്ട് ഒരു തെരഞ്ഞെടുപ്പിനും ബുദ്ധിമുട്ടില്ല.
ഈ പശ്ചാത്തലത്തില്‍ ഒരു ദേശിയത ഉയര്ത്തിപിടിച്ചാലേ ഹിന്ദു മത വിശ്വാസികളെ എങ്കിലും ഒന്നിപ്പിക്കാന്‍ സാധിക്കൂ എന്നാണ്, സംഘ പരിവാര്‍ വിലയിരുത്തുന്നത്. പക്ഷെ ആ ദേശിയതയില്‍, താഴ്നന്ന ജാതിക്കാരെ ഇന്നും പൂര്‍ണ്ണ മനസോടെ ഉള്‍കൊള്ളാന്‍ ഉയര് ന്ന ജാതിക്കാര്ക്കാകുന്നില്ല. കാരണം മനസില്ലാമനസോടെയാണിവരെ ഹിന്ദു മതത്തില്‍ ഉള്‍പ്പെടുത്തിയത്. ക്ഷേത്ര പ്രവേശനം അനുവദിച്ചതു തന്നെ ഒരനിവാര്യതയായി തിരിച്ചറിഞ്ഞതു കൊണ്ടല്ല. എണ്ണത്തില്‍ പിന്തള്ളപ്പെടും എന്ന പേടി കൊണ്ടാണ്. 1936 ല്‍ തിരുവിതം കൂറില്‍ ക്ഷേത്ര പ്രവേശനം അനുവദിച്ചില്ലായിരുന്നെങ്കില്‍, കേരളത്തിലെ വളരെയധികം താഴ്ന്ന ജാതിക്കാര്‍ മറ്റു മതങ്ങളില്‍ ചേരുമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഈഴവര്‍ അത്തരത്തിലുള്ള ഒരു നീക്കം പോലും നടത്തിയിരുന്നു. അതിനൊക്കെ തടയിടാനായിട്ടാണ്, മഹരാജവും ദിവാനും കൂടി ഇതു പോലെ ഒരു തീരുമാനം എടുത്തത്.
അത്തരത്തില്‍ നോക്കിയാല്‍ ഇന്നത്തെ ഹിന്ദു മതം 1936 ല്‍ ഉണ്ടായതാണ്. അന്ന് സനാതന ധര്‍മ്മത്തില്‍ ചേര്‍ത്ത ഈ താഴ്ന്നവരെക്കൂടി ഉള്‍പ്പെടുത്തിയാണ്, ഇന്‍ഡ്യന്‍ ദേശീയത രൂപപെടുത്തേണ്ടത്. ഉള്‍പ്പെടുത്തുക എന്നു പറഞ്ഞാല്‍ ഹിന്ദു എന്ന മുദ്ര കുത്തി മാത്രമല്ല. അധികാരം ഉള്‍പടെ എല്ലാ രംഗങ്ങളിലും അര്‍ഹിക്കുന്ന പങ്കു നല്‍കിയാണതു ചെയ്യേണ്ടത്.
നിസഹായന്,
ReplyDeleteമറ്റൊരു പ്രധാനകാര്യം ‘സനാതനകൊളോണിയലിസം’ സൃഷ്ടിച്ച സര്വ്വാന്ധകാരത്തില് നിന്നും അനീതികളില്‍ നിന്നും വലിയൊരു പരിധിവരെ മോചനം നേടാനായതും, ഇന്ന് ജനാധിപത്യം വരെ എത്താനായാതും ‘യൂറോപ്യന്‍ കൊളോണിയലിസ്സത്തില് നിന്നുള്ള മറ്റൊരു നേട്ടമാണ്.
ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ബ്രിട്ടീഷുകാര്‍ സനാതന ധര്‍മ്മത്തിന്റെ പല അനാചാരങ്ങളും നിര്‍ത്തലാക്കി. സതി പോലുള്ള അനാചാരങ്ങള്‍ നിയമം മൂലം നിരോധിച്ചു. അവര്‍ നേരിട്ടു ഭരിച്ച സ്ഥലങ്ങളില്‍ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പിലാക്കാന്‍ ശ്രമിച്ചു. ശാസ്ത്ര സങ്കേതിക രംഗത്ത് പല മുന്നേറ്റങ്ങളും നടത്തി.
താങ്കള്‍ ചൂണ്ടിക്കാണിച്ച സര്വ്വാന്ധകാരത്തില് നിന്നും അനീതികളില്‍ നിന്നും വലിയൊരു പരിധിവരെ മോചനം നേടാനായതും, ജനാധിപത്യ രീതി ഇന്‍ഡ്യയില്‍ നടപ്പിലാക്കാന്‍ പറ്റിയതും ബ്രിട്ടീഷുകാരുടെ സംഭാവന തന്നെയാണ്.
ബ്രിട്ടീഷു കാര്‍ ഇന്‍ഡ്യയില്‍ വരുമ്പോള്‍ ഇവിടെ 500ല്‍ അധികം നാട്ടു രജ്യങ്ങളാണുണ്ടായത്. അവര്‍ പോകുമ്പോള്‍ നാലോ അഞ്ചോ രാജ്യങ്ങള്‍ ഒഴികെ മറ്റെല്ലാ രാജ്യങ്ങളെയും സംയോജിപ്പിച്ച് ഒരു ഒറ്റ രാജ്യമാക്കിയിരുന്നു. അതില്ലായിരുന്നെകില്‍, സംഘ പരിവാര്‍ ഇന്നു പറയുന്ന ഒരു ദേശീയതക്കു പകരം നൂറു കണക്കിനു ദേശീയത ഉണ്ടാകുമായിരുന്നു.
ഇതെല്ലാം തമസ്കരിച്ചിട്ട്, എം കേരളം എഴുതുന്നു.
Racism of colonial Britain
Colonial Britain came to an India which was already racially segregated and devastated by the nagging Brahmin racism and a bout of tyrannical Muslim invasion. Britain could have redeemed the Indians from the clutches of racial oppression.
Instead, it decided to rank with the oppressors to full fill its own colonial ambitions and to forge a mutually beneficial racist spocio-political to further discriminate the indigenous population. About the racial atmosphere of the 19th century Europe I had already mentioned.
Applications of Britain’s racial ’science’ on India was more crucial than anybody would think, for Britons’ ultimate purpose was to define India and its ancient civilization in terms of its own national, religious and economic interest and to make India dispossessed of its history, ethnicity and tradition. Yet Indians believed that Britain did everything to modernise India. Neither was anything done by Britain haphazardly, but only at the right moment when the entire world felt that if Britain hadn’t done that, India would have sank into anarchy and more importantly it would never have been redeemed from the clutches of its primitive and oppressive traditions. When we believe in this claim of Britain we become ashamed of our past and hate ourselves and our own tradition and that is exactly what Britain wanted.
ജാതി വ്യവവസ്ഥ ഇല്ലതാക്കാന്‍ ബ്രിട്ടീഷുകര്‍ ഒന്നും ചെയ്തില്ല എന്നൊക്കെ പറയുന്നത് മറ്റേതോ അജണ്ടയുടെ ഭാഗമാണെന്നേ ഞാന്‍ മനസിലാക്കൂ. ഭരണം നില നിറുത്താന്‍ ജാതി വ്യവസ്ഥ നിലനിറുത്തി, അതിനെ പ്രോത്സാഹിപ്പിച്ചു, എന്നൊക്കെ പറയുന്നത് ശരിയായ സമീപനമാണെന്നു തോന്നുന്നില്ല.
ബ്രിട്ടീഷുകാര്‍ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് എം കേരളം പറയുന്നില്ല. നിയം മൂലം ഇന്‍ഡ്യയില്‍ ജാതി വിവേചനം നിരോധിച്ചിട്ടുണ്ട്. എന്നിട്ടും ഇവിടത്തെ അവസ്ഥ അദ്ദേഹത്തിന്റെ ഭാഷയില്‍ ഇതാണ്.
That is by the stroke of a pen on a paper the Indian government resolved the jathi=caste=varna racism that enraged its indigenous community and which subjugated and subjected them to inhuman status in their own country for millenia.
Even sixty years after independence, jathi /caste/varna segregation did not undergo any evaporation. By not addressing the jathi/caste/varna classification in the importance it deserved, Indian governments reneaged itself from the responsibility of defining its apartheid in the right and honest manner, to identify its culprits and to find a humanistic solution to it. Apparently they are not willing to do it even now.
വേറൊരു തരത്തില്‍ ഇന്‍ഡ്യയിലെ വിവേചനം നിര്‍വചിക്കുകയും, അധസ്ഥിതരുടെ പട്ടിക മറ്റൊരു തരത്തില്‍ തയ്യാറാകുകയും ചെയ്തിരുന്നെങ്കില്‍, ഈ പൈശാചികത ആവിയായി പോകുമായിരുന്നു എന്നൊക്കെ വിലപിക്കുന്നതും പക്വതയുള്ള സമീപനമല്ല.
But for India’s oppressed and ‘backward’ castes it is the question of their right to dignity and normalcy in life. They have to know the secret of this disputed connection between caste and race.
ReplyDeleteThe oppressed and backward castes know very well that, they were denied normalcy in life and dignity, by the upper caste people. They are now getting to a certain extent, that normalcy and dignity the same way the upper castes get. People who are jealous of that reality purposefully spread a lie that, by availing the reservation facilities, lower caste are denied dignity and normalcy.
They need not know any secret connection if at all, between race and caste. They should know that, the caste discrimination is an atrocity against humanity and should not be allowed to happen against them . Unfortunately there are many in North Indian villages, who still think that it is their fate and a punishment for the sins of their previous birth. All sensible and just people should educate them and make them realize that, this atrocity is manmade and it was made by the upper caste people to deny them dignity and normalcy.
.
In the 1901 Census, the people were asked to slot themselves, or were slotted by enumerators, as members of the specific castes ofBrahmin, Khsthriya, Vaishya ,Shudra etc .”
That was Britain’s biggest contribution to the racism of India.
That may be one of the most distorted vision regarding caste issue. Caste was and is a reality in India. There is nothing abnormal in taking census, enumerating different castes and sub castes. That census was the first realistic measure to know the extent of this absurdity in Indian society. Before that nobody knew the real proportion of different castes in India. It is true those who are responsible for this absurdity do not like such census. But for others, that document was an invaluable piece of information which serves as a base on which the future generations can study the effect of castes on Indian society. Such studies in future and comparison with that with 1901, will enable others to know how much caste feeling remains in the society. From demographic and anthropologic point of view such studies are very important.
1901 census was the greatest contribution to studies of caste in India. Caste and race are entirely different issues. The idea that different castes in India are different races is the most stupid presentation. To think that the different castes in Kerala belong to different races is an insult to the term caste itself.
In the post reform India, while the private ownership by castes and religions is pushing back government ownership in education and employment and the backward castes are stripped off their reservation benefits by legal interventions from ‘forward’ castes, one can say that segregation in the name of caste and religion is reinforced with more vengeance and vigour.
ReplyDeleteThe solution for this is increasing govt role in education and employment or extending benefits of reservation in private enterprises as well. It is just a question of enacting a legislation. There is a move from govt side regarding this as well.
The notion that, private enterprises are sure to discriminate on the basis of castes, is an indication that the society is the culprit, not the colonialists or invaders. It is also a pointer that these enterprises are owned largely by upper caste Hindus. And these upper caste Hindus are only a minority. The point here is, this minority is always denying the lower castes their rights. It is not the creation of any British or other invaders. If given a chance these criminal will enforce the caste atrocity to any level even in this millennium. The issue before the nation is whiter to allow these criminals to reenact the crime again. In a democracy the majority should decide that and will decide as well.
After all what is Indian government now? It is a kind of power-sharing arrangement negotiated among its various caste groups among whom Dalits and the backward castes are also parties.
Yes sure. It is. And it should as well. That is the meaning of democracy.
The communist or the leftist fronts that stood firmly behind the Dalit and the Other Backward Caste (OBC) cause are slapped out from power in their two strongholds-Kerala and West Bengal -in the recent parliamentary election. Their seats have been taken away by a Capitalist party of India the Indian National Congress.
This is a real stupid argument. The left fronts are still ruling in both Kerala and WB. To call INC a capitalist party is shear ignorance. It is true they have taken many capitalist measures recently. But that is not enough to brand them capitalist. If your argument is extended to China, it is a capitalist country now. But others will not subscribe to that argument.
That is the racism of varna brahmin codified under Manu’s laws based on mythology underwent an evolutionary transformation under the racial ’science’ of the 18th century colonial Europe and caste was created.
This may be one of the most convoluted distortion of facts about castes. Varna Brahmins did not practice any racism. They just stamped a few people as superior jaathis . Invariably they were the ruling and priest class. Theses jathi did not undergo any evolution or transformation. Before Europeans and after Europeans came here, the group denoted by a jathi did not change. It was and is the same as when these jathis were created by the Brahmins.
The English term caste derived from Castus in Latin, which means pure, cut off, or segregated. The Portuguese and Spanish used Casta to denote inherited class status in their own European society. Jaathi or Varvam was not used in any European language. So they used a familiar word, Caste in their own language to refer to jaathi and Varnam. If they had come here in 10th century, they would have used the same word to denote this practice. If instead of Europeans, Chinese of Russian came here, they would have used other words to denote this. No body with sense will call them creator of Castes then.
Even though Europeans used the term Caste , none of the Indian languages use that term even now. They all use jaathi or Varnam , as used from time immemorial.
ഹാ..ഹാ..ഹാ
ReplyDeleteകാളിദാസന്റെ താഴെപ്പറയുന്ന കമന്റുകളിലൂടെ അദ്ദേഹമെന്നെ ഒരു സംഘപരിവാരിയാക്കിയിരിക്കുന്നു.
'ഇത് ശരിയായ സംഘ പരിവാര്‍ വിലാപമാണ്.'
'ഇതിനെ സനാതന ധര്‍മ്മ സംസ്കാരം മാത്രമായി ചുരുക്കി കൊണ്ടുവരാന്‍ സംഘ പരിവാര്‍ ശ്രമിക്കുന്നുണ്ട്.'
'ജാതി വ്യവവസ്ഥ ഇല്ലതാക്കാന്‍ ബ്രിട്ടീഷുകര്‍ ഒന്നും ചെയ്തില്ല എന്നൊക്കെ പറയുന്നത് മറ്റേതോ അജണ്ടയുടെ ഭാഗമാണെന്നേ ഞാന്‍ മനസിലാക്കൂ.'
'അതില്ലായിരുന്നെകില്‍, സംഘ പരിവാര്‍ ഇന്നു പറയുന്ന ഒരു ദേശീയതക്കു പകരം നൂറു കണക്കിനു ദേശീയത ഉണ്ടാകുമായിരുന്നു.'.
മുകളില്‍ പറഞ്ഞ സംഘപരിവാര്‍ ആരോപണങ്ങള്‍ എന്റെ കമന്റുകളും പോസ്റ്റുകളും ‘ഗഹനമായി’ പരിശ്ചേദിക്കുന്നതിനിടയില് നിങ്ങള്‍ ഉയര്ത്തിയിര്ക്കുന്ന ആരോപണങ്ങളാണ്്.
ഇതു കൂടാതെ ഏതാണ്ട് പത്തിലധികം കമന്റു സഞ്ചയത്തിലൂടെ നിങ്ങള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതും മറ്റൊന്നല്ല.
ഇതൊരോപണമാണ്് എന്നു നിങ്ങള്‍ക്കറിയാമോ?
നിങ്ങള്ക്കെന്നേക്കുറിച്ച് എന്റെ വിശ്വാസങ്ങളെക്കുറിച്ച് എന്തറീയാം കാളീദാസന്?
എന്റെ ആശയങ്ങള്‍ എന്റെ ആശയങ്ങളാണ്്. അതെഴുതുന്നതിനാണ്് ബ്ലോഗ്. ആ ആശയങ്ങളോട് നിങ്ങള്ക്കനുകൂലിക്കാം പ്രതികൂലിക്കാം. അത്രയുമാകാം. പക്ഷെ അതിന്റെ പേരില്‍ എന്നെ ലേബലു ചെയ്യാന്‍, നിങ്ങളാരാണ്്?
നിങ്ങറിയാന് കഴിയാത്തത്,അറിഞ്ഞിട്ടില്ലാത്തത് അല്ലെങ്കില്‍ നിങ്ങള്‍ കേള്‍ക്കാന്‍ താല്പര്യമില്ലാത്തത് മറ്റൊരാള്‍ ചിന്തിക്കരുത്, എഴുതരുത് എന്നു ചിന്തുക്കുന്നതിനെ ബാലിശം എന്നാണ്് ഞാന്‍ പറയുന്നത്.
ഇനി ഒരു ചോദ്യം ഇന്ത്യയിലെ പിന്നോക്ക ജാതിക്കര്‍ക്കു വേണ്ടി ന്നിങ്ങള്‍ കണ്ണീരൊഴുക്കുന്നതിന്റെ കാരണമെന്താണ്്?
താഴെക്കാണുന്ന നിങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് ചോദിക്കുകയാണ്്.
അതിലെ അവസാനത്തെ വാചകം ബോക്കുക:“ഈ സഹസ്രാബ്ദത്തിലെ ഉന്നതജാതിക്കാര്‍ ഈ ഘോരകൃത്യത്തിനുത്തരവാദിയല്ല“. ഇവിടെ ഘോരകൃത്യ്ം എന്നുദ്ദേശിക്കുന്നത് ജാതി വിവേചനമാണ്്.
'There is no point in identifying the culprits after a few millennia. The culprits were the upper caste Hindus. They formulated the rules and regulations of chaathurvarnya. The upper castes of this millennium are not at all responsible for this atrocity.'
അപ്പോള്‍ നിങ്ങള്‍ പറയുന്നതനുസരിച്ച് ഇപ്പോഴുള്ള ഉന്നതജാതിക്കര്ക്ക് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പു നടന്ന ഇന്ത്യയിലെ ജാതിവിവേചനത്തില്‍ ഉത്തര്വാദിത്വമില്ല. ജാതി വിവേചന്ത്തിനെതിരായി ഘോരഘോരം സംസാരിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് ഈ വാചകം പുറത്തു വരുന്നത് അയാളുടെ ആ കോസിലുള്ള കമിറ്റ്മെന്റിനേക്കുറിച്ചു സാശയത്തിനിട തരുന്നു.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരോടു സംവത്സര്ങ്ങള്ക്കു മുന്‍പു കാട്ടിയ വര്‍ണവിവേചനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇന്നത്തെ വെളുത്ത അമേരിക്കക്കാര്‍ മോചിതരല്ല, സൌത്താഫ്രിക്കയിലെ അവസ്ഥയും അതു തന്നെ. തങ്ങള്‍ അസത്യമായ കാരണങ്ങള്‍ കാണിച്ച പിന്നിലാക്കപ്പെട്ടവരെ തങ്ങളോടൊപ്പം എത്തിക്കുന്നത് തങ്ങളുടെ ധാര്‍മ്മിക ചുമതലയായാണ്് ഇവിടെയൊക്കെ ആളുകള്‍ കാണുന്നത്.
പക്ഷെ ഇന്ത്യയില്‍ അതിന്റെ ആവശ്യമില്ല എന്നു നിങ്ങള്‍ പറയുന്നു.
അതുകോണ്ടാണ്‍് ഞാന്‍ ചോദിക്കുന്നത്. നിങ്ങള്‍ പിന്നോക്കനും ദളിതനും അനുഭവിച്ച ജാതി/വര്‍ണവിവേചനത്തിനെ കുറിച്ചു സംസാരിക്കുന്നത്, അവരില്‍ ഒരാളായിട്ടണോ അതോ കാഴ്ചക്കാരനായിട്ടോ?
പിന്നെ ഞാന്‍ സംഘപരിവാറിയാണ്് എന്നുള്ള നിങ്ങളുടെ ആരോപണത്തിനു വിധേയമായ കമന്റുകള്‍ക്കൊന്നും മറുപടി തരാനോ തിരുത്താനോ എനിക്കു യാഹൊരു ബാധ്യതയുമില്ല.
എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ എന്റെ അഭിപ്രായങ്ങളാണ്് അവക്ക് ആവശ്യമായ റെഫറന്‍സുകളും കൊടൂത്തിട്ടുണ്ട്. എന്നു വിചാരിച്ച് എന്റെ നിഘമനങ്ങള് തെറ്റാകാന്‍ പാടില്ല എന്നൊന്നും ഞാന്‍ പറയില്ല. തെറ്റാണെങ്കില്‍ റെഫന്സു സഹിതം ചൂണ്ടീക്കാട്ടീയാല് പരിഗണിക്കും. അതാണ്് ഒരു ചര്‍ച്ചയുടെ രീതി.
അല്ലാതെ താങ്കളുടെ വ്യക്തിപരമായ ധാരണകള്‍ക്കും ചിന്തകള്‍ക്കും മാത്രം അടിസ്ഥാനപ്പെടുത്തി നടത്തുന്ന വിശകലനങ്ങള്‍ക്ക് ഒരു വിലയുമില്ല.
അതെ ഞാന്‍ തുടങ്ങിവച്ചതൊരു അക്കാദമിക്ക് ചര്‍ച്ചയാണ്്. ഒരക്കാദമി പ്രതികരണമാണ്് ഞാനതിനു പ്രതീക്ഷിക്കുന്നത്.
എം കേരളം ,
ReplyDeleteകാളിദാസന്റെ താഴെപ്പറയുന്ന കമന്റുകളിലൂടെ അദ്ദേഹമെന്നെ ഒരു സംഘപരിവാരിയാക്കിയിരിക്കുന്നു.
ഇതു കൂടാതെ ഏതാണ്ട് പത്തിലധികം കമന്റു സഞ്ചയത്തിലൂടെ നിങ്ങള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതും മറ്റൊന്നല്ല.
ഇതൊരോപണമാണ്് എന്നു നിങ്ങള്‍ക്കറിയാമോ?
താങ്കള്‍ക്ക് അങ്ങനെ തോന്നുനെങ്കില് അങ്ങനെ. ഞാന്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പതിറ്റാണ്ടുകളായി സംഘ പരിവാര്‍ പറയുന്നതാണ്. അതു തങ്കളും ആവര്‍ത്തിക്കുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളു.
ഇതൊക്കെ ആരോപണമാണ്. സംഘപരിവാറിനെതിരെ ഉള്ള അരോപണമാണ്. അതൊക്കെ സംഘ പരിവര് പറയുന്നില്ല എന്നാണോ താങ്കളുടെ അഭിപ്രായം ?
എന്റെ ആശയങ്ങള്‍ എന്റെ ആശയങ്ങളാണ്്. അതെഴുതുന്നതിനാണ്് ബ്ലോഗ്. ആ ആശയങ്ങളോട് നിങ്ങള്ക്കനുകൂലിക്കാം പ്രതികൂലിക്കാം. അത്രയുമാകാം. പക്ഷെ അതിന്റെ പേരില്‍ എന്നെ ലേബലു ചെയ്യാന്‍, നിങ്ങളാരാണ്്?
താങ്കളുടെ ആശയങ്ങള്‍ താങ്കളുടേതു മാത്രമാണ്. ഞാന്‍ പറഞ്ഞത് ഇതേ ആശയങ്ങള്‍ പതിറ്റാണ്ടുകളായി സ
ഘ പരിവാര്‍ പറയുന്നു എന്നാണ്. അല്ല എന്നാണോ താങ്കള്‍ പറയുന്നത്.
അടുത്ത കാലത്ത് കുറെയധികം ലേഖനങ്ങളില്‍ ഞാനും മറ്റു പലരും ചൂണ്ടിക്കാണിച്ച ഒരു വസ്തുതയുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടപ്പിലാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയങ്ങാളുമായിട്ടാണ്, ജനങ്ങളെ നേരിട്ടതെന്നാണത്. ദേശീയ തൊഴിലുറപ്പു പദ്ധതി, ആദിവാസി പദ്ധതി, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളല്‍ മുതലായവ. ഇതൊക്കെ സി പി എം ആവശ്യപ്പെട്ടു നടപ്പാക്കിയതാണ്. കോണ്‍ഗ്രസ് കമ്യൂണിസ്റ്റാശയങ്ങള്‍ നടപ്പിലാക്കി എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം കോണ്‍ ഗ്രസുകാരെല്ലം കമ്യൂണിസ്റ്റുകാരണെനു മനസിലാകണമെങ്കില്‍ അല്പം വിവരക്കേടു തന്നെ വേണം.
സംഘ പരിവാറിന്റെ നയമായ ഗോവധം നിരോധം അനുകൂലിക്കുന്ന എത്രയോ കോണ്‍ ഗ്രസുകാര്‍ ഉണ്ട്. അതിന്റെ അര്‍ത്ഥം അവരൊക്കെ സംഘ പരിവാരികളാണെന്നല്ല. ഞാന്‍ പറഞ്ഞതും അതേ അര്‍ത്ഥത്തില്‍ എടുത്താല്‍ മതിയാകും. താങ്കള്‍ സംഘ പരിവാര്‍ നയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം സം ഘ പരിവാരി ആണെന്നു മനസിലാക്കേണ്ട. രണ്ടു പേര്‍ക്കും ഒരേ ആശയങ്ങള്‍ ഉണ്ടെന്നു മാത്രം മനസിലാക്കിയാല്‍ മതി.
എം കേരളം ,
ReplyDeleteഇനി ഒരു ചോദ്യം ഇന്ത്യയിലെ പിന്നോക്ക ജാതിക്കര്‍ക്കു വേണ്ടി ന്നിങ്ങള്‍ കണ്ണീരൊഴുക്കുന്നതിന്റെ കാരണമെന്താണ്്?
അതുകോണ്ടാണ്‍് ഞാന്‍ ചോദിക്കുന്നത്. നിങ്ങള്‍ പിന്നോക്കനും ദളിതനും അനുഭവിച്ച ജാതി/വര്‍ണവിവേചനത്തിനെ കുറിച്ചു സംസാരിക്കുന്നത്, അവരില്‍ ഒരാളായിട്ടണോ അതോ കാഴ്ചക്കാരനായിട്ടോ?
ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണെന്നു മനസിലായില്ല. ഞാന്‍ ഇവിടെ ആര്‍ക്കു വേണ്ടിയും കണ്ണീരൊഴുക്കിയില്ല. സഹസ്രാബ്ദങ്ങളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകരവും പരിഗണനയും നല്‍കണം എന്നത് ഒരു മനുഷ്യ സ്നേഹി എന്ന നിലയിലാണു ഞാന്‍ പറയുന്നത്.
തരം താണ ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നതല്ല. എങ്കിലും പറയാം.
ഇന്‍ഡ്യന്‍ ഭരണഘടനയില്‍ പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കും സംവരണം വേണമെന്ന് എഴുതി ചേര്‍ത്തപ്പോള്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി നെഹ്രു ആയിരുന്നു. അദേഹം ദളിതനായിട്ടല്ല എതു ചെയ്തത്.
മറ്റു പിന്നാക്കക്കാര്‍ക്ക് വേണ്ടി മണ്ഢല്‍ കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കിയത് വി പി സിംഗ് ഇന്‍ഡ്യന്‍ പ്രാധാന മന്ത്രിയായിരുന്നപ്പോഴാണ്. അദ്ദേഹം പിന്നാക്കക്കാരനയതുകൊണ്ടല്ല അത് ചെയ്തത്.
ഇ എം എസ് കേരള മുഖ്യമന്ത്രി ആയിരുന്നപ്പോളാണ്, ഭൂപരിഷ്കരണ നിയമം പാസ്സ്ക്കിയത്. അത് അദ്ദേഹം ഏതെങ്കിലും ജന്മിയുടെ കുടികിടപ്പുകാരനായതുകൊണ്ടല്ല.
അതു കൊണ്ട് ദളിതനു വേണ്ടി സസംസാരിക്കാന് ദളിതനായിരിക്കണം എന്ന വാശി ഉപേക്ഷിക്കുന്നതല്ലെ നല്ലത്. കുറച്ചു കൂടി നിലവരമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും .
I request Kalidasan and Mkeralam to wind up this discussion here. The subject may be discussed later in another post. The main theme of my post has already been deviated. Kindly co-operate.
ReplyDeleteഎം കേരളം,
ReplyDeleteഅപ്പോള്‍ നിങ്ങള്‍ പറയുന്നതനുസരിച്ച് ഇപ്പോഴുള്ള ഉന്നതജാതിക്കര്ക്ക് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പു നടന്ന ഇന്ത്യയിലെ ജാതിവിവേചനത്തില്‍ ഉത്തര്വാദിത്വമില്ല. ജാതി വിവേചന്ത്തിനെതിരായി ഘോരഘോരം സംസാരിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് ഈ വാചകം പുറത്തു വരുന്നത് അയാളുടെ ആ കോസിലുള്ള കമിറ്റ്മെന്റിനേക്കുറിച്ചു സാശയത്തിനിട തരുന്നു.
എന്തുകൊണ്ട് ഉന്നത ജാതിക്കാര്‍ എന്നത് ക്വട്ടേഷനില്‍ ഇടാത്തതെന്നു ഞാന്‍ ചോദിക്കുന്നില്ല.
ഇപ്പോഴുള്ള ഉന്നതജാതിക്കര്ക്ക് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പു നടന്ന ഇന്ത്യയിലെ ജാതിവിവേചനത്തില്‍ നേരിട്ട് ഉത്തരവാദിത്തമില്ല. സ്വന്തം മുന്‍ തലമുറ ചെയ്ത ഹീനതക്കു ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. പക്ഷെ അതു കോണ്ട് പ്രത്യേകിച്ചു ഒരു ഗുണവും ആര്‍ക്കുമില്ല. കത്തോലിക്കാ സഭ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെയ്ത ക്രൂരതകള്‍ക്ക് മാര്‍പ്പാപ്പ മാപ്പു ചോദിച്ചു. അതു പോലെ ഓസ്ട്രേലിയയിലെ ആദിവാസികളോട് ചെയ്ത് ക്രൂരതക്ക് ഇനത്തെ അധികാരികള്‍ മാപ്പു ചോദിച്ചു . പക്ഷെ ഈ വചാടോപങ്ങളൊന്നും ഇന്നത്തെ താഴ്ന്ന ജാതിക്കാരുടെ അവസ്ഥ പരിഹരിക്കാന്‍ ഉതകില്ല.
ഇപ്പോഴുള്ള ഉന്നതജാതിക്കര്ക്ക് ഇന്ന് അവര്‍ നടത്തുന്ന ജാതിവിവേചനത്തിലേ ഉത്തരവാദിത്തമുള്ളു. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതിനു ശിക്ഷിക്കാന്‍ നിയമമുണ്ട്.
പിന്നെയും താങ്കള്‍ സംഘ പരിവാറിന്റെ തിയറി ഉപയോഗിക്കുന്നു എന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. അഞ്ച്നൂറ്റാണ്ടു മുമ്പ് ബാബര്‍ അമ്പലം നശിപ്പിച്ചതിന്, ഇന്നത്തെ മുസ്ലിങ്ങളാണുത്തരവാദികള് എന്നാണവര്‍ പറയുന്നത്.
ഇന്നത്തെ ഉന്നത ജാതിക്കാരില്‍ ഭൂരിഭാഗവും ജാതി വിവേചനത്തെ അനുകൂലിക്കുന്നില്ല. അവര്‍ ഒരു തരത്തിലും സഹസ്രബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന ഈ ഹീനതക്കുത്തരവാദികളല്ല.
ഇന്നത്തെ ഉയര്‍ന്ന ജാതിക്കാരുടെ മുന്‍ തലമുറ സൃഷ്ടിച്ച ഈ ആഭാസത്തിനു പരിഹാരം, പര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാന്‍ അധികാരികള്‍ നല്കുന്ന സഹായത്തിനെ പിന്തുണക്കുക എന്നതാണ്. അവര്‍ സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നു വരട്ടെ എന്ന നിഷേധാത്മക നിലാപാടെടുക്കാതെ, അവര്‍ക്ക് പ്രത്യേക സംരക്ഷണവും ആനുകൂല്യങ്ങളും നല്‍കിയാണവരെ സഹായിക്കേണ്ടത്.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരോടു സംവത്സര്ങ്ങള്ക്കു മുന്‍പു കാട്ടിയ വര്‍ണവിവേചനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇന്നത്തെ വെളുത്ത അമേരിക്കക്കാര്‍ മോചിതരല്ല, സൌത്താഫ്രിക്കയിലെ അവസ്ഥയും അതു തന്നെ. തങ്ങള്‍ അസത്യമായ കാരണങ്ങള്‍ കാണിച്ച പിന്നിലാക്കപ്പെട്ടവരെ തങ്ങളോടൊപ്പം എത്തിക്കുന്നത് തങ്ങളുടെ ധാര്‍മ്മിക ചുമതലയായാണ്് ഇവിടെയൊക്കെ ആളുകള്‍ കാണുന്നത്.
ഉത്തരവദിത്തതില് നിന്നു മോചിതരല്ല എന്നു താങ്കള്‍ പറഞ്ഞു എന്നു കരുതി അതെങ്ങനെ സത്യമാകും . ഒരു ക്രൂര കൃത്യം ഒരാള്‍ ചെയ്താല്‍ അതിനു പരിഹാരം ചെയ്തു കൊണ്ടാണാ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ഇവിടത്തെ ഒരു ഉയര്‍ന്ന ജാതിക്കാരനും ഒരു പരിഹാരവും ചെയ്യുനില്ല.
ധാര്‍മ്മിക ചുമതലയുണ്ട് എന്നു നെറ്റിയില്‍ എഴുതി ഒട്ടിച്ചാല്‍ എന്താണു ഫലം ?
പക്ഷെ ഇന്ത്യയില്‍ അതിന്റെ ആവശ്യമില്ല എന്നു നിങ്ങള്‍ പറയുന്നു.
ഞാന്‍ പറയാത്ത വാക്കുകള്‍ എന്റെ വായില്‍ തിരുകരുത്.
ഉത്തരവദിത്തമുണ്ടെന്നു പറഞ്ഞലോ, ഇല്ലെന്നു പറഞ്ഞാലോ, അത് അധസ്ഥിതരുടെ അവസ്ഥക്ക് ഒരു മാറ്റവും വരുത്തില്ല. അതു കൊണ്ട് ഇതു പോലത്തെ വാചാടോപങ്ങള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കാറുമില്ല.
ഉയര്‍ന്ന ജതിക്കാരന് ഉത്തരവാദിത്തമുണ്ട് എന്നു മനസിലാക്കി, അയാളുടെ സ്വത്തിന്റെ ഒരു ഭാഗം എഴുതികൊടുക്കുകയോ, താഴ്ന്ന ജാതികാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ അതിനു ഞാന്‍ വില കല്‍പ്പിക്കും. ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും കുഴപ്പമില്ല. സര്‍ക്കാര്‍ താഴ്ന്ന ജാതിക്കാര്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളെ എതിര്‍ത്തു തോല് പ്പിക്കാതിരുന്നാല് മതി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , അവരുടെ കഞ്ഞിയില്‍, പാറ്റയെ വീഴിക്കാതിരിക്കുക. കുറഞ്ഞപക്ഷം അവരുടെ ഡിഗ്നിറ്റിയേയും നാണക്കേടിനെയും ഓര്‍ത്ത് മുതലക്കണ്ണീര് പൊഴിക്കാതെയെങ്കിലും ഇരിക്കുക. മൃഗങ്ങളേപ്പോലെ ജീവിച്ചപ്പോള്‍ നഷ്ടപ്പെടാത്ത ഡിഗ് നിറ്റിയും,ഉണ്ടാകാത്ത നാണക്കേടും, സംവരണം ലഭിച്ചു എന്നു കരുതി നഷ്ടപ്പെടുകയോ ഉണ്ടാകുകയോ ഇല്ല.
എം കേരളം,
ReplyDeleteഎന്റെ അഭിപ്രായങ്ങള്‍ ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ എന്റെ അഭിപ്രായങ്ങളാണ്് അവക്ക് ആവശ്യമായ റെഫറന്‍സുകളും കൊടൂത്തിട്ടുണ്ട്. എന്നു വിചാരിച്ച് എന്റെ നിഘമനങ്ങള് തെറ്റാകാന്‍ പാടില്ല എന്നൊന്നും ഞാന്‍ പറയില്ല. തെറ്റാണെങ്കില്‍ റെഫന്സു സഹിതം ചൂണ്ടീക്കാട്ടീയാല് പരിഗണിക്കും. അതാണ്് ഒരു ചര്‍ച്ചയുടെ രീതി.
താങ്കളുടെ അഭിപ്രായങ്ങള്‍ മാറ്റാരുടെയെങ്കിലും അഭിപ്രായങ്ങളാണെന്നു ഞാന്‍ ആക്ഷേപിച്ചില്ലല്ലോ.
താങ്കളുടെ നിഗമങ്ങള്‍ ശരിയാണോ തെറ്റാണോ എന്നു സ്ഥാപിക്കലും എന്റെ ഉദ്ദേശ്യമോ ബാധ്യതയോ അല്ല. താങ്കള്‍ എഴുതിയ ചില കാര്യങ്ങളേക്കുറിച്ച് ഞാന്‍ ചില അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എഴുതി. എന്റെ കണ്മുന്നില് കാണുന്ന യാധാര്ത്ഥ്യം മാന്സിലാക്കാനുള്ള സാമാന്യ വിവരം എനിക്കുണ്ട്. അതിനു എനിക്ക് ഒരു റെഫറന്സിന്റെയും ആവശ്യമില്ല. ബ്രിട്ടീഷുകാര്‍ എന്തെഴുതി, ഏത് വക്കുപയോഗിച്ചു എന്നൊക്കെ അന്വേഷിച്ചു പോകേണ്ട ഗതികേടും എനിക്കില്ല.
എന്റെ ഉദ്ദേശ്യം താങ്കളുടെ നിഗമനങ്ങളെ തിരുത്തുകയല്ല. ഈ വിഷയത്തില്‍ എനിക്കുള്ള അഭിപ്രായം എഴുതി അത്രമാത്രം .
അല്ലാതെ താങ്കളുടെ വ്യക്തിപരമായ ധാരണകള്‍ക്കും ചിന്തകള്‍ക്കും മാത്രം അടിസ്ഥാനപ്പെടുത്തി നടത്തുന്ന വിശകലനങ്ങള്‍ക്ക് ഒരു വിലയുമില്ല.
ReplyDeleteഅതെ ഞാന്‍ തുടങ്ങിവച്ചതൊരു അക്കാദമിക്ക് ചര്‍ച്ചയാണ്്. ഒരക്കാദമി പ്രതികരണമാണ്് ഞാനതിനു പ്രതീക്ഷിക്കുന്നത്
എന്റെ വ്യക്തിപരമായ ധാരണകളോ ചിന്തകളോ അംഗീകരിച്ചു കൊള്ളണം എന്നു ഞാന്‍ വാശിപിടിച്ചില്ല.
ജതി പറയുന്നതിനേക്കുറിച്ച് സത്യനേഷി ഒരു ലേഖനം എഴുതി. അത് ചര്‍ച്ചക്കു വേണ്ടി തുറന്നു വച്ചു. ഞാനും താങ്കളും മറ്റു പലരുമതില്‍ പങ്കെടുത്തു. എന്റെ അഭിപ്രായങ്ങള്‍ സ്വീകര്യമല്ലെന്നു സത്യന്വേഷിക്ക് തോന്നിയാല്‍ അദ്ദേഹം അത് തടയുകയോ എടുത്തു കളയുകയോ ചെയ്യും.
ഇത് വ്യക്തിപരമായ തലത്തിലേക്ക് കൊണ്ടുപോകാന്‍ മാത്രം എന്താണു സംഭവിച്ചതെന്നു മനസിലായില്ല.
ഇത് അക്കാദമിക തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും എനിക്കു തോന്നുന്നില്ല. ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അവരോട് ആ തലത്തില്‍ ചര്‍ച്ചയാകാം.
സാധാരണക്കാര്‍ക്കു മനസിലാകുന്ന ഒരു ചര്ച്ചയിലാണെനിക്കു തല്‍പ്പര്യം. ഇതില്‍ ഗഹനമായ വിഷയങ്ങളൊന്നും ഇല്ല. ജാതി വിവേചനം എന്ന ഒരു ഹീനത ഇവിടേ ഉണ്ടായിരുന്നു. അതിനു വളരെയേറെ മാറ്റം ഇപ്പോള്‍ വന്നിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട താഴ്ന്ന ജാതിക്കാരെ മുഖ്യധാരയിലേക്കു കൊണ്ടു വരാന്‍ അധികാരികള്‍ പല്തും ചെയ്യുന്നുണ്ട്. അതിനു നല്ല ഫലങ്ങളും കണുന്നുണ്ട്. അതിനെ തുരങ്കം വക്കാന്‍ പലരും ശ്രമിക്കുന്നും ഉണ്ട്. സായിപ്പന്മാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഇവിടെ ഒനും മാറ്റിയെഴുതേണ്ടതാണെന്നും എനിക്ക് തോന്നുന്നില്ല.
ഇതേക്കുറിച്ച് എന്റെ വ്യക്തിപരമായ അഭിപ്രായം പറയുന്നതില്‍ നിന്ന് ഒന്നും എന്നെ തടയുന്നും ഇല്ല.
സത്യാന്വേഷി,
ReplyDeleteക്ഷമിക്കണം
താങ്കളുടെ നിര്‍ദ്ദേശം വായിക്കാതെയാണു ഞാന്‍ പിന്നെയും അഭിപ്രായങ്ങള്‍ എഴുതിയത്. അവ ഡെലീറ്റ് ചെയ്യാം.
സത്യാന്വേഷി,
ReplyDeleteചെറിയതോതില്‍ ചര്‍ച്ചാ വ്യതിചലനം സംവാദം കൊഴുപ്പിക്കാന്‍ നല്ലതാണ്. കാളിദാസനും മാവേലിയും വീണ്ടും കേന്ദ്രവിഷയത്തിലേയ്ക്ക് വരണം. പോസ്റ്റ് ചെയ്ത അഭിപ്രായങ്ങള്‍ ഡിലീറ്റരുതേ.ഞാനും ചര്‍ച്ചയിലേയ്ക്ക് വരട്ടെ
ശങ്കരനാരായണന് മലപ്പുറത്തിന്റെ ലേഖനത്തിലെ ഗുരുവിന്റെ ആഹ്വാനത്തെക്കുറിച്ച് :
“മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോ fപി ന.”
-എന്ന് നാരായണഗുരു പറഞ്ഞത് ജാതിവ്യവസ്ഥ ഉണ്ടാക്കിയ ബ്രാഹ്മണരോടു മാത്രമാണോ ?! ഒരിക്കലുമല്ല. ബ്രാഹ്മണന് സൃഷ്ടിച്ച ജാതിവ്യവസ്ഥയെ അംഗീകരിച്ച് , ഉച്ചനീചവ്യവസ്ഥയിലെ തങ്ങളുടെ സ്ഥാനവും മാനവും അംഗീകരിച്ച്, മേല്ജാതിയോട് വിനീതവിധേയത്വവും കീഴ്ജാതിയോട് അവഹേളനവും പീഢനവും നിര്‍വഹിക്കാന്‍ തയ്യാറാകുന്ന, ജാതിയെ ദൈവികവിധിയായി കണക്കാക്കി, ജാതിവ്യവസ്ഥയെ ശിരസ്സാവഹിച്ച എല്ലാവരോടും, അത്യുംഗത്തില് വിരാചിച്ച ബ്രാഹ്മണനോടും, നീചതലത്തില് മൃഗമായി കഴിഞ്ഞ ചണ്ഢാലനോടും
ഉള്ള ആഹ്വാനമായിരുന്നു അത്. അതു കൊണ്ട് ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന ആഹ്വാനം എല്ലാ അര്‍ഥത്തിലും നാം ഉയര്‍ത്തിപിടിക്കണം. ഇതുകൊണ്ട് ജാതിവ്യവസ്ഥ ഏല്‍പ്പിച്ച പരിക്കിനുള്ള നഷ്ടപരിഹാരം നേടാന്‍ അല്ലെങ്കില്‍ അധികാരത്തിനുള്ള പങ്കാളിത്തത്തിന് വേണ്ടി ജാതി പറയേണ്ടിവരുന്നത് കേവലം സാങ്കേതിക പ്രശ്നമായി കണ്ടാല്‍ മാത്രം മതി. അത്തരത്തില്‍ ജാതി പറയേണ്ടിവരുന്നത് ജാതിവ്യവസ്ഥയെ വീണ്ടും ഉറപ്പിക്കുമെന്ന് പറയുന്ന സവര്ണ്ണഭാഷ്യത്തെ അവഗണിക്കുക തന്നെ വേണം കാരണം ആ വാദം അവരുടെ സൃഗാലതന്ത്രമാണ്. ഈ സന്ദര്‍ഭത്തില്‍ സഹോദരന് അയ്യപ്പന് പറഞ്ഞ ആശയം പ്രായോഗികമാണ്. “ജാതി പുലര്‍ത്തണമെന്ന ഉദ്ദേശ്യത്തൊടെ ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. ജാതി തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണെങ്കില്‍ ജാതി ചോദിക്കുകയും പറയുകയും ചിന്തിക്കുകയും വേണം.”
യഥാര്‍ത്ഥത്തില്‍ ബ്രഹ്മണ്യത്തിന്റെ ‘നിഷ്ഠൂരത’ ലോകത്തിന്റെ മറ്റേതുഭാഗത്തുണ്ടായിരുന്ന വിവേചനത്തേക്കാളും, ആത്മീയപ്രത്യയശാസ്ത്രമെന്നതിനാല് തന്നെ തകര്‍ക്കാന്‍ പ്രയാസമേറിയതാണെന്ന് ബോദ്ധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. മറ്റെല്ലാ സംസ്ക്കാരങ്ങളും മണ്ണടിഞ്ഞിട്ടും ഞങ്ങളുടെ ‘സനാതസാധനം’ നിലനില്ക്കുന്നു എന്ന അവരുടെ വീമ്പ് പറച്ചിലിനും കാരണം മറ്റൊന്നുമല്ല. ഈ വലിയതെറ്റ് തിരുത്താന്‍ സംവരണം പോലും ഭാഗികമായ പരിഹാരമേ ആകുന്നുള്ളു. അതുപോലും ഇല്ലാതാക്കാന്‍ ചതുരുപായങ്ങളും പയറ്റികൊണ്ടിരിക്കുന്ന സവര്‍ണ്ണന്റെ മറ്റൊരു തന്ത്രമാണ് സംവരണം കൈപ്പറ്റുന്നവരുടെ ഡിഗ്നിറ്റി നഷ്ടപ്പെടും, സംവരണം ജാതീയതയെ വീണ്ടും ഊട്ടിയുറപ്പിക്കും, എന്തിന് ക്രീമിലെയറെന്നതു പോലും സവര്‍ണ്ണ ഗൂഢാലോചനയുടെ ഭാഗമായിക്കുമ്പോള്‍ ഈ ചര്‍ച്ചയില്‍ സജീവ കഴ്ച്ചപാടുകള് അവതരിപ്പിച്ച മാവേലികേരളം, കാളിദാസന് എന്നിവര്‍ എതിര്ചേരിയിലല്ല. ചില സാങ്കേതിക/അക്കാദമിക വീക്ഷണങ്ങളിലെ വ്യത്യാസങ്ങള്‍ മാത്രമാണ് മുഴച്ചു നില്‍ക്കുന്നത്. സത്യാന്വേഷി പറഞ്ഞപോലെ ജാതി പറയേണ്ടത് വിവേചനം ഇല്ലാതാക്കാനും, ജാതി പറയാതിരിക്കേണ്ടത് ജാതി ഇല്ലാതാക്കാനും ആയിരിക്കണം. അല്ലാതെ ജാതിവ്യവസ്ഥയില്‍ നിന്നും വേറിട്ട വിവേചന രഹിതമായ ഉച്ചനിചത്വമില്ലാത്ത ‘ജാതി’യുടെ പ്രാചീനസ്വത്വത്തെ വീണ്ടെടുക്കാനാവരുത്, അത് കാലത്തിന് യോജിക്കാത്തതും അസാദ്ധ്യവുമായ കാര്യമാണ്.
ReplyDeleteനിസ്സഹായൻ,
ReplyDeleteചർച്ച തുടരട്ടെ. താങ്കൾ പറയുന്നതു തന്നെയാണ് സത്യാന്വേഷിയും പറയുന്നത്. പ്രിന്റ്-ഇലക്ട്രോണിക് മീഡിയ ഇത്തരം ചർച്ചകൾ ബോധപൂർവം തമസ്കരിക്കുന്നതുകൊണ്ടാണ് ‘ജാതി’ പറയുന്നത് എന്തോ ചീത്തകാര്യമാണെന്ന് ‘കീഴ്’ജാതിക്കാർ പോലും കരുതുന്നത്. ജാതി കൊണ്ട് നേട്ടം അനുഭവിക്കുന്നവർ അതിന്റെ കെടുതി അനുഭവിക്കുന്നവരെ ‘ജാതിവാദികൾ’ എന്നു പറഞ്ഞ് ആക്രമിക്കുന്നതിൽ അദ്ഭുതത്തിനവകാശമില്ല. അതവരുടെ ചുമതലയാണ്.നാം അതുകേട്ട് ചൂളാതെ നമ്മുടെ ചുമതല നിറവേറ്റുക. നന്ദി.
അഴിമതി,പെൺവാണിഭം തുടങ്ങിയ കാര്യങ്ങളിൽ വരെ ഈ ഭാരതത്തിൽ ശിക്ഷിക്കപ്പെടുന്നവരും അവമാനിക്കപ്പെടുന്നവരും സ്ഥാനമാനങ്ങൾ നഷ്ടമാകുന്നവരും അവർണർ മാത്രമാണെന്ന് സത്യാന്വേഷിയും കൂട്ടരും പറയുമ്പോൾ ഇക്കൂട്ടർക്കു ഹാലിളകും.
ReplyDeleteസത്യാന്വേഷിയുടെ ഈ പ്രസ്ഥാവന സാധൂകരിക്കുന്ന ഒരു ന്യൂസ് ഇന്ന് ഉണ്ടായിരുന്നു.
‘അവർണ്ണർക്കെതിരെയുള്ള 70% കേസുകളും തീരുമാനമാവാതെ കോടതികളിൽ കെട്ടിക്കിടക്കുന്നുണ്ടെന്ന്
പ്രധാനമന്ത്രി തന്നെ പറയുന്നുണ്ടായിരുന്നു.’
ജാതിയെയും വർണ്ണത്തെയും കുറിച്ച് വായിച്ച ചില കാര്യങ്ങൾ ഇവിടെ കുറിച്ചു വെച്ചിട്ടുണ്ട്.
നിസ്സഹായൻ ഗുരുവിന്റെ വരികൾ ഇവിടെ സൂചിപ്പിച്ചതുകൊണ്ട് കൂടുതൽ അറിയാൻ ഉപകരിച്ചേക്കും.
നിസ്സഹായന്,
ReplyDeleteഅല്ലാതെ ജാതിവ്യവസ്ഥയില്‍ നിന്നും വേറിട്ട വിവേചന രഹിതമായ ഉച്ചനിചത്വമില്ലാത്ത ‘ജാതി’യുടെ പ്രാചീനസ്വത്വത്തെ വീണ്ടെടുക്കാനാവരുത്, അത് കാലത്തിന് യോജിക്കാത്തതും അസാദ്ധ്യവുമായ കാര്യമാണ്.
‘ജാതി’യുടെ പ്രാചീനസ്വത്വത്തെ വീണ്ടെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ പോലും സാധിക്കില്ല. കാരണം അന്നത്തെ സമൂഹികവസ്ഥയല്ല ഇന്നത്തേത്. ഇന്നിപ്പോള്‍ ജാതി കൂടുതലും സാമൂഹികവസ്ഥയിലല്ല. എന്നു വച്ചാല്‍ സമൂഹത്തെ വേര് തിരിക്കാന്‍ ജാതി ഉപയോഗിക്കപ്പെടുന്നില്ല. പ്രാചീനകാലത്ത് ഹിന്ദു സമൂഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് മറ്റ് പല മതങ്ങളുമുണ്ട്. അതിലൊന്നും ഹിന്ദു മതത്തിലുള്ള പോലെ ജാതി ചിന്തകളില്ല.
ജാതി ചിന്ത ഇപ്പോള്‍ കൂടുതലും ആത്മീയ തലത്തിലാണുള്ളത്. ബ്രാഹമണനേ പൂജ ചെയ്യാന്‍ അര് ഹതയുള്ളു എന്നു പറയുന്ന, നായരായ നാരായണ പണിക്കര്‍, പുലയന് പൊതു വഴിയില്‍ നടക്കാന്‍ പാടില്ല, എന്നു പറയില്ല. അതു പോലെ ഭൂരിഭാഗം ഉയര്‍ന്ന ജാതിക്കാരും ജാതി പറയുന്നത് മേനി നടിക്കാനാണ്. ഒരു തരം മനോസുഖം കിട്ടാന്‍. താഴ്ന്ന ജതിക്കാരില് ചിലരിലും ഇതേ അസുഖം ഉണ്ട്. ഉയര്‍ന്ന ജാതിക്കാരനെ ഒന്ന് ഇകഴ്ത്തിക്കാട്ടാനും, പൂര്‍വ പിതാക്കള്‍ അനുഭവിച്ച വിവേനത്തിനു പകരം വീട്ടാനും ചിലര്‍ അത് ചെയ്യുന്നുണ്ട്. ഇതൊക്കെ വിദ്വേഷം ഉണ്ടാക്കാനേ ഉപകരിക്കൂ.
സഹോദരന് അയ്യപ്പന് പറഞ്ഞ പോലെ, അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജാതി പറയുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.
സത്യാന്വേഷി,
ReplyDeleteഈ ബൂലോകത്തിൽ ‘ജാതിക്കതീതമായി’ ചിന്തിക്കുന്ന, മതേതരരും മതമൌലികരും ആയ ബ്ലോഗർ മാരും അല്ലാത്തവരും അണപൊട്ടിയൊഴുകി കമന്റിട്ട ഒരു പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ: സെക്ഷുഅലിറ്റ്യ് യെക്കുറിച്ചുള്ള ഒരു ബ്ലോഗിൽ നായർ-ഈഴവ ചിത്രങ്ങൾ എന്ന പേരിലൊരു പോസ്റ്റിട്ടിരുന്നു കൃഷ്ണ-തൃഷ്ണ.
ആ പോസ്റ്റിലെ ഒരു പരാമര്ശത്തേപ്പറ്റി അല്‍പ്പം.
കൃഷ്ണ-തൃഷ്ണ എഴുതിയത് ഇതാണ്.
മനുഷ്യനെ സമൂഹത്തില്‍ എന്നും വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം മാത്രമായിരുന്നു എന്ന ഒരു ഓര്മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.
വെറും നോട്ടപിശക് എന്ന തരത്തില്‍ ഈ വാചകം തള്ളിക്കളയാനാകില്ല. അദ്ദേഹം എഴുതിയ പോസ്റ്റിന്റെ ഉദ്ദേശ്യം എന്താണെന്നു വെളിപ്പെടുത്തുന്ന വാചകമാണിത്. വളരെ കരുതലോടെ എഴുതിയതാണിത്. പക്ഷെ ശുദ്ധ വിവരക്കേടും. ജാതി വ്യവസ്ഥയെക്കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടാണത് എഴുതിയതെന്നു ഞാന്‍ കരുതുന്നില്ല. ജാതി വിവേചനമല്ല സമൂഹത്തിലെ ഉച്ച നീചത്വങ്ങള്‍ക്ക് കാരണമെന്നു സ്ഥാപിക്കാനുള്ള മറ്റൊരു ശ്രമം മാത്രം. പതിവു പോലെ കുറച്ചു പേര് അതിനെ വാഴ്ത്തിപ്പാടി.
ജാതി വ്യവസ്ഥ മറുമറയ്ക്കുക എന്ന ഒരു ബിന്ദുവിലേക്ക് ചുരുക്കി കൊണ്ടു വന്നതു തന്നെ ഉദ്ദേശ്യശുദ്ധിയില്‍ കരി നിഴല്‍ വീഴ്ത്തുന്നു. ജാതി വിവേചനത്തിന്റെ വേറെ എന്തെല്ലം ഭീകര മുഖങ്ങള്‍ സാധാരണ മനുഷ്യര്‍ക്കൊക്കെ അറിയാം. അവയെല്ലാം തമസകരിച്ചിട്ട്, ഒരു ആല്‍ബത്തില്‍ നിന്നും കിട്ടിയ ചില ചിത്രങ്ങള്‍ വച്ച് ജാതി വിവേചനം അളന്നത് കാപട്യമായിട്ടേ ഞാന്‍ കാണുന്നുള്ളു.
ഒന്നാമത്തെ പോരായ്മ, മാറുമറയ്ക്കാനുള്ള അവകാശം ചാന്നാന്‍ മാര്‍ക്ക് കിട്ടിയത് 100 വര് ഷങ്ങള്‍ക്ക് മുമ്പാണ്. അതു കിട്ടിയപ്പോള്‍ തന്നെ എല്ലാവരും മാറുമറച്ചു എന്നാരും വിശ്വസിക്കുന്നില്ല. അത് സാര്‍വത്രികമാകാന്‍ ഒരു പക്ഷെ കുറച്ചു സമയം കൂടി എടുത്തിരിക്കാം. എന്നു കരുതി ഫോട്ടോയില്‍ കാണുന്നവരെ നിര്‍ബന്ധപുര്‍വ്വം മറുമറക്കുന്നതില് നിന്നും വിലക്കി എന്നു അനുമാനിക്കാനാകില്ല. അവര്‍ സ്വയം തെരഞ്ഞെടുത്തതാകാനും വഴിയുണ്ട്. പക്ഷെ താഴ്ന്ന ജാതിക്കാരെ മറുമറക്കാന് അനുവദിച്ചിരുന്നില്ല എന്ന സത്യം ആര്‍ക്കും നിഷേധിക്കാനാകില്ല.
സമ്പത്തിക നില വിവേചനത്തിനു കാരണമാണ്, എല്ലാ സമൂഹങ്ങളിലും. ഇന്‍ഡ്യയില്‍ അധസ്ഥിതരുടെ സാമ്പത്തിക പിന്നാക്കാവസ്ഥക്ക് ജാതി വിവേചനം മാത്രമായിരുന്നു കാരണം .
കൃഷ്ണ തൃഷ്ണയുടെ പോസ്റ്റിലെ
ReplyDelete“സാമ്പത്തിക അസമത്വം മാത്രമായിരുന്നു“ എന്ന് എഴുതിയ തെറ്റ് അദ്ദേഹം മനസ്സിലാക്കുകയും അതിനുശേഷം സാമ്പത്തികവും ഒരു കാരണമായിരുന്നു എന്ന നിലയിൽ ആ ചർച്ച വീണ്ടും തുടർന്നു എന്നാണ് എന്റെ ഓർമ്മ.
കൃഷ്ണ തൃഷ്ണയുടെ പോസ്റ്റിലെ
ReplyDelete“സാമ്പത്തിക അസമത്വം മാത്രമായിരുന്നു“ എന്ന് എഴുതിയ തെറ്റ് അദ്ദേഹം മനസ്സിലാക്കുകയും അതിനുശേഷം സാമ്പത്തികവും ഒരു കാരണമായിരുന്നു എന്ന നിലയിൽ ആ ചർച്ച വീണ്ടും തുടർന്നു എന്നാണ് എന്റെ ഓർമ്മ.
സാമ്പത്തികവും ഒരു കാരണമായിരുന്നു എന്ന നിലയില്‍ ചര്‍ച്ച തുടര്‍ന്നു എന്നത് ശരിയണ്. പക്ഷെ മനുഷ്യനെ സമൂഹത്തില്‍ വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് സാമ്പത്തിക അസമത്വം മാത്രമായിരുന്നു എന്ന ഒരു ഓര്മ്മപ്പെടുത്തലിനുവേണ്ടിയിട്ട് എഴുതിയ പോസ്റ്റിന്റെ ഉദ്ദേശ്യം മാറിപ്പോയില്ലേ?
കൃഷ്ണ തൃഷ്ണ, മറുമറച്ചതും മാറു മറക്കാത്തതുമായ മൂന്നു നാലു ഈഴവരുടെയും നായന്മാരുടെയും ചിത്രങ്ങള്‍ പകര്‍ത്തിയിട്ട്, അതായിരുന്നു കേരളത്തിലെ പൊതുവായ അവസ്ഥ എന്ന രീതിയില്‍ എഴുതുമ്പോള്‍, ഉദ്ദേശിക്കുന്നതെന്താനെന്ന് എല്ലാവര്ക്കും മനസിലാകും. അതിന്റെ തെളിവാണ്, അവിടെ അഭിപ്രായങ്ങള്‍ എഴുതിയ പലരും എന്തോ പുതിയ കണ്ടുപിടുത്തം പോലെ അതാഘോഷിച്ചതും . ആ ചിത്രങ്ങള്‍ ഒരു സ്വകാര്യ ആല്‍ബത്തിലേതാണ്. നായര്‍ സ്ത്രീ എന്ന തരത്തില്‍ അവതരിപിച്ചത് നായര്‍ സ്ത്രീ തന്നെയാണോ എന്നതിനു ഒരു തെളിവും ഇല്ല. എന്റെ അറിവില്‍ നായന്മാര് മാറുമറയ്ക്കാന്‍ പാടില്ല എന്ന ഒരു നിയമം തിരുവിതാം കൂറില്‍ ഇല്ലായിരുന്നു. പാര്ത്ഥന് അങ്ങനെ ഒരു നിയമത്തേക്കുറിച്ചു കേട്ടിട്ടുണ്ടോ? നായന്മാരില് നിന്നും മുലക്കരം ഇടാക്കിയിരുന്നതായി ഞാന്‍ എങ്ങും വായിച്ചിട്ടില്ല. പക്ഷെ തൊട്ടുകൂടാത്തവരില്‍ നിന്നും ഇടാക്കിയതായി രേഖകള്‍ ഉണ്ട്.
എങ്ങനെ സമ്പത്ത് കുറച്ചു പേരില്‍, അതും ഉയര്‍ന്നജാതിക്കാരുടെ കയ്യില്‍ ആയി എന്നതിനേക്കുറിച്ച് കൃഷ്ണ തൃഷ്ണയുടെ പോസ്റ്റില്‍ ആരും പരാമര്‍ശിച്ചു കണ്ടില്ല.
എങ്ങനെ സമ്പത്ത് ഉയര്‍ന്ന ജാതിക്കാരുടെ കയ്യില്‍ ആയി എന്നത് അന്വേഷിക്കുമ്പോള്‍ പല ഹീനതകളും മനസിലാക്കാം. കരമൊഴിവായി ഭൂമി പതിച്ചു നല്കുന്നതിന്റെയൊക്കെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നമ്പൂതിരിമാരെല്ലാം ജന്മികളായത് ഇതു വഴി മാത്രമാണ്. അല്ലാതെ അവര്‍ അധ്വാനിച്ചു സമ്പാദിച്ചതല്ല. ജാതിയടിസ്ഥാനത്തില്‍ മാത്രമായിരുന്നു സമ്പത്ത് വിതരണം ചെയ്തിരുന്നതും. താഴ്ന്ന ജാതിക്കാര്‍ക്ക് പൊതുവെ സ്വകാര്യ സ്വത്ത് അനുവദിച്ചിരുന്നില്ല.
സമൂഹത്തില്‍ ഏറ്റവും താഴ്ന്നവരെന്നു വിശേഷിപ്പിക്കപ്പെടുന്ന പുലയന്മാരൊക്കെ പണ്ടിവിടുത്തെ ഭരണാധികാരികളായിരുന്നു എന്നത് പല ചരിത്രപണ്ഢിതരും അഭിപ്രായപ്പെടുന്നതാണ്. നാമിപ്പോള്‍ അഘോഷിച്ചു തീര്‍ത്ത ഓണത്തിലെ നായകന്, ബലി എന്ന അസുരന് കേരളത്തിലെ ചക്രവര്‍ത്തിയായിരുന്നു എന്നാണല്ലോ പറയപ്പെടുന്നത്. വാമനന് എന്ന ബ്രാഹ്മണന് ഏത് തരത്തിലുള്ള ചതിയിലൂടെ ആണ്, ബലിയുടെ രാജ്യം തട്ടിയെടുത്തതെന്ന് ആ ആഘോഷത്തിനു പിന്നിലെ ഐതീഹ്യം വെളിപ്പെടുത്തുന്നണ്ടല്ലോ.
Dear Kalidasan,
ReplyDeleteWe may have to wait for a long time
to hear the "Avarnas" realising the reality and raising the slogan
"Up.. Up.. Maveli, Down.. Down..
Vamanan" on Onam, the day for the remembrance of the martyrdom of our Maveli the great.
കൊള്ളാലോ....കര്‍ത്താവേ !!!
ReplyDeleteഇതിലെ കമന്റെല്ലാം വായിക്കാന്‍ ഒരു ദിവസമെടുക്കും !
അതുകൊണ്ട് ചിത്രകാരന് പറയാനുള്ളത്
പറഞ്ഞ് സ്ഥലം വിടാം.
1) ജാതി ചോദിക്കുന്നതും,പറയുന്നതും,ജാതിയില്‍ അഭിമാനിക്കുന്നതും,ജാതിപ്പേര് പേരിന്റെ വാലയി കൊണ്ടുനടക്കുന്നതും സങ്കുചിതത്വവും സ്വാര്‍ത്ഥതയും വര്‍ഗ്ഗീയതയും തന്നെയാണ്.അവര്‍ണ്ണനായാലും,സവര്‍ണ്ണനായാലും,
മറ്റെന്തെങ്കിലും ഇനമായാലും!
2)സാമൂഹ്യമോ,ശാസ്ത്രീയമോ ആയ പഠനത്തിന്റെ
ഭാഗമായോ വിഭാഗീയതയേയോ അസമത്വത്തേയോ
ഇല്ലാതാക്കുന്നതിനായോ മുന്നിട്ടിറങ്ങുന്നവര്‍ ജാതിയോ,മതമോ,മറ്റു സാമൂഹ്യ വേര്‍തിരിവുകളോ
അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല, അവര്‍ അതെല്ലാം കണക്കിലെടുത്തുതന്നെ സാമൂഹ്യ ഉദ്ദാരണം നടത്തേണ്ടതാണ്. ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുന്നിലോ സന്നദ്ധ സംഘങ്ങള്‍ക്കു മുന്നിലൊ എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ ചരിത്രത്തിലെ സ്ഥാനം ജാതി-മത പേരുകള്‍ ഉപയോഗിച്ചു രേഖപ്പെടുത്തുന്നതില്‍ സങ്കുചിതത്വമൊന്നും തോന്നേണ്ടതില്ല.അസമത്വത്തെ ഇല്ലാതാക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണവ.
3) എന്നാല്‍ ... വര്‍ത്തമാന കാലത്തില്‍
തന്റെ പേരിന്റെ കൂടെ ജാതിപ്പേരു ചേര്‍ത്ത് അഭിമാനിച്ചു നടക്കുന്ന ചെറ്റകളേ ചെറ്റകളായി തന്നെ
സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കാരണം ഗുരുതരമായ സാമൂഹ്യ മലിനീകരണം
നടത്തുന്ന സാമൂഹ്യ ദ്രോഹികളാണിവര്‍.
ഒന്നായി കാണേണ്ട സമൂഹത്തെ വീണ്ടും ജാതീയമായ
വിവേചനത്തിന്റേ ഭൂതകാലത്തേക്കു ഒരു ഫാഷനായി മടക്കികൊണ്ടുപോകാന്‍ പ്രയത്നിക്കുന്ന ഈ സങ്കുചിത മനസ്ക്കര്‍ ആധുനിക സംസ്ക്കാരത്തിന്റെ ശാപമാകുന്നു...
ഹഹഹ.... :)(ആരുടെയൊക്കെ ശാപമാണവോ ചിത്രകാരന് സഹിക്കേണ്ടി വരിക... ഭഗവാനേ,പരമേശ്വരാ കാത്തോളണേ...)
ഈ ഒരു ചിത്രകാരന്റെ കാര്യം...!!!!
ജാതി വാലുകള്‍ പഴയകാല വേശ്യാസന്തതികളുടെ
അധികാര മുദ്രകളല്ലേ ?...സ്ഥാന ചിഹ്നങ്ങളല്ലേ ???
വേശ്യാവൃത്തി നിര്‍ത്തിയില്ലേ...,
എന്നാല്‍,അധികാര മുദ്ര ഉപേക്ഷിക്കേണ്ടതുണ്ടോ ???!!!! അപൂര്‍വ്വമായ പ്രതാപത്തിന്റെ തെളിവുകളല്ലേ ബ്രാഹ്മണ്യത്തിന്റെ ആ കോണക ചീളുകള്‍ >>>>.....
പേരിനു പുറകില്‍ ചേര്‍ക്കുന്ന ജാതിപ്പേരുകളെ
“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”
എന്ന് ന്വാം ഇതിനാല്‍ നാമകരണം ചെയ്തിരിക്കുണു.
-എല്ലാവരേയും മനുഷ്യരായി മാത്രം കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വന്തം സഹോദരനായ ചിത്രകാരന്.
കാളിദാസന്,
ReplyDeleteതാങ്കള്‍ പറഞ്ഞപോലെ കൃത്യമായ ലക്ഷ്യങ്ങളോടെ തന്നെയാണ് കൃഷ്ണതൃഷ്ണ ഇങ്ങനെ പോസ്റ്റിയത് :- “മനുഷ്യനെ സമൂഹത്തില്‍ എന്നും വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് അവന്റെ കുലമോ ജാതിയോ ഒന്നുമായിരുന്നില്ല. സാമ്പത്തിക അസമത്വം മാത്രമായിരുന്നു എന്ന ഒരു ഓര്മ്മപ്പെടുത്തലിനുവേണ്ടിയാണ് ഈ പോസ്റ്റ്.”
പക്ഷേ തന്റെ വാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണൊയെന്ന് സംശയിച്ച് ഞാനും അതില്‍ കമന്റിടുകയും ഇ-മെയില്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ L.A. Krishna Iyer രുടെ ‘Social History of Kerala’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളവയാണെന്ന് അദ്ദേഹം എന്നെ അറിയിച്ചിരുന്നു.
ഇവിടെ യഥാര്‍ത്ഥപ്രശ്നം മറ്റൊന്നാണ്. മന്നത്ത് പദ്മനാഭനാല്‍ സമുദായവത്ക്കരണം നടത്തപ്പെട്ട ‘നായര്‍’ എന്ന ജാതിയില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത് 18-ല്‍ പരം ജാതികളാണ്. ഉയര്‍ന്ന ശ്രേണിയിലുള്ള ‘മേനോന്’, ‘ഉണ്ണിത്താന്’......മുതല്‍ ഏറ്റവും താഴേക്കിടയിലുള്ള ‘കിരിയത്ത് നായര്‍ ’, ‘കാളപൂട്ട് നായര്‍’ വരെ അവര്‍ണ്ണരുടെ സാമൂഹിക സ്ഥാനത്തിനും താഴെവരെയുള്ള തരം വൈവിധ്യമാര്‍ന്ന ‘നായ’ന്മാരാണ് ഇന്ന് മുന്തിയതെന്ന് അഭിമാനിക്കുന്ന നായര്‍ സ്വത്വത്തിന് കീഴിലുള്ളത്. അന്ന് കീഴ്ത്തട്ടിലെ അല്ലെങ്കില്‍ കുറഞ്ഞ നായരുമായി കൂടിയ നായര്‍ വിവാഹബന്ധം നടത്തിയിരുന്നില്ല, ജാതിയായിരുന്നു പ്രശ്നം, സമ്പത്തല്ലായിരുന്നു( ഇന്നും ). അങ്ങനെയുള്ള ഏതോ ‘ചാവാലിനായ’രില്‍ പെട്ട യുവതിയുടെ ഫോട്ടോയാണ് കൃഷ്ണതൃഷ്ണ പ്രസിദ്ധീകരിച്ചത്. അത്തരം നായന്മാര്ക്ക് അന്നു മാറ് മറക്കാനുള്ള അവകാശം ഇല്ല്ലായിരുന്നു. ഇന്നത്തെ നായര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അന്നത്തെ ചാവാലിനായരുടെ ഗതി ഉയര്‍ത്തിക്കാണിച്ചുകൊണ്ട്, യാഥാര്‍ത്ഥ്യത്തെ മറച്ച്, സമ്പത്തില്ലെങ്കില്‍ നായര്‍ക്കും അവര്‍ണ്ണന്റെ ഗതിയായിരുന്നു എന്ന് സ്ഥാപിക്കാനാണ് ടിയാന് ശ്രമിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ശൂദ്രരായ നായന്മാര് അവര്‍ണ്ണരെ പോലെ കഷ്ടതയനുഭവിച്ചിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ‘സംബന്ധം’ ഉള്‍പെടെയുള്ള ചില അനുഗ്രഹങ്ങള്‍ നിമിത്തമാണ് അവര്‍ ഭൂവുടമകളാകുന്നതും കേരളത്തിലെ കളിഭ്രാന്തന്മാരായിരുന്ന (കഥകളിയും കളിയും) ബ്രാഹ്മണരെ അച്ചിവൈഭവം കൊണ്ട് കുത്തുപാളയെടുപ്പിച്ചതും, ബ്രാഹ്മണ്യത്തിലേയ്ക്ക് തള്ളിക്കയറി ബ്രാഹ്മണ്യത്തിനും സനാതനത്തിനും വേണ്ടി ശക്തിയുക്തം വക്കാലത്ത് പറയുന്നതും. അങ്ങനെ ഒരു വസ്തുത ഉപയോഗിച്ച് ഒരു വ്യാജത്തെ സ്ഥാപിക്കുകയാണ് കൃഷ്ണതൃഷ്ണ ചെയ്യുന്നത് !
എന്നാല്‍ ആ ചിത്രങ്ങള്‍ L.A. Krishna Iyer രുടെ ‘Social History of Kerala’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളവയാണെന്ന് അദ്ദേഹം എന്നെ അറിയിച്ചിരുന്നു.
ReplyDeleteനിസ്സഹായന്,
അപ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശ്യം വളരെ വ്യക്തം. പോസ്റ്റിനൊപ്പം എഴുതിയത് താഴെക്കാണുന്നതാണ്.
(പ്രശസ്ത നരവംശ ചരിത്രകാരനായിരുന്ന എല്‍. എ. കൃഷ്ണയ്യരുടെ ആത്മസുഹൃത്തും സന്തതസഹചാരിയുമായിരുന്ന എന്റെ മുതുമുത്തച്ഛന്റെ പുസ്തകശേഖരങ്ങളില്‍ നിന്നു ലഭിച്ച ചിത്രങ്ങളണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. നിരവധി അപൂര്‍വമായ ഇത്തരം ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ചുവെച്ച ആ മുതുമുത്തച്ചനു നന്ദിയോടെ കടപ്പാട്).
എല്‍. എ. കൃഷ്ണയ്യരുടെ പുസ്തകത്തില്‍ നിന്നാണെന്നു പറഞ്ഞിരുന്നില്ല. മുതുമുത്തച്ഛന്റെ പുസ്തകശേഖരങ്ങളില്‍ നിന്നു ലഭിച്ച ചിത്രങ്ങളള്‍ എന്നു മാത്രമേ പറഞ്ഞുള്ളു.
ചിത്രങ്ങള്‍ സ്കാന്‍ ചെയ്ത് ഇട്ടപ്പോള്‍ അതോടനുബന്ധിച്ചുള്ള വിവരണവും കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ സംശയത്തിനിട വരില്ലായിരുന്നു. ഇവിടെ എന്തൊക്കെയോ മറച്ചു വക്കുന്നതു പോലെ തോന്നി.
മാറുമറയ്ക്കാതെ നടന്നിരുന്ന ഉയര്‍ന്ന ജാതിക്കാരും കേരളത്തില്‍ ഉണ്ടായിരുന്നു. മാറുമറയ്ക്കാതെ ഒരാള്‍ നടന്നു എന്നതിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. മാറു മറയ്ക്കരുതെന്ന് നിയമം ഉണ്ടായിരുന്നോ എന്നതിനല്ലേ പ്രസക്തി?
നായന്മാരിലെ താഴ്ന്ന ഉപജാതിക്കാര്‍ മാറു മറയ്ക്കാന്‍ പാടില്ല എന്ന ഒരു നിയമം കേരളതിലുണ്ടായിരുന്നോ? ഞാന്‍ അതേക്കുറിച്ച് കേട്ടിട്ടില്ല.
ആന്ദമാന് കാടുകളിലെ ആദിവാസികള്‍ ഇന്നും മാറുമറയ്ക്കാതെ നടക്കുന്നു എന്നാണു ഞാന്‍ മനസിലാക്കുന്നത്. അത് സാമൂഹികമായ ഒരു വ്യവവസ്ഥയുടെ പേരിലല്ല.
We may have to wait for a long time
ReplyDeleteto hear the "Avarnas" realising the reality and raising the slogan
"Up.. Up.. Maveli, Down.. Down..
Vamanan" on Onam, the day for the remembrance of the martyrdom of our Maveli the great.
Dear Rebel,
The truth is, none of the public Onam celebrations, do honor Vamanan. He is a non entity in those. In the case of expatriate celebrations as well, Vamanan is unimportant.
Previously Bali was like a comic character. Big tummy, lengthy moustache, thick eye brows, all made him look ugly. Recently I saw a new Bali. Athletic, handsome and adorable. So people are changing. A time may come when we will see a Vamanan similar to the joker Brahmins of some cinemas.
There is no point in shouting any slogan against Vamanan. People should realize that he was a crook and cheat.
Dear Kaalidaasan,
ReplyDelete"The truth is, none of the public Onam celebrations, do honor Vamanan. He is a non entity in those. In the case of expatriate celebrations as well, Vamanan is unimportant.""
I have a doubt,whether the "thrikakara appan" is VAMANAN or not?
If the "thrikakara appan" is VAMANAN, he is an inevitable item in the festival of ONAM.
ഞാനിതിലേ പലപ്രാവശ്യം വന്നിരുന്നു.സാങ്കേതിക തകരാറു കാരണം ഒന്നുമുരിയാടാതെ മാറി നില്കയായിരുന്നു.കാളിദാസനും ,മാവേലി കേരളവും ,നിസ്സഹായനുമൊക്കെ എനിക്കു ബഹുമാന്യരും ,പ്രിയപ്പെട്ടവരുമാണ്.പക്ഷെ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യുമ്പോള്‍ ,ബാബാസാഹിബ് വിപുലമായ പഠനങ്ങളിലൂടെ രൂപപ്പെടുത്തിയ ഒരു പ്രത്യശാസ്ത്രമുണ്ട്.അതിനപ്പുറം കടക്കുന്ന സക്രിയമായ ചര്‍ച്ചകളൊന്നും വന്നില്ല.ദേശീയപ്രസ്ഥാനത്തിന്റെ കാലത്തു തന്നെ 'നാനാത്വത്തില്‍ ഏകത്വ'മെന്ന മുദ്രാവാക്യത്തെ അധ്:സ്ഥിത-അവര്‍ണ്ണ സാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ തള്ളികളഞ്ഞതിനു കാരണം ,രാഷ്ട്രീയാധികാരത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചതിനാലാണ്.സാമൂഹ്യവും ,സാമ്പത്തികവും ,സാം സ്കാരികവുമായ നിരവ്ധി കാരണങ്ങളാല്‍ കെട്ടിയുയര്‍ത്തിയ ജാതികോട്ടയെ ഏതെങ്കിലുമൊരു കല്ലെടുത്തുമാറ്റുന്നതിലൂടെ തകര്‍ക്കാനാവുമെന്ന് ബാബാസാഹിബ് കരുതിയില്ല.മറിച്ച് മഹാത്മാവ് കരുതിയത് ജാതിയൊരു സത്യവും ,അയിത്തം മാത്രമാണതിന്റെ ഒരേയൊരു "കുഴപ്പ"വുമെന്നാണ്.അവിടെ തുടങ്ങിപ്രശ്നങ്ങള്.
ReplyDeleteസം ഘപരിവാരത്തിന്റെ കാലത്തും പൂര്‍വ്വാധികം ശ്ക്തിയോടെയാണ്-ഈ വാദം തുടരുന്നത്.
രണ്ടുനൂറ്റാണ്ടിന്റെ ആയുസ്സുമാത്രമുണ്ടായിരുന്ന'ബ്രിട്ടനെ'ജാതിവ്യവസ്ഥയുടെ നടത്തിപ്പുകാരായി സ്ഥാപിക്കുന്നതോടെ ,രക്ഷപെടുന്നത് "ഹിന്ദുയിസ"മെന്ന അധിനിവേശ പ്രത്യശാസ്ത്രമാണന്നു കാണണം .