Wednesday, August 26, 2009

ഷൂരിയെ എന്തേ വെറുതേ വിട്ടു?


ബ്രാഹ്മണ ജാതി പാർട്ടിക്കെതിരെ(അതിലെ അബ്രാഹ്മണ നേതൃത്വത്തിനെതിരെ) രൂക്ഷ വിമർശമുന്നയിച്ച അരുൺ ഷൂരിക്കെതിരെ നടപടിയെടുക്കൽ വേണ്ടെന്ന് ആ‍ പാർട്ടി തീരുമാനിച്ചതെന്തേ?
ആർ എസ് എസ് പ്രതിബദ്ധത ഷൂരിക്കു തുണയായി എന്നാണ് മലയാളത്തിലെ ഒരു പ്രൊ-ആർ എസ് എസ് പത്രം റിപ്പോർട്ടു ചെയ്യുന്നത്.
എന്താണീ ആർ എസ് എസ് പ്രതിബദ്ധത? ആർ എസ് എസ് പ്രതിബദ്ധനായ ഗോവിന്ദാചാര്യയ്ക്കെതിരെ നടപടിയെടുക്കാൻ ഒരു തടസ്സവും ഈ പാർട്ടിക്കില്ലായിരുന്നല്ലോ! അപ്പോൾ സംഗതി അതല്ല. ഷൂരി പഞ്ജാബി ബ്രാഹ്മണനും ഗോവിന്ദാചാര്യ പിന്നാക്ക ജാതിക്കാരനും ആണ്. ഷൂരി ഒരു ക്ഷത്രിയനായിരുന്നെങ്കിൽ‌പ്പോലും വെറുതെ വിടില്ലായിരുന്നു എന്നതാണു സത്യം. ബി ജെ പി ബ്രാഹ്മണ ജാതി പാർട്ടിയാണെന്ന് സത്യാന്വേഷി നേരത്തെ പറഞ്ഞതു വെറുതെയല്ലെന്ന് ബോധ്യമായില്ലേ?
ആർക്ക്? പിന്നാക്കക്കാർക്കും ദലിതർക്കും ബോധ്യമാവില്ല.അത്രയും ബുദ്ധിയും ബോധവും അവർക്കുണ്ടായിരുന്നെങ്കിൽ അവരിങ്ങനെ ഇപ്പോഴും ഭരണിയർ മാത്രമായി തുടരുമോ?

നമുക്ക് ചാവേറുകളായിത്തന്നെ തുടർന്നാൽ മതിയേ! വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകണ്ട. അതൊക്കെ തമ്പുരാക്കന്മാർ നോക്കിക്കൊള്ളും. ലോകാ സമസ്താ സുഖിനോ ഭവന്തു!

16 comments:

  1. എന്താണീ ആർ എസ് എസ് പ്രതിബദ്ധത? ആർ എസ് എസ് പ്രതിബദ്ധനായ ഗോവിന്ദാചാര്യയ്ക്കെതിരെ നടപടിയെടുക്കാൻ ഒരു തടസ്സവും ഈ പാർട്ടിക്കില്ലായിരുന്നല്ലോ! അപ്പോൾ സംഗതി അതല്ല. ഷൂരി പഞ്ജാബി ബ്രാഹ്മണനും ഗോവിന്ദാചാര്യ പിന്നാക്ക ജാതിക്കാരനും ആണ്. ഷൂരി ഒരു ക്ഷത്രിയനായിരുന്നെങ്കിൽ‌പ്പോലും വെറുതെ വിടില്ലായിരുന്നു എന്നതാണു സത്യം.

    ReplyDelete
  2. "ഷൂരി പഞ്ജാബി ബ്രാഹ്മണനും ഗോവിന്ദാചാര്യ പിന്നാക്ക ജാതിക്കാരനും ആണ്."

    ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ ‘ആശാന്‘ കൌതുകം...

    എന്‍റെ ഈ കമന്‍റ് ഈ ‘മഹത്തായ’ വിഷയത്തെ(അതോ കണ്ട്പിടുത്തമോ) വഴിതെറ്റിക്കാന്‍ ശ്രമിച്ചെങ്കില്‍ മടിക്കേണ്ട. ധൈര്യമായി ഡിലീറ്റിക്കോ.........

    ReplyDelete
  3. എന്തിനു ഡിലീറ്റണം “മാറാത്ത” മലയാളീ; നിങ്ങളുടെ വിവരക്കേട് മറ്റുള്ളവർ മനസ്സിലാക്കട്ടെ. ജാതി എന്ന യാഥാർഥ്യത്തെ ക്ഷീരത്തിന്റെയും ചോരയുടെയും ക്ലീഷേ പറഞ്ഞ് കണ്ണടച്ചാൽ ഇരുട്ടാവില്ല. അല്ലെങ്കിൽ എന്തു കാരണത്താലാണ് ഈ ഇരട്ടത്താപ്പ് എന്നു പറഞ്ഞുതന്നാലും.

    ReplyDelete
  4. "ആർ എസ് എസ് പ്രതിബദ്ധത ഷൂരിക്കു തുണയായി എന്നാണ് മലയാളത്തിലെ ഒരു പ്രൊ-ആർ എസ് എസ് പത്രം റിപ്പോർട്ടു ചെയ്യുന്നത്."

    ഹഹഹ, സത്യാന്വേഷി ഏതു നാട്ടുകരനാണാവോ? കേരളക്കാരനല്ലേന്നു മനസ്സിലായി.

    ദേവഗവുഡ ബിജേപീക്കൊപ്പം ചേര്‍ന്നപ്പോള്‍ പാര്‍ട്ടി വിട്ട വീരന്റെ പത്രം പ്രൊ-ആറെസ്സ് പത്രമാണ് പോലും.
    ഫാസിസം എന്ന വാചകം എവിടെ എഴുതുമ്പോളും ഗണവേഷമിട്ട സംഘപ്രവര്‍ത്തകന്റെ ചിത്രം കൂടി ചേര്‍ക്കുന്ന ഹിന്ദു വിരുദ്ധ പത്രം.

    മാത്രുഭൂമിയുടെ ഹിന്ദു വിര്‍ദ്ധ വാര്‍ത്തകള്‍ സഹിക്കാന്‍ വയ്യാതെ നാടൊട്ടുക്ക് മാത്രുഭ്ഹുമി ബഹിഷ്കരിക്കാന്‍ പോസ്റ്ററൊട്ടിച്ച് ആഹ്വാനം നടത്തുന്ന സംഘത്തിനോട് മാത്രുഭൂമിക്ക് ‘പ്രൊ’ ആണത്രെ.

    ഒരു പക്ഷെ താങ്കല്ല് കേരളത്തി ആണെങ്കില്‍ എകെജി സെന്ററില്‍ സ്ഥിരതാമസ്സക്കരനായിരിക്കും. വിരന്‍ ഇടതു ലൈന്‍ വിട്ട സ്ഥിതിക്ക് പത്രത്തെ സംഘപരിവാറാക്കാന്‍ ( നമ്മുടെ സ്ഥിരം ലൈന്‍) അവിടുന്നു തിട്ടൂരം കിട്ടിക്കാണുമായിരിക്കും.

    ReplyDelete
  5. വീരന്റെ പത്രമോ? വീരൻ ഇറ്റതുപക്ഷത്തായിരുന്നപ്പോളും പത്രം വലതു പക്ഷത്തായിരുന്നു എന്ന് ഇടതുപക്ഷം ആരോപിക്കുന്നു. പിന്നെ ആർ എസ് എസ്സും പത്രവും തമ്മിലുള്ള സൌന്ദര്യ്പ്പിണക്കം ചൂണ്ടിക്കാണിച്ച് പത്രം പ്രൊ അല്ലെന്നു തെളിയിക്കാനുള്ള ശ്രമം കൊള്ളാം. എന്തുകൊണ്ടാണ് ജന്മഭൂമിയുടെ സർക്കുലേഷൻ വർധിക്കാത്തത്? ഈ പത്രം ആ ധർമം നിറവേറ്റുന്നുണ്ടല്ലോ!എന്തിനു രണ്ടു പത്രം? വാർത്തകൾ, പംക്തികാരന്മാർ, ലേഖനങ്ങൾ തുടങ്ങി ഒരുപാടു കാര്യങ്ങൾ വച്ച് ഇതു തെളിയിക്കാൻ സാധിക്കും. കണ്ണൂകിട്ടാതിരിക്കാൻ ഒരു മുസ്ലിം മൌലികവാദിയെ പംക്തികാരനാക്കിയതുകൊണ്ട് പത്രത്തിന്റെ കാവി മാറില്ല. അവരുടെ ആഴ്ച്ചപ്പതിപ്പിന്റെ ചീഫ് സബ് എഡിറ്റർ തന്നെ അക്കാര്യം വെളിപ്പെടുത്തിയിരുന്നതു വായിച്ചിട്ടില്ലേ?

    ReplyDelete
  6. അനോണി,
    ഷൂരി വിഷയത്തിൽ- ബി ജെ പി യിലെ ജാതിക്കളിയിൽ- താങ്കൾക്ക് അഭിപ്രായമില്ലേ? എന്തിനാണ് വിഷയം വഴിതിരിച്ചു വിടുന്നത്?

    ReplyDelete
  7. "നിങ്ങളുടെ വിവരക്കേട് മറ്റുള്ളവർ മനസ്സിലാക്കട്ടെ"

    സത്യം .മാറുന്ന മലയാളി ഒരു വിവരംകെട്ടവനാണ്. പക്ഷെ വിവരക്കേട് തൊട്ടുതീണ്ടാത്ത ഒരു ‘മാന്യന്‍റെ‘ വാക്കുകള്‍ ഇതാ......" ഷൂരി പഞ്ജാബി ബ്രാഹ്മണനും ഗോവിന്ദാചാര്യ പിന്നാക്ക ജാതിക്കാരനും ആണ്." മതി ഇത് മാത്രം മതി. ബാക്കി ഇത് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ......

    "എന്തു കാരണത്താലാണ് ഈ ഇരട്ടത്താപ്പ് എന്നു പറഞ്ഞുതന്നാലും"

    എവിടെയാണാവോ മാറുന്ന മലയാളിയുടെ ഇരട്ടത്താപ്പ് അങ്ങ് കണ്ടത്.........

    ReplyDelete
  8. ഇരട്ടത്താപ്പ് നിങ്ങളുടേതല്ല മലയാളീ. ബി ജെ പി യുടേതാണ്. രണ്ടു ജാതിക്കാരോട് രണ്ടു രീതിയില്‍ .

    ReplyDelete
  9. അനോണി,
    ഷൂരി വിഷയത്തിൽ- ബി ജെ പി യിലെ ജാതിക്കളിയിൽ- താങ്കൾക്ക്

    അഭിപ്രായമില്ലേ? എന്തിനാണ് വിഷയം വഴിതിരിച്ചു വിടുന്നത്?
    =============================
    താങ്കള്‍ എഴുതിയ ഒരു പൊട്ടത്തരം തിരുത്താന്‍ നോക്കി, എല്ലാ

    പൊട്ടത്തരത്തിനു മറുപടി എഴുതുക വല്ല്യ പാടാ...

    ബ്ലോഗിന്റെ പ്രധാന വിഷയം ജാതി ആയതിനാല്‍ “ജാതിഅന്വേക്ഷി” എന്ന

    പേരായിരിക്കും കൂടുത അനുയോജ്യം.

    പിന്നെ താങ്കളുടെ ഒരു സമധാനത്തിനു, എല്ലം സമ്മതിച്ചിരിക്കുന്നു.
    ഈ ബിജേപി ഭയങ്കര ബ്രാഹ്മണ ജാതി പാര്‍ട്ടി തന്നെ. പണ്ട്

    അബദ്ധത്തില്‍ അവര്‍ ഒരു പിന്നോക്കക്കരനെ പ്രസിഡന്റാക്കിപ്പോയി.

    അയാളെ പുറത്താക്കിയത് തെഹല്‍ക്കയെ ഉപയോഗിച്ചാണ്. അതുപോലെ

    തന്നെ അവര്‍ ഒരു പിന്നോക്കരനെ ആദ്യമായി പാര്‍ലമെന്റ് സ്പീക്കറാക്കി,

    ഒരു ന്വൂനപക്ഷക്കാരനെ പ്രസിഡന്റാക്കി, കുരേപ്പേര്‍ക്ക് മന്ത്രിസ്ഥനവും

    കൊടുത്തു. അടുത്ത പ്രാവശ്യം ബിജേപിക്കാര്‍ കാണ്‍ഗ്രസ്സിനെ വോട്ട് ചെയ്തു

    വിജയിപ്പിച്ചാണ് പിന്നോക്കക്കരെ പുറത്താക്കിയത്.

    പിന്നെ രാജസ്താന്‍ മുഖ്യമന്ത്രി ക്ഷത്രിയയായതു കോണ്ടാണ് അവരെ തോല്പിച്ച് പ്രപക്ഷനേത്രുസ്റ്റാനത്തു നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പൂണൂലിട്ട് ബ്രഹ്മണയാകാം എന്നുറപ്പു നള്‍കിയതിനാല്‍ തല്‍ക്കാലം പുറത്താക്കുന്നില എന്നാണറിയാന്‍ കഴിഞ്ഞത്.

    ഇവന്മാര്‍ പിന്നോക്ക സംവരണ മണ്ഡലങ്ങളില്‍ പോലും പേരുമാറ്റിയ ബ്രാഹമണരെയാണ്‌ മല്‍സരിപ്പിക്കുന്നത്. കേരളത്തിലെ ബ്രാഹമണരുടെ ശക്തികേന്ദ്രമായ കോട്ടയത്ത് അവര്‍ ഒരു നമ്പൂതിരിയെ ആ പേരില്‍ തന്നെ മത്സരിപ്പിച്ചു. പിന്നോക്കക്കാരനായ രാമന്‍ പിള്ളയെ പുറത്താക്കി.

    അതൊക്കെ പോട്ടെ പണ്ട് ബദല്‍ രേഖാ പ്രശനത്തില്‍ രാഘവനെ മാത്രം പുറത്താക്കിച്ചത് പോലും ഈ ബ്രാഹമണ പാര്‍ട്ടിയുടെ കളിയാണ്. അങ്ങനെ ഗൌരിയമ്മ തുടങ്ങി എല്ലാ പിന്നോക്ക കാരെയും പുറത്താക്കിയതിനു പിന്നില്‍ ബിജേപിക്കാര്‍ തന്നെ. ഇപ്പോലത്തെ മുഖ്യനെ ചില മുന്നോക്ക മന്ത്രിമാരെ ഉപയോഗിച്ചു കെട്ടി നിത്തിയിരിക്കുന്നതിനു പിന്നിലും ബിജേപി തന്നെ.

    സത്യാ(ജാതി)ന്വേഷിക്കു സമാധനമായി എന്നു കരുതുന്നു. സമയം കിട്ടുന്മ്പ്പോള്‍ താങ്കള്‍ ഇതു പോലത്തെ ജാതി പുറത്താക്കലുകളേക്കുറിച്ചു കൂടുതല്‍ എഴുതും എന്നു കരുതുന്നു

    ReplyDelete
  10. ജാതി സത്യാന്വേഷി കണ്ടുപിടിച്ചതല്ല അനോണിമസേ!“....ആയിരത്തിയഞ്ഞൂറിൽ അധികം കൊല്ലക്കാലം ഇവിടെ പരമദിവ്യമായി നിലനിന്ന ഒരു മത സാമൂഹ്യ ഘടന ചിലരെല്ലാം ഒരു ബീഡി വലിച്ചു തീർന്നപ്പോഴേക്കു നിശ്ശേഷം പൊയ്പ്പോയി ...” എന്നു വിശ്വസിച്ചുക്കുന്ന കഴുതകൾക്കും ജാതി കൊണ്ട് എക്കാലത്തും ഗുണം കിട്ടിയിട്ടുള്ളവർക്കും ‘ജാതി’ എന്ന വാക്ക് പരസ്യമായി പറയുന്നതു കേൾക്കുമ്പോഴേ ചിരങ്ങുദീനം വരും. അവർ ഇങ്ങനെ ചോറിയും. അങ്ങനെ ചൊറിഞ്ഞാലൊന്നും സത്യാന്വേഷി ജാത്യാന്വേഷി അല്ലാതാവില്ല. ജാതി അത്ര മോശമാണെങ്കിൽ ഇവിടെ നഴ്സറി ക്ലാസിൽ വരെ സവർണർ മക്കളുടെ ജാതിപ്പേരു ചേർക്കുന്നത് എന്തിനാണ്? ജാതി മോശമായ കാര്യമാണെങ്കിൽ ശബരിമലയിലും ഗുരുവായൂരിലും നമ്പൂതിരിമാർക്കു ജാതിസംവരണം ഏർപ്പെടുത്തിയിരിക്കുന്നത് അനോണിമോൻ എതിർക്കുമോ?

    ReplyDelete
  11. ജാതി മോശമാണ് എന്ന തോന്നല്‍ ഉണ്ടെങ്കില്‍ ആദ്യം ഈ ജാതി അന്വേഷണാം നിര്‍ത്തൂ അണ്ണാ..

    അണ്ണന്‍ പില്ലേരെ സ്കൂലില്‍ ചേര്‍ക്കുംമ്പഓള്‍ ജാതിക്കോളം പൂരിപ്പിക്കണ്ട.

    ചുമ്മാ ഇടതു പുരോഗമനക്കാരന്‍ ആണന്നെ പറയും. എന്നിട്ട് രാവിലേ മുതല്‍ വൈകുന്നേരം വരെ കാണുന്നതിലും കേള്‍ക്കുന്നതിലുമെല്ലാം ജാതി ആരോപിക്കും. വൈകുന്നേരം ബ്ലൊഗ്ഗ് എഴുതും - അയ്യോ അറ്റ്വിടെ ജാതി ഇവിടെ ജാതി എന്നൊക്കെ.

    എന്തു ചെയ്യാന്‍, ആയിരത്തിയഞ്ഞൂറില്‍ അധികം കൊല്ലക്കാലം ഇവിടെ പരമദിവ്യമായി നിലനിന്ന ഒരു മത സാമൂഹ്യ ഘടന എല്ലാ ജാതിക്കരും അവന്റെ കീഴ്ജാതിക്കാരനിട്ട് പണിഞ്ഞു ആഘോഷിച്ചതാ.

    അതുകൊണ്ട് അതും പറഞ്ഞു മറ്റുള്ളവരെ ചൊറിയിക്കാം എന്നു കരുതണ്ട.

    ReplyDelete
  12. ജാതി മോശമാണെന്ന ധാരണ സത്യാന്വേഷിക്കാണോ? ഇതു നല്ല പാട്. അനോണിയ്ക്ക് തലയ്ക്കു വെളിവില്ലേ? സത്യാന്വേഷി ഇടതുപുരോഗമനക്കാരനോ? ഹ... ഹ.. ഹ.. ഈ ചങ്ങാതിക്ക് വായിച്ചാലും ഒന്നും മനസിലാകില്ലെന്നു തോന്നുന്നു.

    ReplyDelete
  13. അനോണീ: വായിച്ചു. സത്യാന്വേഷി എത്രമാത്രം ‘ജാതിഭ്രാന്ത്’ ഉള്ളയാളാണെന്നു മനസ്സിലായി; സ്വയം ലജ്ജയും തോന്നി. ഇത്തരം ‘വിവരങ്ങൾ’ എവിടെ ഒളിപ്പിച്ചുവയ്ക്കയായിരുന്നു? ഏതായാലും ഇതുസംബന്ധമായി പുതിയ ഒരു പോസ്റ്റിടാം. അതുവരെ ക്ഷമിക്കൂ. പിന്നെ ഈ അനോണിപ്പണി അവസാനിപ്പിക്കയാണ്.മുകളിൽ ശ്രദ്ധിക്കുക.

    ReplyDelete
  14. എന്റെ സത്യാന്വേഷീ,
    താങ്കള്‍ സത്യാന്വേഷിയല്ല, നമ്പര്‍ വണ്‍ കള്ളാന്വേഷിയാണ്. “നായര്‍ -ഈഴവ ചിത്രങ്ങള്‍ ” പല അതീതസത്യങ്ങളും ഗ്രഹിപ്പിക്കുന്നതാണ്. ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ എല്ലാ തെറ്റിദ്ധാരണകളും മാറി. പോസ്റ്റിട്ട കൃഷ്ണ-തൃഷ്ണ യെ അഭിനന്ദിച്ച് എനിക്ക് ഇത്രയും എഴുതേണ്ടിവന്നു. അതിവിടെ തന്നെ പകര്‍ത്താം. താങ്കള്‍ നന്നാകുന്നെങ്കില്‍ നന്നാകട്ടെ !! ഈശ്വരോ രക്ഷതു!!
    കൃഷ്ണതൃഷ്ണയിലെ മറുപടി
    വളരെ താമസ്സിച്ച് ബ്ലോഗറായ ഒരുവനാണേ,
    ഈ പോസ്റ്റ് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. എല്ലാ അസമത്വങ്ങളുടെയും അന്തര്‍ധാര സാമ്പത്തികം മാത്രം !!!
    മാലോകരെ അവര്‍ണ്ണ സര്‍വ്വാണികളെ ഇനി നിങ്ങള്‍ക്കെന്തു വേണം ?!! ഗുരുവായൂരിലെ പൂശ്ശാരിയാകണോ, ശബരിമലയിലെ തന്ത്രിയാകണോ, നല്ല വെളുവെളുത്ത ബ്രാഹ്മണച്ചിയേയോ നായരച്ചിയേയൊ കെട്ടണോ വിഷമിക്കണ്ട, അല്പം പൂജ/തന്ത്രമന്ത്രാദികള്‍ പഠിക്കൂ , പണമുള്ളവരാകൂ. പിന്നെ വ്യത്യാസമൊന്നുമില്ല, സര്‍വ്വതും നിങ്ങള്‍ക്കു പ്രാപ്യം !! കാശുണ്ടെങ്കില്‍ കേശവപ്പുലയനെന്നും രാഘവപറയനെന്നും മാധവചോകാനെന്നും വാലിട്ടോളൂ. മാന്യത പുറകേ വന്നോളും!!! നിങ്ങളുടെ സ്ഥാപങ്ങള്‍ക്ക് ‘പുലയാ ഹോട്ടല്‍’ എന്നും ‘ചോകാന്‍സ് ഹോസ്പില്‍ ’ എന്നും ധൈര്യമായി പേരിട്ടോളൂ. അവിടെ എന്തൊരു തെരക്കായിരിക്കുമെന്നോ!!? പൊതു വേദിയില്‍ നിങ്ങളെ കണ്ടാല്‍ കാശില്ലാത്ത നായരും നമ്പൂരിയും ചാടിയെണീക്കും . ചിലപ്പൊള്‍ നിങ്ങടെ ആണ്മക്കള്‍ക്ക് അവരുടെ പെണ്മക്കളെ സംബന്ധം ആലോചിച്ചെന്നും ഇരിക്കും. ഇത്രയും വലിയ സത്യം വിളിച്ചു പറഞ്ഞ മഹാനായ ചരിത്രകാരാ ക്നുക്ണ തിക്ണേ അങ്ങേയ്ക്ക് നമോവാകം.
    അവര്‍ണ്ണ പരിഷകളേ സത്യം മനസ്സിലാക്കിയ സ്ഥിതിയ്ക്ക് ജാതി സംവരണം ഉപേക്ഷിച്ച് സാമ്പത്തിക സംവണത്തിനായി അന്തിമ കാഹളം മുഴക്കൂ. ക്നുക്ണതിക്ണയുടെ മേധാശക്തിയുടെ മുന്നില്‍ നമസ്ക്കരിക്കൂ...
    ഓ.ടോ: ജാതിയില്‍ അര്‍ത്ഥമുണ്ടെന്നും കഴിവ് കൂടിയവന്‍ കൂടിയജാതിയില്‍ പിറക്കുന്നു എന്നും സമ്മതിക്കുന്നു. കാരണം ഈ പോസ്റ്റിട്ട സവര്‍ണ്ണന്റെ ആശയവും ഭാഷയും എത്രയധികം അവണ്ണാദികളെ കൊണ്ടുപോലും കൈയ്യടിപ്പിച്ചില്ലേ ?അതാണ് ബുദ്ധി. അത് ജന്മം കൊണ്ട് തന്നെ നേടേണ്ടതാണ്. ഓം ശ്രീ ഭഗവത് ഗീതായ നമ:


    August 28, 2009 10:04 PM

    ReplyDelete
  15. പ്രിയ നിസ്സഹായൻ,
    ‘നായർ-ഈഴവ ചിത്രങ്ങൾ’ക്കും ഈ പോസ്റ്റിലെ അനോണികളും അല്ലാത്തവരുമായ സംഘ് ആശയക്കാർക്കുമായി ‘എന്തുകൊണ്ട് ജാതി പറയുന്നു ?’ എന്ന ഒരു പോസ്റ്റ് ഇടുന്നുണ്ട്; നാളെയോ മടന്നാളോ. ഓൺലൈനിലെ അവർണർ വരെ സവർണ ചിന്താഗതിക്കാരാണ്; ആ പോസ്റ്റു വന്നപ്പോൾ അവരുടെ വികാരം അണപോട്ടി പുറത്തേക്കു വന്നതും ചിത്രകാരനെതിരെയുള്ള രോഷം പ്രകടിച്ചതും കണ്ടില്ലേ. ഏതായാലും താങ്കൾ ഒന്നാന്തരം കമന്റിട്ടല്ലോ. നന്നായി. അനോണിയെ പരിഹസിച്ച് എഴുതിയ കമന്റ് തെറ്റിദ്ധരിച്ചോ?

    ReplyDelete