കര്‍ണാടക ചീഫ് ജസ്റ്റിസ് പി ഡി ദിനകരന് എന്ന ദലിത് ജഡ്ജിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നീക്കം ആരംഭിച്ച ഉടനെ അദ്ദേഹം 'അഴിമതിക്കാരനാ'യ അദ്ഭുതവിദ്യയെപ്പറ്റി സത്യാന്വേഷി ഈ ബ്ലോഗില്‍ സംശയം പ്രകടിപ്പിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ! ഇന്‍ഡ്യയില്‍ അഴിമതി, പെണ്‍വാണിഭം തുടങ്ങിയ കേസുകള്‍ പൊതുവില്‍ ദലിതര്‍ , ഒബി സി കള്‍ മുതലായവരെ ഒരലുക്കാക്കാനാണു കൂടുതലും ഉപയോഗിക്കപ്പെടുന്നതെന്ന യാഥാര്‍ഥ്യം അറിയാവുന്ന ആര്‍ക്കും ജസ്റ്റിസ് ദിനകരനെതിരായ നീക്കത്തില്‍ സംശയം തോന്നിക്കാണും. സവര്‍ണ മാധ്യമങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഏത് ആടിനെയും പട്ടിയും പേപ്പട്ടിയും ആക്കാന്‍ നിഷ്പ്രയാസം കഴിയുന്ന നാടാണിത്. അതപ്പടി വിശ്വസിക്കുന്ന കഴുതകളാണ് ഈ ദലിതരും ഒ ബി സികളും വരെ. അവര്‍ക്ക് സത്യാന്വേഷിയുടെ നിരീക്ഷണം 'സെക്റ്റേറിയന്‍ ' ആയും 'ജാതീയത'യായും ഒക്കെ തോന്നും. യഥാര്‍ഥ ജാതീയത അങ്ങനെ അവര്‍ കാണാതെയും ഇരിക്കും . ഇത്രനാളും ജസ്റ്റിസ് ദിനകരന് നിശ്ശബ്ദനായിരുന്നു; തന്റെ പദവിയുടെ മാന്യത പുലര്‍ത്തിക്കൊണ്ട്. അത് അദ്ദേഹത്തിന്റെ മേല്‍ കുതിര കയറാനുള്ള ശ്രമമായി മാറിയപ്പോളാകണം ഇപ്പോള്‍ അദ്ദേഹം നിശ്ശബ്ദത ഭേദിച്ചത്. എന്തായാലും അഴിമതി ആരോപണം കൊണ്ടുവന്നവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞു. ഇനി അദ്ദേഹത്തെ ഇമ്പീച്ചുകൂടി ചെയ്താലേ 'അഴിമതി വിരുദ്ധരായ' വിശുദ്ധ പശുക്കള്‍ക്ക് തൃപ്തിയാകൂ.
റ്റൈംസ് നൗ എന്ന ചാനല്‍ ജസ്റ്റിസ് ദിനകരനുമായി നടത്തിയ അഭിമുഖം ഇക്കഴിഞ്ഞദിവസം കാണുകയുണ്ടായി. ഇവിടെ ക്ലിക്കിയാല്‍ അതിന്റെ ഒരു ഭാഗം കാണാം.
ഇവിടെ അതു വായിക്കാം.
കൂടാതെ യു പി മുഖ്യമന്ത്രിയും മറ്റൊരു 'അഴിമതി'ക്കാരിയും ആയ മായാവതി ജസ്റ്റിസ് ദിനകരനു പിന്തുണയുമായി വന്നിട്ടുമുണ്ട്. മനോരമയില്‍ വന്ന ആ വാര്‍ത്ത താഴെ:
ജസ്റ്റിസ് ദിനകരനു പിന്തുണയുമായി മായാവതി
സ്വന്തം ലേഖകന്‍
ലക്നൌ: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടി നേരിടുന്ന കര്‍ണാടക ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനു പിന്തുണയുമായി മായാവതി. ദിനകരനെതിരെ എന്തു നടപടി എടുത്താലും അതിനു മുന്‍പ് അദ്ദേഹത്തിനു പറയാനുള്ളതു കേള്‍ക്കാന്‍ അവസരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു യുപി മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി മന്മോഹന് സിങ്ങിനു കത്തെഴുതി.
ദിനകരനു സ്വാഭാവിക നീതി നിഷേധിക്കരുതെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് മായാവതി ആവശ്യപ്പെട്ടിരിക്കുന്നത്.
(മലയാള മനോരമ ദിനപത്രം 20/12/2009)
മുകളില്‍ അഭിമുഖത്തിന്റെ ലിങ്ക് കിട്ടാത്തവര്‍ ഇവിടെ ക്ലിക്കുക.
പിന്കുറി:
ഈ പോസ്റ്റിട്ടതിനുശേഷമാണ് ബോബി കുഞ്ഞു എഴുതിയ 'അഴിമതിയുടെ സാമൂഹിക പശ്ചാത്തലം' എന്ന ലേഖനത്തെപ്പറ്റി അറിഞ്ഞത്. ആ ലേഖനം ഇവിടെ പ്രസക്തമായതിനാല്‍ എടുത്തു ചേര്‍ക്കുന്നു
സവര്‍ണ മാധ്യമങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഏത് ആടിനെയും പട്ടിയും പേപ്പട്ടിയും ആക്കാന്‍ നിഷ്പ്രയാസം കഴിയുന്ന നാടാണിത്. അതപ്പടി വിശ്വസിക്കുന്ന കഴുതകളാണ് ഈ ദലിതരും ഒ ബി സികളും വരെ. അവര്‍ക്ക് സത്യാന്വേഷിയുടെ നിരീക്ഷണം 'സെക്റ്റേറിയന്‍ ' ആയും 'ജാതീയത'യായും ഒക്കെ തോന്നും. യഥാര്‍ഥ ജാതീയത അങ്ങനെ അവര്‍ കാണാതെയും ഇരിക്കും
ReplyDeleteസത്യം ഇതിന്റെ രണ്ടിന്റേയും ഇടക്കാണെന്നാണ് എന്റെ വിശ്വാസം. അതാണ് സത്യം മനസ്സിലാക്കാന്‍ ഇത്ര വിഷമം. ഏതെങ്കിലും ഒരു അറ്റം പിടിക്കുന്നത് അതുകൊണ്ടാണ്.. സത്യാന്വേഷി എന്തു പറയുന്നു?
ReplyDeleteഎല്ലാ വിഭാഗങ്ങളിലും അഴിമതിക്കാര്‍ ഉണ്ടാകും രഞ്ജിത്തേ. പ്രശ്നം അതല്ല. അവര്‍ണര്‍ പൊതുവില്‍ അധികാരം,മീഡിയ ഈ രംഗങ്ങളില്‍ സാന്നിധ്യം ഇല്ലാത്തവരാണ്. അതുകൊണ്ടു തന്നെ അവര്‍ അഴിമതി നടത്തിയാല്‍ കൈയോടെ പിടിക്കപ്പെടുകയും സ്ഥാനമാനങ്ങള്‍ നഷ്ടപ്പേടുകയും ചെയ്യും. സവര്‍ണരുടെ ഈ രംഗങ്ങളിലെ മേധാവിത്വം നിമിത്തം അവര്‍ പിടിക്കപ്പെടുന്നതു തന്നെ കുറവായിരിക്കും. അഥവാ പിടിച്ചാല്‍ത്തന്നെ ശിക്ഷിക്കപ്പെടുകയോ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടലോ ഉണ്ടാവുന്നില്ല. ജാതി എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നവര്‍ക്കേ അതുമൂലമുള്ള വിവേചനം ഇല്ലാതാക്കാന്‍ എന്തെങ്കിലും ചെയ്യാനാവൂ എന്നാണ് സത്യാന്വേഷി പറയുന്നത്.
ReplyDeleteരഞ്ജിത്തിന്റെ സ്വരത്തില്‍ സത്യാന്വേഷിയെ ശരിയായി മനസ്സിലാക്കാനുള്ള ഒരു ശ്രമത്തിന്റെ ലാഞ്ഛന. നന്ദി
ബോബി കുഞ്ഞുവിന്റെ ലേഖനം ഒന്നുകൂടി വായിക്കണേ.
ReplyDeletebut do u think there is an organised group wrking against lower castes? or is it the wrk of the 'individual' (and his belief system) who heads a particular organisation?
ReplyDeleteവ്യവസ്ഥിതിയുടെ പ്രശ്നമാണ്. ഈ വ്യ്വസ്ഥിതിയില്‍ അധികാരം കൈകാര്യം ചെയ്യുന്നവ വിഭാഗങ്ങളുടെ മാനസിക ഭാവം ജാതിയാല്‍ നിര്‍ണയിക്കപ്പെടുന്നു;അവരറിയാതെ തന്നെ. ഈഴവര്‍ 'താഴ്ന്ന' ജാതിക്കാരാണെന്ന ധാരണ ഒരു നായര്‍ കുട്ടിയ്ക്ക് മുലപ്പാലില്‍ കിട്ടും . അതേപോലെ പുലയര്‍ 'താഴ്ന്ന'വരാണെന്ന് ഈഴവ കുട്ടിയ്ക്കും കിട്ടുന്നു. അത്തരം ധാരണ ഒരു സംഘടിത രൂപം കൈക്കൊള്ളും അധികാരം കൈകാര്യം ചെയ്യുമ്പോള്‍; സ്വാഭാവികമായി.
ReplyDeleteമറ്റുള്ളവരെല്ലാം ദൈവനിഷേധികള്‍ ആണെന്ന തോന്നല്‍ മറ്റു ചിലര്‍ക്കും കിട്ടുന്നു . അതിനി മുലപ്പാലിലൂടെ ആണോ , പ്രാഥമിക മത വിശ്വാസത്തിലൂടെ ആണോ എന്ന് മാത്രമേ ചിന്തിക്കേണ്ടതുള്ളൂ ...
ReplyDelete