Monday, January 18, 2010

സംവരണവും സുകുമാരന്‍ നായരുടെ വെവരവും

എന്‍ എസ് എസ് അസി.സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് വിവരം എന്ന സാധനം തൊട്ടുതെറിച്ചിട്ടില്ലെങ്കിലും അങ്ങേര് എന്തു പറഞ്ഞാലും പത്രങ്ങള്‍ക്ക് അതു വലിയ വാര്‍ത്തയാണ്. സംവരണം എന്നുകേട്ടാല്‍ അങ്ങേര്‍ക്കു ഹാലിളകും. നമ്മുടെ മുഖ്യധാരാ ('മുഖ്യധാര എന്ന മണ്ണാങ്കട്ട'-കെ ഈ എന്‍‌-വാരാദ്യ മാധ്യമം 17/01/2010)പത്രങ്ങള്‍ക്കും സംവരണവിഷയത്തില്‍ അസാരം അസ്കിത ഉള്ളതിനാല്‍ അവര്‍ ,വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്ന മട്ടില്‍ ഈ നായര്‍ എഴുന്നള്ളിക്കുന്ന വങ്കത്തരങ്ങള്‍ അതേപടി അച്ചടിക്കുകയും ചെയ്യും. ഇന്നത്തെ പത്രങ്ങളിലും ഇത്തരം ഒരു വാര്‍ത്ത കാണാം.

"സംവരണം ജന്മാവകാശമാണെന്നാണു ചിലരുടെ ധാര്‍ഷ്ട്യം. ഭരണഘടന ഒാരോ പത്തു വര്‍ഷത്തേയ്ക്കും നല്‍കുന്ന ആനുകൂല്യം മാത്രമാണു സംവരണം. ഒാരോ പത്തു വര്‍ഷവും പഠനം നടത്തി മാറ്റം വരുത്തേണ്ട സംവരണ മാനദണ്ഡങ്ങള്‍ സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും അതേപടി കൊണ്ടു നടക്കുകയാണ്. ഇതു തിരുത്തപ്പെടണം. അല്ലെങ്കില്‍ തിരുത്തിക്കും."
ഇതാണ് നായരുടെ ഉദീരണം. മുഖ്യധാരാ സവര്‍ണ പത്രങ്ങള്‍ മാത്രം വായിക്കുന്ന അവര്‍ണ മന്ദബുദ്ധികളും സംവരണം 10 വര്‍ഷത്തേക്കുള്ള ഏര്‍പ്പാടാണെന്ന എന്‍ എസ് എസ് പ്രചാരണത്തില്‍ വീഴുന്നുണ്ട്. എടോ മണ്ടന്‍ നായരേ, 10 വര്‍ഷത്തേക്കുള്ള സംവരണം നിയമസഭ-ലോക്‌സഭയിലേക്കുള്ള രാഷ്ട്രീയ സംവരണമാണ് . ആ സംവരണം കല്പ്പാന്തകാലത്തോളം നീട്ടിനല്കുന്നതില്‍ ഇവിടെ ഒരു സവര്‍ണ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും എതിര്‍പ്പുമില്ല. ചട്ടുകങ്ങളെ മാത്രം സൃഷ്ടിക്കുന്ന ആ സമ്പ്രദായം സവര്‍ണര്‍ക്ക് എന്നും ഇഷ്ടമായിരുന്നു. നിയമ സഭയില്‍ ഒരു ചര്‍ച്ചപോലും നടത്താതെയാണ് ആ ബില്‍ പാസാക്കപ്പെടുന്നത്. ഈയിടെയും ആ ബില്‍ പാസാക്കുകയുണ്ടായി. എന്‍ എസ് എസ് പോലും അതറിഞ്ഞില്ല. എന്നാല്‍ ഉദ്യ്യോഗ സംവരണം അങ്ങനെയല്ല. അതിനു കാലപരിധി ഭരണഘടന നിര്‍ദേശിച്ചിട്ടില്ല.സാമൂഹികവും വിദ്യാഭ്യാസപരവും ആയി പിന്നാക്കം നില്‍ക്കുന്ന (സാമ്പത്തികമായല്ല)സമുദായങ്ങള്‍ക്ക് ഭരണാധികാരത്തില്‍ പങ്കാളിത്തം നല്‍കാനുള്ള വ്യവസ്ഥയാണത്. ഈ പ്രാഥമിക വസ്തുത പോലും അറിയാത്ത ആളാണ് സംവരണത്തെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നതു്. അത് അങ്ങനെ തന്നെ റിപ്പോര്‍ട്ടുന്ന പത്രകേസരികള്‍ അതിനേക്കാള്‍ വലിയ മണ്ടന്മാര്‍.[മണ്ടന്മാരായിട്ടൊന്നുമല്ലെന്ന് സത്യാന്വേഷിയ്ക്കറിയാം. അതാണ് നായരും മീഡിയയും തമ്മിലുള്ള ബന്ധം]
റിപ്പോര്‍ട്ട് ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.


6 comments:

  1. എടോ മണ്ടന്‍ നായരേ, 10 വര്‍ഷത്തേക്കുള്ള സംവരണം നിയമസഭ-ലോക്‌സഭയിലേക്കുള്ള രാഷ്ട്രീയ സംവരണമാണ് . ആ സംവരണം കല്പ്പാന്തകാലത്തോളം നീട്ടിനല്കുന്നതില്‍ ഇവിടെ ഒരു സവര്‍ണ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും എതിര്‍പ്പുമില്ല. ചട്ടുകങ്ങളെ മാത്രം സൃഷ്ടിക്കുന്ന ആ സമ്പ്രദായം സവര്‍ണര്‍ക്ക് എന്നും ഇഷ്ടമായിരുന്നു

    ReplyDelete
  2. സംവരണം എത്ര ചര്‍ച്ച ചെയ്തിട്ടും ഒരിക്കലും പരിഹരിക്കപ്പെടാതെ നീണ്ടു പോകുന്ന ഒരു വിഷയം തന്നെയാണ്‌.

    ReplyDelete
  3. സമൂഹത്തിന്റെ മണ്ടയില്‍ ചാഴിബാധപോലെ അനര്‍ഹമായ പ്രാതിനിധ്യത്തോടെ കയറിയിരിക്കുന്ന
    സവര്‍ണ്ണരില്‍ നിന്നുമുള്ള ആധിപത്യത്തെ
    കുറച്ചെങ്കിലും കുറച്ചുകൊണ്ടുവരാനുള്ള
    മര്യാദയും സാമൂഹ്യ നീതിയുമാണ് സംവരണം
    എന്ന് പച്ചക്ക് പറയാതിരുന്നതുകൊണ്ട്
    നായര്‍ക്ക് ബുദ്ധിമാന്ദ്യം തുടരും.
    കേരളത്തെ സംബന്ധിച്ച് സവര്‍ണ്ണത എന്ന നായര്‍ വര്‍ഗീയതയാണ് നാടിന്റെ ശാപവും,എല്ലാ അഴിമതി-സ്വജന പക്ഷപാതങ്ങളുടെയും,
    മൂല്യബോധമില്ലായ്മയുടെ കാരണവും.
    അതു ബോധ്യപ്പെടാന്‍ നമ്മുടെ സാമൂഹ്യശാസ്ത്രവും
    ചരിത്രവും പഠിച്ചേ മതിയാകു.

    ReplyDelete
  4. നായര്‍ പ്രതിനിധി സമ്മേളനം ഈ ആവശ്യം പാസ്സാക്കുന്നതിന്‌ ഒരാഴചമുമ്പ് കൊട്ടാരക്കര യൂണിയന്‍ ആവശ്യപ്പെട്ടത് പട്ടികജാതിയാക്കണമെന്നാണ്.ഇതൊന്നും നടക്കാത്തകാര്യമാണന്ന് ഏതുനായര്‍ക്കും അറിയാം .ഇവിടെ പ്രശ്നം വേറേയാണ്‌.അടുത്തു നടക്കാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്‌.ഇതുവരെ സമദൂര ചിത്താന്തം ഏശിയില്ല,ഒരുമുഴം മുമ്പൊന്നെറിഞ്ഞു നോക്കി ,ഫലം കണ്ടു.അടുത്ത റ്റേണ്‍ യു.ടിഎഫ് ആണല്ലോ,രമേശ്,ചാണ്ടി,ഹസന്‍,ദാ ചാടി വീണു.തീരെ പ്രതീക്ഷയില്ലാത്ത ഇടതും ഒരുചെറിയതിട്ടുനോക്കി,പാലോളിയുടെ'പരിശോധിക്കണം '.ഓക്കത്തിലെന്നറിഞ്ഞു കൊണ്ടു തന്നെ ഈ അടവെടുത്തത് "ഓത്താലൊരാന-പോയാലൊരു പ്രമേയം "

    ReplyDelete
  5. മറ്റു പലര്‍ക്കും വേണ്ടിയാണ് നായര്‍ സംസാരിക്കുന്നത്. നായരുടെ ഭീഷണി കണ്ടില്ലേ അതിനര്‍ഥം മറ്റു പലരും കൂടെയുണ്ടെന്ന് തന്നെയാണ്. എന്നും സവര്‍ണന്‍ അവര്‍ണന്റെ മേല്‍ നിരണ്‍ഗുന്നതിന്റെ തുടര്‍ച്ചയാണ് ഈ സംവരണ വിരോധം. വരുന്ന സര്‍ക്കാറുകളില്‍ ഏതെങ്കിലും ഒന്ന് സംവരണം അവസാനിപ്പിച്ചാലും അല്‍ഭുതപ്പെടേണ്ടതില്ല കാരണം ഇപ്പോഴുള്ള ഈ അഭ്യാസങ്ങള്‍ അതിന്റെ തുടര്‍ഛയാണ്.

    ReplyDelete