Monday, May 17, 2010

ജാതിയും 'മതനിരപേക്ഷ'രരും

തമിഴ്‌നാട്ടില്‍, 'സവര്‍ണര്‍' മനുഷ്യത്വത്തെ കുഴിവെട്ടിമൂടി അതിനുമുകളില്‍ കെട്ടിപ്പൊക്കിയ, 'ക്രൂരമതില്‍' കീഴാള കരുത്തിനു മുമ്പില്‍, പൊളിഞ്ഞുവീണത് ഈയടുത്തകാലത്താണ്. ലോകമഹാദ്ഭുതങ്ങളിലൊന്നായ ചൈനയിലെ വന്‍മതിലിനെ ലജ്ജിപ്പിക്കുംവിധം, ജാതിപ്രത്യയശാസ്ത്രം, പരിവര്‍ത്തന പ്രവാഹങ്ങളെ പ്രതിരോധിക്കുന്ന മറ്റൊരു വന്‍മതിലായി ഇന്ത്യയിലിപ്പോഴും വളരുകയാണ്. ഇന്ത്യന്‍ ജീവിതത്തെയാകെ വിഘടിപ്പിക്കുംവിധം, ഒരു വിധ്വംസകശക്തിയായി നില്‍ക്കുന്ന ജാതി, എന്നിട്ടും സൂക്ഷ്മവിചാരണകളെ സമര്‍ഥമാംവിധം അതിജീവിച്ചുകൊണ്ട് ഇന്നും കരുത്താര്‍ജിക്കുകയാണ്. വ്യത്യസ്ത ജാതികളെയും 'ജാതിമതിലു'കളെയും സാധ്യമാക്കിയ, 'സവര്‍ണ പ്രത്യയശാസ്ത്ര'ത്തെ സംരക്ഷിക്കുംവിധമുള്ള വിചിത്ര വാദമുഖങ്ങളാണ്, മതനിരപേക്ഷ വാദികളില്‍ ചിലര്‍പോലും മുന്നോട്ടുവെക്കുന്നത്. തമിഴ്‌നാടിന്റെ ധൈഷണിക പാപ്പരീകരണത്തിന് കാരണം, നവോത്ഥാന നായകനായിരുന്ന, ഇ.വി.ആറിന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണവിരുദ്ധ പ്രക്ഷോഭമാണെന്ന്, കണ്ടെത്തിയത് ഏതോ ബാല്‍താക്കറെയല്ല, മറിച്ച് പ്രശസ്ത ചരിത്രകാരനായ ബിപിന്‍ചന്ദ്രയാണ്!

മതനിരപേക്ഷ കാഴ്ചപ്പാട് പങ്കുവെക്കുന്നവരില്‍ 'ചിലര്‍പോലും' സവര്‍ണതയോട്
ശൃംഗരിക്കുന്നതാണ് നാം കാണുന്നത്. സാമ്പത്തിക സംവരണം സമം സോഷ്യലിസം എന്നുപോലും കരുതുന്നവരെ അവര്‍ക്കിടയില്‍ പരതിയാല്‍ കണ്ടെത്താന്‍ കഴിയും. ശങ്കരാചാര്യരുടെ പറക്കുന്ന ബുദ്ധിയെ പ്രശംസിക്കുകയും എന്നാല്‍, ചാതുര്‍വര്‍ണ്യത്തെ പിന്തുണച്ചതിന്റെ പേരില്‍, അദ്ദേഹത്തിന്റെ മരവിച്ച ഹൃദയത്തെ പഴിക്കുകയും ചെയ്ത വിവേകാനന്ദനുപോലും, ചാതുര്‍വര്‍ണ്യത്തിന്റെ മതില്‍ പൊളിക്കാന്‍ കഴിയാതെ പോയത്, ജാതി പ്രത്യയശാസ്ത്രത്തിന്റെ അപ്രതിരോധ്യമായ ശക്തിയുടെ വിജയത്തെയാണ് വിളംബരം ചെയ്യുന്നത്. സാമൂഹിക പരിഷ്‌കര്‍ത്താക്കളും പ്രക്ഷോഭകാരികളും ധൈഷണികരും പൊതുവില്‍ 'ജാതിപ്രശ്‌നത്തെ' അഭിമുഖീകരിക്കുമ്പോള്‍ അതിനെ അറുത്തുമുറിച്ച് പരിശോധിക്കുന്നതിനു പകരം, 'കളംമാറി ചവിട്ടി' ഒരുതരം 'അഴകൊഴമ്പനിസം' ആഘോഷിക്കുന്നതിലാണ്, ഇപ്പോഴും ആവേശം കൊള്ളുന്നത്......


ഇത് എഴുതിയത് സത്യാന്വേഷിയോ മറ്റോ ആണെന്നു തോന്നുന്നുണ്ടോ? എന്നാല്‍ തെറ്റി. ഇത് ഒരു സി പി എം കാരന്‍ എഴുതിയതാണ്. സ്വത്വ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയുന്നവര്‍
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വിരലിലെണ്ണാവുന്നവരാണ്.(അതുകൊണ്ടുതന്നെ അവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നോട്ടപ്പുള്ളികളുമാണ്). അതില്‍ സുപ്രധാനനായ കെ ഈ എന്‍ തന്റെ വാരാദ്യ മാധ്യമം കോളത്തില്‍ -ഇടപെടല്‍- എഴുതിയ മതിലുകള്‍ സര്‍വത്ര മതിലുകള്‍ എന്ന ലേഖനത്തില്‍ നിന്നാണ് മേല്‍ ഉദ്ധരിച്ചത്. ലേഖനം മുഴുവനായി ഇവിടെ എടുത്തു ചേര്‍ത്തിട്ടുണ്ട്.
പിന്‍കുറി:
സി പി എംകാര്‍ കെ ഈ എന്നിന്റെ ലേഖനങ്ങള്‍(പുസ്തകങ്ങളും) വായിക്കാറില്ലെന്നു തോന്നുന്നു.വായിച്ചിരുന്നെങ്കില്‍ പണ്ടേ അങ്ങോര്‍ക്ക് പാര്‍ട്ടിയില്‍ നിന്നു പുറത്തേക്കുള്ള വഴി തെളിഞ്ഞേനെ.മറ്റാരേക്കാളും കെ ഈ എന്‍ തന്നെ അക്കാര്യം തിരിച്ചറിയുന്നുണ്ടാവും. അതറിഞ്ഞാവാം കക്ഷി ഔദ്യോഗിക പക്ഷത്തെ പേര്‍ത്തും പേര്‍ത്തും നീതിമത്കരിച്ച് ഇടക്കിടെ ലേഖനങ്ങളെഴുതുന്നതും ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതും. സിപിഎമ്മിനാണെങ്കില്‍, സൈദ്ധാന്തികമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇപ്പോള്‍ അധികം പേരില്ല, കെ ഈ എന്നിനേയും പഴയ നക്ലലൈറ്റ് ഭാസുരേന്ദ്രബാബുവിനേയും ഒഴിച്ചു നിര്‍ത്തിയാല്‍.

6 comments:

  1. സ്വത്വ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയുന്നവര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വിരലിലെണ്ണാവുന്നവരാണ്.(അതുകൊണ്ടുതന്നെ അവര്‍ പാര്‍ട്ടിക്കകത്തും പുറത്തും നോട്ടപ്പുള്ളികളുമാണ്). അതില്‍ സുപ്രധാനനായ കെ ഈ എന്‍ തന്റെ വാരാദ്യ മാധ്യമം കോളത്തില്‍ -ഇടപെടല്‍- എഴുതിയ മതിലുകള്‍ സര്‍വത്ര മതിലുകള്‍ എന്ന ലേഖനത്തില്‍ നിന്നാണ് മേല്‍ ഉദ്ധരിച്ചത്

    ReplyDelete
  2. ഗണേശനെയും കാലിക്കോയേയും വായിച്ചിരുന്നു ഷാജി.നന്ദി പ്രതികരിച്ചതിന്.

    ReplyDelete
  3. സത്യാന്വേഷി കെ.ഇ.ൻ.പറഞ്ഞത് മുഖവിലക്കെടുത്തുവെന്നു തോന്നുന്നു.ഈ15-ന് കൊല്ലത്തു വച്ചു നടന്ന പു.ക.സ.യുടെ സംസ്ഥാൻ സമ്മേളനത്തിൽ അവതരിപ്പിച്ച രേഖയുടെ ചർച്ചയിൽ സത്വരാഷ്ട്രീയ പ്രശ്നത്തിനു മറുപടിപറഞ്ഞത്’‘’സത്വ രാഷ്ട്രീയം,ഈ.എം.എസ്സ് അവതരിപ്പിച്ച ഭാഷാബോധത്തിലുള്ള-കേരളം മലയാളികളുടെ മാതൃഭൂമി- ഐക്യപ്പെടലാണന്നും,മറിച്ച് ജാതി/മത സ്വത്വബോധം പ്രതിവിപ്ലവ പരമാണന്നുമാണ്.’‘
    ജാതിയെ കണ്ടില്ലന്നു നടിക്കുന്ന ഇന്ത്യയിലെ മാർക്സിസ്റ്റുകൾ , വർഗ്ഗന്യൂനീകരണത്തിലൂടെ നേടിയെടുക്കുന്ന പ്രത്യശാസ്ത്ര മേൽകൈ(Hegemony)തികച്ചും ബ്രാഹ്മണീക്കലാണന്നു തിരിച്ചറിയണം.കാരണം,വിപ്ലവ വർഗ്ഗമെന്നത് വികസിച്ചതും,വ്യവഹാര ബലമുള്ളതുമായ തൊഴിലാളികളാണ്.അതിനു പുറത്തുള്ളവർ-പാരമ്പര്യ തൊഴിലുകാർ,കാർഷിക കൂലിതൊഴിലുകാർ,നാടോടികൾ-മുതലായവരെ അനുബന്ധ വർഗ്ഗമായാണ്,മാർക്സ് പോലും കരുതിയത്.അതായത്,എല്ലാ ജനസമൂഹങ്ങളേയും ഉൾകൊള്ളാനുള്ള സ്പേസ് ക്ലാസിക്കൽ മാർക്സിസത്തിലില്ലന്നു ചുരുക്കം.ഇന്ത്യൻ ബ്രാഹ്മണ ബുദ്ധിജീവികൾ പൊലിപ്പിച്ചെടുത്ത കമ്മ്യൂണിസ്റ്റു സൈദ്ധാന്തിക സ്ഥലികളീൽ,അതുകൊണ്ടുതന്നെ ‘ജാതി/മതം’ഒരു വിഷയമാവുന്നില്ല. കെ.ഇ.എന്റെ കസർത്തുകളീൽ ‘ഇര/വേട്ടക്കാരൻ/അപരൻ-എന്നൊക്ക പറയുമെങ്കിലും വർഗ്ഗസമരത്തിനു മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമെന്ന നിലക്കാണ്.മനുഷ്യന്റെ കാമനകളെ പ്രശ്നവൽക്കരിക്കാതെ ,കേവലം സാംസ്കാരിക സംവർഗ മായി ഈ വിഷയങ്ങളെ ചുരുക്കി ക്കൂട്ടുന്നത് ഫാസിസത്തിനു കടന്നുവരാനുള്ള വഴിവെട്ടുകതന്നെയാണ്.മതിലുകൾ പൊളിക്കുന്നത് തികച്ചും കായികമായി പരിഹരിക്കാം.എന്നാൽ മനസ്സിൽ കെട്ടിയ മതിലോ...?

    ReplyDelete
  4. mataham raashtreeyathil idapedukayum adhikaravazhikalil neeraalippidutham pidikkukayum cheythu thudangiyittu kaalam kureyayi.ikkaryathil bodhapoorvam azhakozhampan nayam thudarunnathil lekhakante partiyum pinnilalla

    ReplyDelete
  5. 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല” : Book of Duarto Barbosa, P.60
    19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”: Dr. Francis Day-"Land of Perumals"P 323

    ReplyDelete
  6. Book of Duarto Barbosa, P.60: 1505ല്‍ കേരളം സന്ദര്‍ശിച്ച, സഞ്ചാരിയായിരുന്ന ബര്‍ബോസ വിവരിക്കുന്നത് ഇങിനെയാണ് “അവരുടെ (ഈഴവരുടെ) അനതരാവകാശികള്‍ സഹോദരിയുടെ മക്കളാണ്. അവര്‍ വിവാഹിതരാണെങ്കിലും ഇങിനെ സംഭവിക്കാന്‍ കാരണം. അവരുടെ സ്ത്രീകള്‍ പരസ്യമായി ശരീരം കൊണ്ട് ഉപജീവനം നേറ്റുന്നവരും, വിദേശികളൊഴിച്ച് മറ്റേവര്‍ക്കും വിധേയവരാവന്‍ സദാ സന്നദ്ധരാണ് എന്നുള്ളതുമാണ്... ചിലപ്പോള്‍ അവര്‍ക്കിടയില്‍ രണ്ട് സഹോദരന്മാര്‍ക്ക് ഒരു ഭാര്യ മാത്രമാണ് ഉണ്ടാവുക അതില്‍ അസാധാരണമായി ഒന്നും അവര്‍ കാണുന്നില്ല”

    Dr. Francis Day-"Land of Perumals"P 323: 19ആം നൂറ്റാണ്ടില്‍ ഡൊക്ടര്‍ ഫ്രാന്‍സിസ് ഡേയും ഏതാണ്ട് ഇതേ സ്ഥിതി തന്നെ പറയുന്നു. “ഈഴവരിലെ മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ഇവര്‍ സൌന്ദര്യമുള്ളവരായി കണക്കാക്കപ്പെടുന്നതിനാല്‍, പ്രത്യേകിച്ചും തുറമുഖ പട്ടണങളില്‍ പല പ്രലോഭനങല്‍ക്കും ഇവര്‍ ഇരയാവേണ്ടി വരുന്നു അതില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക്ക എന്നത് തീരെ അപൂര്‍വ്വമാണ്”

    ---------------------------------

    ബാര്‍ബൊസ മാത്രമല്ല ഇതു പരഞിട്ടുള്ളത്. General Collection of Voyages and Travels (John Pinkerton): "A Tiati (Thiyyathi) or female of this caste, although reduced to prostitution, has been known to refuse going in to a gentleman's palanquin, because the bearers were Mucua"

    തീയത്തികളുടെ തൊഴില്‍ വേശ്യാവ്രിത്തി ആണെങ്കിലും, ഇവര്‍ മുക്കുവരുടെ കൂടെ പല്ലക്കില്‍ കയറാറില്ല.

    http://books.google.com/books?id=L1NBAAAAcAAJ&&pg=PA739

    The Voyage (François Pyrard de Laval): "And there are none other concubines or public girls, but the wives and daughters of these Tiua (Thiyya), for the other women abandon themselves only to those of their own caste. They scurple themselves to yield themselves for hire to any man whatever, no matter of what birth, race or religion, having nothing to fear from their husbands, who durst not to say a word, and meekly suffer it."

    മലബാറിലെ വേശ്യകള്‍ എല്ലാം തന്നെ തിയ്യ ജാതിക്കാരാണു. മറ്റ് ജാതികളിലെ സ്ത്രീകള്‍ സ്വന്തം ജാതിയിലെ പുരുഷൻമാരുമായി മാത്രം ശയിക്കുമ്പൊള്‍, തിയ്യ ജാതിയിലെ സ്ത്രീകള്‍ ഒരു നിശ്ചിത തുക ഈടാക്കിയ ശേഷം ആരുടെ കൂടെ വെണമെങ്കിലും ശയിക്കുന്നതിനു തയ്യാറാകുന്നു.

    http://books.google.com/books?id=WxwnE2tzBxwC&pg=PA386

    ReplyDelete