മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം ജമാ അത്തെ ഇസ്ലാമി വിമര്‍ശകനാണ് ഹമീദ് ചേന്ദമംഗലൂര്‍. ഹമീദിന്റെ ലേഖനമാണ് ഇപ്രാവശ്യത്തെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറി. 'പൊതു സമ്മതികളിലെ ചതിക്കുഴികള്‍ 'എന്ന് ഉള്ളിലും intellectual jihad എന്ന് കവറിലും തലക്കെട്ടു നല്‍കിയിരിക്കുന്ന പന്ത്രണ്ട് പേജുള്ള നീണ്ട ലേഖനം. അതിലെ അവസാനത്തെ പേജ്,'സംസ്ഥാനത്തെ ബുദ്ധിജീവികളില്‍ ഉന്നതസ്ഥാനമലങ്കരിക്കുന്നവരില് ഒരാളാ'യ കെ വേണുവും ഹമീദും തമ്മില്‍ ജമാ അത്തെ ഇസ്ലാമിയേയും മാധ്യമത്തേയും പറ്റി പറഞ്ഞ അഭിപ്രായങ്ങളാണ്.ആ പേജ് ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.
വേണു പറഞ്ഞത്രേ:
"ബൌദ്ധിക രംഗത്ത് കാണിക്കേണ്ട ജനാധിപത്യ മര്യാദകള്‍ പോലും ജമാ അത്തെ ഇസ്ലാമിക്കാര്‍ കാണിക്കാറില്ല. മാധ്യമം വാരിക ഒരു ചര്‍ച്ച സംഘടിപ്പിച്ചു. എന്നോടും ആവശ്യപ്പെട്ടു ലേഖനം.എന്റെ ലേഖനത്തില്‍ ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ജമാ അത്തെ ഇസ്ലാമിയുടെ കാഴ്ച്ചപ്പാടുകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.അതിനു മാധ്യമം പത്രാധിപരും വേറെ ചിലരും മറുപടി എഴുതി.അവയോട് പ്രതികരിച്ചുകൊണ്ട് ഞാന്‍ വീണ്ടും ലേഖനമയച്ചു.അത് വെളിച്ചം കണ്ടില്ല. സ്വല്പ്പം നീണ്ട കാത്തിരിപ്പിനുശേഷം ഞാന്‍ പത്രാധിപരെ വിളിച്ചു.അതൊന്നും നോക്കുന്നതു താനല്ലെന്നും കുട്ടികളാണെന്നും അന്വേഷിക്കാമെന്നുമായിരുന്നു മറുപടി.ഒടുവില്‍ പ്രതികരണം വന്നു.ആഴ്ച്ചപ്പതിപ്പിന്റെ അവസാന താളുകളില്‍.'ഉള്ളടക്ക'ത്തില്‍ ലേഖനത്തെക്കുറിച്ചുള്ള സൂചന നല്‍കിയില്ല.'മാധ്യമം' നടത്തുന്നവരുടെ തനിനിറം അപ്പോഴാണ് എനിക്ക് കൂടുതല്‍ വ്യക്തമായത്. അതോടെ അവരുമായുള്ള സഹകരണത്തെക്കുറിച്ച് ഞാന്‍ പുനശ്ചിന്ത നടത്തുകയും ചെയ്തു."
ഇതു വായിച്ചപ്പോള്‍ ഈ ബ്ലോഗര്ക്കോര്മ വന്നത്, തന്റെ പ്രതികരണം പ്രസിദ്ധീകരിച്ചില്ലെന്ന് ആരോപിച്ചുകൊണ്ട് കെ വേണു പത്രാധിപരായുള്ള സമീക്ഷ ദ്വൈവാരിക (ഇപ്പോളത് ഇല്ല)യുടെ സബ് എഡിറ്ററുമായി , ഗ്രന്ഥകാരനും ഗവേഷകനുമായ എന്‍ എം ഹുസൈന് 2003ല്‍ നടത്തിയ കത്തിടപാടുകളാണ്. ആ കത്തിടപാടുകള്‍ സുതരാം തെളിയിക്കുന്ന വസ്തുത, കെ വേണു ഗീര്‍വാണം വിടുന്ന മാധ്യമ/ജനാധിപത്യ മര്യാദ സ്വയം പാലിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ലെന്നാണ്.
ഹുസൈന്റെ 'സെപ്തം :11അമേരിക്കയുടെ യുദ്ധതന്ത്രം ' എന്ന ആ പുസ്തകത്തി(2004 ഏപ്രിലില്‍ ഇറങ്ങിയ പരിഷ്കരിച്ച പതിപ്പ്) ന്റെ പതിനൊന്നാമത്തെ അധ്യായം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു.
(പുസ്തകത്തിന്റെ 185 മുതല്‍ 219വരെയുള്ള പേജുകളാണ് സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്.അതായത് മൊത്തം 35പേജുകള്‍. അതുകൊണ്ട് അല്‍പ്പം ക്ഷമ അഥവാ സമയം വേണം ഇതു വായിച്ചു തീര്‍ക്കാന്‍. വായിക്കാതെ ദയവായി അഭിപ്രായം പറയാന്‍ തുനിയരുത് ആരും എന്നൊരപേക്ഷയുണ്ട് മുന്‍കൂറായി)
രണ്ടും വായിച്ചിട്ട് വായനക്കാര്‍ തീരുമാനിക്കുക,നാഴികയ്ക്കു നാല്‍പ്പതുവട്ടം വേണു പറയാറുള്ള ബുദ്ധിപരമായ സത്യസന്ധതയും, മാധ്യമത്തിനില്ലെന്ന് വേണു ആരോപിക്കുന്ന ജനാധിപത്യ മര്യാദയും അദ്ദേഹത്തിനുണ്ടോ എന്ന്.
ഈ ലേഖകന്റെ ഓര്മ ശരിയാണെങ്കില്‍ കെ വേണു തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ചെറുതും വലുതുമായ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞിട്ടുണ്ട്. ഒരുമാതിരിപ്പെട്ടവര്ക്കൊന്നും അദ്ദേഹത്തെ നേര്‍ക്കുനേരെ നിന്ന് നേരിടാനും പറ്റില്ല.എന്നാല്‍ ഹുസൈന്റെ ഈ ഗുരുതരമായ ആരോപണത്തെ മാത്രം അദ്ദേഹം അവഗണിച്ചു. അതായത് അദ്ദേഹത്തിന് അതിനു മറുപടി പറയാന്‍ പറ്റില്ല എന്നര്‍ഥം.
പിന്കറി:
കെ വേണുവിനോട് പൊടുന്നനേ(?) സ്നേഹം വന്ന ഹമീദ് ഇപ്പോള്‍ ഏതു പാര്‍ട്ടിയിലാണ്?അടുത്തകാലം വരെ സി പി എമ്മിലായിരുന്നല്ലോ!ഹമീദ് പാര്ട്ടിയിലുള്ളപ്പോഴോ പിന്നീടോ സി പി എം വേണുവിനെക്കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ? ഇപ്പോള്‍ 'പ്രബോധനം'കാര്‍ പറയുന്നതിലും ഹീനമായല്ലേ സി പി എമ്മും ഹമീദിന്റെയും നേതാവായിരുന്ന ഈ എം എസ്സും എക്കാലത്തും വേണുവിനെ അധിക്ഷേപിച്ചിട്ടുള്ളത്? ജമാ അത്തെ ഇസ്ലാമി പറയുമ്പോള്‍ മാത്രം അത് മഹാ പാതകമാകുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലല്ലോ സഖാവേ?
സത്യാന്വേഷിയുടെ ഓര്മ ശരിയാണെങ്കില്‍ കെ വേണു തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ചെറുതും വലുതുമായ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞിട്ടുണ്ട്. ഒരുമാതിരിപ്പെട്ടവര്ക്കൊന്നും അദ്ദേഹത്തെ നേര്‍ക്കുനേരെ നിന്ന് നേരിടാനും പറ്റില്ല.എന്നാല്‍ ഹുസൈന്റെ ഈ ഗുരുതരമായ ആരോപണത്തെ മാത്രം അദ്ദേഹം അവഗണിച്ചു. അതായത് അദ്ദേഹത്തിന് അതിനു മറുപടി പറയാന്‍ പറ്റില്ല എന്നര്‍ഥം.
ReplyDelete'എന്നാല്‍ ഹുസൈന്റെ ഈ ഗുരുതരമായ ആരോപണത്തെ മാത്രം അദ്ദേഹം അവഗണിച്ചു. അതായത് അദ്ദേഹത്തിന് അതിനു മറുപടി പറയാന്‍ പറ്റില്ല എന്നര്‍ഥം.'
ReplyDeleteപ്രസക്തം!
FYI
ReplyDeleteHameed has never been a member of any political party!
ജമാ അത്തെ ഇസ്ലാമി പറയുമ്പോള്‍ മാത്രം അത് മഹാ പാതകമാകുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലല്ലോ സഖാവേ
ReplyDeleteDear why only slected that part . Why Jamaat didnot give reply to the key allegations raised by Mr Hamid chenna mangalore, MN karassery, and Sunni / Mujahid /Ahmediya scholars.
Does it mean none will try to look through its viel of Dalit,Adivasi human rights issues.
Maudoosism has been viscerated more by islamic scholarsthemselves.
The link from Mirza Tahir Ahmad
"Murder in the name of Allah" (Mazhab Ke Nam Per Khoon) is a take on Jamaat e Islami
Link:
http://www.alislam.org/library/books/mna/chapter_3.html
When ever Jamaat gets confronted with facts with substantiation , their answer will be
ReplyDeletean attempt to drift away from the issues.
please find this also from a muslim intellectual group (You may have seen it already).
Allegations raised there also are more or less same as Hamid'd (Jamaat never want to debate them).
when this was raised earlier your answer then was sitement of colums by KP ramanunni/KK kochu(they also contribute for mathrubhoomi)
Link
http://true-track.blogspot.com/2010/01/voice-of-kerala-against-jamath-e-islami.html
Ajith:
ReplyDeleteഈ പോസ്റ്റിനെപ്പറ്റിയാവാം ചര്‍ച്ച.ജമാ അത്തെ ഇസ്ലാമിയെ വിട്.അത് അവര്‍ മറുപടി പറയേണ്ട വിഷയമാണ്.ഇതില്‍ ആ ചര്‍ച്ച നടത്താന്‍ നോക്കി വിഷയത്തില്‍ നിന്നു മാറ്റേണ്ട.അത്തരം കമന്റുകള്‍ അനുവദിച്ചില്ലെന്നു വരും.ക്ഷമിക്കുമല്ലോ!
ഒരു കാര്യം കൂടി അജിത്ത്. വല്ലതും പറയാനുണ്ടെങ്കില്‍ അത് മലയാളത്തിലാക്കിയാല്‍ നന്ന്.
ReplyDelete