ബോബ് മാര്‍ലിയെക്കുറിച്ച് വന്ന ലേഖനത്തില്‍ നിന്ന്:
തന്റെ വിശ്വാസപ്രമാണങ്ങളെ പ്രതിഫലിപ്പിക്കാന്‍ റെഗെ സംഗീതത്തെ ഫലപ്രദമായി ഉപയോഗിച്ച ബോബ്മാര്‍ലി ഓര്‍മയായിട്ട് ചൊവ്വാഴ്ച 29 വര്‍ഷം. റെഗെ സംഗീതത്തിന് ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയതിനും അതിനെ സംഗീതത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചതിനും സംഗീതലോകം എക്കാലവും കടപ്പെട്ടിരിക്കുന്നത് ബോബ് മാര്ലിയോടാണ്. 90കളില്‍ ഒറ്റഗാനംകൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമാഗാനങ്ങള്‍ വടക്കോട്ട് ഒഴുകാന്‍ തുടങ്ങിയത് എ.ആര്.റഹ്മാന് ചിട്ടപ്പെടുത്തിയ 'ചിന്ന ചിന്ന ആശൈ'യിലൂടെയാണ്. റെഗെയുടെ ശക്തമായ സ്വാധീനമായിരുന്നു ആ ഗാനത്തിന്റെ പ്രത്യേകത. റഹ്മാന്റെതന്നെ 'മുസ്തഫാ മുസ്തഫാ' എന്ന ഗാനവും സമ്പൂര്‍ണ റെഗെ ആണ്. അങ്ങനെ റെഗെയും ഒപ്പം മര്‍ലിയും ഇന്ത്യന്‍ സംഗീതവഴികളിലേക്കുകൂടി കടന്നുവരികയായിരുന്നു.
എന്താണ് റെഗെ സംഗീതം? അത് വന്ന വഴി ഏത്? ഇതെല്ലാം അറിയണമെങ്കില്‍ കാലത്തിലൂടെ ഏറെ ദൂരം പിന്നോട്ടു സഞ്ചരിക്കണം. ജമൈക്ക..... അവിടെയാണ് റെഗെ സംഗീതത്തിന്റെ പിറവി. നാല്പതുകളില് പാശ്ചാത്യസംഗീതലോകത്ത് നിറഞ്ഞുനിന്നിരുന്ന ജാസ് സംഗീതം, ജമൈക്കയിലെ സജീവ സാന്നിധ്യമായിരുന്നു. ജമൈക്കയിലെത്തുന്ന സഞ്ചാരികളെ രസിപ്പിക്കാന്‍ തദ്ദേശീയര്‍ ജാസ് സംഗീതത്തിന്റെ ഈണവുമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും നിലയുറപ്പിച്ച് പാട്ടുപാടി നടന്നു. അമ്പതുകളില്‍ ജാസ് സംഗീതം കുറച്ചുകൂടി യുവത്വം തുളുമ്പുന്ന സംഗീതങ്ങള്‍ക്ക് വഴിമാറി. അതിന്റെ ഫലമാണ് അറുപതുകളില്‍ ജമൈക്കയുടെ സ്വന്തമെന്നു പറയാവുന്ന 'സ്കാ' സംഗീതത്തിന്റെ പിറവി. 'സ്കാ'യുടെ പിന്മുറക്കാരനായ റോക്ക് സ്റ്റെഡിയുടെ നേരിട്ടുള്ള പരിണാമമാണ് റെഗെ സംഗീതം.
ലോകത്തിലെ ആദ്യത്തെ റെഗെ ആല്‍ബം 1968ല്‍ മൈറ്റല്‍സ് പുറത്തിറക്കിയ 'ഡു ദ റെഗെ' ആണ്. റോക്ക് സ്റ്റെഡിയേക്കാള് ചടുലവും 'സ്കാ' സംഗീതത്തെക്കാള്‍ സങ്കീര്‍ണവുമാണ് റെഗെ. റെഗെയുടെ താളക്രമമാണ് ഈസംഗീതത്തെ വേറിട്ടുനിര്‍ത്തുന്നത്. ആഫ്രിക്കന്‍ സംഗീതത്തില്‍ മുഴുക്കെയുള്ള താളനിബിഢത സംഗീതത്തിലും കാണാം.
1945 ഫിബ്ര. ആറിന് ജമൈക്കയിലെ സെന്റ് ആന്ലാണ് ബോബ്മര്‍ലി ജനിച്ചത്. പത്തു വയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചു. അതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം കിങ്സ്റ്റണിലെ ഒരു ചേരിയിലേക്ക് താമസം മാറ്റി. തുടര്‍ന്നുള്ള ജീവിതം യാതന നിറഞ്ഞതായിരുന്നു. സ്വന്തം തിക്താനുഭവങ്ങളും ജമൈക്കയുടെ രാഷ്ട്രീയ സാഹചര്യവും മാര്‍ലിയുടെ സംഗീതത്തെയും ജീവിതത്തെയും തത്ത്വചിന്തയെയും പാകപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. നിലവിലുള്ള വ്യവസ്ഥകളോട് നിരന്തരം സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ജീവിതക്രമത്തെ സ്വാഭാവികമായും മാര്‍ലി കൂട്ടുപിടിച്ചു.
ജമൈക്കയെ കോളനിയാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ 1655 കാലയളവില്‍ ധാരാളം ആഫ്രിക്കന്‍ വംശജരെ അടിമകളാക്കി അവരുടെ തോട്ടങ്ങളില്‍ പണിയെടുക്കാനായി എത്തിച്ചു. 1838-ല്‍ ഈ അടിമകള്‍ സ്വതന്ത്രരായെങ്കിലും കോളനിവത്കരണത്തിന്റെ ബാക്കിപത്രമായി അസ്വസ്ഥമായ ഒരു കൂട്ടമായി ഇവര്‍ നിലനിന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചേരിതിരിവ് രാജ്യത്തെ സ്ഥിതി കൂടുതല്‍ ദയനീയമാക്കി. ഈയൊരു സാഹചര്യമാണ് മാര്‍ലിയുടെ ഗാനങ്ങളെയും അദ്ദേഹത്തിന്റെ ജീവിതശൈലിയെയും ചിട്ടപ്പെടുത്തുന്നതില്‍ നിര്‍ണായകമായത്. അടിച്ചമര്‍ത്തപ്പെട്ട, അവസരങ്ങള്‍ നിഷേധിക്കപ്പെട്ട, കറുത്തവന്റെ ഉയിര്ത്തെഴുന്നേല്പിനുള്ള ആഹ്വാനമായി ആ സൃഷ്ടികള്‍ അങ്ങനെ പുറത്തുവന്നു. ഇത്തരം ഗാനങ്ങള്‍ അദ്ദേഹത്തെ മഹത്ത്വത്തിലേക്കുയര്ത്തിയ കാലഘട്ടവും കൂടിയായിരുന്നു അത്.
1964-ല്‍ ബണ്ണി ലിവിങ്സ്റ്റണ്, പീറ്റര്‍ ടോഷ് എന്നിവരോടുചേര്‍ന്ന് മാര്‍ലി രൂപവത്കരിച്ച 'വൈലേഴ്സ' എന്ന സംഗീത ട്രൂപ്പ് നിരവധി ഗാനങ്ങള്‍ ഒരുക്കി. ഇവയില്‍ ഏറെ ജനപ്രീതിനേടിയ ഗാനമാണ് ഫ്രഛൃവ ഘ്്വവയ്ത്ത. സ്നേഹത്തിനും ഐക്യത്തിനും ഈ ഗാനം ആഹ്വാനം ചെയ്യുന്നു. അതേവര്‍ഷംതന്നെ പുറത്തിറക്കിയ ഫ്രടഹൗൗവി ഒ്നൃ്രയ്ത്ത എന്ന ഗാനം വൈലേഴ്സിനെ ജമൈക്കയിലെ ഒന്നാംനിര സംഗീത ട്രൂപ്പുകളിലൊന്നാക്കി മാറ്റി.
1974-ല്‍ ലോകവ്യാപകമായി റിലീസുചെയ്ത 'ബേണിങ്' എന്ന ആല്‍ബം മാര്‍ലിക്ക് അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തി നേടിക്കൊടുത്തു. ഉയിര്ത്തെഴുന്നേല്ക്കാനും അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും ആഹ്വാനം ചെയ്യുന്ന ഫ്രംവറ ു്യ ടറമൃല ു്യയ്ത്ത എന്ന ഗാനം ഈ ആല്‍ബത്തിലേതാണ്. 1975-ല്‍ പുറത്തിറക്കിയ ഫ്രച് ണ്ൗമൃ ച് *ിള്യ്ത്ത എന്ന ഗാനമാകട്ടെ ഒരന്താരാഷ്ട്ര ഹിറ്റായിരുന്നു.
1977-ലാണ് കാന്‍സര്‍ ബാധിതനാണ് ബോബ്മാര്‍ലി എന്ന ക്രൂരസത്യം സംഗീതലോകം അവിശ്വസനീയതയോടെ കേട്ടത്. വൈദ്യലോകം ശസ്ത്രക്രിയ വിധിച്ചു. പക്ഷേ, തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായതിനാല്‍ ശസ്ത്രക്രിയ എന്ന ഉപദേശത്തെ മാര്‍ലി തിരസ്കരിച്ചു. ക്രമേണ കാന്‍സര്‍ ശ്വാസകോശങ്ങളെയും മസ്തിഷ്കത്തെയും ബാധിച്ചു തുടങ്ങി. പക്ഷേ, അപ്പോഴും തന്റെ സംഗീത സപര്യ അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇക്കാലത്താണ് ടുി്വഹ്വമാ, ഡ്യിഹീഹൃഷ എന്നീ ആല്ബങ്ങളിറക്കിയത്.
രോഗം മൂര്‍ച്ഛിച്ചുകൊണ്ടേയിരുന്നു. മരണം ഏതുനിമിഷവും കടന്നുവരാവുന്ന അവസ്ഥ. അവസാനം 1981 മെയ് 11ന് അത് സംഭവിച്ചു. ഫേ്ളാറിഡയിലെ ആസ്പത്രിയില്‍വെച്ചായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ കേവലം 36 വയസ്സുമാത്രം. മാര്‍ലിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗിറ്റാര്‍, ഒരു ട്രരവി യമാാ, ങമിഹളു്വമൃമ ഏുല, 'റസഹ്്യഹമ ജിഹൃരവ എീറമ ണ്ീീവൃ സമ്മാനിച്ച മോതിരം, ഒരു ബൈബിള്‍ എന്നിവയും ആ ഭൗതിക ശരീരത്തിനൊപ്പം അടക്കംചെയ്തു. മരണാനന്തരം നിരവധി ബഹുമതികളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
തയ്യാറാക്കിയത് ഹരി
ബോബി മാര്‍ലി വെബ്സൈറ്റ് ഇവിടെ.
നമ്മുടെ റിയാലിറ്റി ഷോകള്‍ എന്ന അശ്ലീലം കാണുന്നവര്‍ക്ക് ലോകത്തെ യഥാര്‍ഥ സംഗീതത്തെയും സംഗീതജ്ഞരെയും തിരിച്ചറിയാനാവില്ല.സ്വന്തമമായി പാട്ടെഴുതി,സ്വയം സംഗീതം ചെയ്ത്,സ്വയം അതു പാടുകയും അനീതിക്കും അധിനിവേശത്തിനും എതിരെ ശക്തമായ ആയുധമാക്കുകയും ചെയ്ത വിശ്രുത ജമൈക്കന്‍ ഗായകന് ബോബ് മാര്‍ലിയെ ഒട്ടും അറിയാനിടയില്ല.
ReplyDeleteവിജ്ഞാനപ്രദമായതും വായിക്കപ്പെടേണ്ടതുമായ ഈ പോസ്റ്റ് കമന്റുകളില്ലാതെ തുടരുന്നത് ബ്ലോഗ് വായനക്കാരെ സംബന്ധിച്ച് ലജ്ജാകരമാണ്.
ReplyDeleteകൂടുതല്‍ വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കുമായി എറണാകുളത്തുവച്ച് ഒരു ബ്ലോഗ് ശില്‍പ്പശാല നടത്തുന്നു. വിവരങ്ങള്‍ താഴെ :
2010 മെയ് 30 ന് കൊച്ചിയിലെ കലൂര്‍ മണപ്പാട്ടിപ്പറമ്പില്‍ പീടിയേക്കല്‍ റോഡിലുള്ള MECA ഹാളില്‍ ഉച്ചയ്ക്ക് 1 മണിക്ക് ശില്‍പ്പശാല നടത്താന്‍ ഏര്‍പ്പാടുകള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടക പ്രവര്‍ത്തകരായ സുദേഷ്,പ്രവീണ്‍,സജീഷ് എന്നിവരുമായി ബന്ധപ്പെടാം.
ബ്ലോഗ് ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യം ഉള്ള പൊതുജനങ്ങൾ 9961999455, 09539137170, 9847547526 എന്നീ ഫോൺനമ്പറുകളിൽ വിളിച്ചു പേരു രജിസ്റ്റർ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ എറണാകുളം ബ്ലോഗ് അക്കാദമി ബ്ലോഗില്‍:എറണാകുളം ബ്ലോഗ് ശില്‍പ്പശാല
ബ്ലോഗില്‍(നെറ്റില്‍)പൊതുവില്‍ കൂടുതല്‍ ആക്സെസ് ഉള്ളവര്‍ സവര്‍ണര്‍ക്കും സവര്‍ണവത്കരിക്കപ്പെട്ട അവര്ണര്ക്കുമാണ്.ഇത്തരക്കാര്‍ ഭൂരിപക്ഷവും ഒന്നുകില്‍ സി പി എം അല്ലെങ്കില്‍ സംഘ് അനുഭാവികളുമായിരിക്കും. അവര്‍ സത്യാന്വേഷിയെ മാത്രമല്ല സമാനരായ മറ്റു പല ബ്ലോഗേഴ്സിനോടും സ്വീകരിച്ചിരിക്കുന്ന സമീപനമാണ് അവഗണിച്ചു തമസ്കരിക്കുക എന്നത്.(സി പി എംകാര്‍ പൊതുവില്‍ അവഗണിക്കുന്നത് അവര്‍ക്കു മറുപടി പറയാനാവാത്ത ബ്ലോഗ് പോസ്റ്റുകള്‍ എഴുതുന്നവരെയാണ്-ഉദാ.കാലിക്കോ സെന്‍ട്രിക്.ബ്ലോഗെഴുത്തുകാരെ നീലകണ്ഠനെ കൈകാര്യം ചെയ്യുന്ന പോലെ കൈകാര്യം ചെയ്യുന്നതെന്നെന്നേ അറിയേണ്ടൂ) അതുകൊണ്ടാണ് സത്യാന്വേഷിയുടെ പതിവ് പോസ്റ്റില്‍ നിന്നു വ്യത്യസ്തമായ ഈ പോസ്റ്റിനെയും അവര്‍ അവഗണിക്കുന്നത്. നെറ്റിലെ അവര്‍ണ പക്ഷ സാന്നിധ്യം വര്ധിക്കുന്നതനുസരിച്ചേ ആ അവഗണനയും മറികടക്കപ്പെടൂ. കമന്റുകള്‍ ഇല്ല എന്നാല്‍ ആരും വായിക്കുന്നില്ല എന്നല്ലല്ലോ!
ReplyDeleteബ്ലോഗ് അക്കാഡമിക്കു നന്ദി .
ബോബ് മാര്‍ലിയെ പരിചയപ്പെടുത്തിയതിന് നന്ദി !
ReplyDeleteഗ്രാമീണ ഇന്ത്യയുടെ ഭൂരിപക്ഷമായ 85% ജനത, അതിശക്തമായ ഫ്യൂഡല്‍ വ്യവസ്ഥയിലും കിരാതമായ ജാതിവ്യവസ്ഥയിലും അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞിട്ടും അവരില്‍ നിന്നും പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും നേരിയ ശബ്ദം പോലും സംഗീതമായി പുറത്തു വരുന്നില്ല. നാടന്‍ പാട്ടുകളും ഗോത്രസംഗീതവുമൊന്നും തന്നെ അടിച്ചമര്‍ത്തപ്പെട്ടവന്റെ സംഗീതമായി അലറിവിളിക്കുന്നില്ല. വിശകലനം ചെയ്യപ്പെടേണ്ട വസ്തുതകളാണിവ. ജീവിതം പരാജയപ്പെട്ട അവര്‍ണന്റെ സംഗീതവും പരാജയപ്പെടുന്നതായിരിക്കാം കാരണം.
താങ്കളും ബ്ലോഗ് അക്കാഡമിയും ചൂണ്ടിക്കാണിച്ച വിഷയം ഗൌരവമുള്ളതാണ്.ജനങ്ങളെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഫോര്ത്ത്എസ്റ്റേറ്റിന് വെല്ലുവിളി ഉയര്‍ത്തി, ബ്ലോഗ് ഒരു ഫിഫ്ത് എസ്റ്റേറ്റായി ഉയര്‍ന്നു വരുമെന്ന പ്രതീക്ഷ അസ്ഥാനത്താകുന്ന തരത്തിലാണ് ഇവിടെയും കാര്യങ്ങള്‍ പോകുന്നത്.
കമ്മ്യൂണിസ്റ്റുകാരും ഫാസിസ്റ്റുകളും ജനാധിപത്യത്തെ മാനിക്കാറില്ല.അതുകൊണ്ട് തങ്ങള്‍ക്ക് ആശയപരമായി നേരിടാനാവാത്തതിനെയെല്ലാം അവഗിണിച്ച് തമസ്ക്കരിക്കുകയോ ശാരീരികമായി കൈകാര്യം ചെയ്യുകയോ ചെയ്യും.അവരുടെ അഭിപ്രാങ്ങളെ ഖണ്ഡിക്കുന്ന കമന്റുകള്‍ മോഡറേറ്റുചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കുന്നതും ഇവരുടെ ജനാധിപത്യവിരുദ്ധതയ്ക്ക് തെളിവാണ്. ജനാധിപത്യത്തെ മാനിക്കാത്തവരെ എന്തു ചെയ്യാനാകും ?!