ജാതി സെന്‍സസ്: മന്ത്രിസഭാ ഉപസമിതി പരിശോധിക്കും
"ന്യൂഡല്‍ഹി: സമവായമില്ലാതെ നീളുന്ന ജാതി സെന്‍സസ് പ്രശ്നം മന്ത്രിസഭാ ഉപസമിതിക്കുവിടാന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ജാതി കണക്കെടുപ്പു കൂടി സെന്‍സസില്‍ ഉള്‍പ്പെടുത്തണമോ എന്ന വിവാദ വിഷയത്തിലാണ് ഈ തീരുമാനം.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായസമന്വയമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്നാണ് വിഷയം മന്ത്രിസഭാ ഉപസമിതിക്കു വിടാന്‍ തീരുമാനമായത്. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ ഉപസമിതിയാവും ഇക്കാര്യം പരിശോധിക്കുക.
മേയ് നാലിന് ഈ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. നിയമമന്ത്രി വീരപ്പ മൊയ്ലി
അടക്കമുളള ചില മന്ത്രിമാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് അനുകൂലിക്കുമ്പോള്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം ഉള്‍പ്പെടെയുള്ള മറ്റു ചില മന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പാണുള്ളത്. സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ജെഡി(യു) തുടങ്ങിയ കക്ഷികള്‍ ജാതി സെന്‍സസിന് അനുകൂല നിലപാടെടുത്തു മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും നിരവധി രാഷ്ട്രീയമാനങ്ങളുള്ള ഈ വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ ശ്രദ്ധയോടെയാണ് ചുവടുവയ്ക്കുന്നത്."
-മന്ത്രിസഭാ ഉപസമിതി അംഗങ്ങളില്‍ നിയമ മന്ത്രി മൊയ് ലി പിന്നാക്കക്കാരനും ചിദംബരവും മുഖര്‍ജിയും സവര്‍ണരുമാണ്(യഥാക്രമം ചെട്ടിയാരും-വൈശ്യന്- ബ്രാഹ്മണനും).അപ്പോള്‍ സമിതി തീരുമാനം ജാതി സെന്‍സസിന് അനുകൂലമാകണമെങ്കില്‍ അവര്‍ണ രാഷ്ട്രീയം ശക്തമായ സമ്മര്‍ദം പുറത്തുണ്ടാക്കേണ്ടിയിരിക്കുന്നു. ആകെ ഒരു ലാലുവും മുലായവും ഉണ്ട്. ബാക്കിയുള്ളവരുടെ കാര്യം പറയാതിരിക്കയാണു ഭേദം. ഏതായാലും കാത്തിരുന്നു കാണാം.
ജാതി സെന്‍സസിന് അനുകൂലമായി മുന്‍ ചീഫ് സെക്രട്ടറി ഡോ എം വിജയനുണ്ണി എഴുതിയ ലേഖനം ഇതോടൊപ്പം വായിക്കുക.
മന്ത്രിസഭാ ഉപസമിതി അംഗങ്ങളില്‍ നിയമ മന്ത്രി മൊയ് ലി പിന്നാക്കക്കാരനും ചിദംബരവും മുഖര്‍ജിയും സവര്‍ണരുമാണ്(യഥാക്രമം ചെട്ടിയാരും-വൈശ്യന്- ബ്രാഹ്മണനും).അപ്പോള്‍ സമിതി തീരുമാനം ജാതി സെന്‍സസിന് അനുകൂലമാകണമെങ്കില്‍ അവര്‍ണ രാഷ്ട്രീയം ശക്തമായ സമ്മര്‍ദം പുറത്തുണ്ടാക്കേണ്ടിയിരിക്കുന്നു. ആകെ ഒരു ലാലുവും മുലായവും ഉണ്ട്. ബാക്കിയുള്ളവരുടെ കാര്യം പറയാതിരിക്കയാണു ഭേദം.
ReplyDelete