ഇക്കഴിഞ്ഞ ദിവസം ഒരു യുക്തിവാദി സുഹൃത്ത് ഒരു മുഖപ്രസംഗവും ഒരു ചോദ്യോത്തര പംക്തിയും സ്കാന്‍ ചെയ്തു് അയച്ചു തരികയുണ്ടായി.അതിന്റെ ഉള്ളടക്കം വായിച്ചപ്പോള്‍ ,ലേഖനം കേസരിയിലോ ജന്മഭൂമിയിലോ വന്നതായിരിക്കുമെന്നാണ് ആദ്യം തോന്നിയത്. ആ രണ്ടു പ്രസിദ്ധീകരണങ്ങളുടെയും വലിപ്പം ഇങ്ങനെയല്ലല്ലോ എന്നോര്‍ത്തപ്പോളാണ് സ്കാന്‍ ചെയ്തിട്ടുള്ള മാഗസിന്റെ പേര് നോക്കണമെന്നു തോന്നിയത്.സൂക്ഷിച്ചു വായിച്ചു . കേസരിയോ ജന്മഭൂമിയോ അല്ല.അതുപോലുള്ള മറ്റേതെങ്കിലും സംഘ് പരിവാര്‍ പ്രസിദ്ധീകരണവുമല്ല. ഭൌതികവാദികളും ശാസ്ത്രീയ ചിന്തകരും(?) ഒക്കെയായ യുക്തിവാദികളുടെ സംസ്ഥാന സംഘടനയായ കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രം 'യുക്തിരേഖ'യാണു മാസിക. ആ മാസിക അങ്ങനെ സ്ഥിരമായി കാണാറോ വായിക്കാറോ ഇല്ല.അതുകൊണ്ട് ആരാണ് അതിന്റെ ഇപ്പോഴത്തെ പത്രാധിപരെന്ന് അറിയില്ലായിരുന്നു.രാജഗോപാല്‍ വാകത്താനം എന്ന ഓര്‍മയായിരുന്നു ഉണ്ടായിരുന്നത്.പക്ഷേ അദ്ദേഹം ഇത്തരമൊരു ലേഖനം എഴുതാന്‍ ഒരു സാധ്യതയുമില്ല.('സ്വദേശാഭിമാനി'യെപ്പറ്റി പച്ചക്കുതിരയില്‍ സമീപകാലത്തുവന്ന ലേഖനം തന്നെ അതിനു തെളിവ്).
സംശയം തീര്‍ക്കാനായി ലേഖനം അയച്ചുതന്ന യുക്തിവാദി സുഹൃത്തിനെ തന്നെ വിളിച്ചു.യു കലാനാഥനാണു ചീഫ് എഡിറ്ററെന്ന് അദ്ദേഹം അറിയിച്ചു. അതോടെ സംശയമെല്ലാം തീര്‍ന്നു. കലാനാഥനുമായി 'മാതൃഭൂമി' ആഴ്ച്ചപ്പതിപ്പ് നടത്തിയ അഭിമുഖം വായിച്ചപ്പോളേ ഇതെഴുതുന്നയാള്‍ക്കു തോന്നിയിരുന്നു അങ്ങോര്ക്കു് (പല യുക്തിവാദികള്‍ക്കും) പ്രവര്‍ത്തിക്കാന്‍ ഏറ്റവും പറ്റിയ സംഘടനകള്‍ സംഘ് പരിവാറുകാരുടേതാണെന്ന്.ആ തോന്നല്‍ ഒന്നുകൂടി ഉറപ്പിച്ചു, മേല്‍ പരാമര്‍ശിച്ച 'യുക്തിരേഖ' മാസികയുടെ മുഖപ്രസംഗവും അതിലെ ചോദ്യോത്തര പംക്തിയും.
എഡിറ്റോറിയലിന്റെ വിഷയം സംവരണമാണ്. 'സംവരണം: ദേശീയ ലക്ഷ്യങ്ങള്‍ സംരക്ഷിക്കാനുതകണം' എന്ന തലക്കെട്ടിലാണു മുഖപ്രസംഗം കാച്ചിയിരിക്കുന്നത്. മുഖപ്രസംഗം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുണ്ട്. ഒരു സംഘടനയുടെ മുഖപ്രസംഗം എന്നത് ആ സംഘടനയുടെ ഔദ്യോഗിക നിലാപാടായിരിക്കും സാധാരണഗതിയില്‍. ആ നിലയ്ക്ക് ഈ മുഖപ്രസംഗത്തിന്റെ നിലാപാടുതന്നെയായിരിക്കും യുക്തിവാദി സംഘത്തിനും എന്നനുമാനിക്കാം നമുക്ക്.മാവോയിസ്റ്റുകളുള്‍പ്പെടെയുള്ള ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകള്‍ക്കും എന്തിലും ഏതിലും ശാസ്ത്രീയ സമീപനം സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന മറ്റു ചില സംഘടനകള്‍ക്കും ഇന്‍ഡ്യന്‍ ജാതി വ്യവസ്ഥിതി ഇപ്പോഴും ഒരു പൊതിയാത്തേങ്ങയാണ്. പല കാരണങ്ങളും അതിനുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയാവുന്നത്, തുടക്കം മുതലേ ഈ സംഘടനകളുടെയെല്ലാം നേതൃത്വം ഇവിടുത്തെ ജാതിവ്യവസ്ഥിതിയുടെ ഗുണഭോക്താക്കളായ സവര്‍ണ ജാതിക്കാരുടെ കൈയിലായിരുന്നു എന്നതാണ്.അതുകൊണ്ടുതന്നെ അവരെല്ലാം സംവരണം ഉള്‍പ്പെടെ ദലിത് -ബഹുജന്‍ പ്രശ്നങ്ങളിലെല്ലാം എക്കാലത്തും സവര്‍ണ ജാതിക്കാരുടെ അതേ സമീപനം തന്നെയാണ് എടുത്തുപോന്നിട്ടുള്ളത്. യുക്തിവാദികളും വ്യത്യസ്തരല്ല. ഈ സംഘടനകളില്‍ ദീര്‍ഘകാലം പ്രവര്ത്തിക്കാനിടവന്നിട്ടുള്ള അവര്‍ണ സമുദായക്കാര്‍ പോലും സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സവര്‍ണാനുകൂല സമീപനം തന്നെയാണ് പുലര്‍ത്തിവരുന്നത് എന്നതാണു രസകരമായ വൈരുധ്യം. യു കലാനാഥന് ഒന്നാന്തരം ഉദാഹരണം.
തന്റെ ഈ മുഖപ്രസംഗത്തിലൂടെ കലാനാഥന് അഥവാ യുക്തിവാദി സംഘം എന്താണു സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വാസ്തവത്തില്‍ പിടികിട്ടുന്നില്ല. അത്രമേല്‍ ആശയക്കുഴപ്പം നിറഞ്ഞതും പരസ്പര വിരുദ്ധവുമാണ് മുഖപ്രസംഗം.സത്യത്തില്‍ , സാമുദായിക സംവരണം, സ്ത്രീ സംവരണം, ജനസംഖ്യാ പെരുപ്പം തുടങ്ങിയവയെല്ലാം കൂട്ടിക്കുഴച്ച് ആകെ ജഗപൊകയാണു മുഖപ്രസംഗം. 'സംവരണം 50 ശതമാനത്തിലധികമായിരിക്കരുതെന്ന സുപ്രീം കോടതി വിധി നീതിയുക്തമല്ലെന്നും അത് സവര്‍ണ-സമ്പന്ന വര്‍ഗത്തിന് 50 ശതമാനം സംവരണം പ്രഖ്യാപിച്ചതിന് തുല്യമാണെ'ന്നും ഒരിടത്തു പറയുന്നു. മറ്റൊരിടത്തു് , 'ജാതിയും മതവും നിലനിര്‍ത്താനും വളര്‍ത്താനും നിലവിലുള്ള സംവരണനിയമങ്ങള്‍ സഹായിക്കുന്നു'വെന്നും പറയുന്നു. സംവരണം സംബന്ധിച്ച് സത്യത്തില്‍ കലാനാഥന്റെ സംഘടനയുടെ നിലപാടെന്താണ്? 'സംവരണ മാനദണ്ഡം,ജാതി-ന്യൂനപക്ഷമതാടിസ്ഥാനത്തില് നിന്ന് ജനസംഖ്യാടിസ്ഥാനത്തിലാക്കണ'മെന്നു പറയുന്ന മുഖപ്രസംഗകാരന് ആ ജനസംഖ്യാടിസ്ഥാനം വിശദമാക്കുന്നതാണു രസകരം:"ഓരോ വിഭാഗത്തിലേയും പിന്നോക്ക-പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കും സാമ്പത്തികമാനദണ്ഡത്തില് സഹായം നല്കിയാല് മതി". അതായത് സാമ്പത്തിക സംവരണം നടപ്പാക്കണം;അതിനുവേണ്ടി ഭരണഘടന ഭേദഗതി ചെയ്യണം. മുഖപ്രസംഗം അവസാനിപ്പിച്ചിരിക്കുന്നത് ആ ആഹ്വാനത്തോടെയാണ്:"ജാതി-മത സംവരണം മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ഇനിയും താമസിച്ചുകൂടാ."
സി പി എം പോലും ജാതി സംവരണം നിര്‍ത്തലാക്കാന്‍ പറയുന്നില്ല. അതിലെ ക്രീമിനെ എടുത്തുകളയണമെന്നേ അവര്‍ പറയുന്നുള്ളൂ.(പിന്നാക്കത്തിലെ ക്രീമിനേ കുഴപ്പമുള്ളു കേട്ടോ.അതു കഴിച്ചാല്‍ വയറിളക്കം വരും. മുന്നാക്കത്തിലെ ക്രീം ഒന്നാന്തരവും ഐസ്ക്രീം പോലെ മധുരമാര്ന്നതുമാണ്.അതുകൊണ്ടാണവര്‍ മറ്റേ പകുതിയിലെ -സംവരണമില്ലാത്ത സവര്‍ണ ക്വോട്ടയിലെ-ക്രീം എടുത്തുകളയണമെന്നു വാദിക്കാത്തത്.) അവരേയും കവച്ചുവച്ചിരിക്കുന്നു യുക്തിവാദികള്‍. ജാതി-മതാടിസ്ഥാനത്തില്‍ സംവരണമേ നല്കാന് പാടില്ലത്രേ! ഇത്തരം ഒരാഹ്വാനം സംഘ് പരിവാര്‍ ബ്ലോഗര്‍മാര്‍ പലരും ഉന്നയിച്ചിട്ടുള്ളതു നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ യുക്തിവാദികളും. അല്ലെങ്കിലും യുക്തിവാദികള്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും സംഘ് പരിവാര്‍ അജണ്ഡക്കനുസരിച്ചാണെന്ന് ഈ ബ്ലോഗര്‍ക്കു തോന്നിയിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡിനു വേണ്ടിയുള്ള പിടിവാശി ഉദാഹരണം. (അക്കാരണം ഉന്നയിച്ചാണല്ലോ കലാനാഥന് സി പി എമ്മില്‍ നിന്നു പുറത്താകുന്നത്. ഇച്ചങ്ങാതി പണ്ടേ സംഘ് ആശയഗതിക്കാരനാണെന്നര്ഥം.)യുക്തിവാദികള്‍ക്ക് യുക്തി പോയിട്ട് സാമാന്യ ബോധം പോലും ഇല്ലെന്നു തെളിയിക്കുന്നതാണ് സംവരണത്തെ സംബന്ധിച്ച് എഴുന്നള്ളിച്ചിട്ടുള്ള ഈ വങ്കത്തങ്ങള്‍.
ഇന്‍ഡ്യന്‍ ഭരണഘടന സംവരണം കൊണ്ടു ലക്ഷ്യമാക്കുന്നത് എന്താണെന്നാണു കലാനാഥനെപ്പോലുള്ളവര് ധരിച്ചിരിക്കുന്നത്? ഇന്‍ഡ്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് ഭരണാധികാരത്തില്‍ പങ്കാളിത്തം നല്കുകയാണു സംവരണത്തിന്റെ ലക്ഷ്യം. അല്ലാതെ, ജനങ്ങളുടെ ദാരിദ്ര്യം മാറ്റാനുള്ള ഏര്‍പ്പാടല്ല സംവരണം. അതുകൊണ്ടുതന്നെ ദാരിദ്ര്യം നോക്കി ആര്‍ക്കും സംവരണം നല്കാനുമാവില്ല.ജാതിപരമായ അവശതകള്‍ ദാരിദ്ര്യം കൊണ്ടുണ്ടായതാണെന്നാണോ യുക്തിവാദികള്‍ കരുതിയിരിക്കുന്നത്? ധനികനാവുമ്പോള് 'കീഴ്'ജാതിക്കാരന് 'മേല്‍'ജാതിക്കാരനാവുമോ?ദാരിദ്ര്യം 'മുന്നാക്ക' ജാതിക്കാരനെ 'പിന്നാക്ക' ജാതിക്കാരനാക്കുന്നുണ്ടോ?എന്നിട്ടെന്തേ 'ദരിദ്ര'നായ ഒറ്റ സവര്‍ണനും 'സമ്പന്ന'രായ ഏതെങ്കിലും പിന്നാക്കക്കാരുടെ വീട്ടിലേക്ക്(പ്രേമം ഒഴികെ)വിവാഹാലോചനയുമായി ചെല്ലാത്തത്? അങ്ങ് അമേരിക്കയില്‍ ജാതിയും മതവും ഒന്നുമില്ലാതെ ജീവിക്കുന്നു എന്നു പറയുന്ന സവര്‍ണര്‍ പോലും വിവാഹാലോചന സ്വന്തം ജാതിക്കാരില്‍ നിന്നു മാത്രം ക്ഷണിക്കുന്നത്?സമ്പന്നരായ മറ്റ് 'ഹിന്ദുക്കള്‍' മുഴുവന്‍ ചത്തുപോയോ? ഇതൊക്കെ എത്രവട്ടം ചര്‍വിതചര്‍വണം നടത്തിയ കാര്യമാണ്. ഈ എം എസ് നമ്പൂതിരിപ്പാടും ബീ ആര് പി ഭാസ്കറും തമ്മില്‍ ഇവ്വിഷയകമായി നടന്ന സംവാദം(സംവാദം എന്നു പറയാമോ എന്നറിയില്ല.കാരണം ബീ ആര് പി കലാകൌമുദിയിലെഴുതും, ഈ എം എസ് ചിന്തയിലും ദേശാഭിമാനിയിലും മറുപടി എഴുതും. ഈ എം എസ് ഒരിക്കലും നേരിട്ട് കലാകൌമുദിയില് മറുപടി എഴുതില്ല.എഴുതിയാല്‍ അതോടെ ജനങ്ങള്‍ക്ക് ഈ എം എസ്സിന്റെ വാദങ്ങളിലെ പൊള്ളത്തരം മനസ്സിലാകുമല്ലോ)ഈ എം എസ് ഭക്തനായ കലാനാഥന് ഓര്‍മയുണ്ടോ എന്നറിയില്ല. ഓര്‍മയുണ്ടായിട്ടും കാര്യമില്ല. അവിടെ യുക്തിചിന്തയെ ഭക്തി മറികടക്കും.
മുഖപ്രസംഗകാരന് ഭരണഘടനയൊക്കെ ഉദ്ധരിച്ചാണ് തന്റെ വിതണ്ഡാവാദങ്ങള്‍ അവതരിപ്പിക്കുന്നത്. പക്ഷേ കക്ഷി ഭരണഘടന വായിച്ചിട്ടുണ്ടോ എന്നു സംശയമാണ്. കാരണം ഭരണഘടന പറയുന്ന രാഷ്ട്രീയ സംവരണവും ഉദ്യോഗ സംവരണവും തമ്മിലുള്ള വ്യത്യാസം പോലും മുഖപ്രസംഗകാരനറിയില്ല."ഭരണാഘടനാ വകുപ്പ് 334 പ്രകാരം സംവരണം 30 വര്‍ഷം കഴിഞ്ഞാല്‍,അവസാനിപ്പിക്കേണ്ടിയിരുന്നു.അതിനാല്‍ സംവരണ മാനദണ്ഡം 60 വര്‍ഷം കഴിഞ്ഞ നിലയ്ക്ക് മാറ്റാനായില്ലേ? "എന്നാണ് മുഖപ്രസംഗമെഴുത്തുകാരന്‍ ചോദിക്കുന്നത്. എന്താണ് 334-ാം വകുപ്പ് പറയുന്നത്?
Article 334: Reservation of seats and special representation to cease after fifty years
Notwithstanding anything in the foregoing provisions of this Part, the provisions of this Constitution relating to -
(a) the reservation of seats for the Scheduled Castes and the Scheduled Tribes in the House of the People and in the Legislative Assemblies of the States; and
(b) the representation of the Anglo-Indian community in the House of the People and in the Legislative Assemblies of the States by nomination,
shall cease to have effect on the expiration of a period of fifty years from the commencement of this Constitution:
ഭരണഘടന അമ്പതു വര്‍ഷം എന്നു പറയുന്നത് യുക്തിവാദി പത്രാധിപര്‍ മുപ്പതാക്കി ചുരുക്കി. അതു പോകട്ടെ. ഈ വകുപ്പ് ഉദ്യോഗ സംവരണത്തെപ്പറ്റിയല്ലെന്നു സ്പഷ്ടമായില്ലേ? ഇവിടെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. യുക്തിവാദി പത്രാധിപര്‍ പ്രയോഗിക്കുന്ന ആടിനെ പട്ടിയാക്കുന്ന ഈ തന്ത്രം നിരന്തരം ഉന്നയിക്കുന്ന ഒരു സംഘടന കേരളത്തിലുണ്ട്, നായര്‍ സര്‍വീസ് സൊസൈറ്റി അഥവാ എന്‍ എസ് എസ് എന്നാണ് ആ സംഘടനയുടെ പേര്. സംവരണം അമ്പതു വര്‍ഷത്തേക്കാണ് ആദ്യം നിശ്ചയിച്ചത്(മുപ്പതിന്റെ കള്ളക്കണക്ക് അവര്‍ പോലും ഉന്നയിച്ചുകണ്ടിട്ടില്ല), പിന്നീട് രാഷ്ട്രീയക്കാര്‍ കാലാകാലങ്ങളില്‍ നീട്ടി നല്‍കുകയായിരുന്നു എന്നാണവര്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ആനക്കാര്യം. അതിന്റെ പൊള്ളത്തരം പലവുരു പലരും ചൂണ്ടിക്കാണിച്ചിട്ടും അവര്‍ ബോധപൂര്‍വം തങ്ങളുടെ കള്ളപ്രചാരണം തുടരുകയാണിപ്പോഴും. എന്‍ എസ് എസ്സിന്റെ സവര്‍ണവര്‍ഗ താത്പര്യം നമുക്കു മനസ്സിലാക്കാം.എന്നാല്‍ അതേ കള്ളപ്രചാരണം ഏറ്റു പറയുന്ന യുക്തിവാദികളുടെ താച്പര്യം എന്താണ്? അവരുടേതും സവര്‍ണവര്‍ഗ താത്പര്യം തന്നെയാണോ?
നിയമസഭകളിലും പാര്ലിമെന്റിലേക്കുമുള്ള (രാഷ്ട്രീയ)സംവരണത്തെക്കുറിച്ചാണ് 334-ാം വകുപ്പ് പ്രതിപാദിക്കുന്നതെന്നു നാം മുകളില്‍ കണ്ടല്ലോ. ആ സംവരണം വെറും ചട്ടുകങ്ങളെ മാത്രമേ സൃഷ്ടിക്കൂ എന്ന് ഇവിടത്തെ മുഖ്യധാരാ(സവര്‍ണ) രാഷ്ട്രീയക്കാര്‍ക്കു നന്നായറിയാം. ആ സംവരണം എത്രകാലം തുടരുന്നതിനും അവര്‍ എതിരല്ല. ഉദ്യോഗ സംവരണത്തെയാണ് അവരും സവര്‍ണ സംഘടനകളും ഭയക്കുന്നതും തുരങ്കം വയ്ക്കാന്‍ ശ്രമിക്കുന്നതും.അതിന് ഭരണഘടന ഒരു കാലപരിധിയും വച്ചിട്ടില്ല. ഇത്തരം പ്രാഥമിക വസ്തുതകള്‍ പോലും അറിയാതെയാണ് കലാനാഥന്മാര്‍ സംവരണത്തെക്കുറിച്ച് ചമ്പൂപ്രബന്ധങ്ങള്‍ രചിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
വാസ്തവത്തില്‍ ലേഖകന്റെ യഥാര്‍ഥ വിഷമം മുസ്ലിങ്ങള്‍ക്കു സംവരണം നല്‍കുന്നതിലാണെന്നു സ്പഷ്ടമാണ്.ചോദ്യോത്തര പംക്തിയും ഈ മുഖപ്രസംഗത്തിലെ മുസ്ലിം ജനസംഖ്യാ വര്‍ധന സംബന്ധിച്ച പരാമര്‍ശവും ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. മുസ്ലിങ്ങളുടെ ബഹുഭാര്യാത്വം മൂലമാണത്രേ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത്! ചോദ്യോത്തര പംക്തിയില്‍ മുസ്ലിങ്ങളുടെ അക്കൌണ്ടില്‍ വകവച്ചിരിക്കുന്ന ഭീകരാക്രമണ സംഭവങ്ങളുടെ ലിസ്റ്റ് ഒന്നു നോക്കുക. അതില്‍ അയോധ്യാ രാമക്ഷേത്രത്തെ മുസ്ലിങ്ങള്‍ ആക്രമിച്ചു എന്ന ഒരു പരാമര്‍ശമുണ്ട്. തര്‍ക്കമന്ദിരം എന്നുപോലുമല്ല,സംഘ് പരിവാര്‍ സംഘടനകള്‍ പറയുന്ന പോലെ അയോധ്യാ രാമക്ഷേത്രം എന്നു് ഉറപ്പിച്ചു പറയുകയാണ് മുഖപ്രസംഗകാരന്. ഫീകരം തന്നെ.സംഘ് പരിവാറുകാര്‍ എത്രയോ ഭേദം!!ഒന്നുമില്ലെങ്കിലും അകത്തു കത്തിയും പുറത്തു പത്തിയും എന്ന കാപട്യം അവര്‍ക്കില്ലല്ലോ! ഏതു രാമക്ഷേത്രത്തെയാണ് മുസ്ലിം ഭീകരര്‍ ആക്രമിച്ചതെന്ന് ഒന്നു പറഞ്ഞുതരാമോ യുക്തിവാദി പത്രാധിപരേ?(ഈ രണ്ടു വിഷയങ്ങളും സവിശേഷം ചര്‍ച്ച ചെയ്യേണ്ടതാണ്.അതു മറ്റൊരിക്കലാവാം).
സംവരണത്തിന്റെ ലക്ഷ്യം ഭരണ പ്രാതിനിധ്യമാണെങ്കില്‍ മുസ്ലിങ്ങള്ക്കുള്പ്പെടെ സകലര്‍ക്കും (സവര്‍ണര്‍ക്കും)സംവരണം നല്ക്കുന്നതില് എന്താണു കുഴപ്പം? കുഴപ്പമുണ്ട്.അതു പക്ഷെ സവര്‍ണര്‍ക്കാണ്.കാരണം, മുസ്ലീങ്ങളുള്‍പ്പെടെ ഇന്‍ഡ്യയിലെ പിന്നാക്ക വിഭാഗങ്ങളെല്ലാം ആവശ്യപ്പെടുന്നത് ജനസംഖ്യാനുപാതിക സംവരണമാണ്.(യുക്തിവാദികള്‍ പറയുന്ന ജനസംഖ്യാനുപാതമല്ല). എന്നാല്‍ സവര്‍ണര്‍ ഒരിക്കലും ആ വാദത്തെ തുണക്കില്ല. കാരണം അവരിപ്പോള്‍ത്തന്നെ ജനസംഖ്യാനുപാതത്തേക്കാള്‍ ഉദ്യോഗങ്ങള്‍ കൈപ്പിടിയില്‍ വച്ചനുഭവിച്ചുകൊണ്ടിരിക്കയാണ്. അതും പോരാഞ്ഞിട്ടാണ് അവരുടെ സംഘടനകള്‍ ,പിന്നാക്കക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരാനുള്ള തന്ത്രമായ സാമ്പത്തിക സംവരണം എന്ന വാദവുമായി രംഗത്തു വരുന്നത്. അതിനു ചൂട്ടുപിടിക്കാന്‍ ഇതാ യുക്തിവാദികളും.
സത്യത്തില്‍ യുക്തിവാദി സംഘടനയുടെ ഔദ്യോഗിക നിലപാടാണോ ഈ മുഖപ്രസംഗവും ചോദ്യോത്തരവും? അവരുടെ നിലപാടല്ലെങ്കില്‍ കലാനാഥനെ യുക്തിവാദി സംഘത്തില്‍ നിന്നു പുറത്താക്കുകയായിരിക്കും അദ്ദേഹത്തിനും സംഘടനയ്ക്കും നന്ന്. കലാനാഥനു വല്ല സംഘ് പരിവാര്‍ സംഘടനകളിലും ഇഛാനുസരണം പ്രവര്‍ത്തിക്കാമല്ലോ! ഇനി സംഘടനയുടെ ഔദ്യോഗിക നിലപാടുതന്നെയാണോ ഇത്?എങ്കില്‍ ചെറിയ ഒരു മാറ്റം സംഘടനയുടെ പേരില്‍ വരുത്തണം. യുക്തിവാദി സംഘ് എന്ന്.
സത്യത്തില്‍ യുക്തിവാദി സംഘടനയുടെ ഔദ്യോഗിക നിലപാടാണോ ഈ മുഖപ്രസംഗവും ചോദ്യോത്തരവും? അവരുടെ നിലപാടല്ലെങ്കില്‍ കലാനാഥനെ യുക്തിവാദി സംഘത്തില്‍ നിന്നു പുറത്താക്കുകയായിരിക്കും അദ്ദേഹത്തിനും സംഘടനയ്ക്കും നന്ന്. കലാനാഥനു വല്ല സംഘ് പരിവാര്‍ സംഘടനകളിലും ഇഛാനുസരണം പ്രവര്‍ത്തിക്കാമല്ലോ! ഇനി സംഘടനയുടെ ഔദ്യോഗിക നിലപാടുതന്നെയാണോ ഇത്?എങ്കില്‍ ചെറിയ ഒരു മാറ്റം സംഘടനയുടെ പേരില്‍ വരുത്തണം. യുക്തിവാദി സംഘ് എന്ന്.
ReplyDeleteയുക്തിവാദികളുടെ നിലപാടറിയിക്കാന്‍ അതിനു യുക്തിവാദികള്‍ക്ക് ഒരു നിലപാടുണ്ടോ?
ReplyDeleteമനുഷ്യനെ മനുഷ്യനായി കാണാത്തവർക്ക് ഇങ്ങനെ തോന്നാം. പട്ടിണിയ്ക്ക് ജാതിയും മതവുമില്ല എന്നെങ്കിലും മനസിലാക്കുക
ReplyDeleteഇത്ര കാലം സംവരണം നടത്തിയിട്ട് ആര് എന്തു നേടി?ജാതി ഇല്ലാതാക്കാന്‍ ജാതി സംവരണം ഒഴിവാക്കുക.സംവരണം ആത്മാഭിമാനം നശിപ്പിക്കുന്ന സമ്പ്രദായം..
ReplyDelete@ കാട്ടിപ്പരുത്തി :
ReplyDeleteയുക്തിവാദികള്‍ക്ക് നിലപായില്ല എന്ന അഭിപ്രായം സത്യാന്വേഷിക്കില്ല. ഇന്‍ഡ്യയിലെ യുക്തിവാദത്തിന് പ്രധാനമായും രണ്ടു ധാരയുണ്ടെന്നു പറയാം. ഏ റ്റി കോവൂരിന്റെയും പെരിയാറിന്റെയും. ഇതില്‍ പെരിയാറാണ് ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥിതിക്കെതിരായ ആന്റി ബ്രാഹ്മണിക്കല്‍ ധാരയുടെ പിതാവ്.കേരളത്തല്‍ സഹോദരന് അയ്യപ്പന് പെരിയാറിന്റെ ആ ധാരയുടെ വക്താവായിരുന്നു എന്നു പറയാം.എന്നാല്‍, കേരളത്തിലെ യുക്തിവാദികള്‍ കോവൂരിനെയാണു പിന്തുടരുന്നത്.
@ vavvakkavu :
പട്ടിണിയ്ക്ക് ജാതിയും മതവുമുണ്ടെന്നു സത്യാന്വേഷി പരഞ്ഞുവോ?പട്ടിണിയും സംവരണവും തമ്മില്‍ കൂട്ടിക്കെട്ടരുതെന്നേ പറയുന്നുള്ളൂ.അത് ഭരണഘടന പറയുന്ന കാര്യമാണ്.സവര്‍ണര്‍ മുഴുവന്‍ പട്ടിണിക്കാരാണെന്നാണല്ലോ ധ്വനി. എങ്കില്‍ ഒരു കാര്യം ചെയ്യാം. ദലിതരുടോയും മറ്റു പിന്നാക്കക്കാരുടോയും മുഴുവന്‍ സംവരണവും സ്വത്തും സവര്‍ണരുടെ ഇപ്പോഴത്തെ മുഴുവന്‍ സ്വത്തുമായി കൈമാറ്റം ചെയ്യാം. സമുദായത്തിനാണ് സംവരണം. വ്യക്തികള്‍ക്കല്ല.അതുകൊണ്ട് പട്ടിണി കണക്കിലെടുക്കണമെന്നുണ്ടെങ്കില് ദലിത് ജനവിഭാഗത്തിന്റെയും മറ്റും മൊത്തം സ്വത്തും സവര്‍ണരുടെ മൊത്തം സ്വത്തും കണക്കിലെടുക്കാം. എന്നിട്ട് ദരിദ്ര സമുദായത്തിന് സംവരണം നല്‍കാം. സമ്മതം?
@ vrajesh:
അതേ.ഒന്നും നേടാന്‍ കഴിയാത്ത ഇക്കാര്യത്തിനു വേണ്ടി സവര്‍ണര്‍ വെറുതെ എന്തിനാ ഇങ്ങനെ ബഹളം വയ്ക്കുന്നത്? ചീളു കേസ്. വിട്ടുകളയാന്‍ പറ അവരോട്.
@ chithrakaran:ചിത്രകാരന് :
സഹോദരനെ താരതമ്യം ചെയ്തതു നന്നായി. കലാനാഥന്മാരെ നയിക്കുന്ന പ്രത്യയശാസ്ത്രം വാസ്തവത്തില്‍ ഇന്‍ഡ്യന്‍ ബ്രാഹ്മണിസവുമായി കണക്കു പറഞ്ഞിട്ടില്ല ഇപ്പോഴും. അതാണ് ഈ ആശയക്കുഴപ്പവും വൈരുധ്യവും.
സത്യാന്വേഷി, താങ്കള്‍ നന്നായി പറഞ്ഞു. മേല്ജാതിയില് പെട്ടുപോയി എന്നകാരണത്താല്‍ ഒരു വിഭാഗത്തിന്റെ ദാരിദ്ര്യത്തിന് ഒരു വിലയുമില്ലേ. മനുഷ്യനെ മനുഷ്യനായി കാണൂ എന്നൊക്കെയുള്ള ചോദ്യത്തിനും നിര്‍ദ്ദേശത്തിനും പിന്നിലൊളിപ്പിക്കുന്ന വസ്തുതകള്‍ പലപ്പോഴും പുറത്ത് കൊണ്ടുവരാന്‍ കഴിയാറില്ല. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ അതിനുള്ള ഏക പോംവഴി സാമ്പത്തിക സംവരണമാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. സമൂഹത്തിലെ മഹാഭൂരിപക്ഷം ഊരനിവര്ത്താന്പോലുമാകാതെ കഴിയുമ്പോള്‍ രാഷ്ടത്തിന്റെ മൊത്തം ദാരിദ്ര്യനിര്‍മാര്‍ജന യജ്ഞത്തെ അത് അട്ടിമറിക്കുന്നത് ഭരണകൂടത്തിന് നോക്കിനില്ക്കാന് കഴിയില്ല. അതുകൊണ്ടാണ് 50 വര്‍ഷം 60 കഴിഞ്ഞും അവസാനിപ്പിക്കാന്‍ വഴികാണാത്തത്.
ReplyDeleteപിന്നെ താങ്കളുടെ ചോദ്യത്തെക്കുറിച്ച്. കുടിയന്മാര്‍ക്കിടയില്‍ കുടിക്കാത്തവന് ആഭാസന് എന്നുപറഞ്ഞ പ്രകാരം തല്കാലം കലാനാധനെ അനുകൂലിക്കാത്തവരെ പുറത്താക്കുന്നതായിരിക്കും സൗകര്യം.
യുക്തി രേഖയിൽ ഇങ്ങനെയൊരു മുഖപ്രസംഗം വന്നതറിഞ്ഞ് സംഘടനയുടെ ഉത്തരവാദപ്പെട്ട രണ്ടു മൂന്നു പേരോട് ഫോണിൽ തിരക്കി.അവരൊക്കെ പറയുന്ന കാര്യം.കലാനാഥന്റെ നിലപാടാണന്നും,അടുത്ത കമ്മറ്റിയിൽ ചർച്ച ചെയ്യുമെന്നുമാണ്.സത്യാന്വേക്ഷി വ്യക്തമാക്കിയതു പോലെ,സംഘപരിവാറിനു പഠിച്ച് ബിരുദാനന്തര ബിരുദം നേടിയവർക്കുപോലും ഇങ്ങനെയൊരു മുഖപ്രസംഗമെഴുതാൻ കഴിയില്ല.(’സത’യെന്ന ബ്ലോഗറെ ഓർക്കുക.)കലാനാഥൻ ഒരു മാക്സിസ്റ്റാണന്ന് ഓർക്കുക(പാർട്ടി പുറത്താക്കി).മാക്സിസ്റ്റുകളൂം,യുക്തിവാദികളും ഒരേ പാതയിൽ (സംവരണം)ചിന്തിച്ചുറപ്പിക്കുന്നതിന്റെ കാരണങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്.
ReplyDelete1.പാശ്ചാത്യ ആധുനികത ഇറക്കുമതി ചെയ്ത രണ്ടു ചിന്താ പദ്ധതികളാണ്,മാർക്സിസവും-യുക്തിവാദവും.മുതലാളിത്തം വികസിക്കുന്നതോടെ,വികാസം പ്രാപിക്കുന്ന വ്യാവസായിക തൊഴിലാളികളുടേ സംഘടിത ശക്തിയെ,സാമ്പത്തിക വാദപരമായി രൂപപ്പെടുത്തിയ പ്രത്യശാസ്ത്രമാണ്,മാർക്സിസം.അതിന്,തത്വശാസ്ത്രത്തിന്റെ മേമ്പൊടിതൂകിയിട്ടുണ്ടന്നു മാത്രം.യൂറോപ്പിൽ പോലും,വെള്ളക്കാരല്ലാത്തവരെയോ.,പാരമ്പര്യ തൊഴിലാളികളേയോ,ജിപ്സികളേയോ,സ്ത്രീകളേ യോ ഉൾകൊള്ളാൻ ഇതിനു കഴിഞ്ഞിട്ടില്ല.ഈ പ്രത്യശാസ്ത്രം ഇറക്കുമതി ചെയ്യപ്പെട്ടിടങ്ങളിലെല്ലാം,ഇതിനെ സ്വീകരിച്ചത് ഉയർന്ന സാമ്പത്തിക-ബൌദ്ധീക ശക്തിയുള്ള്വരായിരുന്നു.ഇന്ത്യയിലത് ബ്രാഹ്മണ രായത് സ്വാഭാവികം.കൂടുതൽ വിശദമാക്കേണ്ടതില്ലാത്തവിധം വ്യക്ത മാണ്,കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഘടനതന്നേ.
2.സെമിറ്റിക് മതവിരുദ്ധ ചിന്താപദ്ധതിയായ ‘’യുക്തിവാദ’‘വും സമാന സ്ഥലികളിലായിരുന്നു,പ്രവർത്തന ക്ഷമമായത്.നിരീശ്വര വാദത്തിലും,അന്ധ(?)മായ,ഗോത്രാചാരാഉഷ്ടാനങ്ങൾ ക്കെതിരെയും നടന്ന സംഘാടനം,മനുഷ്യന്റെ അടിസ്ഥാന ‘’കാമന’‘യെ ഒരിക്കലും പരിഗണിച്ചിരുന്നില്ല.
അതായത്,കമ്മ്യുണിസവും യുക്തിവാദവും ഒരുപോലെ പരാജയപ്പെട്ടത്,സമൂർത്ത സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്യുന്നിടത്താണ്.നൂറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയും,പ്രഛന വർണ്ണ വിവേചനവും(Hidden Appartied) കീഴാളരാക്കപ്പെട്ട ദളിതരും,ആദിവാസികളും,പിന്നോക്ക സമുദായങ്ങളും,സ്ത്രീകളുമായ മഹാജനസ്മൂഹത്തെ പ്രത്യക്ഷ വൽക്കരികാനോ,പ്രശ്നവൽകരിക്കാനോ കഴിയാത്ത വണ്ണം അന്ധരായിപോയ രാഷ്ടീയ-സാംസ്കാരിക നായകർ ബ്രാഹ്മണിസ്റ്റു പ്രത്യശാസ്ത്രത്തിന്റെ തടവറകളിൽ നിന്നും സ്വയം മോചിത രാവാത്തതുകൊണ്ടാണ്.
യുക്തിവാദവുമായി ബന്ധപ്പെട്ട ചർച്ചകളിൽ കടന്നു വരാറുള്ള രണ്ടു പേരാണ്,സഹോദരൻ അയ്യപ്പനും,പെരിയോരും.സഹോദരൻ,കേരളത്തിലെ ആദ്യ ‘മനുഷ്യാവകാശ’പ്രവർത്തക്ൻ എന്നു പറയുന്നതാകും ഉചിതം.കാരണം യാതൊരു അവകാശങ്ങളുമില്ലാതെ ‘കൃമികീടങ്ങ’ളെപോലെ മണ്ണിൽ പണിയെടുത്തോടുങ്ങേണ്ടുന്ന ജനസമൂഹത്തെ പൊതു ഇടങ്ങളിൽ പ്രത്യക്ഷ പെടുത്തിയതാണ്,മിശ്രഭോജനവും,മിശ്രവിവാഹവും.അതിന് സ്വന്തം സമുദായം പോലും ‘പുലയനയ്യപ്പെനെന്നു’അപഹസിക്കുകയുണ്ടായി.മഹാകവിപോലും യുക്തിരഹിതമായ’സാഹസം’എന്നാണ് പറഞ്ഞത്.സഹോദരനേയും-കലാനാഥനേയും ഒരേ സംഘടനയിൽ പരിചയപ്പെടുത്തരുത്.
ReplyDeleteപെരിയോർ തീർച്ചയായും സാമൂഹ്യ ബലതന്ത്രം തിരിച്ചറിഞ്ഞിരുന്നു.ബ്രാഹ്മണീസ്റ്റു പ്രത്യശാസ്ത്രത്തെ ,സൈദ്ധാന്തീകവും -കായികവുമായി നേരിട്ടു കൊണ്ടുതന്നെയാണ്.,ദ്രാവിഡ സത്വബോധം ഉയർത്തികൊണ്ടുവന്നത്.ഇവിടെ പരിഗണിക്കേണ്ടുന്ന ഒരു പ്രാധാന ‘വസ്തുത’ജാതിവ്യവസ്ഥയെ സമൂലം മാറ്റിപണിയുവനുള്ള പദ്ധതികൾ ഇല്ലായിരുന്നു എന്നതാണ്.അതാണ് ഇന്നും ദ്രാവിഡ ബോധത്തിൽ തന്നെ ‘കീഴാളരായി’ദലിതുകൾക്ക് കഴിയേണ്ടിവരുന്നത്.
ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥ ബ്രാഹ്മണിസമാണന്ന യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ടല്ലാതെ ആർക്കെങ്കിലും പ്രത്യശാസ്ത്രപരമായ അവ്യക്തതയിൽ നിന്നും പുറത്തുകടക്കാനാവില്ല.ഘടന ഇങ്ങനെ:അടിമത്തം+ഫ്യൂഡലിസം+ദേശീയ മുതലാളിത്തം+പുരുഷാധിപത്യം+മതാത്മകത++ജാതിവ്യവസ്ഥ+വർണ്ണ വിവേചനം+ഫാസിസം+സാമ്രാജത്വം=ബ്രാഹ്മണിസം.ഹിന്ദുയിസ മെന്നത് ഒരു രാഷ്ടീയ ചതിപ്രയോഗമാണ്(Camouflage)ബ്രാഹ്മണിസത്തിന് അതായി തന്നെ പൊതുസമൂഹത്തിൽ നിലനിൽക്കാനുള്ള പ്രായോഗിക പ്രതിസന്ധികളെ മറികടക്കാനുള്ള തന്ത്രം.കലാനാഥൻ പ്രയോഗിക്കുന്നതും ഇതുതന്നെ.
ഇവിടെയൊന്നു വന്നാൽ കാണാം.aralikoottam blogspot.
ലത്തീഫേ,
ReplyDeleteപ്രതികരണത്തിനു നന്ദി. യുകതിവാദികളുടെ നിലപാട് ഒന്നുകില്‍ കലാനാഥന്റേത്. അല്ലെങ്കില്‍ ഏറെക്കുറെ ആ നിലപാടിനോട് ചേര്‍ന്നത് ആയിരിക്കണം. യുക്തിവാദി ബ്ലോഗര്‍മാര്‍ മറിച്ചു പറയാത്തിടത്തോളം അങ്ങനെ കരുതുന്നതാനേ തത്ക്കാലം നിവൃത്തിയുള്ളൂ.അതില്‍ നിന്ന് ആരെയും പുറത്താക്കേണ്ടതില്ല. പേര് സംഘ് എന്നാക്കി മാറ്റിയാല്‍ മാത്രം മതി.
ചാര്‍വാകന്‍,
സത്യാന്വേഷി വിശദീകരിക്കാഞ്ഞ പ്രത്യയശാസ്ത്രഭാഗങ്ങള് ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി.
കലാനാഥന്റെ ,അപകടകരമായ ഒരു വാദത്തെ പരാമർശിക്കേണ്ടതുണ്ട്.അത് ഭരവർഗ്ഗം നിരന്തരം ഉല്പാദിപ്പിക്കുന്ന ജനസംഖ്യാഭീതിയാണ്.
ReplyDelete‘’1991-2001-കാലത്തെ ഹിന്ദു ജനസംഖ്യാ 20.3 ശതമാനവും,കൃസ്ത്യൻ 22.6 ശതമാനവും മാത്രം വർദ്ധിച്ചപ്പോൾമുസ്ലീം ജനസംഖ്യാ വർദ്ധന 36-ശതമാനമാണ്.ഇതിനുകാരണം ഇസ്ലാമിക ബഹുഭാര്യാത്വവും,തലാക്കും മറ്റ് ശരിയത് നിയമങ്ങളുമാണ്.ഇത് ജനസംഖ്യാപരമായ അസന്തുലിതത്വം വളർത്തും,വികസന നേട്ടങ്ങളെ ദുർബലമാക്കും.അതിനാൽ ഏക സിവിൽ കോഡ് വിട്ടിവീഴ്ചയില്ലാതെ നടപ്പാക്കാൻ ഭരണകൂടം പ്രാധാന്യം നൽകിയെ തീരൂ’‘ എങ്ങനെയുണ്ട് യുക്തിവാദം.ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിർത്തിപൊരിക്കുന്ന സഘപരിവാരിന്റെതുതന്നെയല്ലേ..’‘മതേതര-മാനവീക- മ---ന്റേയും നിലപാട്.
മറ്റൊരിടത്ത് ;1991-ൽ നിന്ന് 2001-ലെത്തുമ്പോഴേക്കും ജനസംഖ്യാ വർദ്ധന 21.34 ശത്മാനം.നാഗലാന്റിലത് 64.4 ശതമാനവും.കേരളത്തിലത് 9.42 ശതമാനവുമാണ്.’‘
അടുത്തത് കലാനാഥൻ ഭരണകൂടത്തോട് പറയേണ്ടത്,വടക്കു കിഴക്കൻ മേഖലയിലെ ഗോത്രജനതയുടേയും,ഇന്ത്യയിലെ മുസ്ലീമുകളിടേയും’ഉല്പാദനകോൽ’മുറിച്ചു മാറ്റുകമാത്രണ് ഒരേഒരു പോംവഴി.
കേരളായുക്തിവാദി സംഘത്തിലെ അംഗമായ ഈയുള്ളവൻ
ReplyDeleteയുക്തിരേഖയുടെ മുഖപ്രസംഗം സംഘടനയുടെ ഔദ്യോഗിക
നിലപാടാണോയെന്ന് അതിന്റെ രണ്ടു സംസ്ഥാന നേതാക്കളോട് ചോദിക്കുകയുണ്ടായി. ഇത് സംഘത്തിന്റെ ഔദ്യോഗിക
നിലപാടല്ലെന്ന് അവർ അറിയിച്ചു. സംഘടനയുടെ പ്രഖ്യാപിത നിലപാട്
ക്രീമിലെയർ പരിഗണപോലുമില്ലാത്ത സാമുദായിക സംവരണം
തന്നെയാണെന്നും അതിനു വിരുദ്ധമായി ലേഖനം എഴുതിയ ശ്രീ.കലാനാഥനെ
കൊണ്ട് അതിനു സമാധാനം പറയിക്കുമെന്നും അതിനായി സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കുകയാണെന്നും അവർ അറിയിച്ചു. ആലപ്പുഴ ജില്ലാക്കമ്മിറ്റിയുടെ ഈയടുത്തു നടത്തിയ ഒരു മീറ്റിംഗിൽ, മുഖപ്രസംഗത്തിൽവന്ന ഗുരുതരമായ തെറ്റ് തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ടി മുഖപ്രസംഗം സ്വന്തം പേരുവെച്ചാണ് കലാനാഥൻ എഴുതിയിരിക്കുന്നതെങ്കിലും
നയവിരുദ്ധമായ ചിന്താഗതികൾ ഔദ്യോഗിക ജിഹ്വയിലൂടെ
പ്രസിദ്ധീകരിച്ചതിന് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള
പ്രമേയം പാസാക്കിയിരുന്നു. അനുകൂല നടപടികൾക്കായി കാത്തിരിക്കുന്നു.
സത്യാന്വേഷിയുടെ പ്രതിഷേധം പ്രതിഫലിപ്പിക്കുന്ന പോസ്റ്റിനോട് ധാ
ർമ്മികമായി യോജിച്ചു കൊള്ളുന്നു. എങ്കിലും അച്ചടക്കമുള്ള അംഗമെന്ന
നിലയിൽ ടി സംഘടനയിൽ നിന്നും ഇതു സംബന്ധിച്ച് ഔദ്യോഗിക തിരുത്തുക
ൾക്കായി കാത്തിരിക്കുന്നു.
ഈ പോസ്റ്റിനോട് പ്രതികരിച്ചു കൊണ്ട് ചാർവാകന്റെ കമന്റുകൾഭാഗിക
വസ്തുതകളാണെങ്കിലും അതിൽ തന്നെ പല ആന്തരിക വൈരുദ്ധ്യങ്ങൾഅടങ്ങിയിരിക്കുകയും ചെയ്യുന്നു. സമയക്കുറവു മൂലം പുറകെ ഈ പോസ്റ്റിൽ തന്നെ അവ ചർച്ച ചെയ്യാമെന്നു വിചാരിക്കുന്നു.
മുസ്ലിംങ്ങൾക്കെതിരെ ബ്രാഹ്മണിക ബ്യൂറോക്രസിയും ഭരണകൂടവും ഇച്ഛാനുസരണമുള്ള വ്യാജനിർമ്മിതികൾ പടച്ചുവിടുകയും മാധ്യമങ്ങൾഅവയേറ്റെടുത്ത് കൊട്ടിഘോഷിക്കുകയും ചെയ്യുമ്പോൾ, മുസ്ലിംഭീകരവാദത്തിന്റെ യാഥാർത്ഥ വലിപ്പം തിരിച്ചറിയാൻ കഴിയാതെ വരുന്ന അവസ്ഥയുണ്ട്. അധികം സംഭവങ്ങളിലും പരിവാർ ശക്തികളുടെ ഗൂഢാലോചനകൾനിരപരാധികളായ പാവപ്പെട്ടവരെ വേട്ടയാടുന്നതിന് കാരണമായിത്തിരുന്നു. ഈ പശ്ചാത്തലത്തിൽ നെല്ലും പതിരും തിരിച്ചറിയാൻ മെനക്കെടാതെ മാധ്യപ്രചരണങ്ങൾക്കൊത്ത് താളം തുള്ളിക്കൊണ്ട് യാതൊരു യുക്തിയും പ്രയോഗിക്കാതെ മുസ്ലിംങ്ങൾക്കെതിരെ യുക്തിവാദിസംഘടനകൾ അഭിപ്രായ പ്രകടനങ്ങളും പരിപാടികളും സംഘടിപ്പിച്ചു പോരുന്നു. ഫലത്തിൽ ഇവയും പരിവാറുകാരെ പിന്തുണക്കുന്നതിനു തുല്യമായി മാറുന്നു. യുക്തിരേഖയിൽ കലാനാഥന്റേതായി വന്ന അത്തരം പരാമർശങ്ങളും പിൻവലിക്കപ്പെടേണ്ടതാണ്.
ReplyDeleteഅറിയപ്പെയുന്ന യുക്തിവാദി ബ്ലോഗര്‍മാര്‍ ആരും ഈ പോസ്റ്റ് കണ്ടതായി ഭാവിച്ചില്ലെങ്കിലും യുക്തിവാദിയായി അറിയപ്പെടാത്ത,എന്നാല്‍ സംഘം പ്രവര്‍ത്തകനായ നിസ്സഹായന് എങ്കിലും പ്രതികരിച്ചല്ലോ! നന്ദി.
ReplyDeleteഇത് യുക്തിവാദി സംഘത്തിന്റെ ഔദ്യോഗിക നിലപാടല്ലെങ്കില്‍ സന്തോഷം.പക്ഷേ കലാനാഥനെപ്പോലെ പ്രശസ്തരും പഴക്കം ചെന്നവരുമായ യുക്തിവാദികള്ക്കുനരെ സംവരണം സംബന്ധിച്ച സംഘടനയുടെ ഔദ്യോഗിക നിലപാടറിയില്ലെങ്കില് എവിടെയോ എന്തോ കുഴപ്പമുണ്ടല്ലോ നിസ്സഹായാ!വാസ്തവത്തില്‍, യുക്തിവാദി സംഘത്തില്‍ ഇത്തരം പരസ്പര വിരുദ്ധമായ നിലപാടുകളാണോ എല്ലാക്കാര്യത്തിലും അംഗങ്ങള്‍ വച്ചുപുലര്‍ത്തുന്നത്?'മുസ്ലിം ഭീകരവാദം' സംബന്ധിച്ച് ഇപ്പോള്‍ നിസ്സഹായന് പറയുന്ന നിലപാടു തന്നെയാണോ സംഘടനയ്ക്ക്? കലാനാഥന് അതിലും വ്യത്യസ്ത നിലപാടാണല്ലോ!
ചര്‍ച്ച വീക്ഷിക്കുന്നു..
ReplyDelete@ V.B.Rajan :
ReplyDeleteകലാനാഥന്റെ നിലപാടല്ല യുക്തിവാദി സംഘത്തിന്റേതെന്ന് നിസ്സഹായന് പറഞ്ഞെങ്കിലും സത്യാന്വേഷി അതത്രകണ്ട് വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ താങ്കളുടെ കുറിപ്പു കണ്ടപ്പോള്‍ ആ അവിശ്വാസത്തില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞു. വാസ്തവത്തില്‍ കലാനാഥന്മാരുടെ കൊച്ചു പതിപ്പുകളാണ് യുക്തിവാദികളില്‍ മിക്കവരും എന്നതിന് ഒന്നാന്തരം തെളിവാണ് രാജന്റെ ഈ മറുപടി. താങ്കള്‍ സത്യാന്വേഷിയുടെ പോസ്റ്റോ ചാര്‍വാകന്റെ കമന്റുകളോ ശ്രദ്ധാപൂര്‍വം വായിച്ചിട്ടുപോലുമില്ലെന്നും മനസ്സിലായി. താങ്കളുടെ വാദങ്ങളില്‍ പുതുമയൊന്നുമില്ല. കലാനാഥന് പറഞ്ഞ കാര്യങ്ങളുടെ ആവര്‍ത്തനം മാത്രമാണത്. എങ്കിലും അതില്‍ പ്രധാനപ്പെട്ടത് അക്കമിട്ട് മറുപടി പറയുകയാണു താഴെ:
1. "......സ്വതന്ത്രാനന്തര ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലനില്ക്കുന്നതില് സംവരണം ഒരു പ്രധാന പങ്കു വഹിക്കുന്നുവെന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്."
തര്‍ക്കമുള്ള സംഗതിയാണല്ലോ രാജാ. മാത്രമല്ല, ജാതിവ്യവസ്ഥിതി ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് സംവരണം. രാജനെപ്പോലുള്ളവര്ക്ക് ജാതിയും ജാതിവ്യവസ്ഥിതിയും തമ്മിലുള്ള വ്യത്യാസം അറിയാമോ എന്നു സംശയമുണ്ട്. ഓരോ ജാതി(CASTE)യും തനിമയും വീര്യവുമാര്ന്ന എഥ് നിക് ഐഡന്റിറ്റിയാണ്. ഏറ്റവുമൊടുവില്‍ ആന്ത്രോപ്പോളജിക്കല്‍ സര്‍വേ ഒഫ് ഇന്‍ഡ്യ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം നടത്തിയ പഠനവും(പീപ്പിള്‍ ഒഫ് ഇന്‍ഡ്യ പ്രോജക്റ്റ്) ഇക്കാര്യം സുതരാം സ്പഷ്ടമാക്കുന്നുണ്ട്. . ലോകത്ത് മനുഷ്യര്‍ ,തുല്യങ്ങളും എന്നാല്‍ വ്യത്യസ്തങ്ങളുമായ ഗോത്രങ്ങളോ ഗ്രൂപ്പുകളോ ആയി കഴിയുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. മിക്കവരും തമ്മില്‍ വിവാഹ ബന്ധങ്ങള്‍ പോലുമില്ല. എന്നാല്‍ ഒന്ന് ഒന്നിനു മുകളില്‍ എന്ന സ്ഥിതി ഇല്ല. നേരേമറിച്ച് ജാതിവ്യവസ്ഥിതി (Caste System)അതല്ല. അത് ഡോ.ബാബാസാഹിബ് അംബേഡ്കര്‍ പറഞ്ഞപോലെ Ascending order of reverence ഉം Descending degree of contempt ഉം ആണ്. ജാതിവ്യവസ്ഥിതി ഇല്ലാതാകേണ്ടത് മനുഷ്യരുടെ തുല്യതയും അന്തസ്സും നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. അതില്ലാതാകണമെങ്കില്‍ സകല രംഗത്തും നിലനില്‍ക്കുന്ന ബ്രാഹ്മണ(സവര്‍ണ)മേധാവിത്വം ഇല്ലാതാകണം. അതിനു വേണ്ടത് ഭരണ രംഗത്തെ സവര്‍ണ കത്തക അവസാനിപ്പിക്കയാണ്. അതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണു സംവരണം. അതായത് സംവരണം എന്നത് ഭരണപ്രാതിനിധ്യത്തിനുള്ള ഏര്‍പ്പാടാണ്. ആരുടെയും പട്ടിണി മാറ്റാനുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയല്ല. രണ്ടിനെയും തമ്മില്‍ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളുടെയും ഭരണകൂടത്തിന്റയും ഹിഡന്‍ അജണ്ഡയാണ്. അതില്‍ വീഴുകമാത്രമല്ല, അതില്‍ നീന്തിത്തുടിക്കയുമാണ് രാജനെപ്പോലുള്ള യുക്തിവാദികള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത്
സംഘടനാശയങ്ങളുടെ പ്രകാശനോപാധിയായ ഒരു പ്രസിദ്ധീകരണത്തിണ്റ്റെ മുഖപ്രസംഗം ആയി ശ്രീ.കലാനാഥണ്റ്റെ വീക്ഷണം അവതരിപ്പിച്ചതു സംഘടനാപരമായിനോക്കിയാല് ഗുരുതരമായ തെറ്റാണു.ഇക്കാര്യത്തില്‍ നിസ്സഹായണ്റ്റെ നിലപാടു തന്നെയാണു ശരി. പക്ഷേ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളോടു വിയോജിപ്പുകളും ഉണ്ടു."ഇന്ത്യന്‍ ജാതിവ്യവസ്ഥ " എന്ന പൊതിയാത്തേങ്ങയെ പ്രത്യയശാസ്ത്രവല്കരിച്ചു അപഗ്രഥിക്കുന്ന "ജാതിസത്വവാദികള്" മറന്നു പോവുന്നതോ അല്ലെങ്കില്‍ ബോധപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നതോ ആയ ഒരു കാര്യമാണു "ഇന്ത്യന്‍ ജാതിവ്യവസ്ഥ ശ്രേണീബദ്ധം ആണു" എന്നുള്ളതു.ഇതില്‍ ഏെറ്റവും കൂടുതല്‍ നരകിച്ചവര് ജാതിവ്യവസ്ഥയുടെ ഏേറ്റവും അടിത്തട്ടില്‍ ഉള്ള ദളിത്-ആദിവാസി സമൂഹം തന്നെ. ഇത്തരത്തിലുള്ള ഒന്നിനെ "സവര്‍ണ്ണര്‍ - അവര്‍ണ്ണര്‍" എന്ന രണ്ടു കള്ളികളില്‍ എങ്ങനെ തിരിക്കും?
ReplyDelete"ജാതിവ്യവസ്ഥിതി ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് സംവരണം.
ReplyDeleteനൂറുശതമാനവും യോജിക്കുന്നു.എന്നാല്‍ “ജാതി ഇല്ലാതാക്കാന്‍“ സംവരണം കൊണ്ടാവില്ല,എന്നുമാത്രമല്ല ജാതി സത്വബോധത്തെ അരക്കിട്ടുറപ്പിക്കുന്ന ഒന്നുകൂടിയായി മാറുന്നു സംവരണം.ജാതി എന്നതു ഒരു “ethnic identity" ആണെന്നു പറയുന്ന താങ്കള്‍ പൌരാണിക കാലത്തെ തൊഴില്‍ വിഭജനപരമായ സാമൂഹിക വ്യവസ്ഥിതി ദുഷിച്ചതാണ് ഇന്നത്തെ ജാതിവ്യവസ്ഥ എന്ന് അംഗീകരിക്കുന്നുവോ? അങ്ങിനെയെങ്കില്‍ ഈ ഓരോ ജാതിക്കാരും താന്താങ്ങളുടെ ഈ “എത്നിക് ഐഡന്റിറ്റി” നിലനിര്‍ത്തേണ്ടതു എങ്ങനെ ആയിട്ടു വരും? ഒന്നുംവേണ്ട പാരന്ബര്യമായി കുലത്തൊഴിലുകള്‍ ചെയ്യുന്ന ജാതിക്കാര്‍ അതു തന്നെ ചെയ്തോട്ടേന്ന്.അല്ലേ?
കേരള യുക്തിവാദി സംഘത്തിലെ അംഗം!!! എനിക്ക് സംവരണം കിട്ടി എന്റെ മകനും അവന്റെ മകനും അങ്ങനെ ലോകാവസാനം വരെ എല്ലാവര്ക്കും സംവരണം വേണമെന്ന ആശ ജാതി അടിസ്ഥാനത്തിലുള്ള സംവരണം എടുത്തു കളയുകയോ അല്ലേങ്കില് ക്രീമിലെയര്‍ വരുകയോ ചെയ്താല്‍ നടപ്പാവില്ലെന്നു മനസ്സിലായതു കൊണ്ടുള്ള യുക്തിപ്രയോഗം. സംവരണം ഇല്ലെങ്കില്‍ പിന്നെങ്ങനെ ജാതിക്കു വളം കിട്ടും, അല്ലേ? നാണമില്ലേ മനുഷ്യാ ഇന്നത്തെ കാലത്തും ജാതി വേണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സംവരണം വേണമെന്നും പറഞ്ഞു കൊണ്ട് നടക്കാന്‍. കൂട്ടത്തില്‍ യുക്തിവാദസംഘത്തില് അംഗമാണെന്ന പ്രസ്താവനയും. ജാതിവാദി സംഘത്തിലെ അംഗങ്ങളുടെ യുക്തിവാദ അഭിനയം. :-) സംവരണം തരാമെന്നു പറഞ്ഞാല്‍ രാജ്യത്തെ വില്കാന് നടക്കുന്നവരുടെ വരെ ....
ReplyDelete@ ബോധിസത്വന് :
ReplyDeleteതീര്‍ച്ചയായും ഇന്ത്യന്‍ ജാതിവ്യവസ്ഥ ശ്രേണീബദ്ധം ആണെന്നും അതില്‍ ഏറ്റവും കൂടുതല്‍ നരകിച്ചവരും ഇപ്പോഴും നരകിക്കുന്നവരും ജാതിവ്യവസ്ഥയുടെ ഏറ്റവും അടിത്തട്ടില്‍ ഉള്ള ദളിത്-ആദിവാസി സമൂഹം തന്നെയാണെന്നും അത്തരത്തിലുള്ള ഒന്നിനെ "സവര്‍ണ്ണര്‍ - അവര്‍ണ്ണര്‍" എന്ന രണ്ടു കള്ളികളില്‍ മാത്രം ലളിതമായി തിരിക്കാനാവില്ലെന്നും അംഗീകരിക്കുന്നു. എന്നാല്‍ ജാതിവ്യവസ്ഥ വെറും തൊഴില്‍വിഭജനം ആണെന്ന മട്ടിലുള്ള താങ്കളുടെ പരാമര്‍ശങ്ങളോട് വിയോജിക്കുകയും ചെയ്യുന്നു. ഡോ ബാബാസാഹിബ് അംബേഡ്കറെ ഉദ്ധരിക്കട്ടെ:" ജാതിവ്യവസ്ഥ കേവലം തൊഴില്‍ വിഭജനമല്ല.അത് തൊഴിലാളികളുടെ വിഭജനം കൂടിയാണ്. പരിഷ്കൃത സമൂഹത്തിന് നിശ്ചയമായും തൊഴില്‍ വിഭജനം ആവശ്യമാണ്.പക്ഷേ ഒരു പരിഷ്കൃത സമൂഹത്തിലും തൊഴില്വിഭജനത്തോടൊപ്പം തൊഴിലാളികളെ വെള്ളം കടക്കാത്ത അറകളാക്കി കൃത്രിമ വിഭജനം നടത്തുന്ന പതിവില്ല. ജാതിവ്യവസ്ഥ വെറും തൊഴിലാളിവിഭജനം (തൊഴില്വിഭജനത്തില്നിന്നു തികച്ചും വ്യത്യസ്തമാണിത്)മാത്രമല്ല ;തൊഴിലാളികളുടെ വിഭാഗങ്ങളെ പദവിയനുസരിച്ച് ഒന്നിനുമുകളില്‍ മറ്റൊന്ന് എന്ന രീതിയില്‍ പ്രതിഷ്ടിക്കുന്ന ശ്രേണീകൃത സമ്പ്രദായമാണ്......... ..ജാതിവ്യവസ്ഥ പ്രകാരം നടപ്പിലാക്കിയിട്ടുള്ള തൊഴില്‍വിഭജനം ഇഷ്ടാനുസാരമായ തെരഞ്ഞെടുക്കലില്‍ അധിഷ്ടിതമായ വിഭജനമല്ല. വ്യക്തിപരമായ വികാരത്തിനും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കും അതില്‍ സ്ഥാനമില്ല; ദൈവവിധിയെന്ന സിദ്ധാന്തമാണ് അതിന്റെ അടിസ്ഥാനം."(ഡോ.അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍-കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം വാല്യം 6. പേ 84-85)
അസ്തലവിസ്തേ,
ReplyDeleteഈ പോസ്റ്റിട്ടിരിക്കുന്ന സത്യാന്വേഷി കമന്റുകള്‍ക്കുള്ള മറുപടികളില്‍ സംവരണത്തിന്റെ ഉള്ളുകള്ളികള്‍ നന്നായി വിശകലനം ചെയ്യുന്നുണ്ട്. അതൊന്നും വായിക്കാന്‍ മിനക്കെടാത്ത, അല്ലെങ്കില്‍ മനസ്സിലാകാത്ത താങ്കളോട് എന്തു പറയാന്‍ ?! പണ്ട് കൂതറയില്‍ ചര്‍ച്ച ചെയ്തതിന്റെ ആവര്ത്തനമാകുമെങ്കിലും ചിലതു പറയാം.
1) പണ്ട് പരദേശിബ്രാമണരുടെ കുത്തകയായിരുന്ന അധികാരം, ജാതിസംവരണം വഴി നേടാന്‍ നായന്മാര് മലയാളിമെമമ്മോറിയല് സമര്‍പ്പിച്ചത് എന്തിന് ?
2) ജാതിസംവരണം അവര്‍ണ്ണര്‍ക്കു കിട്ടാന്‍ തുടങ്ങിയപ്പോള്‍ നായന്മാര് പ്ലേറ്റുമാറ്റി സാമ്പത്തികസംവരണത്തിനു വേണ്ടി വാദിക്കാന്‍ തുടങ്ങി. എന്തുകൊണ്ട് ?
3) ഇപ്പോള്‍ വീണ്ടും തങ്ങള്‍ക്കും ജാതിസംവരണം വേണമെന്നു പറയുന്നു. എന്തുകൊണ്ട് ?
4) ഇന്ത്യയിലെ 15% വരുന്ന സവര്‍ണ്ണര്‍ 85% ഉന്നതോദ്യോഗങ്ങള്‍ കൈക്കലാക്കി അധികാരം ആസ്വദിക്കുമ്പോള്‍ , 85% വരുന്ന അവര്‍ണ്ണര്‍ 15% കൊണ്ട്
അടിമകളായി തൃപ്തിപ്പെടുന്നു. ഇതു ന്യായമാണോ ? അധികാരം ജനസംഖ്യാനുപാതികമായി വീതിക്കുന്നതല്ലേ ന്യായം ? ഇതിന്റെ ശരിയായ കണക്ക് വെളിയില്‍
വരാതിരിക്കാനല്ലേ സവര്‍ണ്ണാഭിമുഖ്യമുള്ള ഭരണകൂടം ഇപ്പൊഴത്തെ സെന്‍സസിലും ജാതി തിരിച്ചുള്ള കണക്കെടുക്കാന്‍ മടികാണിക്കുന്നത് ?
5) സംവരണം ഓരോ ജാതിക്കും സമുദായത്തിനും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടിയാണ്. അല്ലാതെ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനായുള്ള
തൊഴില്ദാനപദ്ധതിയല്ല. ഒരു സമുദായത്തിലെ ക്രിമിലെയറുകാരെ ഒഴിവാക്കി, യോഗ്യതയുള്ളവരില്ലെങ്കില്‍ , ആ ഒഴിവ് പൊതുപൂളിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍,
ആ സമുദായത്തെ അധികാരത്തില്‍ നിന്നും അകറ്റി നിറുത്താന്‍ സാധിക്കുന്നു. അതിനാല്‍ ക്രീമിലെയര്‍ ഒരു സവര്ണ്ണഗൂഢാലോചനയാണ്. അത്
സാമ്പത്തികസംവരണത്തിന്റെ പ്രച്ഛന്നരൂപമാണ്. അതിന് അംഗീകാരം കൊടുത്തവര്‍ സവര്ണ്ണതാല്പ്പര്യസംരക്ഷകരുമാണ്.
6) സംവരണം ഭരണത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെങ്കില്‍ നമ്മേക്കാള്‍ കഴിവുകൂടുതലുണ്ടായിരുന്ന ബ്രിട്ടീഷുകാരെ ഇവിടുന്നു പറഞ്ഞയക്കേണ്ട
കാര്യമുണ്ടായിരുന്നോ ? അപ്പോള്‍ എല്ലാവര്ക്കും സ്വയം ഭരിക്കുന്നതാണ് ന്യായം. അവര്‍ണ്ണനെ സ്വയം ഭരിക്കാന്‍ അനുവദിക്കുക. അധികാരത്തില്‍
അവന്റെ പങ്ക് അവനു കൊടുക്കുക.
7) മതം മാറാനാകും . മതം മാറിയാലും അര്ഷഭാരതത്തിലെ മനുഷ്യന്റെ ജാതി മാറില്ല. അത് അവന് ജന്മനാല് ലഭിക്കുന്നു. ചാതുര്‍വര്‍ണ്ണ്യവും
ജാതിവ്യവസ്ഥയും ദൈവവിധിയാക്കി ബ്രാഹ്മണന് അടിച്ചേല്പ്പിച്ചപ്പോള് അത് അന്ധവിശ്വാസികളായ മനുഷ്യരുടെ മനസ്സിലും രക്തത്തിലും
അടിമത്തമായി അലിഞ്ഞുചേരുകയായിരുന്നു. അധികാരത്തില്‍ നിന്നും ആട്ടിയകറ്റാനുള്ള ബ്രാഹ്മണന്റെ കുടിലതന്ത്രമായിരുന്നു ഇത്. അധികാത്തിന്റെ
വിഹിതം തിരിച്ചുലഭിക്കാതെ ഈ അസമത്വം മാറിക്കിട്ടില്ല. സാമൂഹിക പിന്നോക്കാനസ്ഥയ്ക്കു കാരണം ജാതിവ്യവസ്ഥ മാത്രമാണ്, സാമ്പത്തികമല്ല.
അതിനാലാണ് സംവരണം ജാതിയടിസ്ഥാനത്തിലാക്കണമെന്നു പറയുന്നത്.
8) ജാതി പറഞ്ഞ് സംവരണം വാങ്ങിക്കൊണ്ടിരുന്നാല്‍ ജാതി എന്നില്ലാതാകും ? എങ്ങനെ ഇല്ലാതാകും ? പൊതുവെ എല്ലാവരുടെയും ന്യായമായ
സംശയം !
ഇന്ന് ജീവിതവ്യവഹാരത്തില് ജാതിയും ജാതിവിവേചനവും ഇല്ലെന്ന് പൊട്ടന്മാരായ അവര്‍ണ്ണരും അവരെ പറ്റിക്കാന്‍ കൌശലക്കാരായ സവര്‍ണ്ണരും മാത്രമേ പറയൂ. ജാതി പറയുന്നതിന് പ്രസക്തിയില്ലാതാകുന്ന കാലഘട്ടത്തിലേ ജാതി ഇല്ലാതാകു. അധികാരത്തില്‍ തുല്യപങ്കാളിത്തം അഥവാ ആനുപാതിക
പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മാത്രമേ ജാതി പറയുന്നതില്‍ അര്‍ത്ഥമില്ലാതാകുകയും അതിന് പ്രസക്തിയില്ലാതാകുകയും ചെയ്യുന്നുള്ളു. ഈ
അവസ്ഥയിലെത്തുന്നതുവരെ അവര്ണ്ണന് ആദര്ശപ്രേരിതമായി ജാതി പറയാതെ അവകാശം ത്യജിച്ചാല്‍ അത് സ്വയം വിഢ്ഢിയാകുകയും അവര്‍ണ്ണരെ മൊത്തം ചതിക്കുകയും സവര്‍ണ്ണനെ അധികാരകുത്തക നിലനിര്‍ത്താന്‍ സഹായിക്കുകയുമാണ്. അതിനാല്‍ ജാതി പറയുന്നത് ജാതി ഇല്ലാതാക്കാന്‍ വേണ്ടിയാണ്. വസ്തുനിഷ്ഠമായ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ സാമ്പത്തികസംവരണത്തിന് വാദിക്കുന്നത് യുക്തിവാദിയായാല്‍ അയാളെ വരട്ടുവാദിയെന്നല്ലാതെ മറ്റെന്തു വിളിക്കാന്‍ !!!!
നിസ്സഹായാ,
ReplyDelete"ആദര്ശപ്രേരിതമായി ജാതി പറയാതെ അവകാശം ത്യജിക്കാന്‍ "
അവകാശം എങ്ങിനെ? ഏതെങ്കിലും ജാതിയില്‍ ജനിച്ചതു കൊണ്ടുള്ള അവകാശം?
സത്യം പറയാമല്ലോ നിസ്സഹായാ, നമ്മള് തമ്മില്‍ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചക്ക് പോലും സാധ്യതയില്ലെന്നു തോന്നുന്നു. അങ്ങോട്ടുമിങ്ങോട്ടും അവസരമുള്ളപ്പോള്‍ വിമര്‍ശിക്കുക എന്നതു മാത്രം. കണ്ടുനില്ക്കുന്നവര് എന്തെങ്കിലും മനസ്സിലാക്കുന്നെങ്കില്‍ മനസ്സിലാക്കട്ടെ. ജാതി ചിന്ത അത്രയധികം രൂഢമൂലമാണു താങ്കളുടെ തലച്ചോറില്‍. എന്തും ജാതിയിലൂടെയാണു താങ്കള്‍ക്ക് വര്ഗീകരിക്കാനാവുന്നുള്ളൂ. തലച്ചോറിന്റെ വികലാംഗത്വം. കോഴിക്കും കുളന്തക്കും കിട്ടിയത് ശീലം എന്നൊരു പഴഞ്ചൊല്ലു കേട്ടിട്ടുണ്ടോ? അത്രയേയുള്ളൂ സംവരണത്തിനെക്കുറിച്ച് താങ്കളുടെ പ്രത്യയശാസ്ത്രം. കഷ്ടം!!!
:)
ReplyDelete5."ജാതി സംവരണത്തിനെതിരായി ഒരു യുക്തിവാദി പറഞ്ഞാല്‍ അയാളെ സംഘപരിവാറിന്റെ വക്താവായി ചിത്രീകരിക്കുന്നത് ന്യായീകരിക്കാനാവില്ല. അയോധ്യയില്‍ രമക്ഷേത്രത്തെ പരാമര്‍ശിച്ചതില്‍ എന്താണ് തെറ്റ്. "
അയോധ്യയിലെ ഏതു രാമക്ഷേത്രം? ബാബരി മസ്ജിദിനെയാണോ രാമക്ഷേത്രമെന്നു വിശേഷിപ്പിക്കുന്നത്.ഇതു തന്നെയാണു പറഞ്ഞത് യുക്തിവാദികള്‍ സംഘ് പരിവാറുകരേക്കാള് കഷ്ടമാണെന്ന്.
6." ഭാരതത്തിലെ പല ക്ഷേത്രങ്ങളും മുസ്ലീം അധിനിവേശ കാലത്തു തകര്‍ക്കപ്പെട്ടിട്ടുണ്ട്."
തന്നെ തന്നെ.ബാബര്‍ ക്ഷേത്രം പൊളിച്ചു പള്ളി പണിഞ്ഞു. അതാണ് ബാബരി മസ്ജിദ്. ഈ സംഘടനയെ സംഘ് എന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടത്?
പ്രവീണ്‍ സംഘ് ആണോ?ആണെങ്കില്‍ സത്യാന്വേഷിക്ക് ഒന്നും പറയാനില്ല. അല്ലെങ്കില്‍ പ്രവീണ്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു വ്യക്തമാക്കാമോ?
ReplyDeleteചിത്രകാരന്റെ “യുക്തിവാദികൾ സവർണ്ണ ജാതിക്കാരോ?” എന്ന പോസ്റ്റിൽ ഇട്ട കമന്റ്.
ReplyDelete“രചനകൾ ചീഫ് എഡിറ്റർ,യുക്തിരേഖ,യശോദ ബിൽഡിംഗ്, റാം മോഹൻറോയ് റോഡ്,മലബാർ ഗോൾഡിന് സമീപം, പുതിയറ.പി.ഒ,കോഴിക്കോട്. എന്ന വിലാസത്തിൽ അയയ്ക്കുക.
ലേഖനത്തിലെ അഭിപ്രായങ്ങൾ യുക്തിവാദി സംഘത്തിന്റേതായിരിക്കണമെന്നില്ല.”
ഇത് യുക്തിരേഖയുടെ ആദ്യപേജിൽ ഏറ്റവും താഴെ കൊടുത്തിട്ടുള്ള വാചകമാണ്.മാന്യ സുഹ്രുത്തുക്കൾ അതൊന്ന് വായിച്ച് നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
“ജാതി സെൻസസ് നടത്തണമെന്നും ജാതിമതരഹിതമായി ജീവിക്കുന്നവർക്ക് അത് രേഖപ്പെടുത്താനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കേന്ദ്രസർക്കാരിനോട് കേരള യുക്തിവാദിസംഘം ആവശ്യപ്പെട്ടിട്ടുണ്ട്”.
ഇതാണ് ജാതി സെൻസസിനെക്കുറിച്ചുള്ള യുക്തിവാദി സംഘത്തിന്റെ നയം.
യുക്തിരേഖ,കേരള യുക്തിവാദിസംഘത്തിന്റെ മുഖമാസികയാണെങ്കിലും അതിൽ പലചിന്താഗതികളും വച്ചുപുലർത്തുന്നവരുടെ(മത-ദൈവ വിശ്വാസികളുൾപ്പെടെ) ലേഖനങ്ങളും കത്തുകളും പ്രസിദ്ധീകരിക്കുന്നുണ്ട്.അവരുടെ ലേഖനത്തിലെ ആശയങ്ങൾ പൂർണ്ണമായും യുക്തിവാദി സംഘത്തിന്റേതാണെന്ന് തെറ്റിദ്ധരിക്കരുത്.യുക്തിവാദ വിരുദ്ധമായ ലേഖനങ്ങളും സംവാദത്തിനായി പ്രസിദ്ധീകരിക്കാറുണ്ട്.യുക്തിവാദി സംഘത്തിന്റെ നയങ്ങളും തീരുമാനങ്ങളും സാധാരണയായി എഡിറ്റോറിയൽ,അറിയിപ്പുകൾ എന്നിവയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
2010 മാർച്ച് ലക്കത്തിലെ എഡിറ്റോറിയൽ കേരളയുക്തിവാദിസംഘത്തിന്റെ നയങ്ങൾക്ക് എതിരും ആശയ വൈരുദ്ധ്യവും അവ്യക്തതയുള്ളതുമാണ്. ഇത് ഗുരുതരമായ ഒരു വീഴ്ച്ചയാണെന്ന് സമ്മതിക്കുന്നു.ഈ ബ്ലോഗർ ഉൾപ്പെട്ട സംസ്ഥാന കമ്മറ്റിയിൽ മുഖപ്രസംഗത്തിനെതിരെ ശക്തമായ പ്രധിഷേധം ഉണ്ടാകുകയും ചർച്ചചെയ്തതുമാണ്.തുടർന്ന് ചീഫ് എഡിറ്ററോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല 2010 ജുലൈ ലക്കത്തിൽ തിരുത്ത് ജനറൽ സെക്രട്ടറിയുടെ അറിയിപ്പായിക്കൊടുത്തിട്ടുമുണ്ട്.
കേരളയുക്തിവാദി സംഘത്തെ വിലയിരുത്തേണ്ടത് അതിന്റെ ലക്ഷ്യങ്ങളെയും നയങ്ങളെയും പ്രവർത്തനങ്ങളെയും മനസ്സിലാക്കിയിട്ടാവണം.
സാമുദായിക സംവരണത്തെ അനുകൂലിക്കുന്നതുതന്നെയാണ് സംഘത്തിന്റെ നയം. സംവരണ ലക്ഷ്യം നേടിയാൽ ഭാവിയിൽ സംവരണം എടുത്തുകളയണം.പക്ഷെ, കേരളത്തിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേത് ഇന്നും വളരെ പരിതാപകരമാണ്.
ക്രീമിലെയർ തള്ളിക്കളയണമെന്നും അല്ലാത്ത പക്ഷം പരിധി ഉയർത്തണമെന്നും രാജേന്ദ്രൻ കമ്മീഷൻ മുൻപാകെ തിരുവനന്തപുരം,കോഴിക്കോട് സിറ്റിംഗുകളിൽ പങ്കെടുത്ത് ആവശ്യപ്പെട്ടിട്ടുള്ള ഏക സമുദായേതര സംഘടനയാണ് കേരളയുക്തിവാദി സംഘം.അത് യുക്തിരേഖയിൽ കൊടുത്തിട്ടുള്ളതുമാണ്.
യുക്തിരേഖയിൽ വരുന്ന ലേഖനങ്ങൾക്കുള്ള മറുപടിലേഖനങ്ങളും കത്തുകളും, അത് ചീഫ് എഡിറ്ററെയുൾപ്പെടെയുള്ളവരെ വിമർശിച്ചുകൊണ്ടുള്ളതായാൽപ്പോലും പ്രസിദ്ധീകരിക്കുന്നതാണ്.ജാതി-മത-വർഗ്ഗീയ-രാഷ്ട്രീയ ശക്തികളെ പ്രീണിപ്പിക്കാത്തതും വ്യക്തിഹത്യ നടത്താത്തതും സന്മാർഗ്ഗ-ധാർമ്മിക മൂല്യങ്ങളുള്ളതുമായ ലേഖനങ്ങളും കത്തുകളും താങ്കൾക്കും യുക്തിരേഖയിലേക്ക് അയയ്ക്കാവുന്നതാണ്.ലേഖനങ്ങൾ(ബ്ലോഗിലെ ചില ലേഖനം പോലെ തീട്ടം നാറാത്തവ) യുക്തിരേഖയിലേക്ക് സ്വഗതം ചെയ്യുന്നു.സ്ഥല ലഭ്യതയനുസരിച്ച് പ്രസിദ്ധികരിക്കാം. പ്രതിഫലം ചോദിക്കരുത്.മറ്റ് ‘മാധ്യമ’ങ്ങളെപ്പോലെ വരുമാനസ്രോതസുകളില്ല.
യുക്തിവാദിസംഘത്തിന്റെ നയങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അംഗമായിരിക്കെത്തന്നെ പലകാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും അംഗങ്ങളുടെ യുക്തിവാദമനോഭാവത്തിലെ ഏറ്റക്കുറച്ചിലുകളെപ്പറ്റിയും ബൌദ്ധിക,വൈജ്ഞാനിക വ്യത്യാസങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്യാം. സമയം കിട്ടുമ്പോൾ വീണ്ടും ഇതുവഴി വരാം. താങ്കളുടെ വിമർശനത്തെ സുസ്വാഗതം ചെയ്യുന്നു.
keralayukthivadi.org
ReplyDeleteനയപ്രഖ്യാപനരേഖ
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് ഭരണഘടനാപരമായി നല്‍കിയിരിക്കുന്ന ഒരു ജനാധിപത്യ അവകാശമാണ് സംവരണം. അത് ജാതിയുടെ പേരില്‍ ലഭിക്കുന്ന ഒരു ഔദാര്യമല്ല. തൊഴില്‍ദാന പദ്ധതിയോ, ദാരിദ്യ്ര നിര്‍മാര്‍ജ്ജന പദ്ധതിയോ അല്ല, ഭരണഘടന അനുശാസിക്കുന്ന നിയമ പരിരക്ഷയാണ്. ചിതറിക്കപ്പെട്ടവര്ക്ക് നല്കുന്ന ഭരണപങ്കാളിത്തവും ദേശീയ സ്വത്തിലുള്ള അവകാശവുമാണ്. അതില്‍ ഏതുതരത്തിലും സാമ്പത്തിക മാനദണ്ഡം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് സംവരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്.
http://www.keralayukthivadi.org/2014-02-22-15-00-44