ഉമാഭാരതി,കല്യാൺ സിങ്,വിനയ് കത്യാർ, മോഡി തുടങ്ങിയ കടുത്ത ‘തീവ്രവാദികളാ’ണ് ബീജേപ്പീക്ക് ആളെ കൂട്ടിയ വർഗീയ കലാപങ്ങളുടെയും ബാബരി മസ്ജിദ് ധ്വംസനത്തിന്റെയും മറ്റും മുഖ്യ ശിൽപ്പികൾ. ഇവരെല്ലാം പിന്നാക്കക്കാരാണ്; ഏറ്റവും വെറുക്കപ്പെടുന്നവരും. ഇതിൽ മോഡി ഒഴികെയുള്ളവർ പാർട്ടി നടപടികൾ നേരിട്ട് പുറത്തും അകത്തുമായി അവമാനിക്കപ്പെട്ടു കഴിയുന്നു. മോഡിക്കെതിരെ ഗുജറാത്തിലെ പട്ടിദാർ പട്ടേലുകൾ അതിശക്തമായി രംഗത്തുമുണ്ട്. ദലിതർക്കോ പിന്നാക്കക്കാർക്കോ എന്തെങ്കിലും അധികാരസ്ഥാനങ്ങൾ നൽകിയാൽത്തന്നെ അഴിമതി,പെണ്ണുകേസ് ഇതിലേതെങ്കിലും ‘അകപ്പെട്ട്’ ആരാലും സഹതപിക്കപ്പെടാതെ പുറത്താക്കപ്പെടും.അതോടെ അവരുടെ രാഷ്ട്രീയ ഭാവിയും തുലയും. ബംഗാരു ലക്ഷ്മണൻ എന്ന ദലിതനായ ബീജേപ്പീ പ്രസിഡന്റ് ഇപ്പോൾ എവിടെയാണുള്ളത്? ബീ ജേ പ്പീ എന്നാൽ ബ്രാഹ്മണ ജാതി പാർട്ടിയാണെന്ന് അതിലെ പിന്നാക്കക്കാരും ദലിതരും അബ്രാഹ്മണരായ സവർണരും പതുക്കെയാണെങ്കിലും മനസ്സിലാക്കി വരുന്നുണ്ട്. ജസ്വന്ത് സിങ്ങിന്റെ കലാപം അതിന്റെ ലക്ഷണമായെടുക്കാമെന്നു തോന്നുന്നു.
Friday, August 21, 2009
ബീ ജേ പ്പീ= ബ്രാഹ്മണ ജാതി പാർട്ടി
ബീ ജേ പ്പീയിലെ ഇപ്പോഴത്തെയും എക്കാലത്തെയും അടിസ്ഥാന പ്രശ്നം, ബ്രാഹ്മണരും മറ്റുള്ള ജാതിക്കാരും തമ്മിലുള്ള അധികാര വടംവലിയാണ്. ആ പാർട്ടി കെട്ടിപ്പടുക്കാനും അതിനുവേണ്ടി നാട്ടുകാരുടെയും മറുനാട്ടുകാരുടെയും തെറി കേൾക്കാനും അബ്രാഹ്മണരായ സവർണരോ അവർണരോ വേണം. എന്നാൽ പ്രധാനമന്ത്രി സ്ഥാനമോ മുഖ്യമന്ത്രിസ്ഥാനമോ വരുമ്പോൾ‘മിതവാദികളും’ ‘പരിണത പ്രജ്ഞരുമായ’ ബ്രാഹ്മണർ രംഗത്തുവരും. ആഡ്വാണിയെ പ്രധാനമന്ത്രിയാക്കാത്തത് അദ്ദേഹം ‘തീവ്രവാദി’യായതുകൊണ്ടാണെന്ന ഭാഷ്യമാണു പുറത്തു കേൾക്കുക. എന്നാൽ അബ്രാഹ്മണനായതാണ് അദ്ദേഹത്തിന്റെ മുഖ്യ അയോഗ്യത(സിന്ധി ഖത്രിയാണദ്ദേഹം). ഇപ്പോൾ ആർ എസ് എസ് തലവനും അദ്ദേഹത്തിനെതിരെ രംഗത്തുവന്നതിനും കാരണം മറ്റൊന്നല്ല. അബ്രാഹ്മണനായ ഒരേയൊരു സർസംഘ് ചാലകേ ആർ എസ് എസ്സിനുണ്ടായിട്ടുള്ളൂ. അത് രജ്ജു ഭയ്യ എന്ന പേരിലറിയപെട്ടിരുന്ന പ്രൊഫ:രാജേന്ദ്ര സിങ് ആയിരുന്നു. അദ്ദേഹത്തെ ‘ആരോഗ്യപരമായ’ കാരണങ്ങളാൽ കാലാവധിക്കു മുൻപേ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു. ഈ രാജേന്ദ്ര സിങ് അബ്രാഹ്മണനാണ് എന്നു പറയുമ്പോൾ വല്ല പിന്നാക്കക്കാരനോ ദലിതനോ ആണെന്ന് ആരും കരുതില്ല്ലല്ലോ! ‘തൊട്ടുതാഴെ’ നിൽക്കുന്ന ക്ഷത്രിയനാണദ്ദേഹം. അവരെപ്പോലും സഹിക്കാൻ ബ്രാഹ്മണർ തയ്യാറല്ലെന്നതിന്റെ ലക്ഷണമാണ് വി പി സിങ്, ചന്ദ്രശേഖർ,അർജുൻ സിങ് തുടങ്ങിയവർക്ക് കോൺഗ്രസിലും ജസ്വന്ത് സിങ്ങിന് ഇപ്പോൾ ബീ ജേ പ്പീയിലും നേരിടേണ്ടിവന്നത്.
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
ഹഹഹ... ബ്ലൊഗ് എന്നൊരു മാധ്യമം ഇല്ലായിരുന്നെങ്കില്‍ ഇമ്മാതിരി തമാശകള്‍ വായിക്കാന്‍ കഴിയില്ലായിരുന്നു..
ReplyDeleteചില കഴുതകള്‍ക്ക് ഇതൊക്കെ തമാശയാവും. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ബ്രാഹ്മണ കേന്ദ്രീക്രിത ഘടന അവരോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ.
ReplyDeleteചാതുർവർണ്യ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന പാർട്ടിക്ക് ഏറ്റവും ചേർന്ന ഘടന ഇത് തന്നയല്ലെ?
ReplyDeletemanoharam.. BJP president aayi minorityil innnum ulla arelum vekkanam..
ReplyDeletenalla comedy..
ജിപ്പൂസ്,
ReplyDeleteതാങ്കളുടെ നിര്‍ദേശം സ്വീകരിക്കുന്നു. ഇത് മൊഴി സ്കീം ഉപയോഗിച് റ്റൈപ്പ് ചെയ്യുന്നു. ഞാന്‍ കീമാന്‍ ആണ് ഉപയോഗിച്ചുവരുന്നത്. ഏതാണ് നല്ലതെന്ന് മറ്റുള്ളവര്‍ കൂടി പറയട്ടെ. എന്നിട്ടാകാം ശ്വാശ്വത മാറ്റം. കമന്റിനു നന്ദി
ബ്രാഹ്മണ ജനതാ പാര്‍ട്ടിക്ക് അതിന്റെ ചുരുക്കെഴുത്തുപോലും അവരുടെ കയ്യിലിരുപ്പിനെ തുറന്നു കാണിച്ചിട്ടും ഇന്ത്യയിലെ ജനങ്ങളുടെ കണ്നില് പൊടിയിടാനാകുനുണ്ട്.
ReplyDeleteബ്രാഹ്മണന് നമ്മുടെ ദൈവത്തെ കെട്ടിപ്പിടിച്ചു നില്ക്കുന്നതിനാല് ആരും അവര്‍ക്കെതിരെ ഇത്രകാലം വിരല്‍ ചൂണ്ടാന്‍ ധര്യപ്പെട്ടില്ല. ഈ സൌജന്യം ഉപയോഗിച്ച് ഈ മന്ത്രവാദികള്‍ ഇന്ത്യയെ രണ്ടായിരം കൊല്ലക്കാലം മയക്കി കിടത്തിയിട്ടുണ്ട്.
നമ്മുടെ പിന്നോക്കാവസ്ഥയുടെ മുഴുവന്‍ ഉത്തരവാദിത്വവും
ബ്രാഹ്മണ്യത്തിന്റെ ഇടുങ്ങിയ ജാതിചിന്തക്കും,സ്വാര്ഥതക്കുമാണ്.
ബിജെപി മാത്രമല്ല, നമ്മുടെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വരെ ബ്രാഹ്മണ്യത്തിന്റേയോ
അവരുടെ ജാര സന്തതികളായ സവര്ണ്ണരുടേയോ
ജീര്‍ണ്ണ ജാതിചിന്തയുടെ തടവില്‍ തന്നെയാണ് ഇന്നും കഴിഞ്ഞുകൂടുന്നത്.
ഈ മ്ലേച്ഛ ജാതിയെ നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും
വലിച്ചെറിയുന്നതുവരെ നമ്മുടെ അടിമത്വത്തിന് അന്ത്യമുണ്ടാകില്ല.
സീ പീ എമ്മിന്റെ ആദ്യത്തെ മുഖ്യമന്ത്രിയും ബ്രാഹ്മണന് ആയിരുന്നു. കോണ്‍ഗ്രസിലും ബ്രാഹ്മണര്‍ ഉന്നത സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു..
ReplyDeleteബീ ജെ പീയിലും ഉണ്ട്..
ബീ എസ് പിയിലും ഉണ്ട്...
വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ പ്രതികരിക്കാത്തവര്‍ ആയതിനാല്‍ പാവം ബ്രാഹ്മണരെ അധിക്ഷേപിച്ചോളൂ..
ഒരു പരാതിയും ഇല്ല..
ലോക സമസ്ത സുഖിനോ ഭവന്തു..
എല്ലാ പാര്‍ട്ടിക്കാരും സവര്‍ണ്ണ മേധാവിത്ത പാര്‍ട്ടികള്‍ തന്നെ. കോണ്‍ഗ്രസിന്റെ കാര്യം എടുക്കൂ നരസിംഹ റാവു, പ്രണബ് മുഖര്‍ജി തുടങ്ങിയ ബ്രാഹ്മണര്‍ നേതൃ സ്ഥാനത്ത് ഉണ്ടായിരുന്നു. സീ പീ എമ്മിന്റെ കാര്യം ആദ്യത്തെ മുഖ്യമന്ത്രി ഈ എം എസ്സ് തന്നെ ബ്രാഹ്മണന്, ബീ ജെ പിയുടെ പ്രധാനമന്ത്രി ബ്രാഹ്മണന്.
ReplyDeleteലീഗിന്റെ കാര്യവും മറിച്ചല്ല പ്രസിഡണ്ട് എന്നും തങ്ങള്‍.
അങ്ങിനെ നോക്കിയാല്‍ ഇന്നും നമ്മുടെ രാജ്യത്ത് ബ്രാഹ്മണ്യം കൊടി കുത്തി വാഴുന്നു. ഈഴവനായ നല്ലവനായ മുഖ്യമന്ത്രിയെ തുരത്താന്‍ ബ്രാഹ്മണ ഫാസിസ്റ്റ് പാര്‍ട്ടിയായ സീ പീ എം ശ്രമിക്കുകയല്ലേ.. ബ്രാഹ്മണന് അല്ലാത്ത അദ്വാനിജിയെയും മോഡിയെയും അവര്‍ പുറത്താക്കുകയല്ലേ. കോണ്‍ഗ്രസിലും സ്ഥിതി അത് തന്നെ.
മോഡി, അച്ചു മാമന്,അദ്വാനി, ഉമാഭരതിയൊക്കെ നമ്മുടെ ആളാ... പിന്നാക്ക മുന്നണി സിന്ദാബാദ്
എല്ലാ പാര്‍ട്ടിയിലും ബ്രാഹ്മണര്‍ ആയിട്ടും പാവം ബ്രാഹ്മണനു പരിഭവമോ? സ്വന്തം കമന്റ് ഒന്നു കൂടി വായിക്കൂ കറുത്തേടം. ഒന്നാം പാരഗ്രാഫിനെ രണ്ടാം പാരഗ്രാഫ് തരിപ്പണമാക്കുന്നു.
ReplyDeleteഒന്ന് തെളിയിച്ചു പറയൂ.. ഒന്നും മനസ്സിലായില്ല അനോണീ....
ReplyDeleteമനസ്സിലാവുമായിരുന്നെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന ബ്രാഹ്മണനായി അവതരിക്കില്ലായിരുന്നല്ലോ.
ReplyDeleteനന്ദി. സുഖിനോ ഭവന്തു.
ജാതിരാഷ്ട്രീയം എന്നു പറയുന്നത് മായാവതി,ലാലു,മുലായം,പാസ്വാൻ തുടങ്ങിയവരുടെ രാഷ്ട്രീയം മാത്രമാണോ?. കോൺഗ്രസ്, ബീ ജേ പീ , സി പി എം മുതലായ പാർട്ടികളുടേതും ഒന്നാന്തരം ജാതിരാഷ്ട്രീയം തന്നെയാണ്. സവർണരുടെ രാഷ്ട്രീയത്തെ ജാതിരാഷ്ട്രീയമെന്നു മീഡിയ വിശേഷിപ്പിക്കില്ല. കാരണം മീഡിയ എല്ലാം ഈ സവർണർ തന്നെയാണു നടത്തുന്നത്. സവർണരുടെ ജാതി നല്ലതും അവർണരുടെത് ചീത്തയുമാണ്.(അതുകൊണ്ടാണല്ലോ ജാതിപ്പേരുപയോഗിക്കുന്നതു കൂടുതലും സവർണരായിരിക്കുന്നത്?); അതുപോലെ സവർണരുടെ ജാതിരാഷ്ട്രീയവും നല്ലത്. ഇതെല്ലാം അവർണർ ചെയ്താൽ...ഛെ.. മോശം
ReplyDeleteBrahmins is not a vote bank .. thats y these blogs of leftshits.
ReplyDeleteCan they write against any of the votebank castes in India.
Christian upper castes..
so as Sikhs in India....
Wat make them enjoy all these benefits of minority n others....
JUST BCAUSE THEY ARE VOTE BANKS....
വോട്ടുബാങ്കായിട്ടുവേണ്ട ഭരണം നിയന്ത്രിക്കാൻ എന്നതിന്റെ ഒന്നാന്തരം തെളിവാണു ബ്രാഹ്മണർ. സവർണർ എല്ലാ മതങ്ങളിലും ഉണ്ട്. ജാട്ട്-ഖത്രീ സിക്കുകാരും മംഗ്ലോറിയൻ-സിറിയൻ ക്രൈസ്തവരും ചില മുസ്ലിം വിഭാഗങ്ങളും സവർണർ തന്നെയാണ്. അവർക്കെല്ല്ലാം ‘സ്വന്തം‘ മതത്തിലെ പിന്നാക്ക-ദലിത് വിഭാഗക്കാരേക്കാൾ ചങ്ങാത്തവും രക്തബന്ധവും ‘അന്യ’ മതത്തിലെ സ്വന്തം ജാതിക്കാരോടാണെന്ന് അവർണരിലെ ബുദ്ധിയുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ട് അനോണി.
ReplyDeleteദയവായി അനോനി കമന്റുകള്‍ അനുവദിക്കരുത്. പിതൃ ശൂന്യകമന്റുകള് ഇടുന്ന നട്ടെല്ലില്ലാത്തവര്‍ അഭിപ്രായം പറയാതിരിക്കുന്നതല്ലേ നല്ലത്.
ReplyDeleteപ്രിയ നിസ്സഹായൻ,
ReplyDeleteഅനോണികളെ നിരോധിച്ചുകഴിഞ്ഞു.