Monday, September 28, 2009

‘മതേതര’ ഹിന്ദു പത്രങ്ങൾ

മാധ്യമം,ചന്ദ്രിക,തേജസ് എന്നീ ‘മുസ്ലിം’ പത്രങ്ങളല്ലാതെ ഇന്ന് ഒരു മലയാള/ഇങ്ഗ്ലീഷ് പത്രവും കേരളത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്നലെ,എല്ലാവരുടെയും ‘ഓഫീസിനും പ്രസ്സിനും മഹാനവമി പ്രമാണിച്ച് അവധിയായതിനാലാണ്’ ഇന്ന് പത്രങ്ങളൊന്നും കിട്ടാഞ്ഞത്. എന്താണ് ഈ മഹാനവമി? എല്ലാ പത്രങ്ങളും അവധി നൽകാൻ പാകത്തിൽ അതിനുള്ള പ്രാധാന്യം എന്താണ്? നവരാത്രിയുടെ പ്രാധാന്യത്തെക്കുറിച്ച് അതിന്റെ പ്രചാരകർ തന്നെ നൽകുന്ന വിവരണം നോക്കുക:

“രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്“(http://malayalam.webdunia.com/newsworld/news/keralanews/0810/08/1081008001_1.htm)

“ഇത് നവ രാത്രിക്കാലം. ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതീ ദേവിയെയും പൂജിക്കുന്ന ഒമ്പത് ദിവസങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വരുന്ന ഒന്‍പത്‌ ദിവസം (പ്രതിപദം, ദ്വിതീയ, ത്രിതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി,നവമി,ദശമി) ആണ് നവ രാത്രിയായി ആഘോഷിക്കുന്നത്‌. മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച സ്മരണയാണു നവരാത്രി ആഘോഷമായി നാം കൊണ്ടാടുന്നത്. ദശമി ദിവസം വിജയദിവസമായും നാം ആഘോഷിക്കുന്നു. ദുര്‍ഗ്ഗമന്‍ എന്ന അസുരന്‍ സകല ലോകങ്ങള്‍ക്കും ഉപദ്രവകാരിയായി തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ ദേവി ദുര്ഗ്ഗഷ്ടമി ദിവസം പ്രത്യക്ഷയായി. മഹാനവമി ദിവസം ദേവി അസുരനെ വധിച്ചു ലോകത്തിനു സമാധാനം നല്‍കി. ദശമി ദിവസം വിജയദിനമായി കൊണ്ടാടി ദേവന്മാര്‍ ദുര്‍ഗ്ഗ ദേവിയെ ആരാധിച്ചു.“(http://karuthedam.blogspot.com/2009/09/blog-post_26.html)

“ശ്രീരാമന്‍ നടത്തിയ നവരാത്രി പൂജയെക്കുറിച്ച്‌ ദേവീഭാഗവതം ത്രിതീയ സ്കന്ധത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. നാരദമഹര്‍ഷിയുടെ ഉപദേശപ്രകാരം നവരാത്രിപൂജ നടത്തിയ ശ്രീരാമന്‍ ദേവിയുടെ അനുഗ്രഹം ലഭിക്കുകയും രാവണനെ വധിച്ച്‌ ധര്‍മ്മം സംസ്ഥാപീക്കുകയും ചെയ്തു. അഹന്തയുടെയും അജ്ഞാനത്തിണ്റ്റെയും പ്രതിരൂപമായ മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച മുഹൂര്‍ത്തത്തിണ്റ്റെ സ്മരണയാണു നവരാത്രി ആഘോഷമായി നിലനില്‍ക്കുന്നതെന്നാണു പുരാണമതം..അതോടൊപ്പം തന്നെ ദുര്‍ഗ്ഗമന്‍ എന്ന അസുരനെ നിഗ്രഹിക്കുന്നതിനു വേണ്ടി ദുര്‍ഗ്ഗഷ്ടമി ദിവസം ദേവന്‍മാരുടെ പ്രര്‍ത്ഥനയാല്‍ ദേവന്‍മാരുടെ മുന്‍പില്‍ പ്രത്യക്ഷമാകുകയും മഹാനവമി ദിവസം ദുര്‍ഗ്ഗമനെ വധിക്കുകയും വിജയദശമി ദിവസം ദേവിയെ ദുര്‍ഗ്ഗയായി ആരാധിച്ച്‌ ദേവന്‍മാര്‍ വിജയാഘോഷം കൊണ്ടാടുക ചെയ്തതായും ഒരു പുരാണ മതമുണ്ടു“(http://kanikkonna.com/index.php/2008-09-29-07-03-53/511-2009-09-21-15-19-06)

‘അസുരന്മാ‍ർ’,‘രാക്ഷസർ’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന, ഇന്നത്തെ അവർണരുടെ പൂർവപിതാക്കളെ കൊന്നൊടുക്കിയതിന്റെ വിജയാഹ്ലാദമാണ് സവർണഹിന്ദുക്കളോടൊപ്പം ഇവിടത്തെ അവർണരും ആഘോഷിക്കുന്നത് എന്ന വൈരുധ്യം അവിടെ നിൽക്കട്ടെ. കേരളത്തിലെ ദിനപത്രങ്ങളെല്ലാം സവർണഹിന്ദുക്കൾ നടത്തുന്നതാണോ? ഇടതു കമ്യൂണിസ്റ്റുകളുടെ ദേശാഭിമാനിയും വലതു കമ്യൂണിസ്റ്റുകളുടെ ജനയുഗവും കോൺഗ്രസുകാരുടെ വീക്ഷണവും സുറിയാനി ക്രൈസ്തവരുടെ മംഗളവും ദീപികയും ഓർത്തഡോക്സുകാരുടെ മനോരമയും നായർ-ഈഴവ-ജൈന ഉടമസ്ഥതയിലുള്ള മാതൃഭൂമിയും ഈഴവരുടെ കേരളകൌമുദിയും ഉൾപ്പെടെ സകല പത്രങ്ങളും ‘ഹിന്ദു വർഗീയവാദി’കളുടെ പത്രം എന്നു വിശേഷിപ്പിക്കപ്പെടുന്ന ജന്മഭൂമിക്കൊപ്പം, ഈ സവർണഹൈന്ദവ ആചാരത്തിന് തങ്ങളുടെ ജീവനക്കാർക്ക് അവധി നൽകിയിരിക്കയാണ്. എന്താണിതു സൂചിപ്പിക്കുന്നത്?
ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം സവർണരും അവർണരുമായ ഹിന്ദുക്കൾ മാത്രമാണെന്നോ? ആർ എസ് എസുകാരുൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ വളരെ ഉത്സാഹപൂർവം ആചരിക്കുന്ന ഒരു ആഘോഷം, അവരുടെ ‘ആജന്മ ശത്രുക്കളാ’യ കമ്യൂണിസ്റ്റുകാർക്കും പഥ്യമാവുന്നതെങ്ങനെ?ഈ പത്രങ്ങൾ വല്ലതും മുസ്ലിങ്ങളുടെ പെരുന്നാളുകൾക്ക് അവധി നൽകി നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? ഈദുൽ ഫിത്വർ, ഈദുൽ അദ്‌ഹ ഇവയ്ക്കോ ക്രിസ്ത്യാനികളുടെ ഈസ്റ്ററിനോ ഇവ മുടക്കം നൽകാറുണ്ടോ?. എന്നാൽ ഓണം,വിഷു തുടങ്ങിയ ഹൈന്ദവാഘോഷങ്ങൾക്ക് ഇവയ്ക്കെല്ലാം അവധിയാണ്. എന്താണീ പത്രങ്ങളുടെ മതേതരത്വം? ഇവരെയാണ് ‘കപട മതേതര വാദികൾ’ എന്ന് ഹൈന്ദവ തീവ്രവാദികൾ ആക്ഷേപിക്കുന്നത്! നല്ല തമാശ തന്നെ.
വെറുതെയാണോ ഈ മാധ്യമങ്ങൾ,പൊതു ചടങ്ങുകളിൽ നിലവിളക്കു കൊളുത്തുന്നതും തേങ്ങയുടച്ച് സർക്കാർ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതും ആയുധപൂജയ്ക്ക് പൊലീസ് സ്റ്റേഷനുകളും മറ്റും അലങ്കരിക്കുന്നതും സർക്കാർ ഓഫീസുകളിലെ പ്രവേശം ഗണപതിഹോമത്തോടെ ആരംഭിക്കുന്നതും വിജയദശമിയ്ക്ക് എഴുത്തിനിരുത്തുന്നതും ഓണം ദേശീയോത്സവമാക്കുന്നതും പോലുള്ള സവർണ ഹൈന്ദവാചാരങ്ങളെ ,‘കേരളീയ/ഭാരതീയ’ ആചാരങ്ങളായി ജനമനസ്സിൽ അരക്കിട്ടുറപ്പിക്കുന്നത്? വിദ്യാരംഭം എന്ന ഹൈന്ദവാചാരം കേരളത്തിൽ ഏവർക്കും സ്വീകാര്യമാക്കിയതിൽ മനോരമയുടെ പങ്ക് കുപ്രസിദ്ധമാണ്. കൊല്ലൂർ മൂകാംബികയിലെ രഥോത്സവം തത്സമയം സം‌പ്രേഷണം ചെയ്യുന്ന കൈരളി ചാനൽ മനോരമയിൽ നിന്ന് ഏതുരീതിയിലാണു വ്യത്യസ്തം? ക്രിസ്ത്യാനികൾ പൊതുവിൽ ഹൈന്ദവാചാരങ്ങളെ അതേപടി സ്വീകരിക്കാൻ വിമുഖതയില്ലാ‍ത്ത,സക്കറിയയുടെ ഭാഷയിൽ‌പ്പറഞ്ഞാൽ, ‘അവസരവാദികളാ’ണ്. അതുകൊണ്ട് അവർ ഈ ചടങ്ങുകളെ എതിർക്കുന്നില്ലെന്നു മാത്രമല്ല, രാജാവിനേക്കാൾ രാജഭക്തിയോടെ അതിന്റെ നടത്തിപ്പുകാരാവുകയും ചെയ്യുന്നു.രാവണനു ജയ് വിളിച്ച സഹോദരൻ അയ്യപ്പനുശേഷം അവർണ സമൂഹത്തിൽ ചുണക്കുട്ടികൾ അധികം ജനിക്കാത്തതിനാൽ അവരും തങ്ങളുടെ പ്രപിതാക്കളെ അരുംകൊല ചെയ്ത ദിനങ്ങൾ കൊലയാളികൾക്കൊപ്പം ആചരിക്കുന്നു. എന്നാൽ ഐഡന്റിറ്റി പണയം വെക്കാൻ തയ്യാറല്ലാത്തതിനാൽ മുസ്ലിങ്ങൾക്ക് ഈ ചടങ്ങുകൾ അതേപടി സ്വീകരിക്കാൻ പ്രയാസമാണ്. അതിന്റെ പേരിൽ അവർ ‘വർഗീയവാദികളും’ ‘രാജ്യദ്രോഹികളും’ ഒക്കെയായി മുദ്രകുത്തപ്പെടുന്നു. അതുകൊണ്ട് പാവങ്ങൾ ഇമ്മാതിരി ആഘോഷങ്ങൾ ‘ഹൈന്ദവ’മാണെന്ന വസ്തുത ഉറക്കെ പറയാൻ പോലും ഭയക്കയാണ്. ആരുണ്ടിവിടെ സത്യം പറയാൻ ?

Sunday, September 27, 2009

വെളിവുള്ള ഒരേയൊരു പിന്നാക്ക സംഘടന

കേരളത്തിലെ എല്ലാ സമുദായങ്ങൾക്കും ഒന്നോ അതിലധികമോ സംഘടനകളുണ്ട്. പിന്നാക്ക സമുദായ സംഘടനകൾ പൊതുവിൽ ആ സമുദായങ്ങളെപ്പോലെ തന്നെ എല്ലാ നിലയിലും പിന്നാക്കവുമാണ്. അതിൽ ബൌദ്ധികമായ പിന്നാക്കാവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇൻഡ്യയിലെ/കേരളത്തിലെ ജാതിവ്യവസ്ഥിതിയുടെ സവിശേഷതകൾ, സമകാലിക സമൂഹത്തിൽ ജാ‍തി എങ്ങനെയാണു പ്രവർത്തന നിരതമാ‍കുന്നത് ഇതൊന്നും അവർ ശരിയാംവണ്ണം മനസ്സിലാ‍ക്കി പ്രവർത്തിക്കാത്തത് പ്രധാനമായും ബൌദ്ധിക പിന്നാക്കാവസ്ഥ മൂലമാണ്. ‘ഇന്റലക്ച്വൽ തിങ്ക് റ്റാങ്ക്’ എന്ന ഒരു വിഭാഗം സമുദായ നേതൃത്വങ്ങളിൽ തിരെയില്ല,അഥവാ ഉണ്ടെങ്കിൽ അവരെ വിവരദോഷികളായ സമുദായ നേതൃത്വം വച്ചു പൊറുപ്പിക്കയുമില്ല. സ്വന്തം സമുദായത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്നവരാണു ഏതാണ്ട് എല്ലാവരും തന്നെ. പൊതുവായി പിന്നാക്ക-ദലിത് സമുദായങ്ങൾ നേരിടുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക അടിച്ചമർത്തലിനെതിരെ മിക്കവരും കമാന്നു മിണ്ടാറില്ല. അതിന്നൊരപവാദമാണ് അഖില കേരള എഴുത്തഛൻ സമുദായം എന്ന സംഘടന എന്നു തോന്നുന്നു. തൃശൂർ,പാലക്കാട് ജില്ലകളിൽ കേന്ദ്രീകരിച്ചിട്ടുള്ള ഒരു ഒ ബി സി സമുദായമാണ് എഴുത്തഛന്മാർ. അവർ ഒരു പിന്നാക്ക സമുദായമാണെന്നു തന്നെ നമ്മിൽ പലർക്കും അറിയില്ല; അവരിൽത്തന്നെ മറിച്ചു ധരിക്കുന്ന ആളുകളുണ്ട്. അങ്ങനെയുള്ള ഒരു സമുദായത്തിൽ ഇങ്ങനെ വെളിവുള്ള ഒരു നേതൃത്വം ഉണ്ടല്ലോ എന്നു കണ്ടപ്പോൾ സത്യാന്വേഷിക്ക് അങ്ങേയറ്റത്തെ സന്തോഷം തോന്നി. ജസ്റ്റിസ് ദിനകറിനെതിരെയുള്ള ജാതിക്കളിയെപ്പറ്റി സത്യാന്വേഷി എഴുതിയിരുന്നല്ലോ! ആ വിഷയത്തിൽ എഴുത്തഛൻ സമുദാ‍യം ശക്തമായി പ്രതികരിച്ചിരിക്കുന്നു. പതിവുപോലെ മുഖ്യധാരാ(സവർണ)മാധ്യമങ്ങൾ പൂഴ്ത്തിയ ആ വാർത്ത ‘മതമൌലിക വാദികളുടെ’ പത്രം മാത്രമാണു റിപ്പോർട്ടു ചെയ്തത്; നോക്കുക:(വാർത്തയിൽ ക്ലിക്കിയാൽ വലുതാകും)



സംഘടനയുടെ നേതൃത്വത്തിൽ ഇന്റലക്ച്വത്സ് ഉണ്ടെന്നതിന്റെ ഒന്നാന്തരം തെളിവാണ് ഈ പ്രതികരണം. മറ്റൊരു പിന്നാക്ക സമുദായ നേതൃത്വവും ഇത്തരമൊരു പ്രതികരണം നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. എഴുത്തഛൻ സമുദായ നേതൃത്വത്തിന് അഭിവാദ്യം.

Wednesday, September 23, 2009

ഇശ്‌രത്ത് ജഹാൻ-‘മതേതരവാദി’കളുടെ മൌനം

നമ്മുടെ ജനാധിപത്യക്രമത്തിൽ ഉൽപ്പാദിപ്പിക്കപ്പെട്ടിരിക്കുന്ന പൊതുസമ്മതികളിൽ ഒന്ന് ഒരാൾ ഭീകരവാദിയാണെങ്കിൽ,അക്രമത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ അയാളെ വെടിവെച്ചുകൊല്ലാൻ പൊലീസിനോ സൈന്യത്തിനോ അവകാശമുണ്ട് എന്നതാണ്. ഒരു പക്ഷേ, പരസ്യമായി ആരും അങ്ങനെ സമ്മതിച്ചുവെന്നിരിക്കില്ലെങ്കിലും,ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ വാർത്തകൾ പുറത്തുവരുമ്പോൾ വ്യവസ്ഥാപിത രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർക്കിടയിൽ വ്യാപകമാവുന്ന മൌനവും ജനങ്ങൾ പൊതുവിൽ പാലിക്കുന്ന നിസ്സംഗതയും എന്താണു സൂചിപ്പിക്കുന്നത്?
(ഇശ്‌റത്ത് ജഹാൻ സംഭവത്തിലെ പൊലീസ് ഭാഷ്യത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ പി യു സി എൽ, പി യു ഡി ആർ, എ പി സി എൽ സി, സി പി ഡി ആർ ഈ പൌരാവകാശ സംഘടനകൾ നിയോഗിച്ച അഖിലേൻഡ്യാ വസ്തുതാപഠന സംഘത്തിലെ അംഗമായിരുന്ന കെ ഹരിദാസ് ഈ ലക്കം (2009 സെപ്റ്റംബർ 28) മാധ്യമം ആഴ്ച്ചപ്പതിപ്പിൽ എഴുതിയ ലേഖന -ഗുജറാത്ത് പൊലീസ് സത്യവുമായി ഏറ്റുമുട്ടുമ്പോള്‍ -ത്തിൽ നിന്ന്)
ഇശ്‌റത്ത് ജഹാൻ വിഷയത്തിൽ മലയാളത്തിൽ മാധ്യമം പോലുള്ള ‘മുസ്ലിം’ പത്രങ്ങൾ മാത്രമാണു മിണ്ടുന്നതെന്നതും ബ്ലോഗ്ലിലുൾപ്പെടെ ‘മതേതരവാദികളും’ ‘യുക്തിവാ‍ദികളും’ ആയ മനുഷ്യാവകാശ പ്രവർത്തകർ പോലും ഒരക്ഷരം മിണ്ടുന്നില്ലെന്നതും സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.



ആഡ്‌വാണിയുടെ തലയെടുക്കാൻ ബ്രാഹ്മണർ-2


എൽ കെ ആഡ്‌വാണി എന്ന സിന്ധി ഖത്രിയുടെ കാര്യം പോക്കാണെന്ന് സത്യാന്വേഷിയും മറ്റും പറയുമ്പോൾ വിശ്വാസം വരാത്തവർ ഈ വാർത്ത കൂടി നോക്കൂ:

മനോരമയിലാണിതു വന്നത്.ഇന്നലെ ചാനലുകളിലും കേട്ടിരുന്നു. നൊമ്മടെ മാതൃഭൂമിയിൽ കണ്ടില്ല;നെറ്റ് എഡിഷനിൽ.

അഡ്വാനി പഴകിപ്പോയ അച്ചാര്‍ പോലെ:മനോഹര്‍ പരീക്കര്‍
സ്വന്തം ലേഖകന്‍ പനജി: പഴകിപ്പോയ അച്ചാര്‍ പോലെയാണ് എല്‍.കെ. അഡ്വാനി എന്നു ബിജെപി നേതാവും ഗോവയുടെ മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അഡ്വാനിയുടെ കാലാവധി കഴിഞ്ഞുവെന്നു പരീക്കര്‍ പ്രാദേശിക ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഡ്വാനിയെ പരീക്കര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുകയും ചെയ്തു. 'അഡ്വാനിജിയുടെ ഇന്നിങ്സ് ഇപ്പോള്‍ പൂര്‍ണതയിലെത്തിയിരിക്കുകയാണ്; സച്ചിനെപ്പോലെ. എത്ര ഇന്നിങ്സ് എടുത്താലും ഒരു സമയമാകുമ്പോള്‍ അദ്ദേഹം കളി നിര്‍ത്തേണ്ടതായി വരും. പാകമാകാന്‍ ഒരു കൊല്ലമെടുക്കുന്ന അച്ചാറു പോലെ എന്നും പറയാം. രണ്ടുകൊല്ലം വച്ചുകൊണ്ടിരുന്നാല്‍ അതു ചീത്തയായിപ്പോവുകയും ചെയ്യും.ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാല്‍ പിന്നെ അഡ്വാനി പാര്‍ട്ടിയുടെ ഒരു രക്ഷാകര്‍ത്തൃസ്ഥാനത്തു പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നു പരീക്കര്‍ പറഞ്ഞു. ചാനലുമായുള്ള അഭിമുഖത്തിലെ കാര്യങ്ങള്‍ പിന്നീടു നിഷേധിച്ചെങ്കിലും 40-50 വയസ്സുള്ള ആരെങ്കിലും പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നതാവും നല്ലതെന്ന തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പരീക്കര്‍ പറഞ്ഞു. രാജ്നാഥ് സിങ്ങിനു ശേഷം പാര്‍ട്ടി പ്രസിഡന്റാകും എന്നു കരുതപ്പെടുന്നവരിലൊരാളാണു മനോഹര്‍ പരീക്കർ.
(വാർത്ത ഇന്നത്തെ-23/9/2009-പത്രത്തിൽ)
ഈ അച്ചാർ ദൃഷ്ടാന്തം വാജ്പേയിക്കെതിരെ ആരെങ്കിലും എന്നെങ്കിലും ഉന്നയിച്ചിട്ടുണ്ടോ എന്നോർത്തുനോക്കൂ.

Tuesday, September 22, 2009

ജസ്റ്റിസ് ദിനകറിനെതിരായ ജാതിക്കളി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും മറ്റും അറസ്റ്റു ചെയ്ത വാർത്ത വാ‍യിക്കുമ്പോൾ സത്യാന്വേഷിയുടെ ‘കുടില ജാതിചിന്ത’, ആ ഉദ്യോഗസ്ഥരുടെ ജാതി ഏതെന്ന് അറിയാൻ വെമ്പും. അനേഷണത്തിൽ മിക്കവരും, 99.9% പേരും, ദലിത്-പിന്നാക്ക-മുസ്ലിം വിഭാഗക്കാരാണെന്നു മനസ്സിലാകയും ചെയ്യും. ഇവറ്റകൾ മുഴുക്കെ ഇങ്ങനെയാണെന്ന സവർണരുടെ അടക്കം പറച്ചിൽ ശരിയാണെന്ന് ഏതു നിഷ്പക്ഷനും തോന്നുംവിധമായിരിക്കും റിപ്പോർട്ടിങ്ങും മറ്റ് എനകൃതികളും. വാസ്തവത്തിൽ‘അഴിമതി’ക്കേസുകളിൽ എന്താണു സംഭവിക്കുന്നത്? അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയാൽ അതു ‘ഭംഗിയായി’മൂടിവയ്ക്കാ‍നോ അഥവാ പിടിക്കപ്പെട്ടാൽ അതിൽനിന്നു രക്ഷപ്പെടാനോ (രക്ഷപ്പെടാനുള്ള സൌകര്യമോ) ദലിതർക്കോ ഓബീസീക്കാർക്കൊ അറിയാത്തതാണ്(ഇല്ലാത്തതാണ്) ‘അഴിമതിക്കാർ’ മുഴുവൻ ഈ വിഭാഗക്കാർ മാത്രമാണെന്ന ധാരണ പ്രബലപ്പെടാൻ ഇടയാക്കുന്നത്. അല്ലാതെ ‘മറ്റവരെ’ല്ലാവരും പച്ചവെള്ളം ചവച്ചിറക്കുന്ന ഹരിച്ചന്ദ്രന്മാരായിട്ടൊന്നുമല്ല. അതായത്, കക്കാൻ പഠിച്ചെങ്കിലും എസ് സി-എസ് റ്റി-ഒ ബി സിക്കാർക്ക് നിക്കാനറിയില്ല എന്നർഥം. ഇൻഡ്യയിൽ സർക്കാർ സർവീസിലും രാഷ്ട്രീയത്തിലും എന്നുവേണ്ട സ്വകാര്യ മേഖലയിൽ വരെ അഴിമതി സാർവത്രികമായിരിക്കുകയാണ്.അഴിമതിക്കെതിരെ ആകെ ചെയ്യാനുള്ളത് ഒരു മനുഷ്യച്ചങ്ങല ഉണ്ടാക്കുകയോ പ്രതിജ്ഞ ചെയ്യുകയോ ആണ്; പണ്ട് ഡിഫിക്കാർ ചെയ്തതു പോലെ[അതിൽ‌പ്പിന്നെ അഴിമതിക്കൊരു ചെല്ലപ്പേരും വന്നു:‘പ്രതിജ്ഞ’] രാഷ്ട്രീയക്കാർ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്നത് കാക്ക മലർന്നു പറക്കുന്ന സന്ദർഭത്തിൽ മാത്രമാണ്. ഉദ്യോഗസ്ഥരിൽ ചില പ്രത്യേക ജാതിക്കാർ നടത്തുന്ന അഴിമതി മാത്രമാണു ശിക്ഷാർഹം. മറ്റുള്ളവർക്ക് അഴിമതി നടത്തിയാൽ നിൽക്കാനുമറിയാം,എങ്ങാൻ പിടിക്കപ്പെട്ടാൽ ഊരിപ്പോരാനുമറിയാം. ഇതിവിടെ ഇപ്പോൾ ഓർക്കാൻ കാരണംകർണാടക ചീഫ് ജസ്റ്റിസ് പി ഡി ദിനകറിന്റെ ‘വരവിൽക്കവിഞ്ഞ’ സ്വത്ത് സംബന്ധമായി മാധ്യമങ്ങളിൽ വരുന്ന വാർത്തയാണ്. അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ പോകുന്നു എന്ന വാർത്ത വന്നതോടെയാണ് പൊടുന്നനെ ഈ സ്വത്ത് അന്വേഷണം ഇത്ര ഊർജസ്വലമായത്. അര നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ഒരു ദലിതൻ അവരോധിതനാകുന്നത്; ജസ്റ്റിസ് കെ ജി ബാലകൃഷ്ണനിലൂടെ. ജഡ്ജിമാർ സ്വത്ത് വെളിപ്പെടുത്തേണ്ട എന്ന് അദ്ദേഹം പറഞ്ഞതോടെ രാജ്യത്തെ സകലമാന നീതിമാന്മാരും സ്വയമേവ സ്വത്ത് വെളിപ്പെടുത്താൻ തയ്യാറായിവന്നത് നാം കണ്ടതാണ്.ജസ്റ്റിസ് ബാലകൃഷ്ണനെ കൊച്ചാക്കാനുള്ള ആ ശ്രമം പക്ഷേ അദ്ദേഹത്തിന്റെ സമയോചിത ഇടപെടൽ മൂലം നടന്നില്ല. ഈ നീതിമാന്മാർക്കു ഭൂരിപക്ഷത്തിനും തങ്ങളുടെ ‘പരമ്പരാഗത’ സ്വത്തിന്റെ ഉറവിടം കാണിക്കാനുണ്ടാവുമല്ലോ. അതില്ലാത്ത ദലിതരെയും മറ്റു പിന്നാക്കക്കാരെയും ‘അഴിമതിക്കാരായി’ മുദ്രകുത്താൻ എളുപ്പത്തിൽ സാധിക്കുമെന്ന ഹുങ്കാണവർക്ക്. ജസ്റ്റിസ് ദിനകരൻ ഒരു പിന്നാക്ക സമുദായക്കാരനാണ്. ഇനിയുമൊരു പിന്നാക്കക്കാരനെ സുപ്രീം കോടതിയുടെ പടി ചവിട്ടിപ്പിക്കില്ലെന്ന സവർണ ഗൂഢാലോചനയാണ് ജസ്റ്റിസ് ദിനകറിനെതിരായ നീക്കത്തിനു പിന്നിലെന്ന കാര്യത്തിൽ ഇൻഡ്യൻ രാഷ്ട്രീയ-സാമുഹിക രംഗങ്ങളിലെ ജാതിയുടെ സ്വാധീനത്തെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുന്നവർക്കു സംശയമുണ്ടാകില്ല. മുൻ‌പ് ആന്ധ്രയിലെ മറ്റൊരു പിന്നാക്ക സമുദായ ജഡ്ജി-ജസ്റ്റിസ് രാമസ്വാമി-യെ ഇമ്പീച്ച് ചെയ്യാനുള്ള നീക്കത്തിനു പിന്നിലും ഇതേ ജാതീയത തന്നെയായിരുന്നു. അതു പക്ഷേ നടന്നില്ല.എന്നാൽ ഇത്, ദലിതനായ ജസ്റ്റിസ് ബാലകൃഷ്ണനെക്കൊണ്ടുതന്നെ സവർണർ നടത്തിയെടുക്കും; അഖിലേൻഡ്യാ തലത്തിൽ ദലിത്-പിന്നാ‍ക്ക രാഷ്ട്രീയം ദുർബലമായ ഇപ്പോഴത്തെ സാഹചര്യത്തിൽ വിശേഷിച്ചും.
‘വരവിൽക്കവിഞ്ഞ’ സ്വത്ത് എന്ന ആരോപണം ഇവിടെ ഏതെങ്കിലും സവർണ ജഡ്ജിക്കോ രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ എതിരെ ഉയരാത്തതെന്തുകൊണ്ട്? അഥവാ ഉയർന്നിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ എത്രപേർക്ക് സ്ഥാനമാനങ്ങൾ നഷ്ടമായിട്ടുണ്ട്? ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?വലിയ ഒരു സീറോ ആയിരിക്കും ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം. സത്യാന്വേഷി മു‌ൻ‌പും പറഞ്ഞിട്ടുണ്ട്, ഇന്നാട്ടിൽ അഴിമതി, പെൺ‌വാണിഭം,തീവ്രവാദം തുടങ്ങിയ കേസുകെട്ടുകളെല്ലാം ദലിത്-പിന്നാക്ക-മുസ്ലിം വിഭാഗങ്ങളെ മാത്രം ലക്ഷ്യം വച്ചിട്ടുള്ള ഏർപ്പാടാണെന്ന്.(കഴുതകൾക്ക് അതു മനസ്സിലാകില്ലെന്നു മാത്രം.മീഡിയ പറയുമ്പോൾ ഉപ്പുചേർത്തു മാത്രമേ ഇത്തരം കാര്യങ്ങൾ വിഴുങ്ങാൻ പാടുള്ളൂ എന്ന അടിസ്ഥാന പാഠം അവർ ഇനിയും മനസ്സിലാക്കിയിട്ടില്ല). ജസ്റ്റിസ് ദിനകർ അതിന്റെ അവസാനത്തെ ഇരയാണ്.

Thursday, September 17, 2009

ആഡ്‌വാണിയുടെ തലയെടുക്കാൻ ബ്രാഹ്മണർ

ബീജേപ്പീയിലെ ജാതിയുദ്ധത്തെപ്പറ്റി സത്യാന്വേഷി എഴുതിയിരുന്നത് ഓർക്കുന്നുണ്ടാവുമല്ലോ! ഇതാ മറ്റൊരു ലേഖനം കൂടി: കഴിഞ്ഞ 28 കൊല്ലമായി ബംഗളുരുവിൽ നിന്നു പുറത്തുവരുന്ന ‘ദലിത് വോയ്സ്’ എന്ന ഇങ്ഗ്ലീഷ് ദ്വൈവാരികത്തിലെ ആ ലേഖനം ലിങ്കാതെ എടുത്തു ചേർക്കുന്നു.

Brahmins demand Advani head :

Caste war within BJP

OUR CORRESPONDENT

Bangalore: Brahmins in the Brahmana Jati Party (BJP) finally had to appeal to their highest god, RSS, to secure the head of the formidable non-Brahmin leader, the Sindhi Khatri, L.K. Advani, who has been leading a mighty anti-Brahmin war within the party. As this is written it is not known if the caste war within the BJP has defeated the No-Brains (NBs).

The Sindhi Khatri is so much hated by the Brahmins for driving out all Brahmin leaders and grooming only NBs to key posts. The two useless Brahmin leaders with no following —Arun Jetley and Sushma Swaraj, both Punjabi Brahmins— were leading the war for all outward show. But the anti-Advani hate campaign had the weight of the Bhoodevatas behind it.

Babri Masjid & Gujarat Genocide: They wanted him to do all their dirty work. Bowing to their order, he led the Hindu war to demolish the Babri Masjid, installed his blue-eyed boy, Modi as Gujarat CM who slaughtered thousands of Muslims. And many more such crimes. Advani did commit to all the crimes to please the Brahminic god.

All the Chief Ministers of BJP-ruled states — Gujarat, MP and Karnataka — are headed by non-Brahmin CMs. Even the BJP MPs in Lok Sabha are behind him. That means if you touch Advani, there will be chaos.

The Brahmins want the NBs to fetch the fruits but when they start eating it, they are kicked. Advani has shown this won’t work.

Man of character: But the common people of the country — made thoroughly unthinking morons — go on enjoying what is happening, having kept their brains in the Brahminical fridge. So the country goes on limping as the slaves go on enjoying their slavery.

One of the most serious complaints against Advani is he is too old. But the Brahminical heart throb, Vaidik Vajpayee, is much older. No such complaint was there against him.

Not even a corruption charge against Advani, a man of character, unlike the boss he served as Home Minister.

The biggest problem of India is the total Brahminical monopoly of the entire media. The result is Truth is suppressed.

The people get the media they deserve.

Sick people. Sick country.(2009 സെപ്റ്റംബർ 16-30)

നിരപരാധരുടെ വിലയില്ലാ ജീവന്‍ -ഇശ്‌റത്ത് ജഹാൻ-3

“ഇശ്റത്ത് ജഹാനെയും മൂന്നു ചെറുപ്പക്കാരെയും ഗുജറാത്ത് പോലിസ് പിടികൂടി തടവിലിട്ട് വെടിവെച്ചുകൊന്നശേഷം ജഡങ്ങള്‍ റോഡില്‍ കൊണ്ടിട്ടു എന്ന വെളിപ്പെടുത്തല്‍ യഥാര്‍ഥത്തില്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നില്ല. ഭരണകൂടത്തിന്റെ പ്രീതിനേടാന്‍ പോലിസും ഉദ്യോഗസ്ഥവൃന്ദവും നടത്തുന്ന കൊടുംക്രൂരതകളെപറ്റി ധാരണകളുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമങ്ങളും അന്നുതന്നെ പറഞ്ഞ സത്യം ഇപ്പോള്‍ അഹ്മദാബാദ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് എസ്.പി. തമാംഗ് സ്ഥിരീകരിച്ചു, അത്രമാത്രം. ഇശ്റത്ത്, ലശ്കറെ ത്വയ്യിബയുടെ അംഗമാണെന്ന് ആ ഭീകരസംഘടന തന്നെ ലാഹോറില്‍ സ്ഥിരീകരിച്ചുവെന്ന് അച്ചുനിരത്തിയ നമ്മുടെ മാധ്യമങ്ങള്‍, മടിച്ചുമടിച്ചാണെങ്കിലും ഇതാദ്യമായി എഴുതി: 'ഇശ്റത്ത് ഒരു പാവം പെണ്‍കുട്ടിയായിരുന്നു.' രാഷ്ട്രീയ-പോലിസ് വര്‍ഗീയ കൂട്ടുകെട്ടിന്റെ നിറതോക്കിന് ഇരയായ നാലു മുസ്ലിംകളുടെ നിരപരാധിത്വം ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. അതിനുമുമ്പും ശേഷവും സമാനരീതിയില്‍ കൊന്നുവലിച്ചെറിയപ്പെട്ട എത്രയോ പേരുടെ മരണത്തിനുപിന്നിലെ രഹസ്യങ്ങള്‍ ഇനിയും അനാവരണം ചെയ്യപ്പെടാന്‍ ബാക്കികിടക്കുന്നു. കൂടുതല്‍ കൂടുതല്‍ പച്ചമനുഷ്യരെ വെടിവെച്ചുവീഴ്ത്തി, ആ ചോരയില്‍ ചവിട്ടിനിന്ന് 'ഇതാ ഞങ്ങള്‍ എത്ര ഫലപ്രദമായാണ് ഭീകരതയെ നേരിടുന്നത്' എന്നു വീരസ്യം പറയുന്ന പോലിസ് ഗുജറാത്തില്‍ മാത്രമല്ല. വ്യക്തമായ വര്‍ഗീയ അജണ്ടയുള്ള മോഡി സര്‍ക്കാറിനുകീഴില്‍ അത്തരം പോലിസുകാരുടെ എണ്ണംകൂടുതലാവാം. പക്ഷേ, മതേതരമെന്ന് നാം ഘോഷിക്കുന്ന പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും നിരപരാധികളെ വേട്ടയാടുന്ന നിയമപാലകരുടെ എണ്ണം അവിശ്വസനീയമാംവിധം വര്‍ധിക്കുകയാണ്. അവര്‍ ആദ്യം ലക്ഷ്യം വെക്കുന്നത് മുസ്ലിം നാമധാരികളെയാണ്. വധിക്കപ്പെടാന്‍ ഇസ്ലാം മതവിശ്വാസിയാകണമെന്നില്ല, മുസ്ലിം പേരുള്ള ആളായാലും മതി! അതുകൊണ്ടാണ് പഠിച്ച് കുടുംബത്തിന് താങ്ങായിത്തീരാന്‍ ഇറങ്ങിത്തിരിച്ച ഇശ്റത്ത് ജഹാന് അനാഥജഡമായി അഹ്മദാബാദ് നഗരത്തിലെ പാതയോരത്ത് കിടക്കേണ്ടിവന്നത്. അവളെപ്പോലെ വെറുമൊരു സാധാരണ പൌരനായതിനാല്‍ നാളെ നമ്മുടെയും അനുഭവം ഇതുതന്നെയാവാം. ഭരണകൂടം പൌരനെയും നിയമവ്യവസ്ഥയെയും സംരക്ഷിക്കാനുള്ളതാണെന്നത് ജനാധിപത്യത്തിലെ ഉറച്ച നിയമമാണ്. ലോകത്തെ മഹത്തായ ജനാധിപത്യമെന്ന് നാം ഉദ്ഘോഷിക്കുന്ന ഇന്ത്യയില്‍, അതേ ഭരണകൂടം പൌരനെ കെട്ടിയിട്ട് ചുട്ടുകൊന്ന് തെരുവില്‍ തള്ളുന്നത് ആഗോളതലത്തില്‍ എന്ത് പ്രതിച്ഛായയാണ് നമുക്ക് നല്‍കുക? അതിനെക്കുറിച്ച് അധികമാരും ആവലാതിപ്പെട്ടു കണ്ടില്ല. സാമ്രാജ്യത്വത്തിന്റെ അജണ്ടയില്‍ പരക്കുന്ന വിചിത്രമായ ഇസ്ലാമോഫോബിയയുടെ പിടിയിലാണിന്ന് ലോകം. അതുകൊണ്ട് ഇശ്റത്ത് ജഹാനെന്ന മുസ്ലിം പെണ്‍കുട്ടി ഗുജറാത്ത് മുഖ്യന്‍ നരേന്ദ്രമോഡിയെ വെടിവെച്ചുകൊല്ലാന്‍ എ.കെ-56 തോക്കുകളുമായി ഒരു സുപ്രഭാതത്തില്‍ കൂട്ടുകാര്‍ക്കൊപ്പം തുനിഞ്ഞിറങ്ങിയെന്ന കെട്ടുകഥ ആഗോള മാധ്യമകുത്തകകളെ വിശ്വസിപ്പിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞേക്കും. എന്നാലും എന്നെങ്കിലുമൊരിക്കല്‍ അധികാരികളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴുകയും സത്യം വെളിപ്പെടുകയും ചെയ്യും. അതിനു പലപ്പോഴും കാരണക്കാരാവുക എസ്.പി തമാംഗിനെപ്പോലെയോ ആര്‍.ബി ശ്രീകുമാറിനെപ്പോലെയോ ഒറ്റപ്പെട്ട, ആത്മാഭിമാനം പണയംവെക്കാത്ത ചില നിയമപാലകര്‍ തന്നെയാവാം. ഗുജറാത്തില്‍ വര്‍ഗീയ ഭ്രാന്തന്മാര്‍ ആയിരക്കണക്കിന് ന്യൂനപക്ഷങ്ങളെ നേരിട്ട് ചുട്ടുകൊന്നു. ഇപ്പോള്‍ ഗുജറാത്ത് സര്‍ക്കാര്‍ പരോക്ഷമായി ന്യൂനപക്ഷങ്ങളെ കൊന്നുതള്ളുന്നു. മരിച്ചുവീഴുന്ന നിരപരാധികളുടെ നെറ്റിയില്‍ ഭീകരമുദ്ര പതിച്ചുവെക്കുന്നു. 'പരോക്ഷമായി കൊല്ലുക, രഹസ്യമായി നശിപ്പിക്കുക' എന്നത് സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും എക്കാലത്തെയും തന്ത്രമാണ്. ഇശ്റത്ത് ജഹാനെക്കുറിച്ച് ചാനല്‍ ചര്‍ച്ചകള്‍ വീണ്ടും കൊഴുത്തിരിക്കുന്നു. പ്രൈംടൈമില്‍ സീരിയലുകളെ വെല്ലുന്ന ഒന്നാന്തരമൊരു വാര്‍ത്താ പൈങ്കിളിക്ക് വേണ്ടുന്ന പൊലിമ, വെടിയേറ്റു പിടഞ്ഞുമരിച്ച ആ കൌമാരക്കാരിയുടെ സുന്ദരമായ മുഖത്തുണ്ട് എന്നതുതന്നെ കാരണം. ഇശ്റത്തിനൊപ്പം മരിച്ച ചെറുപ്പക്കാര്‍, അവരുടെ അനാഥമായ കുടുംബങ്ങള്‍ ഒന്നും അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ആ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു പറയാന്‍ പോലും അധികമാരും ഉണ്ടായില്ല. ന്യൂനപക്ഷക്ഷേമത്തിന് കാര്യപരിപാടികള്‍ പ്രഖ്യാപിച്ച് നാടിളക്കുന്ന കേന്ദ്രസര്‍ക്കാറും ഇക്കാര്യത്തില്‍ ഗൌരവമായൊന്നും പറഞ്ഞില്ല. തൊട്ടടുത്ത ദിവസവും പ്രധാനമന്ത്രി പറഞ്ഞത് 'ഒരാള്‍പോലും പട്ടിണികിടക്കാത്ത രാജ്യമാണ് എന്റെ സ്വപ്നം' എന്നാണ്. 'ഒരു നിരപരാധിപോലും വെടിയേറ്റുമരിക്കാത്ത രാജ്യമാണ് എന്റെ സ്വപ്നം' എന്നുകൂടി അദ്ദേഹം പറയേണ്ടിയിരുന്നു. അതുപറയാനുള്ള ധീരത മന്‍മോഹന്‍ സിംഗിന് ഉണ്ടാകാത്തത് എന്തുകൊണ്ടാവും?“
(നേരക്കുറികള്‍ / ഹുംറ ഖുറൈശി-മാധ്യമം ദിനപത്രം 2009 സെപ്റ്റംബർ 17)

Monday, September 14, 2009

ഇശ്‌റത്ത് സംഭവം-മാധ്യമം മുഖപ്രസംഗം 14/9/09

കേന്ദ്രസര്‍ക്കാറിന് കൈകഴുകാനാവുമോ? ഇശ്റത്ത് ജഹാന്‍ ബീഗവും മറ്റു മൂന്നുപേരും കൊല്ലപ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ സംഭവം ഇപ്പോള്‍ കേന്ദ്രവും ഗുജറാത്ത് സര്‍ക്കാറും തമ്മിലുള്ള തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ വകവരുത്താന്‍ ഒരുങ്ങിപ്പുറപ്പെട്ട ലശ്കര്‍ പോരാളികള്‍ എന്നായിരുന്നു ഇശ്റത്തും ഭര്‍ത്താവ് ജാവേദ് എന്ന പ്രാണേഷ് കുമാറുമടക്കമുള്ള സംഘത്തെക്കുറിച്ചുള്ള പോലിസ് ഭാഷ്യം. പോലിസുമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ന്യായീകരിക്കപ്പെട്ടു. എന്നാല്‍, മജിസ്ട്രേറ്റ് തമാംഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ, നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിഞ്ഞു. തമാംഗിന്റെ റിപ്പോര്‍ട്ട് തള്ളിയ ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍നിന്ന് അതിനെതിരെ സ്റ്റേ സമ്പാദിച്ചപ്പോള്‍, കൊല്ലപ്പെട്ടവര്‍ക്കെതിരെയുണ്ടായ പോലിസ് നടപടി കേന്ദ്രസര്‍ക്കാറിന്റെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നുകൂടി വെളിപ്പെടുത്തുകയുണ്ടായി. ഗുജറാത്ത് സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കൂട്ടുപ്രതിയാക്കപ്പെടുകയായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ ഈ ന്യായീകരണത്തിലൂടെ. മോഡിയുടെ ഗുജറാത്ത് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത നരഹത്യ, കോണ്‍ഗ്രസിന് ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയായുധമാകുന്നതിനു പകരം സ്വയം പ്രതിരോധിക്കേണ്ട ജാള്യമാണ് സമ്മാനിച്ചത്. 2004ലെ സംഭവത്തെ സംബന്ധിച്ച കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായുള്ള സാധാരണ ഗതിയിലുള്ള വിവരം പങ്കുവെക്കല്‍ മാത്രമായിരുന്നെന്നും അന്തിമമായ തെളിവിന്റെ സ്വഭാവം അതിനില്ലെന്നുമുള്ള പ്രസ്താവന ഇറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ഈ ജാള്യം മറികടക്കാന്‍ ശ്രമിക്കുകയാണ്്. കുറ്റാരോപിതര്‍ ഭീകരവാദികളാണെങ്കില്‍പോലും അവരെ കൊലപ്പെടുത്താന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലിസിന് ലൈസന്‍സ് നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാഷിംഗ്ടണില്‍ വെച്ചായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും വിദേശത്തുവെച്ച് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചതല്ലെന്നുമാണ് ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു ഇതിനോട് പ്രതികരിച്ചത്. ചിദംബരത്തിന്റെ പ്രസ്താവനയെ ഖണ്ഡിച്ച ഗുജറാത്ത് ആരോഗ്യമന്ത്രി ജയനാരായണ്‍ വ്യാസു മറ്റൊരു കാര്യംകൂടി ചൂണ്ടിക്കാട്ടുന്നു. 2004ലെ ഏറ്റുമുട്ടല്‍ സംഭവത്തിനുശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ ഇന്റലിജന്‍സ് വിവരങ്ങളെ ആസ്പദമാക്കിയുള്ള സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. അതിനാല്‍, കേന്ദ്ര നിലപാടിനെ ഗുജറാത്ത് പോലിസ് ഉപയോഗപ്പെടുത്തി എന്നുപറയുന്നതിലര്‍ഥമില്ല. ഇശ്റത്ത് സംഭവത്തില്‍ ബി.ജെ.പിയും കേന്ദ്രവും തമ്മില്‍ നടക്കുന്ന തര്‍ക്കം രണ്ടുകൂട്ടരും ഈ കുളിമുറിയില്‍ നഗ്നരാണെന്നേ തെളിയിക്കുന്നുള്ളൂ. പോലിസിന്റെ 'ഏറ്റുമുട്ടല്‍ കൊലകളുടെ' കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ഏജന്‍സികളുടെയും കൈ ബി.ജെ.പി സര്‍ക്കാറുകളുടേത് പോലെത്തന്നെ ചോരക്കറ പുരണ്ടതാണെന്നതാണ് വസ്തുത. ഒരു പ്രസ്താവന കൊണ്ട് അതങ്ങ് എളുപ്പം കഴുകിക്കളയാന്‍ സാധിക്കുന്നതല്ല. ചിദംബരത്തിന്റെ വാദത്തില്‍തന്നെ പല ദൌര്‍ബല്യങ്ങളുമുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തെളിവുകളല്ല വിവരങ്ങള്‍ മാത്രമാണെന്ന് പറയുമ്പോള്‍ തെളിവുകളുടെ അഭാവത്തിലുള്ള വിവരങ്ങള്‍ എങ്ങനെയാണ് വിവരങ്ങളാവുക എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. തെളിവുകളുടെ ബലമില്ലാത്ത വിവരങ്ങള്‍ ഊഹങ്ങള്‍ മാത്രമാണ്. ഭീകരവിരുദ്ധ വേട്ടയില്‍ നമ്മുടെ പോലിസും ഇന്റലിജന്‍സ് വിഭാഗവും കാലങ്ങളായി അവലംബിക്കുന്നത് ഇത്തരം ഊഹങ്ങളെയാണെന്നതാണ് തിക്ത യാഥാര്‍ഥ്യം. അതിന്റെതായ ഒരു ചട്ടക്കൂടുതന്നെ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഒരന്വേഷണത്തിനും ആ ചട്ടക്കൂടിനെ ഭേദിച്ച് പുറത്തുകടക്കാന്‍ സാധ്യമല്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏതൊരു അന്വേഷണത്തിലും എല്ലാ സാധ്യതകളും പരിഗണിക്കപ്പെടണം എന്ന പൊതുതത്ത്വം ബലികഴിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഒരു ദാരുണ പരിണതി. ഇങ്ങനെ റെഡിമെയ്ഡ് പ്രതികളുണ്ടാകുമ്പോള്‍ കേസുകെട്ട് എളുപ്പത്തില്‍ അവസാനിപ്പിക്കാനും ചിലപ്പോഴെങ്കിലും ഉദ്യോഗക്കയറ്റവും സമ്മാനങ്ങളും ലഭിക്കാനും അവസരമൊരുക്കുന്ന ഗുണവുമുണ്ട്. ഗുജറാത്ത് സര്‍ക്കാറിന്റെ അപേക്ഷയെ തുടര്‍ന്ന് ഹൈക്കോടതി തമാംഗിന്റെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്തിരിക്കുകയാണിപ്പോള്‍. മാത്രമല്ല, ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചുള്ള പ്രത്യേകാന്വേഷണം നടക്കവേ മറ്റൊരു അന്വേഷണത്തിനൊരുമ്പെട്ട തമാംഗിന്റെ നടപടി അധികാര പരിധിയുടെ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതിയുടെ സ്റ്റേ നടപടിക്കും നിരീക്ഷണത്തിനും ന്യായത്തിന്റെ പിന്‍ബലമില്ലെന്നാണ് സുപ്രീംകോടതി അഡ്വക്കറ്റായ നിത്യ രാമകൃഷ്ണനെപ്പോലുള്ളവരുടെ അഭിപ്രായം. ക്രിമിനല്‍ പ്രൊസീജര്‍ കോഡ് അനുസരിച്ച് മജിസ്റ്റീരിയല്‍ അന്വേഷണവും പോലിസ് അന്വേഷണവും ഒപ്പത്തിനൊപ്പം നടത്തുന്നതില്‍ വിരോധമില്ല. ഇശ്റത്ത് സംഭവത്തില്‍, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇശ്റത്തിന്റെ മാതാവ് 2004ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംഭവത്തില്‍ പോലിസ് അന്വേഷണവും മജിസ്റ്റീരിയല്‍ അന്വേഷണവും നടക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ബോധിപ്പിച്ചിരുന്നു. എന്നാല്‍, ഈ ഹരജിയില്‍ പോലിസിന്റെ എഫ്.ഐ.ആര്‍ പ്രത്യേകാന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. പോലിസ് അന്വേഷണത്തോടൊപ്പം നടക്കുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ പ്രസക്തിയെ അന്ന് ഗുജറാത്ത് സര്‍ക്കാര്‍ ചോദ്യംചെയ്യുകയോ ഹൈക്കോടതിയുടെ ഉത്തരവില്‍ അതിനെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തുകയോ ചെയ്തിട്ടില്ല. തമാംഗിന്റെ റിപ്പോര്‍ട്ട് പ്രതികൂലമായപ്പോള്‍ മാത്രമാണ് എസ്.ഐ.ടി അന്വേഷണം നടന്നുകൊണ്ടിരിക്കെ മറ്റൊരന്വേഷണത്തിന്റെ സാധുതയെ ഗുജറാത്ത് സര്‍ക്കാറിന്റെ സ്റ്റേ ഹരജിയില്‍ ചോദ്യംചെയ്തത്. കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള ഇന്‍ക്വസ്റ്റുകളെ കുറിച്ച് ലോ കമീഷന്‍ റിപ്പോര്‍ട്ടില്‍ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംശയാസ്പദമായ എല്ലാ കസ്റ്റഡി മരണങ്ങളും ജുഡീഷ്യല്‍ മജിസ്ട്രേറ്റോ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റോ കൂടി അന്വേഷിക്കേണ്ടതാണെന്ന് ക്രിമിനല്‍ നടപടിച്ചട്ടം ഭേദഗതി ചെയ്തത് അതിന്റെ അടിസ്ഥാനത്തിലാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പറയപ്പെടുന്നത് യഥാര്‍ഥത്തില്‍ അങ്ങനെത്തന്നെയാണോ അതോ കസ്റ്റഡി മരണമാണോ എന്ന് ഒരു അന്വേഷണത്തിലൂടെ മാത്രമേ തെളിയിക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ ഏത് കസ്റ്റഡി മരണവും ഏറ്റുമുട്ടല്‍ മരണമായി ചിത്രീകരിക്കാന്‍ പോലിസിന് പഴുത് നല്‍കും. ഗുജറാത്ത് ഹൈക്കോടതിയുടെ സ്റ്റേക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് യഥാര്‍ഥത്തില്‍ കേന്ദ്രം ചെയ്യേണ്ടത്. അതോടൊപ്പം ബട്ലഹൌസ് സംഭവമടക്കമുള്ള സംശയാസ്പദമായ എല്ലാ ഏറ്റുമുട്ടല്‍ കൊലകളും സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കുകയും വേണം. എങ്കില്‍ മാത്രമേ കേന്ദ്രത്തിന്റെ നിലപാടില്‍ ശുദ്ധത അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ.

ഒരേ തൂവൽ‌പ്പക്ഷികൾ-ഇശ്‌റത്ത് ജഹാൻ -2

‘ഏറ്റുമുട്ടൽ’ കൊലപാതകം- ഒരു അനുബന്ധം:(ഗുജറാത്ത് സർക്കാരും കേന്ദ്രവും ഒരേതൂവൽ പക്ഷികളാണ് മുസ്ലിം വിഷയത്തിൽ എന്നു തെളിയിക്കുന്നു ഇശ്‌റത്ത് സംഭവം)
“ഇശ്റത്ത് സംഭവത്തില്‍ ബി.ജെ.പിയും കേന്ദ്രവും തമ്മില്‍ നടക്കുന്ന തര്‍ക്കം രണ്ടുകൂട്ടരും ഈ കുളിമുറിയില്‍ നഗ്നരാണെന്നേ തെളിയിക്കുന്നുള്ളൂ. പോലിസിന്റെ 'ഏറ്റുമുട്ടല്‍ കൊലകളുടെ' കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ഏജന്‍സികളുടെയും കൈ ബി.ജെ.പി സര്‍ക്കാറുകളുടേത് പോലെത്തന്നെ ചോരക്കറ പുരണ്ടതാണെന്നതാണ് വസ്തുത. ഒരു പ്രസ്താവന കൊണ്ട് അതങ്ങ് എളുപ്പം കഴുകിക്കളയാന്‍ സാധിക്കുന്നതല്ല. ചിദംബരത്തിന്റെ വാദത്തില്‍തന്നെ പല ദൌര്‍ബല്യങ്ങളുമുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തെളിവുകളല്ല വിവരങ്ങള്‍ മാത്രമാണെന്ന് പറയുമ്പോള്‍ തെളിവുകളുടെ അഭാവത്തിലുള്ള വിവരങ്ങള്‍ എങ്ങനെയാണ് വിവരങ്ങളാവുക എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. തെളിവുകളുടെ ബലമില്ലാത്ത വിവരങ്ങള്‍ ഊഹങ്ങള്‍ മാത്രമാണ്. ഭീകരവിരുദ്ധ വേട്ടയില്‍ നമ്മുടെ പോലിസും ഇന്റലിജന്‍സ് വിഭാഗവും കാലങ്ങളായി അവലംബിക്കുന്നത് ഇത്തരം ഊഹങ്ങളെയാണെന്നതാണ് തിക്ത യാഥാര്‍ഥ്യം. അതിന്റെതായ ഒരു ചട്ടക്കൂടുതന്നെ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഒരന്വേഷണത്തിനും ആ ചട്ടക്കൂടിനെ ഭേദിച്ച് പുറത്തുകടക്കാന്‍ സാധ്യമല്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏതൊരു അന്വേഷണത്തിലും എല്ലാ സാധ്യതകളും പരിഗണിക്കപ്പെടണം എന്ന പൊതുതത്ത്വം ബലികഴിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഒരു ദാരുണ പരിണതി. ഇങ്ങനെ റെഡിമെയ്ഡ് പ്രതികളുണ്ടാകുമ്പോള്‍ കേസുകെട്ട് എളുപ്പത്തില്‍ അവസാനിപ്പിക്കാനും ചിലപ്പോഴെങ്കിലും ഉദ്യോഗക്കയറ്റവും സമ്മാനങ്ങളും ലഭിക്കാനും അവസരമൊരുക്കുന്ന ഗുണവുമുണ്ട്.“
(മാധ്യമം മുഖപ്രസംഗത്തിൽ-14/9/2009- നിന്ന്)

Thursday, September 10, 2009

മനുഷ്യാവകാശ ധ്വംസനത്തിന്റെ ഭീകര മാതൃകകൾ

പ്രിയ പ്രധാനമന്ത്രീ, മോഡിക്ക് അതാവാം, യു.പി.എ സര്‍ക്കാറിനോ?
[ഗുജറാത്തിലെ ഇശ്റത്ത് ജഹാന്‍ അടക്കം നാലുപേരെ കൊലചെയ്തത് വ്യാജഏറ്റുമുട്ടലിലാണെന്ന് വെളിപ്പെട്ട പശ്ചാത്തലത്തില്‍ പ്രമുഖ ആക്ടിവിസ്റ്റും ദേശീയോദ്ഗ്രഥന സമിതി അംഗവുമായ ശബ്നം ഹാശ്മി പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്ത്]

പ്രിയ മന്‍മോഹന്‍സിങ്,
2004 ജൂണില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ഞാനൊരു കൊച്ചുലേഖനം എഴുതിയിരുന്നു, 'വരൂ, എന്നെ വെടിവെച്ചുകൊല്ലൂ: ഞാനൊരു ഭീകരനാണ്' എന്ന തലക്കെട്ടില്‍. ഗുജറാത്തിലെ ഇശ്റത്ത് ജഹാന്‍ വധത്തിലെ എന്റെ നടുക്കവും വേദനയും പ്രകടിപ്പിക്കുന്നതായിരുന്നു അത്. ഏതു ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ടും ഉണ്ടാകേണ്ട ജുഡീഷ്യല്‍ അന്വേഷണം (ബട്ലാഹൌസ് ഏറ്റുമുട്ടലില്‍ അതും നടന്നിട്ടില്ല) ഒടുവില്‍ ഇശ്റത്തിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടലിലായിരുന്നുവെന്ന് ഇന്നലെ കോടതി മുമ്പാകെ വെളിപ്പെടുത്തിയിരിക്കുന്നു. അവളെ വെറുതെ വെടിവെച്ചു കൊന്നതായിരുന്നു എന്നറിയുന്ന ഞങ്ങള്‍ക്ക് ഇതില്‍ അമ്പരപ്പൊന്നുമില്ല. ഒരുപക്ഷേ, ഗുജറാത്തില്‍ മോഡി ഭരണത്തിനു കീഴില്‍ ഇങ്ങനെയൊക്കെ സംഭവിച്ചെന്നും സംഭവിക്കാമെന്നും താങ്കളും സമ്മതിച്ചേക്കും. എന്നാല്‍, മോഡി എത്ര മോശക്കാരനാണെന്ന് പറയാനല്ല ഞാന്‍ ഇതെഴുതുന്നത്. താങ്കളോട് ചെറിയൊരു ഉപകാരം ആവശ്യപ്പെടുന്നതിനു വേണ്ടിയാണ് ഈ കുറിപ്പ്. ആയിരക്കണക്കിന് പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞ് കൃത്യാന്തരബാഹുല്യം കാരണം പൊറുതിമുട്ടുന്നയാളാണ് താങ്കള്‍ എന്നറിയാം. അതിനാല്‍, വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ വന്ന ഏതാനും വസ്തുതകള്‍ മാത്രമാണ് ഞാനിവിടെ കുറിക്കുന്നത്. 2004 ജൂണ്‍ 15ന് അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച്, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഐ.പി.എസ് ഓഫീസര്‍ ഡി.ജി. വന്‍സാരയുടെ നേതൃത്വത്തില്‍, ഇശ്റത്ത് ജഹാന്‍ , പ്രാണേഷ് കുമാര്‍ പിള്ള എന്ന ജാവേദ് ശൈഖ്, അംജദ് അലി റാണ, ജിഷാന്‍ ജോഹര്‍ എന്നീ നാലു ചെറുപ്പക്കാരെ വെടിവെച്ചു കൊന്നു. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ എത്തിയ ലശ്കറെ ത്വയ്യിബ തീവ്രവാദികളാണിവര്‍ എന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടത്. മുംബൈ പ്രാന്തത്തിലെ മുമ്പ്രയില്‍ ഖല്‍സാകോളജ് വിദ്യാര്‍ഥിനിയായിരുന്നു പത്തൊമ്പതുകാരിയായ ഇശ്റത്ത്. മകളുടെ കൊലയില്‍ നഷ്ടപരിഹാരവും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് അവളുടെ മാതാവ് 2004ല്‍ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. അതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും മുഖ്യമന്ത്രി വധിക്കപ്പെടാനിടയുണ്ടെന്ന ആശങ്ക വിതച്ച് രാഷ്ട്രീയ മൈലേജ് വര്‍ധിപ്പിക്കാനായി നരേന്ദ്രമോഡി ഭരണകൂടം ചെയ്തുകൂട്ടുന്നതില്‍ ഒന്നു മാത്രമാണതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഓപറേഷന്‍ നടത്തിയ ക്രൈംബ്രാഞ്ച് തന്നെ അന്വേഷണവും നടത്തുന്നതാണ് കണ്ടത്. കേസില്‍ വാദം കേട്ട ജസ്റ്റിസ് കെ.എസ് ഝാവേരി പ്രമാദമായ സൊഹ്റാബുദ്ദീന്‍ കേസില്‍ സുപ്രീംകോടതി ചെയ്തതുപോലെ, അഡീഷനല്‍ ഡി.ജി.പിമാര്‍ അടങ്ങുന്ന അഞ്ചംഗ ടീമിന്റെ അന്വേഷണത്തിന് ഉത്തരവിട്ടു. ഈ വ്യാജ ഏറ്റുമുട്ടലിന് പിന്നില്‍ സൊഹ്റാബുദ്ദീനെയും ഭാര്യ കൌസര്‍ബിയെയും കൊന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.ജി വന്‍സാരയും ടീമും തന്നെയായിരുന്നു. സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് ഒടുവില്‍ ഗുജറാത്ത് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തു. ഇതുപോലെ നടന്ന 28 വ്യാജ ഏറ്റുമുട്ടലുകള്‍ ഇപ്പോള്‍ അന്വേഷണത്തിലാണ്. ഇശ്റത്ത് ജഹാന്‍ കേസില്‍ സി.ബി.ഐയും കക്ഷിചേര്‍ന്നിരുന്നു. കോടതി താല്‍പര്യപ്പെടുകയാണെങ്കില്‍ പുതിയ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ ഒരുക്കമാണ് എന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍, അത് സംസ്ഥാനഗവണ്‍മെന്റിനെയും കേന്ദ്ര ആഭ്യന്തരവകുപ്പിലെ ചില ഉദ്യോഗസ്ഥരെയും ബേജാറിലാക്കി. യു.പി.എ ഗവണ്‍മെന്റ് അധികാരമേറിയ ശേഷം, ഗുജറാത്തില്‍ എന്‍ .ഡി.എ ഭരണകാലത്ത് നിയമിക്കപ്പെട്ട ചില കളങ്കിത സി.ബി.ഐ ഓഫീസര്‍മാരെ സ്ഥലം മാറ്റിയിരുന്നു. അവരുടെ ദുരൂഹമായ പശ്ചാത്തലത്തിന്റെ വെളിച്ചത്തില്‍ സമ്മര്‍ദം രൂക്ഷമായപ്പോഴാണ് കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍വന്ന് രണ്ടു കൊല്ലത്തിനുശേഷം ഇവര്‍ സ്ഥലം മാറ്റപ്പെട്ടത്. എന്നാല്‍, അവര്‍ താമസിയാതെ ദല്‍ഹിയില്‍ യു.പി.എ ഭരണത്തിനു കീഴില്‍തന്നെ മെച്ചപ്പെട്ട ലാവണങ്ങളില്‍ എത്തിപ്പെടുന്നതാണ് കണ്ടത്. ആശ്ചര്യകരമെന്നു പറയട്ടെ, ഇശ്റത്തും ജാവേദും ജീസാന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരും പാക്കിസ്ഥാന്‍ കേന്ദ്രമായ ലശ്കറെ ത്വയ്യിബ തീവ്രവാദികളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി കഴിഞ്ഞ മാസം വാര്‍ത്തയുണ്ടായിരുന്നു. തദടിസ്ഥാനത്തില്‍ സി.ബി.ഐ ഹൈക്കോടതിയെ ബോധിപ്പിച്ചത് ഇപ്രകാരമായിരുന്നു: 'ഈ കേസ് സി.ബി.ഐ അന്വേഷണത്തിന് അനുയോജ്യമായി കേന്ദ്രം പരിഗണിക്കാത്തതിനാല്‍ സി.ബി.ഐ അന്വേഷണനിര്‍ദേശം പരിഗണനയിലില്ല'. മാത്രമല്ല, സി.ഐ.ഡി/ഇന്റലിജന്‍സിലെ അഡീഷനല്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര അന്വേഷണം നടന്നിരിക്കെ മറ്റൊരു സ്വതന്ത്ര അന്വേഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലെന്നു കൂടി കേന്ദ്രം വാദിച്ചു. അഡീഷനല്‍ ഡി.ജി.പി ആദ്യം ഏറ്റുമുട്ടലും പിന്നീട് അതിന്റെ അന്വേഷണവും ഏറ്റെടുത്തു നടത്തിയ ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളല്ലെന്നായിരുന്നു സര്‍ക്കാറിന്റെ ന്യായം. താങ്കള്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. 2002ലെ ഗുജറാത്ത് പാക്കേജുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍നിന്നുള്ള ചില ആക്ടിവിസ്റ്റുകളുടെ കൂടെ താങ്കളെ കണ്ടപ്പോള്‍ ഞാന്‍ തമാശയായി പറഞ്ഞിരുന്നു, 'എന്‍ .ഡി.എയെ തോല്‍പിച്ച് യു.പി.എ ഭരണത്തിലേറിയ കാര്യം താങ്കളുടെ ആഭ്യന്തരമന്ത്രാലയം ഇനിയും അറിഞ്ഞിട്ടില്ല' എന്ന്. ബി.ജെ.പി പ്രമോട്ട് ചെയ്ത കളങ്കിത ഓഫീസര്‍മാര്‍ യു.പി.എ ഭരണത്തിലും കുഴപ്പമില്ലാതെ തുടരുന്നത് സൂചിപ്പിച്ചതായിരുന്നു ഞാന്‍ . ഒരു ശക്തമായ പ്രത്യേകാന്വേഷണ സംഘത്തിന്റെ നിയമനത്തില്‍നിന്നു കോടതിയെ പിന്തിരിപ്പിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേന്ദ്ര ഭരണകൂടം പോലും വ്യാജ ഏറ്റുമുട്ടലിന് സാധൂകരണം നല്‍കുന്നുവെന്നാണ് അത് നല്‍കുന്ന സന്ദേശം. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ ഇശ്റത്ത് വധിക്കപ്പെടേണ്ടതായിരുന്നു എന്നു തെളിയിക്കാന്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കൈയില്‍ ഒരു ആയുധവും ഇല്ലാതെ പോയി. അതിക്രമങ്ങള്‍ക്കെതിരായ അന്വേഷണത്തിന് ആവശ്യമുയരുമ്പോള്‍ ഭരണകേന്ദ്രങ്ങള്‍ കൂടക്കൂടെ പറയുന്ന ന്യായം ഓഫീസര്‍മാരുടെ മനോവീര്യം ചോരുമെന്നാണ്. എന്നാല്‍ ഒന്നു ചോദിക്കട്ടെ: നിരപരാധികളായ ചെറുപ്പക്കാരെ പീഡിപ്പിക്കുമ്പോള്‍, അവരെ കൊന്നുകളയുമ്പോള്‍, അന്യായമായി തടവിലിടുമ്പോള്‍, മര്‍ദിക്കുമ്പോള്‍ ഈ ഓഫീസര്‍മാരുടെ മനോവീര്യത്തിന് എന്തു സംഭവിക്കുന്നു? ഈ ക്രൂരകൃത്യങ്ങളെല്ലാം കഴിഞ്ഞ് അവരെങ്ങനെ വീട്ടില്‍ പോയി സുഖമായി ഉറങ്ങുന്നു? ഒരു മതേതരരാജ്യമാണെന്ന നാട്യം ഇനിയും എന്തുകൊണ്ട് നമുക്ക് അവസാനിപ്പിച്ചുകൂടാ? എല്ലാ പൌരന്മാരും തുല്യരാണെന്ന ഖണ്ഡിക ഇനിയും ഭരണഘടനയില്‍നിന്ന് നീക്കരുതോ? ഗുജറാത്ത് സർക്കാരിന്റെ നിര്‍ലജ്ജമായ വര്‍ഗീയകളികള്‍ക്ക് യു.പി.എ സര്‍ക്കാറും അരുനിന്നു എന്നതിന്റെ തെളിവാണ് ഇശ്റത്ത് ജഹാന്‍ കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലം. ഏഴു സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മൂന്നു നാള്‍ മാത്രം ബാക്കിനില്‍ക്കുന്ന ഗുജറാത്തില്‍ അഞ്ച് നിരപരാധികളായ കുട്ടികളെക്കൂടി ഭീകരരെന്ന പേരില്‍ ബറോഡയില്‍ പിടികൂടിയിരിക്കുന്നു. ഈ കത്തും അങ്ങയുടെ കുപ്പത്തൊട്ടിയിലെത്തുമോ എന്നെനിക്ക് അറിയില്ല. കാരണം, താങ്കളുടെ ഓഫീസില്‍ നിന്ന് ഇതുവരെ ഒരെഴുത്തും കിട്ടിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല. അതിനാല്‍, ഈ കത്ത് പൊതുവിതരണം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാണ്. അതുവഴി ഗുജറാത്ത് സര്‍ക്കാറുമൊത്തുള്ള കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ലജ്ജാകരമായ വേഴ്ചക്കെതിരെ ശക്തമായ പ്രതിഷേധമുയരട്ടെ. എനിക്ക് ഒന്നേ അപേക്ഷിക്കാനുള്ളൂ, താങ്കളുടെ ഭരണകൂടത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍, ക്രൂരമായി കൊലചെയ്യപ്പെട്ട നിരപരാധിയായ ആ പെണ്‍കുട്ടിക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് മാപ്പു ചോദിക്കാന്‍ ദയവുചെയ്ത് ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടുക. അതിന് ഇത്തിരി ധൈര്യവും നിശ്ചയദാര്‍ഢ്യവും വേണം. കവിത താങ്കളുടെ ഹരമാണല്ലോ. അതിനാല്‍ ഫൈസ് അഹ്മദ് ഫൈസിന്റെ ഈരടി കുറിച്ചുകൊണ്ട് അവസാനിപ്പിക്കാം:
മാതൃഭൂമീ, നിനക്കിനി എത്ര ചോര കൂടി വേണം,
നിന്റെ ഇരുണ്ട ഭൂമിയെ പ്രദീപ്തമാക്കാന്‍
എത്ര നെടുവീര്‍പ്പുകള്‍ വേണം
നിന്റെ ഹൃദയമടങ്ങാന്‍
എത്ര കണ്ണീര്‍വേണം
നിന്റെ മരുപ്പറമ്പിനെ പൂവാടിയാക്കാന്‍
(മാധ്യമം ദിനപത്രത്തിലാണ് ഈ ലേഖനം ഇന്നലെ-09/09/09ന്-പ്രസിദ്ധികരിക്കപ്പെട്ടത്)

മനുഷ്യാവകാശ ധ്വംസനത്തിന്റെ ഭീകര മാതൃകകള്‍
(മാധ്യമം മുഖപ്രസംഗം-2009 സെപ്റ്റംബർ 09 ബുധൻ )
കോളജ് വിദ്യാര്‍ഥിനി ഇശ്റത്ത് ജഹാന്‍ , ജാവേദ് ഗുലാം ശൈഖ് എന്ന പ്രാണേഷ്കുമാര്‍ പിള്ള, അംജദ് അലി, ജിഷാന്‍ അബ്ദുല്‍ ഗനി എന്നിവരെ 2004 ജൂണ്‍ 15ന് ഗുജറാത്ത് പോലിസ് വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് സംഭവത്തെക്കുറിച്ച അന്വേഷണത്തില്‍ തെളിഞ്ഞതായി അഹ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എസ്.പി. തമാങ് വെളിപ്പെടുത്തിയതോടെ 2002ലെ ഗുജറാത്ത് വര്‍ഗീയാക്രമണങ്ങളിലൂടെയും തുടര്‍ന്നു നടന്ന ഭീകരകൃത്യങ്ങളിലൂടെയും കുപ്രസിദ്ധിയാര്‍ജിച്ച നരേന്ദ്രമോഡിയുടെ ഗുജറാത്ത് സര്‍ക്കാര്‍ ഒരിക്കല്‍കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ്. തീര്‍ത്തും നിരപരാധികളായ നാലു പേരെയും അഹ്മദാബാദ് പോലിസിന്റെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഡി.ജി. വന്‍സാരയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്ത ശേഷം പാക് ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുടെ ഭീകരപ്രവര്‍ത്തകരെന്ന് മുദ്രകുത്തി, മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ഗൂഢപദ്ധതിയുമായി വന്നവരെന്ന കഥമെനഞ്ഞ് പച്ചയായി കശാപ്പു ചെയ്യുകയായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഐ.പി.എസുകാരനായ വന്‍സാരയെ ഈ കൊടുംക്രൂരതക്ക് പ്രേരിപ്പിച്ചത് പ്രമോഷനും മറ്റു ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള ത്വരയായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. അന്ന് വന്‍സാരയുടെ ഡെപ്യൂട്ടി ആയിരുന്ന എന്‍ .കെ. അമീന്‍ , അഹ്മദാബാദ് പോലിസ് കമീഷണറായിരുന്ന കെ.ആര്‍. കൌശിക്, മുന്‍ ക്രൈംബ്രാഞ്ച് മുഖ്യന്‍ വി.പി. പാണ്ഡെ തുടങ്ങി പലരുമുണ്ട് വന്‍സാരയുടെ സംഘത്തില്‍. ജൂണ്‍ 12ന് ക്രൈംബ്രാഞ്ച് പോലിസ് സംഘം മുംബൈയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഇശ്റത്തിന്റെയും മറ്റു മൂന്നു പേരുടെയും കാറില്‍നിന്ന് കണ്ടെടുത്തതായി ആരോപിക്കപ്പെട്ട സ്ഫോടകവസ്തുക്കളും റൈഫിളുകളും മറ്റായുധങ്ങളും പോലിസ് തന്നെ ആസൂത്രിതമായി സ്ഥാപിച്ചതായിരുന്നു എന്നും മജിസ്ട്രേറ്റ് തമാങ് സമര്‍പ്പിച്ച 243 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നരേന്ദ്രമോഡി സര്‍ക്കാറും ദേശീയ മാധ്യമങ്ങളും അതിഗംഭീരമായി ആഘോഷിച്ച ലശ്കര്‍ ഏറ്റുമുട്ടല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരാന്‍ അഞ്ചു വര്‍ഷം വേണ്ടിവന്നതുതന്നെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെയും മനുഷ്യാവകാശ സംരക്ഷണ സംവിധാനത്തിന്റെയും ബലഹീനതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ജാവേദ് ശൈഖായി മതംമാറിയ പ്രാണേഷ്കുമാറിന്റെ പിതാവ് മാവേലിക്കരയിലെ എം.ആര്‍. ഗോപിനാഥപിള്ളയും കൊല്ലപ്പെട്ട ഇശ്റത്ത് ജഹാന്റെ മാതാവ് ശമീന കൌസറും നീതിക്കായി മുട്ടാത്ത വാതിലുകളില്ല. രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്കൊക്കെയും പിള്ള നല്‍കിയ നിവേദനങ്ങള്‍ നിഷ്ഫലമായി. സി.ബി.ഐ അന്വേഷണത്തിനുള്ള ആവശ്യവും വൃഥാവിലായി. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ട് കേസ് കേള്‍ക്കാന്‍ ഗുജറാത്ത് ഹൈക്കോടതിയോട് ആവശ്യപ്പെട്ടതോടെയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് കളമൊരുങ്ങുന്നത്. ഈ അന്വേഷണം അട്ടിമറിക്കുന്നതില്‍ നരേന്ദ്രമോഡിയും തല്‍പരകക്ഷികളും വിജയിച്ചിരുന്നെങ്കില്‍ മറ്റ് ഒട്ടനവധി വ്യാജ ഏറ്റുമുട്ടലുകളെപ്പോലെ ഇശ്റത്ത് സംഭവവും മാതാപിതാക്കളുടെ ഹൃദയവേദനയില്‍ ഒതുങ്ങി വിസ്മൃതിയിലാണ്ടേനെ. ദല്‍ഹി സ്ഫോടനത്തോടനുബന്ധിച്ച് ബട്ല ഹൌസില്‍ നടന്നതായി പറയുന്ന ഏറ്റുമുട്ടല്‍ ഒടുവിലത്തെ ഉദാഹരണമാണ്. അഅ്സംഗഢില്‍നിന്നുള്ള രണ്ടു വിദ്യാര്‍ഥികളുടെ നിഷ്കരുണമായ കൊലയില്‍ കലാശിച്ച ബട്ല ഹൌസ് വെടിവെപ്പ് തനിവ്യാജമാണെന്നതിന്റെ സാഹചര്യത്തെളിവുകള്‍ ന്യൂനപക്ഷ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമീഷന്റെ സമീപനംപോലും കടുത്തവിമര്‍ശം ക്ഷണിച്ചുവരുത്തി. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ അകാരണവും അയുക്തികവുമായ സമ്മര്‍ദങ്ങള്‍ക്കു മുമ്പില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കീഴടങ്ങലും വേണ്ടുവോളം ദുഷിച്ചുകഴിഞ്ഞ പോലിസ് സേനയുടെ ആത്മവീര്യം തകര്‍ക്കാനാവില്ലെന്ന പതിവു ന്യായവും അതോടൊപ്പം തീവ്രവാദി-ഭീകരവാദി വേട്ടയിലെ മുന്‍വിധിയോടെയുള്ള നടപടികളും കൂടിച്ചേരുമ്പോള്‍ ന്യൂനപക്ഷ സമുദായത്തിലെ നിരപരാധികളായ യുവാക്കള്‍ നീതിരഹിതമായി പിടികൂടപ്പെടുകയും കള്ളക്കേസുകളില്‍ പ്രതികളാവുകയും ചിലപ്പോള്‍ ക്രൂരമായി വധിക്കപ്പെടുകയുമാണ്. ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ ഏജന്‍സികളുടെ നിരന്തരവിമര്‍ശത്തിന് ശരവ്യമായ സ്ഥിതിവിശേഷമാണിത്. വന്‍സാരയടക്കമുള്ള പോലിസ് മേധാവികള്‍ സൊഹറാബുദ്ദീന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലയില്‍ പ്രതികളാണെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ കോടതിയില്‍ സമ്മതിക്കേണ്ടിവന്നിട്ടും പോലിസിനെ മാനുഷികമായും നീതിപൂര്‍വമായും അഴിച്ചുപണിയാനുള്ള ഒരു നടപടിയും കേന്ദ്ര തലത്തിലോ സംസ്ഥാന തലത്തിലോ ഉണ്ടായിട്ടില്ല. തമ്മില്‍ ഭേദമെന്ന് കരുതപ്പെട്ട കേരളത്തിലെ പോലിസ് സേനയുടെ മുഖംപോലും വികൃതമാകുന്ന ദിശയിലേക്കാണ് പോള്‍ മുത്തൂറ്റ് വധത്തിലെ പോലിസ് പങ്കിനെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചനകള്‍. അപ്പോള്‍ പിന്നെ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പഴമൊഴിയെ ശരിവെക്കുന്ന ഗുജറാത്തിലെ ഫാഷിസ്റ്റ് സര്‍ക്കാറിന്റെ ക്രിമിനല്‍വത്കൃത പോലിസ് സേനയെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. ഗോപിനാഥന്‍ പിള്ളയെപോലെ നീതിതേടി ഏതറ്റംവരെയും പോവാന്‍ തയാറുള്ള പീഡിതരും ഹേമന്ത് കര്‍ക്കരെയെപോലെ മനസ്സാക്ഷി മരിക്കാത്ത പോലിസുദ്യോഗസ്ഥരും ധീരരായ മനുഷ്യാവകാശ കൂട്ടായ്മകളും കൂടി ഇല്ലെങ്കില്‍ അനീതിയുടെ ഘനാന്ധാകാരം രാജ്യത്തെയാകെ വിഴുങ്ങിയേനെ.

[നോ ഫർതർ കമന്റ്സ്.]

ലിങ്കു നൽകാതെ ഇതിവിടെ പകർത്തിയത് മൂന്നു കാരണങ്ങൾ കൊണ്ടാണ് :
1. മിക്കവരും ലിങ്കുകൾ വായിക്കാറില്ല എന്നതാണ് അനുഭവം
2. അഥവാ വായിക്കാൻ ശ്രമിച്ചാലും ഫോണ്ട് പ്രശ്നം തടസ്സമാകാൻ സാധ്യതയുണ്ട്.
3. പതിവുപോലെ മറ്റു ‘മതേതര‘ പത്രങ്ങളൊന്നും ഈ വിഷയകമായി ലേഖനമോ മുഖപ്രസംഗമോ എഴുതിക്കണ്ടില്ല.എന്നാൽ മംഗളം പത്രം ഒരു മുഖപ്രസംഗം എഴുതിയിട്ടുണ്ട്: മംഗളത്തിന്റെ മുഖപ്രസംഗം പി ഡി എഫ് ഇവിടെ ക്ലിക്കി വായിക്കാം.

[ഊന്നലുകളെല്ലാം കൂട്ടിച്ചേർത്തത് ]