Thursday, October 29, 2009

വലിയ കാര്യങ്ങളുടെ തമ്പുരാട്ടി

ഒരു മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പോരാളിയും ആണ് അരുന്ധതി റോയ് .എന്നാൽ കേരളിയർക്ക് ഈ മലയാളി സ്ത്രീരത്നത്തെ അംഗീകരിക്കാനും ആദരിക്കാനും ഇന്നും പൂർണമായി കഴിഞ്ഞിട്ടില്ല.വലതരും ഇടതരും മധ്യത്തിൽ നിൽക്കുന്നവരും ആയ രാഷ്ട്രീയക്കാർ ഒരുപോലെ അവരെ വെറുക്കുന്നു. ലോകപ്രശസ്തമായ ബുക്കർ പ്രൈസ് കിട്ടി രണ്ടു വർഷമായപ്പോളാണ് അവർക്ക് ജന്മനാട്ടിൽ ഒരു സ്വീകരണം തന്നെ ലഭിക്കുന്നത്; അതും ദലിത് സാഹിത്യ അക്കാഡമി എന്ന, മുഖ്യധാരയിൽ പെടാത്ത ഒരു സംഘടനയുടെ ആഭിമുഖ്യത്തിൽ. 1999 ജനുവരി 15ന് കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ സത്യാന്വേഷിയ്ക്കും ഭാഗ്യം ലഭിച്ചിരുന്നു. അന്നവർ അവിടെ ചെയ്ത പ്രസംഗം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്:“ എന്റെ പുസ്തകത്തിന്റെ ഹൃത്തിൽ ഉറഞ്ഞുകിടക്കുന്ന ക്രോധവും പ്രതിഷേധവും നിങ്ങളും പങ്കുവയ്ക്കുന്നു എന്നതിൽ ഞാൻ കൃതാർഥയാണ്.ഈ ക്രോധവും പ്രതിഷേധവും തന്നെയാണ് നഗരവത്കരിക്കപ്പെട്ട ഇഡ്യയുടെ കണ്ണിൽ‌പ്പെടാതെ പോകുന്നത്.....വരും നൂറ്റാണ്ടിൽ ഇൻഡ്യ നേരിടുന്ന ഏറ്റവും ശക്തമാ‍യ വെല്ലുവിളി,നീതിക്കും ന്യായത്തിനും വേണ്ടിയുള്ള ദലിതരുടെ പോരാട്ടമായിരിക്കും.” മുത്തങ്ങയിൽ ആദിവാസികളെ നിഷ്ഠൂരമായി പൊലീസ് വേട്ടയാടിയപ്പോൾ ആദ്യം ഓടിയെത്തിയത് അരുന്ധതിയായിരുന്നു. ചെങ്ങറയിലും പോരാളികൾക്ക് ആവേശവും ആശയും നൽകാനായി അവർ പറന്നെത്തി. നർമദ,ആണവ കരാർ,അഫ്സൽ ഗുരു,കാശ്മീർ തുടങ്ങിയ വിഷയങ്ങളിൽ അവർ എടുത്ത നിലപാടുകൾ ഇൻഡ്യയിലെ പല പുരുഷകേസരികൾക്കുപോലും മുട്ടുവിറക്കുന്ന ഒന്നായിരുന്നു.നർമദ വിഷയകമായി സുപ്രീം കോടതിയെ വരെ അവർ വെല്ലുവിളിക്കയും അതിന്റെ പേരിൽ ജയിൽ‌വാ സം അനുഭവിക്കയും ചെയ്തു(അവിടെയും ബ്രാഹ്മണിയായ മേധ പട്കർ രക്ഷപെട്ടു) ധീരയായ ആ മഹതിയുമായി-വലിയ കാര്യങ്ങളുടെ ആ തമ്പുരാട്ടിയുമായി- കരൺ ഠപ്പർ സി എൻ എൻ- ഐ ബി എൻ ചാനലിൽ നടത്തിയ അഭിമുഖം മാധ്യമം ദിനപത്രം പൂർണരൂപത്തിൽ നൽകിയിരിക്കുന്നു. [അഭിമുഖം കാണാത്തവർ ഇവിടെ ക്ലിക്കി അതു വായിക്കുക.]
അരുന്ധതി പറയുന്നു:
സാമ്പത്തിക താല്‍പര്യങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാറും എസ്റ്റാബ്ലിഷ്മെന്റും ഒരു യുദ്ധത്തിനുള്ള പുറപ്പാടിലാണ് എന്നുതന്നെയാണ് എന്റെ ആശങ്ക. സൈനികവത്കരണമാണ് അതിന്റെ ലക്ഷ്യം. അതിന് ഒരു ശത്രു വേണം. ബി.ജെ.പിക്ക് അത് മുസ്ലിംകള്‍ ആണെങ്കില്‍ കോണ്‍ഗ്രസിന് മാവോയിസ്റ്റുകള്‍ ആവാം. ഒരിക്കല്‍ ഒരു ശത്രുവിനെ പ്രതിഷ്ഠിച്ചുകഴിഞ്ഞാല്‍ പിന്നെ അതിന്റെ പേരില്‍ ഒട്ടേറെ അതിക്രമങ്ങളാകാം
വിടെ ക്ലിക്കിയാ‍ൽ അഭിമുഖം കാണാം;കേൾക്കാം.


4 comments:

  1. അരുന്ധതിരോയിയ്ടെ നോവല്‍
    ഒരു ഒന്നാംതരം പ്യ്ന്കിളി
    കഥയാണ്
    മ വാരികകളില്‍
    കണ്ടുവരുന്ന സാധനം
    സായിപ്പു മ വാരികകള്‍ വായിക്കാത്തത്
    കൊണ്ട് അരുന്ധതിക്ക്
    ബുക്കര്‍ പ്ര്യ്സ്

    കിട്ടി
    അല്ലെങ്കില്‍ സുധാകര്‍ മങ്ങലോധയമോ
    ജോയ്സി യോ
    അത് വാങ്ങിയേനെ
    എഴുത്തില്‍ ക്ലച്ച്
    പിടിക്കാത്തത്
    കൊണ്ട്നന്നു തോന്നുന്നു
    ഇപ്പോള്‍ രാജ്യകാര്യങ്ങളില്‍ ആണ് വ്യവഹാരം
    ഇയിടെ ഒരു അഭിമുഖത്തില്‍
    ഇന്ത്യന്‍ പട്ടാളം കശ്മീരില്‍ അധിനിവേശം നടതിയിരിക്കുകയനന്നു
    പറയുന്നത്
    കേട്ടു

    പട്ടാളത്തിന്റെ
    ബലത്തിലാണ്
    ഡല്‍ഹിയില്‍
    സുഖമായി
    താമസിക്കുവാനും
    ഇത്തരം അസംബന്ദങ്ങള്‍
    വിളിച്ചു പറയാനും
    ഉള്ള
    സൌകര്യവും കിട്ടുന്തെന്നു അവര്‍ ഓര്‍കുന്നില്ല

    ReplyDelete
  2. നല്ലൊരു വായനക്കാരനായ agp യെ പരിചയപ്പെട്ടല്ലോ ...നന്നായി. സാഹിത്യവും,രാഷ്ട്രീയവും പുതുതലമുറയുടെ തുടിപ്പാണന്നു മനസ്സിലായി.

    ReplyDelete