
ഒരു പക്ഷേ തമിഴന്മാരേക്കാള്‍ കൂടുതലായി മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന തമിഴ് സാഹിത്യകാരനാണ് ചാരു നിവേദിത. അദ്ദേഹത്തിന്റെ രണ്ടു നോവലുകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്; സീറോ ഡിഗ്രി പുസ്തകരൂപത്തിലും(തൃശ്ശൂർ കറന്റ് ബുക്സ്) രാസലീല ഖണ്ഡശ്ശ(കലാകൌമുദിയിൽ)യായും. മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയിരുന്ന കോളം-'തപ്പു താളങ്ങള്‍'-പുസ്തകരൂപത്തില്‍ ഇറക്കിയത് മാതൃഭൂമി ബുക്സ് (2006)ആണ്. സൈന്‍ ബുക്സും അദ്ദേഹത്തിന്റെ ലേഖന സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. മാധ്യമത്തില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കോളമില്ല. പകരം കലാകൗമുദിയില്‍ ചാരു എഴുതുന്നുണ്ട്. മുന്‍പ് മാതൃഭൂമിയില്‍ സംഗീതസംബന്ധിയായി ഒരു കോളം ചെയ്തിരുന്നതും ഇപ്പോഴില്ല. യൂറോപ്പിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള ചാരു, ആ അനുഭവങ്ങള്‍ തന്റെ പല എഴുത്തുകളിലൂടെയും പങ്കുവച്ചിട്ടുണ്ട്. സിനിമ, സംഗീതം, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളില്‍ അവഗാഹമുള്ള അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണു ചാരു. അദ്ദേഹത്തിന്റെ സീറോ ഡിഗ്രി ഇങ്ഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിരപ്പിള്ളി,പ്ലാച്ചിമട,ചെങ്ങറ തുടങ്ങിയ സമരമുഖങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി ചാരു എത്തിയിരുന്നു, അരുന്ധതിയെപ്പോലെ. പൊതുവില്‍ സാഹിത്യകാരന്മാര്‍ക്കുള്ള ഈഗോ തൊട്ടുതെറിച്ചിട്ടില്ലാത്ത, കേരളത്തില്‍ നിരവധി സാധാരണക്കാരായ വായനക്കാരുമായിപ്പോലും സൗഹൃദം നിലനിര്‍ത്തുന്ന, സിമ്പിള്‍ ആയ , നമ്മളിലൊരാളായി അനുഭവപ്പെടുന്ന വ്യക്തിയാണദ്ദേഹം. അദ്ദേഹവുമായുള്ള അഭിമുഖം ഈ ലക്കം പച്ചക്കുതിര (2009 ഒക്റ്റോബർ) മാസികയിലുണ്ട്. അഭിമുഖത്തില്‍, കമ്യണിസ്റ്റുകളെപ്പറ്റി ചാരു ഇങ്ങനെ പറയുന്നു:
" സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്പോഴും ഇടതുപക്ഷത്തോട്,വിശേഷിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടിയോട് എനിക്ക് വിയോജിപ്പുണ്ട്. ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും സംഭവിക്കുന്ന അപചയം അതിനുമുണ്ടായിട്ടുമുണ്ട്. കോണ്‍ഗ്രസിനെപ്പോലെയും ഡി എം കെ പോലെയുമുള്ള മറ്റൊരു പാര്‍ട്ടി മാത്രമാണത്.ദലിതരുടെയും ആദിവാസികളുടെയും യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അതു പരാജയപ്പെട്ടു. ചെങ്ങറ സമരം പോലുള്ള പ്രക്ഷോഭങ്ങളെ അടുത്തറിഞ്ഞപ്പോള്‍ എന്റെ വിയോജിപ്പിന്റെ ശക്തി കൂടുകയാണുണ്ടായത്. ഹാരിസണിനെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകളെയîാണൂ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക്,സാധാരണ ജനങ്ങളേക്കാള്‍ ഇഷ്ടം. പശ്ചിമ ബംഗാളിലും ഇതുതന്നെയാണവസ്ഥ. മറ്റൊരുകാര്യം, ജാതിസംഘര്‍ഷങ്ങളെ പരിഗണിക്കാതെയുള്ള മാര്‍ക്സിസത്തിന്റെ ഇന്‍ഡ്യയിലെ പ്രത്യയശാസ്ത്രപരമായ നിലപാടാണ്."(അഭിമുഖം സ്കാൻ ചെയ്തു ചേർക്കാനായില്ല)
കമ്യണിസ്റ്റുകളെപ്പറ്റി ചാരു ഇങ്ങനെ പറയുന്നു:
ReplyDelete" സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്പോഴും ഇടതുപക്ഷത്തോട്,വിശേഷിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടിയോട് എനിക്ക് വിയോജിപ്പുണ്ട്. ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും സംഭവിക്കുന്ന അപചയം അതിനുമുണ്ടായിട്ടുമുണ്ട്. കോണ്‍ഗ്രസിനെപ്പോലെയും ഡി എം കെ പോലെയുമുള്ള മറ്റൊരു പാര്‍ട്ടി മാത്രമാണത്.ദലിതരുടെയും ആദിവാസികളുടെയും യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അതു പരാജയപ്പെട്ടു. ചെങ്ങറ സമരം പോലുള്ള പ്രക്ഷോഭങ്ങളെ അടുത്തറിഞ്ഞപ്പോള്‍ എന്റെ വിയോജിപ്പിന്റെ ശക്തി കൂടുകയാണുണ്ടായത്. ഹാരിസണിനെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകളെയîാണൂ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക്,സാധാരണ ജനങ്ങളേക്കാള്‍ ഇഷ്ടം. പശ്ചിമ ബംഗാളിലും ഇതുതന്നെയാണവസ്ഥ. മറ്റൊരുകാര്യം, ജാതിസംഘര്‍ഷങ്ങളെ പരിഗണിക്കാതെയുള്ള മാര്‍ക്സിസത്തിന്റെ ഇന്‍ഡ്യയിലെ പ്രത്യയശാസ്ത്രപരമായ നിലപാടാണ്."
കേരളത്തില്‍ നടന്ന ചില പ്രസം ഗങ്ങള്‍ പരിഭാഷപ്പെടുത്താനും ,അടുത്തിടപഴകാനും കഴിഞ്ഞിട്ടുണ്ട്.ചിന്തകളിലെ ക്രിത്യതയും ,വിവിധ വിഷയങ്ങളിലുള്ള അറിവും ,അത്ഭുപ്പെടുത്തും .സിനിമകളുടെനല്ല കാഴ്ചക്കാരന്‍.യു.പി.ജയരാജിന്റെ ചെറുകഥകളാണ്-മലയാളത്തില്‍ മെഛമെന്നൊരിക്കല്‍ പറയുകയുണ്ടായി.
ReplyDelete