Friday, December 11, 2009

ഭീകരത- മുസ്ലിങ്ങളുടേതു മാത്രം .ഹിന്ദുവിന്റേതാണെങ്കില്‍ കേസ് പോകുന്ന വഴി...

മാലെഗാവ് സ്ഫോടനക്കേസില്‍ ഹിന്ദു ഭീകരവാദികള്‍ പിടിക്കപ്പെട്ടതോടെ 'ഭീകരത' മുസ്ലീങ്ങള്‍ക്കു മാത്രം ചാര്‍ത്തിക്കൊടുക്കുന്ന സ്ഥിതിയില്‍ ഒരു മാറ്റം വരുമെന്ന് പലരും കരുതി. അധികം താമസിച്ചില്ല, 'മുസ്ലിം ഭീകരര്‍' തന്നെ ആ കേസ് അന്വേഷിച്ച ഹേമന്ത് കര്‍ക്കരെയെ കൊല്ലുന്നതാണു നാം കാണുന്നത്. അതില്‍ സംശയമുന്നയിച്ചവരെ മുഴുവന്‍ രാജ്യദ്രോഹികളാക്കുന്ന സമീപനമാണു മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സ്വീകരിച്ചത്. ഇപ്പോള്‍ കര്‍ക്കരെയുടെ വിധവയുള്‍പ്പെടെയുള്ളവര്‍ സംശയമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നു. ഇതിന്നിടെ മലെഗാവ് കേസ് ഏതാണ്ട് വിസ്മൃതിയില്‍ ആയിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ ഇസ്ലാമിക ഭീകരവാദികള്‍ പകരം വന്നുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും തടിയന്റവിടെ നസീറല്ല, ആരായാലും കുറ്റവാളിയെങ്കില്‍ ശരിയായ വിചാരണ നടത്തി ശിക്ഷിക്കപ്പെടണം. എന്നാല്‍ നീതിയും നിയമവും എപ്പോഴും ഒരു വിഭാഗത്തിനു നേരെ മാത്രം തിരിയുന്നതിന്റെ ഗുട്ടന്‍സ് എന്താണു്? മറ്റേക്കൂട്ടരുടെ നേരെ ഉയരുന്ന കൈകള്‍ തന്നെ ഇല്ലാതാക്കപ്പെടുന്നത് എന്തുകൊണ്ടാണു്? നിയമവ്യവസ്ഥ, നീതിന്യായവ്യവസ്ഥ,മാധ്യമങ്ങള്‍ , ഭരണകൂടം എല്ലാം പക്ഷപാതപരമായി പെരുമാറുന്നു എന്ന ബോധം ഒരു ജനതയില്‍ ഉണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ എന്തു തന്നെ സൃഷ്ടിച്ചുകൂട?
മാലെഗാവ് കേസ് പോകുന്ന വഴി ഇവിടെ ക്ലിക്കിയാല്‍ കാണാം.

4 comments:

  1. എന്നാല്‍ നീതിയും നിയമവും എപ്പോഴും ഒരു വിഭാഗത്തിനു നേരെ മാത്രം തിരിയുന്നതിന്റെ ഗുട്ടന്‍സ് എന്താണു്? മറ്റേക്കൂട്ടരുടെ നേരെ ഉയരുന്ന കൈകള്‍ തന്നെ ഇല്ലാതാക്കപ്പെടുന്നത് എന്തുകൊണ്ടാണു്? നിയമവ്യവസ്ഥ, നീതിന്യായവ്യവസ്ഥ,മാധ്യമങ്ങള്‍ , ഭരണകൂടം എല്ലാം പക്ഷപാതപരമായി പെരുമാറുന്നു എന്ന ബോധം ഒരു ജനതയില്‍ ഉണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ എന്തു തന്നെ സൃഷ്ടിച്ചുകൂട?

    ReplyDelete
  2. 1961: October: Aligarh
    1962: Jabalpur (MP)
    1964: Bhivandi(Maharashtra)
    1967: Ranchi(Bihar)
    1969: Ahmedabad (Gujarat)

    1970: Bhiwandi, Jalgaon, Malad (Maharashtra)
    1971: Aligarh
    1978: October : Aligarh
    1978-1980: Jamshedpur (Bihar), Varanasi (UP)

    1980: Moradabad (UP)
    1981: Meenakshipuram, Biharsharif, May-June: Aligarh.
    1982: Meerut(UP)
    1983: Nellie (Assam), 2191 people killed.
    "The six-hour carnage in Nellie claimed 3,300 innocent lives."
    "The Muslim immigrants of Nellie were attacked by the Tiwa ribals on February 18."
    "Even after 24 years, the government has not made publice the T. D. Tewari Commission report of 1994. All the relatives of the Nellie victims received was a paltry Rs. 5,000 each. The survivors were compensated with Rs. 2,000..."
    "The records at the Jagir Road police station show that 688 cases were filed agains the murderers. But only 310 were charge sheeted. The remaining 378 cases were closed because of lack of evidence." [India Today, 13 Aug 2007]

    1983: Bhatkal (Karnataka)
    1986: April: Newada(Bihar): more than 40 killed.
    1987: Meerut(UP)
    1989: Bhagalpur(Bihar)
    1990-91 : Dec.- Jan. : Aligarh
    1992-1993: Bombay, Surat, Ahmedabad, Kanpur, Delhi and rest of the India
    2002: Gujarat
    In the post-Godhra riots of 2002: 254 Hindus and 790 Muslims were killed in Gujarat. A total of 223 persons have been reported missing, 2548 persons sustained injuries, 919 persons were rendered widows and 606 children were orphaned during the riots.


    ഇന്തയിലെ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ ഏകദേശ കണക്കുകള്‍. ഇത്രയും കലാപങ്ങളില്‍ സ്വര്‍ഗം പൂകിയ മുസ്ലിംഗളുടെ കുറഞ്ഞ ശതമാനമെങ്കിലും ഇന്തയില്‍ ആഘോഷിക്കുന്ന ഭീകരാക്രമണങ്ങളില്‍ മരിച്ചിട്ടില്ല. ഏത് കലാപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണാം. പക്ഷെ മേല്പറഞ്ഞ എത്ര കലാപങ്ങള്‍ക്ക് ഉത്തരാവാദികളായ ഹിന്ദു ഭീകരവാദികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മരിക്കുന്നവന്‍ ഹിന്ദുവായാലും മുത്സിമായാലും ക്യസ്ത്യാനികളായാലും മജ്ജായും മാംസവുമൂള്ളവരാണ് മരിക്കുന്നത്. ഹിന്ദുവും ക്യസ്ത്യാനിയും മരിക്കുമ്പോള്‍ അത് മുസ്ലിം ഭീകരാക്രമണാവും. അക്രമണകാരികള്‍ ഹിന്ദു ഭീകരര്‍ ആണെങ്കില്‍ അത് സ്വാഭാവിക പ്രതികരണവുമാകുമ്പോഴാണ്.
    കളിയും റഫറിയും ഗോളിയുമെല്ലാം പ്രസക്തമാവുക. കളി കണ്ടിരിക്കുന്ന മറുസമുദായത്തിന് ഒരുപക്ഷെ അതിന്റെ വേദന മനസ്സിലായില്ലെന്ന് വരും. അങ്ങനെ വേദന അറിയുന്നവര്‍ സമുദായഭേദമന്യെ പ്രതികരിക്കും. ചിലപ്പോഴൊക്കെ അങ്ങനെ ഇരകള്‍ക്കും നീതി ലഭിക്കുന്നുമുണ്ട്.
    അതു കൊണ്ടൊക്കെ തന്നെയാണ്. ഈ രാജ്യം ഇങ്ങനെയെങ്കിലും നില നിക്കുന്നത്. ഇരകള്‍ അല്പമെങ്കിലും സമാധാനത്തോടെ ഉറാങ്ങുന്നതും. അവരുടെ ഉള്ളില്‍ പിനെയും കുത്തി വേദന പരിശോധിക്കുന്നത് കരണീയമാവില്ല. ഭീകരവാദത്തിനെതിരെയുള്ള മൂക്കു പിഴിയല്‍ സത്യ സന്ധമാണെങ്കില്‍ എല്ലാം ത്യക്കണ്‍ പാര്‍ക്കണം. അല്ലെങ്കില്‍ ഇത് പിന്നെയും അവസാനിക്കാത്ത പ്രശ്നമായി അവശേഷിക്കും.

    ReplyDelete
  3. അതെ ജോക്കറെ. ഇങ്ങനെയൊന്നും ചിന്തിക്കരുത്. മുസ്ലിങ്ങളെ കശാപ്പു ചെയ്യുന്നത് ഒരു പുണ്യ കര്‍മമായി കാണണം. അതൊരു കുറ്റമോ അതിന്റെ പേരില്‍ സനാതനികള്‍ ശിക്ഷിക്കപ്പേടണമെന്ന ചിന്തയോ പാടില്ല. അതു താങ്കളെ തടിയന്റവിടെ നസീറാക്കും.

    ReplyDelete
  4. സത,

    തടിയന്റവിട നസീറിന്റെ ഉദ്ദേശ്യം എന്താണെന്നാര്‍ക്കറിയാം.അയാള്‍ പറയുന്നു കണ്ണൂരില്‍ സ്പോടനം നടത്താന്‍ ഉദ്ദേശിച്ചത് റമദാന്‍ മാസത്തില്‍ സ്ത്രീകള്‍ നോമ്പ് തുറക്കാന്‍ ഹോട്ടലില്‍ പോകുന്നത് സ്പോടനം നടത്തി പേടിപ്പിച്ച് തടയാനാണെന്ന്. കോഴിക്കോട് താജിലും മറ്റിടത്തും സ്പോടനം നടത്താന്‍ പരിപാടി ഇട്ടിരുനുവത്രെ. കോഴിക്കോട് ബസ് സ്റ്റാന്റില്‍ രണ്ട് സ്ഥലത്ത് സ്പോടനം നടത്തി എന്തിനാണാവോ ആവോ. ഇയാള്‍ പിഡിപികാരനേ ആയിരുന്നില്ലെന്ന് മ അദനി പറായുന്നു. പക്ഷെ കോടതിയും മറ്റ് സ്വാഭാവിക തീരുമാനങ്ങളുമായി മ അദനി മുന്നോട്ട് പോകുന്നതിനെ നസീര്‍ വിമര്‍ശിച്ചിരുന്നുവത്രെ. ഇതിനെ എതിര്‍ക്കാനാണത്രെ കളമശ്ശേരി ബസ് കത്തിച്ചത്. കോഴിക്കോട് സ്പോടനം പോലെതന്നെ കളാമശ്ശേരി ബസ് കത്തിക്കലിലും ആളപായം ഒന്നുമുണ്ടാ‍ായിട്ടില്ല. ഇത്തരം പക്വതയില്ലാത്ത പ്രവര്‍ത്തനങ്ങളെയെല്ലാം ഇസ്ലാമികം എന്ന് വിശേശിപ്പിക്കുന്നതില്‍ എന്താണ് ഒരു സാംഗത്യമുള്ളത്. ഇതില്‍ എവിടെയാണ് ഭൂരിപക്ഷ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ ഉള്ളത്.

    എന്റെ ചോദ്യം വളാരെ ലളീതമാണ്. ഇത്രയും കാര്യം ചെയ്ത തടിയന്റവിട നസീര്‍ ശിക്ഷിക്കപ്പെടണം കട്ടായം. പക്ഷെ ഇതേ പോലെ ഗുജറാത്തിലും, ബാബരി മസ്ജിദ് പൊളിച്ചതിലും, അനുബന്ധ കലാപങ്ങളില്‍ എല്ലാം കുറ്റവാളികളായ തീവ്രവാദികളും ശിക്ഷിക്കപ്പേടേണ്ടതില്ലേ. ? ശിക്ഷിക്കപ്പെടാതിരിക്കുന്നത് എന്ത് കൊണ്ട്. നിയമ വാഴ്ചയെ വെല്ലുവിളിച്ച് കൊണ്ട് അക്രമവും, ഈ രാജ്യത്ത് കൊലയും കൊള്ളിവെപ്പും നടത്താന്‍ തുടങ്ങിയത് ആദ്യം ആരാണ്.

    ഇനി ജുഡീഷ്വറിയും പോലീസും സര്‍ക്കാറും പക്ഷപാതപരമാഇ പെരുമാറി എന്ന് തന്നെ കരുതുക. അവിടേയും ഇവിടെയും കൊണ്ട് പോയി ബോംബ് വെച്ച് ആളുകളെ കൊന്നതെന്ത് കൊണ്ട് ആര്‍ക്കാണ് പ്രയോജനമുള്ളത്. ഇത് തിരിച്ചറിയാതെ നീതി കിട്ടുന്നില്ലേ എന്നും പറഞ്ഞ് ബോംബ് പൊട്ടിക്കാന്‍ നടക്കുന്നവരാണ് മുസ്ലിംഗള്‍ എന്ന ധാരണായുള്ളവര്‍ അത് മാറ്റുകയാണ് ആദ്യം വേണ്ടത്. ഈ സമൂഹത്തിനെ വിശ്വാസത്തിലെടുത്തില്ലെങ്കില്‍ പിന്നെ സംഭവിക്കുന്നത് ഇതില്‍ നിന്ന് മുതലെടുപ്പ് നടത്തുന്നവര്‍ക്ക് പിന്നെയും അവസരങ്ങള്‍ നല്‍കുകയായിരിക്കും.

    പക്ഷെ ഇവിടെ രാജ്യ സ്നേഹം പറഞ്ഞു നടക്കുന്നവര്‍ക്കുള്ള ഉദ്ദേശം ഇവിടെ സമാധാനവും പരസ്പര മൈത്രിയും ഒന്നും ഉണ്ടാവണാമെന്ന് ആഗ്രഹിക്കുന്നവരല്ലല്ലോ. സ്വന്തമായി സൈനിക സ്കൂളുകളും, ബോംബ് നിര്‍മാണ പരിശീലന കേന്ദ്രങ്ങളും, ആയുധ പരിശീലനവും നടാത്തുന്നവരാണ്. പലപ്പോഴും വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസ്ഥാവനകള്‍ വരാറുള്ളതും ഈ കൂട്ടാരില്‍ നിന്നും തന്നെയാണ്. മുസ്ലിംഗള്‍ പെറ്റ് കൂട്ടുന്നു, മുസ്ലിംഗള്‍ക്ക് വിഡേശ പണം വരുന്നു, മുത്സിംഗള്‍ പ്രേമിച്ച് മതം മാറ്റുന്നു, മുസ്ലിംഗള്‍ കുട്ടികള്‍ക്ക് ഹിന്ദു സാമ്യമുള്ള പേരുകളിട്ട് പ്രേമിച്ച് ചതിക്കുന്നു ഇതൊക്കെയാണല്ലോ പല സമയത്തുമുള്ള വിഷ സൂചികള്‍.

    10 വര്‍ഷത്തോളാം വിചാരണാ തടവുകാരനായ ഒരു മനുഷ്യനെ തടവില്‍ പീഡിപ്പിച്ച് അവസാനം തെളിവില്ലെന്ന് പറാഞ്ഞ് അയാളെ വെറുതെ വിട്ടു. ആര്‍ക്കാണ് നഷ്ടം ഉണ്ടായത്. പലതും വിളിച്ചു പറാഞ്ഞവര്‍ക്ക് വല്ലതും നഷ്ടമായോ ? തീവ്രവാദികള്‍ക്ക് നേരെ അന്വേഷിച്ച് നിശ്പക്ഷമായി ശിക്ഷിക്കട്ടെ. ഒരു വിഭാഗത്തെ ശിക്ഷിച്ചാല്‍ നാട്ടില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാവും എന്ന് കരുതി അവരെ ശിക്ഷിക്കാതിരിക്കുകയും മറു പക്ഷത്തെ മാത്രം പലപ്പോഴും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഏറെ ചിന്തിക്കാന്‍ മിനക്കെടാത്തവര്‍ വിവരക്കേട് കാണിച്ചെന്നിരിക്കും. അതിനുള്ള ഉത്തരവാദി നിയമവും ,സര്‍ക്കാറും,സമൂഹവും ഒക്കെയായിരിക്കും. എല്ലായ്പ്പോഴും മുസ്ലിംഗള്‍ തങ്ങളുടെ ദേശസ്നേഹ കാര്‍ഡ് പുതിക്കി പ്രദര്‍ശിപ്പിക്കേണ്ട ഗതികേട് പോസിറ്റീവായ ഫലമല്ല ഉണ്ടാക്കുക.

    പാകിസ്താന്‍ ചാര സംഘടയായ ഐഎസൈ ക്കടക്കം സ്വാധീനമുള്ള ലഷ്കര്‍ എ തൊയ്യിബ എന്ന സംഘടാനക്ക് കാശ്മീര്‍ പ്രശ്നത്തിലും വ്യക്തമായ നിലപാടുകളുണ്ട് മുസ്ലിം രാജ്യമായ പാകിസ്ഥാനില്‍ പോലും ലഷ്കര്‍ സ്പോടനങ്ങള്‍ സംഘടിപ്പിക്കുന്നു. മുസ്ലിംഗളെ തന്നെ കൊന്നൊടുക്കുന്ന ഈ ഏര്‍പ്പാടിന് ഇസ്ലാമിക ജിഹാദ് എന്നാണോ പേര് പറയുക.

    ഞാന്‍ കലാപ കണക്കുകള്‍ കൊടുത്തത് എത്രയും പെട്ടെന്ന് അമോണീയം നൈട്രേറ്റുമായി ബോംബുണ്ടാക്കാന്‍ ഇറാങ്ങാനല്ല. മറിച്ച് പാര്‍ഷ്വ് വല്‍ക്യത നീതിയുടെ ആഴം വ്യക്തമാക്കാനാണ്)

    ( ഇത് ഈ വിഷയവുമായി ബന്ധപ്പെട്ട അവസാന കമന്റാണ്)

    നന്ദി

    ReplyDelete