ജാതി നോക്കി ശിക്ഷ വിധിക്കുന്ന ഏര്‍പ്പാട് മനുസ്മൃതി നിലനിന്ന കാലത്തെ ഏര്‍പ്പാടാണെന്നാണു നാം മിക്കവരും കരുതിയിരുന്നത്. എന്നാല്‍ ഇന്നത്തെ പത്രത്തില്‍ -പതിവുപോലെ മാധ്യമത്തില്‍- .[ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും വാര്‍ത്ത നല്കാനുണ്ടോ എന്നു ചികഞ്ഞു നടക്കയാണു് 'ആട്ടിന്‍ തോലിട്ട ഈ ചെന്നായ'. അല്ലെങ്കില്‍ മറ്റൊരു ദേശീയ-മതേതര പത്രത്തിനും കിട്ടാത്ത ഈ വാര്‍ത്ത ഈ ചെന്നായയ്ക്കു മാത്രം എവിടെ നിന്നുകിട്ടി?]സുപ്രീം കോടതിയുടെ പുതിയ ഒരു വിധിയെ സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോള്‍ സത്യാന്വേഷി ശരിക്കും അമ്പരന്നുപോയി. ബ്രാഹ്മണര്‍ കൊലപാതകം ചെയ്താല്‍ പോലും ശിക്ഷ നിസ്സാരമോ ശിക്ഷ തന്നെ ഇല്ലാത്തതോ ആയ നിയമ സംഹിതയാണു മനുസ്മൃതി മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ ആധുനിക കാലത്ത് അത്തരം ഒരു സമീപനം നീതിന്യായക്കോടതി;അതും പരമോന്നത കോടതി പുലര്‍ത്തുമെന്ന് നമുക്കു ചിന്തിക്കാന്‍ ആവുമോ?സഹോദരിയെ പ്രേമിച്ച് വിവാഹം ചെയ്ത 'താഴ്ന്ന' ജാതിക്കാരനായ ഈഴവ പയ്യനെ വകവരുത്തിയ ബ്രാഹ്മണ സമുദായക്കാരന് പ്രതിയുടെ വധശിക്ഷ, ജീവപര്യന്തമായി ഇളവു ചെയ്ത വിധിന്യായത്തിലാണു് കൊലപാതകത്തിനു പ്രേരിപ്പിക്കുന്ന ജാതി പശ്ചാത്തലം സുപ്രീം കോടതി പരിഗണിച്ചത്.*
ബ്രാഹ്മണരുടെയും സവര്‍ണരുടെയും പെണ്‍കുട്ടികളെ ലപ്പടിച്ച് വിവാഹം കഴിക്കാന്‍ തുനിയുന്ന എല്ലാ അവര്‍ണര്‍ക്കും ഈ വിധി ഒരു പാഠമാകട്ടെ. കൂടുതലൊന്നും പറയുന്നില്ല. മാധ്യമം സ്ഥിരമായി വായിച്ച് സത്യാന്വേഷി വഷളായിപ്പോയി. വല്ലതും എഴുതിയാല്‍ അതു 'തീവ്റവാദ'മായിപ്പോകും.
വിധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇവിടെയും എടുത്ത് ചേര്‍ത്തിട്ടുണ്ട്.
*ജാതി പശ്ചാത്തലം പരിഗണിക്കുന്നതു നല്ലതാണെന്ന് സത്യാന്വേഷിയും പറയും. എന്നാല്‍ അത് സവര്‍ണര്‍ അവര്‍ണരെ കൊല ചെയ്യുമ്പോള്‍ മാത്രം ആവരുത്. മറിച്ചുള്ള കൊല നടക്കുമ്പോളും അതു പരിഗണിക്കണം. അങ്ങനെ പക്ഷേ ഇതുവരെ ഉണ്ടായതായി അറിവില്ല.
പ്രതിയെ വെറുതെ വിട്ടെങ്കില്‍ സത്യാന്വേഷിയുടെ ആശങ്കക്ക് ബലമുണ്ടാകുമായിരുന്നു.ഈ പോസ്റ്റും പ്രസക്തമായേനെ ! വധശിക്ഷ ജീവപര്യന്തമായി കുറവു ചെയ്തതിനെ മനുസ്മൃതിയനുസരിച്ച വിധിയെന്നൊക്കെ പറയാനായിട്ടില്ല.നമ്മുടെ പുരോഗമനവാദികളുടെ മത പ്രീണനരീതി ഇങ്ങനെ തുടര്‍ന്നാല്‍ ഭാവിയില്‍ മനുസ്മൃതി നടപ്പിലാകുന്ന വിധം ഇന്ത്യ വര്‍ഗ്ഗീയമായി, അധപ്പതിച്ച രാജ്യമാകാന്‍ സാധ്യതയുണ്ട് :)
ReplyDeleteവേറെ പല കാരണങ്ങളും പറയാമായിരുന്നു. പക്ഷെ നീതി എപ്പോഴും പണമുള്ളവന്റെയും ഔന്നതയത്തിന്റെയും കൂടെയാണെന്നാണല്ലോ.സ: പാലോളി മുഹ്ഹദ് കുട്ടി ഇത് പറഞ്ഞത് വലിയ പുക്കാറായിരുന്നല്ലോ.
ReplyDeleteബഹുമാനപ്പെട്ട ഹൈക്കോടതിയെ
വിമര്‍ശിച്ചു എന്നും പറഞ്ഞ് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കും എന്നുള്ള ഭീഷണിയിലാണ് ഞാന്‍.
വിമര്‍ശിക്കാന്‍ പാടില്ല. എപ്പോഴും “റാന്‍” മൂളണം. ചില ആധിപത്യത്തിന്റെ ദുസ്സൂചനകള്‍ കണ്ടു വരുന്നുണ്ട്. താടി വെച്ചാല്‍ താലിബാനാകും എന്ന് കോടതി തന്നെ പരാമര്‍ശിക്കുമ്പോള്‍ .ഇനിയെന്ത് പറയാന്‍.
ചിത്രകാരന്റെ മതവിരോധം(?) യാഥാര്‍ഥ്യങ്ങള്‍ നേരാംവണ്ണം കാണുന്നതിനും തടസ്സമായിക്കൂട. വിധിക്കാധാരമായ സമീപനത്തില്‍ ഒരപാകവും തോന്നാത്തത് അതുകൊണ്ടാണ്.പ്രതിയെ വെറുതെ വിടുന്നതും ശിക്ഷ ഇളവു ചെയ്യുന്നതും വെറും സാങ്കേതിക പ്രശ്നങ്ങള്‍ മാത്രം.
ReplyDeleteജോക്കറേ,
ReplyDeleteവിമര്‍ശനങ്ങള്‍/തങ്ങള്‍ക്കു ഹിതമല്ലാത്ത ആശയ പ്രചാരണം ഇവയൊന്നും ഇവിടത്തെ സവര്‍ണ പൊതുബോധത്തിനു സഹിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് അവര്‍ ഭീഷണി മുഴക്കയും അതു നടപ്പാക്കയും ചെയ്യും. ബ്ലോഗ് മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന രീതിയില്‍ സ്വതന്ത്രമായി ഉപയോഗിക്കാന്‍ ഇവിടെ അനുവദിക്കാത്ത കാലം അധികം താമസിയാതെ വിലക്കുകള്‍ ഉടന്‍ വരും ഈ സനാതന പുണ്യ ഭൂമിയില്‍ എന്നു കരുതിക്കോ.
വിധിന്യായത്തിലൊളിപ്പിച്ച മനുസ്മൃതി....
ReplyDelete