സത്യാന്വേഷി പലവട്ടം ഈ ബ്ലോഗില്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം ആണ്, ബീ ജേ പ്പീ ഒരു ബ്രാഹ്മണ ജാതി പാര്‍ട്ടിയാണെന്നും സിന്ധി ഖത്രിയായ ലാല്‍ കൃഷ്ണ ആഡ്വാണിയുടെ കാര്യം പോക്കാണെന്നും. ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥിതിയില്‍ തൊട്ടടുത്തു കിടക്കുന്ന ക്ഷത്രിയ വിഭാഗത്തെ[ജസ്വന്ത് സിങ്ങിന്റെ കാര്യം ഓര്‍ക്കുക] പ്പോലും വച്ചു പൊറുപ്പിക്കാന്‍ ബ്രാഹ്മണ്യ ശക്തികള്‍ തയ്യാറല്ല. അപ്പോള്‍ പിന്നെ 'ആയിരം കാതം' അകലെ കിടക്കുന്ന ദലിതര്‍, ഒ ബി സി കള്‍ മുതലായ അയിത്തക്കാര്‍ എന്തുകണ്ടിട്ടാണ് ആ പാര്‍ട്ടിയുടെ ചാവേറുകള്‍ ആകുന്നത്? എന്‍ ബി എന്നാല്‍ 'നോണ്‍ ബ്രാഹ്മിന്‍' എന്നുമാത്രമല്ല, 'നോ ബ്രയ്ന്' എന്നും അര്‍ഥമുണ്ടല്ലോ!
ഇന്നത്തെ മലയാള മനോരമ (ഓണ്‍ലൈന്‍ എഡിഷന് )യില്‍ വന്ന ഈ റിപ്പോര്‍ട്ട് സത്യാന്വേഷിയെ ശരിവയ്ക്കുന്നതു കാണുക:
ബിജെപി സമ്പൂര്‍ണ ബ്രാഹ്മണ മേധാവിത്വത്തിലേക്ക്
വി.വി. ബിനു
2009 ഡിസംബര്‍ 18. 1:23
ന്യൂഡല്‍ഹി:ബിജെപിയില്‍ സമ്പൂര്‍ണ ബ്രാഹ്മണാധിപത്യത്തിനു വഴിയൊരുങ്ങുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തുന്ന നിതിന്‍ ഗഡ്കരിയും ലോക്സഭാ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കുന്ന സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയും ബ്രാഹ്മണരാണ്. പാര്‍ട്ടി ദേശീയ നേതൃനിരയിലെ മൂന്നു പ്രധാന സ്ഥാനങ്ങളും ബ്രാഹ്മണര്‍ കയ്യടക്കുന്നത് ഇതാദ്യമായാണ്. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാനൊരുങ്ങുന്ന എല്‍.കെ. അഡ്വാനി ബനിയ സമുദായക്കാരനായതിനാല്‍ ബിജെപിയില്‍ ബ്രാഹ്മണ മേധാവിത്വം ഇത്രകാലവും പ്രകടമായിരുന്നില്ല.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന രാജ്നാഥ് സിങ്ങിനു പകരം നിതിന്‍ ഗഡ്കരിയെ നിയോഗിക്കാനുള്ള
ഔപചാരിക തീരുമാനമെടുക്കാന്‍ നാളെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെയും ദേശീയ ഭാരവാഹികളുടെയും യോഗം ചേരും. തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍തന്നെ സുഷമാ സ്വരാജിനെ പിന്‍ഗാമിയായി അഡ്വാനി പ്രഖ്യാപിക്കുമെന്നാണു സൂചന. ലോക്സഭാ ഉപനേതൃസ്ഥാനത്തേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗോപിനാഥ് മുണ്ടെയെയാണു പരിഗണിക്കുന്നത്. മഹാരാഷ്ട്ര ബിജെപി രാഷ്ട്രീയത്തില്‍ എതിരാളിയായ നിതിന്‍ ഗഡ്കരിക്കു കീഴില്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ തുടരാന്‍ മുണ്ടെയ്ക്ക് താല്പര്യമില്ല.
ബിജെപിയിലെ ജാതി സമവാക്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചടിയാകുമോയെന്ന ഭയം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. സമീപകാലത്തായി
രജപുത്ര നേതാക്കളോട് ബിജെപിയില്‍ അവഗണനയാണെന്ന ആരോപണമുണ്ട്. ജിന്ന പുസ്തക വിവാദത്തിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതും രാജസ്ഥാന് നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു വസുന്ധര രാജെയെ ഇറക്കിവിട്ടതും രജപുത്ര വിഭാഗങ്ങളില്‍ അതൃപ്തിയുളവാക്കിയിട്ടുണ്ട്. രാജ്നാഥ് സിങ് പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിയുന്നതോടെ പാര്‍ട്ടിയുടെ ദേശീയ നേതൃനിരയില്‍ രജപുത്രര്‍ ഇല്ലെന്ന നിലയാകും.
ബിജെപിയുടെ മണ്ഡല് - കമണ്ഡല്‍ രാഷ്ട്രീയ സൂത്രവാക്യത്തില്‍ നിര്‍ണായക സ്ഥാനംവഹിച്ച പിന്നാക്ക സമുദായ നേതാക്കളായ ഉമാഭാരതിയും കല്യാണ്‍ സിങ്ങും പാര്‍ട്ടിക്കു പുറത്താണിപ്പോള്‍. സംസ്ഥാന നേതൃനിരയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനുമാണ് പാര്‍ട്ടിയിലെ പിന്നാക്ക നേതാക്കളില്‍ പ്രമുഖരായുള്ളത്.
ഇതു സംബന്ധമായി സത്യാന്വേഷി മുന്‍പ് എഴുതിയ പോസ്റ്റുകള്‍:
1.ബീ ജേ പ്പീ:ബ്രാഹ്മണ ജാതി പാര്‍ട്ടി
2.ആഡ്വാണിയുടെ തലെയെടുക്കാന്‍ ബ്രാഹ്മണര്‍
അതെ അതെ ചാവേറുകള്‍ ആവണമെങ്കില്‍ ഇങ്ങോട്ട് പോരുന്നെ ..യേത് ...
ReplyDeleteപാവം അയിത്ത ബീജെപ്പീക്കാർക്ക് പൂണൂൽ കയ്യിൽ കെട്ടി മുദ്രാവാക്യം വിളിക്കാനേ യോഗമുള്ളൂ..
ReplyDeleteനരേന്ദ്ര മോഡിയോ? ഖത്രിയ്ക്കോ ക്ഷത്രിയനോ നല്‍കില്ല പ്രധാനമന്ത്രി പദം അവര്‍ . പിന്നെയല്ലേ മോഡിയെപ്പോലുള്ള ചണ്ഡാലന്!അയാളെയൊക്കെ പരമാവധി ഉപയോഗിക്കും മുസ്ലിങ്ങളെ കശാപ്പുചെയ്യാന്‍ . ശേഷം ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയും . എവിടെ തീപ്പൊരി ഉമാഭാരതി?
ReplyDelete