Sunday, December 20, 2009

'വേശ്യ'യുടെ ചാരിത്ര്യ പ്രസംഗം

ഇന്നുതന്നെ മറ്റൊരു പോസ്റ്റ് ഉദ്ദേശിച്ചിരുന്നില്ല. അപ്പോഴാണ് 'കേരള കൗമുദി' ദിനപത്രത്തിന്റെ ഇന്നലത്തെ മുഖപ്രസംഗം കാണുന്നത്. 'സംശയ ദൃഷ്ടിയോടെ കാണരുത്' എന്ന തലക്കെട്ടില്‍ ഇന്നലെ (2009 ഡിസംബര്‍ 19) എഴുതിയ മുഖപ്രസംഗം വായിച്ച് സത്യാന്വേഷി വാസ്തവത്തില്‍ അസ്തപ്രജ്ഞനായിപ്പോയി. 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' എന്ന ചൊല്ലാണ് പെട്ടെന്ന് ഉപമയായി പറയാന്‍ തോന്നുന്നത്.['വേശ്യ' എന്ന പ്രയോഗത്തോടും 'ചാരിത്ര്യം' എന്ന സങ്കല്പ്പനത്തോടും സത്യാന്വേഷി യോജിക്കുന്ന ആളല്ല. ഈ ചൊല്ല് പുരുഷ മേധാവിത്വപരമാണെന്ന ഫെമിനിസ്റ്റ് വിമര്‍ശനം അംഗീകരിക്കുന്ന ആളുമാണു സത്യാന്വേഷി..ദയവായി ഫെമിനിസ്റ്റുകള്‍/സ്ത്രീകള്‍ ക്ഷമിക്കുക]
"ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ ഒരു സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന ക്രൂര നിലപാടിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണം സമുദായസൌഹാര്‍ദ്ദം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെ അത്യധികം ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. മുസ്ളിം ന്യൂനപക്ഷത്തില്‍പ്പെട്ട യുവാക്കള്‍ അന്യസമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രേമിച്ച് വിവാഹം കഴിച്ചശേഷം മതംമാറ്റുന്നുവെന്ന് അടുത്തകാലത്തുയര്‍ന്ന ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഈ നിരീക്ഷണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ജസ്റ്റിസ് ശ്രീ. എം. ശശിധരന്‍ നമ്പ്യാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ രണ്ട് ലൌ ജിഹാദ് കേസുകളിലെ അന്വേഷണം ഇനി ഒരുത്തരവുവരെ തുടരരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ കടുത്ത ദുരുപയോഗം എന്നാണ് ഈ കേസിനാസ്പദമായ പൊലീസ് അന്വേഷണത്തെ കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയുള്ള മതംമാറ്റ ആരോപണം എന്തിനുവേണ്ടിയാണെന്നും കോടതി ചോദിച്ചിരുന്നു. പ്രണയവിവാഹങ്ങള്‍ സാധുവായ ഒരു രാജ്യത്ത് അനാദികാലം തൊട്ടേ ഈ രീതിയിലുള്ള വിവാഹം നടക്കാറുണ്ട്. ഇപ്പോഴാണ് അതിന് പുതിയ ഭാഷ്യം നല്‍കാനുള്ള ആസൂത്രിതശ്രമം നടക്കുന്നത്. ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒറ്റനോട്ടത്തില്‍ത്തന്നെ പക്ഷപാതപരമെന്ന് തോന്നിപ്പിക്കുന്ന മട്ടില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിലെ അനൌചിത്യവും അപകടവും ഏവരും തിരിച്ചറിയേണ്ടതാണ്."
ലൗ ജിഹാദ് എന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ജനമനസ്സില്‍ വര്‍ഗീയത ഊതിപ്പെരുപ്പിച്ചിട്ട് ഇപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ ഇങ്ങനെ മുഖപ്രസംഗം എഴുതുന്ന പത്രാധിപരോട് കാണ്ടാമൃഗം പോലും തോറ്റുപോകും.ഇനി മാതൃഭൂമിയെങ്ങാന്‍ ഇത്തരമൊരു മുഖപ്രസംഗവുമായി വരുമോ എന്നാണു സത്യാന്വേഷി ഭയപ്പെടുന്നത്. ഹൃദയസ്തംഭനം വരാതിരിക്കാന്‍ വല്ല മരുന്നുകിട്ടുമോ എന്നു നോക്കട്ടെ

മുഖപ്രസംഗം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.
ലിങ്ക് കിട്ടിയില്ലെങ്കില്‍ ഇവിടെ കാണാം അത്.

2 comments:

  1. ലൗ ജിഹാദ് എന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ജനമനസ്സില്‍ വര്‍ഗീയത ഊതിപ്പെരുപ്പിച്ചിട്ട് ഇപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ ഇങ്ങനെ മുഖപ്രസംഗം എഴുതുന്ന പത്രാധിപരോട് കാണ്ടാമൃഗം പോലും തോറ്റുപോകും.ഇനി മാതൃഭൂമിയെങ്ങാന്‍ ഇത്തരമൊരു മുഖപ്രസംഗവുമായി വരുമോ എന്നാണു സത്യാന്വേഷി ഭയപ്പെടുന്നത്. ഹൃദയസ്തംഭനം വരാതിരിക്കാന്‍ വല്ല മരുന്നുകിട്ടുമോ എന്നു നോക്കട്ടെ

    ReplyDelete
  2. സത്യാന്വേഷീ,

    കോടതി ഉത്തരവ് ഏറ്റവും വലിയ കൊട്ട് കൊടുത്തിരിക്കുന്നത് കൌമുദിക്ക് തന്നെയാണ്. ഷഹന്‍സാ കേസില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ ഒരാളിന്റെ ബന്ധുക്കളില്‍ ആരൊക്കെയോ പോലീസില്‍ ഉന്നത ഉദ്യോഗസ്ഥ വ്യന്ദത്തില്‍ പെട്ട ആളാണെന്ന് മുമ്പേ അറിയാവുന്നതാണ്. അവരാണ് ലൌ ജിഹാദ് എന്ന സംഭവം ഊതി പ്പെരുപ്പിച്ച് വഷളാക്കിയത്. കൌമുദിയുടെ ചാരിത്യ പ്രസംഗത്തില്‍ അല്‍ഭുതത്തിന്റെ കാര്യമില്ല എന്നതാണ് സത്യം. പിന്നെ പോലീസ് മാധ്യമ കമ്പനി ബന്ധം ഇപ്പോള്‍ നാട്ടില്‍ പാട്ടാണല്ലോ. മദനി കേസില്‍ തന്നെ കളാമശ്ശേറിയില്‍ ബസ് കത്തിച്ചു എന്ന് പോലീസാണത്രെ മാധ്യമങ്ങളോട് പറഞ്ഞത്. സത്യം പറാഞ്ഞാല്‍ കാര്യ വാഹകുമാര്‍ പല സ്ഥലത്തും കയറിയിരിപ്പാണ്. അതിന്റെ പ്രതിഫലനങ്ങള്‍ കാണുന്നു എന്ന് മാത്രം മനസ്സിലാക്കാം.

    ReplyDelete