ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യവും എഴുന്നള്ളിച്ച് കുറെ വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സി പി എം അനുഭാവി സംഘടനയാണു ശാസ്ത്രസാഹിത്യ പരിഷത്ത്. ഇവരുടെയൊക്കെ പ്രവര്‍ത്തനഫലമായാണോ എന്തോ കേരളീയരില്‍ ഇന്ന് തരിമ്പും ഇല്ലാത്ത ഒരു സാധനം ശാസ്ത്രബോധം ആയി മാറിയിട്ടുണ്ട്. ശാസ്ത്രബോധം ഇല്ലാതായി എന്നങ്ങനെ തീര്‍ത്തും പറഞ്ഞുകൂട. പക്ഷിശാസ്ത്രം , വാസ്തുശാസ്ത്രം , ഗൗളിശാസ്ത്രം , ജ്യോതിഷം , കൊക്കോക ശാസ്ത്രം എന്നീ 'ശാസ്ത്രങ്ങള്‍'ക്ക് നല്ല ഡിമാന്‍ഡാണ് ഈ 'പ്രബുദ്ധ' കേരളത്തില്‍. എന്തുകൊണ്ടാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് ശരിയായ ശാസ്ത്രബോധം കേരളീയരില്‍ പരത്താന്‍/പടര്‍ത്താന്‍ കഴിയാതെ പോയത്? കമ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെ,വിശ്വഹിന്ദു പരിഷത്തിനെയും പോലെ ഈ പരിഷത്തിനെയും നയിച്ചവരും ഇപ്പോള്‍ നയിക്കുന്നവരും വാസ്തവത്തില്‍ സവര്‍ണ സമുദായങ്ങളില്‍ നിന്നുള്ളവരായിരുന്നു അഥവാ ആണ്. അവര്‍ ഒരിക്കലും ബ്രാഹ്മണ്യം എന്ന ശാസ്ത്രവിരുദ്ധ-മാനവിക വിരുദ്ധ വംശീയതയെ പ്രശ്നവത്കരിക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ ഇന്‍ഡ്യയെ 'വേദങ്ങളുടെ നാടാ'യി കേരളീയര്‍ക്കു പരിചയപ്പെടുത്തിയത്.ഇന്‍ഡ്യയിലെ ആഭ്യന്തര കൊളോണിയലിസത്തെപ്പറ്റി ഒരക്ഷരം ഉരിയാടാത്ത പരിഷത്ത് മറ്റ് ഇടതുപക്ഷ സംഘടനകളെപ്പോലെ വൈദേശിക കൊളോണിയലിസത്തിനെതിരെയാണ് എന്നും വായിട്ടലക്കാറുള്ളത്. പതിറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും കേരളീയരില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ പരിഷത്തിനു കഴിയാതെ പോയതിന്റെ മുഖ്യ കാരണം അതാണ്. ഇക്കാര്യം ഇന്നത്തെ തേജസ് പത്രത്തില്‍ [തന്നേന്ന്; കേന്ദ്ര സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ 'ഞമ്മന്റെ ആള്ക്കാറ്ടെ' പത്രത്തില്‍ ] പ്രൊഫ. ടി ബി വിജയകുമാര്‍ എഴുതിയിരിക്കുന്നു:"ഇന്ത്യയില്‍ ശാസ്ത്രസാങ്കേതിക മേഖല പൂര്‍ണമായും ബ്രാഹ്മണരുടെയും മറ്റു സവര്‍ണരുടെയും കൈകളിലാണ് അമര്‍ന്നിരിക്കുന്നത്. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ടെക്നോളജി സ്ക്രൂഡ്രൈവര്‍ ടെക്നോളജി മാത്രമാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ വികസനത്തിന്റെ ചുമതല, ശാസ്ത്രസാങ്കേതിക വിദ്യയുടെയും ശാസ്ത്രബോധത്തിന്റെയും ഘാതകരുടെ പിന്തലമുറക്കാരിലാണു നിര്‍ഭാഗ്യവശാല്‍ ഇന്നു വന്നുചേര്‍ന്നിരിക്കുന്നത്. ബുദ്ധമതത്തെ ഇന്ത്യയില്‍നിന്ന് ആട്ടിപ്പുറത്താക്കിയതുകൊണ്ടാണ് ഇതു സംഭവിച്ചത്. ഇന്ത്യന്‍ ടെക്നോളജിയുടെ നിലവാരത്തകര്‍ച്ചയ്ക്കു കാരണം ഇതുമാത്രമാണ്.
ഇന്ത്യയില്‍ ഇന്നു കാണുന്ന എല്ലാ ദുരവസ്ഥയ്ക്കും പരമദയനീയതയ്ക്കും മൂലകാരണം നമ്മുടെ ടെക്നോളജിയുടെ പിന്നാക്കാവസ്ഥയാണ്. വിവിധ വികസിതസമൂഹങ്ങളുടെ ടെക്നോളജിയുമായി മല്‍സരിക്കുന്നതിനു ബ്രാഹ്മണ ടെക്നോളജിക്ക് കഴിയുന്നില്ല. ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏകപരിഹാരം, ബ്രാഹ്മണ സവര്‍ണ ടെക്നോളജിക്ക് ബദലായി ബഹുജന്‍ ടെക്നോളജി വികസിപ്പിച്ചെടുക്കുക എന്നതാണ്"
ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നന്ദി പ്രിയ സുഹൃത്തേ..
ReplyDelete