ദലിതര്‍, ഒ ബി സി കള്‍ ,സ്ത്രീകള്‍ , ആദിവാസികള്‍ ,മുസ്ലിങ്ങള്‍ തുടങ്ങിയ 'പാര്‍ശ്വവത്കൃത' ജനതകളുടെ പ്രശ്നങ്ങള്‍ [സ്വത്വ രാഷ്ട്രീയം] കേരളത്തിന്റെ പൊതു സമൂഹം ശ്രദ്ധിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയത് 'മാധ്യമം ' പത്രത്തിന്റെ കടന്നുവരവോടെയാണ്‍. പൊതുവില്‍ ദലിത്-ബഹുജന്‍ എഴുത്തുകാരും ബുദ്ധിജീവികളും ഈ വസ്തുത അംഗീകരിക്കുന്നവരും അക്കാര്യം തുറന്നു പറയുന്നവരും ആണ്‍. എന്നാല്‍ 'പുരോഗമന'ക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ , യുക്തിവാദികള്‍, കമ്യൂണിസ്റ്റുകാര്‍ വരെ ഇത് അംഗീകരിച്ചു തരില്ല. അവരില്‍ പലര്‍ക്കും മാധ്യമം മതമൗലികവാദികള്‍ നടത്തുന്ന 'ആട്ടിന്‍ തോലിട്ട ചെന്നായ' മാത്രമാണ്‍.അപ്പോള്‍ മുസ്ലിം വിരോധം എന്ന ഒറ്റ അജണ്ഡ മാത്രമുള്ള സംഘ് ബുദ്ധിജീവികളുടെ കാര്യം പറയാനുണ്ടോ?മാധ്യമത്തിനെതിരെ ബ്ലോഗില്‍ ഇക്കൂട്ടരെല്ലാം ഒന്നായിത്തീരുന്ന അപൂര്‍വ കാഴ്ച്ച നാം കണ്ടത് അതുകൊണ്ടാണ്‍. ദലിതര്‍,ആദിവാസികള്‍ , സ്ത്രീകള്‍,മുസ്ലിങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്കൃത ജനതകളുടെ പ്രശ്നങ്ങള്‍ [സ്വത്വ രാഷ്ട്രീയം] അജണ്ഡയില്‍പ്പോലും ഇല്ലാത്തവര്‍ക്ക് ആ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമങ്ങളില്‍ വരെ ഉന്നയിക്കേണ്ട 'ഗതികേട്' വരുത്തിയത് മാധ്യമം എന്ന 'ചെകുത്താന്‍' കാരണമാണല്ലോ. അതുകൊണ്ട് കിട്ടാവുന്ന എല്ലാ സന്ദര്‍ഭങ്ങളിലും അവര്‍ മാധ്യമത്തെ വിമര്‍ശിക്കും. അതിനൊരു ദൃഷ്ടാന്തമായിരുന്നു യുക്തിവാദി ജബ്ബാര്‍ മാഷ് തന്റെ ബ്ലോഗില്‍ മാധ്യമത്തിനെതിരായി എഴുതിയ പോസ്റ്റുകള്‍ . അതിലൊന്നില്‍
കമന്റിയപ്പോള്‍ സത്യാന്വേഷി,കേരളത്തിലെ ദലിത് ചിന്തകരില്‍ പ്രമുഖനായ കെ കെ കൊച്ച് 'ഗോത്രഭൂമി' മാസിക(കൊച്ചി -17)യുടെ 2009 സെപ്റ്റംബര്‍ ലക്കത്തില്‍ എഴുതിയ ലേഖനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ അന്ന് ആ ലേഖനം ചേര്‍ക്കാന്‍ സാധിച്ചില്ല. അത് ഇപ്പോളാണു ചേര്‍ക്കാന്‍ സാധിച്ചത്. ഇവിടെ ക്ലിക്കിയാല്‍ അതു വായിക്കാം .
'സുഹൃത്തേ, താങ്കളും വായിക്കുന്നത് മാധ്യമം ആണോ?' എന്ന ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലെ പോസ്റ്റ് ഇവിടെ.
മാധ്യമത്തിനെതിരെ എഴുതിയ മറ്റൊരു പോസ്റ്റ് ഇവിടെയും.
കേരളത്തിലെ ദലിത് ചിന്തകരില്‍ പ്രമുഖനായ കെ കെ കൊച്ച് 'ഗോത്രഭൂമി' മാസിക(കൊച്ചി -17)യുടെ 2009 സെപ്റ്റംബര്‍ ലക്കത്തില്‍ എഴുതിയ ലേഖനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ അന്ന് ആ ലേഖനം ചേര്‍ക്കാന്‍ സാധിച്ചില്ല. അത് ഇപ്പോളാണു ചേര്‍ക്കാന്‍ സാധിച്ചത്
ReplyDeletenalla post
ReplyDeleteസത്യാന്വേഷി വീണ്ടും കറക്റ്റ്. സതയുടെ സാക്ഷ്യം വന്നു.
ReplyDeleteമാധ്യമം മതമൗലികവാദികള്‍ നടത്തുന്ന 'ആട്ടിന്‍ തോലിട്ട ചെന്നായ' മാത്രമാണ്‍..NO DOUBT at all
ReplyDeleteഎന്‍ ഡി എഫി നെ എതിര്‍ക്കുന്ന, സ്തീ സ്വാതന്ത്ര്യതിനു വാദിക്കുന്ന,പാക്കിസ്താനിലും സൌദിയിലും മറ്റു മുസ്ലിം രാജ്യങ്ങ്യളീലും അന്യമതസ്വതന്ത്ര്യതിനു നിലകൊല്ലുന്ന് മാധ്യമം മുസ്ലിം പത്രമൊ?
ReplyDeleteവളരെ നല്ല പോസ്റ്റ്. "മാധ്യമം" പ്രസിദ്ദീകരണമാരംഭിചപ്പോള്‍ മുതല്‍ പല "കോട്ടകളും" കുലുങ്ങാന്‍ തുടങ്ങിയിരുന്നു. അതില്‍ ഏേറ്റവും വലിയ അടി കിട്ടിയത് "യുക്തിവാദികള്‍" എന്ന ചെല്ലപേരില്‍ ആരെയും തെറി വിളിക്കാനുള്ള ലൈസന്‍സുമായി നടന്നിരുന്നവര്‍ക്കാണു. യുക്തിവാദികളുടെ തലതൊട്ടപ്പന്‍മാരായിരുന്ന പലരും ആ "വേഷം" ഉപേക്ഷിച്ചു. ഇപ്പോഴത്തെ യുക്തിവാദി എന്നവകാശപ്പെടുന്ന (ഒരു ഇസ്ളാം വിരുദ്ദന്‍ എന്നതിലുപരിയായി എന്തെങ്കിലും യുക്തി ഇദ്ദേഹത്തിനുള്ളതായി തോന്നിയിട്ടില്ല) ജബ്ബാറിനു "മാധ്യമം" അലര്‍ജിയാണെങ്കില്‍, ഒരു കാലത്ത് യുക്തിവാദി എന്നു പറഞ്ഞാല്‍ നാവില്‍ ആദ്യമെത്തുക പരേതനായ പവനന്‍ ആയിരുന്നു. അദ്ദേഹത്തിനു തണ്റ്റെ പ്രവര്‍ത്തനമേഖലക്ക് "മാധ്യമം" ഒഴിച്ചുകൂടാനാവത്തതായിരുന്നു. "മാധ്യമം" ഇത്ര വലിയ ഇസ്ളാമിസ്റ്റുകളുടെ കൈയിലായിരുന്നിട്ടും എങ്ങിനെയാണു പവനനു "മാധ്യമം" ഒഴിച്ചുകൂടാനാകാത്തതായി എന്നത്ഭുതം കൂറിയിരുന്നു. ജബ്ബാറ്‍ തന്നെ തണ്റ്റെ ബ്ളോഗില്‍ പലപ്പോഴായി പറഞ്ഞതോര്‍ക്കുന്നു ഇദ്ദേഹത്തിണ്റ്റെ ചില കുറിപ്പുകള്‍ പലപ്പോഴായി "മാധ്യമ"ത്തിലേക്ക് അയച്ചിട്ടും അവര്‍ അത് പ്രസിദ്ദീകരിച്ചില്ലത്രെ! ഇക്കാര്യം പുള്ളിയുടെ ബ്ളോഗിലൂടെ നമുക്ക് കണ്ടറിയാം. ബ്ളോഗിലെ പല പോസ്റ്റുകളിലെയും കമണ്റ്റുകള്‍ ശ്രദ്ദിക്കുക തികഞ്ഞ വര്‍ഗീയ വാദികളുടെ വകയായിരിക്കും ഭൂരിപക്ഷവും. ആ വര്‍ഗീയ വാദികളാകട്ടെ പുള്ളിക്കാരന്‍ ഹിന്ദു മതത്തെ കുറിച്ചെന്തെങ്കിലും അറിയാതെ എഴുതിയാല്‍ ഉരുളന്‍ കല്ലുകളുമായി പിന്നാലെ കൂടി. പിന്നീട് അവര്‍ക്കൊരു പ്രോത്സാഹനം എന്ന വണ്ണം ഇസ്ളാം മാത്രമായി വിഷയം, അപ്പോള്‍ കൈയടിയും കൂടി. ഇസ്ളാമിനെ ഭംഗിയായി അവതരിപ്പിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്ന ജമാ അത്തെ ഇസ്സാമിക്കും കൂടുതല്‍ ഏേറു കിട്ടുന്നത് സ്വാഭാവികം അല്ലാതെ ഇതര സംഘടങ്കളായ് മുജാഹിദ്-സുന്നി വിഭാഗങ്ങളെ "ഭയങ്കര" ഇഷ്ടമുണ്ടായിട്ടോ അതുമല്ലെങ്കില്‍ അവര്‍ അവതരിപ്പിക്കുന്ന ഇസ്ളാം പുള്ളിക്കാരന്‍ അംഗീകരിചതു കൊണ്ടോ അല്ല. ബ്ളോഗിലെ വര്‍ഗീയ-പിന്തിരിപ്പന്‍ മൂരാചികള്‍ എന്തു തന്നെ പറഞ്ഞാലും "മാധ്യമം" അതിണ്റ്റെ ഒാരോ ദിവസവും വ്യത്യസ്ത വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമായി കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നുണ്ട്. ഇത്രയും "മാധ്യമം" വിരോധിയായ ജബ്ബാര്‍ പോലും "മാധ്യമം" കൈയില്‍ നിന്നും നിലത്തു വെക്കുന്നില്ല എന്നുള്ളത് രസാവഹം തന്നെ!!
ReplyDeleteI do not know about any hidden agendas of Madhyamam management.But I like Madhyamam daily because it created a healthy competition among malayalam news papers...and proved that its a different paper. It has to start a war against criminalization among muslim society(more representation for muslims in jails- read criminals" list daily)A movement to be started from within the community...
ReplyDeleteതാങ്കളുടെ പല പോസ്റ്റുകളും വായിച്ചപ്പോള്‍ താങ്കള്‍ ജമാ അത്തെ ഇസ്ലാമിയുടെ ഒരു പ്രചാരകന്‍ ആണെന്ന് തോന്നിപ്പോകുന്നു . തെറ്റിധാരണ ആണെങ്കില്‍ ക്ഷമിക്കുമല്ലോ. ജാതി, വര്‍ണ വെരി എന്നീ സാമൂഹിക വിപത്തുകളെ എതിര്‍ക്കുന്ന അങ്ങേക്ക് എന്ത് കൊണ്ട് മതങ്ങള്‍ ഇവിടെ ശ്രിഷ്ടിച്ചു കൊണ്ടിരിക്കുന്ന വിപത്തുകളെ എതിര്‍ക്കാന്‍ ആവുന്നില്ല എന്നത് താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുന്നു . ഇത് ദുഖകരമാണ്. ലോകത്ത് ഇന്നുകാണുന്ന എല്ലാ മതങ്ങളിലും ഇത്തരത്തിലുള്ള ജാതിയും ഉപജാതിയും വര്‍ഗ്ഗവും വര്‍ണവും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം ആയിരിക്കെ മതേതര വാദികള്‍ ഇവയെ എല്ലാം എതിര്‍ക്കെണ്ടതല്ലേ. മറ്റുള്ള തികച്ചും മതേതരത്വ വാദികള്‍ ആയ ചില ബ്ലോഗ്ഗര്‍മാര്‍ (ഉദാ:ചിത്രകാരന്‍..) ജാതീയതക്കെതിരെ ശക്തമായി പ്രതികരിക്കുമ്പോള്‍ താങ്കളും അവര്‍ക്കൊപ്പം ഒറ്റക്കെട്ടായി നിന്ന് ജാതീയ അനാചാരങ്ങളെ എടുത്തു കാണിക്കുന്നുണ്ട്. ഇത് പുരോഗമന ആശയക്കര്‍ക്ക് യോചിച്ചതുമാണ്. എങ്കില്‍ ഈ മതേതര ബ്ലോഗ്ഗെര്മാര്‍ മതങ്ങള്ക്കെതിരായി വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ താങ്കളെ ആ വഴിക്ക് കാണാന്‍ കിട്ടാറില്ല. ഇനി താങ്കളുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചാലും ഇതേ അവസ്ഥ തന്നെ കാണാം. ഇത് തന്നെയാണ് താങ്കളെപ്പോലെ മാധ്യമം പത്രവും ചെയ്യുന്നത് എന്ന് പറയേണ്ടി വരുന്നു. സവര്‍ണ മേധാവിത്വത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന പല സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെയും മാധ്യമത്തിന്റെ ഹിഡന്‍ അജെണ്ടയെ ചോദ്യം ചെയ്യുമ്പോള്‍ അവരെ എല്ലാം അവര്ന മാധ്യമം സവര്‍ണന്‍മാര്‍ ആയി മുദ്രകുതുന്നതയും തൂക്കിലേറ്റുന്നതും നമ്മള്‍ കണ്ടതാണ്. മാധ്യമത്തിന്റെ ലക്‌ഷ്യം. താങ്കളുടെ ആശയങ്ങളും ശ്രീ ബുദ്ധന്റെ ചിത്രവും തമ്മില്‍ ഒട്ടും ജോയിച്ചു പോകും എന്ന് തോന്നുന്നില്ല. കാരണം വിഗ്രഹ ആരാധകരും, നഗ്ന ദൈവങ്ങളെ പൂജിക്കുന്നവരും ആയ ബുദ്ധ മത തത്വങ്ങള്‍ താങ്കള്‍ അങ്ങികരിക്കാതിടത്തോളം താങ്കള്‍ ഈ ചിത്രം മുഖമായി നല്‍കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. . ബോധി വൃക്ഷ ചോട്ടില്‍ ഇരുന്നു ബോധോദയം ഉണ്ടായി സത്യം മനസ്സിലാക്കിയ ബുദ്ധന്റെ മുഖം ഉള്ള താങ്കള്‍ എന്തുകൊണ്ട് ഇനിയും സത്യം കണ്ടെത്തിയിട്ടില്ല, അല്ലെങ്കില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. താങ്കളും ജാതി, മത വര്‍ണ,വര്‍ഗീയ അനാചാരങ്ങളെ എതിരിക്കുക എന്നാ സത്യം മനസ്സിലാക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ!!
ReplyDelete