Saturday, December 5, 2009

കർക്കരെയെ ആരാണു കൊന്നത്?



26/11/2008 ലെ ബോംബെ ഭീകരാക്രമണത്തിൽ ഹേമന്ത് കർക്കരെ എന്ന ഏ റ്റി എസ് തലവൻ കൊല്ലപ്പെട്ട അന്നുമുതൽ സത്യാന്വേഷിയ്ക്ക് സംശയമുണ്ടായിരുന്നു, കർക്കരെയെ എന്തിനാണ് പാക് ഭീകരർ കൊന്നതെന്ന്? മലെഗാവ് സ്ഫോടനക്കേസിലെ പ്രതികളെ പിടിച്ചതോടെ ഹിന്ദു ഭീകര സംഘടനകളുടെ കണ്ണിലെ ചതുർഥിയായി മാറിയ കർക്കരെയെ അവരുടെ ശത്രുക്കളായ ഇസ്ലാമിക ഭീകരർ കൊല്ലേണ്ട കാര്യം എന്തെന്ന ആ സംശയം ആർക്കും സ്വാഭാ‍വികമായി ഉണ്ടാകുന്ന ഒന്നാണ്.ഇപ്പോൾ ആ സംശയം കൂടുതൽ ഉറക്കെ വേറെ ചിലരും ചോദിച്ചു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്ര മുൻ ഐ ജി എസ് എം മുശ്റിഫ് എഴുതിയ ‘ആരാണു കർക്കരെയെ കൊന്നത്?’ എന്ന പുസ്തകവും കർക്കരെക്കൊപ്പം കൊല്ലപ്പെട്ട എ റ്റി എസ് അഡീ.കമീഷണർ അശോക് കാംഠെയുടെ ഭാര്യ വിനീതയുടെ ‘റ്റു ദ ലാസ്റ്റ് ബുള്ളറ്റ്’ എന്ന പുസ്തകവും ആണ് ഐ ബി, ക്രൈംബ്രാഞ്ച് ഇവയെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുമായി പുറത്തുവന്നിരിക്കുന്നത്. പുസ്തകങ്ങൾ സത്യാന്വേഷി കണ്ടില്ല. അവയെക്കുറിച്ചുള്ള റിപ്പോർട്ടും റിവ്യൂവും ആണു കണ്ടത്. അടുത്തുതന്നെ പുസ്തകം കിട്ടും. വിശദമായ പോസ്റ്റ് അതിനുശേഷം ആകാം. ഇവിടെക്ലിക്കിയാൽ പുസ്തകത്തെ സംബന്ധിച്ച റിപ്പോർട്ടുകളും റിവ്യൂവും കാണാം
മുശ്‌റിഫുമായി റീഡിഫ് നടത്തിയ അഭിമുഖം ഇവിടെ ക്ലിക്കിയാൽ വായിക്കാ.

7 comments:

  1. മലെഗാവ് സ്ഫോടനക്കേസിലെ പ്രതികളെ പിടിച്ചതോടെ ഹിന്ദു ഭീകര സംഘടനകളുടെ കണ്ണിലെ ചതുർഥിയായി മാറിയ കർക്കരെയെ അവരുടെ ശത്രുക്കളായ ഇസ്ലാമിക ഭീകരർ കൊല്ലേണ്ട കാര്യം എന്തെന്ന ആ സംശയം ആർക്കും സ്വാഭാ‍വികമായി ഉണ്ടാകുന്ന ഒന്നാണ്.ഇപ്പോൾ ആ സംശയം കൂടുതൽ ഉറക്കെ വേറെ ചിലരും ചോദിച്ചു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്ര മുൻ ഐ ജി എസ് എം മുശ്-റിഫ് എഴുതിയ ‘ആരാണു കർക്കരെയെ കൊന്നത്?’ എന്ന പുസ്തകവും കർക്കരെക്കൊപ്പം കൊല്ലപ്പെട്ട എ റ്റി എസ് അഡീ.കമീഷണർ അശോക് കാംഠെയുടെ ഭാര്യ വിനീതയുടെ ‘റ്റു ദ ലാസ്റ്റ് ബുള്ളറ്റ്’ എന്ന പുസ്തകവും ആണ് ഐ ബി, ക്രൈംബ്രാഞ്ച് ഇവയെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുമായി പുറത്തുവന്നിരിക്കുന്നത്.

    ReplyDelete
  2. അടിസ്ഥാനപരമായി നമ്മള്‍ സത്യസന്ധരല്ല.അതുകൊണ്ടുതന്നെ സത്യത്തെ വേട്ടയാടുന്നത് സവര്‍ണ്ണ ആചാരമായി സമൂഹ മനസ്സാക്ഷിയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഭൂമിയിലേ ഏറ്റവും ശുദ്ധമായ സത്യത്തിന്റെയും നന്മയുടേയും പ്രതീകമായ ഗാന്ധിയെ കൊന്ന ഹീന സവര്‍ണ്ണ സംസ്ക്കാരമുള്ള ലോകത്തിലെ ഏറ്റവും നികൃഷ്ട മനുഷ്യരാണ് നമ്മള്‍ !!!

    ReplyDelete
  3. അദ്ദേഹം അത് മാത്രമല്ല പറയുന്നത് അജ്മല്‍ കസബിനെ ഇന്റലിജന്‍സ് ബ്യൂറോ നേപ്പാളില്‍ വെച്ച് 2005 ഇല്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു പോലും .. സത്യാന്വേഷീ.. ഇയാള്‍ പറയുന്ന (ഇയാള്‍ മാത്രമല്ല മറ്റു പലരും ) കാര്യങ്ങളൊക്കെ ആദ്യം വരുന്നത് പാകിസ്താന്‍ മീഡിയയില്‍ ആണ് . ഇത് നേപ്പാള്‍ കോടതിയും ഗവര്‍ന്മേന്റും അന്ന് തന്നെ നിഷേധിച്ചിരുന്നു എന്ന വാര്‍ത്ത മുഷറഫ് പോലീസ് കണ്ടു കാണില്ല ..
    ഹേമന്ത് കാര്‍ക്കരെക്ക് മാലെഗാവ് സ്ഫോടനം നടക്കുന്നതിനു മുന്പ് തന്നെ ഭീഷണികള്‍ ഉണ്ടായിരുന്നു .. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തെ അമര്‍ച്ച ചെയ്തതിനു . മലെഗാവ് കണ്ടു പിടിക്കുന്നതിനു മുന്പ് നടന്ന ഡല്‍ഹി സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ ലഭിച്ച ഇ മെയിലില്‍ മുംബൈ എ ടി എസ ഇനെതിരെ ഭീഷണി ഉയര്‍ത്തിയ കാര്യവും സൌകര്യ പൂര്‍വ്വം മറന്നതാകാം .. എന്തായാലും ഈ തിയറികളെ പറ്റി എന്റെ ബ്ലോഗില്‍ മറുപടി ഇട്ടിട്ടുണ്ട് .. താങ്കള്‍ ഒരു യുക്തിവാദിയും , മതേതര ചിന്തയുള്ളവനും സര്‍വ്വോപരി സത്യാന്വേഷിയും ആയതുകൊണ്ട് സത്യം അന്വേഷിക്കും എന്ന് തന്നെ കരുതുന്നു .
    ഇവരൊക്കെ പാക് അജണ്ട ആണ് പ്രചരിപ്പിക്കുന്നത് എന്നുള്ളതില്‍ സംശയമില്ല

    എന്റെ മറുപടി ബ്ലോഗില്‍ പോസ്ടായി ഉണ്ട് കാണുമല്ലോ

    ReplyDelete
  4. സത്ത്യം ആര്‍ക്കരിയാ?

    ReplyDelete
  5. അന്തിമ വിജയം എന്നും സത്യത്തിനായിരിക്കും!
    അത് ചരിത്ര സത്യം!

    ReplyDelete
  6. ഇവിടെ ഒരു സത്യവും പുറത്ത് വരാന്‍ പോകുന്നില്ല.കവിത കര്‍ക്കരെ ചോദിക്കുന്ന ചില ചോഒദ്യങ്ങളുണ്ട്. സമര്‍ഥമായി കര്‍ക്കരെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും എങ്ങനെ ക്യത്യമായ ഭീകരരുടെ ലക്ഷയമായി എന്ന്. അവരെ അങ്ങോട്ട് ആരാണ് പറഞ്ഞയച്ചത് എന്ന് ?. ലോകത്ത് എവിട്റ്റെയും പൊരന്‍ മാരുടെ സംശയങ്ങള്‍ വിലയും നിലയും ഉണ്ടാവാറുണ്ട്. നമ്മുടെ നാട്ട്റ്റില്‍ മാത്രം സംശയം ഉന്നയിക്കുന്നവര്‍ പോലും ഭീകരവാദികളായി മുദ്രകുത്തപ്പെടുന്നു. ഇതാണോപുകള്‍ പെറ്റ ജനാധിപത്യം. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പിടി പെട്ട ‘കാവി രോഗം ‘ അത്ര പെട്ടെന്ന് ചികിത്സിച്ചാല്‍ ഭേദമാകുന്നതല്ല. ബാബരി മസ്ജിദ് തകര്‍ച്ചയും, കലാപകാരികളോട്റ്റൊപ്പം ചേര്‍ന്ന് മുസ്ലിംഗളുടെ നേരെ നിറ്രയൊഴിച്ച പോലീസും അതാണ് വ്യക്തമാക്കുന്നത്. പാര്‍ശ്വ വല്‍ക്യതമായ അന്വേഷണവും നീതിയും അതാണ്‌ തെളിയിക്കുന്നത്.

    ഇത് കൊണ്ടൊക്കെ തന്നെയാണ് മദനി 10 വര്‍ഷം വിചാരണ തടവുകാരനായി കിട്റ്റക്കുന്നതും സുദര്‍ശനും ബാബരി ക്രിമിനല്‍ ആയ അഡ് വാണിയും ഗുജറാത്ത് കലാപം മുഖ്യ സഹായി നരേന്ദ്ര മോഡി തുടങ്ങിയവര്‍ ഇന്ത്യാ മഹാരാജ്യത്ത് പുളഞ്ഞ് നടക്കുന്നതും.

    ഇറ്റിനെതിരെ മിണ്ടിയാല്‍ പിന്നെ പുതുക്കിയ ദേശ സ്നേഹത്തിന്റെ റേഷന്‍ കാഡ് നാഗ്പൂരില്‍ നിന്നും അറ്റസ്റ്റ് ചെയ്ത് ഏമാന്‍ മാരെ കാണിക്കുകയും വേണം എന്ന ദുര്യോഗവുമുണ്ടല്ലോ.

    ReplyDelete
  7. കര്‍ക്കരയെ കൊല്ലാന്‍ വേണ്ടിയാണ് ഹിന്ദു ഭീകരര്‍ കടലിലൂടെ വന്നത് എന്ന് ഇവിടെ ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത്? പുള്ളിയെ കൊല്ലുന്നതിന്റെ കൂട്ടത്തില്‍ കുറെ മുസ്ലീങ്ങളെയും കൊന്നു.. കൂട്ടത്തില്‍ അബദ്ധത്തില്‍ കുറച്ചു ഹിന്ദുക്കളും പെട്ടുപോയി.. എന്ത് ചെയ്യാന്‍,, ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നമ്മടെ ആള്‍ക്കാരെ എങ്ങനെ തിരിച്ചറിയാന്‍??

    അന്യോഷണങ്ങള്‍ അവസാനിപ്പിക്കരുത്.. തുടരുക.. വിപ്ലവാഭിവാദ്യങ്ങള്‍..

    ReplyDelete