Wednesday, December 9, 2009

ആത്മീയതയുടെ രാഷ്ട്രീയം വ്യാപിക്കുമ്പോള്‍-സായിബാബ മുതല്‍ ശ്രീശ്രീ വരെ

ആത്മീയതയുടെ രാഷ്ട്രീയം വ്യാപിക്കുമ്പോള്‍

രാം പുനിയാനി

കഴിഞ്ഞ മാസം മുംബൈ സന്ദര്‍ശിക്കാനെത്തിയ പുട്ടപര്‍ത്തിയിലെ സായിബാബയെ നിര്‍ദിഷ്ട മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്‍ തന്റെ ഔദ്യോഗികവസതിയിലേക്കു ക്ഷണിച്ചിരുന്നു. തന്റെ വസതിയെ ആശിര്‍വദിക്കാനും പൂജ നടത്താനുമായിരുന്നു അത്. ബാബയെ ക്ഷണിച്ചതു വിമര്‍ശനവിധേയമായപ്പോള്‍, താന്‍ ദശാബ്ദങ്ങളായി സായിഭക്തനാണെന്നായിരുന്നു ചവാന്റെ മറുപടി. ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. പല രാഷ്ട്രീയനേതാക്കളും ആത്മീയഗുരുക്കന്‍മാരെ സര്‍ക്കാര്‍ ചടങ്ങുകളിലേക്കു ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവാണ്.
സായിഭക്തന്‍മാര്‍ക്ക് സായിബാബ ദൈവമാണ്. താന്‍ ഷിര്‍ദിയിലെ സായിബാബയുടെ അവതാരമാണെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആളാണു ബാബ. യുക്തിവാദികള്‍ അദ്ദേഹത്തിന്റെ അദ്ഭുതപ്രവൃത്തികളുടെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ലൈംഗികപീഡനത്തെക്കുറിച്ച പരാതികളും ബാബയ്ക്കെതിരേയുണ്ടായി. പ്രശസ്ത മാന്ത്രികനായ പി സി സര്‍ക്കാര്‍ ബാബയുടെ അദ്ഭുതവൃത്തികള്‍ വെറും ജാലവിദ്യയാണെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു മതാചാര്യനുവേണ്ടി സര്‍ക്കാര്‍വസതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ഭരണഘടനയ്ക്കെതിരാണ്. മതം വ്യക്തിജീവിതത്തില്‍ മതിയെന്നാണു ഭരണഘടന പറയുന്നത്. അതിനാല്‍ ഔദ്യോഗികവസതികളിലും ചടങ്ങുകളിലും മതം കഴുത്തില്‍ തൂക്കിനടക്കുന്നതു ശരിയല്ല. എന്നാലിപ്പോള്‍ ആ നിബന്ധന ലംഘിക്കുന്നതിലാണു ഭരണകര്‍ത്താക്കള്‍ക്കു താല്‍പ്പര്യം. നെഹ്റുവിന്റെ കാലത്ത് അത്തരം നടപടികള്‍ ശക്തമായ വിമര്‍ശനത്തിനു കാരണമായിരുന്നു. ഗാന്ധിയോ നെഹ്റുവോ സത്യസായിബാബയുടെ ആരാധകരായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മതേതരതത്ത്വങ്ങള്‍ ധിക്കാരത്തോടെ ലംഘിക്കപ്പെടുന്നു. ഉമാഭാരതി കുറച്ചുകാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ ഔദ്യോഗികവസതി ഒരു ഗോശാലയാക്കി മാറ്റി. കാവി ധരിച്ച സന്ന്യാസിമാരായിരുന്നു അന്നു വസതിയിലെ സ്ഥിരതാമസക്കാര്‍.
ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ ധാരാളമാണ്. ഗുരുക്കളും സന്ത്മാരും മഹാരാജുകളും ആചാര്യന്മാരും പുരോഹിതന്‍മാരും വളരെയേറെ. കഴിഞ്ഞ മൂന്നുദശാബ്ദം അവരുടെ യശസ്സിന്റെ ദിനങ്ങളായിരുന്നു. എല്ലാ മണ്ഡലങ്ങളിലും അവര്‍ മേല്‍ക്കോയ്മ പുലര്‍ത്തി. ആചാര്യന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍പ്പെട്ട ശ്രീ ശ്രീ രവിശങ്കര്‍, സത്യസായിബാബ, അസാറാം ബാപു തുടങ്ങിയവര്‍ അതിപ്രശസ്തരായി മാറി. ഓരോ സംസ്ഥാനത്തും നൂറുകണക്കിനു സ്വാമിമാരുണ്ട്. അവരില്‍ ചിലര്‍ ഹിന്ദുത്വ വലതുപക്ഷത്തിന്റെ കൂട്ടാളികളാണ്- സ്വാമി അസമാനന്ദ്, അന്തരിച്ച ലക്ഷ്മാനന്ദ് സരസ്വതി, നരേന്ദ്ര മഹാരാജ് തുടങ്ങിയവര്‍. പല തന്ത്രങ്ങളുമുപയോഗിച്ചു സ്വന്തമായ ഇടങ്ങള്‍ ഉണ്ടാക്കിയവരാണവര്‍. മഠങ്ങളുമായി ബന്ധപ്പെട്ട ശങ്കരാചാര്യന്‍മാര്‍ക്ക് ചരിത്രപാരമ്പര്യമുണ്ട്. എന്നാല്‍, അക്ഷര്‍ധാം സന്ന്യാസിശൃംഖലയ്ക്ക് അത്ര പഴക്കം കാണില്ല. അക്ഷര്‍ധാം ക്ഷേത്രങ്ങളിലെ സ്വാമിമാര്‍ക്കു വ്യാപകമായ സ്വാധീനമുണ്ട്. എഴുപതുകളില്‍ ആനന്ദമാര്‍ഗം എന്നൊരു വിഭാഗം രംഗത്തുണ്ടായിരുന്നെങ്കിലും അവരെയിപ്പോള്‍ കാണുന്നില്ല.
മതചിന്ത വ്യാപകമാവുന്നതിനനുസരിച്ച് അന്ധവിശ്വാസവും ശക്തിപ്പെടുന്നു. രാഷ്ട്രീയനേതാക്കള്‍ മതാചാര്യന്‍മാരെ പ്രീതിപ്പെടുത്താന്‍ എന്തും ചെയ്യുമെന്നതാണു നില. ചിലര്‍ എല്ലാ രോഗങ്ങള്‍ക്കും ചികില്‍സ നിര്‍ദേശിക്കുന്നു; മറ്റുചിലര്‍ ഭാവി പറയുന്നു.
ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളും ആള്‍ദൈവങ്ങളുടെ ആധിക്യവും തമ്മില്‍ ബന്ധമുണ്േടാ? സാമൂഹികമണ്ഡലങ്ങളില്‍ ആത്മീയത വര്‍ധിക്കുന്നത് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലുണ്ടായ അന്യവല്‍ക്കരണം മൂലമാണെന്ന നിരീക്ഷണം പ്രസക്തമാണ്. അമേരിക്കന്‍ ഇന്ത്യക്കാരിയായ മീരാ നന്ദ തന്റെ ദി ഗോഡ് മാര്‍ക്കറ്റ് എന്ന കൃതിയില്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നതായി കാണാം. രാഷ്ട്രവും ക്ഷേത്രവും കോര്‍പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരുന്നതിനെപ്പറ്റിയാണു നന്ദ പ്രധാനമായും സൂചിപ്പിക്കുന്നത്.
ഹിന്ദു ആത്മീയത പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും വേരോടിക്കുകയാണ്. ഹിന്ദു ആചാരങ്ങളും പൂജകളും ഔദ്യോഗിക പരിപാടികളുടെ ഭാഗമാവുന്നു. ഫലത്തില്‍ ഹിന്ദുമതം ഔദ്യോഗിക മതമായി മാറുകയാണ്- മീരാ നന്ദ പറയുന്നു.
ഇന്ത്യയില്‍ 25 ലക്ഷം ആരാധനാലയങ്ങളുള്ളപ്പോള്‍ 15 ലക്ഷം സ്കൂളുകളും മുക്കാല്‍ലക്ഷം ആശുപത്രികളും മാത്രമേയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും ഏതാണ്ട് 23 കോടി യാത്രകള്‍ നടക്കുമ്പോള്‍ അതില്‍ പാതിയും തീര്‍ത്ഥയാത്രകളാണ്.
അക്ഷര്‍ധാം ആശ്രമം സ്വാധീനംചെലുത്തി 100 ഏക്കര്‍ ഭൂമിയാണു ചുളുവിലയ്ക്ക് അടിച്ചെടുത്തത്. ശ്രീ ശ്രീ രവിശങ്കര്‍ കര്‍ണാടക സര്‍ക്കാരില്‍നിന്നു ദീര്‍ഘകാല ലീസിന് 99 ഏക്കര്‍ ഭൂമി കരസ്ഥമാക്കി. ഒരു സ്വകാര്യ സന്ന്യാസിമഠം സ്ഥാപിക്കുന്നതിനു പോര്‍ബന്തറില്‍ ഗുജറാത്ത് സര്‍ക്കാര്‍ 85 ഏക്കര്‍ സൌജന്യമായി നല്‍കി. മീരാ നന്ദയുടെ അഭിപ്രായത്തില്‍, ഇതിനു പശ്ചാത്തലമാവുന്ന നവഹിന്ദുത്വം സഹിഷ്ണുതയില്ലാത്തതും മേല്‍ക്കോയ്മ സ്ഥാപിക്കുന്നതുമാണ്.
വലിയ സഹിഷ്ണുത അവകാശപ്പെടുമ്പോള്‍ തന്നെ അവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന അസഹിഷ്ണുത വളര്‍ത്തുന്നു. ബി.ജെ.പി അധികാരത്തിലില്ലായിരിക്കാം. എന്നാല്‍, രാഷ്ട്രീയവര്‍ഗവും ഭരണസംവിധാനത്തിന്റെ പല ഘടകങ്ങളും ഹിന്ദുമതകീയത ഔദ്യോഗിക നിലപാടായി സ്വീകരിച്ചിരിക്കുന്നു. മതപരമായ ആക്രമണത്തിനു വിധേയമാവുന്ന ദുര്‍ബലവിഭാഗങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് അവര്‍ക്കു നിര്‍ബന്ധമില്ല.
(തേജസ് പത്രത്തില്‍ വന്ന ലേഖനം 09/12/2009--മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും മുന്‍ ഐ ഐ റ്റി പ്രഫെസറുമാണു രാം പുനിയാനി)
കേരളത്തിലെ മാതാ അമൃതാനന്ദ മയിയെ പുനിയാനി ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. 'അമ്മ' ഇവിടെ കമ്യൂനിസ്റ്റുകാര്‍ക്കു വരെ പ്രിയങ്കരിയാണു്.കോണ്‍ഗ്രസുകാരുടെ കാര്യം പറയാനില്ലല്ലോ.ഇവരേക്കാളൊക്കെ സത്യസന്ധര്‍ ബി ജെ പിക്കാര്‍ തന്നെയാണ്. പറച്ചില്‍ ഒന്ന് പ്രവൃത്തി വേറെ എന്ന ഇരട്ടത്താപ്പ് അവര്‍ക്കില്ല.അതുകൊണ്ട് അവരെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണയുമില്ല.

9 comments:

  1. കേരളത്തിലെ മാതാ അമൃതാനന്ദ മയിയെ പുനിയാനി ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. 'അമ്മ' ഇവിടെ കമ്യൂനിസ്റ്റുകാര്‍ക്കു വരെ പ്രിയങ്കരിയാണു്.കോണ്‍ഗ്രസുകാരുടെ കാര്യം പറയാനില്ലല്ലോ.ഇവരേക്കാളൊക്കെ സത്യസന്ധര്‍ ബി ജെ പിക്കാര്‍ തന്നെയാണ്. പറച്ചില്‍ ഒന്ന് പ്രവൃത്തി വേറെ എന്ന ഇരട്ടത്താപ്പ് അവര്‍ക്കില്ല.അതുകൊണ്ട് അവരെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണയുമില്ല

    ReplyDelete
  2. നാം സാംബത്തിക പുരോഗതി മാത്രമേ ആര്‍ജ്ജിക്കുന്നുള്ളു.കേവലം താത്ക്കാലികമായ ആ പുരോഗതിയെ നിലനിര്‍ത്താന്‍ പോലും സാംസ്ക്കരികത ആവശ്യമാണെന്ന ബോധം ആര്‍ക്കുമില്ല.പഴഞ്ചന്‍ സാംസ്ക്കാരികതയുടെ ബിംബങ്ങലായ ആത്മീയ ആചാര്യന്മാരെ വച്ചാണ് നാം സാംസ്ക്കാരിക ശൂന്യതയെ മറികടക്കുന്നത്. അതുകൊണ്ടുതന്നെ ജീര്‍ണ്ണ ആത്മീയതയുടെ സവര്‍ണ്ണസാംസ്ക്കാരികത നമ്മുടെ രാഷ്ട്രീയത്തെ എന്നോ അടിമപ്പെടുത്തിയിരിക്കുന്നു.
    സാംസ്ക്കാരിക നവൊത്ഥാനം മാത്രമേ ഇതിനു പ്രതിവിധിയായുള്ളു.അതിനായി ഇന്റെര്‍നെറ്റിന്റെ സാധ്യത ഉപയോഗപ്പെടുത്തി സത്യം കൊണ്ട് മീഡിയ നിറക്കുക !!!

    ReplyDelete
  3. A couple of weeks before, the home minister of India took part in an event at Deoband Seminary. And in that there were a couple of fatwas against singing the national song. Are you condoning that? Or for that matter, there are frequent exhortations from the Church against the political machinery. Is that OK?

    What about the statue building spree done by the uplifter of the underdogs - Mayawati?

    It is easy to say that religion and state are seperate and all. But in India, the constitution does not explicitly separate the state and the church/ religion. Being Secular is different from separating religion and state. And even in a land where the constitution explicitly talks about the separation of church and state, the President of USA routinely uses the bible while being sworn in.

    All beliefs (communism, islam, christianity, hinduism, casteism, capitalism) are valid and each one of them are based on assumptions. And anything based on assumptions is blind :-)

    ReplyDelete
  4. ഇന്ത്യയിലെ ഹിന്ദു രാഷ്ട്രീയം വെറ്രും ബിജെപിയില്‍ മാത്രം ഒതുങ്ങുന്നതല്ലല്ലോ. നെഹ്രുവിന് ഒരു പക്ഷെ വിശാല കാഴ്ചപാടുകള്‍ ഇക്കാര്യങ്ങളില്‍ ഒക്കെ ഉണ്ടായിരിക്കാം. നാം പുരോഗതിയിലേക്ക് സഞ്ചരിക്കും തോറും നമ്മുടെ ഭരണകൂടം കൂടുതല്‍ കാര്‍ക്കഷ്യത്തിലേക്കും സേച്ച്വതിപത്യത്തിലേക്കും നീങ്ങി കൊണ്ടിരിക്കുകയാണ്. ചില ഉത്ത്രേന്ത്യന്‍ സര്‍ക്കാര്‍ ആപ്പീസുകള്‍ പൂജാ മുറികളെ പോലെയാണെന്ന് ചിലര്‍ പറയുന്നു. ഹിന്ദു മതം സഹിഷ്ണുത ചുരത്തുന്നു എന്നൊക്കെയുള്ളത് വെറ്രും പരസ്യ വാചകം മാത്രമാണ്. ഒരു മതത്തിനും ഒരുപാട്റ്റ് സഹിഷ്ണുത പറ്റില്ല. പക്ഷെ ഇന്ന് ഹിന്ദുമത വിശ്വാസികള്‍ മറ്റുള്ളവരേക്കാള്‍ അസഹിഷ്ണുക്കളും. അക്രമത്തിലൂടെയും നിയമത്തിന്റെയും പോലീസിന്റെയും കൂട്ടുപിടിച്ച് അടിച്ചമര്‍ത്തലിന്റെയും അധികാരത്തിന്റെയും സ്വരം കാണിച്ചു കൊണ്ടിരിക്കുന്നു. എന്ന് മാത്രം.

    തലക്കെട്ടില്‍ ഒരു തിരുത്ത് വേണ്ടി വരും “‘ ഹിന്ദു ആത്മീയതയുടെ രാഷ്ട്രീയം ....” എന്നാണെന്റെ പക്ഷം.

    ReplyDelete
  5. ബി ജെ പി കാര്‍ ഭേദം....? ഒരു വര്‍ഷം മുന്‍പത്തെ ഒരു വീടിയോ ഓര്‍ക്കുക.... ഈ അടുത്ത് മരിച്ച 'അമ്മ തായ' യുടെ 'ചവിട്ട്' കൊണ്ടുകൊണ്ട് ഭക്തി നിര്‍ഭരനായി നില്‍ക്കുന്ന രാജഗോപാല്‍.....!!!! അതിനു ശേഷം അയാള്‍ ജീവിച്ചിരിക്കുന്ന സസ്ഥാനത്തിലെ പൗരന്‍ എന്നു പറയാന്‍ പോലും നാണക്കേട്. ഇത്രയും പരസ്യമായി ഒരു നേതാവ് (അതും മുന്‍ മന്ത്രി !!) പെരുമാറണമെങ്കില്‍.... എന്തിനു മഹരാഷ്ത്രയില്‍ പോണൂ..പിന്നെ ബി ജെ പി ക്ക് അത് പ്രകടിപ്പിക്കുകയാണു വേണ്ടത്. എന്നാലല്ലേ ഹിന്ദുത്വ രാഷ്ട്രീയത്തിനു 'പൊതുസമ്മതി' കിട്ടുള്ളൂ

    ഏറ്റവും അപകടം ഈ അന്ധവിശ്വാസങ്ങള്‍ എല്ലാം തന്നെ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് യുവ തലമുറ്യെ ആണു എന്നതാണു. ഉന്നത വിദ്യാഭ്യാസം നേടിയവരാണു ഇവരുടെ പ്രധാന ഇര.. അത്തരമൊരു സമൂഹത്തെ അവരുടെ കോളേജുകളില്‍ത്തന്നെ വാര്‍ത്തെടുക്കുന്നുണ്ടല്ലോ...സാങ്കെതികമായി ഒരുപാട് മുന്നിലെത്തിയിട്ടുണ്ടെങ്കിലും.. എന്ത് ഫലം...ബൗദ്ധികമായി, മാനസികമായി ഒരുപാട് ശതകങ്ങള്‍ പിന്നിലേക്ക് തന്നെ.....

    ReplyDelete
  6. ഇത്തരം കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ബ്ലോഗില്‍ കൊണ്ടുവരുന്നതിന് സത്യാന്വേഷിക്ക് അഭിനന്ദനങ്ങള്‍. "ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളും ആള്‍ദൈവങ്ങളുടെ ആധിക്യവും തമ്മില്‍ ബന്ധമുണ്േടാ" കൃത്യമായ നിരീക്ഷണം. സാമൂഹ്യവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ ജനങ്ങളെ ആള്‍ ദൈവങ്ങളിലെക്കും അമിതഭക്തിയിലേക്കും തള്ളിവിടുന്നു. അടുത്തിടെ ഒരു ബ്ലോഗില്‍ ശബരിമലയിലെ ഭക്തജനത്തിരക്ക് വര്‍ധിക്കുന്നത് എന്ത് കൊണ്ട് എന്നൊരു അയ്യപ്പ ഭക്തന്‍ ആവേശത്തോടെ ചോദിക്കുന്നത് കണ്ടു. അതിനുള്ള ഉത്തരമാണ് മുകളില്‍ പറഞ്ഞത്...

    ReplyDelete
  7. ചിത്രകാരന്‍ ,മലമൂട്ടില്‍ മത്തായി , ജോക്കര്‍ ,ചിത്രഭാനു ,ബിജു ചന്ദ്രന്‍ ഇവര്‍ക്ക് നന്ദി,വന്നതിനും അഭിപ്രായം രേഖപ്പെടുത്തിഅയതിനും .

    ReplyDelete
  8. bang on target!! its high time tht we throw these 'gods' away... doing silly magic tricks to market themselves, announcing that they are GODs.. thts just CHEAP.. the only thng good abt some of them (sai baba, amrithanandamayi etc) is that they are doing some charitable work like rebuilding homes and providing medical facilities. this may b another way to MARKET themselves, but at least someppl are benefiting..

    ReplyDelete
  9. ആത്മീയത അഥവാ spirituality എന്ന വാക്കുതന്നെ ഇക്കാലത്ത് ദുരുപയോഗം ചെയ്തിരിക്കുന്നു. അവനവനിലേക്ക്‌ ഒതുങ്ങാനാണ് ഭാരതീയ തത്ത്വചിന്ത പഠിപ്പിക്കുന്നത്‌, അല്ലാതെ നൂറു ഏക്കര്‍ ഭൂമിയില്‍ കിടക്കാനല്ല. എന്ത് ചെയ്യാം, കാട്ടില്‍ ചെറിയ കുടിലില്‍ കഴിഞ്ഞിരുന്ന ആത്മീയതയും ഗുരുകുലവും ഒക്കെയുണ്ടായിരുന്ന ലളിതമായ ആ പഴയ കാലം ഒക്കെമാറിയിട്ട് ഇപ്പോള്‍ മെട്രോനഗരങ്ങളില്‍ ആണ് ആത്മീയ കോര്‍പ്പറേറ്റ് പ്രസ്ഥാനങ്ങള്‍ വളരുന്നത്‌. വരിസംഖ്യ കൊടുത്ത് ആളെ ചേര്‍ക്കാന്‍! 'പ്രാണായാമം' ചെയ്ത് കൂടുതല്‍ സമ്പത്ത് ഉണ്ടാക്കാന്‍!

    ദിവ്യമായ കഴിവുകളാണ് ആത്മീയത അല്ല ദൈവീകത എന്നും നാം തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത്തരം ദിവ്യത്വവും ആത്മീയതയും ഒരു രേഖയുടെ കൂട്ടിമുട്ടാത്ത രണ്ടറ്റങ്ങള്‍ മാത്രമാണ്. ആത്മീയത എന്ന വാക്കുതന്നെ കൊലയ്ക്കു കൊടുക്കപ്പെടുന്നു.

    ReplyDelete