".....ഫ്യൂഡല്ക്രമം ഇപ്പോഴും പിടിമുറുക്കുന്ന ഉത്തരേന്‍ഡ്യന്‍ ഗ്രാമങ്ങളില്‍ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒട്ടും തളിര്‍ക്കാതെ പോയതെന്തുകൊണ്ട്?ഈ ചോദ്യമൊന്നും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ ഇടം പിടിച്ചുകാണാറില്ല.അമേരിക്കന്‍ ഇംപീരീയലിസത്തിന്റെ രൌദ്രതയും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുമാണ് എന്നും ചര്‍ച്ച. ഇവ പ്രധാനം തന്നെ.പക്ഷേ അനുകൂലഘടകങ്ങളുണ്ടായിട്ടും ഇടതിന് എന്തുകൊണ്ട് അവയൊന്നും തുണയാകാതെ പോയി എന്നത് അങ്ങനെയങ്ങ് അവഗണിക്കാവുന്ന ഒന്നാണോ?"
ജ്യോതിബസുവിനെ അനുസ്മരിച്ചുകൊണ്ട് എം സി എ നാസര്‍ ചോദിക്കുന്ന പ്രസക്തമായ ഈ സംശയം ഓരോ ഭാരതീയനും ചോദിക്കുന്നതാണ്? കാണുക:
കമ്യൂണിസ്റ്റുകള്‍ എന്തുകൊണ്ടു പരാജയപ്പെട്ടു?
"അമേരിക്കന്‍ ഇംപീരീയലിസത്തിന്റെ രൌദ്രതയും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുമാണ് എന്നും ചര്‍ച്ച. ഇവ പ്രധാനം തന്നെ.പക്ഷേ അനുകൂലഘടകങ്ങളുണ്ടായിട്ടും ഇടതിന് എന്തുകൊണ്ട് അവയൊന്നും തുണയാകാതെ പോയി എന്നത് അങ്ങനെയങ്ങ് അവഗണിക്കാവുന്ന ഒന്നാണോ?"
ReplyDeleteഎം.സി.എ.നാസറിന്റെ കമ്മ്യൂണിസ്റ്റുകള്‍ എന്തുകൊണ്ടു പരാജയപ്പെട്ടു എന്ന ലേഖനം ശ്രദ്ധയില്‍ പെടുത്തിയതിന് സത്യാന്വേഷിയോട് നന്ദി പറയട്ടെ.
ReplyDeleteഇന്ത്യ മുഴുവന്‍ പരക്കേണ്ടിയിരുന്ന, ഇന്ത്യ ഭരിക്കേണ്ടിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചുരുങ്ങി ചുരുങ്ങി ഇന്ത്യയുടെ രണ്ടു വട്ടച്ചൊറികളായി മാറിയ ഇന്നത്തെ സാഹചര്യത്തെ നാം കാണാതേയും,അറിയാതേയും,പറയാതെയും മൌനികളായിരിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ദൌര്ഭാഗ്യമാണെന്നേ ചിത്രകാരനു തോന്നുന്നുള്ളു.
പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ ഷണ്ഢത്വം ബാധിച്ച
വെറും മാനേജര്‍മാര്‍. ഒരു ചായക്കടയോ,ബാര്‍ബര്‍ ഷാപ്പോ നടത്താനുള്ള ശേഷിപോലുമില്ലാത്ത നിഷ്ക്രിയരായ ഗുമസ്തന്മാരായ മാനേജര്‍മാര്‍ !!!
ജനങ്ങളുടെ രക്ഷക്കായി ഒരു പ്രായോഗിക ദര്‍ശനം മുന്നോട്ടുവക്കാനാകാത്ത വെറും കസേര ജീവികള്‍ !!!
തമിഴ് നാട്ടിലെ ഉത്തമ്പൂരില് സിപിഎം നടത്തുന്ന രീതിയിലുള്ള മാനുഷിക സമത്വത്തിനുവേണ്ടിയുള്ള
സമരങ്ങള്‍,സവര്‍ണ്ണ വിവേചനത്തിനെതിരെയുള്ള സമരങ്ങള്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തുടങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എന്നാണ് സത്ബുദ്ധിയുദിക്കുക?
ചിത്രകാരാ ഒരൊപ്പ്
ReplyDelete