Monday, February 1, 2010

അരിയും തിന്നു.........

എല്ലാ സര്‍ക്കാര്‍-സര്‍ക്കാരിതര കണക്കുകളും അസന്ദിഗ്ധമായി സ്ഥാപിക്കുന്ന കാര്യമാണ് മുന്നാക്ക സമുദായങ്ങളെന്ന പേരിലറിയപ്പെടുന്ന ജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ ഉദ്യോഗങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന വസ്തുത.എന്നിട്ടും, സംവരണം ഇല്ലാത്തതിനാല്‍ 'പാവങ്ങ'ള്‍ക്ക് പണിയൊന്നും കിട്ടുന്നില്ലെന്ന പച്ചക്കള്ളം സകലമാന മീഡിയലൂടെയും സിനിമ,സീരിയല്‍ തുടങ്ങിയവയിലൂടെയും നിരന്തരം പ്രചരിപ്പിക്കയാണവര്‍.ഈ ലക്കം പ്രബോധനം വാരികയുടെ മുഖപ്രസംഗം ആ നുണപ്രചാരണത്തെ തുറന്നുകാട്ടുന്നു.കാണുക:
Reservation to 'FORWARD' communities?

4 comments:

  1. എല്ലാ സര്‍ക്കാര്‍-സര്‍ക്കാരിതര കണക്കുകളും അസന്ദിഗ്ധമായി സ്ഥാപിക്കുന്ന കാര്യമാണ് മുന്നാക്ക സമുദായങ്ങളെന്ന പേരിലറിയപ്പെടുന്ന ജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ ഉദ്യോഗങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന വസ്തുത.എന്നിട്ടും, സംവരണം ഇല്ലാത്തതിനാല്‍ 'പാവങ്ങ'ള്‍ക്ക് പണിയൊന്നും കിട്ടുന്നില്ലെന്ന പച്ചക്കള്ളം സകലമാന മീഡിയലൂടെയും സിനിമ,സീരിയല്‍ തുടങ്ങിയവയിലൂടെയും നിരന്തരം പ്രചരിപ്പിക്കയാണവര്‍

    ReplyDelete
  2. മച്ചൂ .....
    ശരിക്കും പറഞ്ഞാല്‍ മത/ജാതിപ്പേരിലുള്ള ഈ സംവരണം എന്ന് പറയുന്നത് തന്നെ ഒരു രണ്ടാം തരം പരിപാടിയാണ്. നിലവിലുള്ള ഈ രീതി എടുത്തു മാറ്റി ജാതിയും മതവും ഇല്ലാത്തവര്‍ക്കും (കമ്യൂണിസ്റ്റെന്നല്ല ) മിശ്ര വിവാഹിതര്‍ക്കും വീതിച്ചു കൊടുത്താലെന്താ കുഴപ്പം? ഒരു സംശയമാണ് കേട്ടോ...

    ReplyDelete
  3. തന്നെ. ജാതി സംവരണം രണ്ടാന്തരം പരിപാടി തന്നെ മച്ചു.ആ രണ്ടാന്തരം പരിപാടി ദലിതരും പിന്നാക്കക്കാരും അങ്ങട് സഹിച്ചു.'ഒന്നാന്തര'ക്കാരായ നായന്മാര്‍ എന്തിനാ ഈ രണ്ടാന്തരം പരിപാടിക്കുവേണ്ടി മസിലുപിടിക്കുന്നത് എന്നാണു മനസ്സിലാകാത്തത്?

    ReplyDelete
  4. സത്യാന്വേഷീ,

    ബ്ലോഗില്‍ ഈ സംവരണത്തിനെതിരെ പ്രസംഗിക്കുന്ന പലര്‍ക്കും ഒന്നുകില്‍ എന്താണെന്ന് സംവരണം എന്നറിയില്ല.അല്ലെങ്കില്‍ മനസ്സിലുള്ള ജാതി ബോധം, സവര്‍ണ കോമ്പ്ലക്സ്. അതായത് ചെറുമനെയും, അടിയാളനെയും സാര്‍ എന്ന് വിളിക്കാനുള്ള മടി. ദളിതന്‍ ഉയര്‍ന്ന് വരുന്നത് കാണുമ്പോഴുള്ള മനോ വിഷമം. തങ്ങള്‍ ഇത്രയും കാലം ഈ തെണ്ടി ദലിതുകള്‍ക്ക് ഔദാര്യം വെച്ച് നീട്ടിയില്ലേ ഇനിയും ഈ അടിമകള്‍ മതിയായില്ലേ എന്ന തമ്പ്രാന്‍ ചോദ്യം ആണിത്. ഈ മേലാക്കന്‍ മാരുടെ വിട്ട് വീഴ്ചയാണ് സംവരണം എന്ന കാഴിചപ്പാടാണ് ഈ സംസാരത്തിന് പിന്നില്‍. സാമ്പത്തിക സംവരണം എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ ഉന്നത പദവികളില്‍ ഉള്ള ത്മ്പ്രാക്കന്മാര്‍ക്ക് എളുപ്പത്തില്‍ ഇവരെ തഴയാം. പണ്ടത്തെ പോലെ തോട്ടികളും, അടിമകളുമായി പണീയെടുപ്പിക്കാം എന്തൊരു സുഖം. പക്ഷെ ഈ തന്ത്രം കുറച്ചൊക്കെ തിരിച്ചറിയുന്നവരായി പോയി സമകാലീന ദളിത് പിന്നോക്ക വിഭാഗങ്ങള്‍. ആനുപാതികമായ ഔദ്യോഗിക പ്രാധിനിധ്യം തങ്ങളെ ബാധിച്ചിട്ടുണ്ട് എന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഈ തിരിച്ചറിവിനെ ഹൈജാക്ക് ചെയ്യാനാണ് തീവ്രവാദം, വര്‍ഗ്ഗീയത , മത എന്നിവയൊക്കെയെടുത്ത് നമ്മുടെ രാഷ്ട്രീയ മേലാളന്മാര്‍ എടുത്ത് പയറ്റുന്നത്. അത് തിരിച്ചറിഞ്ഞാല്‍ കൊള്ളാം. അല്ലെങ്കില്‍ പണ്ടത്തെ പോലെ അടിമകാളാകാം.

    ReplyDelete