Saturday, February 27, 2010

സംവരണം-സിപിഎമ്മിന്റെ വിതണ്ഡവാദങ്ങളും നുണപ്രചാരണങ്ങളും

സംവരണം എക്കാലത്തും ഒരു കീറാമുട്ടിയായിരുന്നു സി പി ഐ എമ്മിന്. ഈ എം എസ് നമ്പൂതിരിപ്പാട് എന്ന അവരുടെ നേതാവ് ഏറ്റവും കൂടുതല്‍-വിശേഷിച്ചും അവസാനകാലത്ത്- ലേഖനങ്ങള്‍ എഴുതിയിട്ടുള്ളത് ഈ ഒരു വിഷയത്തിലായിരുന്നു. പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി മെച്ചപ്പെട്ട ആളുകളെ-ക്രീമിലേയറിനെ-സംവരണാവകാശത്തില്‍ നിന്ന് ഒഴിവാക്കണമെന്നും മുന്നാക്കവിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഒരു പത്തുശതമാനമെങ്കിലും സംവരണം നല്‍കണമെന്നുമായിരുന്നു അദ്ദേഹം അക്കാലങ്ങളില്‍ വാദിച്ചിരുന്നത്. ഒടുവില്‍ മണ്ഡല്‍ കേസിലെ പ്രസിദ്ധമായ സുപ്രീം കോടതിവിധി വന്നതോടെ ഈ എം എസ്സിന്റെ ചിരകാല സ്വപ്നത്തിലെ ഒരു ഭാഗം സാക്ഷാത്കരിക്കപ്പെട്ടു. ഇനിയിപ്പോള്‍ മുന്നാക്ക സംവരണം കൂടി നടപ്പാക്കിക്കിട്ടണം. ഏറ്റവും ഒടുവിലുണ്ടായ കേരള ഹൈക്കോടതി വിധി അക്കാര്യത്തിലും ശുഭ പ്രതീക്ഷ നല്‍കുന്നുണ്ട് സി പി ഐ എമ്മിന്(എന്‍ എസ് എസ്സിനും).ഇതെല്ലാം ഇവിടെ ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണം, സി പി എം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസ മേനോന്‍ ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനം-സംവരണ വിവാദവും വസ്തുതകളും-വായിച്ചപ്പോളാണ്.[ മലയാളത്തിലെ എല്ലാ പത്രങ്ങളും നെറ്റിലെങ്കിലും നോക്കാന്‍ ശ്രമിക്കാറുണ്ട്. ചില ദിവസങ്ങളില്‍ അതു കഴിയാറില്ല. അത്തരത്തിലൊരു ദിവസമാണ് ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. അതുകൊണ്ട് ലേഖനം കാണാന്‍ വൈകി.]സി പി എമ്മിന്റെ-ഈ എം എസ്സിന്റെ-പതിവ് വിതണ്ഡ വാദങ്ങളും ഒപ്പം പച്ചക്കള്ളങ്ങളും നിറഞ്ഞ ആ ലേഖനം ഒരു വിശേഷപ്പെട്ട സാധനമാണ്. വായിക്കുക:
സംവരണം ഏര്‍പ്പെടുത്തിയത് ഈ എം എസ്സോ?

Wednesday, February 24, 2010

സംവരണം: ഹൈ കോടതി പരാമര്‍ശത്തിനെതിരെ മാര്‍ച്ച്


ഉദ്യോഗം ലഭിച്ചവരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കണം: വെള്ളാപ്പള്ളി നടേശന്‍
കൊച്ചി: കേരളത്തില്‍ ഉദ്യോഗം ലഭിച്ചവരുടെ ജാതിതിരിച്ചുള്ള കണക്കെടുക്കാന്‍ ഇതുവരെ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ലെന്നും ഇനിയെങ്കിലും അത്തരം ഒരു കണക്കെടുക്കാനും അതിന്റെ പട്ടിക പ്രസിദ്ധീകരിക്കാനും തയ്യാറാവണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇത്തരത്തിലൊരു കണക്കെടുക്കുകയാണെങ്കില്‍ സംവരണം സംബന്ധിച്ച സത്യം വെളിപ്പെടും. 25 ശതമാനത്തോളം വരുന്ന മുന്നാക്കസമുദായമാണ് ഉദ്യോഗങ്ങള്‍ പകുതിയോളം കൈയടക്കിവെച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ സംവരണ സമുദായ ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഹൈക്കോടതി മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചിരുന്നുവെങ്കില്‍ കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തില്ലായിരുന്നു. മുന്നാക്കക്കാരും പിന്നാക്കക്കാരും മത്സരപരീക്ഷ എഴുതി വന്ന് പ്രാഗത്ഭ്യത്തിലൂടെ അധികാരത്തിലെത്തണമെന്നാണ് കോടതി പറഞ്ഞത്. ഇത് 80 ശതമാനത്തോളംവരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് വേദനയുണ്ടാക്കുന്ന പരാമര്‍ശമാണ്.

ഇന്ത്യന്‍ ഭരണഘടനയെ ചോദ്യംചെയ്യുന്നതാണ് കോടതിയുടെ ഈ പരാമര്‍ശം. വസ്തുതാപരമായി കാര്യങ്ങള്‍ പഠിക്കാതെയാണ് ഇത്. സമരംചെയ്ത് നേടിയ അവകാശമാണ് സംവരണം എന്ന കാര്യം കോടതി വിസ്മരിച്ചു. കോംപ്ലാനും മുട്ടയും പാലുമെല്ലാം കഴിച്ചുവളരുന്ന കുട്ടികളോട് മത്സരിച്ച് ഓലപ്പുരയിലെ കുട്ടികള്‍ ജയിക്കണമെന്ന പരാമര്‍ശമാണ് കോടതി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ അനവസരത്തിലുള്ള പ്രസ്താവന സവര്‍ണശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കും. രാജ്യത്തിന്റെ സമ്പത്തുമുഴുവന്‍ സവര്‍ണശക്തികള്‍ കൊണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എല്ലാം ലഭിച്ചിട്ടും അധികാരവും അവകാശവും ഉദ്യോഗവുമെല്ലാം ഇനിയും വേണമെന്നാണ് അവരുടെ പക്ഷം.

സാമൂഹിക നീതിയാണ് പിന്നാക്ക സമുദായങ്ങള്‍ അവകാശപ്പെടുന്നത്. 62 കൊല്ലം കഴിഞ്ഞിട്ടും സാമൂഹിക നീതിയുടെ ഏഴയലത്തുപോലും എത്താന്‍ സാധിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷനായി. എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു.

അഡ്വ. പി.എം.എ.സലാം എംഎല്‍എ, അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, നീലലോഹിതദാസന്‍നാടാര്‍, ടി.എ.അഹമ്മദ് കബീര്‍, എ.എന്‍.രാജന്‍ബാബു, അബ്ദുല്‍ അസീസ് മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ. അബ്ദുള്‍ കരീം, കുട്ടപ്പ ചെട്ടിയാര്‍, ശശിധരന്‍ പിള്ള, അബ്ദുള്‍സലാം, കെ.മാനുവല്‍, അലിയാര്‍, എം.എസ്.ജയപ്രകാശ്, മനോജ്കുമാര്‍, പി.കെ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.(മാതൃഭൂമി)

സാമ്പത്തിക സംവരണം: ഹൈക്കോടതി പരാമര്‍ശം പിന്നാക്ക സമുദായങ്ങള്‍ക്ക് വേദനയുണ്ടാക്കി: വെള്ളാപ്പള്ളി

കൊച്ചി: സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം പിന്നാക്ക സമുദായങ്ങള്‍ക്ക് വല്ലാത്ത വേദനയുണ്ടാക്കിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സാമ്പത്തിക സംവരണം സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് സംവരണ സമുദായ ആക്ഷന്‍ കൌണ്‍സില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോലി ലഭിച്ചതിനെക്കുറിച്ച് ജാതി തിരിച്ചുള്ള കണക്കെടുപ്പിന് സര്‍ക്കാര്‍ തയ്യാറായാല്‍ സത്യം പുറത്തുവരും. പക്ഷേ ഒരു സര്‍ക്കാരും അതിന് തയ്യാറാവുന്നില്ല. ഡിഗ്രി, പി.ജി തലത്തില്‍ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സാമ്പത്തിക സംവരണം എല്ളാ മേഖലയിലും വേണമെന്നും സംവരണ സമുദായങ്ങള്‍ നേട്ടമുണ്ടാക്കിയെന്നും എഴുതാപ്പുറം വായിച്ചത്.

സര്‍ക്കാര്‍ സര്‍വീസില്‍ മുസ്ളിങ്ങള്‍ക്ക് 12 ശതമാനം സംവരണം ഉണ്ടായിട്ടു പോലും ആകെ 10.45 ശതമാനം പേര്‍ക്കാണ് സര്‍ക്കാര്‍ ജോലിയുള്ളത്. അതേസമയം ജനസംഖ്യയില്‍ 25 ശതമാനത്തില്‍ താഴെ മാത്രമുള്ള മുന്നാക്കക്കാര്‍ക്ക് സംവരണമില്ളാതിരുന്നിട്ടു പോലും 38.73 ശതമാനം സര്‍ക്കാര്‍ ജോലിയുണ്ട്. സര്‍വകലാശാലകളിലും പിന്നാക്കക്കാരുടെ സ്ഥിതി വ്യത്യസ്തമല്ള - വെള്ളാപ്പള്ളി പറഞ്ഞു.
കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, ടി.എ. അഹമ്മദ് കബീര്‍, അഡ്വ. പി.എം.എ. സലാം, അഡ്വ.കെ. പൂക്കുഞ്ഞ്, വി. ശശിധരന്‍പിള്ള, ടി. രാമഭദ്രന്‍ തുടങ്ങിയവരും സംസാരിച്ചു.(കേരളകൌമുദി)
സംവരണ സമുദായ ആക്ഷന്‍ കൌണ്‍സില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തി
സ്വന്തം ലേഖകന്‍
കൊച്ചി: സംവരണത്തിന്റെ പൊതു തത്വം അട്ടിമറിക്കാനുള്ള ഏതു നീക്കവും ചെറുക്കുമെന്നു മുന്നറിയിപ്പു നല്‍കി സംവരണ സമുദായ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്തി.

നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് ഹൈക്കോടതി ജംക്ഷനു മുന്നില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നു നടത്തിയ യോഗം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.

വസ്തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കാതെയും പഠിക്കാതെയുമാണു സംവരണ പ്രശ്നത്തില്‍ ഹൈക്കോടതി പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാക്ക വിഭാഗങ്ങള്‍ക്കു ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങള്‍ നിഷേധിക്കാന്‍ കോടതികള്‍
കൂട്ടുനില്‍ക്കരുത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്നു പിന്നാക്ക സംവരണത്തിനെതിരായ പരാമര്‍ശം ഉണ്ടാവില്ലായിരുന്നു. സംസ്ഥാന സര്‍വീസിലെ ജാതിതിരിച്ചുള്ള കണക്കു പ്രസിദ്ധീകരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എ മാരായ പി.എം.എ. സലാം, പി.ടി.എ റഹിം, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഡോ. ഫസല്‍ ഗഫൂര്‍, എ.സി. താണു, ടി.എ. അഹമ്മദ് കബീര്‍, എം. അലിയാര്‍ കുട്ടി, ഹമീദ് വാണിമേല്‍, റാഫേല്‍ ആന്റണി, എന്‍. കെ. അലി, കുട്ടപ്പച്ചെട്ടിയാര്‍, രാധാകൃഷ്ണന്‍, നീലലോഹിത ദാസ് നാടാര്‍, ജയിംസ് ഫെര്‍ണാണ്ടസ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്,
മാനുവല്‍, സന്തോഷ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി, കെ.ടി. ഗോപാലന്‍, ശശിധരന്‍ പിള്ള, ഡോ. വി.കെ. ലക്ഷ്മണ കുമാര്‍, പി.കെ. അബ്ദുല്‍ കരീം, രാജപ്പന്‍ പിള്ള, എല്‍ദോ, മനോജ്കുമാര്‍, വി. രവി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, എം.എം. മുഹമ്മദ്, എ. പൂക്കുഞ്ഞ്, കണ്ടേരു, കെ.എ. ഹസന്‍, രാജന്‍ ബാബു, എ.സി. താണു, വി.പി. നാസറുദ്ദീന്‍, ബി. അബ്ദുല്‍ മജീദ് ഫൈസി, ടി. രാമഭദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.(മനോരമ)
സംവരണം: ഹൈ കോടതി പരാമര്‍ശത്തിനെതിരെ മാര്‍ച്ച്
Wednesday, February 24, 2010
കൊച്ചി: സംവരണം സംബന്ധിച്ച ഹൈ കോടതി പരാമര്‍ശത്തിനെതിരെ ഉജ്വല പ്രതിഷേധ മാര്‍ച്ച്. സംവരണ സമുദായ ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്ത ഹൈ കോടതി മാര്‍ച്ച് ഹൈ കോടതി ജങ്ഷന് സമീപം പൊലീസ് തടഞ്ഞു. സംവരണം അട്ടിമറിക്കുന്നവര്‍ക്കെതിരെ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്ന മാര്‍ച്ചില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇരട്ടത്താപ്പിനും രൂക്ഷ വിമര്‍ശമുണ്ടായി. സാമൂഹിക സംവരണം അട്ടിമറിക്കാനും സാമ്പത്തിക സംവരണത്തിനെതിരെയും ആഹ്വാനങ്ങള്‍ ഉയര്‍ന്നു.
രാവിലെ 11 ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ആരംഭിച്ച മാര്‍ച്ചില്‍ സംവരണാനുകൂല്യം അനുഭവിക്കുന്ന 40 ഓളം സംഘടനകളുടെ സംസ്ഥാന -ജില്ലാ നേതാക്കള്‍ അണിനിരന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

സംവരണ സമുദായ ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായി വെള്ളാപ്പള്ളി നടേശന്‍, രക്ഷാധികാരി കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ, ജനറല്‍ സെക്രട്ടറി ഡോ.ഫസല്‍ ഗഫൂര്‍, ട്രഷറര്‍ എ.സി.നാണു, എം.എല്‍.എമാരായ പി.എം.എ.സലാം, പി.ടി.എ.റഹീം, മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ ചെയര്‍മാന്‍ കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൌലവി, ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, പൊളിറ്റിക്കല്‍ സെല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍, മുഹമ്മദ് ബാബു സേട്ട്, നീല ലോഹിതദാസന്‍ നാടാര്‍, കുട്ടപ്പ ചെട്ടിയാര്‍, അഡ്വ.ജയിംസ് ഫെര്‍ണാണ്ടസ്, അഡ്വ.റാഫേല്‍ ആന്റണി, നാസറുദ്ദീന്‍ എളമരം തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു.

ഹൈ കോടതി ജങ്ഷന് മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധ സമ്മേളനം നടത്തി. വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഡോ.പി.എ.ഫസല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു.(മാധ്യമം)

ഈ വാര്‍ത്ത മലയാളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളിലും(ഇന്റര്‍നെറ്റ് എഡിഷന്‍)കണ്ടു. മുഖ്യധാരാ പാര്‍ട്ടി പത്രങ്ങളില്‍(ദേശാഭിമാനി,വീക്ഷണം,ജന്മഭൂമി)കണ്ടില്ല.

Monday, February 22, 2010

സാമ്പത്തിക സംവരണം=മേല്‍ജാതിസംവരണം

കേരളത്തില്‍ ആരോടു ചോദിച്ചാലും, സംവരണം ഉടന്‍ സാമ്പത്തികാടിസ്ഥാനത്തിലാക്കണമെന്ന അഭിപ്രായമായിരിക്കും കേള്‍ക്കേണ്ടിവരിക. അവരെയാരെയും അതിനു കുറ്റം പറയാനാവില്ല. മുഖ്യധാരാ(സവര്‍ണ)പ്രസിദ്ധീകരണങ്ങള്‍ മാത്രം വായിക്കുന്നവരും സിനിമ,സീരിയല്‍ മുതലായവ കാണുന്നവരുമായ ഏതൊരു ശരാശരി മലയാളിയും സാമ്പത്തിക സംവരണത്തിന്റെ വക്താക്കളായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടൂ.കേരളത്തില്‍ സാമുദായിക സംവരണത്തിന് അനുകൂലമായി നിരന്തരം എഴുതുന്ന പ്രസിദ്ധീകരണങ്ങള്‍ എല്ലാം മുസ്ലിങ്ങള്‍ നടത്തുന്നവ-മാധ്യമം,തേജസ് ,സിറാജ്,വര്‍ത്തമാനം,ചന്ദ്രിക മുതലായവ-യാണ്. കേരള കൌമുദി വല്ലപ്പോഴും ഒരു എഡിറ്റോറിയല്‍ എഴുതും. മറ്റെല്ലാ പത്രങ്ങളും-മനോരമ,മാതൃഭൂമി, ദേശാഭിമാനി,മംഗളം,ദീപിക,ജന്മഭൂമി,ജനയുഗം,വീക്ഷണം-സാമ്പത്തിക സംവരണത്തിന് അനുകൂലമായ വാര്‍ത്തകളും ലേഖന ങ്ങളും ആണ് മിക്കപ്പോഴും(എല്ലായ്പ്പോഴും എന്നതാണു ശരി) നല്‍കാറ്. ഈ പത്രങ്ങളും ചാനലുകളും* മറ്റും ചേര്‍ന്ന് മലയാളിക ളില്‍ സൃഷ്ടിച്ചിട്ടുള്ള പ്രബലമായ ധാരണ, ജാതിസംവരണം മൂലം അനര്‍ഹരായ ദലിതരും മറ്റു പിന്നാക്കക്കാരും ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടന്നുകൂടുന്നുവെന്നും "സവര്‍ണരായി ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ "മുന്നാക്ക സമുദായ ക്കാര്‍ ജോലിയും വേലയും ഇല്ലാതെ കഷ്‌ടപ്പെടുകയാണെന്നുമാണ്. പിന്നാക്ക സമുദായക്കാര്‍-വിശേഷിച്ചും അവരിലെ വിദ്യാസ മ്പന്നന്മാരെന്ന വിവരദോഷികള്‍-വരെ ഈ പ്രചാരവേലയില്‍ വീണിരിക്കയാണ്. സംവരണത്തിന്റെ ലക്ഷ്യമോ മുന്നാക്ക സമു ദായങ്ങള്‍ കൈവശം വച്ച് കാലങ്ങളായി അനുഭവിച്ചുപോരുന്ന ഉദ്യോഗ-വിദ്യാഭ്യാസ പ്രാതിനിധ്യത്തിന്റെ കണക്കോ അറിയാ ത്ത വിദ്യാസമ്പന്നരും അല്ലാത്തവരുമായ പിന്നാക്ക കഴുതകള്‍ ഒരിക്കലും യാഥാര്‍ഥ്യങ്ങള്‍ അറിയില്ലെന്ന ഉറച്ച ധാരണ ,രാ ഷ്ട്രീയപ്പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള സവര്‍ണജാതി സംഘടനകള്‍ക്കു് ഉണ്ട്. അതുകൊണ്ട് അവര്‍ നിരന്തരം മേല്‍പ്പറഞ്ഞ കള്ള ങ്ങള്‍ അവരുടെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്.സാമുദായിക സംവരണം സംബന്ധമായ യാഥാര്‍ഥ്യങ്ങള്‍ വായനക്കാരെ അറിയിക്കുന്ന പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ,'രാജ്യദ്രോഹികളും തീവ്രവാദികളും ഭീകരവാദികളും' ആയ മുസ്ലിങ്ങള്‍ നടത്തുന്നവയാണ്.അവയാണെങ്കില്‍, പിന്നാക്കക്കാരും ദലിതരും പൊതുവില്‍ വായിക്കാറുമില്ല. (എസ് എന്‍ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഓഫീസിലോ വീട്ടിലോ ഒറ്റ 'മുസ്ലിം' പത്രവും ഇല്ലത്രേ! കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് വെള്ളാപ്പള്ളിയുമായി നടത്തിയ അഭിമുഖത്തില്‍ ,താന്‍ സ്ഥിരമായി വായിക്കുന്ന പത്രങ്ങളുടെ പേരുവിവരം വെള്ളാപ്പ ള്ളി വെളിപ്പെടുത്തുന്നതിലും 'മുസ്ലിം' പത്രങ്ങളു‌ടെ പേരില്ലായിരുന്നു.അണികളും ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ 'പ്രതിപക്ഷ'മായ ഗോകുലം ഗ്രൂപ്പും വ്യത്യസ്തമാകാന്‍ വഴിയില്ല).
പിന്നാക്ക സമുദായ സംവരണം ആ സമുദായങ്ങളിലെ സമ്പന്നര്‍ എന്ന 'ക്രീമിലേയര്‍ 'തട്ടിയെടുക്കയാണെന്നും അതിനാല്‍ ആ ക്രീമിലേയറിന് സംവരണാനുകൂല്യം നല്‍കാന്‍ പാടില്ലെന്നും കുറേക്കാലമായി എന്‍ എസ് എസ് ഉന്നയിച്ചുവരുന്നുണ്ട്. ഈ എം എസ് നമ്പൂതിരിപ്പാടും സിപിഎമ്മും ആയിരുന്നു ക്രീമിലേയര്‍ സിദ്ധാന്തത്തിന്റെ ഏറ്റവും ശക്തരായ വക്താക്കള്‍.ഇപ്പോഴും അവര്‍ ആ നിലപാടില്‍നിന്നു മാറിയിട്ടില്ല. ഈയിടെ ശിവദാസമേനോന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലും ആ (സവര്‍ണ)വര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചിരുന്നു.(ആ ലേഖനത്തെ ആസ്പദിച്ച് ഒരു പോസ്റ്റ് തയ്യാറാക്കിവരുന്നു.)ഈ വായ്ത്താരികള്‍ കേട്ട് അവര്‍ണരുള്‍പ്പെടെയുള്ള 'പ്രബുദ്ധ'രായ മലയാളികള്‍ മുഴുവന്‍ പറയുന്നത് മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം അനുവദിക്കണം എന്നാണ്. ജാതിസംവരണം എന്ന ആശയത്തെത്തന്നെ എതിര്‍ക്കുന്ന ഈ 'പ്രബുദ്ധര്‍ ',തങ്ങള്‍ വാദിക്കുന്നത് സവര്‍ണര്‍ക്കുള്ള ജാതിസംവരണത്തിനുവേണ്ടിയാണെന്നു പക്ഷേ തിരിച്ചറിയുന്നില്ല. അഥവാ ഗുരുവായൂരും ശബരിമലയിലും നമ്പൂതിരിമാര്‍ക്കുള്ള ജാതിസംവരണത്തെ എതിര്‍ക്കാത്ത അതേ ഇരട്ടത്താപ്പ് അവര്‍ അറിഞ്ഞോ അറിയാതെയോ ഇവിടെയും തുടരുന്നു.
ഇത്രയും ഇവിടെ ഓര്‍മിച്ചത് ,പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്കര്‍ മാധ്യമം# ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ 'നായര്‍ക്ക് ഇനിയും നീതി വേണോ?'എന്ന ലേഖനം കണ്ടപ്പോഴാണ്.( 2010 ഫെബ്രുവരി 22 ലക്കം ).ഭാസ്കര്‍ എഴുതുന്നു:
"സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ഹിന്ദുക്കളെപ്പോലെ അത്തരത്തിലുള്ള അവശത അനുഭവിക്കുന്ന മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും സംവരണത്തിനുള്ള അര്‍ഹതയുണ്ട്. അത് നിഷേധിക്കുന്നത് മതപരമായ വിവേചനവും. ഭരണഘടന അത് അനുവദിക്കുന്നില്ല. അതുപോലെ സാമ്പത്തികമായ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നടപടികളെടു ക്കുമ്പോളും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം പാടില്ല. കാരണം, അത് ഭരണഘടനാ വിരുദ്ധമാണ്. സാമൂഹിക പിന്നാക്കാവസ്ഥക്കെന്ന പോലെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും ഉചിതമായ പരിഹാര മാര്‍ഗം സംവരണമാ ണെന്ന നിഗമനത്തിലാണു ഭരണകൂടം എത്തുന്നതെങ്കില്‍ അതിനായി ജാതി-മത പരിഗണന കൂടാതെ നടപടികള്‍ സ്വീകരിക്ക ണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സര്‍ക്കാര്‍ പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ അതിന്റെ ഗുണം മുന്നാക്ക-പിന്നാക്ക വ്യത്യാസം കൂടാതെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാകണം."
*(മലയാളത്തിലെ രണ്ടു ചാനലുകളിലെങ്കിലും കൂടുതല്‍ ഓഹരികളുള്ളത് മുസ്ലിങ്ങള്‍ക്കാണ്.എന്നാല്‍ ,നടത്തിപ്പുകാര്‍ മുഴുവന്‍ സവര്‍ണരായതിനാല്‍ അവയെല്ലാം സാമ്പത്തിക സംവരണത്തെ പ്രൊമോട്ടു ചെയ്യുന്നവയാണ്)
#(വീണ്ടും മാധ്യമം. എന്തുചെയ്യാം.ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല.മറ്റ് പ്രസിദ്ധീകരണങ്ങള്‍ ഒരവസരം തരണ്ടേ?(വല്ലപ്പോഴും മാതൃഭൂമി ആഴ്ച്ചപ്പതിപ്പും പച്ചക്കുതിരയും തരാറുണ്ട്).ആ നിലയ്ക്ക് 'ആട്ടിന്‍തോലിട്ട ചെന്നായ'യെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു. ദയവായി സത്യാന്വേഷിയുടെ അഭ്യുദയകാംക്ഷികളായ ബ്ലോഗര്‍മാരെങ്കിലും-അങ്ങനെ വല്ലവരുമുണ്ടെങ്കില്‍-ഇമ്മാതിരി ലേഖന ങ്ങള്‍ സ്ഥിരമായോ വല്ലപ്പോഴുമെങ്കിലോ പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങള്‍ ഉണ്ടെങ്കില്‍ അവ ശ്രദ്ധയില്‍പ്പെടുത്തി, മത മൌലികവാദികളും 'പെട്രോ ഡോളറു'കാരും ആയ ജമാ-അത്തെ ഇസ്ലാമിക്കാരുടെ പ്രസിദ്ധീകരണങ്ങളെ എന്തിനുമേതിനും ,പേര്‍ത്തും പേര്‍ത്തും ആശ്രയിക്കുന്ന ഗതികേടില്‍ നിന്ന് സത്യാന്വേഷിയെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. )
ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.
ബി ആര്‍ പിയുടെ ബ്ലോഗില്‍ ഈ ലേഖനത്തിന്റെ മൂലരൂപം കാണാം:

സംവരണം: വിവരവും വിവരക്കേടും


Thursday, February 18, 2010

'കര്‍ക്കരെയെ കൊന്നതാര്?'മലയാളത്തില്‍

ഭീകരവാദ നുണക്കഥകള്‍ക്ക് പിന്നില്‍ ഐ.ബിയും മാധ്യമങ്ങളും: എസ് എം മുഷ്രിഫ്
കൊച്ചി: രാജ്യത്തു പ്രചരിക്കുന്ന ഭീകരവാദ നുണക്കഥകള്‍ക്കു പിന്നില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും മാധ്യമങ്ങളുമാണെന്ന് മഹാരാഷ്ട്ര മുന്‍ ഐ.ജി എസ് എം മുഷ്രിഫ്. എസ് എം മുഷ്രിഫ് രചിച്ച കര്‍ക്കരെയെ കൊന്നതാര് കൃതിയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ബിയുടെ നിയന്ത്രണം പൂര്‍ണമായും ബ്രാഹ്മണിസ്റ് ശക്തികള്‍ പിടിച്ചടക്കിയിരിക്കുകയാണ്. അതു പോലെത്തന്നെയാണു മാധ്യമങ്ങളും. ഭീകരത സംബന്ധിച്ച ഇല്ലാത്ത നുണക്കഥകള്‍ മാധ്യമങ്ങളിലൂടെ ഐ.ബി പ്രചരിപ്പിക്കും. ഭീകരപ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ചില മുസ്ലിം സംഘടനകളുടെ മേല്‍ കെട്ടിവയ്ക്കും. വ്യാജപ്രചാരണങ്ങളിലൂടെ സാധാരണ ഹിന്ദുക്കള്‍ പോലും മുസ്ലിംകളെ സംശയിക്കാന്‍ ഇടയാവുന്നു. മുംബൈ ആക്രമണത്തെയും തുടര്‍ന്നുണ്ടായ കര്‍ക്കരെ വധത്തെ സംബന്ധിച്ചും പുനരന്വേഷണം നടത്തണം. കര്‍ക്കരെ വധത്തിനു പിന്നില്‍ ഒന്നാമതായി സംശയിക്കപ്പെടുന്നത് ഇന്റലിജന്‍സ് ബ്യൂറോയെയാണ്. കുറ്റാരോപിതര്‍ തന്നെ കേസന്വേഷണവും നടത്തുന്നതിലൂടെ സത്യം പുറത്തുവരുകയില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണം. മലേഗാവ് സ്ഫോടനത്തിന്റെ അന്വേഷണത്തിലൂടെ നിലവിലുണ്ടായിരുന്ന ഭീകരവേട്ടയുടെ മുഖംമൂടി അഴിഞ്ഞുവീഴുകയായിരുന്നു. അതുവരെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന യഥാര്‍ഥ ഭീകരതയുടെ വക്താക്കളായ ബ്രാഹ്മണിസ്റ് ശക്തികളെ സുതാര്യമായ അന്വേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നുവെന്നതാണു കര്‍ക്കരെയെ വധിക്കാന്‍ കാരണമായത്. ഐ.ബി മുന്നറിയിപ്പുകളൊന്നും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഐ.ബി രഹസ്യാന്വേഷണ ഏജന്‍സിയാണെങ്കിലും കേസന്വേഷണവും നടത്തുകയാണ്.
പുസ്തകത്തിന്റെ ആമുഖമായി മുശ്രിഫ് എഴുതിയ എന്തുകൊണ്ട് ഈ പുസ്തകം എന്ന കുറിപ്പ് ഇവിടെ ഞെക്കിയാല്‍ കാണാം.
ഈ പുസ്തകം ഇങ്ഗ്ലീഷില്‍ ഇറങ്ങിയപ്പോള്‍ സത്യാന്വേഷി എഴുതിയ പോസ്റ്റ് ഇവിടെയും കാണാം.

ഇന്നലെ കോഴിക്കോടുവച്ചും ഈ പുസ്തകം പ്രകാശനം ചെയ്തിരുന്നു.അവിടെ മുശ്രിഫ് നടത്തിയ പ്രസംഗത്തില്‍ നിന്ന്:

ബ്രാഹ്മണര്‍ക്ക് മേല്‍ക്കൈ ലഭിക്കില്ലെന്നത് ഗാന്ധിവധത്തിനു കാരണമായി: എസ് എം മുഷ്രിഫ്

കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയില്‍ ബ്രാഹ്മണര്‍ക്ക് അധികാരത്തില്‍ മേല്‍ക്കൈ ലഭിക്കില്ലെന്ന ഭയമാണ് ഗാന്ധിവധത്തിനു കാരണമായതെന്ന് എസ് എം മുഷ്രിഫ്. തന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നൂറ്റാണ്ടുകളായി രാജ്യത്ത് നിലനില്‍ക്കുന്ന ബ്രാഹ്മണ മേധാവിത്വത്തിലധിഷ്ഠിതമായ ഭരണം തുടരാനാവില്ലെന്ന് ഇവര്‍ക്ക് ഉറപ്പായിരുന്നു. മനുസ്മൃതി എഴുതുകയും അത് ദൈവം എഴുതിയതാണെന്നു കള്ളപ്രചാരണം നടത്തുകയും അതു ജനങ്ങളെ നൂറ്റാണ്ടുകളായി വിശ്വസിപ്പിക്കുകയും ചെയ്തവരാണിവര്‍. ബ്രിട്ടീഷുകാര്‍ പോയാല്‍ സാധാരണക്കാര്‍ അധികാരത്തില്‍ വരികയും തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാവുകയും ചെയ്യുമെന്നു ഇവര്‍ക്കറിയാമായിരുന്നു. നൂറ്റാണ്ടുകളായി തങ്ങളെ ചൂഷണം ചെയ്ത ബ്രാഹ്മണര്‍ക്കെതിരേ പ്രതികാരം ചെയ്യുമെന്നും ഇവര്‍ ഭയന്നിരുന്നു. ഇതായിരുന്നു രാജ്യത്ത് വര്‍ഗീയ കലാപങ്ങളുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയത്. മാധ്യമങ്ങളെയും ഒപ്പം തങ്ങളുടെ ബുദ്ധിയും ഉപയോഗിച്ചാണ് ഇവര്‍ ഇതുപോലുള്ള പ്രചാരണങ്ങള്‍ വിജയിപ്പിച്ചത്.
മുസ്ലിം ടെററിസം 2004 ലെ ഇന്റലിജന്‍സ് റിപോര്‍ട്ടിനെത്തുടര്‍ന്നാണ് ഉണ്ടാവുന്നത്. ആരാധനാലയങ്ങള്‍, പ്രശസ്ത വ്യക്തികള്‍, മറ്റു സ്ഥാപനങ്ങള്‍ ഇവയെല്ലാം ആക്രമിക്കുമെന്ന് ഇത്തരം റിപോര്‍ട്ടുകളില്‍ അടിക്കടി പരാമര്‍ശിക്കപ്പെട്ടു. ഇവയില്‍ പലതും വ്യാജമായി പ്രചരിപ്പിക്കപ്പെട്ടതായിരുന്നു. കിംവദന്തികളിലൂടെ രാജ്യത്തെ മുസ്ലിംകള്‍ സാധാരണക്കാരായ ഹിന്ദുക്കളുടെ ശത്രുക്കളാണെന്നു പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാമെന്നും മുന്‍ മഹാരാഷ്ട്ര ഐ.ജി കൂടിയായ മുഷ്രിഫ് പറഞ്ഞു.
രാജ്യം 700 വര്‍ഷത്തിലധികം ഭരിച്ച മുഗളന്‍മാരെ ഭരണത്തില്‍ സഹായിച്ചതു ബ്രാഹ്മണരായിരുന്നു. അക്കാലത്തൊന്നും തങ്ങളെ അപമാനിച്ചതായി ഇവര്‍ പറഞ്ഞിട്ടില്ല. ടിപ്പുസുല്‍ത്താന്റെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ബ്രാഹ്മണരായിരുന്നു. ഔറംഗസീബിന്റെ മുഖ്യ ഉപദേഷ്ടാക്കളിലും ഉദ്യോഗസ്ഥരിലും 50 ശതമാനത്തിലധികവും ബ്രാഹ്മണരായിരുന്നു. ഈ കാലഘട്ടത്തിലൊന്നും ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിരുന്നില്ല.
മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നതും മുസ്ലിംകള്‍ തന്നെ മറ്റു മുസ്ലിംകളെ തീവ്രവാദികളാണെന്നു സംശയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇത്തരം പ്രചാരണങ്ങളിലൂടെ രൂപപ്പെട്ടതാണ്. മാധ്യമങ്ങളെ തന്ത്രപൂര്‍വം ഉപയോഗിച്ചാണ് ഇവര്‍ ഇതു വിജയിപ്പിച്ചത്. അദ്ദേഹം വ്യക്തമാക്കി.






പുതിയ ലക്കം ദലിത് വോയ്സ് എഡിറ്റോറിയല്‍ ഈ വിഷയവും പരാമര്‍ശിക്കുന്നുണ്ട്. കാണുക
"Falsehood on Bombay terrorist attack: Even when clear evidences were available that the CST (Victoria Terminus)-Cama Hospital sector part of the Bombay terrorist act of 2008 was the handiwork of the Brahminists in the IB, people are not believing it. May be the Brahminical media blacked out the truth. But even highly educated people among us still do not know that this part of the attack was not done by the Pak terrorists but Brahminical terrorists to eliminate the police officer Karkare who had hauled up the Brahmin terrorists.

The crux of the problem is we the educated among the oppressed sections refuse to think, analyse and get at the Truth. We have lost the capacity to judge the relative merits of the arguments."(To read more:Dalit Voice Feb 16-28 Editorial)

WHY WE BELIEVE ONLY FALSEHOOD?

Brahminical mediacracy deceives us through Big Lies

Sunday, February 14, 2010

ദാരിദ്ര്യവും സംവരണവും

"ഇന്നുവരെയുള്ള ചരിത്രത്തില്‍ ദാരിദ്ര്യത്തിന്റെ പേരില്‍ ആരെയും സര്‍ക്കാര്‍ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തിയിട്ടില്ല. ജാതിവിവേചനത്തിന്റെ പേരിലാണ് ഇന്നും നീതിനിഷേധം നടക്കുന്നത്. 12 ശതമാനം വരുന്ന മുന്നാക്കസമുദായത്തിന് സര്‍ക്കാരില്‍ 38 ശതമാനം പ്രാതിനിധ്യമുണ്ട്. അവരിലെ ദരിദ്രര്‍ക്കു കൂടി പ്രത്യേക സംവരണം വേണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ദാരിദ്ര്യത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഈ വിഭാഗത്തിന് ഒരിക്കലും സര്‍ക്കാര്‍ ജോലി നിഷേധിച്ചിട്ടില്ല. ദരിദ്രര്‍ എല്ലാ വിഭാഗത്തിലുമുണ്ട്. ദാരിദ്ര്യം (സാമ്പത്തിക പിന്നാക്കാവസ്ഥ) മാനദണ്ഡമാവുന്നെങ്കില്‍ അത് എല്ലാ വിഭാഗത്തിലും ബാധകമാക്കണം. കേരളത്തിലെ എല്ലാ ഉദ്യോഗങ്ങളും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കു കൊടുത്താലും ലക്ഷക്കണക്കിനു ദരിദ്രര്‍ ഈ വിഭാഗത്തില്‍ വീണ്ടുമുണ്ടാവുമല്ലോ. സര്‍ക്കാര്‍ ജോലികൊണ്ടു ദാരിദ്ര്യനിര്‍മാര്‍ജനം നടത്താമെങ്കില്‍ ലോകത്താകമാനം സര്‍ക്കാര്‍ ജോലി സൃഷ്ടിച്ചുകളഞ്ഞാല്‍ മതിയല്ലോ; ദാരിദ്ര്യം പമ്പകടക്കും!"
ചരിത്രാധ്യാപകനും ഗ്രന്ഥകാരനും ആയ ഡോ.എം എസ് ജയപ്രകാശ് എഴുതിയ ലേഖനത്തില്‍ നിന്നാണ് ഈ ഉദ്ധരണി.ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.

Thursday, February 11, 2010

'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍' (ജാതിയെ കമ്യൂണിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന വിധം)

"കേരളത്തില്‍ ദാരിദ്ര്യം മാത്രമല്ല, ജാതിപ്രശ്നങ്ങളും ഇല്ല എന്ന് പൊതുവെ ഏതാണ്ടെല്ലാവരും ആധികാരികമായി പ്രസ്താവിച്ചുകാണാറുണ്ട്. ഉത്തരേന്ത്യയുമായോ തൊട്ടപ്പുറത്തെ തമിഴ്നാടുമായോ ബന്ധപ്പെടുത്തി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ എല്ലാവര്‍ക്കും വലിയ ആവേശമാണ്. വലിയ സാഹിത്യകാരന്‍മാര്‍ മുതല്‍ രാഷ്ട്രീയനായകന്‍മാര്‍വരെ വീണ്ടുവിചാരമോ സാമൂഹികവിശകലനമോ സൂക്ഷ്മകാഴ്ചയോ കൂടാതെ ഇങ്ങനെ പറയുമ്പോഴൊക്കെയും ഇവിടെ ശക്തമായി നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിചിന്തക്കും അധികാരത്തിനും കുറേക്കൂടി പ്രബലതയും നിലനില്‍പും സമ്മതവും ലഭിക്കുകയാണെന്നതാണ് വാസ്തവം."
സി എസ് ചന്ദ്രിക മാധ്യമം ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ് ഈ ഉദ്ധരണി.ചിത്രലേഖ എന്ന ദലിത് യുവതിയോ‌ട് പയ്യന്നൂരിലെ(കേരളത്തിലെ) ഉന്നത സാംസ്കാരിക നിലവാരം(സവര്‍ണ സംസ്കാരം) പുലര്‍ത്തുന്ന സഖാക്കള്‍(മറ്റുള്ളവരും)എങ്ങനെയാണു പെരുമാറുന്നതെന്ന് ചിത്രലേഖ തന്നെ പറഞ്ഞത് കഴിഞ്ഞ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.(അത് സ്കാന്‍ ചെയ്ത് ചേര്‍ക്കണമെന്നുണ്ടായിരുന്നു.നടന്നില്ല.)അതു സംബന്ധമായി അന്വേഷണം നടത്തിയ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇവിടെ കാണാം.കണ്ടില്ലെങ്കില്‍ ഇവിടെ നോക്കുക.ചന്ദ്രികയുടെ ലേഖനം ഇവിടെയും കാണാം.സ്വയം സംസാരിക്കുന്നവയാണ് ഈ റിപ്പോര്‍ട്ടും ലേഖനവും. പക്ഷേ സി പി എമ്മുകാര്‍ എതിര്‍ഭാഗത്തുവരുമ്പോള്‍ വ്യാഖ്യാനം ഇതൊന്നുമാവില്ല.സക്കറിയ വിഷയത്തില്‍ നാം കണ്ടതല്ലേ?ഫെമിനിസ്റ്റും ഗവേഷകയുമായ ഡോ.ജെ ദേവിക എഴുതുന്നു:
"Another ex-activist told me, shockingly, that there was nothing anti-Dalit about this! He was citing ‘drunkenness’ as a reason to ignore the incident. Now, I have seen events in which leading Malayalee intellectuals came dead drunk but that did not affect their minds at all — but I have also seen unbelievable nonsense being spewed by such characters and indeed demonstrate utterly abusive behaviour. But in the latter occasions, they were always quietly — almost gracefully — removed from the scene. And this is not just my experience — a friend was recently sharing memories of how, during the 1980s, when public poetry readings were common all over rural Kerala, there used to be requests made over the mic that ‘all the poets sitting in the toddy shop may kindly come over to the stage’! Mind you, it isn’t that such events were always superior cultural events! So how come it looks ok to react violently when an underprivileged woman gets drunk and gets rough? And there being nothing anti-Dalit! I asked this person if a daughter or wife (i.e suitably inserted in a familial role) of a powerful Nambiar feudal family of the area got drunk and created a fuss, will she be treated similarly? She would be removed from the scene and maybe beaten at home, but would she be beaten on the road and dragged into a police station? No, he had to admit."
ലേഖനത്തിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്കുക.ചിത്രലേഖ സംഭവം റിപ്പോര്‍ട്ട് ചെയ്യില്ലെങ്കിലും ആ സംഭവത്തില്‍ ദലിത് പീഡനമൊന്നുമില്ലെന്ന യൂണിയന്‍കാരുടെ നിഷേധ പ്രസ്താവന നല്‍കാന്‍ മുഖ്യധാരാ പത്രങ്ങള്‍ തയ്യാറായി‌ട്ടുണ്ട്.ദോഷം പറയരുതല്ലോ! ജാതി എന്ന കുളിമുറിയില്‍ എല്ലാ പാര്‍ട്ടിക്കാരും നഗ്നരാണ്. മാതൃഭൂമി വാര്‍ത്ത കാണുക:
ചിത്രലേഖ സംഭവം: പ്രചാരണം അടിസ്ഥാന രഹിതമെന്ന് :" ചിത്രലേഖയ്ക്ക് പയ്യന്നൂരില്‍ ഓട്ടോ ഓടിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് മാത്രമല്ല, യൂണിയനുകള്‍ അവര്‍ക്ക് സംരക്ഷണം നല്കുകയും ചെയ്യും".തന്നെ തന്നെ. നടന്‍ തിലകനും വിലക്കൊന്നുമില്ല.എല്ലാം അങ്ങേരുടെ ഓരോ ഭ്രാന്ത്.ചിത്രലേഖയാണെങ്കില്‍ വെള്ളമടിച്ചു പുലമ്പുന്നതല്ലേ! അതു കേട്ടപാതി കേള്‍ക്കാത്ത പാതി പ്രതികരിക്കാന്‍ ചാടിപ്പുറപ്പെടുന്ന ഫെമിനിസ്റ്റകളും ജാതിവാദികളും.ഹാ കഷ്ടം!

Saturday, February 6, 2010

വംശീയവാദത്തിന്റെ സ്ഥാപകര്‍ വംശീയതയെക്കുറിച്ചു പരാതി പറയുന്നു!

Founders of racism complain of racism in Australia

OUR CORRESPONDENT

Bangalore: Very interesting news has been coming from the once “Whites only” racist Australia. The news is about India’s upper castes (Hindus), founding fathers of racism, accusing the White Australians of racism. The pot calling the kettle black?

Over 20% of India’s Untouchables, the country’s single largest population, is kicked, killed, burnt and their women raped and pushed into prostitution by Hindu rulers. This is the established fact admitted in the very constitution of India. Even after 62 years of so-called “independence”, the Untouchables continue to be the wretched of the earth. (Read our book, Dalit — The Black Untouchables of India, Clarity Press, USA, copies available with DV, Rs. 150).

Chief Justice on Hindu racism: Australia had never allowed entry to non-Whites. Only a couple of years back it lifted the ban and the Hindu racists rushed there in droves in their love for White skin. Over 95% of those Indians are Hindu and practice racism at home. What right the racists have to complain of racism?

Chief Justice of India K.G. Balakrishnan, himself a Dalit, has said racism is rampant in Hindu India. He said racist prejudices are very strong and Untouchables are facing serious problems (Times, Jan. 11, 2010). What better certificate is needed to brand India as a racist state?

[http://www.dalitvoice.org/Templates/feb2010/reports.htm‍]

Thursday, February 4, 2010

ദളിതരും പാവപ്പെട്ടവരും വിധേയര്‍മാത്രം -ശിവരാമന്

പാലക്കാട്: ദളിതരും പാവപ്പെട്ടവരും പാര്‍ട്ടിക്കകത്ത് വിധേയര്‍മാത്രമാണെന്ന് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച മുന്‍ ഒറ്റപ്പാലം എം.പി. എസ്. ശിവരാമന്‍.ഓരോ പ്രദേശത്തും നാട്ടുരാജാക്കന്മാരും അവരുടെ അനുചരരുമെന്ന മട്ടിലേക്ക് പാര്‍ട്ടിസംവിധാനം മാറി. പാവങ്ങളുടെ പാര്‍ട്ടിയെന്നത് പ്രചാരണത്തില്‍മാത്രമായി. മാനുഷിക പരിഗണനവെച്ചല്ല കാര്യങ്ങളെ വിശകലനം ചെയ്യുന്നത്. അഭിപ്രായവ്യത്യാസമുള്ളവരെയും എതിര്‍ക്കുന്നവരെയും ഇല്ലാതാക്കുന്നതാണ് പതിവ്. ശരി നടപ്പാക്കുന്നതിനുപകരം എല്ലാമൊരു 'സഹകരണാടിസ്ഥാന'ത്തില്‍ നടപ്പാക്കലാണ് നടപ്പുരീതിയെന്നും ലക്കിടി പോളിഗാര്‍ഡന്‍ റോഡിലെ വീട്ടിലിരുന്ന് ശിവരാമന്‍ തുറന്നടിച്ചു. വ്യക്തിപരമായി തന്നോട് ശത്രുതാമനോഭാവമുള്ള ചിലരൊക്കെ ഇപ്പോഴും നേതൃത്വത്തിലുണ്ട്.

1993ല്‍ എം.പി.യായി ഒറ്റപ്പാലത്ത് ചരിത്രവിജയം നേടിയതുമുതല്‍ തുടങ്ങിയതാണ് ചിലരുടെ ഈര്‍ഷ്യ. പ്രാദേശിക-ജില്ലാ നേതൃത്വങ്ങളിലെ പലരും ഓരോരോ വിയങ്ങളെച്ചൊല്ലി കുറ്റപ്പെടുത്തി കരിതേക്കാന്‍ ശ്രമിച്ചു. എല്ലാം എം.പി.യുടെ കുഴപ്പംകൊണ്ടെന്ന് വരുത്തിവെക്കാനായിരുന്നു ശ്രമമെന്ന് ശിവരാമന്‍ പറഞ്ഞു. സത്യം വിശദീകരിക്കാന്‍ ഒരിടത്തും അവസരം നല്കിയതുമില്ല. നേതാക്കളോടൊക്കെ സൗഹൃദസംഭാഷണങ്ങള്‍ക്കിടെ പ്രശ്‌നം വിശദീകരിച്ചെങ്കിലും നിസ്സാരവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം റസ്റ്റ്ഹൗസില്‍നിന്ന് എം.പി. സിനിമക്കാരെ ഇറക്കിവിട്ടെന്ന പ്രചാരണമുണ്ടായി. പാര്‍ട്ടിയുടെ പ്രാദേശികനേതാക്കള്‍ക്ക് താമസിക്കാന്‍ ഇടം കിട്ടാത്തതുകൊണ്ട് എം.പി.യുടെ ലെറ്റര്‍പാഡില്‍ അവര്‍ തന്നെ കളക്ടര്‍ക്ക് പരാതി നല്കുകയായിരുന്നു. ഒടുവില്‍ അതിന്റെ കുറ്റവും തലയില്‍വെച്ചുതന്നു.
പിന്നാക്കക്കാര്‍ക്ക് പ്രധാനതസ്തികകള്‍ക്കോ പ്രധാന പ്രശ്‌നങ്ങളില്‍ ഇടപെടലിനോ പാര്‍ട്ടി അവസരം നല്കാറില്ലെന്ന് ശിവരാമന്‍ പറഞ്ഞു. സംവരണസ്ഥാനത്ത് ഒരു പേര്, അത്രമാത്രം. കാര്യംവരുമ്പോള്‍ രണ്ടാംതരം പൗരന്മാരായിമാത്രം പരിഗണിക്കും. ഇക്കാര്യത്തില്‍ അപവാദമായി പേരിന് ഒന്നോരണ്ടോ പേരെ കൊണ്ടുനടക്കുന്നുണ്ട്. പക്ഷേ ഹീറോകളെല്ലാം മറ്റുള്ളവര്‍ തന്നെയാണെന്ന് ശിവരാമന്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ എല്ലാകാര്യങ്ങളിലും ഭൂമാഫിയയുടെ ഇടപെടലാണ്. നേതൃത്വത്തിലുള്ള ആരെക്കണ്ടാല്‍ കാര്യം നടക്കുമെന്ന് മാഫിയകള്‍ക്ക് വ്യക്തമാണ്. ചിലരൊക്കെ ദല്ലാളന്മാരായി മാറി. ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല, എല്ലാം വെറും ചടങ്ങാണ്; ജനങ്ങളെ ബോധിപ്പിക്കാനുള്ള പ്രകടനങ്ങള്‍ മാത്രം.
പാര്‍ട്ടിയില്‍ എല്ലാസമയത്തും ഔദ്യോഗികവിഭാഗത്തിനൊപ്പമായിരുന്നു. പാര്‍ട്ടിയില്‍ തുടരാന്‍ അത് വേണമായിരുന്നു. രണ്ട് ഗ്രൂപ്പുകളുംതമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടുവിഭാഗത്തിനും നാട്ടിലെ മാഫിയാലോബികളുമായി ബന്ധമുണ്ട്. വി.എസ്സിന്റെ കൂടെനിന്ന കുറേപ്പേര്‍ ഒന്നുമല്ലാതായി.

പാര്‍ട്ടി പറയുന്നതേ എന്നും അനുസരിച്ചിട്ടുള്ളൂ. പാര്‍ട്ടിയുടെ ചട്ടക്കൂട് ഭയന്നാണ് പലരും നിശ്ശബ്ദത തുടരുന്നത്. പാര്‍ട്ടിവേദികളില്‍ പരാതിപറഞ്ഞിട്ട് കാര്യമില്ല. നേതൃത്വമെടുത്ത തീരുമാനങ്ങള്‍ താഴേത്തട്ടില്‍ തിടുക്കത്തില്‍ നടത്തിയെടുക്കാനാണ് നേതാക്കളുടെ ശ്രമം. പരാതിയുടെയും എതിര്‍പ്പിന്റെയും സ്വരമുയര്‍ന്നാല്‍ കൂട്ടമായി ആക്രമിച്ച് അപവാദം പ്രചരിപ്പിച്ച് ഒതുക്കും. തെറ്റുതിരുത്തല്‍നയം മുകള്‍ത്തട്ടില്‍ ഇനിയും നടപ്പായിട്ടില്ല. പണിക്കുപോകുന്ന പാവപ്പെട്ടവര്‍ എന്തുതെറ്റാണ് ചെയ്തതെന്ന് നേതാക്കള്‍ പറയണം. മുകളില്‍ തെറ്റുതിരുത്തലിന് പകരം താത്കാലിക വെടിനിര്‍ത്തലാണ് നടപ്പായതെന്നും ശിവരാമന്‍ പറഞ്ഞു.

പുറത്തുപറയുന്നതൊന്നുമല്ല അകത്ത്. മാനസിക ഐക്യത്തോടെ ഒത്തുപോവാന്‍ പറ്റാത്തതുകൊണ്ടാണ് രാജി. എം.പി.യായിരുന്ന സമയത്ത് ബി.ഡി.ഒ. ആയി ജോലിക്ക് അവസരംവന്നു. പോവാന്‍ പാര്‍ട്ടി അനുവദിച്ചില്ല. മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകനാ വാനായിരുന്നു അന്നത്തെ ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം. 2005 മുതല്‍ എം.പി.യെന്ന നിലയില്‍ കിട്ടുന്ന പെന്‍ഷനില്‍നിന്ന് പാര്‍ട്ടിക്ക് ലെവി നല്‍കുന്നുണ്ട്. 96 മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കാതിരുന്നതിന് ഒരു കാരണവും ഇതുവരെയും പറഞ്ഞിട്ടില്ല. ഒന്നും ചോദിച്ചിട്ടുമില്ല -ശിവരാമന്‍ പറഞ്ഞു.

ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരുടെ പരാതികളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നതിനുപകരം കമ്മിറ്റികളില്‍ അതിലും വലിയ 'പ്രശ്‌നങ്ങളാണ്' നേതാക്കള്‍ക്ക് സംസാരിക്കാന്‍ ഉണ്ടാവുകയെന്നും ശിവരാമന്‍ പറഞ്ഞു.(മാതൃഭൂമി ദിനപത്രം 04/02/2010)
എസ് ശിവരാമനെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കി
തിരു: ഗുരുതരമായ അച്ചടക്കം ലംഘനം നടത്തിയതിന് സിപിഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം എസ് ശിവരാമനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി പി ഉണ്ണി അറിയിച്ചു. (ദേശാഭിമാനി -ശിവരാമന്‍ എന്താണു പറഞ്ഞതെന്നറിയാന്‍ മറ്റു പത്രങ്ങള്‍ നോക്കണം.)

Monday, February 1, 2010

അരിയും തിന്നു.........

എല്ലാ സര്‍ക്കാര്‍-സര്‍ക്കാരിതര കണക്കുകളും അസന്ദിഗ്ധമായി സ്ഥാപിക്കുന്ന കാര്യമാണ് മുന്നാക്ക സമുദായങ്ങളെന്ന പേരിലറിയപ്പെടുന്ന ജാതിക്കാര്‍ക്ക് ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ ഉദ്യോഗങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന വസ്തുത.എന്നിട്ടും, സംവരണം ഇല്ലാത്തതിനാല്‍ 'പാവങ്ങ'ള്‍ക്ക് പണിയൊന്നും കിട്ടുന്നില്ലെന്ന പച്ചക്കള്ളം സകലമാന മീഡിയലൂടെയും സിനിമ,സീരിയല്‍ തുടങ്ങിയവയിലൂടെയും നിരന്തരം പ്രചരിപ്പിക്കയാണവര്‍.ഈ ലക്കം പ്രബോധനം വാരികയുടെ മുഖപ്രസംഗം ആ നുണപ്രചാരണത്തെ തുറന്നുകാട്ടുന്നു.കാണുക:
Reservation to 'FORWARD' communities?