
കൊച്ചി: രാജ്യത്തു പ്രചരിക്കുന്ന ഭീകരവാദ നുണക്കഥകള്‍ക്കു പിന്നില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും മാധ്യമങ്ങളുമാണെന്ന് മഹാരാഷ്ട്ര മുന്‍ ഐ.ജി എസ് എം മുഷ്രിഫ്. എസ് എം മുഷ്രിഫ് രചിച്ച കര്‍ക്കരെയെ കൊന്നതാര് കൃതിയുടെ മലയാള പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ബിയുടെ നിയന്ത്രണം പൂര്‍ണമായും ബ്രാഹ്മണിസ്റ് ശക്തികള്‍ പിടിച്ചടക്കിയിരിക്കുകയാണ്. അതു പോലെത്തന്നെയാണു മാധ്യമങ്ങളും. ഭീകരത സംബന്ധിച്ച ഇല്ലാത്ത നുണക്കഥകള്‍ മാധ്യമങ്ങളിലൂടെ ഐ.ബി പ്രചരിപ്പിക്കും. ഭീകരപ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും ചില മുസ്ലിം സംഘടനകളുടെ മേല്‍ കെട്ടിവയ്ക്കും. വ്യാജപ്രചാരണങ്ങളിലൂടെ സാധാരണ ഹിന്ദുക്കള്‍ പോലും മുസ്ലിംകളെ സംശയിക്കാന്‍ ഇടയാവുന്നു. മുംബൈ ആക്രമണത്തെയും തുടര്‍ന്നുണ്ടായ കര്‍ക്കരെ വധത്തെ സംബന്ധിച്ചും പുനരന്വേഷണം നടത്തണം. കര്‍ക്കരെ വധത്തിനു പിന്നില്‍ ഒന്നാമതായി സംശയിക്കപ്പെടുന്നത് ഇന്റലിജന്‍സ് ബ്യൂറോയെയാണ്. കുറ്റാരോപിതര്‍ തന്നെ കേസന്വേഷണവും നടത്തുന്നതിലൂടെ സത്യം പുറത്തുവരുകയില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണം. മലേഗാവ് സ്ഫോടനത്തിന്റെ അന്വേഷണത്തിലൂടെ നിലവിലുണ്ടായിരുന്ന ഭീകരവേട്ടയുടെ മുഖംമൂടി അഴിഞ്ഞുവീഴുകയായിരുന്നു. അതുവരെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്ന യഥാര്‍ഥ ഭീകരതയുടെ വക്താക്കളായ ബ്രാഹ്മണിസ്റ് ശക്തികളെ സുതാര്യമായ അന്വേഷണത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നുവെന്നതാണു കര്‍ക്കരെയെ വധിക്കാന്‍ കാരണമായത്. ഐ.ബി മുന്നറിയിപ്പുകളൊന്നും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഐ.ബി രഹസ്യാന്വേഷണ ഏജന്‍സിയാണെങ്കിലും കേസന്വേഷണവും നടത്തുകയാണ്.
പുസ്തകത്തിന്റെ ആമുഖമായി മുശ്രിഫ് എഴുതിയ എന്തുകൊണ്ട് ഈ പുസ്തകം എന്ന കുറിപ്പ് ഇവിടെ ഞെക്കിയാല്‍ കാണാം.
ഈ പുസ്തകം ഇങ്ഗ്ലീഷില്‍ ഇറങ്ങിയപ്പോള്‍ സത്യാന്വേഷി എഴുതിയ പോസ്റ്റ് ഇവിടെയും കാണാം.
ഇന്നലെ കോഴിക്കോടുവച്ചും ഈ പുസ്തകം പ്രകാശനം ചെയ്തിരുന്നു.അവിടെ മുശ്രിഫ് നടത്തിയ പ്രസംഗത്തില്‍ നിന്ന്:
ബ്രാഹ്മണര്‍ക്ക് മേല്‍ക്കൈ ലഭിക്കില്ലെന്നത് ഗാന്ധിവധത്തിനു കാരണമായി: എസ് എം മുഷ്രിഫ്
കോഴിക്കോട്: സ്വതന്ത്ര ഇന്ത്യയില്‍ ബ്രാഹ്മണര്‍ക്ക് അധികാരത്തില്‍ മേല്‍ക്കൈ ലഭിക്കില്ലെന്ന ഭയമാണ് ഗാന്ധിവധത്തിനു കാരണമായതെന്ന് എസ് എം മുഷ്രിഫ്. തന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നൂറ്റാണ്ടുകളായി രാജ്യത്ത് നിലനില്‍ക്കുന്ന ബ്രാഹ്മണ മേധാവിത്വത്തിലധിഷ്ഠിതമായ ഭരണം തുടരാനാവില്ലെന്ന് ഇവര്‍ക്ക് ഉറപ്പായിരുന്നു. മനുസ്മൃതി എഴുതുകയും അത് ദൈവം എഴുതിയതാണെന്നു കള്ളപ്രചാരണം നടത്തുകയും അതു ജനങ്ങളെ നൂറ്റാണ്ടുകളായി വിശ്വസിപ്പിക്കുകയും ചെയ്തവരാണിവര്‍. ബ്രിട്ടീഷുകാര്‍ പോയാല്‍ സാധാരണക്കാര്‍ അധികാരത്തില്‍ വരികയും തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാവുകയും ചെയ്യുമെന്നു ഇവര്‍ക്കറിയാമായിരുന്നു. നൂറ്റാണ്ടുകളായി തങ്ങളെ ചൂഷണം ചെയ്ത ബ്രാഹ്മണര്‍ക്കെതിരേ പ്രതികാരം ചെയ്യുമെന്നും ഇവര്‍ ഭയന്നിരുന്നു. ഇതായിരുന്നു രാജ്യത്ത് വര്‍ഗീയ കലാപങ്ങളുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയത്. മാധ്യമങ്ങളെയും ഒപ്പം തങ്ങളുടെ ബുദ്ധിയും ഉപയോഗിച്ചാണ് ഇവര്‍ ഇതുപോലുള്ള പ്രചാരണങ്ങള്‍ വിജയിപ്പിച്ചത്.
മുസ്ലിം ടെററിസം 2004 ലെ ഇന്റലിജന്‍സ് റിപോര്‍ട്ടിനെത്തുടര്‍ന്നാണ് ഉണ്ടാവുന്നത്. ആരാധനാലയങ്ങള്‍, പ്രശസ്ത വ്യക്തികള്‍, മറ്റു സ്ഥാപനങ്ങള്‍ ഇവയെല്ലാം ആക്രമിക്കുമെന്ന് ഇത്തരം റിപോര്‍ട്ടുകളില്‍ അടിക്കടി പരാമര്‍ശിക്കപ്പെട്ടു. ഇവയില്‍ പലതും വ്യാജമായി പ്രചരിപ്പിക്കപ്പെട്ടതായിരുന്നു. കിംവദന്തികളിലൂടെ രാജ്യത്തെ മുസ്ലിംകള് സാധാരണക്കാരായ ഹിന്ദുക്കളുടെ ശത്രുക്കളാണെന്നു പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാമെന്നും മുന്‍ മഹാരാഷ്ട്ര ഐ.ജി കൂടിയായ മുഷ്രിഫ് പറഞ്ഞു.
രാജ്യം 700 വര്‍ഷത്തിലധികം ഭരിച്ച മുഗളന്മാരെ ഭരണത്തില്‍ സഹായിച്ചതു ബ്രാഹ്മണരായിരുന്നു. അക്കാലത്തൊന്നും തങ്ങളെ അപമാനിച്ചതായി ഇവര്‍ പറഞ്ഞിട്ടില്ല. ടിപ്പുസുല്‍ത്താന്റെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ബ്രാഹ്മണരായിരുന്നു. ഔറംഗസീബിന്റെ മുഖ്യ ഉപദേഷ്ടാക്കളിലും ഉദ്യോഗസ്ഥരിലും 50 ശതമാനത്തിലധികവും ബ്രാഹ്മണരായിരുന്നു. ഈ കാലഘട്ടത്തിലൊന്നും ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിരുന്നില്ല.
മുസ്ലിംകളെല്ലാം തീവ്രവാദികളാണെന്നതും മുസ്ലിംകള് തന്നെ മറ്റു മുസ്ലിംകളെ തീവ്രവാദികളാണെന്നു സംശയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇത്തരം പ്രചാരണങ്ങളിലൂടെ രൂപപ്പെട്ടതാണ്. മാധ്യമങ്ങളെ തന്ത്രപൂര്‍വം ഉപയോഗിച്ചാണ് ഇവര്‍ ഇതു വിജയിപ്പിച്ചത്. അദ്ദേഹം വ്യക്തമാക്കി.
പുതിയ ലക്കം ദലിത് വോയ്സ് എഡിറ്റോറിയല്‍ ഈ വിഷയവും പരാമര്‍ശിക്കുന്നുണ്ട്. കാണുക
"Falsehood on Bombay terrorist attack: Even when clear evidences were available that the CST (Victoria Terminus)-Cama Hospital sector part of the Bombay terrorist act of 2008 was the handiwork of the Brahminists in the IB, people are not believing it. May be the Brahminical media blacked out the truth. But even highly educated people among us still do not know that this part of the attack was not done by the Pak terrorists but Brahminical terrorists to eliminate the police officer Karkare who had hauled up the Brahmin terrorists.
The crux of the problem is we the educated among the oppressed sections refuse to think, analyse and get at the Truth. We have lost the capacity to judge the relative merits of the arguments."(To read more:Dalit Voice Feb 16-28 Editorial)
"കര്‍ക്കരെ വധത്തിനു പിന്നില്‍ ഒന്നാമതായി സംശയിക്കപ്പെടുന്നത് ഇന്റലിജന്‍സ് ബ്യൂറോയെയാണ്. കുറ്റാരോപിതര്‍ തന്നെ കേസന്വേഷണവും നടത്തുന്നതിലൂടെ സത്യം പുറത്തുവരുകയില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണം."-മുശ്രിഫ്
ReplyDeleteകൊള്ളാം നല്ല പോസ്ററ്......
ReplyDeleteനിഷ്കളങ്കരും ഇരകളും സര്‍വോപരി സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പൊരുതുന്ന ചുണക്കുട്ടികളായ തീവ്ര വാദികളെന്നു മുദ്രചാര്‍ത്തപ്പെട്ട സ്ഫോടനക്കേസുകളിലെ മുഴുവന്‍ പ്രതികളേയും മോചിപ്പിച്ച് ബ്രാഹ്മണരെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം സംവിധാനം ഒരുക്കണം.രാജ്യത്തിന്റെ ഉത്തമമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുവാന്‍ മുസ്ലീം സമുദായത്തിനു പ്രത്യേകമായി ഒരു ഇന്റലിജന്റ്സ് ഡിപ്പാര്‍ട്ടുമെന്റ് അനുവദിച്ചു കൊടുക്കുന്നതും ഏറെ ഗുണം ചെയ്യും.
ReplyDeleteഎഴുതി ആടിനെ
ReplyDeleteപട്ടിയാക്കാം
എന്ന് കേട്ടിട്ടുണ്ട്
അത്
സത്യമാനന്നു
ഇപ്പോള്‍ മനസ്സിലായി
ഈ ലൈനില്‍ പോയാല്‍ മതഭ്രാന്തന്മാരുടെ വെടിയേറ്റ് മുംബയിലും കാശ്മീരിലും
ഒക്കെ കൊല്ലപ്പെട്ടവരെല്ലാം
തനിയെ ആത്മഹത്യ
ചെയ്തതാനന്നു സ്ഥാപിചെടുക്കാം
ഔരങ്ങസീബിന്റെ സേവകന്മാരായിരുന്ന ബ്രാഹ്മണരുടെ
പേരുവിവരം ഒന്ന് തരണേ. ഇന്ത്യ
ചരിത്രത്തിലെങ്ങും ഇങ്ങനെയൊന്നും കേട്ടിട്ടില്ലല്ലോ
കഫിരുകളെ കണ്ടാല്‍ കഴുത്തു വെട്ടുന്ന ഒരാളായിരുന്നു അദ്ദേഹം എന്നാണ് കേട്ടിട്ടുള്ളത്. സാരമില്ല ഇത് പോലെ പത്തു പോസ്റ്റ് പോസ്റ്റി നമുക്ക് അദ്ദേഹത്തെ
മതേതര സുല്‍ത്താന്‍ ആക്കി കളയാം
കര്‍ക്കരെയെ കൊന്നത് ചില ഹിന്ദുത്വ തല്പര കക്ഷികളാണെന്ന് ഇപ്പോള്‍ വീണ്ടും വീണ്ടും സംശയിക്കേണ്ട അവസ്ഥ വന്നെത്തി നില്‍ക്കുകയാണ്. പൂണെ സ്പോടനത്തിന്റെ ശേഷം ആര് ഡി എക്സ് ശേഖരവുമായി ചിലരെ മഹാരാഷ്ട്ര സര്‍ക്കാര്‍ പിടിച്ചിട്ടുണ്ട്. ആകെ ഒരു പെട്ടികോളം വാര്‍ത്തയെ നമ്മുടെ പത്രങ്ങള്‍ കൊടുത്തിട്ടുള്ളൂ. ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ഏതൊക്കെയോ സന്യാസിനിമാരോ സന്യാസികളോ ഒക്കെ പുറത്ത് വന്നേക്കാം.
ReplyDeleteകര്‍ക്കരെയെ പോലുള്ള നിശ്പക്ഷരായ ഉദ്യോഗസ്ഥന് മാരെ വെച്ചേക്കില്ലെന്ന് ശപഥം ചെയ്ത് ഇറങ്ങിയവരുള്ളപ്പോള് ഇതൊക്കെ തന്നെയാവും അവസ്ഥ.
വ്യാജ ഏറ്റുമുട്ടല്‍ പരമ്പരള്‍ തന്നെയായിരുന്നു മുമ്പ് നടാന്നിരുന്നത് ഇതെല്ലാം അല്പം സത്യം പുറത്ത് വന്നപ്പോള്‍ ഇപ്പോള്‍ ഏറ്റുമുട്ടലുകള്‍ക്ക് കുറവുണ്ട്. അല്ലെങ്കില്‍ മാസം ഒന്ന് എന്ന നിലക്ക് മുസ്ലിം തീവ്രവാദികള്‍ ഏറ്റുമുട്ടലുകളീല് കൊല്ലപ്പെടുകയായിരുന്നു പതിവ്.
എ ജി പി
“തനിയെ ആത്മഹത്യ ചെയ്യുക എന്നത് തെറ്റാണ് സഖാവെ “ ആത്മഹത്യ മതി, ‘തനിയെ‘ വേണ്ട. ::)