പാലക്കാട്: ദളിതരും പാവപ്പെട്ടവരും പാര്‍ട്ടിക്കകത്ത് വിധേയര്‍മാത്രമാണെന്ന് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച മുന്‍ ഒറ്റപ്പാലം എം.പി. എസ്. ശിവരാമന്‍.ഓരോ പ്രദേശത്തും നാട്ടുരാജാക്കന്മാരും അവരുടെ അനുചരരുമെന്ന മട്ടിലേക്ക് പാര്‍ട്ടിസംവിധാനം മാറി. പാവങ്ങളുടെ പാര്‍ട്ടിയെന്നത് പ്രചാരണത്തില്‍മാത്രമായി. മാനുഷിക പരിഗണനവെച്ചല്ല കാര്യങ്ങളെ വിശകലനം ചെയ്യുന്നത്. അഭിപ്രായവ്യത്യാസമുള്ളവരെയും എതിര്‍ക്കുന്നവരെയും ഇല്ലാതാക്കുന്നതാണ് പതിവ്. ശരി നടപ്പാക്കുന്നതിനുപകരം എല്ലാമൊരു 'സഹകരണാടിസ്ഥാന'ത്തില്‍ നടപ്പാക്കലാണ് നടപ്പുരീതിയെന്നും ലക്കിടി പോളിഗാര്‍ഡന്‍ റോഡിലെ വീട്ടിലിരുന്ന് ശിവരാമന്‍ തുറന്നടിച്ചു. വ്യക്തിപരമായി തന്നോട് ശത്രുതാമനോഭാവമുള്ള ചിലരൊക്കെ ഇപ്പോഴും നേതൃത്വത്തിലുണ്ട്.
1993ല്‍ എം.പി.യായി ഒറ്റപ്പാലത്ത് ചരിത്രവിജയം നേടിയതുമുതല്‍ തുടങ്ങിയതാണ് ചിലരുടെ ഈര്‍ഷ്യ. പ്രാദേശിക-ജില്ലാ നേതൃത്വങ്ങളിലെ പലരും ഓരോരോ വിയങ്ങളെച്ചൊല്ലി കുറ്റപ്പെടുത്തി കരിതേക്കാന്‍ ശ്രമിച്ചു. എല്ലാം എം.പി.യുടെ കുഴപ്പംകൊണ്ടെന്ന് വരുത്തിവെക്കാനായിരുന്നു ശ്രമമെന്ന് ശിവരാമന്‍ പറഞ്ഞു. സത്യം വിശദീകരിക്കാന്‍ ഒരിടത്തും അവസരം നല്കിയതുമില്ല. നേതാക്കളോടൊക്കെ സൗഹൃദസംഭാഷണങ്ങള്‍ക്കിടെ പ്രശ്‌നം വിശദീകരിച്ചെങ്കിലും നിസ്സാരവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം റസ്റ്റ്ഹൗസില്‍നിന്ന് എം.പി. സിനിമക്കാരെ ഇറക്കിവിട്ടെന്ന പ്രചാരണമുണ്ടായി. പാര്‍ട്ടിയുടെ പ്രാദേശികനേതാക്കള്‍ക്ക് താമസിക്കാന്‍ ഇടം കിട്ടാത്തതുകൊണ്ട് എം.പി.യുടെ ലെറ്റര്‍പാഡില്‍ അവര്‍ തന്നെ കളക്ടര്‍ക്ക് പരാതി നല്കുകയായിരുന്നു. ഒടുവില്‍ അതിന്റെ കുറ്റവും തലയില്‍വെച്ചുതന്നു.
പിന്നാക്കക്കാര്‍ക്ക് പ്രധാനതസ്തികകള്‍ക്കോ പ്രധാന പ്രശ്‌നങ്ങളില്‍ ഇടപെടലിനോ പാര്‍ട്ടി അവസരം നല്കാറില്ലെന്ന് ശിവരാമന്‍ പറഞ്ഞു. സംവരണസ്ഥാനത്ത് ഒരു പേര്, അത്രമാത്രം. കാര്യംവരുമ്പോള്‍ രണ്ടാംതരം പൗരന്മാരായിമാത്രം പരിഗണിക്കും. ഇക്കാര്യത്തില്‍ അപവാദമായി പേരിന് ഒന്നോരണ്ടോ പേരെ കൊണ്ടുനടക്കുന്നുണ്ട്. പക്ഷേ ഹീറോകളെല്ലാം മറ്റുള്ളവര്‍ തന്നെയാണെന്ന് ശിവരാമന്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ എല്ലാകാര്യങ്ങളിലും ഭൂമാഫിയയുടെ ഇടപെടലാണ്. നേതൃത്വത്തിലുള്ള ആരെക്കണ്ടാല്‍ കാര്യം നടക്കുമെന്ന് മാഫിയകള്‍ക്ക് വ്യക്തമാണ്. ചിലരൊക്കെ ദല്ലാളന്മാരായി മാറി. ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല, എല്ലാം വെറും ചടങ്ങാണ്; ജനങ്ങളെ ബോധിപ്പിക്കാനുള്ള പ്രകടനങ്ങള്‍ മാത്രം.
പാര്‍ട്ടിയില്‍ എല്ലാസമയത്തും ഔദ്യോഗികവിഭാഗത്തിനൊപ്പമായിരുന്നു. പാര്‍ട്ടിയില്‍ തുടരാന്‍ അത് വേണമായിരുന്നു. രണ്ട് ഗ്രൂപ്പുകളുംതമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടുവിഭാഗത്തിനും നാട്ടിലെ മാഫിയാലോബികളുമായി ബന്ധമുണ്ട്. വി.എസ്സിന്റെ കൂടെനിന്ന കുറേപ്പേര്‍ ഒന്നുമല്ലാതായി.
പാര്‍ട്ടി പറയുന്നതേ എന്നും അനുസരിച്ചിട്ടുള്ളൂ. പാര്‍ട്ടിയുടെ ചട്ടക്കൂട് ഭയന്നാണ് പലരും നിശ്ശബ്ദത തുടരുന്നത്. പാര്‍ട്ടിവേദികളില്‍ പരാതിപറഞ്ഞിട്ട് കാര്യമില്ല. നേതൃത്വമെടുത്ത തീരുമാനങ്ങള്‍ താഴേത്തട്ടില്‍ തിടുക്കത്തില്‍ നടത്തിയെടുക്കാനാണ് നേതാക്കളുടെ ശ്രമം. പരാതിയുടെയും എതിര്‍പ്പിന്റെയും സ്വരമുയര്‍ന്നാല്‍ കൂട്ടമായി ആക്രമിച്ച് അപവാദം പ്രചരിപ്പിച്ച് ഒതുക്കും. തെറ്റുതിരുത്തല്‍നയം മുകള്‍ത്തട്ടില്‍ ഇനിയും നടപ്പായിട്ടില്ല. പണിക്കുപോകുന്ന പാവപ്പെട്ടവര്‍ എന്തുതെറ്റാണ് ചെയ്തതെന്ന് നേതാക്കള്‍ പറയണം. മുകളില്‍ തെറ്റുതിരുത്തലിന് പകരം താത്കാലിക വെടിനിര്‍ത്തലാണ് നടപ്പായതെന്നും ശിവരാമന്‍ പറഞ്ഞു.
പുറത്തുപറയുന്നതൊന്നുമല്ല അകത്ത്. മാനസിക ഐക്യത്തോടെ ഒത്തുപോവാന്‍ പറ്റാത്തതുകൊണ്ടാണ് രാജി. എം.പി.യായിരുന്ന സമയത്ത് ബി.ഡി.ഒ. ആയി ജോലിക്ക് അവസരംവന്നു. പോവാന്‍ പാര്‍ട്ടി അനുവദിച്ചില്ല. മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകനാ വാനായിരുന്നു അന്നത്തെ ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശം. 2005 മുതല്‍ എം.പി.യെന്ന നിലയില്‍ കിട്ടുന്ന പെന്‍ഷനില്‍നിന്ന് പാര്‍ട്ടിക്ക് ലെവി നല്‍കുന്നുണ്ട്. 96 മാര്‍ച്ചില്‍ കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കാതിരുന്നതിന് ഒരു കാരണവും ഇതുവരെയും പറഞ്ഞിട്ടില്ല. ഒന്നും ചോദിച്ചിട്ടുമില്ല -ശിവരാമന്‍ പറഞ്ഞു.
ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരുടെ പരാതികളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യുന്നതിനുപകരം കമ്മിറ്റികളില്‍ അതിലും വലിയ 'പ്രശ്‌നങ്ങളാണ്' നേതാക്കള്‍ക്ക് സംസാരിക്കാന്‍ ഉണ്ടാവുകയെന്നും ശിവരാമന്‍ പറഞ്ഞു.(മാതൃഭൂമി ദിനപത്രം 04/02/2010)
എസ് ശിവരാമനെ സിപിഐ എമ്മില്‍നിന്ന് പുറത്താക്കി
തിരു: ഗുരുതരമായ അച്ചടക്കം ലംഘനം നടത്തിയതിന് സിപിഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം എസ് ശിവരാമനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി പി ഉണ്ണി അറിയിച്ചു. (ദേശാഭിമാനി -ശിവരാമന്‍ എന്താണു പറഞ്ഞതെന്നറിയാന്‍ മറ്റു പത്രങ്ങള്‍ നോക്കണം.)

ReplyDeleteതീര്‍ത്തും ശരിയാണ്.
ReplyDeleteപാര്‍ട്ടിയില്‍ നിന്നും പുറത്തുകടക്കുമ്പോള്‍- മാത്രം പറയാന്‍ കഴിയുന്ന ചിലസത്യങ്ങള്‍ മാത്രം.
ReplyDeleteഎല്ലാ രാഷ്ട്രീയ ബ്രാന്‍ഡുകളേയും ഏതുസമയത്തും സ്വീകരിക്കാനും അതുപോലെത്തന്നെ ഉപേക്ഷിക്കാനും
ReplyDeleteജനം അടിമത്വത്തില്‍ നിന്നും, രാഷ്ട്രീയ കക്ഷികളോടുള്ള
വിധേയത്വത്തില്‍ നിന്നും ഹീനമായ
നേതൃഭക്തിയില്‍ നിന്നും
പുറത്തുവരുന്നതോടെ സാധിക്കുന്നതാണ്.
വ്യക്തികളുടെ രാഷ്ട്രീയ ബോധത്തിന്റെ സഞ്ചിത
ശക്തി മാത്രമായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികള്‍.
കക്ഷികള്‍ വിലക്കെടുക്കുന്നതോ പ്രീണിപ്പിച്ച്
കൂടെ നിര്‍ത്തിയിരിക്കുന്നതോ ആയ വോട്ടുചെയ്യല്‍
തൊഴിലാളികളായിക്കൂട ജനം.
ശ്രീ.ശിവരാമന്റെ പ്രശ്നമെന്തെന്ന് ചിത്രകാരനറിയില്ല.
ദളിതരും പാവപ്പെട്ടവരും പാര്‍ട്ടിക്കകത്ത് വിധേയര്‍മാത്രമാണെന്ന് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച മുന്‍ ഒറ്റപ്പാലം എം.പി. എസ്. ശിവരാമന്‍.
ReplyDeleteഅന്നു സീറ്റ് നൽകിയപ്പോൾ വിധേയത്തോടെ അത് ഏറ്റുവാങ്ങിയത് മറ്റൊരു വിധേയത്വം!ജയിച്ചു കഴിഞ്ഞ് തീർത്തും വിധേയനായി.ഇപ്പോൾ പാർട്ടി അദ്ദേഹത്തിനു കീഴ്പെട്ടു.അദ്ദേഹത്തോട് അടിയറവു പറഞ്ഞു. പുറത്താക്കി.ഹഹഹ!ഇതൊക്കെ കാലാകാലങ്ങളിൽ രാഷ്ട്രീയരംഗത്ത് കണ്ടുവരുന്നതു തന്നെ. ജനാധിപത്യമല്ലേ?
ശിവരാമനു കൊള്ളില്ലെന്നു ഇപ്പോൾ തോന്നിയ പാർട്ടിവിട്ടു. ഇനിയിപ്പോൾ പൂർണ്ണമായും ആദർശശുദ്ധിയും ദളിദ് സ്നേഹവും ഒക്കെ ഉള്ള ഒരു പാർട്ടി വേണമല്ലോ! ശിവരാമനും നിൽക്കാൻ! ആട്ടേ ഏതാണാവോ സി.പി.എമ്മിനേക്കാൾ മധുര മനോജ്ഞമായ ആപാർട്ടി? ഒരിക്കൽ ഒരു എം.പി ആയ ആളിനു മറ്റു ജോലികളൊന്നും ചെയ്ത് പിന്നീട് ജീവിക്കാനാകില്ലല്ലോ!ഇനി ഒരു എം.എൽ.എ എങ്കിലും ആകാതെ വയ്യല്ലൊ!കേരളത്തിൽ ഇടതുമുന്നണിക്ക് അടുത്ത ഇലക്ഷനിൽ തിരിച്ചടി ലഭിയ്ക്കുമെന്ന വിശ്വാസത്തിൽ മറുകണ്ടം ചാടുന്നവരിലെ വി.ഐ.പികളാണ് ഇവരെല്ലാം. സീറ്റ് കിട്ടാത്തതിൽ കുണ്ഡിതപ്പെട്ട് കുണ്ടി കുലുക്കുന്നവരെയൊക്കെ പൊക്കിക്കാണിക്കുന്നവരെക്കുറിച്ച് എന്തു പറയാൻ!
ReplyDeleteഎന്തുകൊണ്ടാണ് മുന്‍പെങ്ങുമില്ലാത്തവിധം പാര്‍ട്ടിയെ വെല്ലുവിളിച്ച് ശിവരാമന്മാര്‍ ഇങ്ങനെ മറുകണ്ടം ചാടുന്നതെന്ന് സ്വയംവിമര്‍ശനമായി ചിന്തിക്കാന്‍ എന്നിട്ടും ഭാവമില്ല.ചാട്ടം ഇങ്ങോട്ടേക്കാണെങ്കില്‍ എന്താകുമായിരുന്നു ന്യായവാദങ്ങള്‍?
ReplyDelete