അപ്പോള്‍ ഈഴവരാദി അവര്‍ണര്‍ ഹിന്ദുക്കളില്‍ പെടില്ലല്ലേ?കഴുതകള്‍ കരുതിയിരിക്കുന്നത് അവരാണ് ഹിന്ദുക്കളെന്നാണ്.അതുകൊണ്ടല്ലേ കെട്ടിക്കേറി ഇക്കാണാവുന്ന ഹിന്ദുക്ഷേത്രങ്ങളിലൊക്കെ കാണിക്കയിടാന്‍ അവര്‍ തിക്കിത്തിരക്കുന്നത്!കാണിക്കയിടല്‍ മാത്രമാണ് ഹിന്ദുക്കളെന്ന നിലയിലുള്ള അവരുടെ ഏക അവകാശം എന്ന് പാവങ്ങളുണ്ടോ അറിയുന്നു?കൂടുതല്‍ അറിയാന്‍ സത്യാന്വേഷിയുടെ ഈ പോസ്റ്റ് വായിക്കുക:
Tuesday, March 23, 2010
ദേവസ്വം ബില്ലും ജന്മഭൂമിയുടെ ഹിന്ദുക്കളും
ഇന്നലെ കേരള നിയമസഭയില്‍ അവതരിപ്പിച്ച് സബ്ജക്റ്റ് കമിറ്റിക്കു വിട്ട ദേവസ്വം ബില്ലിനെ എതിര്‍ക്കുന്നവരാരാണ്? ഹിന്ദുക്കള്‍ എല്ലാവരും? നായര്‍-നമ്പൂതിരി വിഭാഗങ്ങള്‍ എതിര്‍ക്കുന്നുണ്ട്.എന്നാല്‍ ഈഴവ-ഗണക തുടങ്ങിയ പിന്നാക്ക ജാതിക്കാര്‍ അനുകൂലിക്കയാണ്.അതായത് ഹിന്ദുക്കള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും ബില്ല് പാസാകണമെന്ന് ആഗ്രഹിക്കുന്നു. മറിച്ച് ക്രിസ്ത്യന്‍-മുസ്ലിം (ഉമ്മന്‍ ചാണ്ടി-മാണി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് )തുടങ്ങിയ അന്യ മതക്കാരും ഈ വിഷയത്തില്‍ എന്‍ എസ് എസ്സിനൊപ്പമുണ്ട്. എന്‍ എസ് എസ് നിലപാടാണ് യഥാര്‍ഥ ഹിന്ദുക്കളുടേത് എന്നാണ് ഹിന്ദുക്കളുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിട്ടുള്ള 'ജന്മഭൂമി'ക്കാര്‍ പറയുന്നതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്.
അപ്പോള്‍ ഈഴവരാദി അവര്‍ണര്‍ ഹിന്ദുക്കളില്‍ പെടില്ലല്ലേ?കഴുതകള്‍ കരുതിയിരിക്കുന്നത് അവരാണ് ഹിന്ദുക്കളെന്നാണ്.അതുകൊണ്ടല്ലേ കെട്ടിക്കേറി ഇക്കാണാവുന്ന ഹിന്ദുക്ഷേത്രങ്ങളിലൊക്കെ കാണിക്കയിടാന്‍ അവര്‍ തിക്കിത്തിരക്കുന്നത്!കാണിക്കയിടല്‍ മാത്രമാണ് ഹിന്ദുക്കളെന്ന നിലയിലുള്ള അവരുടെ ഏക അവകാശം എന്ന് പാവങ്ങളുണ്ടോ അറിയുന്നു?കൂടുതല്‍ അറിയാന്‍ സത്യാന്വേഷിയുടെ ഈ പോസ്റ്റ് വായിക്കുക:
അപ്പോള്‍ ഈഴവരാദി അവര്‍ണര്‍ ഹിന്ദുക്കളില്‍ പെടില്ലല്ലേ?കഴുതകള്‍ കരുതിയിരിക്കുന്നത് അവരാണ് ഹിന്ദുക്കളെന്നാണ്.അതുകൊണ്ടല്ലേ കെട്ടിക്കേറി ഇക്കാണാവുന്ന ഹിന്ദുക്ഷേത്രങ്ങളിലൊക്കെ കാണിക്കയിടാന്‍ അവര്‍ തിക്കിത്തിരക്കുന്നത്!കാണിക്കയിടല്‍ മാത്രമാണ് ഹിന്ദുക്കളെന്ന നിലയിലുള്ള അവരുടെ ഏക അവകാശം എന്ന് പാവങ്ങളുണ്ടോ അറിയുന്നു?കൂടുതല്‍ അറിയാന്‍ സത്യാന്വേഷിയുടെ ഈ പോസ്റ്റ് വായിക്കുക:
Monday, March 22, 2010
ബട്ല ഹൌസ് തെളിയിക്കുന്നു ;കോണ്‍ഗ്രസ് =ബീ ജേ പ്പി?
കോണ്‍ഗ്രസ് ഇനിയും അമാന്തിക്കുമോ?
നീതിക്കുവേണ്ടിയുള്ള സുമനസ്സുകളുടെ നിലവിളിക്കുനേരെ കണ്ണും കാതും ഇറുക്കിയടച്ചിട്ടും ബട്ല ഹൌസ് ഏറ്റുമുട്ടലിന്റെ പ്രേതബാധ ദല്‍ഹി പൊലീസിനെയും കോണ്‍ഗ്രസ് നയിക്കുന്ന ദല്‍ഹി, കേന്ദ്രഭരണകൂടങ്ങളെയും വിട്ടൊഴിയുന്നില്ല. ഒന്നര വര്‍ഷംമുമ്പ് നടന്ന ഏറ്റുമുട്ടല്‍ വ്യാജ മാണെന്നും അല്ലെന്നുമുള്ള വാദവിവാദങ്ങള്‍ അനുദിനം മുറുകുകയാണ്. സംഭവം വ്യാജമാണെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ പാര്‍ട്ടി ചുമ തലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്വിജയ് സിങ് സംശയം പ്രകടിപ്പിച്ചത് പുകിലാവുകയും ഒടുവില്‍ പ്രസ്താവന വിഴുങ്ങി സിങ് തല യൂരുകയും ചെയ്തത് ഈയടുത്ത നാളുകളിലാണല്ലോ. ഇപ്പോള്‍ ഇതാ ഇത്രകാലം മറഞ്ഞുകിടന്ന, കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു കള്‍ പുറത്തു വന്നിരിക്കുന്നു. ബട്ല ഹൌസില്‍ നടന്നത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലാണ് എന്ന ഔദ്യോഗികഭാഷ്യത്തിന് പ്രഹരമേല്‍പിക്കു ന്നതാണ് ദല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായ അഫ്റോസ് ആലം സാഹില്‍ എന്ന ഇരുപത്തിര ണ്ടുകാരന്‍ വിവരാവകാശനിയമപ്രകാരം സമ്പാദിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍.2008 സെപ്റ്റംബര്‍ 19നാണ് ദല്‍ഹിയിലെ ബട്ലഹൌസ് കോളനിയിലെ വാടകവീട്ടില്‍ താമസിക്കുന്ന ജാമിഅ മില്ലിയ്യയിലെ ആതിഫ് അമീന്‍ (24), മുഹമ്മദ് സാജിദ് (18) എന്നീ രണ്ട് വിദ്യാര്‍ഥികളെ ദല്‍ഹി പൊലീസ് വെടിവെച്ചുകൊന്നത്. അന്നേക്ക് അഞ്ചുനാള്‍ മുമ്പ് ദല്‍ഹിയില്‍ നടന്ന സ്്ഫോടനപരമ്പരയില്‍ ബന്ധമുള്ള ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ ഇവരെ ഉഗ്രമായ ഏറ്റുമുട്ടലില്‍ കൊലപ്പെടു ത്തുകയായിരുന്നുവെന്നാണ് ദല്‍ഹി പൊലീസും തുടര്‍ന്ന് സംസ്ഥാന,കേന്ദ്രസര്‍ക്കാറുകളും വാദിച്ചുപോന്നത്. എന്നാല്‍, പട്ടാപ്പകല്‍ നടന്ന ഈ ഏറ്റുമുട്ടലിനെക്കുറിച്ച് പരിസരവാസികളും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളും അധ്യാപകരും ആദ്യനാള്‍ തൊട്ടേ സംശയമുയര്‍ത്തി. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും നിയമജ്ഞരും സാമൂഹികസംഘടനകളും ഒറ്റക്കും കൂട്ടായും നടത്തിയ സ്വതന്ത്ര അന്വേഷണങ്ങളുടെയെല്ലാം ഒടുവില്‍ ബട്ല ഹൌസ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അതിനിടെ, കൊല്ലപ്പെട്ടവരുടെ സ്വദേശമായ ഉത്തര്‍പ്രദേശിലെ അഅ്സംഗഢിനെ 'ആതംഗഢ്' എന്ന ഉഗ്രവാദി ഊരായി ചിത്രീകരിക്കുന്ന വിധത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നേതൃ ത്വത്തില്‍ അന്വേഷണം മുന്നോട്ടുപോയി.
എന്നാല്‍, ബട്ല ഹൌസ് ഏറ്റുമുട്ടല്‍ സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആവശ്യമായ ഏത് അന്വേഷണ ആവശ്യത്തെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങള്‍ നിരാകരിച്ചു. ദേശീയ സുരക്ഷാ ഏജന്‍സിയെപ്പോലുള്ള സര്‍ക്കാര്‍ ബാഹ്യസംവിധാന ങ്ങള്‍ മനുഷ്യാവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിനുനേരെ 'രാജ്യദ്രോഹ'ഭീഷണി കാട്ടി കണ്ണുരുട്ടി. ജുഡീഷ്യല്‍ അന്വേഷണത്തിനു വേണ്ടി യുള്ള ആവശ്യം ദല്‍ഹി ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും തള്ളിക്കളഞ്ഞു. സംഭവത്തെ തുടര്‍ന്ന് അഅ്സംഗഢിലും പരിസരപ്രദേ ശത്തുമുള്ള 26 മുസ്ലിം ചെറുപ്പക്കാര്‍ ഇപ്പോള്‍ ജയിലിലാണ്. രാജ്യത്തെ നാലു സംസ്ഥാനങ്ങളിലെ ആറു നഗരങ്ങളിലായി ഇവര്‍ക്കെതിരെ 50 കേസുകള്‍ നിലവിലുണ്ട്. ബട്ലഹൌസിനെ തുടര്‍ന്ന് ദല്‍ഹിയിലും യു.പിയിലും ഉയര്‍ന്ന മുസ്ലിം പ്രതിഷേധവികാരം തണുപ്പിക്കാനുള്ള മാര്‍ഗങ്ങ ളാരായുമ്പോഴും കോണ്‍ഗ്രസ്നേതൃത്വവും കേന്ദ്ര ഭരണകൂടവും സംഭവത്തില്‍ ന്യായയുക്തമായ ജുഡീഷ്യല്‍ അന്വേഷണം പറ്റില്ലെന്ന വാശിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെയാണ് സംഭവം നടന്ന് പതിനെട്ടാം മാസം, ഒളിച്ചുവെച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വെളിച്ചത്തുവരുന്നത്. ദല്‍ഹി പൊലീസ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കേന്ദ്ര വിവരാവകാശ കമീഷന്‍ തുടങ്ങി എല്ലാവരും നല്‍കാന്‍ വിസമ്മതിച്ച റിപ്പോര്‍ട്ട് ഒടുവില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ വഴിയാണ് വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അഫ്റോസിന് ലഭിച്ചത്.
കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെ ദേഹത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും ആതിഫിന്റെ ശരീരത്തിലുള്ള 21 മുറിവുകളില്‍ അഞ്ചെണ്ണവും സാജിദിന്റെ ശരീരത്തിലെ 14ല്‍ മൂന്നും മര്‍ദനമേറ്റതിന്റെ അടയാളങ്ങളാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. പൊലീസ് ഓഫിസര്‍ എം.സി ശര്‍മ അടിവയറ്റില്‍ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിന്റെ ആഘാതത്തിലാണ് മരണപ്പെട്ടതെന്നും റിപ്പോ ര്‍ട്ടിലുണ്ട്. ആതിഫിന്റെ ശരീരത്തിലേക്ക് എട്ടു വെടിയുണ്ടകള്‍ തുളച്ചുകയറിയത് പിറകില്‍നിന്നാണ്. വെടിയേറ്റതിന്റെ ശേഷം നിലത്തെറി ഞ്ഞതിന്റെയോ ചുമരിലിടിച്ചതിന്റെയോ പാടുകളാണ് സാജിദിന്റെ ദേഹത്തുകാണുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
രണ്ടു യുവാക്കളുടെയും അന്ത്യകര്‍മങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ബന്ധുക്കളും സുഹൃത്തുക്കളും നേരത്തേ ഫോട്ടോ സഹിതം വ്യക്തമാക്കിയ കാര്യമാണ് ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുന്നത്. ഇരുവരുടെയും ദേഹത്ത് കനത്ത മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു വെന്ന് അന്നുതന്നെ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബട്ലഹൌസ് സംഭവം ഏറ്റുമുട്ടലായിരുന്നുവെന്ന പൊലീസ്വാദത്തിനെതിരായി ഒരു നൂറ് തെളിവുകള്‍ വിവിധ വസ്തുതാന്വേഷണസംഘങ്ങളും പുറത്തുവിട്ടതാണ്. എന്നാല്‍, ഇതൊക്കെയും അടച്ചുനിഷേധിച്ച പൊലീസും ഉത്തരവാദ പ്പെട്ട ഭരണകേന്ദ്രങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടവര്‍ക്ക് തലക്കു മുകളിലും ശരീരത്തിന്റെ പിറകിലും എങ്ങനെ വെടിയേല്‍ക്കുന്നു, അവരെങ്ങനെ മര്‍ദനത്തിനു വിധേയരാവുന്നു, 'ഭീകരരെ' മര്‍ദിക്കാന്‍ സാവ കാശം കിട്ടിയ പൊലീസ് പിന്നെ എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല, തുടങ്ങിയ പ്രാഥമികവും എന്നാല്‍, പ്രധാനവുമായ സംശയങ്ങള്‍ ഈ റിപ്പോര്‍ട്ടും ഉയര്‍ത്തിക്കഴിഞ്ഞു.
കാര്യങ്ങള്‍ പലതരത്തില്‍ വ്യക്തമായിരിക്കെ കേന്ദ്രവും ദല്‍ഹിയും ഭരിക്കുന്ന സര്‍ക്കാറുകളും അവരുടെ പാര്‍ട്ടിയായ കോണ്‍ഗ്രസും ഒളിച്ചുകളി അവസാനിപ്പിക്കാറായിരിക്കുന്നു. സംഭവത്തെക്കുറിച്ച് നേതാവ് ദ്വിഗ്വിജയ് സിങ് ഉയര്‍ത്തിയ സംശയത്തെ പാര്‍ട്ടിക്ക് അച്ചടക്കദണ്ഡ് കാട്ടി തിരിച്ചെടുപ്പിക്കാനായെന്നത് നേര്. എന്നാല്‍, പകല്‍വെട്ടത്തില്‍ നടന്ന സംഭവത്തെക്കുറിച്ച സത്യങ്ങള്‍ ദിനേന പുറത്തുവരുമ്പോഴും ജുഡീ ഷ്യല്‍ അന്വേഷണത്തിനുപോലും അറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിലെ മനുഷ്യത്വവിരോധം മറനീക്കിക്കഴിഞ്ഞിരിക്കുന്നു. ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക് ഇശ്റത്ത് ജഹാന്‍, സൊഹ്റാബുദ്ദീന്‍ കേസുകള്‍ വിനയായി ഭവിച്ചതുപോലെ ബട്ലഹൌസ് എന്ന സ്വയംകൃതാനര്‍ഥം കോണ്‍ഗ്രസിനെയും വേട്ടയാടുകയാണ്. മോഡിയുടെയും ബി.ജെ.പിയുടെയും വഴിയല്ല തങ്ങളുടേതെന്ന് നൂറ്റൊന്നാവര്‍ത്തിക്കുകയല്ല, പ്രയോഗ ത്തിലൂടെ അത് തെളിയിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. അതിനുള്ള ഏറ്റവും അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ അവസാനത്തേതാണ് ബട്ലസംഭവത്തില്‍ പാര്‍ട്ടിക്കു മുന്നില്‍ വന്നുനില്‍ക്കുന്നത്. മതനിരപേക്ഷതയോടല്ല, മനുഷ്യത്വത്തോടുതന്നെയുള്ള പ്രതിബദ്ധത തെളിയിക്കാനു ള്ള ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് ബുദ്ധിയെന്ന് മനസ്സിലാക്കാനും സന്ദര്‍ഭത്തിനൊത്ത് അന്തസ്സുയര്‍ത്തിപ്പിടിക്കാനും കോണ്‍ഗ്രസ് ഇനിയും അമാന്തിക്കുമോ?
(മാധ്യമം മുഖപ്രസംഗം Monday, March 22, 2010)
Sunday, March 21, 2010
ബട്ല ഹൌസ് ഏറ്റുമുട്ടല്‍-പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്
ബട്ല ഹൌസ് നാടകം പൊളിയുന്നു
ന്യൂദല്‍ഹി: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തുവന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഏറ്റുപിടിച്ചതോടെ ബട്ല നാടകം പൊളിയുന്നു. ബട്ല ഹൌസില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഅ്സംഗഢ് സ്വദേശികളുടെയും വാദത്തെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെയും ദല്‍ഹി പൊലീസിനെയും പ്രതിക്കൂട്ടിലാക്കി.
കൊല്ലപ്പെട്ട യുവാക്കള്‍ക്ക് വെടിവെപ്പിലൂടെയല്ലാത്ത പരിക്കൊന്നുമില്ലെന്നായിരുന്നു ബട്ല ഹൌസില്‍ നടന്നത് തീവ്രവാദികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നെന്ന വാദത്തിന് തെളിവായി ദല്‍ഹി പൊലിസ് പ്രചരിപ്പിച്ചിരുന്നത്. ഈ പ്രചാരണത്തി ന്റെ മുനയൊടിക്കുന്നതാണ് 18 മാസത്തെ പോരാട്ടത്തിനൊടുവില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ മാസ് കമ്യൂണിക്കേ ഷന്‍ വിദ്യാര്‍ഥിയും വിവരാവകാശ പ്രവര്‍ത്തകനുമായ അഫ്റോസ് ആലം വിവരാവകാശ നിയമത്തിലൂടെ നേടിയെടുത്ത പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊല്ലപ്പെട്ട ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവരുടെ മൃതദേഹങ്ങളില്‍ വെടിയുണ്ടയുടേതല്ലാത്ത മര്‍ദനമേറ്റ പരിക്കുകളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.ഇതുകൂടാതെ, സാജിദിന്റെ തലയോട്ടി പിളര്‍ന്ന് മൂന്ന് വെടിയുണ്ടകള്‍ പുറത്തേക്ക് പോയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വെടിയുണ്ടകള്‍ തലച്ചോറിലുണ്ടാക്കിയ മുറിവുകളാണ് മരണത്തിന് കാരണമായത്. നെറുകയിലൂടെ തുളച്ചുകയറിയ ഇവയിലൊന്ന് പിന്‍കഴുത്തിലൂടെയും മറ്റൊന്ന് താടിയെല്ലിനോട് ചേര്‍ന്നും മൂന്നാമത്തേത് വലതു ചുമലിലൂടെയുമാണ് പുറത്തേക്ക് പോയത്. ചുമലിലൂടെ പുറത്തുവന്ന വെടിയുണ്ട തലയോട്ടിയും നെഞ്ചും പിളര്‍ത്തി മുകളില്‍ നിന്ന് കുത്തനെ താഴേക്കാണ് പോയത്.
വെടിയേറ്റതല്ലാത്ത മര്‍ദനത്തിലൂടെ രണ്ട് പരിക്കുകളാണ് സാജിദിന്റെ ദേഹത്തുള്ളത്. നെഞ്ചിലും തുടയിലും അടിവയറ്റിലും ഉപ്പൂറ്റിയിലും ചുമലിലും കഴുത്തിലുമായി 10 വെടിയുണ്ടകള്‍ കയറിയ ആതിഫിന്റെ കാല്‍മുട്ടിലുള്ളത് മര്‍ദനമേറ്റതിന്റെ പാടാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
അപ്രതീക്ഷിതമായ ഏറ്റുമുട്ടലില്‍ എങ്ങനെയാണ് ഒരാളെ ഈ വിധം ഇരുത്തി വെടിവെച്ചത് പോലെ സംഭവിക്കുകയെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. രണ്ടുകൂട്ടര്‍ തമ്മിലുള്ള വെടിവെപ്പിനിടയില്‍ ഒരു കൂട്ടര്‍ക്ക് മര്‍ദനമേല്‍ക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് മുമ്പിലും ദല്‍ഹി പൊലീസ് നിസ്സഹായരാകുന്നു. രണ്ടു പേരെയും വെടിവെക്കും മുമ്പ് അടിച്ചു വീഴ്ത്തിയതിന്റെ പരിക്കുകളാണിതെന്ന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തലക്ക് മുകളിലൂടെ തുളച്ച് കയറി താഴേക്ക് കുത്തനെ വെടിയുണ്ട വന്നത് വ്യക്തമായ ശേഷവും ഇത് ഏറ്റുമുട്ടലായിരുന്നെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ആതിഫിന്റെ ചുമലിന്റെ പിന്‍ഭാഗത്തുകൂടെയാണ് 10 വെടിയുണ്ടകളും പ്രവേശിച്ചിട്ടുള്ളതെന്നും ഏറ്റുമുട്ടുന്ന ആളുടെ ശരീരത്തില്‍ ഒരു വെടിയുണ്ട പോലും മുന്‍ഭാഗത്തുകൂടെ പ്രവേശിക്കാതിരുന്നത് എങ്ങനെയാണെന്നും ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിഷേന്‍ നേതാവ് മനീഷാ സേഥി ചോദിച്ചു.
ദല്‍ഹി പൊലീസ് പ്രതികരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ റിപ്പോര്‍ട്ട് ഉണ്ടാക്കുന്ന നാണക്കേട് മറികടക്കാന്‍ ബട്ല സംഭവത്തിലേക്ക് നയിച്ച ദല്‍ഹി സ്ഫോടന പരമ്പരയുടെ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തേ അഅ്സംഗഢ് സന്ദര്‍ശിച്ച് ബട്ല ഹൌസിനെ തുടര്‍ന്നുണ്ടായ മുസ്ലിം രോഷം തണുപ്പിക്കാന്‍ ശ്രമിച്ചിരുന്നു ദ്വിഗ്വിജയ് സിങ്. ബട്ല ഹൌസില്‍ നടന്നത് ഏറ്റുമുട്ടലാണെന്ന തങ്ങളുടെ വാദം പൊളിയാതിരിക്കാന്‍ 18 മാസമായി ഈ റിപ്പോര്‍ട്ട് ദല്‍ഹി പൊലീസ് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. മനുഷ്യാവകാശ കമീഷന്‍ വഴിയാണ് അഫ്റോസ് ഇത് നേടിയെടുത്തത്.
ഹസനുല്‍ ബന്ന
Sunday, March 21, 2010(മാധ്യമം ദിനപത്രം )
ഈ ലിങ്കുകളും കാണുക:
Civil society team questions Batla House encounter

Batla House encounter: Unanswered questions
Friday, March 19, 2010
ലിംഗനീതിയും വനിതാ സംവരണ ബില്ലും
ഇന്ത്യയില്‍ സ്ത്രീ-പുരുഷ സമത്വം അഥവാ ലിംഗനീതി ബ്രാഹ്മണ മതമൂല്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. പുരുഷമേധാവിത്വവും ബ്രാഹ്മണ മതമൂല്യങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവ തമ്മില്‍ വേര്‍തിരിക്കാന്‍ സാധ്യമല്ല. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രമെന്നത് ബ്രാഹ്മണ മതമൂല്യങ്ങളാണ്. ഇന്ത്യയിലെ കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ തുടങ്ങി ഇടതു-വലത് പാര്‍ട്ടികള്‍ അടക്കം എല്ലാംതന്നെ ബ്രാഹ്മണിസത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ്. ഇപ്പോള്‍ രാജ്യസഭ അംഗീകരിച്ച 33 ശതമാനം വനിതാ സംവരണ ബില്ലിലൂടെ ലിംഗനീതി കൈവരിക്കാമെന്നു വിശ്വസിക്കുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയായിരിക്കും. ജാതികള്‍ തമ്മിലുള്ള അന്തരം അഥവാ അധികാരം കൈയാളുന്നതിലുള്ള അന്തരം ഇല്ലായ്മചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ ലിംഗനീതി കൈവരിക്കാന്‍ കഴിയുകയുള്ളൂ. ഇവിടെ അധികാരമെന്നു വിവക്ഷിക്കുന്നത് രാഷ്ട്രീയാധികാരം മാത്രമല്ല, സമസ്ത മേഖലയിലുമുള്ള അധികാരം എന്നു കൂടി അര്‍ഥമാക്കണം.
ഇന്ത്യയിലെ വിവിധ ബ്രാഹ്മണ ഗ്രൂപ്പുകളില്‍ ഏറ്റവും മുന്തിയവരെന്ന് അവരും മറ്റുള്ളവരും കരുതുന്നവരാണു കേരളത്തിലെ നമ്പൂതിരിമാര്‍. മഹാരാഷ്ട്രയിലെ ചിത്പാവന്‍ ബ്രാഹ്മണരും അവരോടൊപ്പമുണ്ട്. നമ്പൂതിരിമാരുടെ ഇടയില്‍ അടുത്തകാലം വരെ നിലനിന്നിരുന്ന പ്രാകൃതമായ ഒരാചാരമാണ് അന്തര്‍ജനങ്ങള്‍ക്കു നേരിടേണ്ടിവന്ന സ്മാര്‍ത്തവിചാരമെന്ന മനുഷ്യത്വരഹിതമായ ആചാരം.
1905ല്‍ നടന്ന കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം കുപ്രസിദ്ധമാണ്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള ആറങ്ങോട്ടുകരയിലാണ് അതു നടന്നത്. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനഫലമായാണ് ഈ ദുരാചാരം അവരുടെ ഇടയില്‍ നിന്ന് അപ്രത്യക്ഷമായത്.
ബ്രിട്ടീഷ് ആംഗ്ളോ-സാക്സന്‍ നിയമസംഹിതയുടെ സ്വാധീനംമൂലം പ്രസ്തുത സ്മാര്‍ത്തവിചാരത്തിന്റെ എല്ലാ വിചാരണയുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ എറണാകുളത്തുള്ള റീജ്യനല്‍ ആര്‍ക്കൈവ്സില്‍ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്.
നമ്പൂതിരി പുരുഷന്മാര്‍ക്ക് എത്രവേണമെങ്കിലും വേളിയും സംബന്ധവും ആകാം. വേളിയുടെ കാര്യത്തില്‍ അല്‍പ്പം നിബന്ധനയുണ്ട് എന്നുമാത്രം. നായര്‍ സ്ത്രീകളുമായുള്ള സംബന്ധം എത്രവേണമെങ്കിലുമാവാം. നമ്പൂതിരി സ്ത്രീകളുടെ കാര്യമായിരുന്നു പരമകഷ്ടതരമായിട്ടുള്ളത്. അന്തര്‍ജനങ്ങള്‍ക്ക് കര്‍ശനമായ ചാരിത്യ്രവിധികളായിരുന്നു ഉണ്ടായിരുന്നത്. ഇതുകാരണം മിക്കവാറും നമ്പൂതിരി സ്ത്രീകള്‍ അവിവാഹിതരായി കഴിയേണ്ട ഗതികേടിലായിരുന്നു. അതുകൊണ്ടു ജാരസംസര്‍ഗം നിത്യസംഭവമായി മാറി. പുരുഷന്മാര്‍ സ്മാര്‍ത്തവിചാരം എന്ന കഠിന ശിക്ഷയിലൂടെ അതിനെ നേരിട്ടു. താത്രിയുമായി അവിഹിതമായി 54 പേര്‍ ബന്ധപ്പെട്ടു. അതില്‍ ആരൊക്കെയുണ്ട്. സ്വന്തം പിതാവും അമ്മാവനും ഭര്‍തൃപിതാവും സഹോദരനും ഒക്കെ അതിലുണ്ട്. ഇതില്‍ നിന്ന് ഒരുകാര്യം വ്യക്തമാവുന്നുണ്ട്. നമ്പൂതിരിമാര്‍ സ്ത്രീകളെ ഒരു ലൈംഗിക ഉപകരണം മാത്രമായിട്ടാണു കണ്ടിരുന്നത്.
സ്മാര്‍ത്തവിചാരം എന്ന ആചാരം നാമാവശേഷമായെങ്കിലും അതേ മൂല്യങ്ങള്‍ വേറെ ഭാവത്തിലും രൂപത്തിലും ഇന്നു ശക്തമാണ്.
വിവിധ ഭാവഹാവാദികളില്‍ പ്രത്യക്ഷപ്പെടുന്ന പ്രസ്തുത മൂല്യങ്ങളെ കുഴിച്ചുമൂടാതെ ഇന്ത്യയില്‍ ലിംഗനീതി നടപ്പാവില്ല.
ഇന്ത്യയില്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും വിവിധ ജാതികളും മതങ്ങളുമായി ഭിന്നിച്ചുനില്‍ക്കുന്നു. വേറെയും ഭിന്നതകളുടെ ഘടകങ്ങളുണ്ട്. ഇന്ത്യയില്‍ എല്ലാ പുരുഷന്മാരുടെയും ഏകോപനം എളുപ്പമല്ലാത്തതുപോലെ സ്ത്രീകളുടെ ഏകോപനവും അതേ നിലയില്‍ പ്രയാസമാണ്. സോണിയാ ഗാന്ധി ജന്മംകൊണ്ടു യൂറോപ്യന്‍ വനിത ആയതുകൊണ്ടാണ് അവര്‍ക്കു ജാതിവ്യവസ്ഥയെക്കുറിച്ച് ശരിയായ ജ്ഞാനമില്ലാത്തത്. അവരെ ബോധപൂര്‍വം പലരും തെറ്റിദ്ധരിപ്പിക്കുന്നു. ഈ ബില്ലിലൂടെ എല്ലാ സ്ത്രീകളുടെയും പിന്തുണ നേടാമെന്നാണ് അവര്‍ ധരിച്ചുവച്ചിരിക്കുന്നത് എന്നു തോന്നുന്നു. ശാന്തം; പാപം!!!
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പു തന്നെ നോക്കുക. മല്‍സരിച്ച മൂന്നുപേരും വിജയിക്കുന്നു. അതില്‍ രണ്ടു നായന്മാരും ഒരു ക്രിസ്ത്യാനിയും ഉണ്ട്. ഒരു പിന്നാക്കക്കാരനോ ദലിതനോ ഇല്ല. രണ്ടു മുന്നണിയിലും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതു നായര്‍-ക്രൈസ്തവ അച്ചുതണ്ടാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും ക്രൈസ്തവ ലോബി ശക്തമാണ്. തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള ഈ ലോബിയുടെ സ്വാധീനം സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ദൃശ്യമാണ്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാര്‍ക്സിസത്തിന് ബ്രാഹ്മണ മതമൂല്യങ്ങളുടെ മൂക്കുകയറുണ്ട്. ആ മൂക്കുകയര്‍ ആധുനിക ശങ്കരന്റെ സംഭാവനയാണ്. ആദിശങ്കരന്‍ ബുദ്ധമതത്തിന്റെ കഥകഴിച്ചു. ആധുനിക ശങ്കരന്‍ ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളായ ശ്രീനാരായണഗുരു, മഹാത്മാ അയ്യങ്കാളി എന്നിവര്‍ നട്ടുവളര്‍ത്തിയ സാമൂഹിക വിപ്ളവപ്രസ്ഥാനത്തിന്റെ കഥകഴിച്ചു. ആ പാത തന്നെയാണ് 14 അംഗ പോളിറ്റ്ബ്യൂറോയും കേരളത്തില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നായര്‍-നമ്പൂതിരി-അമ്പലവാസി-ക്രിസ്ത്യാനി ഗ്രൂപ്പും പിന്തുടരുന്നത്.
കണ്ണുതട്ടാതിരിക്കാന്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും വെളിയം ഭാര്‍ഗവനും ഒക്കെ ഉണ്ട് എന്നു മാത്രം. ശുദ്ധഗതിക്കാരായതുകൊണ്ട് ഇവരില്‍ പലരും കാര്യം ഗ്രഹിച്ചിട്ടില്ല. കോണ്‍ഗ്രസ്സിലും കാര്യങ്ങള്‍ ഇതേ മട്ടില്‍ തന്നെ. മുല്ലപ്പള്ളിക്കും വയലാര്‍ രവിക്കും കാര്യമായ അധികാരമൊന്നും തന്നെയില്ല. മുല്ലപ്പള്ളിക്ക് എന്തെങ്കിലും അധികാരമുണ്ടായിരുന്നെങ്കില്‍ സെന്‍സസ് ജാതി അടിസ്ഥാനത്തിലായേനെ.
ഈ വനിതാ സംവരണ ബില്ലിലൂടെ പാര്‍ലമെന്റിലും നിയമസഭകളിലും സവര്‍ണ സ്ത്രീകളെക്കൊണ്ട് കുത്തിനിറയ്ക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. അതിലൂടെ പല ദലിത്-പിന്നാക്ക-മുസ്ലിം നേതാക്കളുടെ വഴിമുടക്കാനും അവര്‍ക്കു കഴിയും. ഒരു വെടിക്കു രണ്ടു പക്ഷികള്‍.
-പ്രൊഫ.റ്റി ബി വിജയകുമാര്‍
(തേജസ് ദിനപത്രം-18 മാര്‍ച്ച് 2010 )

Thursday, March 18, 2010
ജാതി വിഷയത്തില്‍ മുസ്ലിങ്ങളും കമ്യൂണിസ്റ്റിനു പഠിക്കയാണോ?
മായാവതിക്ക് പ്രവര്‍ത്തകര്‍ നോട്ടുമാല ഇട്ടത് മഹാപാതകമായി മാധ്യമം പത്രം കാണുന്നു.ദലിത് പെണ്ണിന് ഇത്ര അഹമ്മതിയോ?അവള്‍ പായയില്‍ കിടക്കണം,കുടിലില്‍ താമസിക്കണം,കഞ്ഞിയേ കുടിക്കാവൂ,കീറ സാരി ധരിക്കണം,സൈക്കിളില്‍ സവാരി ചെയ്യണം.....ഈ മനോഭാവമാണോ ദലിതരുടെ 'അഭ്യുദയ കാംക്ഷികള്‍ക്കും'?

സത്യാന്വേഷിയുടെ വേഡ്പ്രസ് പോസ്റ്റ് കാണുക:
മടുപ്പിക്കുന്ന മായക്കാഴ്ച്ചകള്‍ എന്ന മാധ്യമം മുഖപ്രസംഗം ഇവിടെയും കാണാം.
മാധ്യമം മാത്രമല്ല,തേജസും ഒട്ടും കുറച്ചിട്ടില്ല.അവരും മുഖപ്രസംഗത്തിലൂടെ കുരച്ചു ചാടുന്നതു നോക്കുക.

ഇതെല്ലാം മായാവതിക്കു(ദലിതര്‍ക്കു)ചെയ്യാമോ?
മടുപ്പിക്കുന്ന മായക്കാഴ്ച്ചകള്‍ എന്ന മാധ്യമം മുഖപ്രസംഗം ഇവിടെയും കാണാം.
മാധ്യമം മാത്രമല്ല,തേജസും ഒട്ടും കുറച്ചിട്ടില്ല.അവരും മുഖപ്രസംഗത്തിലൂടെ കുരച്ചു ചാടുന്നതു നോക്കുക.
മായാവതിയുടെ നോട്ടുമാലയും പാര്‍ട്ടികളും
Wednesday, March 17, 2010
സംവരണം അവസരസമത്വവ്യവസ്ഥയുടെ അപവാദം
ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ ഡോ.കെ സുഗതന്‍(പ്രശസ്ത കാര്‍ഡിയോളജിസ്റ്റും ഗ്രന്ഥകാരനുമാണ്)എഴുതിയ ലേഖനം:
(ഈ ലേഖനത്തിലെ മുഴുവന്‍ വാദങ്ങളോടും യോജിക്കുന്ന ആളല്ല ഇതെഴുതുന്നയാള്‍.എന്നിരുന്നാലും പ്രസക്തമാണെന്നു തോന്നിയതിനാല്‍ എടുത്തു ചേര്‍ക്കുന്നു.)
സംവരണം എന്ന നുണ
ഡോ. കെ. സുഗതന്‍
സംവരണം എന്ന നുണ എന്ന തലക്കെട്ടില്‍ ഗുരു നിത്യചൈതന്യയതിയുടെ ഒരു ലേഖനം കുറേവര്‍ഷംമുമ്പ് വായിച്ചതോര്‍ക്കുന്നു. സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ നുണകളും അര്‍ഥസത്യങ്ങളും പ്രചരിപ്പിക്കുന്ന കാലമാണിത്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിവേചനം പാടില്ലായെന്ന് ഭരണഘടനയുടെ 15-ാം വകുപ്പില്‍ പറയുന്നുണ്ട്. സര്‍ക്കാറുദ്യോഗങ്ങളുടെ കാര്യത്തിലും തൊഴില്‍രംഗത്തും എല്ലാ പൗരന്മാര്‍ക്കും അവസരസമത്വം വേണമെന്ന് 16-ാം വകുപ്പിലും പറയുന്നു.
ഈ നിയമങ്ങളുടെ അപവാദം എന്ന നിലയ്ക്ക് രണ്ട് വകുപ്പുകളുടെയും നാലാം ഉപവകുപ്പില്‍ ചിലര്‍ക്ക് വിശേഷാല്‍ പരിഗണന കൊടുക്കുന്നതിന് തടസ്സമില്ല എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്. 15 (4) വകുപ്പ് പ്രകാരം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയുള്ള വിഭാഗത്തിന്റെ ഉന്നമനത്തിന് വ്യവസ്ഥ ചെയ്യാം എന്നുണ്ട്. 16 (4) വകുപ്പിലാണ് ഉദ്യോഗങ്ങള്‍ സംവരണം ചെയ്യുന്ന കാര്യം പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മതിയായ പ്രാതിനിധ്യമില്ല എങ്കില്‍ അവര്‍ക്ക് സംവരണം ആവാം എന്നാണ് നിയമത്തിലുള്ളത്.
കേരള സര്‍ക്കാര്‍ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ പത്ത് പിന്നാക്ക സമുദായ ഗ്രൂപ്പുകളെ കണ്ടെത്തിയിട്ടുണ്ട്. 50 ശതമാനം ഉദ്യോഗങ്ങള്‍ ഇവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗം (2 ശതമാനം), പട്ടികജാതി (8 ശതമാനം), ധീവര (1 ശതമാനം), വിശ്വകര്‍മ (3 ശതമാനം), നാടാര്‍ (ഹിന്ദു നാടാരും എസ്.ഐ.യു.സി.യില്‍പ്പെട്ട നാടാരും ഉള്‍പ്പെടും. 2 ശതമാനം), ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പട്ടികജാതിക്കാര്‍ (1 ശതമാനം), ലത്തീന്‍ കത്തോലിക്കര്‍ (ആംഗ്ലോ ഇന്ത്യന്‍ ഉള്‍പ്പെടെ 4 ശതമാനം), ഈഴവര്‍ (14 ശതമാനം), മുസ്‌ലിങ്ങള്‍ (12 ശതമാനം), മറ്റുപിന്നാക്ക സമുദായങ്ങള്‍ (3 ശതമാനം) എന്നാണ് കണക്ക്.
ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ സംവരണ ശതമാനങ്ങളില്‍ നേരിയ വ്യത്യാസമുണ്ട്. 1931-നുശേഷം ജാതി തിരിച്ചുള്ള സെന്‍സസ് എടുത്തിട്ടില്ല. അന്നത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍ പിന്നാക്ക സമുദായങ്ങള്‍ കേരളത്തിലെ ജനസംഖയുടെ 75-80 ശതമാനം വരും. മുസ്‌ലിങ്ങള്‍, ക്രിസ്ത്യാനികള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ ഇവരുടെ സെന്‍സസ് പത്തുവര്‍ഷം കൂടുമ്പോള്‍ എടുക്കുന്നുണ്ട്.
മുസ്‌ലിങ്ങള്‍ ആദ്യം 16 ശതമാനം ആയിരുന്നത് കഴിഞ്ഞ സെന്‍സസില്‍ 24 ശതമാനം ആയി; ക്രിസ്ത്യാനികള്‍ 24 ശതമാനം
ഉണ്ടായിരുന്നത് 19 ശതമാനവും. പട്ടികജാതി വര്‍ഗക്കാരുടെ ശതമാനം പത്തില്‍നിന്നു പതിനൊന്നായി ഉയര്‍ന്നു. സവര്‍ണര്‍ 15 ശതമാനം, അവര്‍ണര്‍ 45 ശതമാനം എന്നായിരുന്നു ആദ്യത്തെ കണക്ക്. ഇവരില്‍ നായന്മാരുടെ ശതമാനം 13 ഉം ഈഴവരുടേത് 26ഉം ആയിരുന്നു.
വിദ്യാഭ്യാസത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ക്രിസ്ത്യാനികളുടെ ശതമാനം കുറഞ്ഞപ്പോള്‍ പിന്നാക്കമായ മുസ്‌ലിങ്ങളുടെ ശതമാനം കൂടിയതുപോലെ മുന്നാക്ക ഹിന്ദുക്കളുടെ ശതമാനം കുറഞ്ഞിട്ടുണ്ട്. പിന്നാക്ക ഹിന്ദുക്കളുടെ ശതമാനം കൂടിയിട്ടുണ്ട് എന്ന് ചിലര്‍ വാദിക്കുന്നു. കൃത്യമായ കണക്കെടുപ്പിന്റെ അഭാവത്തില്‍ യഥാര്‍ഥ ശതമാനം എത്രയെന്ന് ആര്‍ക്കും പറയാനൊക്കുകയില്ല. സാമ്പിള്‍ സര്‍വേകള്‍ അര്‍ഥസത്യങ്ങളേ ആവുന്നുള്ളൂ.
ഭരണഘടനപ്രകാരം ഉദ്യോഗസംവരണം കൊടുക്കേണ്ടത് സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലാത്ത പിന്നാക്ക സമുദായങ്ങള്‍ക്കു മാത്രമാണ്. ഭരണത്തില്‍ പങ്കാളിത്തം കൊടുക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. മതിയായ പ്രാതിനിധ്യം കിട്ടിക്കഴിഞ്ഞാല്‍ ആ സമുദായങ്ങളെ സംവരണലിസ്റ്റില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. അതിനു കണക്കെടുപ്പ് നടത്തണം.
2000 ആണ്ടില്‍ നരേന്ദ്രന്‍ കമ്മീഷനെ നിയമിച്ചത് പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം കണ്ടെത്താനാണ്. ചീഫ് സെക്രട്ടറിയായിരുന്ന കെ.വി.രബീന്ദ്രന്‍ നായരും പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന ടി.എം.സാവന്‍കുട്ടിയും കമ്മീഷനിലെ അംഗങ്ങളായിരുന്നു.
ഇവര്‍ നടത്തിയ പഠനത്തില്‍നിന്നു കണ്ടെത്തിയ പ്രാതിനിധ്യം ഇപ്രകാരമാണ്. പട്ടികവര്‍ഗം-1.26 ശതമാനം, പട്ടികജാതി-11.76 ശതമാനം, ധീവര-1.18 ശതമാനം, വിശ്വകര്‍മ-2.91 ശതമാനം, നാടാര്‍-1.9 ശതമാനം, പരിവര്‍ത്തിത പട്ടികജാതിക്കാര്‍-0.78 ശതമാനം, ലത്തീന്‍കത്തോലിക്കര്‍-3.14 ശതമാനം, ഈഴവ-20.41 ശതമാനം, മുസ്‌ലിം-10.45 ശതമാനം, മറ്റു പിന്നാക്ക സമുദായങ്ങള്‍-7.46 ശതമാനം, മുന്നാക്ക സമുദായങ്ങള്‍-38.73 ശതമാനം.
ഒരുപിന്നാക്ക സമുദായത്തിനും മതിയായ പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്നാണ് പഠനം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 20-25 ശതമാനം മാത്രമുള്ള മുന്നാക്കസമുദായങ്ങള്‍ക്ക് 38.73 ശതമാനം ഉദ്യോഗങ്ങള്‍ കിട്ടിയപ്പോള്‍ 24 ശതമാനമുള്ള മുസ്‌ലിങ്ങള്‍ക്ക് 10.45 ശതമാനം മാത്രമാണ് കിട്ടിയത്. 26-30 ശതമാനം വരുന്ന ഈഴവര്‍ക്ക് 20.41 ശതമാനം ഉദ്യോഗങ്ങള്‍ കിട്ടി. 14 ശതമാനം സംവരണമുള്ള ഈഴവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ കിട്ടിയത് 6.41 ശതമാനമാണ്. അവരുടെ സംവരണം നിര്‍ത്തലാക്കാന്‍ സമയമായിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. മുന്നാക്കസമുദായങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമുണ്ട് (20-25 ശതമാനം വരുന്നവര്‍ക്ക് 38.73 ശതമാനം) എന്നതും വ്യക്തമായി.
അടുത്തകാലത്ത് നായര്‍ സര്‍വീസ് സൊസൈറ്റി ഒരു കണക്ക് പ്രസിദ്ധീകരിച്ചു (മാതൃഭൂമി, 28.12.2008). ഒരു ചുരുങ്ങിയ കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയ വിവിധ സമുദായങ്ങളുടെ കണക്കാണത്. നരേന്ദ്രന്‍ കമ്മീഷന്റെ പഠനത്തിന്റെ ഒരു മിനിസാമ്പിള്‍. അതില്‍ ശതമാനങ്ങളുടെ സംഖ്യയില്‍ നേരിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സാമ്പിള്‍ സര്‍വേയില്‍ അതു സ്വാഭാവികമാണല്ലോ. സംവരണസമുദായങ്ങള്‍ 70 ശതമാനം നിയമനങ്ങള്‍ നേടി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അവര്‍ മൊത്തം ജനസംഖ്യയില്‍ 75-നും 80-നും ഇടയ്ക്കു ശതമാനം വരുമെന്ന കാര്യം വിട്ടുകളഞ്ഞു.
ഈഴവസമുദായം അര്‍ഹമായതിലും ഏറെ നേടി എന്ന തലക്കെട്ടില്‍ പിന്നാലെ (മാതൃഭൂമി 8.1.2009) വന്ന റിപ്പോര്‍ട്ടില്‍ എത്രയാണ് അവര്‍ അര്‍ഹിക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. 26-30 ശതമാനക്കാര്‍ക്ക് 20.12 ശതമാനം കിട്ടിയതാണ് അര്‍ഹിക്കുന്നതിലേറെ എന്നു വ്യാഖ്യാനിച്ചത്. ഓരോ സമുദായത്തിന്റെയും മൊത്തം ജനസംഖ്യയും സര്‍ക്കാറുദ്യോഗത്തിലുള്ളവരുടെ സംഖ്യയും എത്രയെന്നറിയാന്‍ ഒരു കണക്കെടുപ്പ് ഉടനെ നടത്തേണ്ടതാണ്.
മതിയായ പ്രാതിനിധ്യം കിട്ടിയിട്ടുള്ള സമുദായങ്ങളുടെ സംവരണത്തോത് കുറയ്ക്കുകയും വേണം. ഇപ്പോഴത്തെ 50 ശതമാനം സംവരണം ക്രമേണ കുറച്ചുകൊണ്ടുവന്ന് നിലനിര്‍ത്താന്‍ ശ്രമിക്കണം. ഈ ഉദ്ദേശ്യത്തോടെയാണ് സുപ്രീംകോടതി മേല്‍ത്തട്ടുവ്യവസ്ഥ കൊണ്ടുവന്നത്. അതിനെ എതിര്‍ക്കുന്നവര്‍ മുന്നാക്കസമുദായങ്ങളുടെ ശത്രുത മാത്രമാണ് സമ്പാദിക്കുന്നത് എന്ന കാര്യം ഓര്‍ക്കുന്നില്ല. നടപ്പിലായിക്കഴിഞ്ഞ മേല്‍ത്തട്ടുവ്യവസ്ഥയ്‌ക്കെതിരെ വാദിച്ച് സമയം പാഴാക്കുന്നതെന്തിനാണ്?
സംവരണത്തെ എന്നും എതിര്‍ത്തിരുന്ന നായര്‍ സര്‍വീസ് സൊസൈറ്റി അടുത്തകാലത്ത് മുന്നാക്കക്കാര്‍ക്കും സംവരണം വേണമെന്ന ആവശ്യമുന്നയിച്ചു. ഭരണഘടനയുടെ 16 (4) വകുപ്പനുസരിച്ച് അവര്‍ പിന്നാക്കമാണെന്നും സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്നും സ്ഥാപിക്കേണ്ടതുണ്ട്.
സംവരണം അവസരസമത്വവ്യവസ്ഥയുടെ അപവാദം മാത്രമാണ്. അതു കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അതിനുപകരം മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാരിലേക്ക് അത് വ്യാപിപ്പിക്കണമെന്നുപറയുമ്പോള്‍ നാലില്‍ മൂന്നിനും സംവരണമാകും. അതിനുപകരം പിന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് (നാലു ഗ്രൂപ്പില്‍ ഒന്ന്) മാത്രമായി സംവരണം ചുരുക്കുകയാണ് വേണ്ടത്.
സാമ്പത്തികമായ പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് സാമ്പത്തികസഹായം കൊടുക്കണം. ക്രീമിലെയര്‍ നിശ്ചയിക്കുന്നത് സാമ്പത്തികാടിസ്ഥാനത്തിലാണ് എന്ന ധാരണ തെറ്റാണ്. ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, വക്കീല്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, സാഹിത്യകാരന്മാര്‍, നാടകകൃത്തുക്കള്‍, ചലച്ചിത്ര കലാകാരന്മാര്‍, കായികതാരങ്ങള്‍, ഹൈക്കോടതി ജഡ്ജിമാര്‍, ക്ലാസ് 1 ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുള്ളവരുടെ മക്കളെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരില്‍ വരുമാനം കുറഞ്ഞവരും ക്രീമിലെയറാണ്. അത്തരം സ്ഥാനമില്ലാത്തവരില്‍ സമ്പന്നരായവരെ മേല്‍ത്തട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പത്തുകൊണ്ട് സമൂഹത്തില്‍ സ്ഥാനം നേടാം. എന്നുവെച്ച് സ്ഥാനമുള്ളവര്‍ക്ക് സമ്പത്ത് കുറയുമ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്നില്ല.
http://www.mathrubhumi.com/article.php
Sunday, March 14, 2010
സവര്‍ണര്‍ക്ക് ജാതിസംവരണം നല്‍കാന്‍ വിതണ്ഡവാദങ്ങളുമായി സി പി എം

മുകളിലെ ലേഖനത്തിന് അനുബന്ധമായി ചേര്‍ക്കാവുന്ന ഒരു വാര്‍ത്ത ഇന്നത്തെ പത്രത്തില്‍ ഉണ്ട്.
അനുബന്ധം:
നോക്കൂ,സി പി എം നിര്‍ദേശിക്കുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളെ.രണ്ടുപേരും സവര്‍ണര്‍. സവര്‍ണരാണെന്നു മാത്രമല്ല,'ക്രീമിലേയറില്‍' വരുന്ന സവര്‍ണര്‍.അവര്‍ണരാരും സ്ഥാനാര്‍ഥികളാവാന്‍ 'യോഗ്യതയും മെറിറ്റും' ഉള്ളവരായി ഇല്ലായിരുന്നിരിക്കും.പോട്ടെ.സ്ഥാനാര്‍ഥികളാവാന്‍ 'മുന്നോക്കത്തിലെ പിന്നോക്കക്കാരെ' കിട്ടിയില്ലേ?അതോ ഉദ്യോഗ സംവരണത്തില്‍ മാത്രം മതിയോ ഈ പാവപ്പെട്ടവരോടുള്ള സ്നേഹം?
ദോഷം പറയരുതല്ലോ. കോണ്‍ഗ്രസുകാരും മുന്നോക്കത്തിലെ ക്രീമിലേയറിനെത്തന്നെ സ്ഥാനാര്‍ഥിയാക്കി.അവരും മുന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്കു സംവരണം വേണമെന്ന അഭിപ്രായക്കാരാണല്ലോ!

സീമയുടെ സ്ഥാനാര്‍ഥിത്വത്തെ,മറ്റൊരു ആങ്ഗിളില്‍ വിമര്‍ശിച്ച് എഴുത്തുകാരി കെ ആര്‍ മീര ഇന്നത്തെമാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്:
"ഡോ. ടി.എന്‍. സീമയുടെ വരവ് പാര്‍ട്ടിയുടെ താഴേത്തട്ടില്‍നിന്നല്ല. സംസ്ഥാനക്കമ്മിറ്റിയില്‍ പെട്ടെന്നൊരു ദിവസം പ്രത്യക്ഷയായ നേതാവാണു ടി.എന്‍. സീമ. വനിതാബില്‍ ലോക്‌സഭയില്‍ പാസ്സായാല്‍ നിലവിലുള്ള 59 സ്ത്രീകളുടെ സ്ഥാനത്ത് 181 വനിതാ എം.പി.മാരുണ്ടാകും. ഭാരതത്തിലെ വിവിധ മേഖലകളിലെ സ്ത്രീകളുടെ പരിച്ഛേദത്തെ പാര്‍ലമെന്റില്‍ എത്തിക്കുകയാണു ബില്ലിന്റെ ദൗത്യം. പതിന്നാലു വര്‍ഷമായി സഭകളില്‍ തലയിടിച്ചുവീഴുന്ന ബില്ലിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ച എതിര്‍പ്പുകളില്‍ പ്രധാനം, ഭാരതത്തിലെ സാധാരണ സ്ത്രീകളുടെശാക്തീകരണമല്ല, മറിച്ച് നേതാക്കളുടെ അമ്മപെങ്ങന്മാരുടെയും ഭാര്യമാരുടെയും പെണ്‍മക്കളുടെയും സിംഹാസനാരോഹണമാണ് ഇതുവഴി അരങ്ങേറുക എന്നതായിരുന്നു.
മുകളിലെ ലേഖനത്തിന് അനുബന്ധമായി ചേര്‍ക്കാവുന്ന ഒരു വാര്‍ത്ത ഇന്നത്തെ പത്രത്തില്‍ ഉണ്ട്.
ആന്റണിയും ബാലഗോപാലും സീമയും രാജ്യസഭയിലേക്ക്
അനുബന്ധം:
നോക്കൂ,സി പി എം നിര്‍ദേശിക്കുന്ന രാജ്യസഭാ സ്ഥാനാര്‍ഥികളെ.രണ്ടുപേരും സവര്‍ണര്‍. സവര്‍ണരാണെന്നു മാത്രമല്ല,'ക്രീമിലേയറില്‍' വരുന്ന സവര്‍ണര്‍.അവര്‍ണരാരും സ്ഥാനാര്‍ഥികളാവാന്‍ 'യോഗ്യതയും മെറിറ്റും' ഉള്ളവരായി ഇല്ലായിരുന്നിരിക്കും.പോട്ടെ.സ്ഥാനാര്‍ഥികളാവാന്‍ 'മുന്നോക്കത്തിലെ പിന്നോക്കക്കാരെ' കിട്ടിയില്ലേ?അതോ ഉദ്യോഗ സംവരണത്തില്‍ മാത്രം മതിയോ ഈ പാവപ്പെട്ടവരോടുള്ള സ്നേഹം?
ദോഷം പറയരുതല്ലോ. കോണ്‍ഗ്രസുകാരും മുന്നോക്കത്തിലെ ക്രീമിലേയറിനെത്തന്നെ സ്ഥാനാര്‍ഥിയാക്കി.അവരും മുന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്കു സംവരണം വേണമെന്ന അഭിപ്രായക്കാരാണല്ലോ!

ബാലഗോപാല്‍ പോയപ്പോള്‍ പകരം കൊണ്ടുവരുന്നതാരെയെന്നു നോക്കുക.മറ്റൊരു ക്രീമിലേയര്‍ സവര്‍ണനെ:
സി.പി.നാരായണന്‍ വി.എസ്സിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകുംസീമയുടെ സ്ഥാനാര്‍ഥിത്വത്തെ,മറ്റൊരു ആങ്ഗിളില്‍ വിമര്‍ശിച്ച് എഴുത്തുകാരി കെ ആര്‍ മീര ഇന്നത്തെമാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്:
"ഡോ. ടി.എന്‍. സീമയുടെ വരവ് പാര്‍ട്ടിയുടെ താഴേത്തട്ടില്‍നിന്നല്ല. സംസ്ഥാനക്കമ്മിറ്റിയില്‍ പെട്ടെന്നൊരു ദിവസം പ്രത്യക്ഷയായ നേതാവാണു ടി.എന്‍. സീമ. വനിതാബില്‍ ലോക്‌സഭയില്‍ പാസ്സായാല്‍ നിലവിലുള്ള 59 സ്ത്രീകളുടെ സ്ഥാനത്ത് 181 വനിതാ എം.പി.മാരുണ്ടാകും. ഭാരതത്തിലെ വിവിധ മേഖലകളിലെ സ്ത്രീകളുടെ പരിച്ഛേദത്തെ പാര്‍ലമെന്റില്‍ എത്തിക്കുകയാണു ബില്ലിന്റെ ദൗത്യം. പതിന്നാലു വര്‍ഷമായി സഭകളില്‍ തലയിടിച്ചുവീഴുന്ന ബില്ലിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ച എതിര്‍പ്പുകളില്‍ പ്രധാനം, ഭാരതത്തിലെ സാധാരണ സ്ത്രീകളുടെശാക്തീകരണമല്ല, മറിച്ച് നേതാക്കളുടെ അമ്മപെങ്ങന്മാരുടെയും ഭാര്യമാരുടെയും പെണ്‍മക്കളുടെയും സിംഹാസനാരോഹണമാണ് ഇതുവഴി അരങ്ങേറുക എന്നതായിരുന്നു.
ഈ വിമര്‍ശനത്തിന് ബലം നല്‍കുന്നതാണ് സി.പി.എമ്മിന്റെ തീരുമാനമെന്നു പറയാതെ വയ്യ. സീമയ്ക്കു പകരം, പാര്‍ട്ടിക്കുള്ളില്‍ കാലാകാലങ്ങളായി പ്രവര്‍ത്തന പരിചയമുള്ള മറ്റേതെങ്കിലും വനിതയായിരുന്നെങ്കില്‍ അതു പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള വനിതകള്‍ക്കും മറ്റു രാഷ്ട്രീയകക്ഷികള്‍ക്കും കൂടുതല്‍ ശുഭോദര്‍ക്കസന്ദേശം പ്രദാനം ചെയേ്തനെ. നേതാക്കള്‍ക്ക് അഭിമതരായതു കൊണ്ടുമാത്രം സ്ത്രീകള്‍ക്ക് അധികാരം ലഭിക്കുന്നുഎന്ന ധാരണ വനിതാസംവരണബില്ലിന്റെ എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളെയും അട്ടിമറിക്കും."
Thursday, March 11, 2010
വനിതാ സംവരണത്തിനു് ഒരു ബദല്‍ നിര്‍ദേശം
വനിതാ ബില്ല്: ലക്ഷ്യവും വസ്തുതകളും
മധു പൂര്‍ണിമ കിഷ്വാര്‍
വനിതകള്‍ക്കു നമ്മുടെ നിയമനിര്‍മാണസഭകളില്‍ ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ പ്രത്യേകമായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് എനിക്കു പൂര്‍ണ ബോധ്യമുണ്ട്. എന്നാല്‍, ഇപ്പോള്‍ പാര്‍ലമെന്റിന്റെ മുമ്പിലുള്ള വനിതാസംവരണ ബില്ല് അതിന്റെ ഇന്നത്തെ രൂപത്തില്‍ നടപ്പാക്കുന്നതിനോട് എനിക്കു യോജിപ്പില്ല. കാരണം, ഈ ബില്ല് വളരെ തെറ്റായ മട്ടില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതും ഒരുപാടു കുഴപ്പങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. അതിന്റെ ഏറ്റവും പ്രധാനമായ തകരാറ്, അതില്‍ മൂന്നിലൊന്നു സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന രീതിതന്നെയാണ്. ലോക്സഭയിലും നിയമസഭകളിലുമുള്ള മൂന്നിലൊന്നു സീറ്റുകള്‍ അങ്ങേയറ്റം യാന്ത്രികമായ രീതിയിലാണു മാറിമാറി വനിതാസംവരണ സീറ്റുകളായി പരിഗണിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും വനിതാസംവരണ മണ്ഡലങ്ങള്‍ മാറിക്കൊണ്ടേയിരിക്കും.
അതിന്റെ ഏറ്റവും നിഷേധാത്മകമായ വശം, ഓരോ തിരഞ്ഞെടുപ്പിലും മണ്ഡലങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ മൂന്നില്‍രണ്ടുകൂട്ടരും ഇളക്കിപ്രതിഷ്ഠയ്ക്കു വിധേയരാവുമെന്നതാണ്. വിജയിച്ച മൂന്നിലൊന്നു വനിതാ സ്ഥാനാര്‍ഥികളും മാറിക്കൊടുക്കേണ്ട മൂന്നിലൊന്നു മറ്റു സ്ഥാനാര്‍ഥികളും അതിലുള്‍പ്പെടും. ബാക്കി വരുന്നത് മൂന്നിലൊന്നു സീറ്റുകള്‍ മാത്രമാണ്. അതില്‍ത്തന്നെ ആരാണു സ്ഥാനാര്‍ഥിയാവുക, അതു സംവരണമണ്ഡലമാവുമോ എന്നൊക്കെ അറിയാന്‍ അവസാനനിമിഷം വരെ കാത്തിരിക്കേണ്ടിയും വരും. ഇതു വലിയതരത്തിലുള്ള അനിശ്ചിതാവസ്ഥയ്ക്ക് ഇടയാക്കാവുന്നതാണ്. സ്ഥാനാര്‍ഥികള്‍ അവസാനനിമിഷത്തില്‍ മണ്ഡലങ്ങള്‍ക്കായി പരക്കംപായേണ്ട അവസ്ഥയാണ് ഈ യാന്ത്രികമായ തിരഞ്ഞെടുപ്പുരീതി ഉണ്ടാക്കുക. മണ്ഡലത്തില്‍ ആഴത്തില്‍ വേരൂന്നാനും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ വൃഥാവിലാവും. ഇതു സത്യത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനപ്രതിനിധികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കൈയേറ്റമാണ്. ഭാവിതിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിനു തയ്യാറെടുപ്പുകള്‍ നടത്താനുള്ള അവസരമാണ് അത് ഇല്ലാതാക്കുന്നത്. മാത്രമല്ല, തങ്ങളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മണ്ഡലങ്ങളിലെ ബന്ധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനു സ്ത്രീകളും പുരുഷന്മാരുമായ സ്ഥാനാര്‍ഥികള്‍ക്ക് അതു സാധ്യതയും അവസരവും നിഷേധിക്കുകയും ചെയ്യുന്നു.
ജനറല്‍ സീറ്റുകളില്‍ മല്‍സരിക്കുന്നതിനു വനിതകള്‍ക്കു തടസ്സമൊന്നുമില്ലെങ്കിലും അതിനുള്ള സാധ്യത വളരെ വിരളമായിത്തീരും. സംവരണമണ്ഡലങ്ങള്‍ക്കു പുറത്തു മല്‍സരിക്കുന്നതിനായി ഒരു പാര്‍ട്ടിയും തങ്ങളുടെ വനിതാ സ്ഥാനാര്‍ഥികള്‍ക്കു ടിക്കറ്റ് കൊടുക്കാനുള്ള സാധ്യതയില്ല. ഈയൊരു ഒതുക്കല്‍പ്രവണത ഇപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളിലെ അനുഭവങ്ങളില്‍ നമുക്കു കാണാന്‍ കഴിയും. ഏറ്റവും പ്രമുഖരായ ദലിത് നേതാക്കള്‍ക്കുപോലും മല്‍സരിക്കാനായി സംവരണമണ്ഡലങ്ങള്‍ മാത്രമാണു ലഭിക്കാറുള്ളത്.
ഇങ്ങനെ സംവരണമണ്ഡലങ്ങളിലേക്കുള്ള ഒതുക്കല്‍പ്രക്രിയ ജനപ്രതിനിധി എന്ന നിലയില്‍ സ്വന്തമായി വ്യക്തിത്വം നേടിയെടുക്കാന്‍ വനിതകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു വിഘാതമായിത്തീരും. അവരുടെ വിശ്വാസ്യതയും വ്യക്തിത്വവും ഇല്ലാതാക്കുന്ന പ്രവണതയാണിത്. മാത്രമല്ല, ഓരോ തവണയും സംവരണമണ്ഡലം മാറിക്കൊണ്ടിരിക്കും എന്നതിനാല്‍ ഓരോ തിരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങളിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. അതിന്റെ ഫലമായി മണ്ഡലങ്ങള്‍ വികസിപ്പിക്കാനോ അവിടെ ശക്തമായ ദീര്‍ഘകാലബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാനോ ഉള്ള സാധ്യത അവര്‍ക്കു നിഷേധിക്കപ്പെടുകയാണ്. കാരണം, ഒരുതവണ മല്‍സരിച്ച മണ്ഡലം വീണ്ടും വനിതാസംവരണ സീറ്റായി മാറുന്നതു 15 വര്‍ഷത്തിനു ശേഷമായിരിക്കും. എന്നുവച്ചാല്‍, ശക്തമായ ഒരു രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാനാവാതെ ഒരു തല്‍ക്കാലിക പ്രതിഭാസം എന്ന നിലയില്‍ വനിതാ ജനപ്രതിനിധികള്‍ ഒതുങ്ങിപ്പോവും.
മാത്രമല്ല, ഇങ്ങനെ മണ്ഡലങ്ങള്‍ സംവരണം ചെയ്യുന്ന രീതി വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എതിരായിത്തീരാനാണു സാധ്യത. അവര്‍ക്കു വനിതാ സ്ഥാനാര്‍ഥിയെ മാത്രമേ തിരഞ്ഞെടുക്കാനാവൂ എന്നുവരുന്നത് ജനപ്രാതിനിധ്യസങ്കല്‍പ്പത്തിനു തന്നെ എതിരായ കാര്യമാണ്. അതിന്റെ പരിണതഫലം, സ്ഥാനാര്‍ഥിയായി വരുന്ന വനിതയോടുള്ള ജനങ്ങളുടെ വിരോധവും എതിര്‍പ്പുമായിരിക്കും. അതിന്റെ ആകത്തുകയായി സംഭവിക്കുക, വനിതാസംവരണ നിയമംകൊണ്ട് എന്തു നേടാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത് അതിനു നേരെ എതിരായ പ്രതികരണമായിരിക്കും.
തങ്ങളുടെ മണ്ഡലങ്ങളില്‍നിന്നു പുറത്തുപോവേണ്ടിവരുന്ന പുരുഷനേതാക്കള്‍ പുതുതായി വരുന്ന വനിതകളെ തകര്‍ക്കാനും ഒറ്റപ്പെടുത്താനുമുള്ള എല്ലാ നീക്കങ്ങളും നടത്തുമെന്നതു തീര്‍ച്ചയാണ്. അല്ലെങ്കില്‍ മണ്ഡലങ്ങളില്‍ സ്വന്തം കുടുംബങ്ങളില്‍നിന്നുള്ള വനിതകളെ തന്നെ തല്‍ക്കാലത്തേക്കു നിര്‍ത്തി ജയിപ്പിക്കാനുള്ള പദ്ധതികളാണ് അവര്‍ ആവിഷ്കരിക്കുക. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് വീണ്ടും സംവരണപരിധിയില്‍നിന്നു പുറത്തുവരുന്നതുവരെ അതു സംരക്ഷിച്ചുനിര്‍ത്താനുള്ള ഉപകരണങ്ങള്‍ മാത്രമായി സ്ത്രീപ്രതിനിധികള്‍ അവശേഷിക്കും. എന്നുവച്ചാല്‍, വനിതകളുടെ രാഷ്ട്രീയ ശാക്തീകരണമല്ല, 'ബീവി ബേട്ടി' (ഭാര്യാമകന്‍) സംഘത്തിന്റെ ആധിപത്യമാണു രാഷ്ട്രീയരംഗത്തു വന്നുചേരുക.
മാത്രമല്ല, വനിതകള്‍ പൊതുമണ്ഡലത്തില്‍ അവരുടെ പ്രത്യേക ലോകത്തു മാത്രമായി ഒതുക്കപ്പെടും. ഒരുതരത്തിലുള്ള അന്തപ്പുരമനോഭാവമാണ് ഇതു വനിതകളില്‍ വികസിപ്പിക്കുക. ഇത്തരത്തില്‍ പൊതുരംഗത്തു പ്രത്യക്ഷപ്പെടുന്നവര്‍ കൃത്രിമമായും താല്‍ക്കാലികമായും വളഞ്ഞ വഴിയിലും നേതൃത്വത്തില്‍ എത്തിയവരായേ സമൂഹത്തില്‍ കണക്കാക്കപ്പെടുകയുള്ളൂ.
ഇത്തരം ആഴത്തിലുള്ള തകരാറുകള്‍ മുന്‍നിര്‍ത്തി, വനിതാസംവരണത്തിന് ഒരു ബദല്‍ മാതൃക തന്നെ മാനുഷി മുന്നോട്ടുവയ്ക്കുകയുണ്ടായി. ഈ ബദല്‍ മാതൃകയുടെ മുഖ്യസ്വഭാവങ്ങള്‍ താഴെ പറയുന്നു:1951ലെ ജനപ്രാതിനിധ്യനിയമത്തില്‍ ഒരു ഭേദഗതി വഴി, രാജ്യത്തെ എല്ലാ അംഗീകൃത പാര്‍ട്ടികളും തങ്ങളുടെ മൂന്നിലൊന്നു സ്ഥാനാര്‍ഥികളായി വനിതകളെ നിശ്ചയിക്കാന്‍ നിര്‍ബന്ധിതരാവും. ഈ സാഹചര്യത്തില്‍ ഓരോ കക്ഷിക്കും മണ്ഡലങ്ങളുടെ സാമൂഹിക-രാഷ്ട്രീയ അവസ്ഥ വിലയിരുത്തി എവിടെയൊക്കെയാണു വനിതകളെ സ്ഥാനാര്‍ഥിയാക്കേണ്ടത് എന്നു നിശ്ചയിക്കാം.
എന്നാല്‍, പാര്‍ട്ടികള്‍ അതിനെ മറികടക്കാനായി തങ്ങള്‍ക്ക് ഒരു ജയസാധ്യതയുമില്ലാത്ത സംസ്ഥാനങ്ങളിലോ മണ്ഡലങ്ങളിലോ മാത്രം വനിതകളെ പേരിനു നിര്‍ത്തിയെന്നു വരാം. അത് ഒഴിവാക്കാനായി ഇത്തരം സംവരണം ലോക്സഭയുടെ കാര്യത്തില്‍ സംസ്ഥാനം അഥവാ യൂനിയന്‍ ടെറിറ്ററിയിലും നിയമസഭയുടെ കാര്യത്തില്‍ തൊട്ടടുത്തുള്ള മൂന്നു ലോക്സഭാ മണ്ഡലങ്ങളിലും വേണം എന്നു വ്യവസ്ഥപ്പെടുത്താവുന്നതാണ്.
ഏതെങ്കിലും കാരണവശാല്‍ മൂന്നിലൊന്നു വനിതകളെ ഒരു കക്ഷി സ്ഥാനാര്‍ഥികളാക്കുന്നില്ലെങ്കില്‍ അതിനുള്ള ശിക്ഷാനടപടിയും ബദല്‍ ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഓരോ വനിതാ സ്ഥാനാര്‍ഥിയുടെയും കുറവിനു രണ്ടു മണ്ഡലങ്ങളില്‍ ബന്ധപ്പെട്ട പാര്‍ട്ടിക്ക് അംഗീകൃത തിരഞ്ഞെടുപ്പുചിഹ്നം നഷ്ടപ്പെടും. അതു തിരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം പോലെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടികള്‍ക്കു പ്രയാസങ്ങള്‍ ഉണ്ടാക്കും.
ഇത്തരമൊരു ബദല്‍ വ്യവസ്ഥയ്ക്കു വലിയ പ്രയോജനങ്ങളുണ്ട്. ഒന്നാമത്, രാഷ്ട്രീയകക്ഷികള്‍ക്കു വനിതാ സ്ഥാനാര്‍ഥികളെ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ വിനിയോഗിക്കാം. മണ്ഡലങ്ങളുമായി ആത്മബന്ധം സ്ഥാപിക്കുന്നതിന് അതു സ്ഥാനാര്‍ഥിക്ക് അവസരം നല്‍കുകയും ചെയ്യും. സ്വാഭാവികമായ നേതൃവളര്‍ച്ചയ്ക്ക് അനുഗുണമാണ് ഇത്തരം സംവിധാനം.
സീറ്റുകള്‍ സംവരണം ചെയ്യപ്പെടുന്നില്ലെങ്കിലും ഈ സംവിധാനം വഴി വലിയൊരു വനിതാ നേതൃനിരയെ വളര്‍ത്തിയെടുക്കാന്‍ എല്ലാ പാര്‍ട്ടികളും നിര്‍ബന്ധിതരാവും. മാത്രമല്ല, സ്ത്രീകള്‍ ഒറ്റപ്പെട്ട നിലയിലല്ല മറിച്ച്, സ്ത്രീകളും പുരുഷന്മാരുമായ മറ്റു സ്ഥാനാര്‍ഥികളുമായാണ് ഏറ്റുമുട്ടുന്നത്. അതു വോട്ടര്‍മാരുടെ ജനാധിപത്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. സ്ത്രീകള്‍ മാത്രം സ്ഥാനാര്‍ഥികളാവുന്ന അവസ്ഥയേക്കാള്‍ മെച്ചപ്പെട്ട തിരഞ്ഞെടുപ്പിന് അതു അവസരം നല്‍കുന്നു. സ്ത്രീകള്‍ പൊതുമണ്ഡലങ്ങളില്‍നിന്നാണു തിരഞ്ഞെടുക്കപ്പെടുന്നത് എന്നതിനാല്‍ അവരുടെ രാഷ്ട്രീയവളര്‍ച്ചയും വിശ്വാസ്യതയും മുതല്‍ക്കൂട്ടുന്നതിന് അത് അവസരമൊരുക്കും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായല്ല, യഥാര്‍ഥ ജനനേതാക്കളായി ഉയര്‍ന്നുവരാന്‍ അതവരെ സഹായിക്കുകയും ചെയ്യും.
പിന്നാക്ക ന്യൂനപക്ഷാദി വിഭാഗങ്ങള്‍ക്കു മേല്‍ക്കൈയുള്ള മണ്ഡലങ്ങളില്‍ അതതു വിഭാഗങ്ങളില്‍നിന്നുള്ള വനിതകളെ സ്ഥാനാര്‍ഥികളായി നിശ്ചയിക്കാന്‍ അതു അവസരം നല്‍കും. അത്തരമൊരു സൌകര്യം സംവരണത്തിനുള്ളില്‍ സംവരണം എന്ന സംവിധാനം അനാവശ്യമാക്കും. ഇതിന്റെ പേരിലാണ് ഇപ്പോഴത്തെ ബില്ല് സംബന്ധിച്ച പ്രധാന തര്‍ക്കം. പിന്നാക്ക ന്യൂനപക്ഷാദി വിഭാഗങ്ങളുടെ പ്രതിനിധികളായ രാഷ്ട്രീയകക്ഷികള്‍ക്കു മൂന്നിലൊന്നില്‍ കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കുന്നതിന് അത് അവസരം പ്രദാനം ചെയ്യുകയും ചെയ്യും.
ഇന്നു നിര്‍ദേശിക്കപ്പെടുന്ന മൂന്നിലൊന്നു സംവരണം എന്നതിനപ്പുറം കൂടുതല്‍ വനിതകളെ സഭകളിലെത്തിക്കാന്‍ ഈ സംവിധാനം സഹായകമായിത്തീരും. ഓരോ കക്ഷിയും മൂന്നിലൊന്നു സ്ഥാനാര്‍ഥികളെ നിര്‍ത്തുകയാണെങ്കില്‍, സഭയില്‍ വിജയിച്ചുവരുന്ന വനിതാ അംഗങ്ങളുടെ സംഖ്യ അതിലും കൂടുതലാവാന്‍ യാതൊരു പ്രയാസവുമില്ല. കാരണം, സ്ഥാനാര്‍ഥിയുടെ ഗുണവും പ്രവര്‍ത്തനവുമാണ് അവിടെ വിലയിരുത്തപ്പെടുക.
ഓരോ തിരഞ്ഞെടുപ്പിലും സംവരണമണ്ഡലം മാറിക്കൊണ്ടിരിക്കേണ്ട ബുദ്ധിമുട്ടും ഇതിലൂടെ ഇല്ലാതാവും. സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലങ്ങളില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തനം നടത്താനാവും. അതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയമായ ശാക്തീകരണത്തിനും വളര്‍ച്ചയ്ക്കും സഹായകമാവുകയും ചെയ്യും.
രാഷ്ട്രീയകക്ഷികള്‍ക്കു കൂടുതല്‍ വനിതകളെ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ അത് അവസരം നല്‍കും. അങ്ങനെ തയ്യാറില്ലാത്ത കക്ഷികള്‍ അതിനു വലിയ വില നല്‍കേണ്ടതായി വരുകയും ചെയ്യും. കാരണം, അവരുടെ ദേശീയ അംഗീകാരത്തെപ്പോലും ബാധിക്കുന്നതായിരിക്കും ഈ രംഗത്തു വരുന്ന വീഴ്ചകള്‍. അധികാരത്തിനു വേണ്ടി മല്‍സരിക്കുന്ന ഒരു കക്ഷിയും അതിനു തയ്യാറാവുമെന്നു തോന്നുന്നില്ല.
മുന്‍കാലങ്ങളില്‍ ഇങ്ങനെ യാന്ത്രികമായ മണ്ഡലസംവരണം നടപ്പാക്കിയ നീപ്പാള്‍, ഫിലിപ്പീന്‍സ്, സോവിയറ്റ് യൂനിയന്‍ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവവും ഇക്കാര്യത്തില്‍ ഓര്‍ക്കണം. അവിടെ താരതമ്യേന മോശമായിരുന്നു അതിന്റെ ഫലം. എന്നാല്‍, പാര്‍ട്ടിതല സംവരണം നടപ്പാക്കിയ യൂറോപ്പിലും മറ്റും അതു വലിയതോതില്‍ വനിതകളുടെ വളര്‍ച്ചയ്ക്കും ശാക്തീകരണത്തിനും സഹായകമായിട്ടുണ്ട്.
(മാനുഷി പത്രാധിപയാണ് ലേഖിക.)
(കടപ്പാട് :തേജസ് ദിനപത്രം 11/3/2010)

Wednesday, March 10, 2010
ഒരു ഹൃദയം ഒരു മാനസം

"The important question in this regard is that why ideologically different BJP, Congress and the left are united in their support to the women reservation bill. The reason of their united stand on the issue lies in their common upper caste mentality which is wary of the caste question. The politics of hindutva and class struggle converge on one point of their opposition to the caste question. The caste question poses challenges to left, right and centre alike. The policy, programme, strategy, tactics, ideology of these forces have all been severely disturbed by the caste question. The success of their projects lies in how much they are successful in putting the caste question under the carpet."
(A Different Perspective On Women Reservation
By Ashok Yadav)
Tuesday, March 9, 2010
മുലായമിനും ലാലുവിനും അഭിവാദ്യങ്ങള്‍

ഇന്‍ഡ്യന്‍ പാര്‍ലിമെന്റില്‍ ഇപ്പോഴും ചുണക്കുട്ടികള്‍ ഉണ്ടെന്ന് ലാലുവും മുലായവും ഒരിക്കല്‍ക്കൂടി തെളിയിച്ചു. സവര്‍ണ വനിതാ സംവരണ ബില്‍ അവതരണം ഇപ്രാവശ്യവും രാജ്യസഭയില്‍ തടയപ്പെട്ടു. പതിവുപോലെ 'സ്ത്രീ വിരുദ്ധരായ' പുരുഷ രാഷ്ട്രീയക്കാര്‍ക്കെതിരെ സകലമാന മാധ്യമങ്ങളും കുരച്ചു ചാടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മനോരമയ്ക്കും ദേശാഭിമാനിക്കും ഒരു ഹൃദയം ഒരു മാനസം ആണ്. രണ്ടുപേരും മുഖപ്രസംഗമെഴുതിയിട്ടുണ്ട്. മനോരമ എഴുതുന്നു:
"സ്ത്രീകള്‍ക്കു മൂന്നിലൊന്നു സംവരണം ലഭിച്ചാല്‍ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ലഭിക്കില്ലെന്നും വരേണ്യവര്‍ഗത്തില്‍പ്പെട്ട വനിതകള്‍ ഈ സീറ്റുകള്‍ കയ്യടക്കുമെന്നുമാണു സമാജ്വാദി, രാഷ്ട്രീയ ജനതാ ദള്‍ പാര്‍ട്ടികളുടെ വാദം. ഇതു രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പാപ്പരത്തം തന്നെയല്ലേ? സ്ത്രീകള്‍ക്കു ജാതിമത വ്യത്യാസമില്ലാതെ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിലൂടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണു സാധ്യമാകുന്നതെന്ന യാഥാര്‍ഥ്യം ഈ പാര്‍ട്ടികള്‍ക്ക് അറിയാത്തതല്ല. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാതെ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് ഇവിടെ നിലനില്‍ക്കാനാവുക?"(മനോരമ)
ഹ ഹ ഹ. എവടത്തെ കാര്യമാണ് ഈ പറയുന്നത്? 'സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കി'യിരുന്നെങ്കില്‍ ഇന്ന് നിയമസഭകളിലും പാര്‍ലിമെന്റിലും സവര്‍ണ ജാതിക്കാരെ കണികാണാന്‍ തന്നെ കഴിയില്ലായിരുന്നല്ലോ!
Monday, March 8, 2010
ജാതിക്കണക്ക് ആരെയാണു ഭയപ്പെടുത്തുന്നത്?
"2011 സെന്‍സസ്: ജാതി തിരിച്ച് കണക്കെടുക്കില്ല
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന സെന്‍സസില്‍ ജാതിതിരിച്ചുള്ള കണക്കെടുപ്പ് ഉണ്ടാകില്ലെന്ന് ആഭ്യന്തരസെക്രട്ടറി ജി.കെ.പിള്ള വ്യക്തമാക്കി. പി.എം.കെ, ആര്‍.ജെ.ഡി, ജെ.ഡി.യു. തുടങ്ങിയ പാര്‍ട്ടികള്‍ ജാതിഅടിസ്ഥാനത്തില്‍ കണക്കെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാക്ക വിഭാഗത്തിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു വിവിധ കക്ഷികള്‍ ഈ ആവശ്യം ഉന്നയിച്ചത്.
ആഭ്യന്തരവകുപ്പിനു കീഴിലുള്ള 'രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ' പ്രായം, ലിംഗഭേദം, പട്ടികജാതി-വര്‍ഗം, സാക്ഷരത, മതം, മാതൃഭാഷ തുടങ്ങിയ പതിനഞ്ച് സാമൂഹികസാമ്പത്തികമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാകും 2011-ല്‍ സെന്‍സസ് നടത്തുക. ജാതിവ്യവസ്ഥയ്ക്ക് ഏകീകൃതസ്വഭാവമില്ലാത്ത രാജ്യത്ത് കണക്കെടുക്കുന്നവര്‍ ഒരാളെ എങ്ങനെ ഒരു പ്രത്യേക ജാതിയില്‍പ്പെടുത്തുമെന്ന പ്രശ്‌നമുള്ളതാണ് ജാതിതിരിച്ച് കണക്കെടുക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഈ ആവശ്യമുന്നയിച്ച് പി.എം.കെ. സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അത് നിരസിച്ചു. ജാതിതിരിച്ചുള്ള സെന്‍സസ് അവസാനമായി നടന്നത് 1931-ലാണ്.
സംസ്ഥാനസര്‍ക്കാറുകളില്‍ ഇടതുപക്ഷം ഭരിക്കുന്ന ബംഗാള്‍മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചത്. മറ്റുചില പിന്നാക്ക സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു."
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ജാതി തിരിച്ചു കണക്കെടുക്കുന്നതിനു തടസ്സമായി പറഞ്ഞിരിക്കുന്ന കാരണം നോക്കുക. "ഒരാളെ എങ്ങനെ പ്രത്യേക ജാതിയില്‍പ്പെടുത്തുമെന്ന് "അറിയില്ലത്രേ! സര്‍ക്കാരായിട്ട് ആരെയും പ്രത്യേക ജാതിയില്‍ പെടുത്തേണ്ടതില്ല. ജനങ്ങള്‍ക്കറിയാം അവര്‍ ഏതു ജാതിയില്‍ പെടുന്നെന്ന്. മതം എഴുതുമ്പോള്‍ ഈ പ്രശ്നം ഒന്നുമില്ലല്ലോ? അവിടെ നാം പറയുന്ന മതം ആണ് എന്യൂമറേറ്റര്‍ എഴുതുന്നത്. ജാതി വന്നപ്പോള്‍ ഇത്ര വൈക്ലബ്യം എന്താണ്?
ഇതൊന്നുമല്ല യഥാര്‍ഥ പ്രശ്നം. ജാതിക്കണക്ക് പുറത്തുവരുന്നതിനെ സവര്‍ണ മേധാവികള്‍ ഭയക്കുന്നു.സവര്‍ണര്‍ അനര്‍ഹമായി കൈയടക്കിവച്ചിരിക്കുന്ന അധികാര സ്ഥാനങ്ങളെപ്പറ്റി അവര്‍ണ ജനത ചോദ്യം ചെയ്യും. ഹിന്ദു മതം എന്ന 'ഭൂരിപക്ഷ'ത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കു പിടികിട്ടുകയും ചെയ്യും. ജി കെ പിള്ളയെപ്പോലുള്ള സവര്‍ണര്‍ ആഭ്യന്തര സെക്രട്ടറിയായാലൊന്നും 'യഥാര്‍ഥ മലയാളി' പ്രതിനിധീകരിക്കപ്പെടുന്നില്ലെന്ന സത്യം ഭൂരിപക്ഷം മലയാളികളും തിരിച്ചറിയും.
Sunday, March 7, 2010
അംബേഡ്കറുടെ പേരിലും മേനോന് പച്ചക്കള്ളം പറയുന്നു
ശിവദാസമേനോന് എഴുതിയ പച്ചക്കള്ളങ്ങളില്‍ ഏറ്റവും ഗുരുതരമായതിനെപ്പറ്റിയാണ് ഇത്തവണ.കാണുക:
അംബേഡ്കറുടെ പേരിലും പച്ചക്കള്ളം പറയുന്നു
Subscribe to:
Posts (Atom)