നക്സല്‍ വര്‍ഗീസ് വധം: ഐ.ജി ലക്ഷ്മണ കുറ്റക്കാരന്‍; മുന്‍ ഡിജിപിയെ വിട്ടു
കൊച്ചി: നക്സല്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ് ഐജി ലക്ഷ്മണ (74) കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ (83) സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെ വിട്ടു.
ലക്ഷ്മണയുടെ ശിക്ഷ ജഡ്ജി എസ്. വിജയകുമാര്‍ വ്യാഴാഴ്ച വിധിക്കും. സിബിഐ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന് നായരുടെ വാദവും ലക്ഷ്മണയ്ക്ക് പറയാനുള്ളതും കോടതി കേള്‍ക്കും. പോലീസ് കസ്റ്റഡിയില്‍ വച്ച് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത് അത്യപൂര്‍വമായ കേസ് ആയതിനാല്‍ ലക്ഷ്മണയ്ക്ക് വധശിക്ഷ വിധിക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതാണ്.
നീണ്ട 40 വര്‍ഷത്തിനു മുമ്പ് വയനാട്ടിലെ തിരുനെല്ലിയില്‍ നടന്ന കൊലക്കേസിന്റെ വിധി കേട്ടപ്പോള്‍ കോടതിയില്‍ നിന്നിരുന്ന ലക്ഷ്മണ നിര്‍വികാരനായിരുന്നു. എന്നാല്‍ കോടതിയില്‍ ഇരുന്ന അദ്ദേഹത്തിന്റെ ഭാര്യ ദേവകി നിശ്ശബ്ദയായി കരഞ്ഞു. മകള്‍ അഡ്വ. സംഗീത അമ്മയെ ആശ്വസിപ്പിച്ചു. 12 മണിയോടെ ലക്ഷ്മണയെ പോലീസ് എറണാകുളം സബ്ജയിലിലേക്ക് കൊണ്ടുപോയി. വിധി കേള്‍ക്കാന്‍ വര്‍ഗീസിന്റെ സഹോദരന്മാരായ അരീക്കാട്ട് തോമസും ജോസഫും മറ്റ് കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു. ശാരീരിക അസ്വാസ്ഥ്യം മൂലം വീല്‍ചെയറിലാണ് മുന്‍ ഡിജിപി വിജയന് എത്തിയത്. കുടുംബാംഗങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിധിയില്‍ ആശ്വസിച്ചുകൊണ്ട് ''സന്തോഷമുണ്ട്'' എന്ന് മാത്രമേ വിജയന് പ്രതികരിച്ചുള്ളു.
1970 ഫിബ്രവരി 18-ന് അന്ന് ഡിവൈ.എസ്.പി.യായിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് രാമചന്ദ്രന് നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല.
ലക്ഷ്മണയുടെ കൈകളില്‍ വെറുമൊരു പാവയായിരുന്ന രാമചന്ദ്രന് നായരാണ് വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിയുന്നുവെന്ന് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിയില്‍ പറഞ്ഞു.
''കൊലയ്ക്ക് പദ്ധതിയിട്ടത് ലക്ഷ്മണയാണ്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടുവെന്ന പോലീസിന്റെ നിലപാട്

നെഞ്ചില്‍ വെടിയേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് നേരില്‍ കണ്ടത് അന്നത്തെ സിആര്‍പി കോണ്‍സ്റ്റബിള്‍ വിതുര സ്വദേശി ഹനീഫയാണ്. കോടതിയില്‍ നടന്ന സംഭവങ്ങള്‍ ഈ ദൃക്സാക്ഷി വിശദീകരിച്ചിരുന്നു. വര്‍ഗീസിനെ കൊല്ലാന്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ലക്ഷ്മണ കോണ്‍സ്റ്റബിളായ രാമചന്ദ്രന് നായര്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ ആജ്ഞ നല്‍കുന്നത് ഹനീഫയുടെ മൊഴിയില്‍ നിന്ന് തെളിയുന്നുണ്ടെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഡിഐജിയായിരുന്ന വിജയന്റെ സാന്നിദ്ധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് ഹനീഫയുടെ മൊഴി സംശയാസ്പദമാണെന്ന നിഗമനത്തില്‍ കോടതി എത്തി. അതിനാലാണ് വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെ വിട്ടത്.
കൊലപാതകം ലക്ഷ്മണ തന്നെ നടത്തിയതിന് തുല്യമാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെന്ന് കോടതി തെളിവുകള്‍ വിലയിരുത്തി ചൂണ്ടിക്കാട്ടി. പോലീസുമായി വര്‍ഗീസ് ഏറ്റുമുട്ടാനുള്ള സാധ്യത വളരെ വിദൂരമായിരുന്നുവെന്നും കോടതി പറഞ്ഞു.
ഹൈക്കോടതിയുടെ 1999-ലെ ഉത്തരവ് അനുസരിച്ചാണ് വര്‍ഗീസ് കൊലക്കേസ് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് അന്വേഷിച്ചത്. അടിയന്തരാവസ്ഥ കാലത്തെ രാജന് കൊലക്കേസിലും ലക്ഷ്മണ പ്രതിയായിരുന്നുവെങ്കിലും കേസ് വിചാരണ ചെയ്ത കോയമ്പത്തൂര്‍ സെഷന്‍സ് കോടതി അദ്ദേഹത്തെ വിട്ടിരുന്നു.
നക്സല്‍ വര്‍ഗീസ് കേസില്‍ ലക്ഷ്മണയെ ശിക്ഷിച്ചതില്‍ ഈ ബ്ലോഗറും സന്തോഷിക്കുന്നു. ആരെങ്കിലും ഈ കേസില്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ അത് ലക്ഷ്മണയായിരിക്കുമെന്ന് ഇതെഴുതുന്നയാള്ക്കറിയാമായിരുന്നു. തമ്പുരാക്കന്മാരെ പ്രീണിപ്പിക്കാനും അനുസരിക്കാനും വേണ്ടി വഴിവിട്ട് നിയമലംഘനം നടത്തുകയോ അതിനു കൂട്ടു നില്ക്കയോ ചെയ്യുന്ന ഏത് ദലിത് ഉദ്യോഗസ്ഥനും ഒരു കാര്യം ഓര്‍ക്കുക. ശിക്ഷ വരുമ്പോള്‍ തമ്പുരാക്കന്മാര് ആരും കൂട്ടിനുണ്ടാവില്ല.അത് ഒറ്റയ്ക്കു തന്നെ അനുഭവിക്കണം.
തൃശൂര്‍: വര്‍ഗീസ് വധക്കേസിലെ യഥാര്‍ഥ പ്രതികള്‍ ഇനിയും വിചാരണചെയ്യപ്പെട്ടിട്ടില്ലെന്ന് കെ വേണു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തേജസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയിലൂടെ ഭരണകൂടഭീകരത തുറന്നുകാട്ടപ്പെടുകയും കേസിലെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. ഭാഗികമായി നിയമപോരാട്ടം വിജയിച്ചതില്‍ സന്തോഷമുണ്ട്.
ലക്ഷ്മണയും വിജയനുമെല്ലാം മരിച്ചുപോയ രാമചന്ദ്രന് നായര്‍ക്ക് തുല്യമായവരാണ്. ഭരണകൂടത്തിന്റെ ഉപകരണങ്ങള്‍ മാത്രം.
രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായാണ് വര്‍ഗീസ് കൊല്ലപ്പെടുന്നത്. ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയിലാണ് ഈ തീരുമാനമുണ്ടായത്. അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വരെ ഈ ഗൂഢാലോചനയില്‍ പങ്കെടുത്തിരിക്കാം. അവരെയെല്ലാം ഒഴിവാക്കിയാണ് കേസും വിചാരണയും നടന്നത്. അവരെക്കൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടിയിരുന്നു. എങ്കിലേ നീതി പൂര്‍ണമായി എന്നു പറയാനാവൂ.
ഗൂഢാലോചന എന്ന സുപ്രധാന വശം മറച്ചുവച്ചു എന്നതാണ് ഈ കേസിന്റെ ദൌര്‍ബല്യം. അന്നത്തെ ക്രൈംബ്രാഞ്ചിന്റെ തലപ്പത്തുണ്ടായിരുന്ന ജയറാംപടിക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് വര്‍ഗീസിനെ കൊന്നത്. ഇക്കാര്യം കോടതികളും മറ്റും പരിഗണിച്ചില്ലെന്ന ആശങ്കയാണ് എനിക്കുള്ളത്- വേണു പറഞ്ഞു.
തമ്പുരാക്കന്മാരെ പ്രീണിപ്പിക്കാനും അനുസരിക്കാനും വേണ്ടി വഴിവിട്ട് നിയമലംഘനം നടത്തുകയോ അതിനു കൂട്ടു നില്ക്കയോ ചെയ്യുന്ന ഏത് ദലിത് ഉദ്യോഗസ്ഥനും ഒരു കാര്യം ഓര്‍ക്കുക. ശിക്ഷ വരുമ്പോള്‍ തമ്പുരാക്കന്മാര് ആരും കൂട്ടിനുണ്ടാവില്ല.അത് ഒറ്റയ്ക്കു തന്നെ അനുഭവിക്കണം.
ReplyDeleteചരിത്രപരമായ ഒരു വിധിയാണിത്,പ്രതിപട്ടികയിൽ വരേണ്ടുന്ന എത്ര പേരാണ് രക്ഷപെട്ടത്.
ReplyDeleteമനുഷ്യ സ്നേഹവും,നീതിബോധവും,പ്രതികരണ ശേഷിയുമുണ്ടന്ന കാരണത്താൽ അകാലത്തുപൊലിഞ്ഞ
എത്ര യുവാക്കളാണ്,ഈ കാക്കി ധാർഷ്ട്യ്ത്തിനുള്ളിൽ ഞെരിഞ്ഞത്.ലക്ഷ്മണയെങ്കിലും കുടുങ്ങയതിലുള്ള സന്തോഷം പങ്കുവെക്കുന്നു.
മുകളിലെ കെ വേണുവിന്റെ അഭിപ്രായം കൂടി കാണുക.
ReplyDeleteവര്‍ഗീസിനെ ഏറ്റുമുട്ടലിലൂടെ കൊലചെയ്യുവാനുള്ള തീരുമാനം കേവലം ഐജി ലക്ഷ്മണയുടെ തീരുമാനം മാത്രമായിരുന്നുവോ അതോ ഭരണകൂട തീരുമാനമായിരുന്നുവോ എന്നത് വ്യക്തമല്ല. ഭരണകൂടതീരുമാനമായിരുന്നെങ്കില് പോലും അതിനു തെളിവുകള്‍ ഒരിക്കലുമുണ്ടാകില്ല. ചട്ടുകങ്ങള്‍ മാത്രമായി തീരുന്ന ഉദ്യോഗസ്ഥന്മാര് രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുമ്പോള്‍ മനുഷ്യത്വത്വത്തിനു നിരക്കാതെ നിലവിലുള്ള നിയമവാഴ്ചയെപ്പോലും നോക്കുകുകുത്തിയാക്കുന്ന ഉദ്യോഗസ്ഥന്മാര്ക്ക് വലിയ പാഠമാകുന്ന വിധിയാണ് വന്നിരിക്കുന്നത്, അതില്‍ സന്തോഷവുമുണ്ട്. എന്നാല്‍ ഭരണകൂടഭീകരതയുടെ ഭാഗമായി വരുന്ന ഇതുപോലുള്ള സംഭവങ്ങളില്‍ ആത്യന്തികമായി കരുവാക്കപ്പെടുന്നത് ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കുന്നത് വലിയൊരു പാഠമായിരിക്കട്ടെ പ്രത്യേകിച്ച് ദളിത് ഉദ്യോഗസ്ഥര്‍ക്ക് !
ReplyDeleteമുകളിലിട്ടിരിക്കുന്ന രണ്ടാമത്തെ കമന്റ് ചാര്വാകന്റേതാണ്. നാലാമത്തേത് നിസ്സഹായന്റേതും ആറാമത്തേത് മറുപടിയുടേതുമാണ്.
ReplyDeleteഡിസ്കസ് മാറ്റിയപ്പോള്‍ വന്ന പിശകാണിത്.
Hi dear sathyanweshi,
ReplyDeleteOn your old blog,there was a quote of Dr.Ambedkar on the home page aboy brahmins...and on the bottom you said,you will edit the word "brahmin" to "savarnan"...do you remember it?will you pleas post dat quote once agian...I need that quote as I have to debate with some people in forums...so will you please repost it?
Why have the Brahmins not produced a Voltaire? The question can be answered only by another question. Why did the Sultan of Turkey not abolish the religion of the Mohammedan World? Why has no Pope denounced Catholicism? Why has the British Parliament not made a law ordering the killing of all blue-eyed babies? The reason why the Sultan or the Pope or the British Parliament has not done these things is the same as why the Brahmins have not been able to produce a Voltaire. It must be recognised that the selfish interest of a person or of the class to which he belongs always acts as an internal limitation which regulates the direction of his intellect. The power and position which the Brahmins possess is entirely due to the Hindu Civilisation which treats them as supermen and subjects the lower classes to all sorts of disabilities so that they may never rise and challenge or threaten the superiority of the Brahmins over them. As is natural, every Brahmin is interested in the maintenance of Brahmanic supremacy be he orthodox or unorthodox, be he a priest or a grahastha, be he a scholar or not. How can the Brahmins afford to be Voltaires? A Voltaire among the Brahmins would be a positive danger to the maintenance of a civilisation which is contrived to maintain Brahmanic supremacy. The point is that the intellect of a Brahmin scholar is severely limited by anxiety to preserve his interest. He suffers from this internal limitation as a result of which he does not allow his intellect full play which honesty and integrity demands. For, he fears that it may affect the interests of his class and therefore his own.
ReplyDelete(This is taken from the preface of the book "THE UNTOUCHABLES WHO WERE THEY AND WHY THEY BECAME
UNTOUCHABLES ?")
Today all scholarship is confined to the Brahmins. But unfortunately no Brahamin scholar has so far come forward to play the part of a Voltaire who had the intellectual honesty to rise against the doctrines of the Catholic Church in which he was brought up; nor is one likely to appear on the scene in the future. It is a grave reflection on the scholarship of the Brahmins that they should not have produced a Voltaire. This will not cause surprise if it is remembered that the Brahmin scholar is only a learned man. He is not an intellectual. There is a world of difference between one who is learned and one who is an intellectual. The former is class-conscious and is alive to the interests of his class. The latter is an emancipated being who is free to act without being swayed by class considerations. It is because the Brahmins have been only learned men that they have not produced a Voltaire.
ReplyDeleteസത്യങ്ങള്‍ കുറെശെയായി പുറത്തു വരുന്നു എന്നത് ഒരു നല്ലകാര്യം തന്നെ.ബാക്കി ഉള്ളതും പുറത്തു വരും. ജയറാം പടിക്കല്‍ അടിയന്തരാവസ്ഥയുടെ ഓര്‍മ്മ പുതുക്കി
ReplyDeleteHi sathyanweshi.
ReplyDeletevery thanx....
njan nokki nadannath ithinte malayalam lines aanu athu kittan chance undo?also i want to to know do u have orkut profile?
It is very convenient to blame it on the rulers of the time who were from upper castes. What happened to the Dalit's judgment ,intelligence and morality? Are you guys saying that the "master" is always responsible?
ReplyDelete