ഒടുവില്‍ ആ വിധി വന്നു. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ കേസില്‍ ആറുപതിറ്റാണ്ടുകള്‍ക്കുശേഷം അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ഡിവിഷന് മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ തര്ക്കസ്ഥലത്തിന്മേല് ഹരജിക്കാരായ അഖില്‍ ഭാരതീയ ഹിന്ദുമഹാസഭക്കും നിര്‍മോഹി അഖാരക്കും യു.പി സെന്‍ട്രല്‍ വഖഫ്ബോര്‍ഡിനും അവകാശമുള്ളതിനാല്‍ മൂന്നു കൂട്ടര്‍ക്കും വിഭജിച്ചു നല്‍കണമെന്നാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. രാമജന്മസ്ഥാനം എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാം. അതേയവസരത്തില്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്നും അത് ശ്രീരാമന്റെ സ്ഥലമായിരുന്നുവെന്നും ശ്രീരാമന്റെ ചൈതന്യം അവിടെ നിലനിന്നിരുന്നുവെന്നുമുള്ള അഭിപ്രായം ജഡ്ജിമാരായ സുധീര്‍ അഗര്‍വാ ളിനും ഡി.വി. ശര്മക്കുമേയുള്ളൂ. ജസ്റ്റിസ് സിബ്ഗത്തുല്ലാഖാനാവട്ടെ ഈ അഭിപ്രായത്തെ നിരാകരിക്കുന്നു.
തര്‍ക്കമന്ദിരം ബാബറുടെ നിര്‍ദേശപ്രകാരം പണിത പള്ളിയാണെന്നും അത് പണിയാനായി ക്ഷേത്രം പൊളിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം വളരെ പുരാതന കാലത്തുണ്ടായിരുന്ന ഒരു ക്ഷേത്രത്തിന്റെ വളരെക്കാലമായി മൂടിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കു മേലാണ് പള്ളി പണിതത് എന്ന നിഗമനത്തിലാണദ്ദേഹവും. ആര്‍ക്കി യോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അനാവരണം ചെയ്ത ഖനന നിഗമനങ്ങളാണ് മൂന്ന് ജഡ്ജിമാരുടെയും വിധിക്കാധാരം. 1949 ഡിസംബര്‍ 22ന് അര്‍ധരാത്രി പള്ളിയില്‍ സ്ഥാപിക്കപ്പെട്ടതാണ് വിഗ്രഹങ്ങളെന്നും അവ സ്വയംഭൂ ആയിരുന്നില്ലെന്നുമുള്ള സുന്നി വഖഫ് ബോര്‍ഡിന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, തര്‍ക്കസ്ഥല ത്തിന്റെ പൂര്‍ണാവകാശം തങ്ങള്‍ക്കാണെന്ന വഖഫ്ബോര്‍ഡിന്റെ അവ കാശവാദം കോടതി നിരാകരിക്കുകയാണ് ചെയ്തത്. അതോടൊപ്പം ഭാഗികമായ അവകാശം അനുവദിക്കുകയും ചെയ്തു.
വിശദവും സമഗ്രവുമായ വിലയിരുത്തലിന് ആയിരത്തിലധികം പുറങ്ങളുള്ള വിധിന്യായത്തിന്റെ കോപ്പി ലഭ്യമാവുകയും പഠിക്കുകയും വേണം. പ്രാഥമിക വിവരങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി പറഞ്ഞാല്‍, അലഹബാദ് ഹൈകോടതിയുടെ വിധി വസ്തുതാപരവും തെളിവുകളുടെ അടിസ്ഥാനമാക്കിയുള്ളതുമെന്നതിനേക്കാള് നിലവിലെ ദേശീയ സാഹ ചര്യവും വിധി ഉണ്ടാക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും കണക്കിലെ ടുത്തുകൊണ്ടുള്ള ഒരൊത്തുതീര്‍പ്പ് വിധിയാണെന്ന തോന്നലാണുളവാക്കുക. ഹരജിക്കാരായ മൂന്നു കക്ഷികള്‍ക്കും ഭൂമി പകുത്തുനല്കി ക്ഷേത്രവും പള്ളിയും നിര്‍മിക്കാന്‍ അവസരമൊരുക്കുക വഴി രാജ്യത്തിന് ഏറെ പേരുദോഷം വരുത്തിയ ഒരു പ്രശ്നത്തിന് അന്തിമ പരിഹാരമാവും എന്ന് ബഹുമാന്യരായ ന്യായാധിപന്മാര് കരുതിയിരിക്കണം.
പക്ഷേ, അവര്‍ പ്രതീക്ഷിച്ചപോലെയല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് പ്രാഥമിക പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. വിധിയില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കരുതുന്ന സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ മൂന്നില്‍ രണ്ടുഭാഗം ലഭിച്ച ഹിന്ദുസംഘടനകള്‍ മൂന്നാമത്തെ ഭാഗത്തിനു വേണ്ടിയും സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അലഹബാദ് ഹൈകോടതി വിധി ഒത്തുതീര്‍പ്പാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് തീരുമാനിക്കുന്ന ഖണ്ഡിത വിധിയ ല്ലെന്നും നിരീക്ഷിച്ച സയ്യിദ് ശഹാബുദ്ദീനും സുപ്രീംകോടതിയെയാണ് അന്തിമവിധിക്കായി കാത്തിരിക്കുന്നത്. സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിയും രാജ്യത്തെ പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ കോടതി വിധി തികച്ചും വിചിത്രമാണെന്നും ശരിയായ വിധിയല്ലെന്നുമാണ് തുറന്നടിച്ചിരിക്കുന്നത്.
ഭൂമി ആരുടേതാണോ അതവര്‍ക്ക് നല്‍കുക എന്നല്ലാതെ മൂന്നായി വീതിച്ചത് ശരിയായ നടപടിയല്ലെന്നാണ് അദ്ദേഹത്തിന്റെ സുചിന്തിതാഭിപ്രായം. വരും നാളുകളില്‍ കോടതിവിധി കൂടുതല്‍ വിവാദപരമായിത്തീരാനും ചര്‍ച്ചക്ക് വിഷയീഭവിക്കാനും സാധ്യതകളേറെ യാണ്. തെളിവുകളും വസ്തുതകളും സൂക്ഷ്മമായി വിലയിരുത്തി നിഷ്പക്ഷവും മതനിരപേക്ഷവുമായി വിധി പറയേണ്ട കോടതികള്‍ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക ഉയര്‍ത്തുന്ന താണ് ഇത്തരത്തിലുള്ള വിധികളെന്ന് നിസ്സംശയം പറയാം.
ബാബരി മസ്ജിദ് കേസില്‍ വിധി പറയുന്നത് പ്രമാണിച്ച് രാജ്യത്തൊട്ടാകെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അഭൂതപൂര്‍വമായ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പട്ടാളത്തെയും പൊലീസിനെയും സര്‍വത്ര ഒരുക്കിനിര്‍ത്തി.യോഗങ്ങളും റാലികളും വിലക്കി. നിരോധാജ്ഞ പ്രഖ്യാപിച്ചു. ആകപ്പാടെ രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍, കോടതിവിധി എന്തായാലും മാനിക്കുമെന്നും സ്വീകാര്യ മല്ലെങ്കില്‍ പരമോന്നത കോടതിയെ സമീപിക്കുകയല്ലാതെ പ്രക്ഷോഭമോ പ്രതിഷേധമോ മറ്റു മാര്‍ഗങ്ങളോ സ്വീകരിക്കുകയില്ലെന്നും ബന്ധപ്പെട്ട ഹിന്ദു-മുസ്ലിം സംഘടനകള്‍ ഉറപ്പുനല്‍കിയിരുന്നു. തദ്ഫലമായാവാം വിധി വന്നശേഷം ഇതെഴുതുന്നതുവരെയും രാജ്യത്ത് ഒരിടത്തുനിന്നും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്രയും ആശ്വാസകരം എന്ന് പറയുമ്പോള്‍ തന്നെ അനുസ്മരിക്കേണ്ട ഒരു വസ്തുതയുണ്ട്.
1992 ഡിസംബര്‍ ആറിന് ഈ സുരക്ഷാ ഏര്‍പ്പാടുകളുടെ ഒരു ശതമാന മെങ്കിലും അയോധ്യയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്തിരുന്നെ ങ്കില്‍ ചരിത്രപ്രധാനമായ ബാബരിമസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല, രാജ്യം അതിന് കനത്ത വില നല്‍കേണ്ടിയും വരുമായിരുന്നില്ല. പകരം ബാബരി നിലനില്‍ക്കെത്തന്നെ കോടതിക്ക് കേസ് വിധി പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, വിധിയുടെ സ്വഭാവവും മറ്റൊന്നാവുമായിരുന്നു എന്ന് വിശ്വസിക്കാനാണ് ന്യായം. കഴിഞ്ഞതേതായാലും കഴിഞ്ഞു. ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തുക.നിയമവാഴ്ചക്ക് വഴങ്ങുക, മനുഷ്യസ്നേഹമാണ് സര്‍വോപരി വലുത് എന്ന് തിരിച്ചറിയുക.
(മാധ്യമം മുഖപ്രസംഗം 2010 ഒക്റ്റോബര്‍ 01)
ഈ വിധി പ്രത്യക്ഷത്തില്‍ത്തന്നെ മുസ്ലിങ്ങള്ക്കെതിരും ഹിന്ദുക്കള്‍ക്ക് (സംഘ് പരിവാര്‍ വിഭാഗത്തിന്)അനുകൂലവുമാണ്. അതുകൊണ്ട് രാജ്യത്ത് ഒരു കുഴപ്പവും ഉണ്ടായില്ല. മുസ്ലിങ്ങള്‍ എത്ര സമാധാനപ്രിയരും നിയമവാഴ്ച്ചയെ മാനിക്കുന്നവരുമാ ണെന്ന വസ്തുത ഒരിക്കല്‍ക്കൂടി തെളിഞ്ഞു.
ദില്ലി പോസ്റ്റ് പറയുന്ന സത്യം കൂടി കാണുക:

ReplyDeleteഅയോദ്ധ്യ വിധി നൂറു ശതമാനം നീതിയുക്തവും നിയമവ്യവസ്ഥയുടെ വിശ്വാസ്യത കാത്ത് പരിപാലിക്കുന്നതും അല്ല എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു...
ReplyDeleteഈ വിധിയിൽ നിയമപുസ്തകത്തിന് വെളിയിലെ പ്രായോഗിക അവസ്ഥയും ജഡ്ജിമാരുടെ സ്വന്തം നിഗമനങ്ങളും (ഒരു പക്ഷെ വിശ്വാസവും) ഇന്ത്യൻ കോടതിയുടെയും ജനാധിപത്യത്തിന്റെയും ജനത്തിന്റെയും പക്വതയില്ലായ്മയും എല്ലാം ഈ വിധിയിലൂടെ വെളിവാകുന്നുണ്ട്...
എന്നിരുന്നാലും സഘർഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാൽ കാക്കരയിഷ്ടപ്പെടുന്നത് ഇപ്പോൾ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിർപ്പ് വിധി തന്നെയാണ്... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീർപ്പ്...
ഇനി സുപ്രീംകോടതിയിലായാലും വിധികൾ നീണ്ടുപോകരുത്...
അ-ന്യായവിധി.
ReplyDeleteജഡ്ജിമാര്‍ മുന്നില്‍ നിലനിക്കുന്ന തെളിവുകള്‍ മാറ്റിവെച്ചു കൊണ്ടു മിത്തിനേയും, അന്ധവിശ്വാസത്തെയും നിയമ വ്യാഖ്യാനങ്ങള്‍ക്കും വിധിന്യായങ്ങള്‍ക്കും ആശ്രയിക്കുകയെന്നത് ദുരവ്യാപകമായ പ്രത്യാഖാതങ്ങല്ക്കാന് വഴിവെക്കുക. ബാബറി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ടു ഹിന്ദുത്വ ശക്തികള്‍ നടത്തിയ രക്തപങ്കിലമായ രതയാത്രകളും കുട്ടക്കൊലകളുമെല്ലാം ഇനി നിയമവിധേയമാകും. കാരണം കോടതിയുടെ ഭാഷ്യത്തില്‍ നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ഒരു കെട്ടിടം തകര്‍ക്കുവാനുള്ള നിയമാനുശ്രിത മാര്ഗ്ഗമായിട്ടാകും വരും നാളുകളില്‍ രഥയാത്രയും മേമ്പൊടിക്ക് നടത്തിയ കുട്ടക്കുരുതികളും നിയമ പുസ്തകത്തില്‍ ഇടം പിടിക്കുക.
. ജഡ്ജിമാര്‍ ചെയ്യേണ്ടത് വിതംവേക്കാലോ വിധി പറയാലോ എന്നാ പ്രാഥമികമായ ചോദ്യം ഇവിടെ ഉയരുന്നു. ഒരു ക്ഷേത്രം തകര്‍ത്താണ് അവിടം പള്ളി പണിതതെന്ന് തെളിയിക്കപ്പെട്ടാല്‍ പിന്നെ മുസ്ലിം സമുദായം ഒരിക്കല്‍ പോലും ബാബറി മസ്ജിടിനുമേല് അവകാശം ചോദിക്കുകയില്ല. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നു. സംഘപരിവാരം പ്രചരിപ്പിക്കും പോലെ ക്ഷേത്രം തകര്‍ത്തിട്ടാണ് അവിടെ ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്നു കോടതിക്ക് ഉറപ്പ് ഉണ്ടെങ്കില്‍ പിന്നെയെന്തിന് കോടതി മുന്നില്‍ ഒന്ന് മുസ്ലിംകള്ക്ക് നല്‍കണം? അതിന്മേലുള്ള പുര്ന്നാവകാശം സംഘപരിവാറിനു തന്നെ പതിച്ചു നല്കാമല്ലോ?
വിഷയത്തിന്റെ കാതലായ വശം ഇവിടെയാണ്. കോടതി പോലും സമ്മര്ദ്ടത്തിന്നു അടിമപ്പെടുന്നു എന്ന വികാരം ഉയരുന്നത് അന്യായമായ ഈ വിതം വെക്കലിളുടെയാണ്. ചരിത്രത്തില്‍ ഫല്സ്തിന് ഭുമി പിടിച്ചടക്കിയ ജുതരാഷ്ട്രതെ നിയമവിധേയമാക്കിയ നടപടിക്കു തുല്യമായിപ്പോയി ഈ അന്യായവിധി..
ഒപ്പം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടു രാജ്യത്തെ നിതിന്യായ വ്യവസ്ഥകള്‍ സ്വികരിക്കുന്ന സവിശേഷ സ്വഭാവത്തിന്മേല് ഒരാണികുടി....
എന്നിരുന്നാലും സഘര്‍ഷഭരിതമായി നീണ്ടുപോകുന്ന അയോദ്ധ്യ പ്രശ്നത്തേക്കാല്‍ കാക്കരയിഷ്ടപ്പെടുന്നത് ഇപ്പോള്‍ വിധിക്കപ്പെട്ടിരിക്കുന്നപോലത്തെ ഒരു ഒത്തുതിര്‍പ്പ് വിധി തന്നെയാണ്... പ്രായോഗികതയിലൂന്നിയുള്ള ഒരു ഒത്തുതീര്‍പ്പ്...എന്ന കാക്കരയുടെ അഭിപ്രായമാണ് പൊതുവില്‍ നിഷ്കളങ്കരായവര്‍ പങ്കുവയ്ക്കുന്നത്. അത്തരക്കാര്‍ മനസ്സിലാക്കുന്നത് ബാബരി മസ്ജിദ് വിഷയം ഇങ്ങനെ അവസാനിച്ചാല്‍ സംഘ് പരിവാര്‍(ശരിക്കും ബ്രാഹ്മണ്യാധികാര ശക്തികള്‍) അടങ്ങുമെന്നാണ്. അവര്‍ക്ക് ഈ അമ്പലവും വിശ്വാസവും ഒന്നുമൊരു പ്രശ്നമല്ല. അത് നിര്‍മോഹി അഖാരയെപ്പോലെ അപൂര്‍വം പേര്‍ക്കു മാത്രമേ പ്രശ്നമായുള്ളൂ. എന്തെങ്കിലും കാരണം പറഞ്ഞ് എപ്പോഴും മുസ്ലിങ്ങളെ അപരരും ഭീകരരും തീവ്രവാദികളുമൊക്കെ ആക്കി നിര്‍ത്താനും മുസ്ലിങ്ങളും പിന്നാക്ക-ദലിത് വിഭാഗങ്ങളും ഐക്യപ്പെട്ട് ബ്രാഹ്മണ്യാധികാരത്തെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുക എന്നതുമാണ് അവരുടെ ആത്യന്തിക ലക്ഷ്യം. അവരതു ഭരണകൂട ഉപകരണങ്ങളെയും മാധ്യമങ്ങളെയും അവര്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതുകൊണ്ട് ഇതെല്ലാം അവര്‍ക്കു നിസ്സാരമാണ്. സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ,വെറും മതപരമായ കാര്യങ്ങള്‍ നോക്കി ഇഷ്ടം പോലെ കാശോ സൌകര്യങ്ങളോ ഉണ്ടാക്കി അവസരവാദപരമായി ഇടതു-വലതു-മധ്യ മുന്നണികളെ താങ്ങി നില്ക്കുന്ന അറുപിന്തിരിപ്പന്‍ യാഥാസ്ഥിതിക മുസ്ലിം സംഘടനകളെ ഒരു വിധത്തിലും ഇവര്‍ ഉപദ്രവിക്കില്ലെന്നു മാത്രമല്ല, അവര്‍ക്ക് എല്ലാവിധ സഹായവും ഭരണകൂട ഏജന്‍സികളിലൂടെ ചെയ്തു കൊടുക്കയും ചെയ്യും. എന്നാല്‍ പിന്നാക്ക-ദലിത് വിഷയങ്ങള്‍ ഏറ്റെടുക്കുന്ന, ബ്രാഹ്മണ്യാധികാരത്തെ ചെറുക്കുന്ന, രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന മുസ്ലിം സംഘടനകളെയും വ്യക്തികളെയും പൊറുപ്പിക്കില്ല. അതുകൊണ്ട് ഈ വിധിയിലൂടെ പ്രശ്നങ്ങളെല്ലാം തീരും എന്നു വ്യാമോഹിക്കുന്നവത് അജ്ഞതയില്നിന്നുളവാകുന്ന നിഷ്കളങ്കതയാണെന്നേ പറയാനാവൂ.
ReplyDelete