Tuesday, September 22, 2009

ജസ്റ്റിസ് ദിനകറിനെതിരായ ജാതിക്കളി

അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും മറ്റും അറസ്റ്റു ചെയ്ത വാർത്ത വാ‍യിക്കുമ്പോൾ സത്യാന്വേഷിയുടെ ‘കുടില ജാതിചിന്ത’, ആ ഉദ്യോഗസ്ഥരുടെ ജാതി ഏതെന്ന് അറിയാൻ വെമ്പും. അനേഷണത്തിൽ മിക്കവരും, 99.9% പേരും, ദലിത്-പിന്നാക്ക-മുസ്ലിം വിഭാഗക്കാരാണെന്നു മനസ്സിലാകയും ചെയ്യും. ഇവറ്റകൾ മുഴുക്കെ ഇങ്ങനെയാണെന്ന സവർണരുടെ അടക്കം പറച്ചിൽ ശരിയാണെന്ന് ഏതു നിഷ്പക്ഷനും തോന്നുംവിധമായിരിക്കും റിപ്പോർട്ടിങ്ങും മറ്റ് എനകൃതികളും. വാസ്തവത്തിൽ‘അഴിമതി’ക്കേസുകളിൽ എന്താണു സംഭവിക്കുന്നത്? അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയാൽ അതു ‘ഭംഗിയായി’മൂടിവയ്ക്കാ‍നോ അഥവാ പിടിക്കപ്പെട്ടാൽ അതിൽനിന്നു രക്ഷപ്പെടാനോ (രക്ഷപ്പെടാനുള്ള സൌകര്യമോ) ദലിതർക്കോ ഓബീസീക്കാർക്കൊ അറിയാത്തതാണ്(ഇല്ലാത്തതാണ്) ‘അഴിമതിക്കാർ’ മുഴുവൻ ഈ വിഭാഗക്കാർ മാത്രമാണെന്ന ധാരണ പ്രബലപ്പെടാൻ ഇടയാക്കുന്നത്. അല്ലാതെ ‘മറ്റവരെ’ല്ലാവരും പച്ചവെള്ളം ചവച്ചിറക്കുന്ന ഹരിച്ചന്ദ്രന്മാരായിട്ടൊന്നുമല്ല. അതായത്, കക്കാൻ പഠിച്ചെങ്കിലും എസ് സി-എസ് റ്റി-ഒ ബി സിക്കാർക്ക് നിക്കാനറിയില്ല എന്നർഥം. ഇൻഡ്യയിൽ സർക്കാർ സർവീസിലും രാഷ്ട്രീയത്തിലും എന്നുവേണ്ട സ്വകാര്യ മേഖലയിൽ വരെ അഴിമതി സാർവത്രികമായിരിക്കുകയാണ്.അഴിമതിക്കെതിരെ ആകെ ചെയ്യാനുള്ളത് ഒരു മനുഷ്യച്ചങ്ങല ഉണ്ടാക്കുകയോ പ്രതിജ്ഞ ചെയ്യുകയോ ആണ്; പണ്ട് ഡിഫിക്കാർ ചെയ്തതു പോലെ[അതിൽ‌പ്പിന്നെ അഴിമതിക്കൊരു ചെല്ലപ്പേരും വന്നു:‘പ്രതിജ്ഞ’] രാഷ്ട്രീയക്കാർ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്നത് കാക്ക മലർന്നു പറക്കുന്ന സന്ദർഭത്തിൽ മാത്രമാണ്. ഉദ്യോഗസ്ഥരിൽ ചില പ്രത്യേക ജാതിക്കാർ നടത്തുന്ന അഴിമതി മാത്രമാണു ശിക്ഷാർഹം. മറ്റുള്ളവർക്ക് അഴിമതി നടത്തിയാൽ നിൽക്കാനുമറിയാം,എങ്ങാൻ പിടിക്കപ്പെട്ടാൽ ഊരിപ്പോരാനുമറിയാം. ഇതിവിടെ ഇപ്പോൾ ഓർക്കാൻ കാരണംകർണാടക ചീഫ് ജസ്റ്റിസ് പി ഡി ദിനകറിന്റെ ‘വരവിൽക്കവിഞ്ഞ’ സ്വത്ത് സംബന്ധമായി മാധ്യമങ്ങളിൽ വരുന്ന വാർത്തയാണ്. അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ പോകുന്നു എന്ന വാർത്ത വന്നതോടെയാണ് പൊടുന്നനെ ഈ സ്വത്ത് അന്വേഷണം ഇത്ര ഊർജസ്വലമായത്. അര നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ഒരു ദലിതൻ അവരോധിതനാകുന്നത്; ജസ്റ്റിസ് കെ ജി ബാലകൃഷ്ണനിലൂടെ. ജഡ്ജിമാർ സ്വത്ത് വെളിപ്പെടുത്തേണ്ട എന്ന് അദ്ദേഹം പറഞ്ഞതോടെ രാജ്യത്തെ സകലമാന നീതിമാന്മാരും സ്വയമേവ സ്വത്ത് വെളിപ്പെടുത്താൻ തയ്യാറായിവന്നത് നാം കണ്ടതാണ്.ജസ്റ്റിസ് ബാലകൃഷ്ണനെ കൊച്ചാക്കാനുള്ള ആ ശ്രമം പക്ഷേ അദ്ദേഹത്തിന്റെ സമയോചിത ഇടപെടൽ മൂലം നടന്നില്ല. ഈ നീതിമാന്മാർക്കു ഭൂരിപക്ഷത്തിനും തങ്ങളുടെ ‘പരമ്പരാഗത’ സ്വത്തിന്റെ ഉറവിടം കാണിക്കാനുണ്ടാവുമല്ലോ. അതില്ലാത്ത ദലിതരെയും മറ്റു പിന്നാക്കക്കാരെയും ‘അഴിമതിക്കാരായി’ മുദ്രകുത്താൻ എളുപ്പത്തിൽ സാധിക്കുമെന്ന ഹുങ്കാണവർക്ക്. ജസ്റ്റിസ് ദിനകരൻ ഒരു പിന്നാക്ക സമുദായക്കാരനാണ്. ഇനിയുമൊരു പിന്നാക്കക്കാരനെ സുപ്രീം കോടതിയുടെ പടി ചവിട്ടിപ്പിക്കില്ലെന്ന സവർണ ഗൂഢാലോചനയാണ് ജസ്റ്റിസ് ദിനകറിനെതിരായ നീക്കത്തിനു പിന്നിലെന്ന കാര്യത്തിൽ ഇൻഡ്യൻ രാഷ്ട്രീയ-സാമുഹിക രംഗങ്ങളിലെ ജാതിയുടെ സ്വാധീനത്തെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുന്നവർക്കു സംശയമുണ്ടാകില്ല. മുൻ‌പ് ആന്ധ്രയിലെ മറ്റൊരു പിന്നാക്ക സമുദായ ജഡ്ജി-ജസ്റ്റിസ് രാമസ്വാമി-യെ ഇമ്പീച്ച് ചെയ്യാനുള്ള നീക്കത്തിനു പിന്നിലും ഇതേ ജാതീയത തന്നെയായിരുന്നു. അതു പക്ഷേ നടന്നില്ല.എന്നാൽ ഇത്, ദലിതനായ ജസ്റ്റിസ് ബാലകൃഷ്ണനെക്കൊണ്ടുതന്നെ സവർണർ നടത്തിയെടുക്കും; അഖിലേൻഡ്യാ തലത്തിൽ ദലിത്-പിന്നാ‍ക്ക രാഷ്ട്രീയം ദുർബലമായ ഇപ്പോഴത്തെ സാഹചര്യത്തിൽ വിശേഷിച്ചും.
‘വരവിൽക്കവിഞ്ഞ’ സ്വത്ത് എന്ന ആരോപണം ഇവിടെ ഏതെങ്കിലും സവർണ ജഡ്ജിക്കോ രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ എതിരെ ഉയരാത്തതെന്തുകൊണ്ട്? അഥവാ ഉയർന്നിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ എത്രപേർക്ക് സ്ഥാനമാനങ്ങൾ നഷ്ടമായിട്ടുണ്ട്? ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?വലിയ ഒരു സീറോ ആയിരിക്കും ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം. സത്യാന്വേഷി മു‌ൻ‌പും പറഞ്ഞിട്ടുണ്ട്, ഇന്നാട്ടിൽ അഴിമതി, പെൺ‌വാണിഭം,തീവ്രവാദം തുടങ്ങിയ കേസുകെട്ടുകളെല്ലാം ദലിത്-പിന്നാക്ക-മുസ്ലിം വിഭാഗങ്ങളെ മാത്രം ലക്ഷ്യം വച്ചിട്ടുള്ള ഏർപ്പാടാണെന്ന്.(കഴുതകൾക്ക് അതു മനസ്സിലാകില്ലെന്നു മാത്രം.മീഡിയ പറയുമ്പോൾ ഉപ്പുചേർത്തു മാത്രമേ ഇത്തരം കാര്യങ്ങൾ വിഴുങ്ങാൻ പാടുള്ളൂ എന്ന അടിസ്ഥാന പാഠം അവർ ഇനിയും മനസ്സിലാക്കിയിട്ടില്ല). ജസ്റ്റിസ് ദിനകർ അതിന്റെ അവസാനത്തെ ഇരയാണ്.

13 comments:

  1. ‘വരവിൽക്കവിഞ്ഞ’ സ്വത്ത് എന്ന ആരോപണം ഇവിടെ ഏതെങ്കിലും സവർണ ജഡ്ജിക്കോ രാഷ്ട്രീയക്കാർക്കോ ഉദ്യോഗസ്ഥർക്കോ എതിരെ ഉയരാത്തതെന്തുകൊണ്ട്? അഥവാ ഉയർന്നിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ എത്രപേർക്ക് സ്ഥാനമാനങ്ങൾ നഷ്ടമായിട്ടുണ്ട്? ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ?വലിയ ഒരു സീറോ ആയിരിക്കും ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം. സത്യാന്വേഷി മു‌ൻ‌പും പറഞ്ഞിട്ടുണ്ട്, ഇന്നാട്ടിൽ അഴിമതി, പെൺ‌വാണിഭം,തീവ്രവാദം തുടങ്ങിയ കേസുകെട്ടുകളെല്ലാം ദലിത്-പിന്നാക്ക-മുസ്ലിം വിഭാഗങ്ങളെ മാത്രം ലക്ഷ്യം വച്ചിട്ടുള്ള ഏർപ്പാടാണെന്ന്.(കഴുതകൾക്ക് അതു മനസ്സിലാകില്ലെന്നു മാത്രം.മീഡിയ പറയുമ്പോൾ ഉപ്പുചേർത്തു മാത്രമേ ഇത്തരം കാര്യങ്ങൾ വിഴുങ്ങാൻ പാടുള്ളൂ എന്ന അടിസ്ഥാന പാഠം അവർ ഇനിയും മനസ്സിലാക്കിയിട്ടില്ല). ജസ്റ്റിസ് ദിനകർ അതിന്റെ അവസാനത്തെ ഇരയാണ്.

    ReplyDelete
  2. ചാതുര്‍ വര്‍ണ്യവും സവര്‍ണ്ണാധിപത്യവും ഇന്ന് ഏറ്റവും ശക്തമായി നിലനില്‍ക്കുന്നത് ജുഡീഷ്യറിയിലും സിവില്‍ സര്‍ വീസിലുമാണ്‌. പ്രസക്തമായ പോസ്റ്റ്.

    ReplyDelete
  3. പ്രീയ സത്യാന്വേഷി,

    ജസ്റ്റിസ്സ് ദിനകരൻ വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കി, പക്ഷേ അതു ഭംഗിയായി മൂടി വക്കാൻ കഴിയാത്തതു കൊണ്ട് അഴിമതിക്കാരനായി എന്ന ധ്വനിയാണല്ലോ ഈ പോസ്റ്റിൽ. അത് ശരിയല്ല. വരവിൽ ക്കവിഞ്ഞ സ്വത്തുണ്ടാക്കിയെങ്കിൽ അതിനെ ന്യായീകരിക്കാനും കഴിയണം. മറ്റുള്ളവരെ ന്യായീകരിക്കയാണെന്നു ധരിക്കരുതേ.

    ReplyDelete
  4. ‘വരവിൽക്കവിഞ്ഞ’ സ്വത്തുണ്ടാക്കി എന്ന ആരോപണം ഇനിയും തെളിയിക്കപ്പെടേണ്ട കാര്യമാണ്. ഒരു പക്ഷേ അതു തെളിയിക്കാ‍നുമായേക്കാം. എന്നാൽ വിഷയം അതല്ല. ഇതെല്ലാം അവർണ വിഭാഗക്കാർക്കെതിരെ മാത്രം വരുന്നതിന്റെ ഗുട്ടൻസ് ആണ്. പിന്നെ വരവിൽക്കവിഞ്ഞ സ്വത്തുണ്ടാക്കിയാൽ അതിനെ നീതിമത്കരിക്കണെമെങ്കിൽ മീഡിയയിൽ നിർണായക സ്വാധീനം വേണം. ദലിത്-പിന്നാക്കക്കാർക്ക് ഇല്ലാത്തത് അതാണ്.

    ReplyDelete
  5. Corruption does not have caste. So if Js. Dinakaran is alleged to have unaccounted monies, let him come clean.

    What is being implied here is that it is OK to be corrupt if you are from the lower caste. That is the wrong way to go. If you want to see a good gentleman, look at the case of K R Narayanan. He was not able to collect his degree certificate from Kerala University because of his caste. But then he did make it to become the President. His integrity and honesty was with out par. We need more of his kind, rather than folks like Dinakaran who hides behind their caste when allegations of corruption are made.

    ReplyDelete
  6. "What is being implied here is that it is OK to be corrupt if you are from the lower caste."

    @ മലമൂട്ടില്‍ മത്തായി:
    ആരാണു സാർ ‘ലോവർ കാസ്റ്റ്’? ദലിത്-പിന്നാക്കക്കാരാണോ? അവർ താഴ്ന്ന ജാതിക്കാരാണെന്ന ഈ കാഴ്ച്ചപ്പാടു തന്നെ ആദ്യം മാറ്റണം. ജാ‍തി വ്യവസ്ഥിതി അവരെ ‘താഴ്ത്തപ്പെട്ടവർ’ ആക്കിയെന്നതു ശരിയാണ്. ആ വ്യവസ്ഥിതി മാറ്റണമെങ്കിൽ അവർക്ക് തുല്യാവസരങ്ങൾ എല്ലാ രംഗത്തും കിട്ടണം. അവർ ‘അഴിമതി’ നടത്തിയാൽ ഓ കേ ആണെന്ന് ആരും പറയുന്നില്ല. അവർ മാത്രമേ അഴിമതിക്കാരായുള്ളൂ എന്ന അവസ്ഥ അത്ര ഓക്കേ അല്ല എന്നാണ്.ജസ്റ്റിസ് ദിനകർ വെറുമൊരു സാധാരണക്കാരൻല്ലല്ലോ. കർണാടക് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസല്ലേ? അപ്പോളൊന്നും വരാത്ത ഈ ‘വരവിൽക്കവിഞ്ഞ സ്വത്ത്’ ഇപ്പോൾ പെട്ടെന്ന് എവിടെ നിന്നു പൊട്ടിവീണു?

    ReplyDelete
  7. Caste is the central issue of your posting. So if we remove that, what we get is this - A justice of the Karnataka HC has some allegations of corruption against him. Then let him come clean rather than imply that he was the victim because of his so-called lower caste status.

    And speaking of casteism, Indian constitution treats everyone the same when it comes to being Indian citizens. So let the honorable justice come clean. And if he has the merit to be the CJ of Karnataka HC, he certainly has the merit to be a justice in the Supreme Court.

    ReplyDelete
  8. "speaking of casteism, Indian constitution treats everyone the same when it comes to being Indian citizens. So let the honorable justice come clean. "
    മി.മലമൂട്ടിൽ മത്തായി; താങ്കൾ ഇപ്പറഞ്ഞത് ശരിയാണ്. ഭരണഘടന എല്ലാ ഇൻഡ്യൻ പൌരന്മാരെയും തുല്യരായി കാണുന്നുണ്ട്; ഭരണഘടന ഉണ്ടാക്കിയത് ഭാഗ്യത്തിന് ഒരു ദലിതനായതുകൊണ്ട്. എന്നാൽ ഏട്ടിലെ പശു പുല്ലു തിന്നാറില്ലല്ലോ! നിത്യേനെയെന്നോണം ഇവിടെ ദലിതരെയും ആദിവാസികളെയും ‘തുല്യരായി’ കരുതുന്ന നടപടികൾ താങ്കളെപ്പോലുള്ളവർ കാണുന്നില്ലേ? പിന്നെ ജസ്റ്റിസ് ദിനകർ ‘ക്ലീൻ’ ആയി വരാൻ വർഷങ്ങൾ പലതെടുത്തെന്നിരിക്കും. ഇപ്പോഴത്തെ ലക്ഷ്യം അപ്പോഴേക്കും ഈ ആരോപണം ഉന്നയിച്ച ശക്തികൾ നേടിക്കഴിഞ്ഞീരിക്കും. അറിയുമോ ഏ ആർ ആന്തുലേയെ? 13 വർഷമാണ് അഴിമതിയാരോപണം മൂലം രാഷ്ട്രീയ ഭാവി നഷ്ട്പ്പെട്ടത്. ഒടുവിൽ കുറ്റാരോപണ വിമുക്തനായി പുറത്തുവന്നപ്പോളേക്കും മഹാരാഷ്ടയിൽ അദ്ദേഹം ഒന്നുമല്ലാതായിരുന്നു. അതുപോലെ നിരവധി പേരെ ഉദാഹരിക്കാം. ഇൻഡ്യൻ സമൂഹത്തിലെ ജാതിമേധാവിത്വപ്രശ്നങ്ങളെ താങ്കൾ തീരെ നിസ്സാരമായി കാണുന്നു എന്നാണ് ഇതിൽ നിന്നു മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനും കാരണമുണ്ടാകും. അതും വിശകലനം ചെയ്യണം.

    ReplyDelete
  9. It is true that"Corruption does not have caste" but only the 'lower' castes are being persecuted for corruption charges always.

    ReplyDelete
  10. Just because the Honorable Justice is from a lower caste cannot bar him from facing the allegations. He is part of the judiciary and it is the least monitored arms of the Indian civil service.

    About the lack of investigation into the crimes of the so-called upper caste - let more voices be made. But that should not be a cover for corruption.

    ReplyDelete
  11. ‘മേൽജാതിക്കാർ’ എന്ന സ്വർഗജാതർക്കു മാത്രം സംവരണം ചെയ്തുവച്ചിട്ടുള്ള ചില സൌകര്യങ്ങൾ -അഴിമതി,പെണ്ണുപിടിത്തം മുതലായവ- അധികാരത്തിന്റെ പങ്ക് ലഭിക്കുമ്പോൾ ‘കീഴ്ജാതിക്കാരും’ ചിലപ്പോൾ ചെയ്യും. അതിനുള്ള സൌകര്യം ഇവിടെയുണ്ട്. അതിനെത്തടയുന്ന ഒരു മൂല്യവ്യവസ്ഥയും നിലവിലില്ല. അപൂർവം ചിലർ സ്വയം ബലം‌പിടിച്ച് ഇതിൽനിന്നൊക്കെ ഒഴിഞ്ഞുനിൽക്കുന്നു.അത്രയേയുള്ളൂ. മീഡിയ കൂടെയുള്ളതിനാൽ തമ്പുരാക്കന്മാരുടെ എടപാടുകൾ അധികം പുറത്തുവരില്ല, വന്നാ‍ൽത്തന്നെ അതൊക്കെ ഒതുക്കാനുള്ള സൌകര്യവും അവർക്കുണ്ട്. അതൊന്നുമില്ലാത്ത അടിയാളരുടെ മേൽ കുതിര കയറാൻ എളുപ്പമാണു മിസ്റ്റർ മത്തായി. ഇതൊന്നുമറിയാത്ത, പച്ചവെള്ളം ചവച്ചുകുടിക്കുന്ന ആളെപ്പോലെ ഇങ്ങനെ ഓരോന്നു കുറിക്കുന്നതിന്റെ ഗുട്ടൻസ് സത്യാന്വേഷിക്കു പിടികിട്ടുന്നുണ്ട്. ഇൻഡ്യയിൽ ജാതി വ്യവസ്ഥിതി പ്രവർത്തന നിരതമാകുന്ന ആധുനിക സമ്പ്രദായങ്ങളെപ്പറ്റി താങ്കൾക്കുള്ള ധാരണ എന്താണ്? അങ്ങനെ വല്ല പ്രശ്നവും ഉള്ളതായി അംഗീകരിക്കുന്നുണ്ടോ താങ്കൾ?

    ReplyDelete
  12. There is no question that casteism as a form of discrimination (both negative and positive) exists in every strata of Indian society. That it is always Brahmins vs the others is an oversimplification. In India, each caste plays any and all cards to maximize its benefits, hereditary benefits or the ones dolled out by the government.

    The big question is how to get over this and move to a society where caste does not exist. I am all for positive discrimination - the lowest caste must be given every opportunity to come up in life. But any kind of reservation has to be time bound. More over, the folks who had the services of reservation has to move and give that service to the next deserving member.

    That said, unspeakable atrocities have been committed in the name of caste. It still happens. Retribution has to happen according to the law of the land. Else it will get even more tougher for every one involved. Think about the case of Zimbabwe and where it is now.

    So in the end, do not cover up for any body in the name of caste. Whether it is the honorable justice or it is a peon from a local office, all must face their charges, get their fair trial. That is my stand.

    ReplyDelete
  13. "Whether it is the honorable justice or it is a peon from a local office, all must face their charges, get their fair trial."
    ജാതിമേധാവിത്വമുള്ള ഒരു സമൂഹത്തിൽ എല്ലാവർക്കും‘ ഫെയർ ട്രയൽ’ലഭിക്കുമെന്നു കരുതുന്ന ആളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. എല്ലാ ജാതിക്കാരുടെയും പ്രാതിനിധ്യമാണു സംവരണം ലക്ഷ്യമാക്കുന്നത്. അതിൽ ക്രീമിലേയർ വേണമെന്നു വാദിക്കുന്ന ആൾക്കും ജാതിയല്ല, ജാതിവ്യവസ്ഥിതിയാണു മാറേണ്ടതെന്നു തിരിച്ചറിയാത്തയാൾക്കും കാര്യങ്ങൾ പിടികിട്ടാൻ അൽ‌പ്പം സമയമെടുക്കും,സത്യസന്ധനാണെങ്കിൽ. Kindly read Dr Ambedkar.

    ReplyDelete