Wednesday, September 23, 2009

ഇശ്‌രത്ത് ജഹാൻ-‘മതേതരവാദി’കളുടെ മൌനം

നമ്മുടെ ജനാധിപത്യക്രമത്തിൽ ഉൽപ്പാദിപ്പിക്കപ്പെട്ടിരിക്കുന്ന പൊതുസമ്മതികളിൽ ഒന്ന് ഒരാൾ ഭീകരവാദിയാണെങ്കിൽ,അക്രമത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ അയാളെ വെടിവെച്ചുകൊല്ലാൻ പൊലീസിനോ സൈന്യത്തിനോ അവകാശമുണ്ട് എന്നതാണ്. ഒരു പക്ഷേ, പരസ്യമായി ആരും അങ്ങനെ സമ്മതിച്ചുവെന്നിരിക്കില്ലെങ്കിലും,ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ വാർത്തകൾ പുറത്തുവരുമ്പോൾ വ്യവസ്ഥാപിത രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർക്കിടയിൽ വ്യാപകമാവുന്ന മൌനവും ജനങ്ങൾ പൊതുവിൽ പാലിക്കുന്ന നിസ്സംഗതയും എന്താണു സൂചിപ്പിക്കുന്നത്?
(ഇശ്‌റത്ത് ജഹാൻ സംഭവത്തിലെ പൊലീസ് ഭാഷ്യത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ പി യു സി എൽ, പി യു ഡി ആർ, എ പി സി എൽ സി, സി പി ഡി ആർ ഈ പൌരാവകാശ സംഘടനകൾ നിയോഗിച്ച അഖിലേൻഡ്യാ വസ്തുതാപഠന സംഘത്തിലെ അംഗമായിരുന്ന കെ ഹരിദാസ് ഈ ലക്കം (2009 സെപ്റ്റംബർ 28) മാധ്യമം ആഴ്ച്ചപ്പതിപ്പിൽ എഴുതിയ ലേഖന -ഗുജറാത്ത് പൊലീസ് സത്യവുമായി ഏറ്റുമുട്ടുമ്പോള്‍ -ത്തിൽ നിന്ന്)
ഇശ്‌റത്ത് ജഹാൻ വിഷയത്തിൽ മലയാളത്തിൽ മാധ്യമം പോലുള്ള ‘മുസ്ലിം’ പത്രങ്ങൾ മാത്രമാണു മിണ്ടുന്നതെന്നതും ബ്ലോഗ്ലിലുൾപ്പെടെ ‘മതേതരവാദികളും’ ‘യുക്തിവാ‍ദികളും’ ആയ മനുഷ്യാവകാശ പ്രവർത്തകർ പോലും ഒരക്ഷരം മിണ്ടുന്നില്ലെന്നതും സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.



5 comments:

  1. ഇശ്‌റത്ത് ജഹാൻ വിഷയത്തിൽ മലയാളത്തിൽ മാധ്യമം പോലുള്ള ‘മുസ്ലിം’ പത്രങ്ങൾ മാത്രമാണു മിണ്ടുന്നതെന്നതും ബ്ലോഗ്ലിലുൾപ്പെടെ ‘മതേതരവാദികളും’ ‘യുക്തിവാ‍ദികളും’ ആയ മനുഷ്യാവകാശ പ്രവർത്തകർ പോലും ഒരക്ഷരം മിണ്ടുന്നില്ലെന്നതും സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.

    ReplyDelete
  2. എന്ത് ഇശ്റ്ത്ത് ജഹാന്‍,എന്ത് മതേതരത്വം,മുസ്ലിംകള്‍ക്കിവിടെ പ്രശ്നമെന്നോ?
    ശല്യപ്പെടുത്തല്ല് സത്യാന്വേഷി.അവരെല്ലാം തിരക്കിലാണു.

    ഓ.ടോ-"ഇശ്റത്ത് കേസില്‍ 'മാധ്യമം' പോലുള്ള മുസ്ലിം പത്രങ്ങള്‍ മാത്രമാണു മിണ്ടിയത്"- അങ്ങനെ ആണോ സത്യാന്വേഷീ ??

    ദാ ഇതും കൂടി ഒന്ന് നോക്കൂ..

    ReplyDelete
  3. ജിപ്പൂസിന്റെ പോസ്റ്റ് കണ്ടിരുന്നു. പൊതുവിലുള്ള നിസ്സംഗതയ്ക്ക് അപവാദങ്ങൾ വളരെ കുറവാണ്.

    ReplyDelete
  4. മുസ്ളിം നാമധാരിയാണു തീവ്രവാദിയെന്നും ഭീകരനെന്നും ചുമത്തപ്പെട്ട്‌ കൊല്ലപ്പെടുന്നതെങ്കില്‍ അതൊരു മുഖ്യധാരാപത്രത്തിനും 'എസ്‌' കത്തിയന്വേഷിച്ച്‌ പോകേണ്ട ബാധ്യതയുണ്ടാക്കുന്നില്ല.

    നിരപരാധിയെ വിമാനം പിടിച്ചിറക്കി ഭീകരനെന്ന്‌ മുദ്രയടിക്കാന്‍ കാണിച്ച രതിസുഖമൊന്നും ഇവിടത്തെ പത്രങ്ങള്‍ അവണ്റ്റെ നിരപരാധിത്തം അറിഞ്ഞു വിട്ടയച്ചപ്പോല്‍ കണ്ടതായി നടിച്ചില്ല..

    ചാരനെന്ന് മുദ്രയടിക്കപ്പെട്ട അമുസ്ളിം നാമത്തിനെ കുറിച്ച്‌ വാര്‍ത്തകള്‍ പെറ്റ്‌ പെരുകാത്തതും ഇവിടത്തെ സവര്‍ണ്ണ പത്രചിന്തയുടെ വറ്റിപ്പോയ ശുക്ള ശോഷണമായിത്തന്നെ വേണം കരുതാന്‍...

    ReplyDelete
  5. "മുസ്ളിം നാമധാരിയാണു തീവ്രവാദിയെന്നും ഭീകരനെന്നും ചുമത്തപ്പെട്ട്‌ കൊല്ലപ്പെടുന്നതെങ്കില്‍ അതൊരു മുഖ്യധാരാപത്രത്തിനും 'എസ്‌' കത്തിയന്വേഷിച്ച്‌ പോകേണ്ട ബാധ്യതയുണ്ടാക്കുന്നില്ല".

    തീര്‍ത്തും തെറ്റായ ഒരു വിലയിരുത്തല്‍ ആണെന്നു പറയാന്‍ ആഗ്രഹിക്കുന്നു.ഇസ്ലാം ഭീകരതയല്ല എന്നു നാഴികയ്ക്കു നാല്പതു വട്ടം വിളിച്ചുപറഞ്ഞ് നടന്നാല്‍ മാത്രം പോര.സ്വന്തം മതവിശ്വാസികളില്‍ അത്തരം നീക്കങ്ങള്‍ നടത്തുന്നവരെ പിന്തിരിപ്പിക്കാനും ഒറ്റപ്പെടുത്താനുമാണു മുസ്ലീംങള്‍ ശ്രമിക്കേണ്ടതു.
    അതിനുപകരം എന്തിലും ഏതിലും “സവര്‍ണ ഭീകരത” കണ്ടു പിടിച്ചു ന്യായീകരിക്കുന്നതു റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളെ സഹായിക്കുകയെയുള്ളു.മതപരമായ ഒരു കടമ ആണു “അവിശ്വാസിയുടെ കഴുത്തറുക്കല്‍” എന്നു ധരിച്ചു ജിഹാദിനു ഇറങ്ങുന്നവന്‍ ചെയ്യുന്നതിനെ “സാമ്രാജ്യത്വ വിരുദ്ധപോരാട്ടം” എന്നു പറഞ്ഞു ന്യായീകരിക്കുന്നവരും കുറ്റക്കാര്‍ തന്നെ.ഒരു തീവ്രവാദ ആക്രമണമൊ മറ്റൊ ഉണ്ടായാല്‍ മറ്റേതൊരു മതവിശ്വാസിയെയുംകാള്‍ ഒരു മുസല്‍മാന്‍ സംശയിക്കപ്പെടുന്നു എന്നുള്ളതു വാസ്തവം ആണു.അതിനു കാരണക്കാര്‍ വിശുദ്ധ ഖുര്‍ ആന്‍ മനസ്സിലാക്കാത്ത ചില എരണംകെട്ടവന്മാര്‍ ആണു.അല്ലാതെ മറ്റുള്ളവരെ പഴിച്ചിട്ടു ഒരു കാര്യവുമില്ല.

    ReplyDelete