Sunday, September 27, 2009

വെളിവുള്ള ഒരേയൊരു പിന്നാക്ക സംഘടന

കേരളത്തിലെ എല്ലാ സമുദായങ്ങൾക്കും ഒന്നോ അതിലധികമോ സംഘടനകളുണ്ട്. പിന്നാക്ക സമുദായ സംഘടനകൾ പൊതുവിൽ ആ സമുദായങ്ങളെപ്പോലെ തന്നെ എല്ലാ നിലയിലും പിന്നാക്കവുമാണ്. അതിൽ ബൌദ്ധികമായ പിന്നാക്കാവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇൻഡ്യയിലെ/കേരളത്തിലെ ജാതിവ്യവസ്ഥിതിയുടെ സവിശേഷതകൾ, സമകാലിക സമൂഹത്തിൽ ജാ‍തി എങ്ങനെയാണു പ്രവർത്തന നിരതമാ‍കുന്നത് ഇതൊന്നും അവർ ശരിയാംവണ്ണം മനസ്സിലാ‍ക്കി പ്രവർത്തിക്കാത്തത് പ്രധാനമായും ബൌദ്ധിക പിന്നാക്കാവസ്ഥ മൂലമാണ്. ‘ഇന്റലക്ച്വൽ തിങ്ക് റ്റാങ്ക്’ എന്ന ഒരു വിഭാഗം സമുദായ നേതൃത്വങ്ങളിൽ തിരെയില്ല,അഥവാ ഉണ്ടെങ്കിൽ അവരെ വിവരദോഷികളായ സമുദായ നേതൃത്വം വച്ചു പൊറുപ്പിക്കയുമില്ല. സ്വന്തം സമുദായത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്നവരാണു ഏതാണ്ട് എല്ലാവരും തന്നെ. പൊതുവായി പിന്നാക്ക-ദലിത് സമുദായങ്ങൾ നേരിടുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക അടിച്ചമർത്തലിനെതിരെ മിക്കവരും കമാന്നു മിണ്ടാറില്ല. അതിന്നൊരപവാദമാണ് അഖില കേരള എഴുത്തഛൻ സമുദായം എന്ന സംഘടന എന്നു തോന്നുന്നു. തൃശൂർ,പാലക്കാട് ജില്ലകളിൽ കേന്ദ്രീകരിച്ചിട്ടുള്ള ഒരു ഒ ബി സി സമുദായമാണ് എഴുത്തഛന്മാർ. അവർ ഒരു പിന്നാക്ക സമുദായമാണെന്നു തന്നെ നമ്മിൽ പലർക്കും അറിയില്ല; അവരിൽത്തന്നെ മറിച്ചു ധരിക്കുന്ന ആളുകളുണ്ട്. അങ്ങനെയുള്ള ഒരു സമുദായത്തിൽ ഇങ്ങനെ വെളിവുള്ള ഒരു നേതൃത്വം ഉണ്ടല്ലോ എന്നു കണ്ടപ്പോൾ സത്യാന്വേഷിക്ക് അങ്ങേയറ്റത്തെ സന്തോഷം തോന്നി. ജസ്റ്റിസ് ദിനകറിനെതിരെയുള്ള ജാതിക്കളിയെപ്പറ്റി സത്യാന്വേഷി എഴുതിയിരുന്നല്ലോ! ആ വിഷയത്തിൽ എഴുത്തഛൻ സമുദാ‍യം ശക്തമായി പ്രതികരിച്ചിരിക്കുന്നു. പതിവുപോലെ മുഖ്യധാരാ(സവർണ)മാധ്യമങ്ങൾ പൂഴ്ത്തിയ ആ വാർത്ത ‘മതമൌലിക വാദികളുടെ’ പത്രം മാത്രമാണു റിപ്പോർട്ടു ചെയ്തത്; നോക്കുക:(വാർത്തയിൽ ക്ലിക്കിയാൽ വലുതാകും)



സംഘടനയുടെ നേതൃത്വത്തിൽ ഇന്റലക്ച്വത്സ് ഉണ്ടെന്നതിന്റെ ഒന്നാന്തരം തെളിവാണ് ഈ പ്രതികരണം. മറ്റൊരു പിന്നാക്ക സമുദായ നേതൃത്വവും ഇത്തരമൊരു പ്രതികരണം നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. എഴുത്തഛൻ സമുദായ നേതൃത്വത്തിന് അഭിവാദ്യം.

4 comments:

  1. സംഘടനയുടെ നേതൃത്വത്തിൽ ഇന്റലക്ച്വത്സ് ഉണ്ടെന്നതിന്റെ ഒന്നാന്തരം തെളിവാണ് ഈ പ്രതികരണം. മറ്റൊരു പിന്നാക്ക സമുദായ നേതൃത്വവും ഇത്തരമൊരു പ്രതികരണം നടത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. എഴുത്തഛൻ സമുദായ നേതൃത്വത്തിന് അഭിവാദ്യം

    ReplyDelete
  2. pathravarthayude kattingnu nandi. pinnokka-dalit vibhagangalkku keralathil oru pathramo allenkil oru tv channel illenna kariyam enne palappozhu albhuda peduthiyittundu!

    ReplyDelete
  3. Dalit Human Rights Movement എന്നൊരു സംഘടനയെ പറ്റി കേട്ടില്ലേ?

    ReplyDelete
  4. സത്യാന്വെക്ഷി,എഴുത്തച്ചന്‍ സമാജം ഇങ്ങനെ പ്രതികരിച്ചത് ശരിയാണ്‌.കേരളത്തില്‍ ഉരുകിയൊലിക്കുന്ന മറ്റു രണ്ടു സമുദായമുണ്ട്.'ആശാരി'ഗണക' ന്മാര്‍.അവരൊരിക്കലെങ്കിലും ഈ നിലപാട് എടുക്കില്ല.മനസ്സില്‍ മുന്നോക്കമാണന്ന ചിന്തതന്നെ.സി.രാധാക്രിഷ്ണനെന്ന സാഹിത്യകാരന്‍ തുഞ്ചത്തെഴുത്തച്ചന്‍ നായരാണന്നു പറഞ്ഞതോര്‍ക്കുക.

    ReplyDelete