Monday, October 12, 2009

ഈഴവബ്രാഹ്മണന്റെ ദാസ്യവൃത്തി

‘ഈഴവ ബ്രാഹ്മണനാ’യ പറവൂർ ശ്രീധരൻ തന്ത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങുകളുടെ വിവരണം തന്ത്രികളുടെ സമുദായത്തിന്റെ പത്രം റിപ്പോർട്ടു ചെയ്തതാണു താഴെ:

“പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ ശതാഭിഷേക ആഘോഷം സമാപിച്ചു
പറവുര്‍ : ജ്യോതിഷ - താന്ത്രിക മേഖലയിലെ ഭീഷ്മാചാര്യന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ ശതാഭിഷേക ആഘോഷച്ചടങ്ങുകള്‍ സമാപിച്ചു. ശ്രീധരന്‍ തന്ത്രികളുടെ പിറന്നാള്‍ ദിവസമായ ഇന്നലെ കൊല്ലുര്‍ മൂകാംബികാ ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കര്‍മ്മാനുഷ്ഠാനങ്ങള്‍ നടന്നത്. വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ ശ്രീധരന്‍ തന്ത്രികളെ രാജാവായി വാഴിക്കുന്ന ചടങ്ങായിരുന്നു ആദ്യത്തേത്. തന്ത്രികള്‍ പരദേവതയായ പെരുമ്പടന്ന അണ്ടിശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ഗ്രാമ പ്രദക്ഷിണമായിരുന്നു. അലങ്കരിച്ച പ്രത്യേക വാഹനത്തില്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, നമ്പൂരിയച്ചന്‍ ആല്‍ത്തറ, പെരുവാരം മഹാദേവ ക്ഷേത്രം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് രംഗനാഥ് ഓഡിറ്റോറിയത്തില്‍ എത്തി. ഗ്രാമപ്രദക്ഷിണത്തില്‍ രാജാവിന് ദൃഷ്ടി ദോഷം ഉണ്ടാകാതിരിക്കാന്‍ നടത്തുന്ന കൂശ്മാണ്ഡ ആരതിയും സദുദ്ദേശ്യത്തോടെ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടിയുള്ള സുമംഗലി ആരതിയും ഭക്തിനിര്‍ഭരമായി. തന്ത്രിയുടെ മൂന്നുമക്കളുടെ ഭാര്യമാരും സഹോദര പുത്രന്‍മാരുടെ ഭാര്യമാരുമായ അഞ്ച് സുമംഗലിമാരാണ് ഈ ചടങ്ങ് നിര്‍വഹിച്ചത്.ആചാരപ്രകാരം നടന്ന കലശപൂജകള്‍ക്കു ശേഷം ആയിരം ദ്വാരങ്ങളുളള തളികയില്‍ തന്തികളെ കനകാഭിഷേകം നടത്തി. തുടര്‍ന്ന് കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൃഛ്ര, ദശദാന, ഗോമൂല്യ ദാനങ്ങള്‍ക്കു ശേഷം ശിഷ്യന്‍മാരുടെ ഗുരുദക്ഷിണയോടെ ശതാഭിഷേക കര്‍മ്മാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയായി.“ (കേരള കൌമുദി 12/10/2009)
ഈഴവബ്രാഹ്മണർ തന്നെയായ പി വി ചന്ദ്രനും കൂട്ടരും നടത്തുന്ന മാതൃഭൂമിയിൽ വന്ന വാർത്ത ഇവിടെ വായിക്കാം.
ഇന്നലെത്തെ മാതൃഭൂമി സപ്ലിമെന്റ് ശ്രീധരൻ തന്ത്രിയെപ്പറ്റി വിശദമായ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തന്ത്രി പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:‘ “ ചന്ദ്രനിൽ വെള്ളമുണ്ടെന്നത് പുതിയ അറിവൊന്നുമല്ല. ജൈമിനി പണ്ട് പറഞ്ഞിട്ടുണ്ട്”.ഇത്രയും പറയുമ്പോൾ പിന്നാലെ വരികയായി ജൈമിനി സൂത്രത്തിലെ വരികൾ....’സലിലമയേ...ശശിനി....’
(വല്ല കര്യോണ്ടായിരുന്നോ ഇക്കണ്ട കോടികളൊക്കെ മുടക്കി ഇൻഡ്യയ്ക്കും നാസയ്ക്കും മറ്റും ചന്ദ്രപര്യവേക്ഷണമൊക്കെ നടത്താൻ? ഈ പറവൂർ വരെ വരേണ്ട കര്യോല്ലേ ഉണ്ടായിരുന്നുള്ളൂ)
കഴിഞ്ഞ മൂന്നു ദിവസമായി എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ(തന്ത്രിയുടെ ജന്മനാട്ടിൽ) നടന്ന ശതാബ്ദി ആഘോഷങ്ങളിൽ വയലാർ രവി മുതൽ എസ് ശർമ വരെയുള്ള മന്ത്രിമാർ,വെള്ളാപ്പള്ളി നടേശൻ മുതൽ ഗോകുലം ഗോപാലൻ വരെയുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഔദ്യോഗിക-വിമത നേതാക്കന്മാർ,പി വി ചന്ദ്രനെയും പി വി ഗംഗാധരനെയും പോലൂള്ള പത്ര മുതലാളിമാർ ഒക്കെ പങ്കെടുത്തിരുന്നു. എന്നാൽ ഈ ചടങ്ങുകളിലെല്ലാം മുഖ്യ താരങ്ങൾ ഇവരൊന്നുമായിരുന്നില്ല. കൊല്ലൂർ തന്ത്രി മഞ്ജുനാഥ അഡിഗ മുതൽ ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി വരെയുള്ള ബ്രാഹ്മണ ‘ശ്രേഷ്ടന്മാർ’ ആയിരുന്നു.
അവർണജന വിഭാഗത്തെ ജ്യോതിഷം, സവർണ ഹൈന്ദവാചാരങ്ങൾ എന്നിവയുടെ അടിമകളാക്കിയതിൽ മുഖ്യ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക്,
സ്വന്തം മകനെ താഴ്ന്ന ജാതിക്കാരനെന്ന് ആക്ഷേപിച്ച് ദേവസ്വം ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവദിക്കാതിരുന്ന ജാതിക്കാരുടെ പ്രതിനിധികളെ ക്ഷണിച്ചുവരുത്തി,അവരുടെ കാർമികത്വത്തിൽ ശതാബ്ദി ചടങ്ങുകൾ നടത്തുന്നതിൽ അഭിമാനം തോന്നുന്നതു സ്വാഭാവികം മാത്രം.[Slaves are enjoying their slavery-കാശും കുറച്ചൊന്നുമല്ല സമ്പാദിക്കുന്നത്. ‘വിദ്യാസമ്പന്നരായ വിവരദോഷികൾ കൂടുമ്പോൾ എട്ടാംക്ലാസും ഗുസ്തിയും പഠിച്ച വിദ്വാന്മാർ ഇങ്ങനെ കാശുണ്ടാക്കും] എന്നാൽ ക്ഷേത്ര പ്രതിഷ്ഠകൾക്കു പോലും നാളും മുഹൂർത്തവും തന്ത്രവിദ്യയും നോക്കാതിരുന്ന, ബ്രാഹ്മണരുടെ സേവ പിടിക്കാതിരുന്ന ഗുരുവിന്റെ പേരിൽ ഈ ഊളത്തരം(പ്രയോഗത്തിന് വിജു വി നായരോടു കടപ്പാട്) ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ ഇന്ന് ഈഴവ സമുദായത്തിൽ ചുണക്കുട്ടികൾ ഇല്ലാതെ പോയി.[ചുണക്കുട്ടികളോ? ആ ഇട്ടിക്കണ്ടപ്പന്മാരാണ് ഇന്നത്തെ ഏറ്റവും വലിയ അന്ധവിശ്വാസികൾ. You get the God you deserve എന്നാണല്ലോ!]

15 comments:

  1. അവർണജന വിഭാഗത്തെ ജ്യോതിഷം, സവർണ ഹൈന്ദവാചാരങ്ങൾ എന്നിവയുടെ അടിമകളാക്കിയതിൽ മുഖ്യ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക്,
    സ്വന്തം മകനെ താഴ്ന്ന ജാതിക്കാരനെന്ന് ആക്ഷേപിച്ച് ദേവസ്വം ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവദിക്കാതിരുന്ന ജാതിക്കാരുടെ പ്രതിനിധികളെ ക്ഷണിച്ചുവരുത്തി,അവരുടെ കാർമികത്വത്തിൽ ശതാബ്ദി ചടങ്ങുകൾ നടത്തുന്നതിൽ അഭിമാനം തോന്നുന്നതു സ്വാഭാവികം മാത്രം.[Slaves are enjoying their slavery-കാശും കുറച്ചൊന്നുമല്ല സമ്പാദിക്കുന്നത്. ‘വിദ്യാസമ്പന്നരായ വിവരദോഷികൾ കൂടുമ്പോൾ എട്ടാംക്ലാസും ഗുസ്തിയും പഠിച്ച വിദ്വാന്മാർ ഇങ്ങനെ കാശുണ്ടാക്കും] എന്നാൽ ക്ഷേത്ര പ്രതിഷ്ഠകൾക്കു പോലും നാളും മുഹൂർത്തവും തന്ത്രവിദ്യയും നോക്കാതിരുന്ന, ബ്രാഹ്മണരുടെ സേവ പിടിക്കാതിരുന്ന ഗുരുവിന്റെ പേരിൽ ഈ ഊളത്തരം ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ ഇന്ന് ഈഴവ സമുദായത്തിൽ ചുണക്കുട്ടികൾ ഇല്ലാതെ പോയി

    ReplyDelete
  2. ശരിയായ നിരീക്ഷണങ്ങള്‍, ശരിയായ സമയത്ത്‌ തന്നെ!

    ReplyDelete
  3. കലക്കന്‍ പോസ്റ്റ്.
    സത്യത്തിന്റെ ഹൃദയമറിഞ്ഞുള്ള പ്രസക്തമായ പോസ്റ്റ്‍.
    ഈ ചെറ്റകാ‍ളായ ഈഴവര്‍ക്ക് എന്നാണാവോ മനസ്സിലാക്കുക....തങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ അഴുക്കു ചാലില്‍ ഈച്ചയാര്‍ത്ത് ദുര്‍ഗന്ധത്തിലും അഴുക്കിലും മൂക്കറ്റം മുങ്ങിപ്പൊങ്ങി ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന ശ്രീ നാരായണഗുരുവിന്റെ ജീര്‍ണ്ണിച്ച പ്രതിമയുടെ നിര്‍ജ്ജീവമായ കല്ലും,മണ്ണും,കംബിയും,സിമന്റും മാത്രമാണെന്ന സത്യം !!!
    നശിപ്പിക്കപ്പെട്ട ജനത !!!
    ഏതാനും നൂറ്റാണ്ടുകള്‍ മുന്‍പ് വാള്‍ത്തലപ്പിനും,കൂട്ടക്കുരുതിക്കും മുന്നില്‍ ഹിന്ദുമതം സ്വീകരിക്കേണ്ടിവന്ന ബുദ്ധബിക്ഷുക്കളായിരുന്ന ഈഴവര്‍ തന്നെയാണ് കേരളത്തിലെ നംബൂതിരിമാരില്‍ നല്ലൊരു പങ്കെന്ന സത്യം ചരിത്രത്തില്‍ നിന്നും
    ഖനനം ചെയ്തെടുത്തിരുന്നെങ്കില്‍ ഇന്നത്തെ ഈഴവര്‍ ഇത്രമാത്രം ചീഞ്ഞു ബ്രാഹ്മണ്യ സവര്‍ണ്ണതക്ക് വളമാകാതെ നോക്കാമായിരുന്നു.
    തന്ത്രിമാരെ വാഴിക്കുന്ന ആത്മാഭിമാനം നഷ്ടപ്പെട്ട,ഈ ചെറ്റ ഈഴവരെയോര്‍ത്ത് ചിത്രകാരന്‍ ലജ്ജിക്കുന്നു.

    ReplyDelete
  4. കലക്കി. ഉചിതമായ വിമർശനം. ബ്രാഹ്മണന്റെ ( അല്ല നമ്പൂതിരിയുടെ) വാലിൽ തൂങ്ങാതെതന്നെ പറഞ്ഞാൽ കേൾക്കുന്ന ദൈവങ്ങളേ ഉള്ളൂ എന്നു പ്രവർത്തിയിലൂടെ കാണിച്ചു തന്ന ഗുരുദേവനെ ആരും ഓർക്കുന്നില്ല.

    ആത്മീയമായ ദാരിദ്ര്യമാണ് നമ്മൾ അനുഭവിക്കുന്നത്. അതിൽ നിന്നും മോചനം നേടണം എന്ന് ഗുരു പറഞ്ഞിരുന്നു. അത് വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ട് ഇന്നും നമ്മൾ അടിമളായി തന്നെ കഴിയുന്നു.

    എന്നാണാവോ ഇതിൽ നിന്നൊരു മോചനം.

    ReplyDelete
  5. സന്തോഷ് എച്ച്കെ,ചിത്രകാരൻ,പാർഥൻ,അനോണിമാഷ്,
    നന്ദി.

    ReplyDelete
  6. ഗംഭീര പോസ്റ്റ്‌!
    വിഗ്രഹാരാധന എതിര്‍ത്തു കണ്ണാടി പ്രതിഷ്ടി ച്ച ഗുരുവിനെ തന്നെ കണ്ണാടിക്കൂട്ടില്‍ ആക്കി...

    ഇപ്പൊ ബ്രാഹ്മണ്യത്തിനു പാദപൂജ ചെയ്യുന്നു!

    ശോചനീയം!

    ReplyDelete
  7. ജയൻ, നന്ദി. ബ്ലോഗിലെങ്കിലും തിരിച്ചറിവുള്ളവർ ഇപ്പോഴുമുണ്ടെന്നറിയുന്നതിൽ അനൽ‌പ്പമായ സന്തോഷമാണുള്ളത്.

    ReplyDelete
  8. ഈഴവന്മാരുടെ ലക്ഷ്യം പൂണൂലാണെന്നു തോന്നും
    ചില ഊളത്തരങ്ങൾ കണ്ടാൽ..

    ReplyDelete
  9. യഥാര്‍ത്ഥത്തില്‍ ഇതു ശ്രീനാരായണഗുരുവിനു പറ്റിയ ഒരു ഭീമാബദ്ധത്തിന്റെ അനന്തര ഫലമല്ലെ ! ഈഴവനെ ശിവനെ പ്രതിഷ്ഠിച്ചത് ബ്രാഹ്മണ്യത്തിന്റെ കുത്തകയില്‍ കൈവക്കലായിരുന്നു. അംഗീകരിക്കാം. എന്നാല്‍ ബ്രഹ്മണ്യത്തിന്റെ സങ്കീര്‍ണ്ണ കുടിലതകള്‍ മനസിലാക്കാന്‍ ഗുരുവിനു കഴിഞ്ഞോ ? ശങ്കരന്റെ അദ്വൈതത്തില്‍ സായൂജ്യമടഞ്ഞ ഗുരു ഹിന്ദുവിന്റെ മുഴുവന്‍ പ്രത്യയശാസ്ത്രങ്ങളെയും പിന്തുണക്കുകയും അയിത്തവും മറ്റ് അനാചരങ്ങളൊക്കെ ഒഴിവാക്കിയാല്‍ ഏറ്റവും ശ്രേഷ്ഠമാണു ഹിന്ദു മതം എന്നു സ്ഥാപീക്കുകയുമാണ് ആദ്യകാലങ്ങളില്‍ ചെയ്തത്. അതിനാല്‍ അനന്തരഘട്ടത്തില്‍ ഗുരു ബ്രാഹ്മണ്യത്തിനു കൂടി സ്വീകാര്യനായി മാറി. ബ്രാഹ്മണ്യത്തിന്റെ പങ്കു പറ്റാന്‍ അവര്‍ ഈഴവരെ കൂടി അനുവദിക്കുന്നു. കാലക്രമത്തില്‍ സവര്‍ണ്ണരുടെ ലിസ്റ്റില്‍ ഈഴവനു കൂടി ഇടം കിട്ടും എന്നുള്ളതാണു സത്യാന്വേഷി ചൂണ്ടിക്കാണിച്ച ഈ പോസ്റ്റ് ഉദാഹരണം വയ്ക്കുന്നത്. അതിനുള്ള അംഗീകാരമാണു ഈഴവനെ ബ്രാഹ്മണനാക്കാന്‍ മറ്റ് ബ്രാഹ്മാണ പിശാശുക്കള്‍ എഴുന്നള്ളുന്നത്. അതുകൊണ്ട് ബ്രാഹ്മണര്‍ക്കു നഷ്ടമൊന്നും ഇല്ല.ബ്രാഹ്മണ്യ്ത്തിന്റെ എല്ലാ മാനാവികത വിരുദ്ധതയ്ക്കും അംഗീകാരമാണു ലഭിക്കുന്നത്.

    ReplyDelete
  10. കൊള്ളാം. നല്ല ലേഖനം :)

    ReplyDelete
  11. Thanks Pallikkulam,Nissahayan & Binoy
    നിസ്സഹായന്റെ നിരീക്ഷണത്തോടു സമാനമായി ഗവേഷകനായ
    ചെറായി രാമദാസ് നടത്തിയിട്ടുള്ള വിമർശനങ്ങൾ ഇവിടെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ ‘അയ്യ്ൻ‌കാളിയ്ക്ക് ആദരത്തോടെ’ എന്ന ഗ്രന്ഥത്തിന്റെ 212 മുതൽ 225 വരെയുള്ള പേജുകൾ കാണുക. സ്കാൻ ചെയ്തു ചേർക്കാനാവുമോ എന്നു നോക്കട്ടെ. (ഉപരോധം ബുക്സ് എറണാകുളം-30 2009)

    ReplyDelete
  12. തള്ളെ....പൊളപ്പൻ തന്നെ കേട്ടോ....

    ReplyDelete
  13. സം ഘപരിവാരത്തിന്റെ ചാവേറുകളാകാന്‍ നിയോഗിക്കപ്പെട്ടത്'ഈഴവ/തീയ'വിഭാഗങ്ങളെയാണന്ന് വെള്ളാപ്പള്ളിയുടെ നീരീക്ഷണമുണ്ട്.അതിന്റെ കാര്യം തിരക്കിചെന്നാല്‍ "സവര്‍ണ ഹിന്ദു"വാകാനുള്ള ആസമൂഹത്തിന്റെ"പൂതി" മനസ്സിലാകും .എന്തായാലും കലക്കി.

    ReplyDelete
  14. ബാബാസഹിബ് അംബേഡ്കറുടെ സാമൂഹിക ദർശനങ്ങളും പഠനങ്ങളും പ്രവർത്തനങ്ങളും വച്ചു താരതമ്യം ചെയ്താൽ ദുർബലമായ ചെറുത്തുനിൽ‌പ്പേ നാരായണഗുരു നടത്തിയിട്ടുള്ളൂ. ദലിതർക്ക് അംബേഡ്കറിസം എന്ന മഹത്തായ ഐഡിയോളജി ഉണ്ട്. എന്നാൽ ഒ ബി സി ക്കാർക്ക് അങ്ങനെയൊന്നില്ല. അതിന്റെ പ്രശ്നം ഈഴവർക്കുണ്ട്
    നന്ദി ചാർവാകൻ.

    ReplyDelete