“ന്യൂനപക്ഷവിഭാഗക്കാരെ മാത്രം സ്ഥാനാര്‍ത്ഥിയാക്കുന്നത് വിഭാഗീയത വളര്‍ത്തും: എന്‍. എസ്. എസ്
കോട്ടയം: ന്യൂനപക്ഷ വിഭാഗക്കാരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് വിഭാഗീയത വളര്‍ത്തി രാജ്യത്തെ അപകടത്തിലെത്തിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായരും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുപ്പിലും എന്‍. എസ്. എസ് സമദൂര സിദ്ധാന്തം തുടരും. ആരു ജയിച്ചാലും തോറ്റാലും സംസ്ഥാന ഭരണത്തെ ബാധിക്കാത്തതിനാല്‍ നിയോജക മണ്ഡലത്തിന്റെ പൊതുതാത്പര്യവും രാജ്യതാത്പര്യവും പൊതുവെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നതാണ് എന്‍.എസ്.എസിന്റെ നിലപാടെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന കാര്യത്തില്‍ എന്‍. എസ്. എസ്. സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് എന്‍. എസ്. എസിനെ അനുനയിപ്പിച്ചു എന്ന ആക്ഷേപം അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണ്. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും സാമുദായികാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ നായര്‍ സമുദായത്തിനും അര്‍ഹമായ പ്രാതിനിധ്യം നല്കണമെന്നല്ലാതെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ സമുദായങ്ങള്‍ ഇടപെടുന്നത് ശരിയാണെന്ന അഭിപ്രായം എന്‍. എസ്. എസിനില്ല. ഈ തിരഞ്ഞെടുപ്പിലും ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി എന്‍.എസ്.എസ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ കൂട്ടിവായിച്ചു തിരഞ്ഞെടുപ്പു രംഗം ദര്ശിക്കുമ്പോള് ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്ക്കെന്നപോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അര്‍ഹതയുള്ളൂ എന്ന ചിത്രമാണ് ഒരു ഭാഗത്തു കാണുന്നത്- പ്രസ്താവനയില്‍ പറഞ്ഞു. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ അതിരൂക്ഷമായാണ് അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിമര്‍ശിച്ചത്. അതേസമയം ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്‍. എസ്. എസിന് ആക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുശേഷമാണ് ജനറല്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന ഇറക്കിയത്. ഉമ്മന്‍ചാണ്ടി:
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എന്‍. എസ്. എസ് നേതാക്കളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയി എന്ന വാര്‍ത്ത ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളില്‍ സാമുദായിക ബാലന്‍സ് പൂര്‍ണമായും നിലനിറുത്തുവാനാവില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരാവശ്യവും എന്‍. എസ്. എസ് ഉന്നയിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.“
വെള്ളാപ്പള്ളിയുടെ പ്രസ്താവന, എറണാകുളത്ത് ലത്തീൻ കത്തോലിക്കർ അവകാശവാദം ഉന്നയിച്ചപ്പോഴേ വന്നിരുന്നു.ഈ രണ്ടുകൂട്ടർക്കും നായര്‍-സുറിയാനി സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ഈ ധാർമികരോഷം വരാത്തതെന്തേ? കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഈഴവർക്കും നായർക്കും രണ്ടുമുന്നണികളും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതോ അതിൽക്കുടുതലോ സീറ്റു നൽകുകയുണ്ടായി. ജയിചവരിൽ ഡൽഹി നായരുൾപെടെ 5 നായന്മാരുണ്ട്. (ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിലും 2 കൂടുതൽ)ഈഴവരായും 5 പേരുണ്ട്.ജനസംഖ്യാനുപാതിക പ്രാതിനിധ്യം കിട്ടിയിട്ടുണ്ട്. എന്നാൽ മുസ്ലിങ്ങൾക്ക് കേവലം 3 സീറ്റുകളെ ലഭിച്ചുള്ളൂ. അതു മൂന്നും രണ്ടു മുന്നണികളും മുസ്ലിം സ്ഥാനാർഥികളെ നിർത്തിയ മണ്ഡലങ്ങളിൽ നിന്നാണ്. അമുസ്ലിം സ്ഥാനാർഥികൾ എതിരാളികളായി വന്ന മണ്ഡലങ്ങളിൽ നിന്ന് ഒറ്റ മുസ്ലിമും തിരഞ്ഞെടുക്കപ്പെട്ടില്ലെന്നോർക്കണം.(കാസർഗോഡ്,കോഴിക്കോട്). സുറിയാനി ക്രൈസ്തവർക്ക് 4 പേരെ കിട്ടി; അർഹമായതിനേക്കാൾ ഒന്നു കൂടുതൽ. മുസ്ലിങ്ങൾക്ക് 6 സീറ്റ് നൽകണമായിരുന്നു. എന്നാൽ ഇരു മുന്നണികളും 4 സീറ്റുമാത്രമേ നൽകിയുള്ളൂ. ഇപ്പോൾ നിയമസഭയിലേക്ക് രണ്ടു മണ്ഡലത്തിൽ രണ്ടു മുസ്ലിങ്ങളെ നിശ്ചയിച്ചപ്പോൾ വർഗീയത ഇളക്കിവിടാനുള്ള എൻ എസ് എസ്സിന്റെ ശ്രമം കാണുമ്പോൾ പഴയ ചൊല്ലാണ്-‘അരിയും തിന്ന്’.....”- ഓർമവരുന്നത്. വെള്ളാപ്പള്ളിക്കും ഈഴവസമുദായത്തിനും ശത്രുവാര് മിത്രമാര് എന്നു തിരിച്ചരിയാനുള്ള മൂള ഇല്ല. കുഞ്ചിയിലല്ലേ ബുദ്ധി?
ഒരു കാര്യം ചെയ്യൂ: കേരള നിയമസഭയിലെ ജാതി തിരിച്ച കണക്ക് ആദ്യം പുറത്തുവയ്ക്കട്ടെ നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും. അതിനുശേഷം പ്രാതിനിധ്യം കിട്ടാത്ത സമുദായങ്ങളിൽനിന്ന് ഇരു മുന്നണികളും സ്ഥാനാർഥികളെ തിരഞ്ഞെടുക്കട്ടെ.അതല്ലേ ന്യായം? തയ്യാറുണ്ടോ പണിക്കരു ചേട്ടനും അനിയനും?
ഒരു കാര്യം ചെയ്യൂ: കേരള നിയമസഭയിലെ ജാതി തിരിച്ച കണക്ക് ആദ്യം പുറത്തുവയ്ക്കട്ടെ നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും. അതിനുശേഷം പ്രാതിനിധ്യം കിട്ടാത്ത സമുദായങ്ങളിൽനിന്ന് ഇരു മുന്നണികളും സ്ഥാനാർഥികളെ തിരഞ്ഞെടുക്കട്ടെ.അതല്ലേ ന്യായം? തയ്യാറുണ്ടോ പണിക്കരു ചേട്ടനും അനിയനും
ReplyDeleteരാഷ്ട്രീയവും ജാതി ബോധവും (-ആവശ്യമില്ലാത്തത്) രണ്ടായി കാണാന്‍ കഴിയാത്ത ആള്ക്കാര് ചൊറി പ്രസ്താവനകള്‍ ഇറക്കുന്നത് കഷ്ടം തന്നെ. ഒരു ജാതിയെ അല്ല, മറിച്ച് ഒരു നിയോജക മണ്ഡലത്തിന്റെ ‘മാനേജര്‍’ എന്ന ജോലി ആണ് താന്‍ ചെയ്യാന്‍ പോകുന്നത് എന്ന് സ്വയം തിരിച്ചറിയാത്ത, ലക്ഷ്യ ബോധം ഇല്ലാത്ത രാഷ്ട്രീയക്കാരാണ് നമ്മുടെ നാടിന്റെ ശാപം.
ReplyDeleteമതവും ജാതിയും രാഷ്ട്രീയവും വേറിട്ട് നില്‍ക്കണമെന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കിയെങ്കില്‍ ....ഏതെങ്കിലും മതത്തിന്റെ വക്ത്താവായാലെ ഭരണ നിപുണന് ആകാന്‍ കഴിയു എന്ന ചിന്തതന്നെ ഭോഷ്ക്കല്ലേ ..പിന്നെ അങ്ങനെ ആരെയെങ്കിലും അവരോധിച്ചാല്‍ തന്നെ ആ വിഭാഗത്തിലെ പാവപ്പെട്ടവന് ഒരു ഗുണവും ഇല്ല ....മറിച്ച് സമ്പന്നനും നേതാക്കള്‍ക്കും ഗുണം ഉണ്ടുതാനും ...അതിനല്ലേ മാഷേ ഈ ചവിട്ടു നാടകങ്ങള്‍ ഒക്കെ ....
ReplyDeleteഅടുത്ത ഇ.ബി ഓഫിസിലെ എ.ഇ ഏത് ജാതിക്കാരന് ആണെന്നു നോക്കിയിട്ടല്ലല്ലോ നമ്മള് കരന്റ് ചാര്‍ജ് കെട്ടുന്നത്...
ReplyDeleteജാതി എന്നത് നിലനിൽക്കുന്ന ഒരു യാഥാർഥ്യമാണെങ്കിൽ എല്ലാ ജാതിക്കാർക്കും ഭരണാധികാരത്തിൽ പങ്കു വേണമെന്നു പറയുന്നതു ജനാധിപത്യപരവും നീതിപൂർവവുമായ ഒരു ഡിമാൻഡാണ്. സ്വയം ഭരണത്തിനുള്ള ഒരു ജനതയുടെ അവകാശത്തിന്റെ പ്രശ്നവുമാണത്. ആ പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി ലഭ്യമാക്കുകയാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശാശ്വത മാർഗം.
ReplyDelete