Sunday, October 18, 2009

ഈ ജാതി സംവരണത്തിൽ ആർക്കും എതിർപ്പില്ലാത്തതെന്തേ?

ജാതി സംവരണം എന്നു കേൾക്കുമ്പോൾത്തന്നെ ഓക്കാനം വരുന്നവരാണു ശരാശരി മലയാളി. ദലിതരും ഓബീസീക്കാരും സംവരണം മൂലം എന്തോ അനർഹമായത് നേടുന്നു എന്നാണ് ആ മരങ്ങോടന്മാരുടെ ധാരണ; വിശേഷിച്ചും മുഖ്യധാരാ സവർണ മാധ്യമങ്ങൾ മാത്രം വായിക്കുന്ന ഇട്ടിക്കണ്ടപ്പന്മാരുടേത് . ജാതിയുടെ അടിസ്ഥാനത്തിലല്ല ‘ആനുകൂല്യങ്ങൾ’ നൽകേണ്ടതെന്നും മറിച്ച് സമ്പത്ത് നോക്കിയാണതു ചെയ്യേണ്ടതെന്നുമാണ് അവർ മിക്കവരും വാദിക്കുക. ഈ ‘ആദർശവാദികൾ’ പക്ഷേ ഈ ജാതിസംവരണത്തെ ഇന്നേവരെ എതിർത്ത ചരിത്രമില്ല;ശബരിമലയിലും ഗുരുവായൂരും മറ്റും നമ്പൂതിരിമാരെ മാത്രം ജാതിയടിസ്ഥാനത്തിൽ നിയമിക്കുന്ന സമ്പ്രദായത്തെ. എതിർക്കുന്നില്ലെന്നുമാത്രമല്ല, ഇവിടങ്ങളിൽ കെട്ടിക്കേറി കാണിക്ക അർപ്പിക്കയും ‘തിരുമേനി’മാരുടെ കാൽതൊട്ടു വണങ്ങാൻ തിക്കും തിരക്കും കൂട്ടുന്നവർകൂടിയാണ് ജാതി സംവരണ വിരോധികൾ ഏതാണ്ടെല്ലാവരും തന്നെ. ഇന്നലെത്തെ കേരളകൌമുദിയിൽ വന്ന ഈ വാർത്ത നോക്കുക:

ജി. വിഷ്ണുനമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: ശബരിമല മേല്‍ശാന്തിയായി മാവേലിക്കര ചെറുകോല്‍ ഈഴക്കടവ് ചെറുതലമഠം ജി. വിഷ്ണു നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ആലുവ കടുങ്ങല്ലൂര്‍ നാരായണീയം കോട്ടൂര്‍ ചെറുവള്ളി ഇല്ലം കെ. സി. മാധവന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
ഇന്നലെ ഉഷപൂജയ്ക്കു ശേഷമാണ് വരുന്ന ഒരു വര്‍ഷത്തെ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. വൃശ്ചികം ഒന്നിന് ഇവര്‍ ചുമതലയേല്‍ക്കും.
മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്ന് കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ കണ്ടെത്തിയത്.
ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. രാജേന്ദ്രന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ട 10 പേരുകള്‍ വായിച്ചു. തുടര്‍ന്ന് തന്ത്രി നല്‍കിയ വെള്ളിക്കുടത്തില്‍ ഇവരുടെ പേരുകള്‍ ഒന്നൊന്നായി നിക്ഷേപിച്ചു. അടുത്ത വെള്ളിക്കുടത്തില്‍ 9 വെള്ളക്കുറികളും ഒരെണ്ണത്തില്‍ മേല്‍ശാന്തി എന്ന് എഴുതിയ കുറിയും ചുരുട്ടിയിട്ടു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേശ്വരര് ഏറ്റുവാങ്ങിയ കുടങ്ങള്‍ ശ്രീകോവിലില്‍ പ്രത്യേക പൂജ നടത്തി. പിന്നീടായിരുന്നു നറുക്കെടുപ്പ്.
നറുക്കെടുപ്പിന് അഡിഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് ദേവസ്വം കമ്മിഷണറുമായ കെ. ജയകുമാര്‍, ദേവസ്വം ഓംബുഡ്സ്മാന്‍ എന്‍. ഭാസ്കരന്‍, സ്പെഷ്യല്‍ കമ്മിഷണര്‍ എം. രാജേന്ദ്രന്‍ നായര്‍, എക്സി. ഓഫീസര്‍ വി. എസ്. ജയകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹരീന്ദ്രനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.(കേരള കൌമുദി 18/10/2009)

ദോഷം പറയരുതല്ലോ! നമ്പൂരാരെ തിരഞ്ഞെടുക്കാൻ പണ്ടുമുതലേ അവരുടെ കാര്യസ്ഥരും അവർക്കു വ്യഭിചരിക്കാനായി സ്വന്തം പെണ്ണുങ്ങളെ സന്തോഷപൂർവം വിട്ടുകൊടുത്തവരുമായ ശൂദ്രന്മാരുടെ പിന്മുറക്കാർ തന്നെയാണു ചുറ്റും കൂടിനിൽനത്.

ഈ വാർത്ത ഇന്നലത്തെ എല്ലാ പത്രങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്;അഞ്ചുകോടി രൂപ ലോട്ടറി അടിച്ചയാളിന്റെയും മറ്റും വാർത്ത റിപ്പോർട്ടു ചെയ്യുന്നതുപോലെ. ശരിയല്ലേ?വെറുതെയാണോ
മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മാ‍ധവൻ നമ്പൂതിരി ഇത് സ്വപ്ന സാക്ഷാത്കാരമാണെന്നു പറഞ്ഞത്!ഒരു കൊല്ലം കൊണ്ട് ഏതു പിച്ചക്കാരനെയും കോടീശ്വരനാക്കുന്ന ഈ സ്ഥാനത്തെത്തുന്നതു സ്വപ്ന സാക്ഷാത്കാരമല്ലാതെ പിന്നെ മറ്റെന്താണ്?

43 comments:

  1. ഈ വാർത്ത ഇന്നലത്തെ എല്ലാ പത്രങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്;അഞ്ചുകോടി രൂപ ലോട്ടറി അടിച്ചയാളിന്റെയും മറ്റും വാർത്ത റിപ്പോർട്ടു ചെയ്യുന്നതുപോലെ. ശരിയല്ലേ?വെറുതെയാണോ
    മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മാ‍ധവൻ നമ്പൂതിരിയ്ക്ക് ഇത് സ്വപ്ന സാക്ഷാത്കാരമാണെന്നു പറഞ്ഞത്!ഒരു കൊല്ലം കൊണ്ട് ഏതു പിച്ചക്കാരനെയും കോടീശ്വരനാക്കുന്ന ഈ സ്ഥാനത്തെത്തുന്നതു സ്വപ്ന സാക്ഷാത്കാരമല്ലാതെ പിന്നെ മറ്റെന്താണ്?

    ReplyDelete
  2. എന്തുകൊണ്ട് വലിയ വാര്‍ത്ത വരുന്നു എന്നതിന് ഉത്തരം ഇതാണ്:
    ക്രിസ്ത്യന്‍, മുസ്ലീം തുടങ്ങിയ മറ്റു സമുദായങ്ങളില്‍ സഭയുടെ സ്ഥാനങ്ങള്‍ ഉണ്ട് - ബാവ, ബിഷപ്പ്, ഇമാം, തുടങ്ങിയവ. അവരെ തിരഞ്ഞെടുക്കുമ്പോള്‍ അത് വലിയ വാര്‍ത്തയാകാറുണ്ട്, അതിന് യാതൊരും തെറ്റും പറയാന്‍ കഴിയില്ല. എന്നാല്‍, ഹിന്ദു മതത്തില്‍ അങ്ങനെയൊരു ഔദ്യോഗികസ്ഥാനം ഇല്ല. അതിനാല്‍ ശബരിമല, ഗുരുവായൂര്‍, ആറ്റുകാല്‍ തുടങ്ങിയ കേള്‍വികേട്ട ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ക്ക് പ്രാധാന്യം കൊടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് കരുതാം. ഹിന്ദുമത വിശ്വാസികളായ ഭക്തരായ പത്രവായനക്കാരെയും നിലനിര്‍ത്തണമല്ലോ.

    ബ്രാഹ്മണനായി ജനിച്ചവന്‍ തന്നെ പൂജിക്കണം എന്ന് നാരായണപണിക്കര്‍ ഉള്‍പ്പെടെയുള്ള അജ്ഞാനികള്‍ പറയുന്നതിനെ അവര്‍ ഉള്‍പ്പെടുന്ന സമൂഹം പുറന്തള്ളണം എന്ന് ഈയുള്ളവനും അപേക്ഷിക്കുന്നു. പൂജാവിധികള്‍ പഠിച്ചു മികവുതെളിയിച്ച ആര്‍ക്കും പൂജിക്കാന്‍ കഴിയണം. അതിനു നിയമതടസ്സം ഉള്ളതായി അറിവില്ല. എന്‍ എസ് എസ്, എസ് എന്‍ ഡി പി, കെ പി എം എസ്, തുടങ്ങിയ സംഘടനകള്‍ അവരുടെ സമുദായത്തിന് വേദപഠനത്തിന് സൗകര്യമൊരുക്കി കൊടുക്കുകയും വേണം.

    അമ്പലങ്ങളെയും പള്ളികളെയും ഉടച്ചു കളയണം എന്ന് കരുതുന്നവര്‍ ഇതൊന്നും വായിച്ചില്ല എന്ന് കരുതുക. :-)

    ReplyDelete
  3. "പൂജാവിധികള്‍ പഠിച്ചു മികവുതെളിയിച്ച ആര്‍ക്കും പൂജിക്കാന്‍ കഴിയണം. അതിനു നിയമതടസ്സം ഉള്ളതായി അറിവില്ല."
    നിയമ തടസ്സം ഇല്ലെങ്കിൽ എന്തുകൊണ്ടാണ് ശബരിമലയിലും ഗുരുവായൂരിലും ‘പൂജാവിധികൾ പഠിച്ചു മികവു തെളിയിച്ച ആർക്കും’ മേൽശാന്തിമാരാകാൻ കഴിയാത്തത്? ദേവസ്വം ബോർഡ് നിയമ ലംഘനമാണോ നടത്തുന്നത്? ഇമ്മാതിരി വാചകമടി ആരെ പറ്റിക്കാനാണ്?

    ReplyDelete
  4. പ്രിയ സത്യാന്വേഷി,
    നിയമ തടസ്സം ഉള്ളതായി എനിക്കറിയില്ല എന്നല്ലേ പറഞ്ഞുള്ളൂ. കൂടുതല്‍ സത്യങ്ങള്‍ താങ്കള്‍ സ്വയം അന്വേഷിച്ചു പഠിക്കുന്നതായിരിക്കും നല്ലത്. നിയമ തടസ്സം ഉണ്ടെങ്കില്‍ അതിനെതിരെ പോരാടണം.

    ബ്രാഹ്മണനല്ലാത്ത വളരെ കുറച്ചു പൂജാരിമാരെ മാത്രമേ എനിക്കറിയൂ. കൂടുതല്‍ പേര്‍ കഴിവ് തെളിയിച്ചു കടന്നു വരട്ടെ; അല്ലാതെ വഴിയെ പോകുന്ന ഒരാളെ പിടിച്ചു പൂജാരിയാക്കുന്നതില്‍ കാര്യമുണ്ടോ?

    ReplyDelete
  5. "ബ്രാഹ്മണനല്ലാത്ത വളരെ കുറച്ചു പൂജാരിമാരെ മാത്രമേ എനിക്കറിയൂ. കൂടുതല്‍ പേര്‍ കഴിവ് തെളിയിച്ചു കടന്നു വരട്ടെ; അല്ലാതെ വഴിയെ പോകുന്ന ഒരാളെ പിടിച്ചു പൂജാരിയാക്കുന്നതില്‍ കാര്യമുണ്ടോ?"
    @ശ്രീ: ഇപ്പോൾ പൂച്ചു പുറത്തുവന്നു. ‘പൂജാവിധികൾ പഠിച്ചു മികവു തെളിയിച്ച’ കേരളിയരിൽ ഏറ്റവും കൂടുതൽ ഈഴവ സമുദായത്തിലാണുള്ളത്. എന്നിട്ടും താങ്കൾക്ക് ബ്രാഹ്മണനല്ലാത്ത “വളരെ കുറച്ചു പൂജാരിമാരെ മാത്രമേ” അറിയൂവെങ്കിൽ ആ കഴ്ച്ച തകരാറു പീടിച്ചതാണ്. അവർക്കാർക്കും ശബരിമലയിലോ ഗുരുവായുരോ പ്രവേശമില്ല;പൂജാരിമാരായി. അതിനെതിരെ മാത്രം ജാതി സംവരണ വിരോധികൾ സംസാരിക്കാത്തതെന്തേ എന്നാണു ചോദ്യം. വിഷയം മാറ്റരുത്. സത്യാന്വേഷി പോരാട്ടത്തിനൊന്നുമില്ല. അടിമത്തം ആസ്വദിക്കുന്ന അടിമകളോട് പോരാടാൻ പറഞ്ഞാൽ ആ പറഞ്ഞവനെ അവരാദ്യം തട്ടും.

    ReplyDelete
  6. ശബരിമലയിലും ഗുരുവായൂരും മറ്റും അബ്രാഹ്മണര്‍ക്ക് പൂജിക്കാന്‍ നിയമ തടസ്സം ഉണ്ടോ എന്ന് എനിക്കറിയില്ല, ദയവായി ഒന്ന് അന്വേഷിച്ചു പറഞ്ഞു തരുമോ? ആശംസകള്‍ സത്യാന്വേഷി.

    ReplyDelete
  7. പൂജിക്കണം പൂജിക്കണം.... ഭയങ്കര അത്യാവശ്യമുള്ള കാര്യമാണല്ലോ.. അതും നൂലിട്ടവന്‍ തന്നെ ഒലത്തിയാലെ പറ്റൂ...

    ReplyDelete
  8. ഗുരുവായൂരായാലും ശബരിമലയായാലും പി.എസ്.സി യായാലും സം‌വരണം ഔദാര്യം തന്നെ..

    ReplyDelete
  9. സത്യാന്വേഷി താങ്കള്‍ എന്താണ് ഈ പോസ്റ്റു കൊണ്ട് അര്‍ത്ഥം ആക്കുന്നത് . അബ്രാഹ്മനരെയും പൂജാരി ആക്കേണം എന്നല്ലേ .. ആദ്യം തന്നെ പറയട്ടെ അതിനു ഒരു നിയമ തടസ്സവും ഇല്ല .. പിന്നെ പൂജാരി ആകാന്‍ അത്യാവശ്യം ആ ജോലി അറിഞ്ഞിരിക്കണം .. അത് സ്വാഭാവികം അല്ലെ .. അപ്പോള്‍ അത് പഠിക്കണം .. ശബരി മലയെപ്പോലുള്ള മഹാ ക്ഷേത്രങ്ങളില്‍ അതിന്റേതായ ആചാരങ്ങളും തന്ത്ര വിദ്യയും ഒക്കെ പഠിക്കണം .. ഇപ്പോള്‍ മറ്റു സമുദായങ്ങളില്‍ നിന്നും തന്ത്ര വിദ്യ പഠിച്ചവര്‍ ഉയര്‍ന്നു വരുന്നുണ്ട് .. അങ്ങനെ വന്ന ഒരാളെ താങ്കളുടെ മറ്റൊരു പോസ്റ്റില്‍ കളിയാക്കിയതും കണ്ടു .രണ്ടും കൂടി എങ്ങനെയാ മാഷേ ശരിയാകുന്നത് ..

    സര്‍ക്കാര്‍ ആണല്ലോ ക്ഷേത്രം ഭരിക്കുന്നത്‌ . സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ തന്ത്ര വിദ്യയും പൂജാ വിധികളും പഠിയ്ക്കാന്‍ ഒരു സ്ഥാപനം തുടങ്ങട്ടെ .. ജാതി പരിഗണനയില്ലാതെ എല്ലാരേയും പഠിപ്പിക്കട്ടെ .. സര്‍ക്കാര്‍ തന്നെ നിയമിക്കട്ടെ .. എന്താ അങ്ങനെ ആയാല്‍ മതിയോ ..താങ്കള്‍ക്കും വേണമെങ്കില്‍ പങ്കെടുക്കാം .. ആരാ തടയുന്നത് എന്ന് നോക്കാമല്ലോ ..

    ReplyDelete
  10. ശ്രീ,സാഗർ,വിരാജേഷ്,അജീഷ്:
    വന്നതിനും അഭിപ്രായം പരഞ്ഞതിനും നന്ദി.
    @വിരാജേഷ്:
    എല്ലാ സംവരണവും ഔദാര്യമല്ല; പിന്നാക്കക്കാർക്കും ദലിതർക്കും നൽകുന്ന സംവരണം “ഔദാര്യ”വും ബ്രാഹ്മണർക്കും മറ്റുള്ളവർക്കും നൽകുന്ന സംവരണം “അവകാശ”വുമാണ്. (സർക്കാർ ഉദ്യോഗങ്ങളിലും മറ്റും എസ് സി എസ് റ്റി ഒ ബി സി വിഭാഗക്കാർക്കു നൽകുന്ന സംവരണം ഔദാര്യമാണെന്നു കരുതുന്ന ആൾ ജനാധിപത്യത്തിൽ വിശ്വാസമുള്ളയാളാണോ എന്നാദ്യം അറിയട്ടെ.എന്നിട്ടാകാം അതിനുള്ള മറുപടി)
    ‌@ അജീഷ്:
    എന്റെ ചോദ്യം, ശബരിമലയിലെ നമ്പൂരി സംവരണത്തെ ജാതിസംവരണവിരോധികൾ എതിർക്കാത്തതെന്തേ എന്നാണ്. പിന്നെ ദേവസ്വം ബോർഡ് സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനമായതിനാൽ അതിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ എല്ലാ ‘ഹിന്ദുക്കൾ\ക്കും തുല്യാവകാശം വേണം എന്നതു സാമാന്യ മര്യാദ.നീതി എന്നിവ ആവശ്യപ്പെടുന്ന മിനിമം കാര്യങ്ങളാണ്.അബ്രാഹ്മണനെ പൂജാരിയാക്കുന്നതിൽ നിയമതടസ്സമില്ലെങ്കിൽ ശബരിമലയിലും ഗുരുവായൂരിലും അതു ചെയ്യാനുള്ള തടസ്സം എന്താണ്? അവിടെ പൂജാരിമാരായി നിയമനം നടത്താനുള്ള പത്രപരസ്യം കണ്ടിട്ടുണ്ടോ അജീഷേ? ‘തന്ത്രവിദ്യയും മറ്റും പഠിച്ച കേരള ബ്രാഹ്മണരിൽ നിന്ന്’ അപേക്ഷ സ്വീകരിക്കൂ. അവിടത്തെ ‘ആചാരങ്ങളും തന്ത്രവിദ്യയും’ പഠിച്ച അബ്രാഹ്മണർ ഇല്ലേ? അഥവാ അബ്രാഹ്മണർക്ക് അതു പഠിയില്ലേ? സത്യാന്വേഷി ‘കളിയാക്കിയ’ ഈഴവ ബ്രാഹ്മണന്റെ അപേക്ഷ ശബരിമലയിലേക്ക് പരിഗണിക്കുമോ?
    ശബരിമലയിലും ഗുരുവായൂരും ജനാധിപത്യപരമായി എല്ലാ വിഭാഗം ‘ഹിന്ദുക്കൾ’ക്കും ലഭിക്കേണ്ട മനുഷ്യാവകാശ പ്രശ്നമാണിത്. അത്തരം മനുഷ്യാവകാശങ്ങൾ ലഭിക്കാത്തയിടങ്ങളിൽ കെട്ടിക്കേറിപ്പോകുന്ന അവർണ കഴുതകൾ ആത്മാഭിമാനം എന്ന വാക്കിന്റെ അർഥം പോലുമറിയാത്ത ജന്തുക്കൾ മാത്രമാണ്.
    ശ്രീധരൻ തന്ത്രിയെ ‘കളിയാക്കിയ’തും ഇതും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ട. ഈഴവരെയും മറ്റ് അവർണ ജനതയേയും ബ്രാഹ്മണരുടെ ആരാധകരും ഇത്തരം അനീതികളെ ചെറുക്കാൻ വയ്യാത്തവരും ആക്കിത്തീർക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ആളുമാണു ശ്രീധരൻ തന്ത്രി. സ്വന്തം മകനെ ബ്രാഹ്മണർ അവഹേലിച്ചിട്ടും പ്രതികരിക്കാ‍ൻ കഴിയാത്ത ഷണ്ഡത്വം പേറുന്നയാൾ. അങ്ങേരെപ്പോലുള്ള കൂട്ടിക്കൊടുപ്പുകാർ കൂടിയതുകൊണ്ടാണ് ഈഴവരും മറ്റും ഇന്ന് ഈ അടിമത്തത്തെ ചെറുക്കാതെ അത് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. അബ്രാഹ്മണർക്ക് ശാന്തിപ്പണി നൽകാത്ത ആ സ്ഥാപനങ്ങൾ അവരുടേതല്ല എന്ന് അവരെ ബോധ്യപ്പെടുത്തലാണ് ഈ പോസ്റ്റിന്റെ പ്രധാന ലക്ഷ്യം. അവരുടേതല്ലാത്ത സ്ഥാപനങ്ങളിൽ കെട്ടിക്കേറുന്നതു നിർത്തുകയാണ് അതിനെതിരെ അവർ ചെയ്യേണ്ട സമരം. അതിനവർക്ക് മൂള വേണ്ടേ? അതാണു പറഞ്ഞത് അവർക്ക് ആത്മാഭിമനം എന്നാൽ എന്താണെന്നറിയാൻ വയ്യെന്ന്.

    ReplyDelete
  11. അപ്പോള്‍ അതാണ്‌ പോസ്റ്റിന്റെ ലക്‌ഷ്യം .. അതായത് ക്ഷേത്രങ്ങള്‍ എന്ന സ്ഥാ‍പനങ്ങള്‍ ഉപേക്ഷിക്കുക .. അതായത് തന്ത്രവും വേദവും പഠിച്ചു അവിടെ കയറുക , ബ്രാഹ്മണന്റെ കുത്തക അവസാനിപ്പിക്കുക എന്നതല്ല ഉദ്ദേശ്യം .. മറിച്ച് ക്ഷേത്രങ്ങളില്‍ പോകാതിരിക്കുക എന്നതാണ് അല്ലെ ???

    ക്ഷേത്രത്തില്‍ ബ്രാഹ്മണന്റെ കുത്തക അവസാനിപ്പിച്ചു കൊണ്ട്പൂജാവിധികള്‍ പഠിച്ച എല്ലാ വിഭാഗത്തിലുള്ള ആളുകളെയും അതിനു തെരഞ്ഞെടുക്കാന്‍ വേണ്ടി ഒരു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തയ്യാറാണ് . സഹകരിക്കുമോ താങ്കള്‍ ..

    ReplyDelete
  12. പാതിരാഘാതകന്‍October 20, 2009 at 4:08 PM

    പൂജ എന്നു പറയുന്നതും മന്ത്രം എന്നു പറയുന്നതും എന്തോ വലിയ കാര്യമാണെന്നു ചിന്തിച്ചാല്‍ ഇങ്ങനെയൊക്കെ തോന്നും. ഇത് തട്ടിപ്പാണന്ന് ജപിക്കുന്നവര്‍ക്ക് മാത്രമറിയാം.

    ജാതി കേരളത്തിലെങ്കിലും ഇല്ലാതാക്കാന്‍ ഒരെളുപ്പവഴി .
    ആര്‍ക്കും ഏത് ജാതിയും സ്വീകരിക്കാം, സംവരണവും കിട്ടും എന്നൊരു നിയമം വരട്ടെ.

    പട്ടന്മാര്‍ കൂട്ടത്തോടെ പറയന്മാരും വേടന്മാര്‍ നായന്മാരുമാകുന്ന സുന്ദര കാഴ്ച കാണാം

    ReplyDelete
  13. ശ്രീനാരായണഗുരു അനുയായികൾക്കു കാണിച്ചുകൊടുത്ത മാർഗം എന്തായിരുന്നു? തങ്ങൾക്കു പ്രവേശനമില്ലാത്ത ഹിന്ദു ക്ഷേത്രങ്ങളിൽ കെട്ടിക്കേറാനാണോ? മറിച്ച് അനുയായികൾക്കായി സ്വന്തം ആരാധനാലയങ്ങൾ ഉണ്ടാക്കയോ? ഈഴവരാദി അവർണർ അവരെ മനുഷ്യരായി കണക്കാക്കാത്ത(മനുഷ്യരായി കണക്കാക്കുന്നുണ്ടെങ്കിൽ അവർക്കും മറ്റുള്ളവർക്കുള്ള അതേ അവകാശങ്ങൾ നിയമപരമായെങ്കിലും ഉണ്ടായിരിക്കേണ്ടേ?) ക്ഷേത്രങ്ങളിൽ കയറണമെന്നും അവിടെ കാണിക്ക അർപ്പിക്കണമെന്നും വാദിക്കുന്നവർ തീർച്ചയായും മേലാളവർഗ/ജാതി താത്പര്യങ്ങൾക്കു ചൂട്ടു പിടിക്കുന്നവരോ ആത്മാഭിമാനമില്ലാത്ത ഷണ്ഡന്മാരോ ആയിരിക്കും. അജീഷ് ഇതിലേതാണെന്നറിയില്ല. ഏതായാലും സത്യാന്വേഷി അത്തരം ഷണ്ഡത്വം അഭിമാനമായി കാണുന്നയാളല്ലാ‍ത്തതിനാൽ അജീഷിനോടു വിയോജിക്കുവാനേ നിവൃത്തിയുള്ളൂ.വാചകമടിക്കാതെ
    പ്രക്ഷോഭം ആദ്യം സംഘടിപ്പിക്ക്. ആരെയെങ്കിലും കൂട്ടിനുകിട്ടുമോ എന്നും നോക്ക്. സത്യാന്വേഷിയെക്കണ്ട് പ്രക്ഷോഭിക്കേണ്ട.പണ്ട് ക്ഷേത്രപ്രവേശനത്തിനുവേണ്ടി സമരം ചെയ്ത അവർണനേതാക്കൾക്കു പറ്റിയ അബദ്ധം സത്യാന്വേഷിയെപ്പോലുള്ളവർക്കു മറക്കാൻ പറ്റില്ല.
    @പാതിരാ....
    “ആര്‍ക്കും ഏത് ജാതിയും സ്വീകരിക്കാം, സംവരണവും കിട്ടും എന്നൊരു നിയമം വരട്ടെ.“
    എന്തിന് ഈ വളഞ്ഞവഴി? എല്ലാ ജാതിക്കാർക്കും സംവരണം ഏർപ്പെടുത്തിയാൽ പോരേ? അതിന് ഇവിടത്തെ ഒരു പിന്നാക്ക സംഘടനയും എതിരല്ല. സവർണർ തയ്യാറാണോ എന്നറിഞ്ഞാൽ മതി.

    ReplyDelete
  14. അജീഷ് ഏതായാലും സാരമില്ല പ്രിയ സത്യാന്വേഷി .. അജീഷ് സഹിച്ചു ..

    താങ്കളുടെ ആ ദളിത സ്നേഹത്തിന്റെ ആഴം കണ്ടപ്പോള്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ ചോദിച്ചെന്നെ ഉള്ളൂ .. കാരണം ഈ അടുത്തകാലത്ത്‌ ദളിത സ്നേഹത്തിന്റെ പുതിയ പ്രതിഭാസങ്ങളെ കാണുന്നുണ്ട് .. ഒളിഞ്ഞിരുന്നു ദളിത സ്നേഹം പറയുന്ന പ്രത്യേക ഇനം ഷണ്ഡന്മാര്‍ . കാരണം സ്വന്തം ആശയവും ശാസ്ത്രവും ഒന്നും ഈ 'സവര്‍ണ്ണ ഇന്ത്യയില്‍ 'പച്ച 'പിടിക്കില്ല എന്ന് തിരിച്ചറിഞ്ഞു മനുഷ്യാവകാശവും പരിസ്ഥിതി സ്നേഹവും കൊണ്ട് ആട്ടിന്‍ തോല്‍ ഉണ്ടാക്കി അതിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന പ്രത്യേക വിഭാഗം ഷണ്ഡന്മാര്‍ .. സത്യാന്വേഷി ഈ കൂട്ടത്തില്‍ പെടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .. അതുകൊണ്ടാണ് കമ്മന്റുകള്‍ ഇട്ടതും ..

    ReplyDelete
  15. @ശ്രീ:
    താങ്കള്‍ക്ക് ഇപ്പറഞ്ഞതൊന്നും മനസ്സിലായില്ലേ? ശബരിമലയില്‍ മേല്‍ശാന്തിമാരെ ക്ഷണിച്ചുകൊണ്ടുള്ള പത്ര പരസ്യം താങ്കള്‍ കാണാത്തതോ കണ്ടില്ലെന്നു നടിക്കുന്നതോ? നിയമവിരുദ്ധമായ പരസ്യം ആണോ ദേവസ്വം ബോര്‍ഡ് നല്‍കുന്നതെന്നാണോ വാദം?

    ReplyDelete
  16. ഇല്ല, കണ്ടിട്ടില്ല. പത്ര പാരായണം കഷ്ടിയാണ്‌. ഒരു സ്കാന്‍ കോപ്പി കിട്ടുമോ? അതുകൂടി ഈ പോസ്റ്റില്‍ അപ്ഡേറ്റ് ചെയ്യാമോ?

    ReplyDelete
  17. അതിന്റെ കുഴപ്പം കാണാനുണ്ട്. സ്കാൻ കോപ്പി കണ്ടാൽ..? തല മുണ്ഡനം ചെയ്യുമോ? ആകാശത്തു നിന്നു പൊട്ടി വീണതോ ഭൂമിയിൽ നിന്നു മുളച്ചുണ്ടായതോ താങ്കൾ? ഇക്കണ്ടകാലമുണ്ടായിട്ടും അബ്രാഹ്മണനായ ഒരാളുടെ പോലും അപേക്ഷ സ്വീകരിക്കാത്ത ശബരിമലയേയും ഗുരുവായൂരെയും ശാന്തിനിയമനത്തെപ്പറ്റി അറിയാത്തപോലുള്ള ഈ അഭിനയം ഇങ്ങോട്ടെടുക്കേണ്ട.

    ReplyDelete
  18. അതേ 5 കോടിയുടെ കണക്ക് കേട്ടല്ലെ താങ്കള്‍ക്ക് ഇത്ര ആവേശം? നിത്യപൂജക്ക് വകയില്ലാത്ത അമ്പലത്തില്‍ ശാന്തി പഠിച്ച ദളിതനെ ശാന്തിക്കാരനാക്കിയാല്‍ എന്തു മെച്ചം അല്ലെ? കിട്ടുമ്പോള്‍ മൊത്തം വഹ പോരണം. അതിപ്പോള്‍ 50% വിദ്യാഭ്യാസ സംവരണമായാലും, ശബരിമല മേല്‍ശാന്തി സ്ഥാനമായാലും!! കഷ്ടം!! ഇതിനെയാണ്‍ അസൂയ എന്നു പറയുക...

    ReplyDelete
  19. @സത്യാന്വേഷി:
    സത്യം അന്വേഷിക്കുന്നവന്‍ എന്ന് അര്‍ഥം വരുന്ന ആ പേരിനെങ്കിലും ഒരു വില കൊടുക്കൂ സുഹൃത്തേ. സത്യം എന്താണെന്ന് അന്വേഷിക്കൂ. അല്ലാതെ 'സവര്‍ണര്‍' എന്ത് പറയുന്നു എന്ന് മാത്രം അന്വേഷിച്ചു നടക്കുന്നത് തന്നെയാണ് താങ്കളുടെ ഏറ്റവും സമയ നഷ്ടം! ശരി, താങ്കളോട് ഈ വിഷയത്തില്‍ ഇനിയൊരു സംവാദത്തില്‍ അര്‍ത്ഥമില്ലല്ലോ.

    നമ്മള്‍ എന്തെങ്കിലും എഴുതുമ്പോള്‍ സമഗ്രമായി എഴുതാന്‍ ശ്രമിക്കൂ എന്നൊരു നിര്‍ദേശം കൂടി വയ്ക്കുന്നു, എടുക്കാം, തള്ളാം.

    Bye.

    ReplyDelete
  20. @ ca. ranjith jayadevan: അതേ. കോടിയുടെ കണക്കു കേട്ടുതന്നെ. എന്തേ ദലിതന് അത്രയും കാശു കിട്ടിയാ‍ാൽ പുളിക്കുമൊ?
    @ശ്രീ:
    അങ്ങനെ ല്ലേ.
    “സത്യം എന്താണെന്ന് അന്വേഷിക്കൂ.“ സത്യം എന്താണെന്ന് അന്വേഷിക്കേണ്ടത് താങ്കളാണ്. ശബരിമലയിലും ഗുരുവാ‍യൂരും മേൽശാന്തിമാരായി അബ്രാ‍ഹ്മണർക്ക് അപേക്ഷിക്കാനെങ്കിലും കഴിയുമെന്നു താങ്കൾക്കു തെളിയിക്കാനായാൽ സത്യാന്വേഷി ഇനിയുള്ള കാ‍ലം ബ്ലോഗെഴുത്തു നിർത്തി ശ്രീയുടെ വേലക്കാരനായി കഴിയാം. മറിച്ചാണെങ്കിൽ?

    ReplyDelete
  21. so the real motive behind your so called 'dalit' sneham is CASH. nice to know that.

    when real backwards remain backward, the so called 'backwards' like vellappalli nadesan keeps amassing wealth so that they can control even the state government. even his sons/daughters are eligible for reservation on caste basis. thats somethng i dont understand.

    dalists are more powerful than any other caste group (at least) in kerala. instead of using tht power for empowerment they are fighting against each other for positions. reason for this infighting is, as u clearly said, cash. first, let them sort out the differences among themselves and then pursue such BIG DALIT probs like 'not appointing dalits as priests in BIG CASH RICH Temples...

    man, there are 1000s of poor ppl here.. do somethng for them instead of...

    regards
    Rj

    ReplyDelete
  22. ‘സാമൂഹികവും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന’ എന്ന പ്രയോഗം ഇൻഡ്യൻ ഭരണഘടനയുടേതാണ്? നിങ്ങൾ ഭരണഘടന അംഗീകരിക്കുന്ന ആളാണോ എന്നറിയട്ടെ ആദ്യം. എന്നിട്ടാവാം സംവരണ ചർച്ച?

    ReplyDelete
  23. ഭരണഘടന അംഗീകരിക്കുന്നു എന്നു വാചകമടിച്ചാല്‍ പോര. സംവരണം ഭരണാഘടനപരമായ അവകാശമാണ്. അത് ഭരണാധികാരത്തില്‍ പങ്കു നല്‍കലാണ്. “the only way to survive is to be competitive.. and frankly i dont thnk reservations make ppl competitive.“ എന്നഭിപ്രായമുള്ളയാള്‍ എന്തുകൊണ്ടാണു ശബരിമലയിലും ഗുരുവായൂരും കോമ്പറ്റീഷന്‍ അനുവദിക്കുന്നതിനെക്കുറിച്ച് മിണ്ടാതെ ഇങ്ങനെ ഉരുണ്ടുകളിക്കുന്നത്?

    ReplyDelete
  24. സംവരണം ഒരു 'അവകാശം' ആണെന്നു പറഞ്ഞ് അനുഭവിക്കുന്നത് കൊണ്ടാണ്‍ ഞാന്‍ മുമ്പ് പറഞ്ഞതുപോലെ 50%മാര്‍ക്കുള്ളവന്‍്‌ പ്രൊഫഷണല്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടുന്നതും തട്ടി മുട്ടി പാസായി ജോലിക്ക് കയറുന്നതും. ഇതുകൊണ്ട് ആര്‍ക്കാണു മാഷേ ഗുണം? താങ്കള്‍ വീണ്ടും ഞാന്‍ പറഞ്ഞ ചോദ്യത്തില്‍ നിന്നു ഒഴിഞ്ഞുമാറി.. ഒന്നുകൂടി ചോദിക്കാം.. ഇത്തവണ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു:

    :80% മാര്‍ക്കുള്ളവനു മെറിറ്റില്‍ സീറ്റ് കിട്ടാന്‍ വിഷമമായ സമയത്ത് (എനിക്ക് അതില്‍ കൂടുതല്‍ ഉണ്ടായിരുന്നതുകൊണ്ട് മെറിറ്റില്‍ കിട്ടി) 50% മാര്ക്കുമായി സംവരണം വരും. ഈ മഹാശയന്മാര്‍ സര്‍ക്കാരില്‍ നിന്നു ഇടക്കു കിട്ടുന്ന ഗ്രാന്റ് വാങാന്‍ മാത്രമെ കോളേജില്‍ വരൂ. ഇവനൊന്നും പഠിച്ച് പാസായി പോകുന്നത് ഞാന്‍ കണ്ടിട്ടില്ല... ഇങനെയുള്ളവര്‍ക്ക് ജോലിക്കും സംവരണം ഉള്ളതുകൊണ്ട് എങെനെങ്കിലും ജോലി ഒപ്പിക്കും... പിന്നീടും സ്ഥിതി ഇതു തന്നെ..

    സര്‍, സത്യം അന്വേഷിക്കുമ്പോല്‍ അതുകൂടി ഒന്നു അന്വേഷിക്കൂ... കേരളത്തില്‍ എത്ര ശതമാനം പേര്‍ സംവരണം ദുരപയോഗം ചെയ്യുന്നു എന്ന്‌... എന്നിട്ടാകാം ശബരിമലയില്‍ പൂജയും നിവേദ്യവും...

    ReplyDelete
  25. സംവരണം ഒരു അവകാശമാണെന്നംഗീകരിക്കാൻ വിഷമമുള്ള നിങ്ങൾ ഭരണഘടന‘ അംഗീകരിക്കുന്നു’ എന്നു പറയുന്നതു വെറും വാചകമടിയാണെന്ന് ഒരിക്കൽക്കൂടി പറയട്ടെ.
    പിന്നെ നിങ്ങളുടെ ബല്യ ചോദ്യം. അതിനു മുൻപ് ശബരിമല,ഗുരുവായുർ സംബന്ധിച്ച സത്യാന്വേഷിയുടെ ചോദ്യത്തിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുമാറുന്നതെന്തേ എന്ന് അങ്ങോട്ടൊരു ചോദ്യമുണ്ട്.
    ഈ 80% മാർക്ക് നിങ്ങൾക്ക് എങ്ങനെ കിട്ടി? മറ്റവർക്ക് എങ്ങനെ കിട്ടാതെ പോയി? എന്തുകൊണ്ടാണു ‘സാമൂഹികവും വിദ്യാഭ്യാസപരവുമായ’ പിന്നാക്കാവസ്ഥ എന്നു ഭരണഘടന നിർവചിക്കുന്നത്? ആശാനെ. സംവരണം പ്രാതിനിധ്യത്തിനാണ്. അവിടെ മിനിമം മാർക്കാണ് ആധാരം.മാക്സിമം മാർക്കല്ല. എന്തുകൊണ്ടാണു ആശാന്റെ മുൻ‌ഗാമികൾ ബ്രിട്ടീഷുകാരെ തുരത്താൻ സമരം ചെയ്തത്? അവർക്ക് ഇവിടെത്തെ സവർണരേക്കാൾ കര്യക്ഷമതയില്ലാതിരുന്നോ? എസ് എസി എസ് റ്റി ഒ ബി സി ക്കാർ എന്ന ‘മണ്ടന്മാരെ’ ഭരിക്കാൻ ‘ബുദ്ധിമാന്മാരായ’ നിങ്ങൾ വേണ്ട. മണ്ടന്മാരായ ഞങ്ങൾ തന്നെ മതി. Self rule is any day better than an efficient rule. സ്വയം ഭരണമാണു ഞങ്ങൾക്കു വേണ്ടത്. അല്ലാതെ ‘മിടുമിടുക്കന്മാരായ’ നിങ്ങളുടെ ‘കാര്യക്ഷമ’മായ ഭരണമല്ല.[ആ ‘കാര്യക്ഷമ’തയുടെ കഥകൾ മറ്റൊരു പോസ്റ്റായി സമയം പോലെ ഇടാം]
    ശബരിമല,ഗുരുവായുർ ഇവിടെ ഈ ‘മെറിറ്റ്’ നോക്കാത്തെതെന്തേ? അവിടെ ജാതിയാണല്ലോ നോക്കുന്നത്? അതേക്കുറിച്ചു മറുപടി പറയൂ സഖാവേ ആദ്യം. അവനവന്റെ കാര്യം വരുമ്പോൾ സംവരണം വേണം. മറ്റുള്ളവരുടെ കാര്യം വരുമ്പോൾ മെറിറ്റും മാങ്ങാത്തൊലിയും. നല്ല ലോജിക്കു തന്നെ.

    ReplyDelete
  26. ഭരണഘടന
    സംവരണം - ഭരണ സംവിധാനത്തില്‍ :
    ശ്രീമാന്‍ അംബേദ്കറുടെ നെതൃത്വത്തില്‍ രൂപപ്പെട്ട ഇന്ദ്യന്‍ ഭരണഘടനയില്‍ ലൊകസഭയിലേക്കും മറ്റു അസ്സംബ്ലികളിലേക്കുമുള്ള സംവരണം ആദ്യ 10 വര്‍ഷത്തേക്കായാണ്‌ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് വന്ന ഭരണകൂടങള്‍ ഇതു നീട്ടി കൊടുത്തു. ഇപ്പോള്‍ നിലവിലുള്ള പോളിസി അനുസരിച്ച് ഈ സംവരണം 2010 ജനുവരിയില്‍ അവസാനിക്കും (വീണ്ടും നീട്ടിയില്ലെങ്കില്‍). അതായത് 10 വര്‍ഷത്തേക്ക് വിഭാവനം ചെയ്ത പോളിസി 60 വര്‍ഷങള്‍ ആയിട്ടും നിലനില്‍ക്കുന്നു.
    വിദ്യാഭ്യാസ/ജോലി സംവരണം :
    ഭരണഘടന പറയുന്നത് സ്റ്റേറ്റ് ഗവണ്‍മന്റുകള്‍ യധാവിധി വിദ്യാഭ്യാസ/ജോലി സംബന്ധമായ പോളിസികള്‍ രൂപപ്പെടുത്തണം എന്നാണ്. ഭരണ സൌകര്യത്തിന്‌ വേണ്ടിയായിരുന്നു ഭരണ ഘടന നിര്‍മ്മാതക്കള്‍ ഈ അവകാശം സ്റ്റേറ്റുകള്‍ക്ക് കൊടുത്തത്. രാഷ്ട്രീയ താത്പര്യം കൊണ്ട് രാഷ്ട്രീയക്കാരും, കുറച്ചു കാലം അനുഭവിച്ച "അവകാശം" നഷ്ടപ്പെടാതിരിക്കാന്‍ പ്രസ്തുത ഗ്രൂപ്പുകാരും കൂടി കളിച്ച് കളിച്ച് സംവരണം ഇപ്പോഴും തുടരുന്നു.

    ഭരണഘടന എഴുതിയവര്‍ പോലും സംവരണത്തെ കണ്ടത് അസമത്വം നീക്കാനായുള്ള ഒരു താത്കാലിക മാര്‍ഗ്ഗമായാണ്‌ എന്നു വ്യക്തമാണ്‌. എന്നാല്‍ അവര്‍ക്കുശേഷം വന്നവര്‍ രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്ക് സംവരണം ഉപയോഗിച്ചു എന്നതാണു്‌ വാസ്തവം. ഏതൊക്കെ ജാതി വിഭാഗങ്ങളാണ്‌ 'പിന്നോക്കം' എന്ന് ഭരണഘടന പറയുന്നില്ല. മറിച്ച് അതാതു സ്റ്റേറ്റ് ഗവണ്മെന്റുകളാണ്‌ ഇതു തിരുമാനിക്കുന്നത്.വീണ്ടും രാഷ്ട്രീയ താത്പര്യങ്ങള്‍ .

    ശബരിമല പ്രശ്നം
    ഇനി താങ്കളുറ്റെ ഹൈലൈറ്റ് പ്രശ്നം. ശബരിമലയില്‍ ഏതു ജാതിയില്‍ പെട്ടവരും പൂജക്കു വന്നോട്ടെ. എനിക്കു യാതൊരു പ്രശ്നവുമില്ല. മേല്‍പ്പറഞ്ഞ പോലെ പൂജാരിയാകുന്നതിനുമുമ്പ് സംസ്കൃത പരിജ്ഞാനവും, പൂജാ കര്‍മ്മങളില്‍ ഉള്ള അറിവും അളക്കാന്‍ ഒരു എഴുത്തു പരീക്ഷയും, ഇന്റര്‍വ്യൂവും നടത്തി യോഗ്യനായ ഒരാളെ എടുക്കട്ടെ (ഇപ്പോള്‍ അവിടെ പൂജ ചെയ്യുന്ന പല നമ്പൂരിമാര്‍ക്കും സംസ്കൃതം എന്താണെന്നു പോലും അറിയില്ല എന്നാണ്‌ കേള്‍ക്കുന്നത്‌ )അപ്രകാരമുള്ള ഒരു സെലെക്ഷന്‍ രീതിയാണ്‌ ശരിക്കും വേണ്ടത്.ഇനി വെറുതെ തര്‍ക്കിക്കാന്‍ വേണ്ടി പറയാം സംവരണം ഭരണഘടന നല്‍കുന്ന അവകാശമാണെങ്കില്‍ പൂജ വേദങള്‍ കൊടുക്കുന്ന അവകാശമാണെന്നൊക്കെ. എങ്കിലും ഞാന്‍ അതു പറയുന്നില്ല. ഒരു മാറ്റം നല്ലതാണ്.

    എല്ലാ മേഘലകളിലും കഴിവു തെളിയിക്കുന്നവര്‍ക്ക് (ജാതി അല്ല) മുന്‍ഗണന. അതിപ്പോള്‍ സര്‍ക്കാര്‍ സര്‍വീസ് ആയാലും ശബരിമല പൂജാരി ആണെങ്കിലും. അങനെ ഒരു അവസ്ഥ വന്നാലെ ഇവിടം നന്നാകൂ..

    അവസാന വാക്ക്: ഞാന്‍ പറഞ്ഞ 50% -80% മാര്‍ക്ക് മിനിമം മാര്‍ക്കാണ്‌ അല്ലാതെ മാക്സിമം മാര്‍ക്കല്ല. പരീക്ഷക്ക് 50% മാര്‍ക്കുള്ളവനു വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ആണൊ? ചില കോഴ്സുകള്‍ പഠിക്കാന്‍ മിനിമം ബുദ്ധിയും പഠിക്കാനുള്ള താത്പര്യവും വേണം. അതിപ്പോള്‍ മുന്നോക്കമായാലും, പിന്നോക്കമായാലും. അതു നിര്‍ണ്ണയിക്കാനുപയോഗിക്കുന്ന ഒരു അളവുകോലാണ്‌ പരീക്ഷകളിലെ മാര്‍ക്ക്. ജാതീയ സംവരണം വഴിയോ/സ്പോര്‍ട്സ് ക്വോട്ടയിലോ അഡ്മിഷന്‍ തരപ്പെടുത്തുന്നവരില്‍ മേല്‍പ്പറഞ്ഞ രണ്ടും ഞാന്‍ കണ്ടിട്ടില്ല. 2 കൊല്ലം പി.ഡി.സിയും പിന്നെ 3 കൊല്ലം ബി.കോമും അതിനുശേഷം ഒരു 4 കൊല്ലം സി.എയും പഠിച്ച എളിയ അനുഭവത്തില്‍ നിന്നാണ്‍ ഞാന്‍ ഇതു പറയുന്നത്. അല്ലാതെ ഞാന്‍ സര്‍വജ്ഞ പീഠം കയറിയ മഹാവിദ്വാനൊന്നുമല്ല. പഠനത്തില്‍ ഇങനെയാനെങ്കില്‍ ജോലിക്കും ഈ പ്രവണത തുടരാനാണ്‌ സാധ്യത. ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലെ പറയുന്നത്...

    അതുകൊണ്ട് സംവരണം അവകാശം എന്നു പറഞ്ഞുനടക്കാതെ സ്വന്തം കഴിവുകള്‍ തേച്ചുമിനുക്കിയെടുത്ത് ആ കഴിവിന്റെ ബലത്തില്‍ മുന്നേറാന്‍ ശ്രമിക്കൂ... വിജയിക്കും (മുന്നോക്കമായാലും, പിന്നോക്കമായാലും).

    ReplyDelete
  27. സത്യത്തില്‍ ഈചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍ ഒരുകാര്യവുമില്ല.മത്സരവും ,നറുക്കെടുപ്പും -കേരളത്തിലെ അമ്പലങ്ങളുടെ പൊതുരീതിയല്ല.ശബരിമല/ഗുരുവായൂര്‍ -ഇവിടുത്തെ ഭഗവാനു വരുമാനകൂടുതലുണ്ട്.ദശയുള്ളടത്തലേ കത്തിപായൂ...ഒരുപാടു ശാസ്താക്ഷേത്രങ്ങളും ,ഒരുപാടു ക്രിഷ്ണക്ഷേത്രങ്ങളുമുള്ള കേരളത്തില്‍ ,ഇവിടേമാത്രം മെറിറ്റായി,സം സ്ക്രിതമായി,വേദപഠനമായി.
    കമന്റുകളിട്ട,പലര്‍ക്കും അറിയാവുന്നതാണ്‌,ശബരിമലയൊരു ഹിന്ദുക്ഷേത്രമല്ലന്ന്.ചേരരാജ്യത്തെ അവര്‍ണ്ണ(വര്‍ണ്ണവ്യവസ്ഥയില്‍ പെടാത്ത)ര്‍ പൊതുവായി,'പടുക്ക'കെട്ടി പോയിരുന്ന തീര്‍ത്ഥാടനകേന്ദ്രം ,കാലക്രെമേണ'കോടി'കളുടെ വരുമാനമുള്ള,ദേവസ്വമെന്ന ഭരണകൂടസ്ഥാപനത്തെ നിലനിര്‍ത്തുന്ന 'ഭക്തികേന്ദ്രത്തില്‍' മത്സരമുണ്ടാവും .വെറും കാശിന്റെ കാര്യം .ലാഭമുള്ള കാര്യത്തിനാണല്ലോ ക്രിത്യമായ 'മെറിറ്റ്'വേണ്ടത്.അച്ചന്‍കോവിലോ,ആര്യങ്കാവിലോ ഈ നറുക്കെടുപ്പില്ല.ഗുരുവായൂരമ്പലത്തിന്റെ അരകിലോമീറ്റര്‍ കിഴക്ക്,റെയില്‍വേ സ്റ്റേഷനടുത്ത്'പാര്‍ഥസാരഥി'ഈച്ചയടിച്ചിരിക്കുന്നത് കാണാം .

    ReplyDelete
  28. ആട്ടാൻ അറിയുന്നവനെ നെയ്യാൻ ആക്കിയിട്ടു കാര്യമില്ല എന്ന ഒരു പഴമൊഴിയുണ്ട്.

    ഓരോരുത്തർക്കും അവരവരുടെ വാസന അനുസരിച്ച് എന്തു ജോലി ചെയ്യാൻ കഴിയും എന്നതിനടിസ്ഥാനപ്പെടുത്തിയാണ് പണ്ടു കാലങ്ങളിൽ വർണ്ണ വ്യവസ്ഥ ഉണ്ടായിരുന്നത്. ഇന്ന് അത് ജാതിയുടെ അടിസ്ഥാനത്തിലേക്ക് ചുരുങ്ങിപ്പോയി. ജാതിയെ ഒഴിവാക്കി ആദ്യകാല വർണ്ണവ്യവസ്ഥയിൽതന്നെ ഇതിന് പരിഹാരം കാണാവുന്നതേയുള്ളൂ. എല്ലാവരും വേദപഠനം പൂർത്തിയാക്കി പൂജ ചെയ്യാൻ യോഗ്യന്മാരാവട്ടെ. അതിനിടയിൽ കഴിവ് തെളിയിച്ചവർക്ക് അതിനുള്ള അവസരം ഉണ്ടാക്കാനുള്ള എല്ലാ നിയമ തടസ്സങ്ങളും ഇല്ലാതെയാക്കണം. വടക്കൻ കേരളത്തിൽ ഇപ്പോൾ ഏതു ശൂദ്രനെയും വേദം പഠിപ്പിക്കുന്ന സ്ഥാപനം ഉണ്ട്. ശൂദ്രനെ ബഹുമാനിക്കാനുള്ള മനസ്സ് ശൂദ്രന്മാരിൽ തന്നെ ആദ്യം ഉണ്ടാവണം. അവരല്ലെ കൂടുതലുള്ളത്. നമ്പൂതിരി എണ്ണത്തിൽ കുറവല്ലെ. ഭൂരിപക്ഷമുള്ളവർക്ക് ജയിച്ചു വരാം.

    ReplyDelete
  29. ഇന്‍ഡ്യന്‍ ഭരണഘടന 16(4) അനുഛേദം:"ഈ അനുഛേദത്തിലെ യാതൊന്നും രാഷ്ട്രത്തിന്റെ അഭിപ്രായത്തില്‍ രാഷ്ട്രത്തിന്റെ കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നോക്ക വിഭാഗത്തില്‍ പെട്ട പൗരന്മാര്‍ക്ക് നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥ ഉണ്ടാക്കുന്നതില്‍ നിന്ന് രാഷ്ട്രത്തെ തടയുന്നതല്ല."
    ('ഭാരതടത്തിന്റെ ഭരണഘടന' നിയമ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്. കേരള ഔദ്യോഗിക ഭാഷാ നിയമ നിര്‍മാണ കമീഷന്‍ തര്‍ജമ ചെയ്തത്. പേജ് 7- 2000 പതിപ്പ്)ഈ ഭരണഘടനയെപ്പൈയാണോ ഇങ്ങേരു പറയുന്നത്? അതോ മനുസ്മ്ഋതിയെ ആണോ? വിവരമില്ലെങ്കില്‍ ഇമ്മാതിരി കാര്യങ്ങളില്‍ അഭിപ്രായം എഴുന്നള്ളിക്കാന്‍ വരരുത്. 10 വര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന രാഷ്ട്രീയ സംവരണത്തിന് ഒരാളും ഇവിടെ എതിരല്ല. ചട്ടുകങ്ങളെ സ്റ്ഷ്ടിക്കുന്ന ആ സംവരണം കൊണ്ട് ദലിതര്ക്ക് എന്തു ഗുണമാണുള്ളത്?മറിച്ച്,കാലപരിധിയില്ലാത്ത ഉദ്യോഗ സംവരണത്തിന് ആണ് സവരു്ണര് എതിരു നില്ക്കുന്നത്. അതിനുള്ള ഞൊണ്ടി ഞായങ്ങളാണു നിങ്ങളും നിരത്തുന്നത്.
    ശബരിമലയില്‍ കഴിവല്ലല്ലോ മാനദണ്ഡമാക്കുന്നത്;ജാതിയല്ലേ? അവിടെ ജാതിസംവരണം ആവശ്യപ്പെടുന്നവര്‍ മറ്റിടങ്ങളിലെ ജാതിസംവരണത്തെ എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പാണു സത്യാന്വേഷി ചൂണ്ടിക്കാണിച്ചത്. അവിടെ ഇപ്പോളൂം ഉരുണ്ടുകളി മാറിയിട്ടില്ല. വ്യക്തിപരമായി നിങ്ങള്‍ എന്റെ വാദങ്ങളെ നേരിടാനു് കഴിയാതെ ഇക്കാര്യം സമ്മതിക്കുന്നതും ഇവിടത്തെ സവര്‍ണസമൂഹം സമ്മതിക്കുന്നതും രണ്ടുകാര്യങ്ങളാണ്.

    ReplyDelete
  30. കഴിഞ്ഞ ഏതാണ്ട് ആറായിരം വര്‍ഷമായി അടിച്ചമര്‍ത്തപ്പെട്ട നിലയില്‍ കഴിയുന്നവരാണ് ഇന്ത്യയിലെ ദളിതര്‍. അവര്‍ക്ക് കേവലം അറുപതു വര്‍ഷമേ ആയിട്ടുള്ളൂ ഇപ്പറഞ്ഞ സംവരണത്തിന്റെ ആനുകൂല്യം കിട്ടിത്തുടങ്ങിയിട്ട്. അത് അല്പമെങ്കിലും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് പത്തോ ഇരുപതോ വര്‍ഷം ആയിട്ടുണ്ടാവാം. ചൊറിച്ചില്‍ തോന്നുന്നത് സ്വാഭാവികം, കാരണം സംവരണം പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.! ചുരുങ്ങിയത് ഒരു അറുനൂറു വര്‍ഷമെങ്കിലും സംവരണം തുടരട്ടെ, എന്നാലേ ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത സാമൂഹ്യ സമത്വം പ്രാവര്‍ത്തികമാവൂ.
    ജയദേവന്‍ തന്റെ 80% മാര്‍ക്കും ദളിതന്റെ 50% മാര്‍ക്കും താരതമ്യം ചെയ്യുന്നു!
    സവര്‍ണന്റെ 80% ദളിതന്റെ 50% ലും മഹത്താണെന്ന ബോധം ഉണ്ടാവണമെങ്കില്‍ ഉയര്‍ന്ന സാമൂഹ്യ ബോധവും ചരിത്ര ബോധവും ഉണ്ടാവേണ്ടിയിരിക്കുന്നു. മനുഷ്യത്വവും.

    ReplyDelete
  31. @ CA. Ranjith Jayadevan:
    “പിന്നെ കാശ് കണ്ട് ശബരിമല ശാന്തിയാകാന്‍ വാ പൊളിച്ചിരിക്കുന്നവര്‍“ എന്നപ്രയോഗം ദലിതർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും മാത്രമേ ബാധകമാകുന്നുള്ളോ? കാശിനോട് ആർത്തിയില്ലാത്ത നമ്പൂരാർ ഓരോ പ്രാവശ്യവും ലഭിക്കുന്ന വരുമാനത്തിൽനിന്ന് ജീവിക്കാനാവശ്യമായ മിനിമം കാശ് മാത്രമെടുത്ത് ബാക്കി മുഴുവൻ അയ്യപ്പസ്വാ‍മിയ്ക്ക് നേർച്ചയിട്ടു പോവുകയല്ലേ! ആരെ പൊട്ടനാക്കാനാണ് ഈ കുഴലൂത്ത്?
    മനുഷ്യരെ ജന്മത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുന്ന നികൃഷ്ടമായ ജാതിവ്യവസ്ഥിതിയും ലോകത്ത് വേറൊരിടത്തുമില്ല എന്ന കാര്യം ആ ജാതിവ്യവസ്ഥിതിയുടെ ഗുണഫലമനുഭവിക്കുന്ന നാരായണമൂർത്തിമാർ പറയുമോ?
    @ ശ്രീ (sreyas.in) :
    എവിടെ പാത്തിരിക്കയായിരുന്നു? സത്യാന്വേഷിയുടെ വെല്ലുവിളിയ്ക്ക് മറുപടി പറയാതെ ഒളിച്ചിരിക്കയായിരുന്നല്ലേ? ആദ്യം വെല്ലുവിളി സ്വീകരിക്ക്. അല്ലെങ്കിൽ വിഡ്ഡിത്തം സമ്മതിക്ക്. പിന്നെയാവാം ചർച്ച.

    ReplyDelete
  32. ഒരുചോദ്യത്തിന് മറു ചോദ്യം ചോദിച്ചു വെറുതെ സംസാരിച്ചു സമയം കളയാനായി ഒരു ചര്‍ച്ചയില്‍ താല്പര്യമില്ല. അതിനാല്‍ താങ്കള്‍ , ബ്രാഹ്മണജാതിയില്‍ ജനിക്കാത്തവര്‍ക്ക് ഗുരുവായൂരില്‍ പൂജാരിയാവാന്‍ നിയമ തടസ്സം ഉണ്ടെങ്കില്‍ , അതിനെക്കുറിച്ച് വിശദമായി കമന്റ്‌ അല്ലെങ്കില്‍ പുതിയൊരു പോസ്റ്റ്‌ ഇടൂ, എന്നിട്ടാവാം അതിന്മേലുള്ള ചര്‍ച്ച.

    ReplyDelete
  33. @ CA. Ranjith Jayadevan : കടുത്ത സംവരണ വിരോധിയായ താങ്കളെപ്പോലുള്ളവർ എന്തുകൊണ്ടാണ് ശബരിമല, ഗുരുവായൂർ ഇവിടങ്ങളിലെ ജാതി സംവരണത്തെ എതിർക്കാത്തത് എന്ന ഒരു സിമ്പിൾ ചോദ്യമാണ് ഈ പോസ്റ്റിലുന്നയിച്ചത്. അവിടെ ഉരുണ്ടുകളിയാണിപ്പോഴും. അതിനെ എതിർക്കുന്ന ഏതു ഹിന്ദു സംഘടനയാണുള്ളത്? ഏതു ഹിന്ദു നേതാവാണുള്ളത്? സംവരണം സ്വന്തം ജാതിക്കാർക്കാവുമ്പോൾ അതിനെ ന്യായീകരിക്കാൻ എന്തെല്ലാം വാദങ്ങൾ! ഈ സംവരണവിരോധികളുടെ ചരിത്രം പരിശോധിച്ചാൽ ആദ്യം സംവരണം ആവശ്യപ്പെട്ടവർ ഇവരായിരുന്നു എന്നു കാണാനാകും. മലയാളി മെമോറിയൽ നായന്മാരുടെ സംവരണ സമരമല്ലാതെ മറ്റെന്തായിരുന്നു?

    ReplyDelete
  34. പിന്നെ യോഗ്യതയുള്ള അവർണരെ എടുക്കും എന്നൊക്കെ കേട്ടാൽ തോന്നും എടുത്ത സവർണരൊക്കെ ഇതുനു യോഗ്യരാണെന്ന്. ഒരു വിവാദം വന്ന ശേഷം പഴയ വിവാദ തന്ത്രിയെ ഒരു ബോർഡ് ഇന്റർവ്യൂ ചെയ്തപ്പോൽ ഗണപതിയുടെ ജന്മനക്ഷത്രം എന്താണെന്ന് പോലും പുള്ളിക്കറിയില്ല. അപ്പോൾ പിന്നെ എങ്ങനെ ഗണപതിപൂജ ചെയ്യുന്നോ ആവോ.

    പൂജാരികുടുംബത്തിൽ ജനിച്ചു എന്ന സംവരണം കൊണ്ട് മാത്രം ആ സ്ഥാനം കിട്ടിയത് എന്ന് പ്രത്യേകം മനസിലാക്കാനുണ്ടോ? :)

    ReplyDelete
  35. @രഞ്ജിത്ത് ജയദേവ:
    ഇന്‍ഡ്യന്‍ ഭരണഘടന അംഗീകരിക്കുന്നയാള്‍ക്ക് സം‌വരണവിരോധി ആകാന്‍ സാധിക്കില്ല. അതാണു സത്യാന്വേഷി ആദ്യമേ പറഞ്ഞത്,താങ്കള്‍ ഭരണഘടന അഗീകരിക്കുന്നു എന്നു പറയുന്നതു വാചമടി മാത്രമാണെന്ന്.
    ഒരു ബ്ലോഗര്‍ പ്രൊഫൈല്‍ ഒളിച്ചുവയ്ക്കുന്നതിനു പല കാരണം കാണും. അതിനുള്ള സ്വാതന്ത്ര്യം ബ്ലോഗര്‍ തരുന്നുണ്ട്. താങ്കള്‍ക്കു മനസ്സുണ്ടെങ്കില്‍ ഇവിടെ വന്ന് കമന്റിയാല്‍ മതി.
    സത്യാന്വേഷിയുടെ പഴയ പോസ്റ്റുക്ല് സൈഡ് ബാറില്‍ കാണാമല്ലോ! അതിലെ 'എന്തുകൊണ്ട് ജാതി പറയുന്നു? എന്ന പോസ്റ്റും അതിലെ കമന്റുകളും താങ്കള്‍ വായിച്ചുനോക്കേണ്ടതാണ്‌;മനസ്സുണ്ടെങ്കില്‍ മാത്രം.

    ReplyDelete
  36. "എന്റെ അറിവിൽ അവർണ്ണന് പൂജാരിയാവാൻ നിയമപരമായി തടസം ഇല്ല" എന്ന് കാല്‍‌വിന്‍ പറയുന്നത് ഗുരുവായൂര്‍,ശബരിമല മുതലായ ക്ഷേത്രങ്ങള്‍ക്കു ബാധകമാകാത്ത നിയമാണ്‌.

    ReplyDelete
  37. ആനുകൂല്യം കിട്ടുന്ന ഒരു വിഭാഗവും സംവരണത്തെ എതിർക്കുകയില്ല. 5 കൊല്ലം തികയ്ക്കാത്ത എല്ലാ സാമാജികർക്കും പെൻഷൻ ഉണ്ട്. ഇപ്പോൾ ഇതാ കേൾക്കുന്നു, 1 വർഷം ജോലി ചെയ്താലും പേഴ്സണൽ സ്റ്റാഫിനും പെൻഷനുണ്ട്. ആരാ എതിർക്കുന്നത്. ആർക്കാ അതിനുള്ള അധികാരം ഉള്ളത്, ഇത്തരം സംവരണം ഇല്ലാതാക്കാൻ.

    ചണ്ഡാളനെത്തന്നെ (സ്മൃതിപ്രകാരം വർണ്ണസങ്കരം ഉള്ളവൻ) (അവർണ്ണൻ പോലും അല്ല) പൂജാരിയാക്കാൻ നിയമത്തെക്കാൾ യോഗ്യത എന്ന ഒരു മാനദണ്ഡം ആണ് എല്ലായിടത്തും സ്വീകരിച്ചു വരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സാമൂതിരിയുടെ കാലത്ത് എഴുതിക്കൊടുത്ത ചില അവകാശങ്ങളുടെ പേരിലാണ് ഗുരുവായൂരിൽ ചില ക്ഷേത്രാചാരങ്ങളോട് ബന്ധപ്പെട്ട ജോലിക്ക് അധികാരിയാകുന്നത്.

    സംവരണം എന്നു പറയുമ്പോൾ നമുക്ക് സർക്കാർ ജോലിയിൽ ചണ്ഡാളന് സ്ഥാനക്കയറ്റം കൊടുത്തു തുടങ്ങാം. അതിന്റെ തുടക്കം എന്നനിലയിൽ ക്ലാസ്സ് 4 ജീവനക്കാരെ ചീഫ് സെക്രട്ടറിയാക്കി അവരോധിക്കാം. അതിനുശേഷം അവരെ ഉടൻ‌തന്നെ മുഖ്യമന്ത്രിയും ആക്കാം. എന്താ എല്ലാവർക്കും കൂടി ശ്രമിച്ചാലോ.

    ReplyDelete
  38. സത്യാന്വേഷി,
    ഇവിടെ ഒരു ചർച്ചക്ക് സാധ്യത ഒന്നും കാ‍ണുന്നില്ല. താങ്കളുടെ ‘തലക്കെട്ടിനുള്ള‘ എന്റെ മറുപടി പറഞ്ഞു കഴിഞ്ഞു. ഇനി ചണ്ഡാളനെയും ശൂദ്രനെയും പൂജാരിയാക്കാനുള്ള ശ്രമമാണെങ്കിൽ, അതിനുള്ള മറുപടിയാണ് - ആദ്യം സാമൂഹ്യതലത്തിലുള്ള മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. അതിനുശേഷമാവാം ഒരു മതത്തിന്റെ ആചാരങ്ങളിലുള്ള മാറ്റം. അല്ലെങ്കിൽ അത് പറയുന്ന ആൾ തിരുത്താനുള്ള കഴിവ് ഉള്ളവനായിരിക്കണം. അതാണ് ശ്രീനാരായണഗുരു നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. നമ്മൾ എന്ത് കൂത്ത് കാണിച്ചാലും ദൈവം എന്ന സങ്കല്പത്തിന് ഒന്നും സംഭവിക്കില്ല.

    ഗുരുവായൂരിലെ രീതി ഞാൻ എഴുതിക്കഴിഞ്ഞല്ലൊ. ശബരിമലയിലെ എനിക്കറിയില്ല. മലം ഒഴുകുന്ന പരിശുദ്ധ പമ്പയിൽ മുങ്ങി പുണ്യം നേടാൻ എന്തായാലും ശ്രമിച്ചിട്ടില്ല. നാരായണപ്പണിക്കരാണ് അവസാനവാക്കെങ്കിൽ അവിടെ ചോദിക്കേണ്ടിവരും.
    ഗുരുവാ‍യൂരിൽ (മമ്മിയൂരിൽ) ബ്രാഹ്മണ (നമ്പൂതിരി) ജോലിക്കാൻ പ്രശ്നമൊന്നും ഭക്തന്മാർക്കുണ്ടാക്കിയതായി കേട്ടിട്ടില്ല. പക്ഷെ ഒരു ശൂദ്രൻ മദ്യസേവ ചെയ്ത് ജോലിക്ക് വന്നതിന്റെ പേരിൽ നടപടികൾ നേരിടുന്നതായറിയാം.

    ശൂദ്രന്റെ പൂജ എല്ലാവരും അംഗീകരിക്കുമോ എന്നതിന് ശ്രീനാരായണഗുരുവിന്റെ പാത പിന്തുടർന്ന് സ്വന്തമായി ഒരു അമ്പലം നിർമ്മിച്ച് അതിലെ പൂജാരിയായി താങ്കൾ എല്ലാവർക്കും ഒരു മാതൃകയാവട്ടെ എന്നു ആശംസിക്കുന്നു.

    ReplyDelete
  39. ശബരിമലയിലോ ഗുരുവായൂരോ പൂജ നടത്താനുള്ള അവകാശത്തിനുവേണ്ടിയല്ല ഈ പോസ്റ്റെഴുതിയത്. സവർണഹിന്ദുക്കളുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കാനാ‍ണ്. ഈ പോസ്റ്റും കമന്റുകളും വായിച്ച നിഷ്പക്ഷമതികൾക്ക് അക്കാര്യം ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ടാകും.Hence No more comments.

    ReplyDelete
  40. സത്യാന്വേഷി,
    താങ്കള്‍ ഏതു സത്യം ആണ് അന്വേഷിക്കുന്നത്? സവര്‍ണ്ണന്‍, അവര്‍ണ്ണന്‍ എനീ വാക്കുകള്‍ ഉപയോഗിച്ച് പോസ്റ്റുകള്‍ എഴുതുന്നത്‌ എന്ത് അന്വേഷിക്കാനാണ്? ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് കയറണമെങ്കില്‍ അതിനു വേണ്ടി പോസ്റ്റെഴുതൂ. ഇനി ക്ഷേത്രങ്ങള്‍ പോളിച്ചടുക്കണമെന്നാണെങ്കില്‍ അങ്ങനെയാവട്ടെ. അത് തുറന്നുപറഞ്ഞു പ്രവര്‍ത്തിക്കൂ. വെറുതെ സവര്‍ണര്‍ -അവര്‍ണര്‍ എന്ന് ദിവസവും ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാല്‍ തീരുമോ എല്ലാ പ്രശ്നങ്ങളും?

    പൂജാ വിധികള്‍ പഠിച്ച മികവുള്ള ഒരു അബ്രാത്മാണനെ ഗുരുവായൂരിലോ ശബരിമലയിലോ പൂജയ്ക്ക് അനുവാദമില്ല എന്നുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കുന്നതും നല്ലത് തന്നെ. പക്ഷെ വെറുതെയൊരു നിഴല്‍ യുദ്ധത്തില്‍ കാര്യമുണ്ടോ?

    കഷ്ടം തോന്നുന്നു സുഹൃത്തേ. ഋജുവായി ചിന്തിയ്ക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്നാശംസിക്കുന്നു. ഇപ്പറഞ്ഞത്തിനു തെറിവിളി പ്രതീക്ഷിക്കുന്നു! :-) ഹി ഹി ഹി
    ഗുരു-വായു-ഊര് അപ്പനും ശബരിമലയിലെ 'തത്-ത്വം-അസി'യും താങ്കളെ സഹായിക്കട്ടെ!

    Anyway, no more comments.

    ReplyDelete
  41. Blood is thicker than water.Hence these comments.

    ReplyDelete
  42. രസമുണ്ട്.സത്യാന്വോഷണം തുടരട്ടെ.ആശംസകള്‍!

    ReplyDelete